31 May 2018

സിദ്ധാനുഗ്രഹം - 60



ഒരു ദിവസം രാത്രി ഏകദേശം 11:00 ആയിരിക്കും.

ആരോ എന്റെ വീട്ടിൽ മുൻവശം കതക്‌  മുട്ടി.

ഞാൻ കതക് തുറന്നു നോക്കി.

ദാരിദ്ര്യത്തിന്റെ മൊത്തമായ സ്വരൂപം എന്ന് വിശേഷിപ്പിക്കാം, കൈയിൽ ഒരു അഴുക്ക് പുരണ്ട ഒരു മഞ്ഞ സഞ്ചി. മുഖത്തിൽ താടി, മറ്റും ഒരു സാധാരണ മുണ്ടും ഷർട്ടും ധരിച്ചിരുന്നു. 

"എന്താണ് വേണ്ടത്?"

"സാർ, നമസ്കാരം, ഈ വീട്ടിൽ ആരോ ജീവ നാഡി വായിക്കുന്നു എന്ന് ഞാൻ കെട്ടായിരുന്നു. ആയതുകൊണ്ട് വന്നിരിക്കുന്നത്, അതോടൊപ്പം നാഡി വായിക്കുകയും അത് കേൾക്കുവാനും ആഗ്രഹിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

എൻറെ മനസ്സിൽ കുറെ ചോദ്യങ്ങൾ വന്നു, എന്തിനാണ് ഇദ്ദേഹത്തിന് ജീവ നാഡി വായിക്കേണ്ടത് അതും ഈ നേരത്തു?

"ഇപ്പോൾ പറ്റില്ല. നാളെ രാവിലെ വരുക എന്ന് പറഞ്ഞു അയക്കുവാനായിരുന്നു എനിക്ക് താത്പര്യം.

എന്നാൽ അഗസ്ത്യ മുനി എനിക്ക് ഇട്ട ആജ്ഞ വേറെയായിരുന്നു. 

ആര് എവിടെനിന്നു വന്നാലും, അവർ എങ്ങനെത്ത സാഹചര്യത്തിൽ നിന്നും വന്നാലും, ജീവ നാഡി വായിക്കുവാൻ സാധിക്കില്ല എന്ന് ഞാൻ പറയുവാൻ പാടില്ല.

രാത്രിയെന്നോ പകലെന്നോ ഒരു വ്യതാസം ഇല്ല, ഉടൻ തന്നെ കുളിച്ചിട്ടു, അഗസ്ത്യ മുനിയെയും മറ്റും  ഉപദേവതകളെയും തൊഴുത്തിട്ട് ജീവ നാഡി നോക്കണം.

അതിൽ അഗസ്ത്യ മുനി ഒരു സമയം ഒരു ഉത്തരവും പറയാതെ എന്നോട് മാത്രമായി ഒരു ചില ഉത്തരവുകൾ നൽകുന്നതാണ്. അതിൽ    അഗസ്ത്യ മുനി വന്നിരിക്കുന്ന വ്യക്തിയുടെ എല്ലാം വിഷയങ്ങളും അറിയുവാൻ സാധിക്കും.

എന്നെ കബളിപ്പിക്കുവാൻ സാധിക്കും. എന്നാൽ സിദ്ധപുരുഷനായ അഗസ്ത്യ മുനിയെ കബളിപ്പിക്കുവാൻ സാധിക്കില്ല. വരുന്ന വ്യക്തികൾ സത്യം പറയുകയാണെങ്കിൽ അവർക്കു ഭാവിയിൽ നല്ല രീതിയിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകുവാൻ സാധിക്കും. ഇല്ലെങ്കിൽ നിരാശരായി മടങ്ങേടിവരും ഒപ്പം അഗസ്ത്യ മുനിയുടെ കോപത്തിന് ഇടയാകും. 

ഇതെല്ലാം വന്ന വ്യക്തിയോട് എങ്ങനെയാണ് പറയുക എന്ന് ഞാൻ ആലോചിച്ചു. "ശെരി നാം കുളിച്ചിട്ടു താളിയോല കേട്ട് എടുക്കട്ടേ." മറ്റെല്ലാം അഗസ്ത്യ മുനി തന്നെ നോക്കട്ടെ എന്ന് വിചാരിച്ചു.

അദേഹത്തെ അകത്തേക്ക് വിളിച്ചു ഇരിക്കുവാൻ പറഞ്ഞു.

കുളിച്ചിട്ടു അഗസ്ത്യ മുനിയെ പ്രണമിച്ചിട്ട് ഞാൻ താളിയോല കേട്ട് എടുത്തപ്പോൾ, അഗസ്ത്യ മുനി എനിക്ക് ഒരു മുന്നറിയിപ്പ് നൽകി. 

അത്  മനസ്സിൽ തന്നെ വായിച്ചതിന് ശേഷം ഞാൻ അദ്ദേഹത്തിന്റെ മുഖത്തിൽ നോക്കി. 

വെളിച്ചത്തിൽ അദ്ദേഹത്തിന്റെ കണ്ണുകൾക് കാഴ്ച്ചശക്തി കുറവാണെങ്കിലും, വസ്ത്രങ്ങൾ ഒഴികെ അദ്ദേഹത്തെ ശരീരം വളരെ ആരോഗ്യവാനായും വളരെ ധനികനാണെന്നും കാണപ്പെട്ടു. നന്നായി പഠിച്ചിരിക്കണം എന്ന് നെറ്റി കണ്ടപ്പോൾ തന്നെ അറിയുവാൻ സാധിച്ചു. പുറത്തു ഇരുട്ടിൽ കണ്ടതിനും ഇവിടെ വെളിച്ചത്തിൽ കാണുന്നതിനും വളരെ വ്യത്യാസം ഉണ്ടായിരുന്നു. 

സോഫയിൽ ഇരുന്ന വിധം കൂടി വളരെ പരിഷ്‌കൃതമായിരുന്നു. കുറച്ചുകൂടി കൃത്യമായി പറയണമെങ്കിൽ അദ്ദേഹം ജീവിതത്തിൽ കഷ്ടപെട്ടതായി തോന്നുന്നില്ല. നാഡി നോക്കുന്നത് നിറുത്തിയിട്ട് ഞാൻ അദ്ദേഹത്തെ നോക്കി.

"എന്തിനാണ് ഈ സമയം ജീവ നാഡി നോക്കുവാൻ വേണ്ടി ഈ സമയം എവിടേക്ക് താങ്കൾ വന്നത്."

"സാർ, ഞാൻ വറ്റൽ മുളക്‌ വ്യാപാരം ചെയ്യുന്നു. വ്യാപാരം കഴിഞ്ഞിരിക്കുന്നു. 8 ലക്ഷം രൂപ കൈയിൽനിന്നും നഷ്ടപ്പെട്ടിരിക്കുന്നു. സ്വന്തക്കാരും ബന്ധുക്കളും എന്നെ കൈവിട്ടു. ഇപ്പോൾ ഒരു നേരം ആഹാരത്തിനായി ഞാൻ കഷ്ടപ്പെടുന്നു.ആരോ പറഞ്ഞിരുന്നു താങ്കൾ ജീവ നാടി നോക്കുകയാണെങ്കിൽ എല്ലാം കാര്യങ്ങളും നല്ല രീത്യിൽ പറയും എന്ന്. എന്റെ ഭാവികാലം എങ്ങനെയാണു പറയുക. ഒരു വാക്കും നല്ല വിധത്തിൽ വരുന്നില്ലെങ്കിൽ വിഷം കുടിച് ആത്മഹത്യാ ചെയ്യുവാൻ തയ്യാറെടുത്തു വന്നിരിക്കുകയാണ്. എന്ന് കോൺഗ്  നാട്ടിലുള്ള ഭാഷയിൽ സംസാരിച്ചു. ഞാൻ ഒരു നിമിഷം മൗനമായി വീണ്ടും അഗസ്ത്യ മുനിയുടെ ഉത്തരവ് ചോദിച്ചു.

വന്നിരിക്കുന്നവർ ആരാണ് എന്ന് ഉള്ളത്, അഗസ്ത്യ മുനി അറിയും, എനിക്ക് സാക്ഷാൽ ശ്രീ വെങ്കടേശ്വരൻ എന്നോട് ഏതെല്ലാം പറഞ്ഞു. ഇവൻ വേലിനെ ആയുധമാക്കി തന്നവൻ എന്ന പേരുള്ളവൻ. 

വർഷങ്ങളോളം പൂജ ചെയ്തിരുന്ന വിഘ്‌നേശ്വര വിഗ്രഹം വീട്ടിൽ നിന്നും മാറ്റി. ഭാര്യയുടെ മാനസ്സിക സ്ഥിതി ഇതുകാരണം തെറ്റി. ഉള്ളി വ്യാപാരം ചെയ്യുന്നവൻ ഇവൻ. അവൻറെ കൈയിൽ ഉള്ള സഞ്ചിയിൽ അവൻറെ കാമുകിയുടെ ഫോട്ടോ സഹിതം ഉണ്ട്. ബുദ്‌ധി മന്ദമായതുകൊണ്ടു അവൻ അഗസ്ത്യ മുനിയെ തന്നെ പരിഷിക്കുവാൻ വേണ്ടി വന്നിരിക്കുകയാണ്. "പരീക്ഷിക്കണ്ട എന്ന്  പറയുക", എന്ന് പറഞ്ഞത് കേട്ട് ഞാൻ ഞെട്ടിപ്പോയി. 

ഇത് പുറത്തു പറയാതെ, "അഗസ്ത്യ മുനി വേറെ രീതിയിലാണ് പറയുന്നത് എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു."

ജീവ നാഡി നോക്കുവാൻ വന്ന അദ്ദേഹം ഏകദേശം അര മണിക്കൂറോളം ഞാൻ സത്യമാണ് പറയുന്നത് എന്ന് തന്നെയായിരുന്നു പറഞ്ഞിരുന്നത്. 

നേരം അധിക്രമിച്ചുകൊണ്ടിരുന്നതാൽ ഇതിനപ്പുറം മറച്ചുവയ്ക്കുന്നതിൽ ഉപയോഗമില്ല എന്നത് മനസ്സിലാക്കി, വിവരിക്കുവാൻ തുടങ്ങി,  "സാർ  താങ്കളുടെ പേര് വേലായുധം. ഉള്ളി വ്യാപാരം ചെയുന്നു. താങ്കളുടെ അച്ഛൻ പെരിയാറിന്റെ യുക്തി ബോധം പ്രസ്ഥാനത്തിൽ പങ്കെടുക്കുന്നു. വീട്ടിൽ വളരെക്കാലമായി പൂജിരിച്ചിരുന്ന വിഘ്‌നേശ്വരൻറെ വിഗ്രഹം പുറത്തെറിഞ്ഞിരികുന്നു. താങ്കളുടെ ഭാര്യ ഇതിന് കാരണമായി ബുദ്‌ധി സ്ഥിരത ഇല്ലാതെ ആയത്. ഇതിനുള്ളിൽ താങ്കൾ ഒരാളുമായി ഇഷ്ടപ്പെടുകയും അവരുടെ ഫോട്ടോ, മാത്രമല്ല അവരുടെ പ്രണയ ലേഖനവും ഇപ്പോൾ താങ്കളുടെ സഞ്ചിയിൽ ഉണ്ട്. ഇവാ എല്ലാം അഗസ്ത്യ മുനിയുടെ ജീവ നാഡിയിൽ പറയുവാൻ സാധിക്കുമോ എന്ന് മനസ്സിലാക്കുവാനും, ഈ നാഡി ഒരു കപടം എന്ന് നിരൂപിക്കുവാൻ വേണ്ടിയാണ് ഈ രാത്രിയിൽ താങ്കൾ കള്ള വേഷത്തിൽ വന്നിരിക്കുന്നത്. അഗസ്ത്യ മുനിയെ പരീക്ഷിക്കണ്ട എന്ന് അഗസ്ത്യ മുനി തന്നെ എന്നോട് പറയുന്നു. എന്ന് ജീവ നാഡിയിൽ വന്ന വാർത്തകൾ അദ്ദേഹത്തോട് ആദ്യം പറഞ്ഞു, അഗസ്ത്യ മുനിയുടെ അനുഗ്രഹ വാക്കുകൾ ജീവ നാഡിയിൽ വന്നത് പോലെ മൊത്തം വായിച്ചു.

അദ്ദേഹം ഒരു 5 മിനിറ്റ് ഒന്നും തന്നെ സംസാരിച്ചില്ല. 

ഈ സമയം എനിക്ക് പല വർഷങ്ങളോളം ജീവ നാഡി വായിച്ചുകൊണ്ടിരുന്നാലും ഒരു സംശയം വന്നു.

അദ്ദേഹം പറയുന്നത് സത്യമാണെങ്കിൽ?


അഗസ്ത്യ മുനിയുടെ ജീവ നാഡി സത്യമല്ലാതെയാകുമോ? എന്ന ഒരു മനസ്സികമായ ഭയവും ഏർപ്പെട്ടു. കണ്ണ് അടച്ചുകൊണ്ടു അഗസ്ത്യ മുനിയോട് ഞാനും പ്രാർത്ഥിച്ചു. അപ്പോൾ അവിടെ വന്ന അദ്ദേഹം പെട്ടെന്ന് എണീറ്റു എനിട്ട്‌ എന്നെ നോക്കി വന്നു. 

സിദ്ധാനുഗ്രഹം.............തുടരും!