26 April 2018

സിദ്ധാനുഗ്രഹം - 59



(സിദ്ധൻ അരുൾമൂലം രേഖപ്പെടുത്തിയ ഒരു അഗസ്ത്യ മുനി അനുയായിയുടെ അനുഭവം).

പല സുഹൃത്തുക്കളും പല സ്ഥലങ്ങളിൽ പോയപ്പോൾ അങ്ങനെ നടന്നത്, ഇങ്ങനെയെല്ലാം അനുഗ്രഹം ലഭിച്ചിരിക്കുന്നു എന്ന് പറയുമ്പോൾ പല പ്രവാശയം അതിശയിച്ചിരിക്കുന്നു. "ഹോ! അവരൊക്കെ എത്ര ഭാഗ്യശാലികൾ എന്ന്. എന്നാൽ നമുക്കും അത് പോലെ കിട്ടില്ലേ, എന്ന് ഒരു ഒരു പ്രാവശ്യം പോലും വിചാരിച്ചിട്ടില്ല. എന്തെന്നാൽ, നാം അതിനായിട്ടുള്ള യോഗ്യത ഉണ്ടക്കിയിട്ടില്ല എന്ന് വിശ്വസിക്കുന്നു. ഈശ്വരനും എന്നെ നോക്കിയിട്ടു ക്ഷമ നഷ്ട്ടപെട്ടുവോ എന്ന് ഒരു തോന്നൽ, അദ്ദേഹവും ഒരു നാടകം എന്നെ വച്ച് നടത്തുവാൻ തീരുമാനിച്ചതായി തോന്നി.

അത് ഒരു പൊങ്കൽ ദിവസമായിരുന്നു, ഒരു അവധി ദിവസമായിരുന്നു, ആയതിനാൽ ഒരു സ്ഥലത്തിലും കൂട്ടമില്ലായിരുന്നു. അന്ന് രാവിലെ മുതൽ മനസ്സ് ഒരു അസ്ഥിരമായിരുന്നു. കഴിക്കുന്ന ഭക്ഷണം നമ്മുടെ മനസ്സിൻറെ അസ്ഥിരതയ്‍ക്കു കാരണമാകും എന്ന് ഞാൻ കേട്ടിരിക്കുന്നു. കഴിഞ്ഞ ദിവസം അത്തരം എന്താണ് കഴിച്ചത് എന്ന് ഓർത്തു. ലഖു ഭക്ഷണം കഴിച്ചതായിട്ടാണ് ഓർമ വന്നത്. ആഹാരം ഒരു പ്രശ്നമല്ലായിരുന്നു. ഇന്ന് എന്തുവേണമെങ്കിലും നടക്കും. എല്ലാം നല്ലതിനാണ് എന്ന് ഞാൻ തന്നെ സമാധാനപ്പെടുത്തി.

ഉച്ചഭക്ഷണം കഴിക്കുവാൻ ഇരുന്നപ്പോൾ ഒരു ആലോചന. അതും വളരെ വിചിത്രമായ ഒരു ആലോചന വന്നു. മുരുകൻ, അഗസ്ത്യർ എന്ന ഈ രണ്ടു പേരുകൾ മനസ്സിൽ വീണ്ടും വീണ്ടും വന്നുകൊണ്ടിരുന്നു. എന്താ? എന്തിനാണ് ഈ ചിന്ത വളരുന്നത് എന്ന് ഞാൻ അതിശയപ്പെട്ടു. ശെരി, എന്ന് ഒരു തീരുമാനത്തിൽ വന്ന് ചോദിച്ചുനോക്കാം ഇവർ എന്താണ് പറയുവാൻ പോകുന്നത് എന്ന് ഞാൻ വിചാരിച്ചു.

എൻറെ വീട്ടിൽ നിന്നും വളരെയധികം ദൂരത്തിൽ ( ഒരു രണ്ടു മണിക്കൂർ  ദൂരം സഞ്ചരിക്കുന്ന ദൂരം).ഒരു മുരുകന്റെ ഒരു അംബലം ഉണ്ട്, അവിടെ നിന്ന് ഒരു മണിക്കൂർ യാത്ര ചെയ്യുകയാണെങ്കിൽ അഗസ്ത്യ മുനിയുടെ ഒരു അംബലം, രണ്ട് ക്ഷേത്രങ്ങളും ദർശനം ചെയ്തുവരാമല്ലോ എന്ന് ഒരു തോന്നലുണ്ടായി.

ഉച്ചയ്ക്ക് സമയം 2:00 മണിയിരിക്കും, ഒരു ബന്ധുവിനോട് ചോദിച്ചപ്പോൾ അദ്ദേഹവും കൂടെ വരാം എന്ന് പറയുകയുണ്ടായി. ബൈക്കിൽ പോയിട്ടുവരാം എന്ന് തീരുമാനിച്ചു. 

ഇറങ്ങുന്നതിന് മുൻപ് ഇപ്പോഴും പോലെ പൂജാമുറിയിൽ നിന്ന്  "താങ്കളുടെ സഹായം വേണം" എന്ന് പ്രാർത്ഥിക്കുമ്പോൾ ഒരു പുതിയ വിധത്തിലുള്ള ഒരു ചിന്ത മനസ്സിൽ വന്നു. ശെരി കേൾകാം ബാക്കി അവർ തന്നെ നോക്കി ചെയ്യട്ടെ, എന്ന് വിചാരിച്ചു. 

മുരുകനെ മനസ്സിൽ ധ്യാനിച്ച്, അദ്ദേഹം മുന്നിൽ ഇരിക്കുന്നു എന്ന് വിചാരിച്ചു മനസ്സിൽ തന്നെ സംസാരിക്കുവാൻ തുടങ്ങി.

"മുരുകാ! താങ്കളുടെ സഹായം വേണം! ഒരു വിധത്തിലുമുള്ള ആപത്തുകളും എൻറെ യാത്രാ മദ്ധ്യേ വരാൻപാടില്ല. ഒരേ ഒരു വിഷയം മാത്രം ഞാൻ കേൾക്കുന്നു, എനിക്ക് അതിനുള്ള അർഹത ഉണ്ടെങ്കിൽ താങ്കൾ നടത്തി തരണം. ഇതാണ് ആ പ്രാർത്ഥന!

"താങ്കളുടെ കഴുത്തിൽ അണിഞ്ഞിരിക്കുന്ന ഒരു മാല എനിക്ക് വേണം. അത് എനിക്ക് അല്ല. താങ്കളുടെ ദർശനത്തിന് ശേഷം അഗസ്ത്യ മുനിയെ കാണുവാൻ ആഗ്രഹിക്കുന്നു. നീ ആ മാല തരുകയാണെങ്കിൽ അത് താങ്കളുടെ ശിഷ്യനായ അഗസ്ത്യ മുനിയുടെ കഴുത്തിൽ അണിയുവാൻ ആഗ്രഹിക്കുന്നു. ഞാൻ മാല തരണം എന്ന് പൂജാരിയോട് ചോദിക്കുവാൻ പോകുന്നില്ല. നിനക്ക് അത് തരാൻ ആഗ്രഹമില്ലെങ്കിൽ വേണ്ട, അവിടെനിന്നും എനിക്ക് തരാൻ ആഗ്രഹിക്കുന്നുടെങ്കിൽ തരുക, നീ അത് തരാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ക്ഷേത്രത്തിൻ മുന്നിൽ ഇരിക്കുന്ന പൂക്കടയിൽ നിന്നും അഗസ്ത്യ മുനിക്ക്‌ ഒരു മാല വാങ്ങി ചാർത്തും. എന്താണ് നടക്കേണ്ടത് എന്ന് നീ തന്നെ തീരുമാനിച്ചുകൊള്ളുക, അതായത് എൻറെ ഗുരുവിന് അതായത് നിൻറെ ശിഷ്യന് നീ എന്താണ് ചെയുവാൻ പോകുന്നത്."

മനസ്സിലുള്ളത് എല്ലാം പറഞ്ഞു, ഇതിനപ്പുറം നിൻറെ തീരുമാനം.

വൈകുന്നേരം 4.00 മണിക്ക് പുറപ്പെട്ടു, സത്യത്തിൽ മുരുകനോട് പറഞ്ഞതെല്ലാം പുറപ്പെടുന്ന സമയത്തിൽ മറന്നുപോയി. ഭദ്രമായി ചെന്ന് തിരിച്ചുവരണം എന്നത് തന്നെയാണ് ഞങ്ങളുടെ ഉദ്ദേശമായിരുന്നു. മുരുകന്റെ പൂജയ്ക്കുവേണ്ടുള്ള ഒരു ദ്രവ്യവും ഞങ്ങൾ വാങ്ങിയിട്ടില്ലായിരുന്നു. രണ്ട് മണിക്കൂർ യാത്രയ്ക്കു ശേഷം ക്ഷേത്രത്തിൽ കയറുമ്പോളാണ് ഞാൻ അത് മനസ്സിലാക്കിയത്. എന്താണ് നീ ഇങ്ങനെ ചെയ്തത് മുരുകാ! മൊത്തമായി ബുദ്ധിയെ മാറ്റിയാലോ! ചേ! ഒരു ചെറു വിഷയം പോലും ഉൾക്കൊള്ളുവാൻ സാധികുന്നില്ലല്ലോ? എന്ന് എന്നെ ഞാൻ തന്നെ ശകാരിച്ചുകൊണ്ടു മുരുകന്റെ മുന്നിൽ ചെന്ന് നിന്നു. 

മുരുകൻ! ആ പേരുപോലെ സുന്ദരമായിരുന്നു, വളരെ ചിരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു. വലത് കൈയോടു ചേർന്ന് വേൽ ചാർത്തിയിരുന്ന അലങ്കാരം രൂപനായിരുന്ന ആ മുരുകനെ കാണുമ്പോൾ മനസ്സ് വളരെയധികം ചിന്തകളിൽ മുഴുകി. പെട്ടെന്ന് ഒരു കാര്യം ഓർമ്മ വന്നു, എന്നാൽ മുരുകൻ ചിരിച്ചുകൊണ്ട് നിൽക്കുന്നതുപോലെ വിഷ്ണുവിൽ നിന്നു ശിഷ്യത്വം പഠിച്ചതാണോ. എന്നാൽ ശിവ ഭഗവാനാണെങ്കിൽ സർവ നേരവും ധ്യാനത്തിൽ ഇരിക്കുന്നവൻ. അദ്ദേഹത്തെ ഒരു കാരണവശാലും ചിരിച്ചുകൊണ്ടിരിക്കുന്നത് കാണുവാൻ സാധിച്ചിട്ടില്ല.  എന്നാൽ വിഷ്ണു ഭഗവാനോ എപ്പോഴും സമാധാനമായ രീതിയിൽ ശയനത്തിലോ, ഇരിക്കുന്ന രീതിയിലോ, അല്ലെങ്കിൽ നിൽക്കുന്ന  വിധത്തിലോ ചിരിച്ചുകൊണ്ടിരിക്കും. നമ്മൾ ഈശ്വരനെപോലും നമ്മൾ ആഗ്രഹിക്കുന്ന രൂപത്തിൽ ദർശനം ചെയുവാൻ ആഗ്രഹിക്കുന്നതാൽ  ചിരിച്ച രൂപം തന്നെയാണ് ഭൂരിപക്ഷം ജനങ്ങൾക്കും ഇഷ്ടപ്പെടുന്നത്. ഇദ്ദേഹം ചിരിച്ചുകൊണ്ടിരിക്കുന്ന ഈ രൂപം വിഷ്ണുവിൽ നിന്നും പഠിച്ചതാണോ എന്ന് എൻറെ മനസ്സിൽ ഒരു കുസൃതി ചോദ്യം തോന്നി. 

ഗർഭഗൃഹത്തിൽ നിന്നും ഒരു പൂജാരി എന്നെ ഒന്ന് നോക്കി, എന്ത് എന്ന് ചോദിക്കുന്നതുപോലെ ഒരു നോട്ടം. 

"ഭഗവാൻറെ പേരിൽ ഒരു അർച്ചന ചെയ്യണം",  പൂജാരിയുടെ ആ നോട്ടത്തിന് ഉത്തരമായിരുന്നു എൻറെ ഈ വാക്ക്.

പൂജാരി അർച്ചന തുടങ്ങി, എന്നാൽ ഒന്നും തന്നെ ചോദിക്കുവാൻ എനിക്ക് തോന്നിയില്ല. മുരുകന്റെ മുഖം കാണുന്ന വിധത്തിൽ നിന്നുകൊണ്ടിരുന്നു. അത് എന്നിൽ ഒരു അനുഭൂതി തന്നു. എൻറെ ബാല്യകാലത് അമ്മയുടെ മടിയിൽ ഇരുന്ന് മധുരം കഴിക്കുബോൾ വരുന്ന ആ അനുഭൂതിപോലെയായിരുന്നു, അത്. 

കണ്ണ് അടച്ചു പ്രാർത്ഥിച്ചു നിൽകുമ്പോൾ.

"അർച്ചന പ്രസാദം" എന്ന് പൂജാരിയുടെ വാക്കുകൾ എൻറെ പ്രാർത്ഥന ഭംഗം വരുത്തി.

കൈയിൽ പ്രസാദം വാങ്ങി, അദ്ദേഹത്തിന് ദക്ഷിണ കൊടുത് തുറന്ന് നോക്കിയപ്പോൾ, ഒരു ചില ഉതിർ പൂക്കളും, വിഭൂതിയും, ചന്ദനവും ഉണ്ടായിരുന്നു.  


കൈയിൽ പ്രസാദവുമായി ഒരു നിമിഷം മുരുകനെ പ്രാർത്ഥിച്ചു ഞാൻ തിരിച്ചു.

"നിൽക്കുക", എന്ന് ഒരു ശബ്ദം കേൾകുകയുണ്ടായി.

ആ ശബ്ദം ഒന്ന് ഞെട്ടിക്കുന്ന വിധമായിരുന്നു. മുരുകൻ വിളിക്കുന്നതുപോലെ തന്നെയായിരുന്നു ആ ശബ്ദം. ഒട്ടും പ്രതീക്ഷയില്ലാതെ കിട്ടിയ പ്രസാദവുമായി ഞാൻ ആ ശബ്ദം കേട്ട ദിശയിലേക്ക് നോക്കി.

വിളിച്ചത് പൂജാരിതന്നെയായിരുന്നു. ഒരു ചെറു പുഞ്ചിരിയോടെ അദ്ദേഹത്തെ ഞാൻ നോക്കി. 

"വണ്ടിയിലാണോ വന്നത്?" എന്ന് അദ്ദേഹം ചോദിച്ചു.

"അതെ", വണ്ടിയിലാണ് വന്നിരിക്കുന്നത്. 

"കാരാണോ?"

"അല്ല" ബൈക്കിലാണ് വന്നിരിക്കുന്നത്.

നിൽക്കുക, ഒരു മാല തരാം.

അവിടെ നടക്കുന്ന എല്ലാം കാര്യങ്ങളും ഞാൻ നോക്കുകയായിരുന്നു. 

അകത്തേക്ക് ചെന്ന പൂജാരി, മുരുകന് ചാർത്തിയ ഒരു മാല കൊണ്ട് വന്ന് എന്റെ കൈയിൽ തന്നു. ഞാൻ ഒന്നും സംസാരിച്ചില്ല. മൗനമായി ഞാൻ ആ പൂജാരിയെയും, പൂജാരിയുടെ പിന്നിൽ ഉള്ള മുരുകനെയും ഞാൻ നോക്കി. ഒരു നിമിഷം കണ്ണ് അടച്ചു മുരുകന് നന്ദി രേഖപ്പെടുത്തി.

ഒരു പ്രാവശ്യം കൂടെ അകത്തേക്ക് ചെന്ന പൂജാരി മുരുകന്റെ വേലിൽ ഉള്ള നാരങ്ങാ കൊണ്ടുവന്നു തന്നു. 

"ഇതാ മുരുകന്റെ "ജ്ഞാനപഴം" എന്ന് പറഞ്ഞു തന്നു.

ഞാൻ ചിരിച്ചു.

ഇതിനുള്ളിൽ മുരുകന്റെ അടുത്ത് നിന്ന് പൂജ ചെയുന്ന മറ്റൊരു പൂജാരി ഒരാൾ അവിടെ നിന്ന് തന്നെ, "അത്  "ജ്ഞാനപഴം" എന്ന് പറയരുത് "സ്കന്ദപഴം" എന്ന് പറഞ്ഞു കൊടുക്കുക".

ആദ്യമായിട്ട് ഞാൻ അത്തരം ഒരു വാർത്ത കേട്ടത്. ഒരു നിമിഷം മുരുകന്റെ പാദം മാത്രം നോക്കി ധ്യാനം ചെയ്‌തു. എത്ര നന്ദി മുരുകന് പറയേണ്ടത്? അതും എങ്ങനെ നന്ദി രേഖപ്പെടുത്തിയാൽ, ഇതിന്  ശെരിയാകും, എവിടെയോ ഒരു സാധാരണ മനുഷ്യനായി പിറന്ന്, അറിഞ്ഞ കാര്യങ്ങൾ മറ്റുള്ളവർക് വേദനപ്പെടാത്ത രീതിയിൽ ജീവിച്ചു, ഇത്തരം ഒരു സാധാരണ ജീവിതം നയിക്കുന്നവർക്ക് മുരുകൻ ഉടൻ തന്നെ അനുഗ്രഹിക്കുമോ?

"ചിന്തകൾ കുറയ്ക്കണം എന്ന് ആരോ എന്റെ ഉള്ളിൽ പറയുന്നത് പോലെ ഞാൻ ഉണർന്നു", അതെ! ഓടിനടക്കുന്ന മനസ്സിനെ നിയന്ദ്രിച്ചാൽ ഈശ്വരൻ അവിടെ കുടികൊള്ളും. ഇങ്ങനെ കുറെയേറെ വാക്കുകൾ ഉപദേശമായി മനസ്സിൽ തോന്നി. 

അവിടെ നിന്നും ഇറങ്ങുവാൻ ഉള്ള സമയം വന്നു.

കൂടെ വന്ന സുഹൃത്തിനോട് :

"ഈ മാല  വളരെ സൂക്ഷിച്ചു വയ്ക്കുക. ഇത് എനിക്ക് അല്ല. ഒരാൾക്ക് കൊടുക്കണം എന്ന് പറഞ്ഞു, അദ്ദേഹവും ഒന്നും മനസ്സിലാകാതെ കൈയിൽ വളരെ സൂക്ഷിച്ചു വച്ചു."

കുറച്ചു നേരത്തിൽ എന്തോ എന്റെ പക്കം ആ മാല ഇരുന്നാൽ മതി എന്ന് തോന്നുകയും, ഞാൻ ആ മാല വാങ്ങി എന്റെ കൈവശം ഉള്ള സഞ്ചിയിൽ വച്ചു. 

വണ്ടിയിൽ കയറി അഗസ്ത്യ മുനിയുടെ ദർശനത്തിന് വേണ്ടിയുള്ള യാത്ര തുടങ്ങി. നടന്ന വിഷയങ്ങൾ മനസ്സിൽ ഓർത്തു വണ്ടി ഓടിക്കുമ്പോൾ, മനസ്സ് ഒരു നിമിഷം ഒന്നായി ഒരു മന്ത്രം ഉരുവിടാൻ പറയുന്നത്പോലെ തോന്നി, ഒരു നിമിഷത്തിൽ ഒരു വിപത്തിൽ നിന്നും ഞങ്ങൾ രക്ഷപെട്ടു. വണ്ടി ഓടിക്കുമ്പോൾ എന്റെ നോട്ടം റോഡിലാണെങ്കിലും മനസ്സ് മുരുകന്റെ പാദത്തിൽലായിരുന്നതാൽ, അവസാന നിമിഷം യഥാത്ഥത്തിൽ വരുകയും, കുറുകെ നടന്നു പോകുന്ന ഒരു അമ്മയും, മകളെയും, ഇടിക്കാതെ വെട്ടി തിരിഞ്ഞു. പോയ വേഗത അധികമായിരുന്നു, അത് സൂക്ഷ്മമായി എന്നാൽ ഒരു അപകടവുമില്ലാതെ ഈശ്വരൻ ഉണർത്തിത്തരുകയായിരുന്നു. 

കൂടെ ഇരുന്ന സുഹൃത് ആ രണ്ട് പേരെയും വഴക്ക് പറയുവാൻ വേണ്ടി മുതിർന്നു. 

വേണ്ട, വിട്ടേക്ക്, എന്റെ പേരിലാണ് തെറ്റ്. എൻറെ ശ്രദ്ധ മനസ്സിൽ ഉള്ള മന്ത്രത്തിൽ ആയിരുന്നു. അവരുടെ മുകളിൽ തെറ്റ് ഇല്ല, വഴക്ക് പറയരുത് എന്ന് പറഞ്ഞു ഞങ്ങൾ വിട്ടു. ഞാൻ പറഞ്ഞത് ആ അമ്മയും കേട്ടത് പോലെ ഉണ്ടായിരുന്നു, മൗനമായി ചിരിച്ചുകൊണ്ട്  അവർ യാത്രയായി. 

അംബലം തുറന്നിരുന്നു, എന്നാൽ പൂജാരിയെ കാണ്മാനില്ലയിരുന്നു, എന്ത് ചെയുവാൻ സാധിക്കും എന്ന് വിചാരിച്ചു, ഞങ്ങൾ അമ്പലത്തിൽ കയറി. 

അഗസ്ത്യ ക്ഷേത്രത്തിൽ വളരെ നിശബ്ദമായിരുന്നു. ഇരു വശവും വിളക്ക് കത്തിച്ചുവച്ചിരുന്നു, ജമന്തിപൂമാലയിൽ, വെള്ളി കവചം ചാർത്തിയിരുന്നു, ഗുരു അഗസ്ത്യ മുനി - ലോപാമുദ്രയൊപ്പം നിൽക്കുകയായിരുന്നു. അത് വളരെ കുളിർമ നൽകുന്ന ഒരു ദൃശ്യമായിരുന്നു. സന്നിധിയുടെ വലത് ഭാഗത്തിൽ വളരെ അടുത്ത് നിന്ന് ഞങ്ങൾ ഇത് കാണുകയായിരുന്നു, മൗനമായി ഞാൻ ഗുരു വന്ദനം ചെയ്യുവാൻ തുടങ്ങി. ഒരു വിധമായ ഒരു ചൂട് ഞങ്ങളുടെ ചുറ്റിലും വന്നു. അത് എന്തിന് എന്ന് മനസ്സിലാക്കുന്നതിന് മുൻപ്, എന്റെ മനസ്സ് കൊണ്ട് ചെന്ന മാലയിൽ ഓർക്കുവാൻ കാരണമായി, സഞ്ചിയിൽ നിന്നും പുറത്തെടുത്, ഗുരുവിന്റെ സന്നിധിയുടെ പടിക്കൽ മാല വച്ചു, മനസ്സിൽ അദ്ദേഹത്തോട് സംസാരിക്കുവാൻ തുടങ്ങി. 

"ഗുരുവേ! ഇന്ന് എന്താണ് നടന്നത് എന്ന് മനസ്സിലായിട്ടില്ല. ആഗ്രഹിക്കുന്നത് തന്നെ തെറ്റ്. ഏതോ പ്രാർത്ഥനയിൽ മനസ്സ് ഏകാഗ്രമായപ്പോൾ മുരുകനോട് ഒന്ന് ആഗ്രഹിച്ചു. അദ്ദേഹവും അണിഞ്ഞിരുന്ന മാല എടുത്തു തരുകയും ചെയ്‌തു. താങ്കളുടെ പക്കം ചേർക്കണമെന്ന് ആഗ്രഹത്തിൽ ഇത്ര ദൂരം യാത്ര ചെയ്‌തു എത്തിച്ചു. എന്നാൽ പൂജാരിയെയാണ് ഇവിടെ കാണാത്തത്. താങ്കളുടെ കഴുത്തിൽ ഈ മാല അണിഞ്ഞു കിടക്കുന്നത് കാണുവാനുള്ള ഭാഗ്യം അനുഗ്രഹിക്കണം. ഇതിനപ്പുറം നാടകാനുള്ളതെല്ലാം താങ്കളുടെ ഇഷ്ടംപോലെ!"

ഗുരുവിന്റെ പാദത്തിൽ എല്ലാം സമർപ്പിച്ചതിന് ശേഷം, അദ്ദേഹത്തിന്റെ സന്നധി പ്രദക്ഷിണം വായിക്കുവാൻ തുടങ്ങി. അദ്ദേഹത്തിന്റെ സന്നിധിയുടെ പിൻവശം ഒരു ഗണപതിയുടെ സന്നധി ഉണ്ട്. അദ്ദേഹത്തിന്റെ മുന്നിൽ ചെന്ന് ഭഗവാനെ എല്ലാം വിഘ്നങ്ങളും മാറ്റി തരണേ എന്ന് മനസ്സാകെ കൈകൂപ്പി തോഴവേ, മനകണ്ണിൽ അദ്ദേഹത്തിന്റെ വലതുകൈ പൊക്കി അനുഗ്രഹിക്കുനത്തുപോലെ തോന്നി. ശെരി, ഇതിനപ്പുറം എല്ലാം നല്ല രീതിയിൽ തന്നെ നടക്കും. 

ആരോ ഒരാൾ വരുന്ന ശബ്‍ദം കേൾക്കുകയുണ്ടായി, ആരാണ് എന്ന് നോക്കിയപ്പോൾ അത് ക്ഷേത്ര പൂജാരിയായിരുന്നു.

എവിടെയോ പോയിട്ട് വളരെ ധിറുതിയിലാണ് അവിടക്ക് വന്നത്. എന്നെ കണ്ടതും, വരുക, അധികം നേരമായോ വന്നിട്ട് എന്ന ചോദ്യവുമായിരുന്നു അദ്ദേഹം വന്നത്. 

അദ്ദേഹം വളരെപ്പെട്ടെന്ന് ഗർഭഗൃഹത്തിൽ കയറിയിട്ട് സന്ധ്യാനേര ദീപാരാധകായിട്ടുള്ള ഒരുക്കങ്ങളിൽ മുഴുകി.

സാർ! ഗുരുവിനായിട്ട് ഒരു മാല കൊണ്ടുവന്നിരിക്കുന്നു! അവിടെ ആ സന്നിധിയുടെ പടിക്കൽ വച്ചിരിക്കുന്നു, എടുത്തുകൊള്ളുക, എന്ന് ഞാൻ പറഞ്ഞു. 

"അതേ ഞാൻ അത് കണ്ടു, അകത്തേക്ക് എടുക്കാം.

സന്ധ്യ പൂജയിക്കുവേണ്ടി അകത്തേക്ക് പോയപ്പോൾ ആ മാല എടുത്തുകൊണ്ട് ചെന്ന അദ്ദേഹം, അഗസ്ത്യ മുനിയുടെ കഴുത്തിൽ അണിയിച്ചു. കുറച്ചു അകലെ നിന്ന് ഞാൻ നോക്കിനിൽകുകയായിരുന്നു. ഒരു നിമിഷത്തിൽ ആ മാല കാണാതെയായി. ഒരു നിമിഷം ഞാൻ അത് കണ്ട് ഞെട്ടിപ്പോയി, അത് കാരണം ഞാൻ അടുത്തേക്ക് വന്ന് നോക്കി. മുൻപിൽ ഉള്ള ജമന്തിപ്പൂ മാല മാത്രമായിരുന്നു ഞാൻ കണ്ടത്. ഈ മാല അഗസ്ത്യ മുനിയുടെ വിഗ്രഹത്തിൽ അണിയിച്ചിരുന്നതായി കാണപെട്ടില്ല. എന്താണ് നടന്നത് എന്ന് മനസ്സിലായില്ല. ദീപാരാധന കഴിഞ്ഞു കർപ്പൂര ആരതി എടുത്തതിനുശേഷം കുറച്ചുകൂടി അടുത്ത് ചെന്ന് നോക്കി. ആ മാല അവിടെ കാണപെട്ടില്ല. കുറച്ചു നേരം അഗസ്ത്യ മുനിയുടെ വിഗ്രഹത്തിൽ നോക്കി നിന്ന എന്നെ, ഒരു ചെറു പുഞ്ചിരിയുടൻ വലത് കൈ ഉയർത്തി അനുഗ്രത്തിക്കുന്നതായി എനിക്ക് തോന്നി. 

ഞാൻ അവിടെ എത്ര നേരം നോക്കി നിന്നാലും കാണുവാൻപറ്റില്ല എന്ന് എനിക്ക് തോന്നി. ശെരി വന്ന കാര്യം നടന്നുകഴിഞ്ഞു. പുറപ്പെടാം എന്ന് കരുതി നിന്നപ്പോൾ, പൂജാരി പ്രസാദം തന്നു. കുറച്ചു ചന്ദനം, വിഭൂതി, കുറച്ചു പുഷ്പങ്ങൾ, ഒറ്റ നോട്ടത് നോക്കിയപ്പോൾ മുരുകന്റെ ക്ഷേത്രത്തിൽ പൂജാരി തന്ന അതേ പ്രസാദം പോൽ ഇരിക്കുന്നു. 

അഗസ്ത്യ മുനിക് നന്ദി രേഖപ്പെടുത്തി, ഞാൻ അവിടെ നിന്നും ഇറങ്ങി. എന്തോ അവർ വിചാരിച്ചത്, അവർ അത് നടത്തിയിരിക്കുന്നു! ഞാൻ ഒരു ഹംസത്തിന്റെ പണി ചെയ്തതായിട്ടേ തോന്നിയുള്ളൂ. 

എന്തിനാണ് ഇത് നടത്തിയിരിക്കുന്നത് എന്ന് ചോദിച്ചാൽ ആർക്കാണ് അറിയുന്നത്? അതിന് ലഭിച്ച ഉത്തരവുമായി വീട്ടിൽ വന്ന് ചേർന്നു. 

എനിക്ക് തോന്നിയത് ഒരു തോന്നൽ മാത്രമായി ഇരുന്നിരിക്കാം. എന്നാൽ വിചാരിച്ചതു പോലെ തന്നെ എല്ലാം നടന്നുവല്ലോ, ആരാണ് നടത്തിയത്, എല്ലാം അദ്ദേഹം തന്നെ, എങ്ങനെയെന്നാൽ, മുരുക ഭഗവാന്റെ അനുഗ്രഹം മുന്നിൽ നിന്നുകൊണ്ട് വഴി നടത്തുകയാണോ, അദ്ദേഹത്തിന് മാത്രം അറിയും.


അഗസ്ത്യ മുനിയുടെടയും, മുരുകാ ഭഗവാന്റയും പാദങ്ങളിൽ ഞാൻ നമസ്കരിക്കുന്നു. 


സിദ്ധാനുഗ്രഹം.............തുടരും!

19 April 2018

സിദ്ധാനുഗ്രഹം - 58





ജീവ നാഡി നോക്കുവാൻ വരുന്നവർ ഭൂരിപക്ഷം വ്യക്തികളും ക്ഷമയോടെ ഇരിക്കുന്ന പതിവില്ല. ഇരിക്കുന്ന എല്ലാവരിൽനിന്നും ആദ്യം അവരെ വിളിക്കില്ലേ എന്ന് ആഗ്രഹിക്കുന്നവരെയും കണ്ടിട്ടുണ്ട്.

അതിലും ചിലർ ഞാൻ സർക്കാർ ഡിപ്പാർട്മെന്റിൽ ഒരു ഉയർന്ന ഉദ്യോഗസ്ഥനാണ് എനിക്ക് ആയിരിക്കണം മുൻഗണന ലഭിക്കേണ്ടത്, എന്ന് അവർ ജീവ നാഡി നാഡി ആദ്യം വന്ന് നോക്കുന്നത് പോരാതെ മറ്റൊരാൾക്ക് ഉള്ള ശുപാർശ കൂടെ ചെയ്യും. 

ഞാൻ പോലീസ് ഡിപ്പാർട്മെന്റിൽ നിന്നും ഉള്ളതാണ്. എന്നെ പോലുള്ളവർക്ക് ഉടൻ തന്നെ നാഡി നോക്കി തരണം എന്ന് ഒരു അഭ്യർത്ഥന കൂടെ വയ്ക്കാറുണ്ട്. 

അധികാര ദുഷ്പ്രയോഗം മൂലം ആദ്യം വന്ന് അനുഗ്രഹ വാക്ക് തേടുന്നവർക്കും, ക്ഷമയോടെ ജീവ നാഡി നോക്കുന്നവർക്കും വ്യത്യാസം ഉണ്ട്. അഗസ്ത്യ മുനിയുടെ അനുഗ്രഹം ഉണ്ടെങ്കിൽ മാത്രമേ എല്ലാം വിഷയങ്ങളും നല്ല രീതിയിൽ നടക്കുകയൊള്ളു. ഇല്ലെങ്കിൽ ആ മുൻഗണനക്കാർക് ഒരു വിധത്തിലും ഫലമില്ലാതെ പോകും. 

അവരവർ ചെയ്ത കർമങ്ങൾ ഫലം അനുസരിച്ചാണ് അഗസ്ത്യ മുനി അനുഗ്രഹ വാക്ക് നൽകുന്നത് എന്ന് അല്ലാതെ മുൻഗണന കൊണ്ട് അല്ല, എന്ന് എല്ലോരും മനസ്സിലാക്കിയാൽ മതി.

ഒരു ദിവസം ഒരു പ്രശസ്ത  വ്യക്തി ഇപ്രകാരം ഉള്ള ഒരു മുൻഗണനയുമായി ഒരു 52 വയസ്സ് പ്രായം വരുന്ന ഒരാൾക്ക് വേണ്ടി ജീവ നാഡി നോക്കുവാനായി എൻറെ സമീപം വന്നു.

"സാർ, എൻറെ ഭാര്യ വളരെ അടുത്ത കാലത്തിൽ മരിച്ചു പോയി. പ്രായപൂർത്തിയായ രണ്ട് പെൺകുട്ടികൾ ഞങ്ങൾക്ക് ഉണ്ട്. അതിൽ മൂത്ത പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞു, അവൾ ഇപ്പോൾ 6 മാസം ഗർഭിണിയാണ്. ഇത് ആദ്യ പ്രസവമായതുകൊണ്ടു ഞാൻ തന്നെ അവളെ നോക്കേണ്ടത്. എന്ന് അദ്ദേഹം പല കാര്യങ്ങൾ പറഞ്ഞതല്ലാതെ വന്ന വിഷയം പറഞ്ഞില്ല. 

ഇത്തരം അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നപ്പോൾ, ഞാൻ ചോദിച്ചു, ഈ പറഞ്ഞതിനും താങ്കൾ ജീവ നാഡി നോക്കുവാൻ വന്നതിനും എന്താണ് ഒന്നിക്കുന്നത്? ഞാൻ എന്താണ് താങ്കൾക്കായി ചെയ്യേണ്ടത്?

എനിക്ക് രണ്ടമത്തെ ഒരു ഭാര്യ ഉണ്ടോ എന്ന് അഗസ്ത്യ മുനിയോട് ചോദിച്ചു പറയുക.

"പ്രായപൂർത്തിയായ രണ്ട് പെൺകുട്ടികൾ ഇരിക്കുന്നു. പ്രായം 52 വയസ്സിന് മുകളിൽ കാണും. ഈ സമയത്തിൽ മൂത്ത പെൺകുട്ടി ആദ്യത്തെ പ്രസവത്തിന് വരാൻ പോകുന്നു. എന്തിനാണ് ഇദ്ദേഹത്തിന് രണ്ടാം വിവാഹത്തിന് ആഗ്രഹം? എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു.

എന്നിരുന്നാലും ഇതെല്ലാം പുറത്തുപറയുവാൻ കൊള്ളുന്നതല്ല. ഒട്ടും താത്പര്യം ഇല്ലാതെ ഞാൻ ജീവ നാഡി വായിക്കുവാൻ വേണ്ടി തയ്യാറായി. 

എത്ര പ്രാവശ്യം നോക്കിയിട്ടും അഗസ്ത്യ മുനി ഒരു അനുഗ്രഹ വാക്ക് പോലും തന്നില്ല. ഏതോ ഒരു തെറ്റ് നടന്നിരിക്കുന്നു എന്ന് എനിക്ക് മനസ്സിലായി. കുറച്ചു നേരം കാത്തിരുന്നതിന് ശേഷം ഒരിക്കൽ കൂടി നോക്കാം എന്ന് തീരുമാനിച്ചു.

ഈ സമയം ഞാൻ അദ്ദേഹത്തോട് സംസാരിക്കുവാൻ തുടങ്ങി.

നാട്ടിൽ ധാരാളം നെൽ പാടം ഉള്ളതായും, പെട്ടെന്ന് ഭാര്യ മരിച്ചുപോയതുകൊണ്ട് പ്രായപൂർത്തിയായ രണ്ട് പെൺകുട്ടികൾക്കും വിവാഹം നടത്തുവാൻ പെട്ടെന്ന് സാധിച്ചില്ല, എന്ന് അദ്ദേഹം പറഞ്ഞു.

താൻ രണ്ടാമത് വിവാഹം കഴിക്കുകയാണെങ്കിൽ മൂത്ത മകളുടെ പ്രസവം അവർക്ക് നോക്കുവാൻ സാദിക്കും. അടുത്ത പെൺകുട്ടിയുടെ വിവാഹവും നല്ല രീതിയിൽ നടത്തുവാനും സാദിക്കും എന്ന് അദ്ദേഹം പലപ്പോഴായി പറഞ്ഞു, പെട്ടെന്ന് എനിക്ക് രണ്ടാമത് വിവാഹം കഴിക്കുന്നത് ഇഷ്ടമില്ല എന്ന് പറഞ്ഞു. ഈ പെൺകുട്ടികൾക്കുവേണ്ടി മാത്രമാണ് രണ്ടാമത് വിവാഹം ഞാൻ കഴിക്കുന്നത് എന്ന് ഒട്ടും താത്പര്യം ഇല്ലാത്ത രീതിയിൽ അദ്ദേഹം സംസാരിച്ചു.

ഈ സംസാരിക്കുന്ന വേളയിൽ മരിച്ചുപോയ ഭാര്യയെ ഓർത്തു അദ്ദേഹം കരയുവാൻ തുടങ്ങി, ഇത് കണ്ട എനിക്ക്  തന്നെ അതിശയമായിരുന്നു.

നിങ്ങളുടെ ഭാര്യ വീട്ടുകാർക്ക് ഈ സംഭവങ്ങൾ എല്ലാം അറിയുമല്ലോ, അങ്ങനെയിരിക്കുമ്പോൾ അവരോടു അഭ്യർത്ഥിക്കുകയാണെങ്കിൽ താങ്കളുടെ അമ്മായി തന്നെ മകളുടെ പ്രസവ സുസ്രൂക്ഷ ചെയ്യുമല്ലോ, എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു.

"ഇല്ല സാർ, അനുഷ്ടാന ചടങ്ങുകൾ എല്ലാം ഞാൻ തന്നെയാണ് എൻറെ മകളുടെ പ്രസവം നോക്കേണ്ടത്. ഏതെല്ലാം വിട്ടുകൊടുക്കുവാൻ സാധിക്കില്ല. അതിനായിട്ടാണ് രണ്ടാമത് വിവാഹം ആവശ്യമായി തോന്നുന്നത്", എന്ന് അദ്ദേഹം പറഞ്ഞു.

ഒരിക്കൽ കൂടി  അഗസ്ത്യ മുനിയുടെ ജീവ നാഡി നോക്കിയപ്പോൾ, "പെട്ടെന്ന് പോകണം തിരുവിടൈമര്ത്തുരിലേക്ക്‌. അവിടെ ചെന്ന് ശിവ ഭഗവാൻറെ മുന്നിൽ 9 ദിവസം തുടർച്ചയായി മോക്ഷ ദീപം തെളിയിക്കുവാൻ പറഞ്ഞു". വേറെ ഒരു വാക്കും അദ്ദേഹം പറഞ്ഞില്ല.

ഇത് കേട്ടതും അവിടെ വന്ന അദ്ദേഹത്തിന് എന്തോ പോലെ തോന്നി. എത്ര പ്രാവശ്യം ചോദിച്ചിട്ടും അഗസ്ത്യ മുനി ഈ ഒരു വാക്ക് തന്നെ പറഞ്ഞതുകൊണ്ട് അദ്ദേഹത്തിന് ഒരു മടുപ്പ് തോന്നി.

"രണ്ടാമത് വിവാഹം കഴിക്കുന്നതിനെ കുറിച്ച് ഒന്നും പറഞ്ഞില്ലയോ", എന്ന് അദ്ദേഹം ഒരിക്കൽ കൂടി ചോദിക്കുകയുണ്ടായി.

"ഇല്ല", എന്ന് ഞാൻ പറഞ്ഞു.

അഗസ്ത്യ മുനി എന്ത് തന്നെ പറഞ്ഞാലും അതിൽ ഏതോ ഒരു കാരണം കാണും. ആദ്യം അദ്ദേഹം പറഞ്ഞത് ചെയ്തു വരുക. അതിന് ശേഷം മറ്റുള്ളതെല്ലാം പറയാം എന്ന് കർശനമായി അഗസ്ത്യ മുനി തന്നെ പറഞ്ഞപ്പോൾ, എനിക്ക് തന്നെ ഒരുമാതിരിയായി തോന്നി.  

അഗസ്ത്യ മുനി ഒരിക്കൽ പോലും വളരെ ദേഷ്യത്തിൽ കാര്യങ്ങൾ ഒന്നും പറയാറില്ല. എന്നാൽ ഇന്നേ ദിവസം പറഞ്ഞത് ഒരു വിധത്തിലുള്ള ശങ്ക മനസ്സിൽ ഉണ്ടാക്കി. 

ഇതിനിടയ്ക്ക് ആ വന്ന അദ്ദേഹത്തിന് എന്താണോ തോന്നിയത് ഏന് അറിയില്ല. എന്താണ് സാർ ജീവ നാഡി വായിക്കുന്നത്, ചോദിച്ച ചോദ്യത്തിന് കൃത്യമായ ഒരു മറുപിടി ലഭിക്കുന്നില്ല. അവിടെ പോകുവാൻ, ഇവിടെ പോകുക എന്ന് പറയുന്നു. എന്താണ് സാർ ഇത്, എനിക്ക് ഒരു സംശയം, ഇത് താങ്കൾ തന്നെയാണോ പറയുന്നത്? ഇല്ലെങ്കിൽ അഗസ്ത്യ മുനി തന്നെയാണോ ഇത്തരം പറയുന്നത്, എന്ന് അദ്ദേഹം ചോദിച്ചു. 

ആദ്യം ഒന്നും അറിയാത്ത ഒരു പൂച്ചയെപ്പോലെ ഇരുന്ന അദ്ദേഹം ഇത്തരം സംസാരിച്ചതിൽ എനിക്ക് അതിശയം ഉണ്ടായി. ഇതിനപ്പുറം എന്തൊക്കെയാണോ പറയുവാൻ വിചാരിക്കുന്നത് അതെല്ലാം പറയട്ടെ. പിന്നിട് അഗസ്ത്യ മമുനിയിൽ നിന്നും ഇദ്ദേഹത്തെ പറ്റി മനസ്സിലാക്കാം എന്ന് വിചാരിച്ചു.

ഞാൻ എന്തിനാണ് ഈ മോക്ഷ ദീപം തെളിയിക്കേണ്ടത്, എന്ന് ഒന്നും അറിയാത്ത വിധം അദ്ദേഹം ചോദിച്ചു.

പുർവികാരാർ താങ്കൾക്കു ഏതെങ്കിലും ദോഷം കാണും, അതിനായിരിക്കും അഗസ്ത്യ മുനി അവിധം പറഞ്ഞിട്ടുള്ളത് എന്ന് ഞാൻ പറഞ്ഞു.

ഇതെല്ലാം വെറും കഥകൾ മാത്രം. എൻറെ അച്ഛൻ, മുത്തശ്ശൻ എല്ലോരും ക്ഷേത്രങ്ങൾക്ക് വേണ്ടി വളരെയധികം ധനം ചെയ്തിട്ടുണ്ട്. മാത്രമല്ല വളരെയധികം കുംഭാഭിഷേകവും ചെയ്തിരിക്കുന്നു. എൻറെ അറിവിൽ ഒരു പാവവും ചെയ്തതതായിട്ട് അറിവില്ല.

താങ്കളുടെ വീട്ടിൽ ഏതെങ്കിലും ഒരു അകാല മരണം നടന്നിട്ടുള്ളതായി  ഒരുകുന്നുവോ. അതിനായിട്ടുകൂടി ആയിരിക്കും അഗസ്ത്യ മുനി പറഞ്ഞിട്ടുള്ളത്.

അങ്ങനെയൊന്നും നടന്നിട്ടില്ല സാർ, എനിക്ക് തീർച്ചയായിട്ടും അറിയും, എന്ന് അദ്ദേഹം പറഞ്ഞു.

ശെരി വളരെ നല്ലത്. ഇതിനെക്കുറിച്ചു ഒരിക്കൽക്കൂടി അഗസ്ത്യ മുനിയോട് ചോദിച്ചു നോക്കാം, എന്ന് പറഞ്ഞു.

ചില നിമിഷങ്ങളിൽ ഒരിക്കൽ കൂടി ഞാൻ ജീവ നാഡി നോക്കി.

ഇവൻ അഗസ്ത്യ മുനിയെ തന്നെ പരിഷിക്കുകയാണ്. ഇവൻ പറഞ്ഞതെല്ലാം കള്ളം, ഇവൻറെ മുത്തശ്ശൻ, മുത്തശ്ശി എല്ലോരും അകാല മരണത്തിൽ പോയവരാണ്. വീട്ടിലുള്ള കിണറ്റിൽ വീണ് ആത്മഹത്യ ചെയ്തവരാണ് അവർ. ഇവൻറെ അച്ഛനോ ജാതി വിവാദത്തിൽ ശത്രുക്കളാൽ റോഡിൽ വച്ച് കൊലചെയ്യപ്പെട്ടതാണ്. ഇവനോ, ഇവൻറെ അച്ഛനോ, അതോ മുത്തശ്ശനോ ഒരു വിധത്തിലുള്ള സമ്പത്തുകളും ഇല്ല. പാടങ്ങളും ഇല്ല. എന്ത് കൊണ്ടാണ് ഇതെല്ലാം ഇവൻ മറച്ചു സംസാരിക്കുന്നതു? എന്ന് അഗസ്ത്യ മുനി പറഞ്ഞതെല്ലാം ഞാൻ വിവരിക്കുവാൻ തുടങ്ങിയപ്പോൾ ആ വന്ന അദ്ദേഹത്തിൻറെ മുഖം മാറുവാൻ തുടങ്ങി. 

ഞാൻ അതിന് ശേഷം ഉച്ചത്തിൽ വിവരിക്കുവാൻ തുടങ്ങി. 

ഇപ്പോൾ കൂടി ഇവൻറെ വീട്ടിൽ ഒരു അകാല മരണം നടന്നിരിക്കുന്നു. ഇല്ല എന്ന് അഗസ്ത്യ മുനിയോട് പറയുവാൻ സാധിക്കുമോ എന്ന് ചോദിച്ചു.

അദ്ദേഹം തല കുനിഞ്ഞു തന്നെ നിൽക്കുകയായിരുന്നു. തുടർന്ന് ഞാൻ വിവരിച്ചു.

ഇവൻ രണ്ടാമത് വിവാഹം കഴിക്കുവാൻ പോകുന്നതുപോലും ഒരു ചതിയാണ്. ഇല്ലെങ്കിൽ ക്യാൻസർ മൂലം വേദന സഹിക്കുവാൻ ആകാത്ത ഇവൻറെ ഭാര്യക്ക് മേൽത്തരം ചികിൽസ നൽകാതെ വിഷം കൊണ്ടുള്ള ഇൻജെക്ഷൻ കൊടുത്തവനല്ലേ ഇവൻ?

രണ്ടാമത് വിവാഹം കഴിക്കുവാൻ ആഗ്രഹിക്കുന്നത് ഇവൻറെ വീട്ടിൽ ജോലിക്കുവരും ജോലിക്കാരിയെത്തന്നെയാണ്. അവൾക്കും ഇവനും പല മാസങ്ങളാൽ അടുപ്പത്തിലാണ്. ഇപ്പോൾ ആ ജോലിക്കാരി രണ്ട് മാസം ഗർഭിണിയാണ്. ഇത് സത്യമാണോ അല്ലയോ എന്ന് അവൻ തന്നെ പറയട്ടെ, എന്ന് ഒരു ചോദ്യം അഗസ്ത്യ മുനി ചോദിച്ചു.

ഇത് കേട്ടതും അദ്ദേഹത്തിന് ഒന്നും പറയുവാൻ സാധിക്കാതെ നടുങ്ങിപ്പോയി.

അടുത്ത നിമിഷം എൻറെ കാലുകളിൽ അദ്ദേഹം വീണു.

സാർ ഈ പറഞ്ഞതൊന്നും പുറത്തു ആരോടും പറയരുതേ. അഗസ്ത്യ മുനി പറഞ്ഞതെല്ലാം സത്യം. എൻറെ ഭാര്യ ക്യാൻസർ മൂലം വേദന സഹിക്കുവാൻ ആകാത്തത് മൂലം ഞാൻ തന്നെയാണ് അവൾക്ക് വിഷം കൊണ്ടുള്ള ഇൻജെക്ഷൻ കൊണ്ട് കൊന്നത്. 

അതെ സമയം എനിക്കും എൻറെ ഭാര്യയുടെ ആവശ്യങ്ങൾക്ക് വേണ്ടി വന്ന ജോലിക്കാരിയുമായി അവിഹിത ബന്ധം ഏർപ്പെട്ടത്. ഇത് അറിഞ്ഞ എൻറെ ഭാര്യ, അവരെ കൊന്നതിന് ശേഷം ആ ജോലിക്കാരിയെ വിവാഹം കഴിക്കുവാൻ വേണ്ടി പറഞ്ഞു. 

അവൾ എന്ത് കൊണ്ടാണോ ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ല. ഞാനും അവളെ കൊന്നു.

ജോലിക്കാരിയെ ഞാൻ എൻറെ രണ്ടാമത്തെ ഭാര്യയാകുവാൻ ഞാൻ ഇഷ്ടപ്പെട്ടാലും, എൻറെ മക്കൾ ആ ജോലിക്കാരിയെ രണ്ടാനമ്മയായി കണക്കാക്കിയില്ല. 

അഗസ്ത്യ മുനിയുടെ അനുഗ്രഹ വാക്ക് മൂലം എൻറെ മക്കളെ ഇതിന് സമ്മതിപ്പിക്കാം, എന്ന് കരുതി ഞാൻ ഇവിടെ വന്നത്.

എങ്ങനെയോ ഒരു അസുഖം മൂലം മരണപെട്ടതാൽ ആ ആത്മാവ് ഇപ്പോഴും അലഞ്ഞുനടക്കുകയാണ്. മോക്ഷ ദീപം തെളിയിച്ചിട്ടു വാ, എന്ന് പറഞ്ഞതിന് പൊരുൾ ഇതുതന്നെയാണ്, എന്ന് അഗസ്ത്യ മുനി പറഞ്ഞു. നീ വിചാരിക്കുന്നത് പോലെ ആ ജോലിക്കാരി നിന്നെ ഭർത്താവായി സ്വീകരിക്കില്ല. കാരണം നീ മനസ്സ് മാറിയാൽ ഇവളെയും കൊല്ലും, എന്നിട്ട് വേറെ ഒരു പെണ്ണിനൊപ്പം ജീവിക്കുകയും ചെയ്യും, എന്ന് കരുതി അവൾ ഇപ്പോൾ ഈ നാട് തന്നെ വിട്ടു പോകുകയാണ്, എന്ന് അഗസ്ത്യ മുനി പറഞ്ഞു.

ഭാര്യയെ വിട്ടു ജോലിക്കാരിയെ വിവാഹം കഴിക്കാം എന്ന് ഒരു ആഗ്രഹം അദ്ദേഹത്തിന് ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ രണ്ടുപേരെയും വിട്ടു നിൽക്കുകയാണ്.

ഭാര്യയുടെ ആത്മാവ് ശാന്തി ലഭിക്കുവാൻ വേണ്ടി അഗസ്ത്യ മുനി പറഞ്ഞതുപോലെ മോക്ഷ ദീപം അദ്ദേഹം തെളിയിച്ചു, ഇപ്പോൾ തൻറെ ഭാര്യയുടെ പേരിൽ ഒരു വൃദ്ധസദനം നിർമിച്ചു പാവങ്ങൾക്ക് സമൂഹ സേവ ചെയ്തു വരുകയാണ്. രണ്ടാമത് വിവാഹം കഴിക്കണം എന്നത് അദ്ദേഹം പാടേ മറന്നിരിക്കുന്നു.


അദ്ദേഹത്തെ, അഗസ്ത്യാർകൂടം ഉച്ചിയിൽ ഒരു സ്വാമിയെപോലെ നിൽക്കുന്നതായി കാണുവാൻ സാധിക്കും.



സിദ്ധാനുഗ്രഹം.............തുടരും!

05 April 2018

സിദ്ധാനുഗ്രഹം - 57




എൻറെ അടുത്ത് ജീവ നാഡി നോക്കുവാൻ വരുന്നവരിൽ കടം കൊണ്ട് ജീവിക്കുവാൻ പറ്റാത്തവരും ഉണ്ട്. അതും ആയിരത്തിനോ - ലക്ഷക്കണക്കിനോ അല്ല, കോടികളുടെ കടത്തിന് പെട്ടവരും ഉണ്ട്.

അധികമായ കൂട്ടുപലിശയിക് പണം വാങ്ങുകയും ആ പലിശ പോലും കൊടുക്കുവാൻ സാധിക്കാത്തവർ, ഇരിക്കുന്ന സമ്പത്തുകൾ വിറ്റിട്ടും കടം തീരാത്തവർ, എന്നിങ്ങനെ പല വിധത്തിലുള്ള കടം മേടിച്ചിട്ടുള്ളവർ വരാറുണ്ട്.

ആരും കടം വാങ്ങുന്നതിന് മുൻപോ, അല്ലെങ്കിൽ ഒരു തൊഴിൽ ചെയ്യുന്നതിന് മുൻപോ അഗസ്ത്യ മുനിയിൽ നിന്ന് ജീവ നാഡിയിലൂടെ അനുഗ്രഹ വാക്ക് ചോദിക്കാറില്ല. കടം താങ്ങുവാൻ സാധിക്കാതെ പോകുമ്പോൾ, ഒരു അസുഖം പെട്ടെന്ന് ഗുണമാകുവാൻ വേണ്ടി ഒരു ആശുപത്രിയിൽ പോകുന്നതുപോലെ, കടം കഴുത്തോളം എത്തുമ്പോൾ, വളരെ ധിറുതിയിൽ ഇവിടെ വന്നെത്തും.

ഇത് കൂടാതെ.....

താങ്കൾ വർഷങ്ങളോളം സമ്പാദിച്ചു കൂട്ടിയ കടം എല്ലാം അര നിമിഷത്തിൽ, തീർക്കണം എന്ന് ആഗ്രഹിക്കുന്നർ ഉണ്ട്. ഇത് എങ്ങനെ സാധ്യമാകും എന്നത് ഒരിക്കൽ പോലും ആലോചിച്ചിട്ടില്ല. ഏതെങ്കിലും ഒരു അതിശയം നടന്ന് കടം മൊത്തമായും തീരണം എന്ന് ആഗ്രഹിച്ചു പലരും വരാറുണ്ട്. അഗസ്ത്യ മുനി കുബേരൻ അല്ല, ധനം ധാരാളമായി കൊടുക്കുന്നതിന്  ദൈവവുമല്ല,  കർമങ്ങൾമൂലമുള്ള  തടസങ്ങൾ പോകുന്നതിനും ഭഗവാനിൽ അലിയുന്നതിലും, തളർന്ന് പോയ മനസ്സുകളിൽ ഉത്സാഹവും, വഴികളും കാണിക്കുന്നതും മാത്രം അഗസ്ത്യ മുനിയുടെ ജോലി, അതും അഗസ്ത്യ മുനി പറഞ്ഞ പ്രാർത്ഥനകൾ എല്ലാം മുറയായി വിശ്വാസത്തോടെ ചെയ്താൽ മാത്രം, ഇതാണ് യാഥാർഥ്യം.

അന്നും അങ്ങനെ തന്നെയായിരുന്നു .......

സേലത്തിന് സമീപം നിന്നു ഒരു കോടിശ്വരിയായ ഒരു സ്ത്രീ അഗസ്ത്യ മുനിയുടെ അനുഗ്രഹ വാക്കിനായി എൻറെ അടുത്ത് വന്നു. അവരുടെ മുഖത്തിൽ ഒരു ജന്മനാൽ കോടിശ്വരി കാണപ്പെട്ടു, വളരെ ഭാരമുള്ള ശരീര പ്രകൃതം.

കഴുത്തിൽ, കാതിൽ, കൈകളിൽ സ്വർണവും - വജ്രവുമായി ജ്വലിച്ചു. എല്ലാത്തിലും ഉയർന്ന ഗുണമേന്മയുള്ള വജ്ര കല്ലുകൾ കാണുവാൻ സാധിച്ചു. മുഖത്തിൽ ഒരു "കാലണ"  വലിപ്പത്തിൽ വരുന്ന കുങ്കുമപ്പൊട്ട് കാണുവാൻ സാധിച്ചു. ചെറുതായി നരച്ച മുടി അവിടെ - അവിടെയായി കാണപ്പെട്ടു. നടന്നുവന്നതിൽ ശ്വാസം ലഭിക്കാതെ കാണപെട്ടതാൽ പൂർണ ആരോഗ്യവതിയല്ല എന്ന് മനസ്സിലാക്കുവാൻ സാധിച്ചു. ഇതും അല്ലാതെ ആ സ്ത്രീയുടെ കണ്ണുകളിൽ ഒരു ആശങ്കപ്പെടുത്തുന്ന ഘടകം കാണുവാൻ സാധിച്ചു. 

കുറച്ചു നേരം സമാധാനമായി അവിടെ ഇരുന്നതിന് ശേഷം അവർ പറഞ്ഞു, ഞങ്ങൾക്ക് ധാരാളം കടം ഉണ്ട്. നല്ല രീതിയിൽ ജീവിച്ചിരുന്ന ഒരു കുടുംബമാണ് ഞങ്ങളുടേത്, ഏതെങ്കിലും ബന്ധുക്കൾ തന്നെ "ദുർമന്ത്രം" ചെയ്തിരിക്കുമോ? എന്ന ഭയം ഉണ്ട്. ഒന്നരകോടി രൂപയുടെ കടമാണുള്ളത്. ഇതിന് പലിശ കൊടുക്കുവാൻ പോലും കഴിയുന്നില്ല. അഗസ്ത്യ മുനിയോട് ചോദിച്ചു ഒരു വഴി കാണിച്ചു തരാൻ പറയുക, എന്ന് അവർ അഭ്യർത്ഥിച്ചു.

താങ്കൾ മാത്രമായി ഒറ്റയ്ക്ക് വന്നിരിക്കുകയാണോ?

ഇല്ല, എൻറെ ഭർത്താവും വന്നിരിക്കുന്നു. എന്നാൽ അദ്ദേഹത്തിന്  നാഡിയിൽ വിശ്വാസമില്ല. പുറത്തു കാറിൽ ഇരിക്കുകയാണ് എന്ന്, വളരെ ഭയന്നുകൊണ്ടു  പറഞ്ഞു.

അതിനെന്താ ഇതു അവരവരുടെ വിശ്വ അനുസരിച്ചു. ഭയപ്പെടേണ്ട ഞാൻ അഗസ്ത്യ മുനിയുടെ ഏജൻറ്  ഒന്നും അല്ല. നിങ്ങളുടെ ഈ അവസ്ഥയിൽ ഞാൻ പണം മേടിക്കുകയും ഇല്ല. അഗസ്ത്യ മുനിയും തീർച്ചയായി ഒരു നല്ല വഴി മാത്രമേ കാണിച്ചുതരുകയൊള്ളു, ധൈര്യമായി അദ്ദേഹത്തോടും ഇവിടെ വരാൻ പറയുക, എന്ന് ഞാൻ പറഞ്ഞു.

കുറച്ചു നേരത്തിന് ശേഷം ആ സ്ത്രീയുടെ ഭർത്താവു ഒട്ടും താത്പര്യമില്ലാത്ത രീതിയിൽ എൻറെ മുറിയിൽ വന്നു.

അദ്ദേഹം നേരിട്ട് എന്നോട് മുഖാമുഖം സംസാരിച്ചില്ല. ആ സ്ത്രീയോട് കോപമായി സംസാരിച്ചു. വളരെ കടൂരമായ രീതിയിൽ ആ സ്ത്രീയോട് സംസാരിച്ച അദ്ദേഹം, എന്തിനാണ് നീ ഇവിടെ വരാൻ വേണ്ടി പറഞ്ഞത്. നിനക്ക് വേണമെങ്കിൽ നീ തന്നെ ജീവ നാഡി നോക്കിയാൽ പോരെ എന്ന് അവരോട് ചോദിച്ചു.

പാവം ആ സ്ത്രീ ഇതെല്ലാം കേട്ടതും വളരെ സങ്കടത്തിലായി. എന്നെ മുഖത്തിൽ ഒന്നും പറയുവാൻ ആകാതെ വളരെ പരിതാപകരമായ നോക്കി അവർ. അവരുടെ ഈ അവസ്ഥ ഞാൻ മനസ്സിലാക്കി. എന്ത് കൊണ്ടാണ് അവരുടെ ഭർത്താവിനെ ഇങ്ങോട്ടു വിളിച്ചതെന്നും എനിക്ക് തോന്നിത്തുടങ്ങി. 

വേറെയൊന്നും സംസാരിക്കാതെ ഞാൻ ജീവ നാഡി നോക്കുവാൻ തുടങ്ങി.

"കൂടെപിറന്ന സഹോദരനെ വഞ്ചിച് അവനിൽ നിന്നും തട്ടിയെടുത്തുട്ടുള്ള സമ്പത്തു കാരണം, ആ സഹോദരൻറെ എല്ലാം കുടുംബാങ്ങളും, രണ്ട് വർഷങ്ങൾക്കു മുൻപ് ഇതേ ദിവസം ആത്മഹത്യ ചെയ്തിരുന്നു", അവരുടെ ശാപം കാരണമായിരുന്നു നിങ്ങളെ ഇത്ര കടക്കാരാരായി മാറ്റിയിരിക്കുന്നത്, ആ ധനം എങ്ങനെയാണോ വന്നത്, അത് പോലെ തന്നെ പോകുകയും ചെയ്തു.

"പെട്ടെന്ന് താങ്കളുടെ വീട്ടിലേക്ക് പൊക്കുക, രാത്രിക്ക് മുൻപ് നിങ്ങൾ അവിടെ എത്തുന്നത് നല്ലത്. മറ്റുള്ളത് പിന്നീട് നിങ്ങൾക് അറിയിക്കാം", എന്ന് വളരെ ചുരുക്കമായി അദ്ദേഹം വാക്കുകൾ ഉപസംഹരിച്ചു.

ഇത് കേട്ടതും അവർ രണ്ടുപേർക്കും അതിശയിച്ചുനിൽകുകയായിരുന്നു, വളരെ യധികം വിഷയങ്ങൾ പറഞ്ഞു, കോടികളുടെ കടത്തിന് അഗസ്ത്യ മുനിയിൽ നിന്നും ഒരു വഴി ലഭിക്കും എന്ന് വിചാരിച്ചു വന്നവരായിരുന്നു അവർ.

പക്ഷേ.........

ഉടൻ തന്നെ വീട്ടിലേക്ക് തിരിക്കുക, പുലർച്ച കൃത്യം 4.55 a.m. മുൻപായി നിങ്ങൾ വീട്ടിൽ എത്തിച്ചേരേണ്ടതാണ്, എന്ന് അഗസ്ത്യ മുനി കൽപിച്ചപ്പോൾ, അത് വളരെയധികം അതിശയിപ്പിക്കുവയും, നിരാശപെടുത്തുവയും ആയിരുന്നു.

"വേറെയൊരുന്നും അദ്ദേഹം പറഞ്ഞില്ലയോ"? എന്ന് വളരെ ദയനീയമായ രീതിയിൽ ആ സ്ത്രീ എന്നോട് ചോദിച്ചു.

"ഇല്ല" ഒട്ടുംതാമസിക്കാതെ താങ്കൾ തിരിക്കുക, നാളെ പുലർച്ചയ്ക്ക് മുൻപ് നിങ്ങൾ വീട്ടിൽ എത്തുക, അത്ര മാത്രം. വേറെയൊന്നും അദ്ദേഹം പറഞ്ഞില്ല. 

വളരെ സങ്കടത്തോടെയാണ്  ആ സ്ത്രീ അവിടം വിട്ട് ഇറങ്ങിയത്. ഒപ്പം പുറപ്പെട്ട അവരുടെ ഭർത്താവ് അവരോടു പറഞ്ഞു, ഞാൻ നിന്നോട് അപ്പോൾ തന്നെ പറഞ്ഞിരുന്നല്ലോ ഇതൊക്കെ വിശ്വസിക്കരുത് എന്ന്.
ഇപ്പോളെങ്കിലും മനസ്സിലാകുക, ഇതെല്ലാം തികച്ചും കബളിപ്പിക്കുന്ന ഒരു മാർഗം, എന്ന് പറഞ്ഞുകൊണ്ട് പോകുന്നത് എനിക്ക് കേൾക്കുവാൻ സാധിച്ചു.

ഒരു വിധത്തിൽ ഈ വാക്കുകൾ എന്നിക്ക് വിഷമം ഉണ്ടാക്കുന്നവിധമായിരുന്നു. ജീവ നാഡി വായിച്ചു ആ വരുമാനത്തിൽ ജീവിതം നയിക്കണം എന്ന വിധി ഈശ്വര അനുഗ്രഹത്താൽ എനിക്ക് ഇല്ലെങ്കിലും, എന്തിനാണ് ഈ വിധത്തിലുള്ള സംസാരങ്ങൾ ഞാൻ കേൾക്കേണ്ടത്? ഒരു പക്ഷേ ഇത് എൻറെ കർമ്മം കാരണമോ? എന്ന് എനിക്ക് മനസ്സിലായില്ല.

അടുത്ത ദിവസം രാവിലെ കൃത്യം 5:00 മണിക് വന്ന ആദ്യത്തെ ഫോൺ കാൾ ഈ സ്ത്രീയുടേതായിരുന്നു.

"എന്താ......എന്തുപറ്റി"?

സാർ, എൻറെ മകൻ ആത്മഹത്യ ചെയ്തു ......അവൻ തട്ടിലിൽ കയർ കെട്ടി തൂങ്ങി.

ആ സ്ത്രീ കരഞ്ഞു തീർന്നതും ഞാൻ അവരോട് സമാധാനമായി ചോദിച്ചു, അവൻ എന്തുകൊണ്ടാണ് തൂങ്ങിയത്, മാത്രമല്ല എപ്പോഴാണ് അവൻ ഇതിനായി ശ്രമിച്ചത്.

ഇന്ന് പുലർച്ചയ്ക്.

"എത്ര മണിക്ക്"?

"ഞങ്ങൾ വീട്ടിലേക്ക് കയറുമ്പോൾ, രാവിലെ കൃത്യം 4:55 മണിക്ക്.

"ഇപ്പോൾ എങ്ങനെയുണ്ട്"?

ആംബുലൻസിൽ ആശുപത്രിയിൽ കൊണ്ട് പോയിരിക്കുകയാണ്. സാർ എൻറെ മകൻ രക്ഷപ്പെടുമല്ലോ എന്ന് അവർ എന്നോട് ചോദിച്ചു, എന്ന് വളരെ ഇടറിയ ശബ്ദത്തിൽ.

"വിഷമിക്കേണ്ട", നിങ്ങളുടെ മകൻ തീർച്ചയായും രക്ഷപെടും എന്ന് അവരെ സാന്ധ്വനിപ്പിച്ചു.

താങ്കൾ പറയുകയാണെങ്കിൽ അത് അഗസ്ത്യ മുനി പറയുന്നതിന് തുല്യം, എന്ന് അവർ പറഞ്ഞു.

എനിക്ക് ഈ വാക്കുകൾ വളരെ ഉയർന്ന ഒരു സ്ഥാനം നൽകിയത് പോലെ തോന്നി. അഗസ്ത്യ മുനി എവിടെയാണ് ഉള്ളത് ഞാൻ എവിടെയാണ് ഉള്ളത്. ഏതോ ഒരു ധൈര്യം കൊടുക്കുവാനായി പറഞ്ഞത് ഇത്തരം വലിയ വാക്കുകൾ പറയുന്നത് ശെരിയല്ല, എന്ന് എനിക്ക് തോന്നി.

സത്യത്തിൽ എൻറെ മനസ്സിൽ ഒരു ഭയവും ഉണ്ടായി.

ആത്മഹത്യക്ക്  ശ്രമിച്ച ആ പയ്യനെ ഇപ്പോൾ ഒരു സ്വകാര്യ ആശുപത്രിയിൽ ചേർത്തിരിക്കുകയാണ്. അവൻ ജീവിച്ചിരിക്കണം എന്നത് മാത്രമായിരുന്നു എനിക്ക്. ഇതിൽ ഏതെങ്കിലും ഒരു വിഷയം നടക്കാതെ പോകുകയാണെങ്കിൽ, ആർക്കും അഗസ്ത്യ മുനിയിൽ വിശ്വാസം ഉണ്ടായിരിക്കില്ല.

രണ്ട് മണിക്കൂറിന് ശേഷം ആ സ്ത്രീയിൽ നിന്നും ഒരു ഫോൺ കാൾ വന്നു. 

എൻറെ മകൻ രക്ഷപെട്ടു, എന്ന് അവർ വളരെ സന്തോഷത്തോടെ പറഞ്ഞു. ഇത് കേട്ടതിനു ശേഷമാണ് എനിക്ക് സമാധാനമായത്. അഗസ്ത്യ മുനിക് എൻറെ നന്ദി രേഖപ്പെടുത്തി. 


സിദ്ധാനുഗ്രഹം.............തുടരും!