28 December 2017

സിദ്ധാനുഗ്രഹം - 47






ഗ്രാമത്തിൽ നിന്നും വന്ന ആദേഹത്തെ കണ്ടപ്പോൾ എനിക്ക് ഒരു ഭയം തോന്നി, കാരണം ആരെയും ഭയപ്പെടുത്തുന്ന മീശ, ഉയരത്തിന് ഒത്ത വണ്ണം, മാത്രമല്ല ഇടുപ്പിൽ ഏതോ മൃഗത്തിൻറെ തോൽ കൊണ്ട് ഉണ്ടാക്കിയ വലിയ ഒരു ബെൽറ്റ്. ലുങ്കി ഉടുത്തിരിക്കുകയായിരുന്നു അദ്ദേഹം.

എന്തിനാണ് വന്നിരിക്കുന്നത് എന്ന് ഞാൻ ചോദിച്ചു.

എൻറെ ഭാര്യയ്കു സുഖമില്ല, ഗ്രാമത്തിലാണ് ഉള്ളത്. ശാരീരികാവസ്ഥ ദുർബലമാണ്. അവർക്കുവേണ്ടിയാണ് ജീവ നാടി നോക്കേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു.

ഡോക്ടറിനെ കാണിക്കേണ്ടതല്ലേ, ഇവിടെ ജീവ നാഡി നോക്കി എന്താണ് ചെയുവാൻ പോകുന്നത്.? എന്ന് ഞാൻ ചോദിച്ചു.

അഗസ്ത്യ മുനി, എൻറെ ഭാര്യയെ രക്ഷിക്കണം അതിനുവേണ്ടിയാണ് ഞാൻ ഇവിടെ വന്നത്, എന്ന് അദ്ദേഹം പറഞ്ഞു.

ഇതിനപ്പുറം എൻറെ ഭാര്യയ്ക്ക് കുഞ്ഞിങ്ങൾ പാടില്ല എന്നും, അങ്ങനെ സംഭവിക്കുകയാണെങ്കിൽ അവരുടെ ജീവന് ആപത്താണ് എന്ന് ഡോക്ടർ പറയുകയുണ്ടായി! എന്നാൽ ഇപ്പോൾ എൻറെ ഭാര്യ ഗർഭിണിയാണ് എന്ന് അദ്ദേഹം പറഞ്ഞു..........

എന്താണ് നീ ഇങ്ങനെ! ഡോക്ടർ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ നീ കുറച്ചു ശ്രദ്ദിച്ചു ഇരിക്കേണ്ടതല്ലേ? അപ്പോൾ നിനക്ക് എത്ര കുട്ടികൾ? എന്ന് ചോദിച്ചു.

ഏഴ് കുട്ടികൾ. ഇപ്പോൾ മൂത്ത മകളുടെ വിവാഹത്തിന് ശേഷം അവളും ആദ്യത്തെ പ്രസവത്തിനായി വീട്ടിൽ വന്നിട്ടുണ്ട് എന്ന് തല  താഴ്ത്തികൊണ്ടു പറഞ്ഞു. 

ശെരി തന്നെ നിൻറെ മകളുടെ പ്രസവം നോക്കുമോ, അതോ നിൻറെ ഭാര്യക്ക് പ്രസവം നോക്കുമോ? പോരാത്തതിന് അവർക്കു ശരീരം ഒട്ടും വയ്യാതിരിക്കുന്നു എന്ന് പറഞ്ഞല്ലോ. എന്താണ് നീ വളരെയധികം തെറ്റ് ചെയുന്നല്ലോ എന്ന് വളരെ അതിശയത്തോടെ പറഞ്ഞു.

കുറച്ചു നേരം മൗനമായി കടന്നുപോയി.

ശെരി, നിൻറെ ഗ്രാമം എവിടെയാണ് ?

മലയുടെ അടിവാരത്തിൽ , കൃത്യമായി പോയിവരുവാൻ പോലും വഴി ഇല്ലാത്ത. ആറു കടന്നു അടുത്തകരയിൽ വരണം, പിന്നീട് നടന്ന് അല്ലെങ്കിൽ വണ്ടിയിൽ ഒരുമണിക്കൂർ യാത്ര ചെയ്താൽ മാത്രമേ അവരുടെ നാട് ഇതൊകയൊള്ളു. ആ നാട്ടിൽ മാത്രമേ പ്രസവാനന്തര ആശുപത്രി ഉള്ളത്.......... എന്ന് വളരെ  സമാധാന പൂർവം അദ്ദേഹം പറഞ്ഞു.

"ശെരി, ഇത്രയും കഷ്ടപ്പെട്ട് പോകുന്നതിന് മുൻപ് തന്നെ പ്രസവം നടന്നിരിക്കുമല്ലോ വീട്ടിൽ, മറ്റ് ഏതെങ്കിലും ഡോക്ടർ, അല്ലെങ്കിൽ വയസ്സായ സ്ത്രീകളോ, അതോ ആയുർവേദ വിദ്ധക്തരോ നിങ്ങളുടെ നാട്ടിൽ ഇല്ലേ"?

ഉണ്ട്! പക്ഷേ അവർ ഞങ്ങളുടെ നാട്ടിലേക്ക് വരാറില്ല. ഒരു ദിവസം കാത്ത് നിന്നാൽ മാത്രമേ കൂട്ടിക്കൊണ്ട് വരാൻ സാധിക്കുകയൊള്ളു. 

നിങ്ങളുടെ നാട്ടിൽ ഇത്ര മാത്രം അസൗകര്യം ഉണ്ടല്ലോ, എന്നാൽ ആ ഗ്രാമം വിട്ട് പുറത്തേക്ക് വരുന്നതല്ലോ നല്ലത്?

പറ്റില്ല സാർ, ഞങ്ങൾ ഗ്രാമത്തിലുള്ള നിയമത്തിന് ബാധ്യസ്ഥർ ആണ്.

ശെരി, ഇപ്പോൾ ആര് പറഞ്ഞിട്ടാണ് താങ്കൾ എന്നെ തേടി വന്നിരിക്കുന്നത്.

നാട്ടിൽ നിന്ന് അറിയുവാൻ സാധിച്ചു സാർ, എൻറെ ഭാര്യയുടെ ജീവന് ആപത് ഏതെങ്കിലും ഉണ്ടോ എന്ന് അറിയുവാൻ വേണ്ടിയാണു അദ്ദേഹം വന്നത്, എന്ന് അദ്ദേഹം എന്നോട് പറഞ്ഞു.

എനിക്ക് ആ ഗ്രാമത്തിൽ നിന്നും വന്ന അദ്ദേഹം ഒരു അൽപം വ്യത്യസ്തനായി കാണപ്പെട്ടു. എന്ത് വിശ്വാസത്തിലാണ് ഇദ്ദേഹം ഗ്രാമത്തിൽ നിന്നും ഇത്ര ദൂരം അകലെയുള്ള എന്നെ വിശ്വസിച്ചു നാഡി നോക്കുവാൻ വേണ്ടി വന്നിരിക്കണം? ഒന്നുകൊണ്ടും ഒന്നിനും വേണ്ടി വിഷമിച്ചതായി കാണപെട്ടില്ല. സാമ്പത്തികവും ഇല്ല.

ഒറ്റ നോട്ടത്തിൽ അദ്ദേഹത്തെ കണ്ടാൽ കാപട്യം ഉള്ളവനായി കാണുന്നു, അതേ സമയം ഉള്ള് കൊണ്ട് ഈശ്വര വിശ്വാസിയാണ് എന്നും തോന്നുന്നു. ഗർഭിണിയായ ഭാര്യയെ ഒറ്റയ്ക്കു ഗ്രാമത്തിൽ വിട്ടിട്ട് ഇവിടെ വന്നിരിക്കുന്ന ഇവനെ എന്താണ് പറയേണ്ടത്? എന്ന് വിചാരിച്ചപ്പോൾ അൽപം ദേഷ്യം എനിക്ക് അവനിൽ ഉണ്ടായി.

മനസ്സ് ഏകാഗ്രമാക്കി അഗസ്ത്യ മുനിയോട് പ്രാർത്ഥിച്ചു ജീവ നാഡി നോക്കുവാൻ ആരംഭിച്ചു.

ശാരീരിക ബലഹീനമുള്ള സ്ത്രീയാണ് അവർ, ഡോക്ടർ പറഞ്ഞത് സത്യമാണ്. ഇനിയൊരിക്കൽ അവർ ഗർഭം ധരിക്കുകയാണെങ്കിൽ അത് നിലക്കില്ല. പ്രമേഹം കൂടുതൽ ആയത് കാരണം അവൾ ബലഹീനയാണ്. എന്നിരുന്നാലും അഗസ്ത്യമുനിയെ തേടി വന്ന ഇവൻ ഒറ്റ നോട്ടത്തിൽ കാപട്യമുള്ളവൻ എന്ന് തോന്നിയാലും മനസ്സ്‌കൊണ്ട്  അവൻ ഒരു ശിശുവാണ്‌, വിദ്യാഭ്യാസം ഇല്ല. എന്നാൽ ഈശ്വര വിശ്വാസം അധികം.

ഇവന് അഗസ്ത്യ മുനിയായ ഞാൻ സഹായിക്കണം. എന്തെന്നാൽ കഴിഞ്ഞ ജന്മത്തിൽ ഇവൻ എത്രയോ പേരെ വെള്ളത്തിൽ നിന്നും രക്ഷിച്ചിരിക്കുന്നു. അത് മാത്രമല്ല അഗസ്ത്യ മുനിയിൽ അമിതമായ ഈശ്വര വിശ്വാസം കാരണം അഗസ്ത്യാർകൂടത്തിൽ കഷ്ടപ്പെട്ട് നടന്ന്, ഒന്നും ഭക്ഷിക്കാതെ, എനിക്ക് വേണ്ടി പാൽ അഭിഷേകം ചെയ്തു ആനന്ധപെട്ടവൻ. ആ അഗസ്ത്യാർകൂടം അരുവിയിൽ വീണ ഒരു സ്ത്രീയെ രക്ഷിക്കുവാൻ വേണ്ടി ഇവനും ആ അരുവിയിൽ ചാടി ആ പെണ്ണെ രക്ഷിച്ചു. അതേ സമയമാണ് അവൾക്കു വേണ്ടി അരുവിയിൽ ഇവൻ ജീവൻ ത്യാഗം ചെയ്‌തത്‌. ഇത് ഒന്ന്  ഓർത്തുനോക്കി.

മുൻ ജന്മത്തിൽ ഇവൻ ചെയ്ത പുണ്യ പ്രവർത്തി കാരണം, ഞാനും എൻറെ ഭാര്യയായ ലോപമുദ്രയും ഇവൻറെ ഭാര്യയുടെ പ്രസവ സമയത്തു പിന്തുണയ്ക്കും എന്ന് പറഞ്ഞു അഗസ്ത്യ മുനി. പിന്നീട് എന്നോട് ആ ഗ്രാമത്തിൽ നിന്നും വന്ന അദ്ദേഹത്തെ വീട്ടിൽ ഉടൻ തന്നെ പോകുവാൻ പറയുക. അവൾക്ക്  പ്രസവാനന്തര വേദന ഉണ്ടാകുവാൻ തുടങ്ങി, വളരെയധികം കഷ്ടപ്പെടുന്നു അവൾ", എന്ന് പറഞ്ഞു അഗസ്ത്യ മുനി. 

പിന്നീട് എന്നോട് മകനെ, ഇവനോട് എത്രയും പെട്ടെന്ന് ഗ്രാമത്തിലേക്ക് പോകുവാൻ പറയുക. അവൾക്ക് പ്രസവ വേദന ഏർപ്പെട്ടിരിക്കുന്നു. സഹിക്കുവാനാകാത്ത വേദന, എന്ന് പറഞ്ഞു.

ഇത് കേട്ടതും എന്നിലുള്ളിൽ കുഴപ്പമൊന്നും കാണില്ല എന്ന തോന്നൽ ഉണ്ടാകുവാൻ തുടങ്ങി. എന്നിരുന്നാലും അദ്ദേഹത്തോട് എത്രയും പെട്ടെന്ന് നാട്ടിൽ തിരിച്ചുപോകുവാൻ വേണ്ടി പറഞ്ഞു.

പ്രസവം നല്ല രീതിയിൽ നടക്കണം, മാത്രമല്ല ആ ജീവനുകൾ നന്നായിയിരിക്കണം എന്ന പ്രാർത്ഥനയിൽ ഞാനും ഇരുന്ന് പ്രാർത്ഥിക്കുവാൻ തുടങ്ങി.

എന്താണോ അദ്ദേഹം വിചാരിച്ചത് എന്ന് അറിയില്ല, പുറപ്പെട്ട് ചെന്നവൻ വീണ്ടും തിരിച്ചു വന്നു. 

എല്ലാം ജോലിയും മാറ്റിവച്ചിട്ട്, ജീവ നാഡി നോക്കുവാൻ വന്ന പലരെയും തിരിച്ചുപോകുവാൻ പറഞ്ഞതിന് ശേഷം, ധ്യാനത്തിൽ ഇരിക്കുന്ന എന്നെ നോക്കിയപ്പോൾ ഗ്രാമത്തിൽ നിന്നും വന്ന അദ്ദേഹത്തിന് ഏതോ ഒരു സംശയം പോലെ ഉണ്ടായി.

നന്നായി സംസാരിച്ചുകൊണ്ടിരുന്നു ഞാൻ പെട്ടെന്ന് ധ്യാനത്തിൽ പോയതുകൊണ്ട് തൻറെ ഭാര്യയ്കു ഏതോ ആപത് ഉണ്ടായിരിക്കുന്നു എന്ന് ഒരു സംശയം അദ്ദേഹത്തിന് ഉണ്ടായി. ഇതിനപ്പുറം അവൾ ജീവിച്ചിരിക്കില്ല എന്ന് അദ്ദേഹം കരുതി. അദ്ദേഹത്തിന് തോന്നിയ സംശയം ശെരി തന്നെയോ എന്ന് മനസ്സിലാക്കുവാൻ വേണ്ടി ഗ്രാമത്തിൽ പോകുന്നത് പകരം ഇവിടെ ഇരിക്കുന്നത് തന്നെ ഉചിതം എന്ന് കരുതി. 

ഗ്രാമത്തിൽ പോകുന്നതിന് പകരം അവനും ഒരു അൽപം മാറി അവിടെ തന്നെ ഇരുന്നു. എന്നാൽ അദ്ദേഹത്തിന് ഒരു തരത്തിലും ഉള്ള പ്രാർത്ഥന ചെയുവാൻ സാധിച്ചില്ല, കണ്ണുകൾ നിറഞ്ഞിരുന്നു. നടക്കുവാൻ പാടില്ലാത്ത ഏതോ ഒരു ദുഃഖം  നടന്നിരിക്കുന്നു എന്ന ഒരു വിചാരത്തിൽ അവൻ 
അവിടെ തന്നെ ഇരുന്നു, ഇത് ഞാനും ശ്രദിച്ചില്ല. 

പ്രാർത്ഥന ചെയ്തു കണ്ണ് തുറന്നു നോക്കിയപ്പോൾ ഇവൻറെ തല താഴ്ത്തി സങ്കടപെടുന്നത് കാണുവാൻ സാധിച്ചു. 

എനിക്ക് ഇപ്പോളാണ് സത്യത്തിൽ ഒരു മാനസിക പിരിമുറുക്കം ഉണ്ടായത്.

"ഇനിയും പോയില്ലയോ" ഉടൻ തന്നെ തിരിക്കുക എന്ന് പല വിധത്തിലും അവനെ പറഞ്ഞു മനസ്സിലാകി സമാധാനപ്പെടുത്തി  വീട്ടിലേക്കു അയക്കുവാൻ സാദിച്ചപ്പോളാണ് എന്നിക്ക് സമാധാനമായത്.

അഗസ്ത്യ മുനി പറഞ്ഞത് പോലെ നടക്കും എന്നിരുന്നാലും ഇങ്ങനെയുള്ള ഗ്രാമത്തിൽ നിന്ന് വരുന്ന ജനങ്ങൾ പെട്ടെന്ന് പ്രക്ഷോഭിതരാക്കും. ഇതിൽ പെട്ട് പോകരുതേ എന്ന് ഭയന്ന് മൂന്ന് ദിവസം ഉറക്കം ഒട്ടും ഉണ്ടായിരുന്നില്ല.

നാലാമത്തെ ദിവസം രാവിലെ.

ആ ഗ്രാമത്തിൽ നിന്നും വന്ന അദ്ദേഹം വളരെ സന്തോഷത്തോടെ എന്നെ കാണുവാൻ വന്നു. അദ്ദേഹത്തിൻറെ കയ്യിൽ അവിടെനിന്നും ഉണ്ടാക്കിയ മധുര പലഹാരങ്ങളും, പഴങ്ങളും, വെറ്റില - അടക്ക സഹിതം ഉണ്ടായിരുന്നു.

"എന്താ........നല്ല രീതിയിൽ താങ്കളുടെ ഭാര്യയുടെ പ്രസവം നടന്നിരിക്കുന്നു എന്ന് തോന്നുന്നു, അമ്മയും - കുഞ്ഞും സുഖമാണോ എന്ന് ചോദിച്ചു. 

അവൻ ഇതെല്ലാം വിട്ടിട്ട് ഒരു കാര്യം മാത്രമേ എന്നോട് ചോദിച്ചു.

സാർ, അഗസ്ത്യമുനിയെ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്?

"എന്തുകൊണ്ടാണ് ഇങ്ങനെ ഒരു സംശയം പെട്ടെന്ന് വന്നത്, അദ്ദേഹം ശിവപുത്രൻ, മാത്രമല്ല ആദ്യത്തെ സിദ്ധൻ," എന്ന് പറഞ്ഞു ഞാൻ.

"ഇല്ല സാർ", അദ്ദേഹം ദൈവത്തിനും അപ്പുറമാണ്.

അന്നേദിവസം ഞാൻ എവിടെ താങ്കളെ കാണുവാൻ വന്നപ്പോൾ എൻറെ ഭാര്യക്ക് പ്രസവ വേദന കാരണം സഹിക്കുവാൻ പറ്റാതെ ഇരിക്കുകയായിരുന്നു. അപ്പോൾ ആരോ ഒരു സന്യാസിയും അദ്ദേഹത്തിൻ്റെ ഭാര്യയും വീടിനടുത്തു വന്നിരിക്കുന്നു. എൻറെ മക്കളെ മാറിനിൽകുവാൻ പറഞ്ഞിട്ട്, അവർ എൻറെ ഭാര്യയുടെ പ്രസവം നോക്കിയിരിക്കുന്നു. അവർ എൻറെ ഭാര്യയുടെ കൈയ് തൊട്ട നിമിഷം തന്നെ, എൻറെ ഭാര്യയ്കു വേദന അറിഞ്ഞില്ല. ഒരു വിധത്തിലും ഒരു കുറവും ഇല്ലാതെ കുഞ്ഞു ജനിക്കുകയും ചെയ്തു, മാത്രമല്ല എൻറെ ഭാര്യയുടെ ആരോഗ്യത്തിന് ഒരു കുഴപ്പവും ഇല്ല.

ഒരു അതിശയം കൂടെ നടന്നു.

വീട്ടിൽ മുൻവശം ഇരുന്ന ആ സന്യാസി ചില മരുന്നുകൾ ചെറിയ ചെറിയ സഞ്ചികളിൽ കൊടിത്തിട്ടുണ്ട്. പ്രസവാനന്തരം അവർ ഒരു പ്രേതോപഹാരവും സ്വീകരിക്കാതെ പോയിരിക്കുന്നു. ഇപ്പോൾ പറയുക വന്നത് അഗസ്ത്യ മുനിയും - ലോപമുദ്രയും അല്ലെ, എന്ന് വളരെ സന്തോഷത്തോടെ ചോദിച്ചു.

ആദ്യം എന്നിക്ക് ഇത് വിശ്വസിക്കുവാൻ സാധിച്ചില്ല. ഒരു വിധത്തിലും ഒരു സൗകര്യങ്ങളും ഇല്ലാതെ ആ ഗ്രാമത്തിൽ ഒരു സംബദ്ധവും ഇല്ലാതെ ഒരു സന്യാസി ദമ്പതികൾ വരേണ്ട ആവശ്യം എന്താണ്? അതും അല്ലാതെ ഒരു വിധത്തിലും പ്രത്യോപഹാരവും സ്വീകരിക്കാതെ അവർ പോയതും? കേട്ടപ്പോൾ അത് അഗസ്ത്യ മുനി തന്നെയാണ് എന്ന് തോന്നി. മാനസികമായി ആ അഗസ്ത്യ മുനികും - ലോപമുദ്രക്കും നന്ദി രേഖപ്പെടുത്തി.


എന്നെ തേടി വരുന്ന അഗസ്ത്യ മുനിയുടെ ജീവ നാഡി നോക്കുന്ന അത്ര പേർക്കും അഗസ്ത്യ ദമ്പതികൾ ഇത്തരം ഒരു അതിശയം നടത്തിയാൽ എത്ര മാത്രം ആനന്ദമായിരിക്കും? ചെയ്യരുതോ എന്ന് മനസ്സ് പറഞ്ഞു.




സിദ്ധാനുഗ്രഹം.............തുടരും!

14 December 2017

സിദ്ധാനുഗ്രഹം - 46




ഞങ്ങളുടെ വീട്ടിൽ ദോഷമുണ്ടോ എന്ന് അഗസ്ത്യ മുനിക് പറയുവാൻ സാധിക്കുമോ? എന്ന് ചോദിച്ചു ഒരാൾ വന്നു.

കേട്ടുനോക്കാം ഇതിന് ചിലനേരത് ഉത്തരം കിട്ടും, എന്നാൽ മറ്റുചില നേരത്തു ഉത്തരം ലഭിക്കില്ല എന്ന് ഞാൻ പറഞ്ഞു.

ഇത് ഒരു ശെരിയായ ഉത്തരമായി തോന്നിയില്ല, എന്നിരുന്നാലും ചോദിച്ചുനോക്കുക എന്ന് പറഞ്ഞു ഒരു ഗംഭീര ശബ്ദത്തോടെ അദ്ദേഹം.

ഏതോ അഗസ്ത്യമുനിയും ഞാനും ഇദ്ദേഹത്തിന് അടിമയാണ് എന്ന് പോലും, ഇദ്ദേഹം ചോദിച്ച ചോദ്യങ്ങൾക്ക് എല്ലാം അഗസ്ത്യ മുനിയോട് ചോദിച്ചു ഉടൻതന്നെ ഉത്തരം പറയണം എന്നത് അദ്ദേഹം വിചാരിക്കുന്നത് എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.

എന്നിരുന്നാലും ഞാൻ ശാന്തമായിരുന്നു, ജീവ നാഡി നോക്കുവാൻ തുടങ്ങി.

"ഇവൻ പോകുവാൻ പോകുന്ന പുതിയ വീട്ടിൽ പുറം ഭാഗം മതിലിൻറെ നേർ താഴെ ചെറിയ ദോഷങ്ങൾ ഉണ്ട്. അവിടെ ചെല്ലും മുൻപ് സുദർശന യാഗം ഒന്ന് ചെയ്തിട്ട് മാത്രമേ പോകുവാൻപാടുള്ളു. ഇല്ലെങ്കിൽ, പിന്നീട് അഗസ്ത്യ മുനിയെ കുറ്റപ്പെടുത്തുന്നത് ശെരിയല്ല, എന്ന് ചുരുക്കമായി പറഞ്ഞു.

എൻ്റെ ആ വീട്ടിൽ ഒരു ദോഷവും ഇല്ലാ എന്ന് വാസ്തു ശാസ്ത്രജ്ഞൻ പറയുന്നു, എന്നാൽ താങ്കളോ ഇങ്ങനെ പറയുന്നു. ഏതാണ് സത്യം, ഏതാണ് കള്ളം എന്ന് അറിയുന്നില്ലലോ, എന്ന് അദ്ദേഹം പറഞ്ഞു.

എനിക്ക് കുറച്ചു സമാധാനകേട് ഉണ്ടായി, സാർ,,,,,,,ഇതിൽ ഏതെങ്കിലും ഒന്നിൽ വിശ്വസിക്കുക.

"അദ്ദേഹത്തിന് എന്താണ് തോന്നിയത് എന്ന് അറിയില്ല, പെട്ടെന്ന് ക്രുദ്ധനായി എണീറ്റു. വാസ്തു ദോഷം എന്നത് സത്യമല്ല സാർ. ഇതെല്ലാം വെറുതെ ഭയപ്പെടുത്തി വരുന്ന വിഷയം, ഇതൊന്നും ഞാൻ വിശ്വസിക്കുന്നില്ല, എന്നിരുന്നാലും മറ്റുള്ളവർ പറയുന്നതുകൊണ്ട് താങ്കളെ കാണുവാൻ വന്നു," എന്ന് പറഞ്ഞു അദ്ദേഹം.

ഞാൻ ഒന്നും മിണ്ടിയില്ല, മൗനമായി  ഇരുന്നു.

"ശെരി സാർ.........ഞാൻ താങ്കളുടെ വഴിയിൽ തന്നെ വരാം, എങ്ങനെയാണ് വാസ്തു ദോഷം വന്നിട്ടുള്ളത് എന്ന് പറയാമോ?", എന്ന് ചോദിച്ചു.

ആ വീട്ടിൽ ദുഷ്ട ദേവതകൾ ഉണ്ട്. ഏതെങ്കിലും അകാല മരണം നടന്ന് അതിന് ശാന്തി ചെയ്തുകാണില്ല, ഇല്ലെങ്കിൽ ഭൂമി ദോഷം ഉണ്ടായിരിക്കും. അത് കൊണ്ട് ആ വീട്ടിൽ വാസ്തു ദോഷം ഏർപ്പെട്ടിരിക്കും എന്ന് അഗസ്ത്യ മുനി പറയുന്നതായി ഞാൻ പറഞ്ഞു.

ഇതെല്ലാം നിങ്ങളും വിശ്വസിക്കരുത് സാർ, ഇന്നത്തെകാലത്തിൽ റോഡിൽ വളരെയധികം ജനങ്ങൾക്ക്  വിപത്തുകളിൽ മരണം ഏർപ്പെടുന്നു. അതിനായി ആരെങ്കിലും സുദർശന ഹോമം നടത്തുവാൻ സാധിക്കുമോ? എന്താണ് നിങ്ങൾ പറയുന്നത്, എന്ന് മീശ മുറുക്കിക്കൊണ്ടു പറഞ്ഞു.

ഇദ്ദേഹത്തോട് സംസാരിച്ചിട്ട് പ്രയോജനം ഇല്ല മാത്രമല്ല ഇതിൽ വിശ്വാസം ഉണ്ടെങ്കിൽ നാഡി നോക്കുവാൻ വരുക. ഇല്ലെങ്കിൽ അങ്ങനെ തന്നെ മാറിപോകേണ്ടത് തന്നെയല്ലേ. ഇത് അല്ലാതെ ഇവിടെ എന്നെവന്നു ഇങ്ങനെ ചെയേണ്ടതുണ്ടോ എന്ന് എൻറെ മനസാക്ഷി അദ്ദേഹത്തെ ശകാരിച്ചു.

രണ്ട് മാസം കഴിഞ്ഞിരിക്കും, ഒരു ദിവസം രാത്രിയിൽ  വളരെയധികം ഷീനത്തിൽ അവർ എന്നെ നോക്കി വന്നു, ആ രാത്രി വന്നവർ ഒന്നും മിണ്ടാതെ വിഷമത്തോടെ കരഞ്ഞു, ഞാൻ എന്താണ് എന്ന് ചോദിച്ചില്ല, വളരെ സമാധാനമായി  അദ്ദേഹത്തെ നോക്കിനിന്നു. 

"സാർ എന്നെ മാപ്പാക്കണം, അഗസ്ത്യ മുനിയെ വളരെയധികം ഞാൻ പരീക്ഷിച്ചു. അതിൻറെ ഫലമായി നന്നായി ഇരുന്ന എന്റെ ആൺകുട്ടി പെട്ടെന്ന് മരിച്ചുപോയി. അതും താങ്കൾ  പറഞ്ഞ അതേ സ്ഥലത്തിൽ പുതിയ വീട്ടിൽ പുറംഭാഗം മതിലിനോട് ചേർന്ന്", എന്ന് അദ്ദേഹം കൂടുതൽ വിശദീകരിക്കുവാൻ സാധിക്കാതെ നിന്നു.

അദ്ദേഹത്തെ സമാധാനപ്പെടുത്തി എന്താണ് നടന്നത് എന്ന് ഞാൻ ചോദിച്ചു.

തങ്ങളെ വെല്ലുവിളിച്ചു മൂന്ന് ദിവസത്തിൽ ആ പുതിയ വീട്ടിൽ താമസിക്കുവാൻ തുടങ്ങി. അന്നേ ദിവസം കൃത്യം രാത്രി 12 മണിക് വീടിൻറെ പുറം ഭാഗത്തു കിടന്നിരുന്ന എൻറെ മകൻ പെട്ടെന്നു നിലവിളിച്ചു. അടുത്ത നിമിഷം ശ്വാസം എടുക്കുവാൻ സാധിക്കാതെ അവൻ മരിച്ചുപോയി.

അഗസ്ത്യ മുനി പറഞ്ഞതുപോലെ സുദർശന ഹോമം ചെയ്തിട്ട് ആണോ പോയത്?

ഇല്ല.

വേറെ എന്തെങ്കിലും പരിഹാരം അവിടെ ചെയ്തുവോ?

ഇല്ല, എനിക്ക് ശാസ്ത്രമോ, സംബ്രതായങ്ങളോ ഒന്നും അറിയില്ല. വിശ്വസിക്കുകയും ഇല്ല. അതിൻറെ പരിണാമമാണ് ഇത് എന്ന് അറിയുന്നു ഞാൻ.

അങ്ങനെ വിശ്വാസമില്ലെങ്കിൽ എന്തിന് ജീവ നാഡി നോക്കുവാൻ വേണ്ടി അന്ന് വന്നത് എന്ന് ദേഷ്യത്തിൽ തന്നെ ചോദിച്ചു. 

എല്ലാരും പറയുന്നല്ലോ എന്ന് കരുതിയാണ് വന്നത്, അതോട് തന്നെ വിട്ടിട് പോയിരിക്കണമായിരുന്നു. താങ്കളെയും, അഗസ്ത്യ മുനിയെയും കുറിച്ച് വളരെ നീചമായി സംസാരിക്കുയും ചെയ്തു. എന്നെ മാപ്പാക്കണം. ശെരി അത് ഞാൻ വിട്ടേക്കാം, പക്ഷേ എന്തിനാണ് എൻറെ മകനെ ഞാൻ പെട്ടെന്ന് വിടപിരിഞ്ഞത്? അത് ആലോചിച്ചു തന്നെയാണ് ഞാൻ വിഷമിക്കുന്നത്.

കാരണം ഇല്ലാതെ ഒന്നും നടക്കില്ല, അഗസ്ത്യ മുനി എന്താണ് പറയുന്നത് എന്ന് നമുക്ക് നോക്കാം എന്ന് പറഞ്ഞു അദ്ദേഹത്തെ സമാധാനപ്പെടുത്തി.

അഗസ്ത്യ മുനിയുടെ പേരിൽ കുറ്റപ്പെടുത്തുവാൻ വേണ്ടി തന്നെയായിരുന്നു ഞാൻ അങ്ങനെ പെരുമാറിയത്. സത്യത്തിൽ വീട്ടിൽ ദോഷം ഉണ്ടായിരുന്നു എന്നത് എനിക്ക് മുൻപ് തന്നെ അറിയും, എന്നാൽ വിശ്വസിച്ചില്ല. എൻ്റെ മകൻ മരിച്ചുപോയ അതെ സ്ഥലത്തു തന്നെയാണ് ഇതിന് മുൻപ് താമസിച്ചിരുന്ന ഒരാൾക്ക് അരിവാൾ മൂലം വെട്ടേറ്റ് കൊല്ലപെട്ടുള്ളത്.

ഇതിന് ശേഷം താമസിക്കുവാൻ വന്ന ഒരാൾ അതെ സ്ഥലത്തിൽ കടം തിരിച്ചുകൊടുക്കുവാൻ സാധിക്കാതെ ആത്മഹത്യാ ചെയ്തു. അതിന് ശേഷം അതെ സ്ഥലത്തിൽ ഒരു അഗ്നി വിപത്തിൽ 7 വയസ്സ് പ്രായം വരുന്ന ഒരു കുട്ടി മരിച്ചുപോയി. ഇതെല്ലാം അറിഞ്ഞതിനുശേഷവും വിശ്വാസമില്ലാത്തതു കൊണ്ടാണ് എൻറെ മകനെ  അവിടെ കിടക്കുവാൻ പറഞ്ഞത്. ഞാൻ ഒരു യുക്തിവാദി, പക്ഷെ എൻറെ ഈ സ്വഭാവം ഇപ്പോൾ എൻറെ  മകനെ എന്നിൽ നിന്നും വേർപെടുത്തി. ഞാൻ ഏതെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എനിക്ക് മാപ്പ് നൽകി, എന്ത് കാരണമാണ് ഇങ്ങനെ നടക്കുന്നത് എന്നത് അറിയുവാൻ ആഗ്രഹിക്കുന്നു, എന്ന് അദ്ദേഹം പറഞ്ഞു. 

ഞാൻ ഒന്നും മിണ്ടാതെ ജീവ നാഡി നോക്കുവാൻ തുടങ്ങി.

ആ സ്ഥലത്തിൽ വേണ്ടാത്ത ഒരു കാര്യം ഉണ്ടായിരുന്നു. ആ വീട്ടിൽ താമസിക്കുവാൻ വരുന്നവർ സന്തോഷമായി ഇരിക്കുവാൻ പാടില്ല എന്ന താത്പര്യത്തിൽ അഥർവ്വവേദം മുഖേന ഭൂമിയിൽ ഒരു യന്ത്ര തകിട് വച്ചിരിക്കുന്നു.

എന്തിനാണ് ഇങ്ങനെയൊരു തെറ്റായ കാര്യത്തിൽ അദ്ദേഹം ഇറങ്ങി എന്ന് നോക്കുമ്പോൾ, ഇദ്ദേഹം വാടക കൊടുക്കാതെ താമസിക്കുകയായിരുന്നു. എന്നതുകൊണ്ട് ഉടമസ്ഥൻ വീട് വിട്ടു ഇറങ്ങുവാൻ വേണ്ടി പറഞ്ഞു. കോപത്തിൽ ആ വീട് വിട്ടു ഇറങ്ങുമ്പോൾ, തനിക് ശേഷം ആ വീട്ടിൽ താമസിക്കുവാൻ വരുന്ന വാടകക്കാർ, ഉടമസ്ഥൻ എല്ലെന്നോരും വേദനിക്കണം എന്ന കരുതി ഉണ്ടാക്കിയ ഒരു യന്ത്രം, വീടിന് പുറത്തു ഉത്തരത്തിന് താഴെ ഭൂമിയിൽ പുതച്ചു വച്ചിരിക്കുന്നു. 

ആ യന്ത്രം മുറയായ രീതിയിൽ ചെയാത്തതുകൊണ്ടു അവിടെ താമസിക്കുവാൻ വന്ന ഓരോരുത്തർക്കും ഓരോ രീതിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കി. ഈ യുക്തിവാദിയുടെ മകൻറെ ജീവൻ എടുത്തപ്പോൾ ആ യന്ത്രത്തിൻറെ ശേഷിച്ച ദുഷ്ട ശക്തിയും തീർന്നിരിക്കുന്നു. ഈ യുക്തിവാദി അന്നേ ദിവസം അഗസ്ത്യ മുനി പറഞ്ഞതുപോലെ അന്നേ ദിവസം തന്നെ  ഒരു സുദർശന യാഗം ചെയ്തിരുനെങ്കിൽ ഈ ദിവസം കണ്ടേണ്ടിയിരിക്കില്ല, എന്ന് പറഞ്ഞ അഗസ്ത്യ മുനി ആര് ഏത് വീട്ടിൽ താമസിക്കുവാൻ പോയാലും ആദ്യം യാഗം ചെയ്തു പോകുന്നത് തന്നെയാണ് നല്ലത്. ഇത് എല്ലോർക്കും ഉള്ളത്, അത് മാത്രം അല്ല മറ്റ് മതത്തിൽ ഉള്ളവർക്ക് അവരവരുടെ വിശ്വാസത്തിന് അനുസരിച്ചു പ്രാർത്ഥന ചെയ്തുകൊള്ളുക, എന്ന് പറഞ്ഞു.

ഒരു കാര്യം പറയുവാൻ മറന്നുപോയി. ഇങ്ങനെയുള്ള ഒരു സംഭവം നിനക്ക് നടക്കുവാൻ കാരണം, മുൻജന്മത്തിൽ നീയും ഇതുപോലെ ഒരു കുഞ്ഞിനെ കൊന്നിരിക്കുന്നു. അതും ഇപ്പോൾ കൂടെ ചേർന്നിരിക്കുന്നു, എന്ന് പറഞ്ഞു നിറുത്തി അഗസ്ത്യ മുനി.

ഈ വിഷയം ആ യുക്തിവാദിക്ക് വേദനിപ്പിച്ചിരിക്കാം. അല്ലെങ്കിൽ ഒരു സമാധാന വാക്ക് ഞാൻ പറഞ്ഞതായി കൂടി ഇരിക്കാം. കർമ്മവിന എന്നത് ആരെകൊണ്ടും അഴിക്കുവാൻ സാധിക്കില്ല. അതിൽ നിന്നും കുറഞ്ഞ അളവിൽ ഉള്ള ഒരു ശിക്ഷ ലഭിക്കുവാൻ വേണ്ടിയാണ് അഗസ്ത്യ മുനി  ഇങ്ങനെ നമുക്ക് വഴി കാണിക്കുന്നത്, എന്നത് തന്നെയാണ് സത്യം. എന്നാൽ ഇത് എത്ര പേർ മനസ്സിലാക്കുന്നു എന്നത് തന്നെയാണ് ഒരു ചോദ്യചിഹ്നമായി നിൽക്കുന്നത്. അതെ സമയം ഈ ജീവ നാഡി നോക്കുവാനുള്ള ഭാഗ്യം എല്ലോർക്കും ലഭിക്കുന്നില്ല.

ഇങ്ങനെ പല ഉപദേശങ്ങൾ പറയുന്ന അഗസ്ത്യ മുനി, പൊതുവാകെ അഗസ്ത്യ മുനിയായ നാമം, ഇങ്ങനെയുള്ള അഥർവ വേദത്തിലുള്ള വിഷയങ്ങൾ പറയുന്നതല്ല. എനിക്കും അതിൽ പൂർണ വിശ്വാസമില്ല, എന്തെന്നാൽ പ്രാർത്ഥനയല്ലാതെ ഒന്നിനും ശക്തിയില്ല. അഥർവ്വവേദം തന്നെയാണ് ഏറ്റവും ശക്തമായത് എന്ന് പറഞ്ഞാൽ ക്ഷേത്രങ്ങൾ, ദേവാലയങ്ങളുടെ മറ്റും പള്ളിയുടെ ആവശ്യമില്ല. ഇത്തരം വിഷയങ്ങൾ ഭൂരിപക്ഷം ജനങ്ങളും ചെയ്യാറില്ല. ഇതിന് പുറമെ ഇത്തരം വിഷയങ്ങൾ  ചെയ്യുന്ന കുടുംബങ്ങൾ നല്ല രീതിയിൽ ജീവിക്കാറില്ല, എന്ന് പറഞ്ഞു.

മറ്റും അഥർവ്വ വേദത്തെകുറിച്ചും, മറ്റും ആ യന്ത്രത്തെക്കുറിച്ചും പറഞ്ഞതാലും 45 ദിവസങ്ങൾക്കു  ജീവ നാഡി മുഖേന ഉത്തരവ് ഒന്നും പറയില്ല എന്ന് അഗസ്ത്യ മുനി പറഞ്ഞു.

45 ദിവസം ജീവ നാഡി ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ കൊണ്ട് വായിക്കുവാൻ വേണ്ടി എന്നോട് പറഞ്ഞു. ഇത് കേട്ടതും എന്നിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല.

എപ്പോഴും മംഗളകരമായ വാർത്തകൾ പറഞ്ഞു തന്നെ തേടി വരുന്ന ഭക്തർക്കു അഗസ്ത്യ മുനി അനുഗ്രഹ വാക്കുകൾ പറയുന്നത് പതിവ്. ഇങ്ങനെ അഥർവ വേദത്തെ കുറിച്ച് പലരും കേട്ടപ്പോൾ തനിക്ക് ഇതിൽ വിശ്വാസം ഇല്ലാ എന്നും പറഞ്ഞിരിക്കുന്നു. 

അങ്ങനെയുള്ള അഗസ്ത്യ മുനി ആ യുക്തിവാദിക്ക് ഇത്തരം ഒരു വിവർത്തനം തരും എന്നത് എനിക്ക് പോലും വിശ്വസിക്കുവാൻ സാധിച്ചില്ല. 

40 ദിവസം കഴിഞ്ഞിരിക്കും.

ആ യുക്തിവാദി ഇന്ന് നെറ്റിയിൽ ഭസ്മം കൊണ്ടുള്ള ഒരു കുറി, അതിന് മധ്യത്തിൽ കുങ്കുമം വച്ച്, തികച്ചും ഒരു ശിവ ഭക്തനായിരിക്കുന്നു. അദ്ദേഹം ഒരു അതിശയിക്കുന്ന വിഷയം എന്നോട് പറഞ്ഞു. 

ആരാണോ ആ വീട്ടിൽ മന്ത്ര യന്ത്ര തകിട് വച്ചതോ അവൻറെ ചെറുമകൻ ഇപ്പോൾ റോഡിൽ ഒരു വിപത്തിൽ പെട്ട് ജീവന് വേണ്ടി പോരാടുകയാണ്.  ഈ വാർത്ത അദ്ദേഹം തന്നെ ഈ യുക്തിവാദിയോട് ഞാൻ പണ്ട് ചെയ്ത പാപമാണ് ഇതിന് കാരണം, എന്ന് പറഞ്ഞിരിക്കുന്നു.

ആ കുഞ്ഞിനെ എങ്ങനെയെങ്കിലും രക്ഷിക്കുവാൻ വേണ്ടി അഗസ്ത്യ മുനിയോട് പ്രാർത്ഥിച്ചുകൊള്ളുക, എന്റെ കുഞ്ഞോ മരിച്ചുപോയി. എന്നാൽ അദ്ദേഹത്തിൻറെ മകൻ മരിക്കുവാൻപാടില്ല. ആ കുഞ്ഞിന് വേണ്ടി നേർച്ചയായി പഴനി മുരുകന് മുടി കാണിക്കയായി കൊടുക്കുവാൻ വേണ്ടി നേർന്നിരിക്കുന്നു. എൻ്റെ പ്രാർത്ഥന നിറവേറണം എന്ന് നിറഞ്ഞ കണ്ണീരോടെ അദ്ദേഹം പറഞ്ഞു, ഇത് എന്നെ അതിശയിപ്പിച്ചു.

ചില നാളുകൾ ശേഷം ആ യുക്തിവാദിയായ ആ ശിവ ഭക്തൻ എൻറെ മുന്നിൽ വന്ന്  നിന്നു.

മൊട്ടയടിച്ച അതിൽ ചന്ദനം പൂശിയിരുന്ന അദ്ദേഹത്തിൻറെ കൈയിൽ ഒരു കുഞ്ഞ് ഉണ്ടായിരിക്കുന്നു. കൂടാതെ ആ കുഞ്ഞിൻറെ മുത്തശ്ശനും ഉണ്ടായിരുന്നു. ആ വിപത്തിൽ പെട്ട കുഞ്ഞു രക്ഷപെട്ടതിന് ഇതിനപ്പുറം വേറെയെന്തെങ്കിലും സാക്ഷ്യം വേണ്ടതുണ്ടോ? അഗസ്ത്യ മുനിയെ മാനസികമായി ഞാൻ പ്രാർത്ഥിച്ചു.





സിദ്ധാനുഗ്രഹം.............തുടരും!



07 December 2017

സിദ്ധാനുഗ്രഹം - 45




ഒരു യുവാവ് വളരെ ധിറുതിയിൽ ഓടി വന്നു. ശരീരം മൊത്തം വിയർത്തിരിക്കുന്നു, കണ്ണുകളിൽ ദുഃഖം കാണപ്പെട്ടു, വളരെ പാവപെട്ട കുടുംബത്തിൽ നിന്നും വന്നിരിക്കുകയാണ്. കാലിൽ ചെരുപ്പ് പോലും ഇടത്തെ കൊടും വെയിലിൽ വന്നിരിക്കുന്നു.

അവൻറെ അവസ്ഥ അറിഞ്ഞ ഞാൻ ആശ്വസിപ്പിച്ചു ഇരിക്കുവാൻ പറഞ്ഞു, തണുത്ത വെള്ളം കൊടുത്തു എന്തിനാണ് ഈ ധിറുതി? എന്ത് ചെയ്യണം എന്ന് ചോദിച്ചു.

എൻറെ അമ്മയ്ക്ക് സുഖമില്ല. അമ്മ ജീവിച്ചിരിക്കുമോ അതോ ഇല്ലയോ? അഗസ്ത്യ മുനിയോട് ചോദിച്ചു പറയുക? എന്ന് ചോദിച്ചു.

അമ്മയ്ക്ക് സംസാരിക്കുവാനോ, ഒട്ടും വയ്യാതിരിക്കുവാണെങ്കിൽ, ഇവൻ അമ്മയുടെ അടുത്തല്ലയോ ഇരിക്കേണ്ടത്. എന്തിനാണ് അമ്മയെ ഒറ്റയ്ക്കു വിട്ടിട്ടു ഇവിടെ ഓടിവന്നിരിക്കുന്നത് എന്ന് എനിക്കുള്ളിൽ ഒരു സംശയം ഉണ്ടായി.

"ശെരി, എന്തായാലും ജീവ നാഡി നോക്കാം എന്ന് കരുതി, നാഡിയിൽ നോക്കുവാൻ തുടങ്ങി. 

അഗസ്ത്യ മുനി വിവരിക്കുവാൻ തുടങ്ങി...........

ഇവൻറെ അമ്മയ്ക്കു ഇവൻ ഒരേ മകൻ, ചെറുപ്പത്തിൽ തന്നെ ഇവൻറെ അച്ഛൻ മരിച്ചുപോയി, മകനെ ഒരു നല്ല രീതിയിൽ വളർത്തുവാൻ വേണ്ടി ആ അമ്മ വളരെയധികം കഷ്ടപ്പെട്ടു.

എന്നാൽ ഇവനോ .......

അച്ഛനില്ലാതെ മകനായി വളരെ വാത്സല്യത്തോടെ വളർന്നതുകൊണ്ടു ഏതൊക്കെ ദുശീലങ്ങൾ അവൻ പഠിക്കുവാൻ പാടുള്ളതല്ലോ അതൊക്കെ അവൻ ശീലിച്ചു. പഠിത്തത്തിൽ ഒട്ടും ശ്രദിക്കാത്തെ  അവൻറെ കൂട്ടുകാരോടൊപ്പം കറങ്ങിനടന്നു.

ആ അമ്മയ്ക്കു ഇത് വളരെയധികം മാനസിക വിഷമം ഉണ്ടാക്കി. എത്രയോ തവണ പറഞ്ഞിട്ടും ഇവൻ കേൾകാത്തതുകൊണ്ടു പിന്നീട് ഇതിനെ കുറിച്ച് പറയാതെയായി.

പ്രായപൂർത്തിയായ ഒരു ചെറുപ്പക്കാരനായി ഇവൻ. ആ സമയം അവിടെയുള്ള ഒരാൾ അവൻറെ അമ്മയോട് പറഞ്ഞു ഇവനെ കല്യാണം കഴിച്ചു കൊടുക്കുകയാണെങ്കിൽ ഇതൊക്കെ ശെരിയാകും, ഇത് പ്രകാരം പലരോടും ഇവനെ കുറിച്ച് പറയുകയും, പല വിധത്തിലുള്ള കള്ളം പറഞ്ഞു ഒരു വിവാഹം നടത്തുവാൻ അവർ ശ്രമിച്ചു. അവസാനം ഒരു സൗദര്യവതിയായ യുവതിയെ കണ്ടുപിടിച്ചു ഇവൻറെ കല്യാണം നടത്തിവച്ചു.

വിവാഹം നടന്നുകിട്ടുന്നത് വളരെ ക്ഷമയോടെ ഇരുന്നവൻ, വിവാഹത്തിന് ശേഷം അവൻറെ കൂട്ടുകെട്ട് വളരെയധികം വർധിച്ചു, മാത്രമല്ല അവരൊക്കെ നല്ല രീതിയിൽ അല്ലാത്തവരുമായിരുന്നു.  പോലീസ് ഇവനെ തേടി പലപ്പോഴായി വീട്ടിൽ വരാൻ തുടങ്ങി. 

ഇവൻറെ സ്വഭാവത്തിലും - ചീത്ത കൂട്ടുകെട്ടിലും അപ്രീതിയായ ഇവൻറെ ഭാര്യ ഒരു ദിവസം ആരോടും പറയാതെ തൻറെ വീട്ടിലേക്കു പുറപ്പെട്ടു. തൻറെ ഭാര്യ വീടുവിട്ടു പോയതിനു കാരണം അവൻറെ അമ്മയാണ് എന്ന് കരുതുകയും, അവരെ ഒരു വീണ്ടുവിചാരമില്ലാത്ത അടിക്കുവാൻ തുടങ്ങി. അതിൻറെ ഉച്ചസ്ഥിതിയാണ് ഇന്ന് നടന്നിരിക്കുന്നത്. ഒരു ഇരുമ്പ് വടി മൂലം ഇവൻറെ അമ്മയെ ഇവൻ അടിച്ചിരിക്കുന്നു. അവർ ഇപ്പോൾ ആശുപത്രിയിൽ മരണത്തോട് പോരാടിക്കൊണ്ടിരിക്കുകയാണ്. സ്വന്തം അമ്മയെ ഇങ്ങനെ ഒരു അവസ്ഥയിൽ വിട്ടലോ, തൻറെ ഭാര്യയും വീട് വിട്ടു പോയല്ലോ എന്ന അവസ്ഥയിൽ ഇപ്പോഴാണ് ഇവന് ജ്ഞാനം വന്നിരിക്കുന്നത്. ആരോ പറഞ്ഞു, അതിൻ പ്രകാരം അഗസ്ത്യ മുനിയോട് അനുഗ്രഹ വാക്ക് കേൾക്കുവാൻ വന്നിരിക്കുകയാണ് ഇവൻ, വന്നിരിക്കുന്നവൻറെ ജീവിതത്തെ കുറിച്ച് പറഞ്ഞ അഗസ്ത്യ മുനി, ഇന്ന്  മുതൽ ഇവൻ നന്നാകും എന്ന് പറഞ്ഞു, തൻറെ അമ്മയുടെ ജീവൻ രക്ഷിക്കുവാൻവേണ്ടി ഉടൻ തന്നെ മദ്ധ്യം ഉപയോഗിക്കുന്നത് നിറുത്തണം. ദിവസവും മുരുകന്റെ സന്നിധിയിൽ ചെന്ന് 5 മുഖം ദീപം കത്തിക്കുക. ഒരു ജോലിയിൽ ഉടൻ തന്നെ കയറണം. പിരിഞ്ഞു പോയ ഭാര്യ വീണ്ടും വരാൻ തൻറെ ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും പിരിഞ്ഞു വരണം. അതോടൊപ്പം കുലദൈവം ക്ഷേത്രത്തിൽ ആഴ്ച്ച തോറും പോയി ശുദ്ധമായ നെയ് കൊണ്ടുള്ള ഒരു ദീപം കത്തിക്കണം, ചെയ്യുമോ? എന്ന് അഗസ്ത്യ മുനി ചോദിച്ചു .

"തീർച്ചയായും ചെയ്യാം", എന്ന് അവൻ പറഞ്ഞു.

അഗസ്ത്യ മുനിയുടെ വാക്കുകൾ കള്ളമാകാതെ ഇരിക്കണമെങ്കിൽ, മുകളിൽ പറഞ്ഞ പ്രാർത്ഥനകൾ മുടക്കാതെ ചെയ്യുക. ഇല്ലെങ്കിൽ നിൻറെ അമ്മയുടെ ജീവിത്തിനു ഞാൻ ഒരു ഉത്തരവാദിത്തം എടുക്കില്ല, പിരിഞ്ഞു പോയ നിൻറെ ഭാര്യ തിരിച്ചുവരില്ല, എന്ത് പറയുന്നു? എന്ന് ഒരു കണ്ടിഷൻ ഇട്ടു.

സാർ, അങ്ങനെ പറയരുതേ, ഇപ്പോഴാണ് എനിക്ക് തന്നെ ബുദ്ധിവന്നത്. പോലീസിന് ഭയന്ന് ജീവിക്കുന്നതിനുപകരം അഗസ്ത്യ മുനിയുടെ വാക്കുകൾ അനുസരിച്ചു നല്ലവനായി നടന്നു കാണിക്കും, എനിക്ക് എന്റെ ഭാര്യയുടെ ജീവനാണ് വലുതു. കുഞ്ഞുങ്ങൾ വേണം എന്ന് കൈകൂപ്പി കണ്ണീരോടെ എന്നോട് അനുമതി ചോദിച്ചതിന് ശേഷം വീണ്ടും അമ്മയെതേടി അവൻ ഓടുവാൻ തുടങ്ങി.

രണ്ട് മാസത്തിന് ശേഷം..........

അഗസ്ത്യ മുനി പറഞ്ഞതുപോലെ എല്ലാം ചെയ്തുകഴിഞ്ഞപ്പോൾ പിരിഞ്ഞുപോയ അവൻറെ ഭാര്യയും അവനെ തേടി അവിടെയെത്തി. ഇതിനുള്ളിൽ അവൻ ഒരു വലിയ കമ്പനിയിൽ ദിവസ തൊഴിൽ എന്ന മാർഗത്തിൽ ജോലിയിൽ കയറി. ജീവന് വേണ്ടി പോരാടിക്കൊണ്ടിരുന്ന അവൻറെ അമ്മ രക്ഷപെട്ടു. എന്നിരുന്നാലും പണ്ടത്തെപോലെയില്ല, എന്നിരുന്നാലും അഗസ്ത്യ മുനി പറയുന്നതുപോലെ തൻറെ മകൻ വരുന്നല്ലോ എന്ന സന്തോഷത്തിൽ ഇരുന്നു. 

ഒരു ദിവസം അവൻ അവൻറെ അമ്മയെയും, ഭാര്യയെയും കൂട്ടി ജീവനാഡി നോക്കുവാൻവേണ്ടി വന്നു.  "മൂന്ന് വർഷമായി, ഞങ്ങൾക്ക് എന്തുകൊണ്ടാണ് സന്താന സൗഭാഗ്യം ഇല്ലാത്തത് എന്ന് ചോദിച്ചു. അപ്പോൾ ഇവൻ വളരെയധികം മാറിയിരിക്കുന്നു. ഒരു ദൈവീക തെളിച്ചം മുഖത്തിൽ കാണപ്പെട്ടു, ഇന്നേക്ക് 9 മാസത്തിൽ നിൻറെ ഭാര്യ ഗർഭിണിയാകും, ഭയപ്പെടേണ്ട എന്ന് അഗസ്ത്യ മുനി അനുഗ്രഹിച്ചു.

എന്നാൽ ഡോക്ടർ അവന് ഒരു അച്ഛനാകുവാൻ കഴിയില്ല എന്ന് പറഞ്ഞിരുന്നു. ഇതു കാരണം മനസ്സ് ഉടഞ്ഞാണ് അവൻ കേട്ടത് എന്ന് എനിക്ക് പോലും പിന്നീടാണ് അറിയുവാൻ സാധിച്ചത്.

അപ്പോൾ അവൻറെ അമ്മ എന്നോട് പറഞ്ഞു, എൻറെ മകന് ഒരു കുഞ്ഞു വേണം. അഗസ്ത്യ മുനിയുടെ അനുഗ്രഹം ലഭിക്കുകയാണെങ്കിൽ എൻറെ ജീവൻ എടുത്തുകൊള്ളട്ടെ, എന്നിട്ട് എൻറെ മരുമകളുടെ വയറ്റിൽ ഞാൻ തന്നെ ജനിക്കണം, എന്ന് അവർ നിറഞ്ഞ കണ്ണീരോടെ പറഞ്ഞു.

ആ അമ്മയുടെ പ്രാർത്ഥനയ്ക്ക്  അഗസ്ത്യ മുനി അനുഗ്രഹിച്ചു. ഒരു ചൊവ്വാഴ്ച ദിവസം, അന്ന് ഷഷ്ഠിയുമായിരുന്നു.

ആ യുവാവ് ഓടി വന്നു, എൻറെ അമ്മയ്ക്ക് ഒട്ടും വയ്യ, നിങ്ങൾ തന്നെ എൻറെ അമ്മയെ സഹായിക്കണം എന്ന് വളരെ പരിഭ്രാണ്ടിയിൽ അവിടെ വന്നു.

ഉടൻ തന്നെ വീട്ടിൽ ചെല്ലുക, ഷഷ്ഠി കവചം മൂന്ന് പ്രാവശ്യം ഒരുവിടുക, അമ്മയുടെ തല നിൻറെ മടിയിൽ വച്ചുകൊള്ളുക. അവളുടെ ആത്മാവ് ശാന്തിയടയട്ടെ. ഇന്ന് മുതൽ പത്താമത്തെ മാസം ഒരു പെൺകുട്ടി നിനക്ക് പിറക്കും, അത് നിൻറെ അമ്മയുടെ മറ്റൊരു ജന്മയായിരിക്കും എന്ന് പറഞ്ഞു അഗസ്ത്യ മുനി.

അഗസ്ത്യ മുനിയുടെ അനുഗ്രഹമൂലം അവന് ഒരു പെൺകുട്ടി ജനിച്ചു. ഇപ്പോൾ അവൻ തൻറെ അമ്മയെ കുഞ്ഞിൻറെ രൂപത്തിൽ കണ്ടുവരുന്നു.






സിദ്ധാനുഗ്രഹം.............തുടരും!



30 November 2017

സിദ്ധാനുഗ്രഹം - 44




26 വയസ്സ് പ്രായമുള്ള ഒരു പെൺകുട്ടി അവളുടെ അനുജത്തി എൻറെ മുൻകൊണ്ടുവന്നു നിറുത്തിയപ്പോൾ എനിക്ക് തന്നെ ഭയമുണ്ടായി. 

മുഖത്തിൽ ലക്ഷണമില്ലാതെ എല്ലും, തോലുമായി കാണപ്പെട്ട ആ പെൺകുട്ടി ഒരടിപോലും നടക്കുവാൻ ശ്രമപ്പെട്ടതും, ശ്വാസം ലഭിക്കാതെ നിന്നതും വളരെ പ്രയാസപ്പെടുത്തുന്നതായിരുന്നു.

ഈ അവസ്ഥയിൽ ആരുതന്നെ ആ പെൺകുട്ടിയെ കണ്ടാലും അവളുടെ വയസ്സ് 26 എന്ന് പറയില്ല. കാരണം ശരീരം വളർന്നിട്ടില്ലാത്ത സ്ഥിതിയിൽ പാവാടയിട്ട ഒരു 12 വയസ്സ് പ്രായം വരുന്ന ഒരു കുട്ടിയെപ്പോലെ ഇരുന്നു. അവൾക്ക് സംസാരിക്കുവാൻ സാധിച്ചില്ല, അങ്ങനെയിരിക്കുമ്പോൾ ഒന്നോ  - രണ്ടോ വാർത്തവന്നാലും അത് കിണറ്റിൽ നിന്നും വരുന്ന ശബ്ദമായിമാത്രമേ കേൾക്കുവാൻ ഇടയായൊള്ളു. 

"എന്താണ് കാര്യം?"

ഇവൾ എൻറെ സഹോദരി, വയസ്സ് 26, ഈ പ്രായത്തിൽ തന്നെ രണ്ട് കിഡ്നിയും പ്രവർത്തിക്കുന്നില്ല. ദിവസവും ജീവിക്കുവാൻ വേണ്ടി ശ്രമപ്പെടുകയാണ്. അഗസ്ത്യ മുനിയെ വിശ്വസിച്ചു വന്നിരിക്കുകയാണ്. നല്ല അനുഗ്രഹ വാക്കുകൾ പറയണമേ എന്ന് പറഞ്ഞു ആ 26 വയസ്സ് പ്രായം വരുന്ന വ്യക്തിയുടെ അനുജത്തി അപേക്ഷിച്ചു.

"എത്ര ദിവസമായി ഈ പ്രശ്നം നിലനിൽക്കുന്നു? ഡോക്ടറിനോട് കാണിച്ചുവോ?"

ഒന്നര വർഷമായി നിലനിക്കുന്നു. എല്ലാം സമ്പത്തുകൾ, ആഭരണങ്ങൾ, താലി എല്ലാം വിട്ടു, എന്നിരുന്നാലും സുഖം പ്രാപിച്ചിട്ടില്ല.

എന്ത് താലി വിറ്റുവോ? എങ്ങനെയെന്നാൽ ഇവൾക്ക് കല്യാണം കഴിഞ്ഞുവോ?

കല്യാണം കഴിഞ്ഞു. എന്നാൽ ഇവൾക്ക് ഈ അസുഖം വരാനുള്ള കാരണം എവിടെ നിന്നും എന്ന് നോക്കിയപ്പോൾ, ഞങ്ങളുടെ വീട്ടിൽ ഇവളെ ആകിയതിനു ശേഷം ഇവളുടെ ഭർത്താവ് ഓടിപോയി. ഇന്നു വരെ തിരിഞ്ഞുനോക്കിയിട്ടില്ല എന്ന് പറഞ്ഞു അവർ.

ഇത് കേട്ടപ്പോൾ എനിക്ക് വല്ലാതെ തോന്നി, ഒരു മിമിഷം എൻറെ മനസ്സ് നിശ്ചലമായിരുന്നു.

താലികെട്ടിയ ഭർത്താവ് തന്നെ വിട്ടിട്ട് പോയോ, ഇത് എന്ത് ഭയങ്കരം അവസ്ഥയാണ്? ഈ സമയത്തിലാണല്ലോ അദ്ദേഹം കൂടെയിരിക്കേണ്ടത്? എന്നത് എൻറെ നാവിൻതുമ്പത്തു വന്നു.

"കല്യാണത്തിന് മുൻപ് ഇവൾ വളരെ സൗധര്യവതിയായിരുന്നു. കോളേജിൽ പഠിക്കുമ്പോൾ പ്രണയത്തിൽ ഏർപ്പെട്ടു, പ്രണയം പിന്നീട് കല്യാണത്തിൽ എത്തിച്ചേർന്നു. കല്യാണം കഴിഞ്ഞ ഒന്നരമാസം കാലയിടവിൽ ഒരു കിഡ്നി പ്രവർത്തനമില്ലാതെയായി. ഒന്നരവർഷത്തിൽ അടുത്ത കിഡ്നിയും പ്രവർത്തനമില്ലാതെയായി."

"വളരെ ദുഃഖകരമായ സംഭവം", എന്ന് പറഞ്ഞു.

ഇത് പോലും ഞങ്ങൾ കാര്യമായി എടുത്തില്ല. ഇവൾ ഇതിനപ്പുറം ഇവർക്ക്  തന്നെ  ഉപയോഗപ്രധമാകില്ല എന്ന് കരുതി, ഒരു ദയവുപോലുമില്ലാതെ ഇവളുടെ ഭർത്താവ് ഇവിടെ വീട്ടിൽ കൊണ്ടുവിട്ടു. അത് വിചാരിച്ചു തന്നെ ഞാൻ വളരെ വിഷമത്തിലാണ് എന്ന് അവർ പറഞ്ഞു, അഗസ്ത്യമുനിയെ ഞാൻ വളരെ വിശ്വസിച്ചു വന്നിരിക്കുന്നു. എനിക്ക് അവളുടെ ജീവൻ എങ്ങനെയെങ്കിലും രക്ഷിക്കുവാൻ അങ്ങ് വഴി കാണിച്ചുതരണം എന്ന് പറഞ്ഞപ്പോൾ, എൻറെ മനസ്സ് തളർന്നുപോയി.

ആ പെൺകുട്ടിയെ ഞാൻ നോക്കി, ഇങ്ങനെത്തന്നെ പോകുകയാണെങ്കിൽ അവൾ ഒരു ആഴ്ച്ച പോലും ജീവിച്ചിരിക്കില്ല എന്ന് തോന്നി.

ഈ അനുജത്തിയാണെങ്കിൽ അവർക്കുള്ള എല്ലാം സമ്പത്തുകളും വിറ്റു കടത്തിലാണ്, അവർ ജോലിചെയ്ത് ലഭിക്കുന്ന ശമ്പളത്തിൽ നിന്നും ഒരു നേരം ഭക്ഷണം കഴിച്ചു സഹോദരിക്കുള്ള ചികിത്സക്കുവേണ്ടി നോക്കുകയും ചെയുന്നു എന്ന് അറിഞ്ഞു. 

ഈ പെൺകുട്ടിയെ അഗസ്ത്യ മുനി എങ്ങനെ രക്ഷിക്കും, എന്ത് അതിശയം നടത്തുവാൻ പോകുന്നു എന്ന് വിചാരിച്ചുകൊണ്ട്, അഗസ്ത്യ മുനിയോടും, ഹനുമാൻസ്വാമിയോടും പ്രാർത്ഥിച്ചുകൊണ്ട് ജീവ നാഡി നോക്കുവാൻതുടങ്ങി.

"ആ പെൺകുട്ടിയുടെ മുൻജന്മ കഥകളിൽ മേൽനോട്ടമായി കാണിച്ചതിന് ശേഷം, ജീവനുവേണ്ടി പോരാടുന്ന ഈ പെൺകുട്ടിക് ജീവൻ ലഭിക്കും. മുൻപിൻ അറിയാത്ത ഒരാളിൽനിന്നും കിഡ്നി ലഭിക്കും, ഭയപ്പെടേണ്ട," എന്ന് ഒറ്റവാക്കിൽ പറഞ്ഞു.

ഈ വാക്കുകൾ അഗസ്ത്യ മുനി തന്നെ പറഞ്ഞുവെങ്കിലും, ഇതു വായിച്ച എനിക്കുപോലും തൃപ്തികരം ആയിരുന്നില്ല. 

എപ്പോൾ ആ സഹായം ലഭിക്കും? ആരാണ് അദ്ദേഹം? എവിടെനിന്നാണ് അദ്ദേഹം വരുന്നത്? എങ്ങനെ സഹായിക്കും? അത് വരെ ഈ പെൺകുട്ടി എങ്ങനെ ജീവിച്ചിരിക്കും? ആ സഹായം ധനം മൂലം ലഭിക്കുമോ? അതോ കിഡ്‌നിയുടെ ദാനം മൂലം മാത്രമേ ലഭിക്കുകയുള്ളോ? എന്നീ ചോദ്യങ്ങൾക്കു അഗസ്ത്യ മുനിയിൽ നിന്നും ഒരു ഉത്തരംപോലും ഇല്ല.

എത്രപ്രാവശ്യം അഗസ്ത്യ മുനിയുടെ ചോദിച്ചപ്പോഴും ഈ വാർത്തകൾ തന്നെയാണ് വന്നത്, ആ അനുജത്തിയേയും അവളുടെ ചേച്ചിയെയും ധൈര്യം നൽകി അവരെ അയച്ചു.

ആ ദിവസം മൊത്തമായും ആ പെൺകുട്ടിയുടെ മുഖം എന്നെ വേട്ടയാടുകയായിരുന്നു.

നാല് മാസത്തിന് ശേഷം.......

അന്നേ ദിവസം എന്തോ എനിക്ക് ലഭിച്ച വാർത്തകളെല്ലാം വളരെ സന്തോഷം തരുന്നതായിരുന്നു.

എന്നിരുന്നാലും പകുതി മനസ്സോടെ ജീവ നാഡി നോക്കുവാൻ എടുത്തപ്പോൾ, വീടിന് മുൻവശം ഒരു അനക്കം കേട്ടു. എത്തിനോക്കി, അന്നേദിവസം രണ്ട് കിഡ്നിയും പോയ ആ പെൺകുട്ടിയുടെ അനുജത്തി അവിടെ നിൽക്കുകയായിരുന്നു. 

ഏതോ ദുഖമായ വാർത്തയാണ് പറയുവാൻ പോകുന്നത് എന്ന് എന്നെ ധൈര്യപ്പെടുത്തികൊണ്ട്, "എന്തേ എങ്ങനെയുണ്ട് നിൻറെ ചേച്ചിയുടെ ആരോഗ്യം?", ഞാൻ ഒരു വികാരവും ഇല്ലാതെ ചോദിച്ചു.

"നന്നായി ഇരുപ്പുണ്ട്", കിഡ്നി ഓപ്പറേഷൻ കഴിഞ്ഞു രണ്ട് മാസമായി. ഇത് പറയുവാൻവേണ്ടിയാണ് വന്നത്," എന്ന് അവർ പറഞ്ഞു.

"ഒരിക്കൽ കൂടി നന്നായി പറയുക."

അതു തന്നെ അവൾ വീണ്ടും വീണ്ടും സന്തോഷത്തോടെ പറഞ്ഞു.

എൻറെ കണക്കിൽ ആ പെൺകുട്ടിയുടെ മരണം നടന്നിട്ട് 4 മാസമായിരിക്കും. എന്നാൽ അഗസ്ത്യ മുനി പറഞ്ഞതുപോലെ അവൾ രക്ഷപ്പെട്ടിരിക്കുന്നു. ഇത് എങ്ങനെ സാധ്യമായി? എന്ന് പലപ്രാവശ്യം ചോദിച്ച ഞാൻ, ആ പെൺകുട്ടിയെ അകത്തേക്ക് ക്ഷണിച്ചു, എങ്ങനെ ഈ അതിശയം നടന്നു, എന്ന് ചോദിച്ചു. അവൾ പറഞ്ഞത് അങ്ങനെ തന്നെ താങ്കളോട്‌ ഞാൻ പറയാം.

ജീവൻ രക്ഷിക്കുവാൻ സഹായിക്കുക, എന്ന് പരസ്യം കൊടുക്കുവാൻ വേണ്ടി ഒരു പത്ര ഓഫീസിൽ പോകുകയായിരുന്നു.

പോകുന്നവഴിയിൽ എൻറെ ചേച്ചിയുടെ ഭർത്താവിൻറെ സഹോദരിയെ ഞാൻ കണ്ടു. എൻറെ ചേച്ചിയുടെ ഇപ്പോഴത്തെ അവസ്ഥ ഞാൻ അവരോടു പറഞ്ഞു, അവരുടെ മനസ്സിൽ എന്ത് തോന്നിയെന്ന് അറിയില്ല. ഒരാളുടെ പക്കം എന്നെ കൊണ്ടുപോയി. ആ ഗവണ്മെന്റ് ഡോക്ടർ എൻറെ ചേച്ചിയുടെ കഥ കേട്ടതിനു ശേഷം ആശുപത്രിയിൽ കൊണ്ട് വരാൻ പറഞ്ഞു. അടുത്ത ദിവസം തന്നെ ഞാൻ ചേച്ചിയെ ആ ആശുപത്രിയിൽ കൊണ്ടുപോയി. അദ്ദേഹം വളരെ നന്നായി പരിശോധന ചെയ്തതിനു ശേഷം, ആരെങ്കിലും അകാലത്തിൽ മരണപ്പെട്ട  അവരുടെ സ്വന്തക്കാർ, ആഗഹിക്കുകയാണെങ്കിൽ ആ കിഡ്നി, അവരുടെ രക്തം നിൻറെ സഹോദരിയുമായി ഒത്തു ചേരുകയാണെങ്കിൽ ഓപ്പറേഷൻ ചെയ്യാം, എന്ന് പറഞ്ഞു.

ഇത് എന്നിൽ ഉത്സാഹം ഉണ്ടാക്കി.

എന്നാൽ 5 ദിവസമായിട്ടും ഡോക്ടർ പറഞ്ഞതുപോലെ ഒന്നും നടന്നിട്ടില്ലായിരുന്നു. എനിക്കാണെങ്കിൽ അസ്വസ്ഥമാകുവാൻ തുടങ്ങി. അഗസ്ത്യ മുനിയോട് പ്രാർത്ഥിച്ചു.

ആറാമത്തെ ദിവസം രാവിലെ.

ഒരു വിപത്തിൽ അടിപ്പെട്ട് മരിച്ചുപോയ ഒരു പണക്കാര യുവാവിൻറെ മാതാപിതാവ് സമ്മതിച്ചത് കാരണം ആ യുവാവിൻറെ കിഡ്നി എനിക്കായി പൊരുത്തപ്പെട്ടു. 

അഗസ്ത്യ മുനി പറഞ്ഞ വാക്കും ഫലിച്ചു. എപ്പോൾ എൻറെ ചേച്ചിക്ക് നന്നായിട്ട് ഭേദമാകുന്നു, എന്ന് നടന്ന വിഷയങ്ങൾ എല്ലാം നന്നായിട് വിവരിച്ചു.

ഏതോ സിനിമയിൽ എല്ലാം നടക്കുന്നതുപോലെ നടന്നിരിക്കുന്നു. ഇത് ഒരു അതിശയമായി തന്നെ കരുതണം എന്ന് വിചാരിച്ചു.

എന്നിരുന്നാലും അഗസ്ത്യ മുനിയോട് ഇതിനെ കുറിച്ച് ചോദിക്കാം എന്ന് കരുതി ജീവ നാഡി നോക്കിയപ്പോൾ....

അഗസ്ത്യ മുനിയുടെ പക്കം വന്ന് ജീവ നാഡി നോക്കിപോകുന്നവരിൽ അവിടെ പറയുന്നത് കുറച്ചു താമസമായി നടക്കുകയാണെങ്കിൽ, ഇത് കാരണം അഗസ്ത്യ മുനിയെ ശാസിക്കുന്ന അവരെയും കൂടെ ഞാൻ മാപ്പാക്കിവിടും. എന്നാൽ എൻ്റെ പ്രിയ ശിഷ്യനായ നീ തന്നെ അന്ന് എൻ്റെ വാക്കിൽ വിശ്വസിച്ചില്ല, ഇപ്പോഴും ഇത് എങ്ങനെ നടന്നു എന്ന് നീ മനസ്സിനുള്ളിൽ  സംശയിക്കുകയാണോ?

അതുകൊണ്ട്...

ഇന്ന് മുതൽ 27 ദിവസങ്ങൾക്ക് ഞാൻ നിൻറെ കൺമുൻപിൽ വന്നു ആർക്കും അനുഗ്രഹ വാക്കുകൾ കൊടുക്കില്ല. അത്തോടും മറ്റുമല്ല അറുപടൈവീട് എന്നെ ചുറ്റി വരുക, മാത്രമല്ല അവിടെയുള്ള എന്നെ നോക്കി 108 പ്രാവശ്യം നമസ്കരിക്കണം. ഇങ്ങനെ ചെയ്തില്ലെങ്കിൽ അഗസ്ത്യ മുനി തന്നോടൊപ്പം കാണില്ല എന്ന് പറഞ്ഞു.

വേറെ വഴി ഇല്ലാതെ ഞാൻ അറുപടൈവീട് ചെന്ന് 108 പ്രാവശ്യം ഓരോ ക്ഷേത്രത്തിലും അഗസ്ത്യ മുനിയെ കണ്ടു നമസ്കരിച്ചതിനു ശേഷമാണ്, അഗസ്ത്യ മുനി എന്നോടൊപ്പം വീണ്ടും വന്നത്.





സിദ്ധാനുഗ്രഹം.............തുടരും!

23 November 2017

സിദ്ധാനുഗ്രഹം - 43





ആ ദിവസം പോലീസ് ഇൻസ്‌പെക്ടർ ദേവരാജ്, പുലർച്ചയ്ക്ക് എൻറെ വീട്ടിൽ തട്ടിയപ്പോൾ ഞാൻ അതിശയിച്ചുപോയി. അദ്ദേഹം എൻറെ സുഹൃത് ആണെങ്കിലും അകത്തേക്ക് ഇരിക്കുവാൻ പറഞ്ഞിട്ട് എന്തിനാണ് വന്നത്, ഈ രാവിലെ സമയം എന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിൻറെ പക്കമുള്ള ഒരു ഓർഡർ കാണിച്ചു.

അദ്ദേഹത്തിൻറെ വീടിന് മുൻവശം നിറുത്തിയിരുന്ന പോലീസ് ജീപ്പിൽ നിന്നുള്ള മൈക്ക് കാണാതെപോയതുകൊണ്ടു കർത്തവ്യനിഷ്ഠതയില്ലാത്തതു കൊണ്ട് ഇന്ന് മുതൽ താത്ക്കാലികമായി ജോലിയിൽ നിന്നും നീക്കപ്പെട്ടിരിക്കുന്നു എന്ന സസ്പെന്ഷൻ ഓർഡർ കാണിച്ചു. 

എനിക്ക് അറിയുന്ന വളരെ സമർത്ഥരും നല്ലവരായ ഉദ്യോഗസ്ഥർ പോലീസ് ഡിപ്പാർട്ടമെന്റിൽ ഉണ്ട്. അവരിൽ ദേവരാജ് ഒരാൾ. ഇങ്ങനെയുള്ള വ്യക്തികൾക്ക് എന്ത് കൊണ്ട് ഇങ്ങനെ ഒരു പരീക്ഷണം? ഇതിനുള്ളിൽ അദ്ദേഹം തന്നെ സംസാരിക്കുവാൻ തുടങ്ങി. 

"എനിക്ക് സസ്‌പെൻഡ് ആയതിൽ ഒരു വിഷമമില്ല. എന്നാൽ ജീപ്പിൽ നിന്നും കാണാതെപോയ ആ മൈക്ക് ഇപ്പോൾ അവിടെയാണുള്ളത്. അത് വീണ്ടും എൻറെ പക്കം ലഭിക്കുമോ? എന്ന് അറിയുവാൻ വേണ്ടിയാണ് പുലർച്ചയിൽ തന്നെ താങ്കളെ കാണുവാൻ വേണ്ടി ഓടി വന്നിരിക്കുന്നത്", എന്ന് പറഞ്ഞു ദേവരാജ്.

എന്തിനാണ് നിങ്ങളുടെ ജീപ്പിൽ നിന്നും മൈക്ക് എടുക്കണം? ഇതു കാരണം എന്ത് ലാഭമാണ് അവർക്ക് ലഭിക്കുവാൻ പോകുന്നത്, എന്ന് സാധാരണമായി ഇസ്പെക്ടർ ദേവരാജിനോട് ചോദിച്ചു.

അത് തന്നെയാണ് എനിക്കും മനസിലായില്ല. ഇതു കാരണം സാധാരണകാർക്കോ, മറ്റുള്ളവർക്കോ ഒരു വിധത്തിലും ലാഭമില്ല. പക്ഷേ എന്തിനാണ് എടുത്തുകൊണ്ട് പോയത്, എന്ന് ആലോചിക്കുമ്പോൾ ഒരു ഉത്തരവും ലഭിക്കുന്നില്ല, എന്ന് ദേവരാജ് മറുപിടി പറഞ്ഞു. 

"ശെരി..........അത് പോലെ വേറെയൊന്നു വാങ്ങി ജീപ്പിൽ വൈകരുതോ", എന്ന് ഞാൻ ചോദിച്ചു. 

"ഇല്ല പറ്റില്ല, ഇതു പോലീസ് ഡിപ്പാർട്മെന്റിന് വേണ്ടി മാത്രം നിർമ്മിക്കപ്പെട്ടത്. പെട്ടെന്ന് വേറെ ഒന്ന് ലഭിക്കില്ല. ഓർഡർ കൊടുത്തതിന് ശേഷം മാത്രമേ ചെയ്തുതുടങ്ങുകയൊള്ളു", എന്ന് ആ ഇൻസ്‌പെക്ടർ വിവരിച്ചു.

ഇതിനപ്പുറം വിവാദം തുടരുന്നതിൽ അർത്ഥമില്ല എന്ന് മനസ്സിലാക്കിയ ഞാൻ അഗസ്ത്യ ജീവ നാഡി നോക്കുവാൻ തുടങ്ങി.

"നിനക്ക് നഷ്ടപ്പെട്ടുപോയ മൈക്ക് ഇന്നേക്ക് 30 ദിവസത്തിനുള്ളിൽ തിരികെ ലഭിക്കും, അത് വരെ ക്ഷമിച്ചിരിക്കുക," എന്ന് അഗസ്ത്യ മുനി ജീവ നാഡിയിലൂടെ പറഞ്ഞു.

എങ്ങനെ ലഭിക്കും, എവിടെ നിന്നും ലഭിക്കും? എന്ന് ഒരു വിവരവും പറയാതെ, പെട്ടെന്ന് രണ്ടു വാക്കിൽ അഗസ്ത്യ മുനി പറഞ്ഞത് ഇൻസ്‌പെക്ടർ ദേവരാജന് വിഷമമുണ്ടാക്കി.

അക്ഷമനായ ദേവരാജ് ഒരു മിനിഷം പോലും അവിടെ നിൽക്കാതെ പുറത്തേക്കുപോയി. ഞാൻ ഒത്തിരി പറഞ്ഞിട്ടും ദേവരാജന്  ക്ഷമയോടെ ഇരിക്കുവാൻ സാധിച്ചില്ല.

ഏതോ അഗസ്ത്യ മുനി പറയുന്നതുപോലെ നടക്കുന്നു എന്ന് എല്ലോരും പറയുന്നത് കൊണ്ട് ഞാനും വന്നു. ഇങ്ങനെ തുറന്നടിച്ചു പറയും എന്ന് ഞാൻ പ്രതീക്ഷിച്ചില്ല. ഇതു താങ്കൾ തന്നെ പറയുന്നതാണോ അതോ അഗസ്ത്യ മുനിയുടെ വാക്കണോ? എന്ന് എന്നെ തന്നെ സംശയിക്കും വിധം ചോദിച്ചു, ഇദ്ദേഹമാണോ ഇങ്ങനെ ചോദിക്കുന്നത് എന്ന് ഞാൻ അതിശയിച്ചുപോയി.

ഇതിന് ഞാൻ ഉത്തരമൊന്നും പറഞ്ഞില്ല, മൗനം പാലിച്ചു.

നാല് ദിവസത്തിനു ശേഷം ദേവരാജ് വീണ്ടും വന്നു, മുഖത്തിൽ സന്തോഷം ഇല്ല. 

"എട്ട് പവൻ സ്വർണം വീട്ടിൽ നിന്നും കാണ്മാനില്ല. വീട്ടിൽ ജോലി ചെയ്യുവാനായി ആരും തന്നെയില്ല. പോലീസ് ക്വാർട്ടേഴ്സിൽ ഉള്ള ഒരു വീട് ആയതുകൊണ്ട് പുറത്തുനിന്നും ആർക്കും അകത്തേക്ക്‌ വരാൻ സാധിക്കില്ല.  വീട്ടിൽ എൻറെ ഭാര്യയല്ലാതെ വേരെയാരും ഇല്ലാത്ത സാഹചര്യത്തിൽ ആ എട്ടു പവൻ സ്വർണം എവിടെ കാണാതെപോയിരിക്കും? ഇതെങ്കിലും അഗസ്ത്യ മുനിയുടെ അനുഗ്രഹ വാക്കുകൾ മൂലം അറിയുവാൻ സാധിക്കുമോ?, എന്ന് ഒരു ചോദ്യം ചോദിച്ചു. 

ഇന്നേ ദിവസം ചന്ദ്രാഷ്ടമമായതുകൊണ്ടു നിങ്ങൾക്കു നല്ല ഉത്തരം ലഭിക്കില്ല. രണ്ട് ദിവസം കഴിഞ്ഞു വരുക, നിങ്ങൾക്കു നല്ല ഒരു ഉത്തരം അനുഗ്രഹ വാക്കായി ലഭിക്കും എന്ന് പറഞ്ഞു. 

ഈ വിഷയം എല്ലാം അഗസ്ത്യ മുനി മൂലം പറയുവാൻ സാധിക്കില്ല എന്ന് എനിക്ക് അറിയാം. എന്ത് കൊണ്ടെന്നാൽ അഗസ്ത്യ മുനി ഒരു ജ്യോതിഷൻ അല്ല. എന്നിരുന്നാലും ഒരു സംശയം കൊണ്ട് ചോദിച്ചതാണ് എന്ന് പറഞ്ഞപ്പോൾ, ഒരു മുള്ള് കുത്തുനതുപോലെ ഒരു വാക്ക് പറഞ്ഞിട്ട് അദ്ദേഹം പോയി.

ഇതു എനിക്ക് ഒരു ആഘാതമായ അടിപോലെ ഉണ്ടായിരുന്നു.

ഇതിനു ശേഷം ആ ദേവരാജ് നാഡി നോക്കുവാൻ വരുകയാണെങ്കിൽ, സാർ ............ എന്നെ വിടുക. വേറെ ഏതെങ്കിലും നാഡി നോക്കികൊള്ളുക. ഇവിടെ ഒന്നും ചോദിക്കരുതേ എന്ന് കൈകൂപ്പി തൊഴണം എന്ന് മനസ്സിൽ ഉറപ്പിച്ചു.

ആ ദേവരാജ് 25 ദിവസമായിട്ട് ഇങ്ങോട്ട് തിരിഞ്ഞു നോക്കിയതുപോലും ഇല്ല, എനിക്ക് വളരെ സന്തോഷം തോന്നിയിരുന്നു.

അങ്ങനെ മുപ്പതാമത്തെ ദിവസം എത്തി.

രാത്രി 10 മാനിക്കായിരിക്കും, ഇൻസ്‌പെക്ടർ ദേവരാജ് വളരെ ധിറുതിയിൽ വന്നു. സോറി സാർ ഏതോ മാനസ്സിക തളർച്ചയിൽ എന്തൊക്കയോ സംസാരിച്ചു നിങ്ങളുടെ മനസ്സ് ഞാൻ വേദനിപ്പിച്ചു.

"മൗനമായും സമാധാനപരമായും ഞാൻ കേട്ടു", അത് എങ്ങനെ?

വീടിന് സമീപമുള്ള കൂവം നദിയിൽ കിടക്കുകയായിരുന്നു.

"ആരാണ് കണ്ടുപിടിച്ചത്?"

"ഞാൻ തന്നെയാണ് കണ്ടുപിടിച്ചത്, കൂവത്തിലുള്ള മണ്ണ് റോഡിൽ ഇട്ടിരിക്കുകയായിരുന്നു. രാവിലെ നടക്കുവാൻ പോയപ്പോൾ ഈ വയർ - ലെസ്സ് മൈക്കിന്റെ ഒരു ഭാഗം ആ മണ്ണിൽ കിടക്കുന്നതായി എനിക്ക് ഒരു സംശയം തോന്നി. അത് കാരണം ആ മണ്ണിൽ  മൊത്തമായും നോക്കിയപ്പോൾ മൈക്ക് ലഭിച്ചു.

ആരാണ് അവിടേക്ക് ഏതു ഇട്ടിരിക്കുന്നത്?

എന്നത്  അഗസ്ത്യ മുനി തന്നെയാണ് പറയേണ്ടത്.

ഇത് നിങ്ങളുടെ ഡിപ്പാർട്മെന്റിൽ അറിയിച്ചുവോ?

അറിയിച്ചു, എന്നാൽ ആ മൈക്ക് മൂലം യാതൊരുവിധം ഉപയോഗവും ഇല്ല എന്ന് അവർ പറഞ്ഞു. സസ്പെന്ഷൻ ഓർഡർ ഭൂരിപക്ഷവും നാളെ തന്നെ ക്യാൻസൽ ചെയ്യും.

വളരെ സന്തോഷമായ വാർത്ത.

"ഈ വയർലെസ്സ് സെറ്റ് ആരാണ് എൻറെ ജീപ്പിൽനിന്നും കട്ട് ഈ കൂവത്തിൽ എറിഞ്ഞിട്ടുള്ളത് എന്ന് നോക്കി പറയുക - അത് മതി," എന്ന് ഇസ്പെക്ടർ ദേവരാജ് ധിറുതിപ്പെടുത്തി ഇത് എനിക്ക് ഇഷ്ടപ്പെട്ടില്ല.

ഇഷ്ടമില്ലതന്നെയാണ് ഞാൻ ജീവ നാഡി നോക്കുവാൻ തുടങ്ങിയത്, എന്തെന്നാൽ ഇദ്ദേഹം ഒരു പ്രശ്നകാരനാണ്. എന്തെങ്കിലും പറഞ്ഞു എന്നെ മനഃപൂർവം പ്രശ്നത്തിലാക്കുന്നുവോ എന്ന ഭയം എനിക്കുണ്ടായിരുന്നു. രണ്ടാമത് അദ്ദേഹം അഗസ്ത്യ മുനിയോടോ അതോ എന്നോടോ ഒരു അംശംപോലും വിശ്വാസം പുലർത്തുന്നില്ല, ഇങ്ങനെയുള്ള വ്യക്തിയോട് എന്തിനാണ് ഞാൻ ജീവ നാഡി വായിക്കണം എന്ന് വിചാരിച്ചു.

അഗസ്ത്യ മുനി പറഞ്ഞു.

"സർക്കാർറിൻറെ ഉത്തരവ് പ്രകാരം ഔദ്യോഗിയ വാഹനം രാത്രിനേരം ഒരു പോലീസ് അധികാരിയും അവരുടെ വീട്ടിൽ വൈകരുത്. അത്യാവശ്യ ഘട്ടത്തിൽ മുതിർന്ന അധികാരികളോട് ചോദിച്ചതിന് ശേഷം വാഹനം കൈവശപ്പെടുത്താം. ദേവരാജ് ഈ ഉത്തരവ് ഒന്നും ചെവികൊണ്ടില്ല. അവൻ ആര് പറയുന്നതും കേൾക്കാതെ അവൻ തീരുമാനിക്കുന്നത് പോലെ ചെയ്തു വന്നു.

ദേവരാജിന്റെ വീടിന് സമീപം കുടികൊള്ളുന്നത് വിവേകായിരുന്നു, ഇദ്ദേഹം എല്ലാം വിഷയങ്ങളും തെറ്റായ മാർഗ്ഗത്തിലൂടെയായിരുന്നു. വിവേകിനോട് വെറുപ്പുള്ള ഒരു സാമൂഹ്യ വിരുദ്ധൻ, വിവേകിന് പണി കൊടുക്കുവാൻ തീരുമാനിച്ചു, അതിനായി അവൻ താമസിച്ചിരുന്ന വീടും പരിസരവും നിരീക്ഷണം ചെയുവാൻ തുടങ്ങി.

വിവേകിൻറെ വീട്ടിൽ നിറുത്തിയിരുന്ന ആ പോലീസ് ജീപ്പ്, അവൻറെ ഒപ്പമുള്ള 4 പേരുടെ സഹായത്തോടെ ആ കൂവം നദിയിൽ തള്ളിയിടുവാൻ ശ്രമിച്ചു ആ സാമൂഹ്യ വിരുദ്ധൻ. അത് പറ്റാതെപോയപ്പോൾ ജീപ്പിലിരുന്ന വയർ - ലെസ്സ് സെറ്റ് കൂവത്തിൽ എറിഞ്ഞു. എന്നാൽ ആ ജീപ്പ് വിവേകിന്റെയല്ല മറിച്ചു ദേവരാജിന്റെയാണ് എന്ന് ആ സാമൂഹ്യ വിരുദ്ധന്അറിയില്ല. 

വിവേക് രക്ഷപെട്ടു, എന്നാൽ ദേവരാജ് പിടിപെട്ടു, ഉദ്യോഗത്തിൽ നിന്നും സസ്പെണ്ടാകുകയും ചെയ്തു.

എന്തിനാണ് ദേവരാജന് ഈ സസ്പെന്ഷൻ എന്നാൽ, ദേവരാജന് ഒരു മോശം സ്വഭാവഗുണമുണ്ട്. തനിക്ക് ഇഷ്ടപെടാത്ത ഉയർന്ന ഉദ്യോഗസ്ഥന് പണി കൊടുക്കുവാനായി അജ്ഞാത എഴുത്തുകൾ എഴുതുമായിരുന്നു. ഇത് കാരണം പല അധികാരികൾ സസ്‌പെൻഡ് ആകുകയും പിന്നീട് അധികാരത്തിൽ കയറുകയും ചെയ്തിരിക്കുന്നു. 

ദേവരാജിന്റെ അജ്ഞാത എഴുത്തുകൾ കാരണം പല വീടുകളിൽ അന്നം മുടങ്ങി. അവരുടെ കണ്ണീരിൻറെ കാരണം കൊണ്ടാണ് ദേവരാജന് സസ്പെന്ഷൻ ലഭിച്ചത്, എന്ന് പറഞ്ഞ അഗസ്ത്യ മുനി "ഇത് മുൻപേ തന്നെ ഞാൻ അറിയിച്ചിരിക്കും. എന്നാൽ തൻറെ പക്കമുള്ള ആഭരണങ്ങൾ കളഞ്ഞുപോയതായി അഗസ്ത്യ മുനിയോട് തന്നെ കള്ളം പറഞ്ഞ ദേവരാജ്, കുറച്ചു ദിവസം അതിനുള്ള ശിക്ഷ അനുഭവിക്കട്ടെ എന്ന് കരുതി വിട്ടു, ഇല്ലെങ്കിൽ 26 ദിവസം മുൻപ് തന്നെ ഈ വിഷയം പറഞ്ഞു, ദേവരാജിനെ രക്ഷിച്ചിരിക്കും. ഇതിനപ്പുറമെങ്കിലും ഇതുപോലുള്ള കള്ളക്കഥകൾ പറഞ്ഞു അഗസ്ത്യ മുനിയെ പരിഷിക്കണ്ട എന്ന് ഒരു നീണ്ട ഉപദേശം നൽകുകയും ചെയ്തു. 

ഇന്നും ദേവരാജ് ജീവിച്ചിരിപ്പുണ്ട്. വളരെ ഉയർന്ന പദവിയിൽ നിന്നും റിട്ടയർ ആയിരിക്കുന്നു എന്നത് ഒരു വിഷയമല്ല. ഇപ്പോൾ ദിവസവും അഗസ്ത്യ മുനിയുടെ ഫോട്ടോയുടെമുന്നിൽ പൂജ ചെയുകയും ഒരു തികഞ്ഞ ശിവ ഭക്തനായിരിക്കുന്നു. ഇൻസ്‌പെക്ടർ പദവിയിൽ നിന്നും സസ്‌പെൻഡ് ആയി അന്വേഷണ സമയത്, അദ്ദേഹത്തെ പദവിയിൽ നിന്നും നീക്കപ്പെടണം എന്ന് എഴുതിയ അജ്ഞാത എഴുത്തിൻറെ വാക്കുകൾ, ദേവരാജ് നിരപരാധിയാണ് എന്ന് എങ്ങനെ മാറിയത് എന്നത് ഇന്ന്‌ വരെ ഒരു കടംകഥയാണ്.


അഗസ്ത്യ മുനിയുടെ ലീലകളിൽ ഇതും ഒന്ന് എന്നത് പറയേണ്ടതുണ്ടോ?



സിദ്ധാനുഗ്രഹം.............തുടരും!


16 November 2017

സിദ്ധാനുഗ്രഹം - 42




വളരെ വേഗത്തിലും, ദേഷ്യത്തിലും അദ്ദേഹം അവിടെ വന്നു.

എനിക്ക് അഗസ്ത്യ മുനിയുടെ ജീവനാഡിയിൽ വിശ്വാസം ഇല്ല. നിങ്ങൾ പറഞ്ഞതെല്ലാം കള്ളമാണ്, ഒന്ന് പോലും വിചാരിച്ചതു പോലെ നടന്നില്ല. എല്ലാം പരിഹാരങ്ങളും ചെയ്തു, തൊഴിൽ ചെയ്തതിൽ നഷ്ടം വരുകയും ചെയ്തു, എന്ന് അല്ലാതെ ഒരു വിധത്തിലും ആദായം ഒന്നും മില്ല.

നിരാശയിലും, കോപത്തിലും അദ്ദേഹം സംസാരിച്ചത് ഞാൻ മൗനമായി കേട്ടതിന് ശേഷം, പിന്നെ എന്തിനാണ് താങ്കൾ അഗസ്ത്യ മുനിയെ തേടി ഇവിടെ വന്നത് എന്ന് ചോദിച്ചു.      

"എനിക്ക് വിചാരിക്കാത്ത ഒരു സമ്പത്തു വരും, ഒരു ജൻമിയെ പോലെ ജീവിക്കും എന്ന് അഗസ്ത്യ മുനി പറഞ്ഞിരുന്നു. അതിൽ ഒന്നും പോലും നടന്നില്ലല്ലോ എന്ന നിരാശയാണ് തനിക്ക്", എന്നത് വളരെ നേരിയ ശബ്ദത്തിൽ അദ്ദേഹം പറഞ്ഞു.   

എവിടെയോ ഒരു തെറ്റ് നടന്നിട്ടുണ്ട് അഗസ്ത്യ മുനിയോട് തന്നെ ഇതിനെക്കുറിച്ചു ചോദിച്ചു നോക്കാം. അഗസ്ത്യ മുനിയുടെ അനുഗ്രഹ വാക്ക് ഫലിക്കുകയാണെങ്കിൽ എനിക്ക് വളരെ സന്തോഷം, മറിച്ചാണെങ്കിൽ നിങ്ങൾ വന്ന് തിരിച്ചു ചോദിക്കരുത്, ഇത് സമ്മതമാണോ?

"എന്തിനാണ് താങ്കൾ ഇത്തരം ഒരു വ്യവസ്ഥ വയ്ക്കുന്നത്?"

'ഒരു ഡോക്ടറോട് ആരോഗ്യത്തെകുറിച്ച പരാമർശിച്ചുകൊണ്ട് നിങ്ങൾ മരുന്ന് വാങ്ങുന്നു. ആ ഡോക്ടർ മരുന്ന് തരുന്നു. ഒരു പക്ഷേ ആ ഡോക്ടർ തരുന്ന മരുന്ന് കഴിക്കുന്നതിന് ശേഷം അസുഖം മരുന്നില്ലെങ്കിൽ വേറെ ഡോക്ടറിനെ കാണുന്നത് ശെരിയല്ലേ, അത് പോലെ തന്നെയാണ് അഗസ്ത്യ മുനിയുടെ അനുഗ്രഹ വാക്ക്', എന്ന് ഞാൻ പറഞ്ഞു.                                        

'ശെരി .......... ശെരി .................. ഇപ്പോൾ താങ്കൾ ഒരിക്കൽകൂടി നോക്കുക എന്നതിൽ തന്നെ ഉറച്ചുനിന്നു, എന്നല്ലാതെ ഞാൻ പറഞ്ഞത് ഒരു അംശം പോലും കേൾക്കുവാൻ തയ്യാറായില്ല'. എനിക്ക് അതിൽ നിരാശയുണ്ടായി ........... പക്ഷേ ഒന്നും ചെയ്യാൻ പറ്റിയില്ല.    

അദ്ദേഹത്തിനായി ഒരിക്കൽ കൂടി ജീവ നാഡി വായിക്കുവാൻ തുടങ്ങി.

"ഈ മണികവാസകാനും ഇവൻറെ അനുജൻ ഗോപാലസ്വാമിയും ചേർന്ന് ഒരു തൊഴിൽ ചെയുവാൻ തീരുമാനിച്ചു. ആദ്യം വളരെ അടുപ്പത്തിൽ ഇരുന്ന ജേഷ്ടാനുജന്മാർ നല്ല ആദായം ഉണ്ടാക്കി, വീട്, വസ്തു, കാർ എന്നിവ അവർ ഓരോരുത്തരും വാങ്ങി ആനന്ദിച്ചു."

ഇതിനിടയിൽ ......

അനുജന്റെ ഭാര്യക്ക് തൻറെ ഭർത്താവ് ഒരു തൊഴിൽ സ്വന്തമായി തുടങ്ങുകയാണെങ്കിൽ പല വിധത്തിലും അദ്ദേഹത്തിന് ഒരു കോടിശ്വരൻ ആകുവാൻകഴിയും എന്ന് ഒരു ആഗ്രഹം ഉണ്ടായി. ഇതു തൻറെ ഭർത്താവിനോട് ദിവസവും പറയുവാൻ തുടങ്ങി. ആദ്യം ഭാര്യയുടെ വാക്കുകൾക്കു വിസമ്മതിച്ച ഗോപാലസ്വാമി, പിന്നീട് ജേഷ്ടൻറെ ഒപ്പം ചെയുന്ന തൊഴിലിൽ നിന്നും വേർപെട്ടു.

മണികവാസകാൻ തൻറെ അനുജന്റെ ഇഷ്ടത്തിന് അനുസരിച്ചു. അദ്ദേഹത്തിന് അനുജൻറെ സഹായം കൂടാതെ തൊഴിൽ ചെയുവാൻ സാധിച്ചില്ല. ഇതു കാരണം തൊഴിലിൽ നഷ്ടം ഉണ്ടായി, എന്നതല്ലാതെ പല ലക്ഷത്തിന് കടം ഉണ്ടാകുകയും ചെയ്തു.

അതെ സമയം കുറുക്കുവഴിയിൽ തൊഴിൽ ചെയ്ത ഗോപാലസ്വാമി ആറു വർഷത്തിൽ 20 കോടി രൂപയുടെ അധിപനായി. അനുജന്റെ വളർച്ച മണികവാസകനെ വളരെയധികം അതിശയിപ്പിച്ചു, അദ്ദേഹത്തിനും അനുജനെപ്പോലെ ഉന്നതിയിൽ എത്തണം എന്ന ആഗ്രഹത്തിൽ ജീവ നാഡി നോക്കുവാൻ വന്നു.

അഗസ്ത്യ മുനി പറഞ്ഞ പരിഹാരങ്ങൾ എല്ലാം വളരെ ധിറുതിയിൽ ചെയ്തതിന് ശേഷം, അടുത്ത ദിവസം തന്നെ എങ്ങനെ കോടിശ്വരൻ ആകുവാൻ സാധിക്കും? ആ കോപത്തിൽ അഗസ്ത്യ മുനിയെ അവൻ ശാസിക്കുകയാണ്? എന്ന് നാഡിയിലൂടെ അഗസ്ത്യ മുനി അറിയിച്ചു.

ഇത് വായിച്ചതിന് ശേഷം ഞാൻ മൗനമായി ഇരുന്നു. ഒന്നും പറഞ്ഞില്ല, വളരെ ധിറുതിയിൽ നിങ്ങളുടെ പ്രാർത്ഥനകൾ എല്ലാം ചെയ്തിരിക്കുന്നു എന്ന് മാത്രം അഗസ്ത്യ മുനി  പറഞ്ഞു, എന്ന് ഞാൻ പറഞ്ഞു.

"എപ്പോൾ എൻറെ കടം എല്ലാം അടഞ്ഞു തീരും? എപ്പോൾ ഞാൻ എൻറെ അനുജനെപോലെ കോടിശ്വരൻ ആകും? എന്ന് ചോദിച്ചു പറയുക എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

അഗസ്ത്യ മുനി പറഞ്ഞതുപോലെ പൂർണ ഭക്തിയോടെ ചെയ്‌തുവന്നാൽ, സ്വാഭാവികമായി സമ്പത്തുകൾ വന്നു ചേരും എന്ന് ഉത്തരം വന്നു.

ഈ ഉത്തരം അദ്ദേഹത്തിന് തൃപ്തികരമായില്ല. കുറച്ചു പോലും വിശ്വാസം ഇല്ലാതെ തന്നെ പുറത്തിറങ്ങി. ഇതിൽ എനിക്ക് വിഷമമുണ്ടായിരുന്നു. 

എന്തെങ്കിലും ഒന്ന് പറയുന്നത് നല്ല രീതിയിൽ അത് നടന്നു എന്നല്ലാതെ, ഇങ്ങനെ വരുന്നവർക്കും, പോകുന്നവർക്കും എല്ലാം നാഡി വായിച്ചു, അത് അവർക്കു ജീവിതത്തിൽ ശെരിയായി പോയില്ലെങ്കിൽ, അവരുടെ കോപത്തിനും, വെറുപ്പിനും പാത്രമായി തീരുമല്ലോ എന്ന് അപമാനം കൂടി എന്നെ പിൻതുടർന്നു.

നാഡി വായിക്കുന്നത് എൻറെ തൊഴിൽ അല്ല. വേണമെങ്കിൽ വായിക്കും, ഇല്ലെങ്കിൽ വിട്ടേക്കും. ഞാൻ ആരാണ് ഇവരുടെ തലയിലെഴുത്തു മാറ്റുന്നത്? എന്ന് മനസ്സിൽ തീരുമാനിച്ചു.

ഞാനും മനുഷ്യനല്ലേ.

എൻറെ കൈയിലുള്ള ജീവ നാഡി നോക്കിയപ്പോൾ എനിക്ക് തന്നെ ദേഷ്യം തോന്നി. ആവശ്യമില്ലാത്ത വിദ്വേഷം, ആവശ്യമില്ലാത്ത സൗഹൃദം, ഇത് രണ്ടും എനിക്ക് വേണ്ടതുതന്നെയാണോ? മറ്റുള്ളവരെ പോലെ വെറുതെ മൗനമായി ഇരുന്നാൽപോരെ എന്ന് മനസ്സിൽ തീരുമാനിച്ചു.

ഒന്നര വർഷം മായിരിക്കും, പെട്ടെന്ന് ഒരു ദിവസം വൈകുന്നേരം ധാരാളം പഴങ്ങളുമായി ഒരാൾ എന്നെ കാണുവാൻവന്നു. അന്നേ ദിവസം മുഖത്തിൽ അടിക്കുന്നരീതിയിൽ സംസാരിച്ചുപോയ ആ മണിക്കവസാകാൻ. 

"എന്ത്", എന്ന് ഞാൻ ചോദിക്കും മുൻപ്‌തന്നെ പെട്ടെന്നു എൻറെ കാലുകളിൽ വീണു. ഇത് എനിക്ക് എന്തിനാണ് എന്ന് മനസ്സിലായില്ല. നല്ലത്തിനാണോ അതോ കൊള്ളരുതാത്തയ്ക്കണോ? എന്ന് എനിക്ക് മനസ്സിലായില്ല.

"അഗസ്ത്യ മുനിയുടെ വാക്ക് ഫലിച്ചു" എന്ന് സന്തോഷമായി പറഞ്ഞ അദ്ദേഹം പെട്ടെന്നു മൗനമായി. അദ്ദേഹത്തിൻറെ കണ്ണിൽ നിന്നും കണ്ണുനീർ വന്നു, ഇതു കണ്ടതും എന്താണ് പറയുവാൻ പോകുന്നത് എന്ന് എനിക്ക് തോന്നുവാൻ തുടങ്ങി.

മണികവാസകാൻ എന്താണ് നടന്നത് എന്ന് വിവരിക്കുവാൻ തുടങ്ങി.

സത്യത്തിൽ, എൻറെ അനുജൻ എന്നെ വിട്ടു സ്വന്തമായി ഒരു തൊഴിൽ ചെയ്തു തുടങ്ങിയപ്പോൾ എനിക്ക് ദേഷ്യമുണ്ടായി. ഇവൻ രക്ഷപെടാൻ പാടില്ല, അവൻ ചെയുന്ന തൊഴിലിൽ ധാരാളം നഷ്ടങ്ങൾ ഉണ്ടായി, എൻറെ കാലുകളിൽ വീഴണം എന്ന് തന്നെയാണ് ഞാൻ ആലോചിച്ചത്. മാത്രമല്ല ഒരു ഹീനമായ പ്രവർത്തിയും ചെയുവാൻ മുതിർന്നു. ഒരു മന്ത്രവാദിയെ സമീപിച്ചു എൻറെ അനുജൻറെ തൊഴിൽ പൂർണമായി ഇല്ലാതാകണം എന്ന് പറഞ്ഞു. 

ആ മന്ത്രവാദി ഒരു രക്ഷയും, മന്ത്രിച്ച ഒരു ചരടും കൊടുത്തു. ഇന്നേക്ക് 40 ദിവസത്തിനുള്ളിൽ നിങ്ങളുടെ അനുജൻ നിങ്ങളുടെ കാലുകളിൽ വീണു മാപ്പ് അപേഷികും എന്ന് പറഞ്ഞു, എൻറെ അടുത്ത് നിന്നും പണം വാങ്ങി ഓടിപോയി. എന്നാൽ ആ 40 ദിവസത്തിൽ ഞാൻ തന്നെയാണ് തൊഴിലിൽ താഴ്ത്തേക്കു വന്നത്. എൻറെ അനുജൻ നല്ല രീതിയിൽ തൊഴിൽ ചെയ്തുകൊണ്ടിരുന്നു. എന്ത് ചെയ്തിട്ടും എൻറെ തൊഴിൽ മുന്നോട്ടു വന്നില്ല, മാത്രമല്ല എൻറെ അനുജൻറെ തൊഴിലിൽ നഷ്ട്ടവും വന്നില്ല. അപ്പോളാണ് ഞാൻ നിങ്ങളുടെ അടുത്ത് നാഡി നോക്കുവാൻ വന്നത്. 

സ്വന്തം അനുജന്‌ എതിരായി ഞാൻ ചെയ്ത തെറ്റുകൾ അഗസ്ത്യ മുനി അറിഞ്ഞിട്ടും ശിക്ഷ നൽകാതെ അനുഗ്രഹ വാക്കുകൾ നൽകി. എൻറെ തെറ്റ് അഗസ്ത്യ മുനി കണ്ടിട്ടും, എങ്ങനെ എന്നെ രക്ഷിച്ചു എന്ന് അറിയാതെ ഞാൻ അതിശയിച്ചുപോയി. സത്യത്തിൽ അഗസ്ത്യ മുനിക്ക് എല്ലാം അറിയുമെങ്കിലും എന്തുകൊണ്ട് ഞാൻ ചെയ്ത തെറ്റുകൾ ചൂണ്ടികാണിച്ചില്ല? എന്ന് ഞാൻ വിചാരിച്ചു. ഇങ്ങനെ ചൂണ്ടി കാണിക്കാത്തത്‌ കൊണ്ട് അഗസ്ത്യ മുനിയുടെ ജീവ നാഡി സത്യമല്ല എന്ന് എനിക്ക് തോന്നി. എന്നാൽ ആരു ചെയ്ത പുണ്യമോ? എനിക്കായി എൻറെ സ്വന്തം അനുജൻ തന്നെ 10 കോടിയുടെ സമ്പത്തു എഴുതി വച്ചിരിക്കുന്നു. ഇത് അവൻറെ ഭാര്യക്ക് പോലും അറിയില്ല.

എന്ത് കൊണ്ട് എൻറെ പേരിൽ പകുതി സമ്പത്തു എഴുതിവെച്ചു എന്ന് എനിക്ക് അറിയില്ല, മാത്രമല്ല ഞാൻ ഇതു വിശ്വസിച്ചതുമില്ല. എന്നാൽ ഒരു ആഴ്ചക്കുമുമ്പ് അനുജൻ വിളിച്ചത്തുകൊണ്ടു ഞാൻ അവൻറെ വീട്ടിൽ പോയിരുന്നു. ഒരേ കിടപ്പിലായിരുന്നു അവൻ. ഞാൻ ഭയപ്പെട്ടു. എനിക്ക് ബ്ലഡ് ക്യാന്സറിന്റെ നാലാമത്തെ ഘട്ടം, എൻറെ ആയുസ്സ് ഇനി ഒരു മാസമോ, അതോ രണ്ടു മാസമോ മാത്രമേ ഉണ്ടാകൂ. എൻറെ സമ്പത്തിൽ പകുതി എൻറെ ഭാര്യയുടെ പേരിലും, പകുതി നിൻറെ പേരിലും എഴുതിവെച്ചിട്ടുണ്ട്. എനിക്കോ കുഞ്ഞികൾ ഇല്ല. എൻറെ മരണാന്തരം എൻറെ ഭാര്യയെ നിൻറെ സ്വന്തം കൂടപ്പിറപ്പായി കണക്കാക്കി അവസാനം വരെ കാത്തുരക്ഷിക്കുക എന്ന് പറഞ്ഞു, കണ്ണുകൾ നിറഞ്ഞു. 

"ഇങ്ങനെയുള്ള മനസ്സ് അവന്? ഇത്തരം ഉള്ള അനുജനാണല്ലോ ഞാൻ ദ്രോഹം ചെയ്തത് എന്ന് ആലോചിച്ചപ്പോൾ ഒരു നിമിഷം ഞാൻ ലജ്ജിതനായി. ഇപ്പോൾ എനിക്ക് ആ സമ്പത്തു വലുതായി തോന്നിയില്ല, എൻറെ അനുജൻറെ ജീവ പൂർണ ആരോഗ്യത്തോടെ തിരിച്ചുലഭിക്കണം. അവനു വേണ്ടി അഗസ്ത്യ മുനിയോട് പ്രാർത്ഥനയുമായി വന്നിരിക്കുന്നത്", എന്ന് പറഞ്ഞു വിങ്ങി - വിങ്ങി കരഞ്ഞു. 

എനിക്കും ഒരു മാതിരിയായിരുന്നു.


അഗസ്ത്യ മുനിയോട് ഇതിനെക്കുറിച്ചു ചോദിച്ചപ്പോൾ, "മണികവാസകന്റെ അനുജൻ ബ്ലഡ് ക്യാൻസർ പിടിപെട്ടിട്ടുണ്ടെങ്കിലും ഇനിയും 3 വർഷം വരെ ജീവിച്ചിരിക്കും. തിരുകടയുർ ചെന്ന് ഒരു യാഗം ചെയ്യട്ടെ എന്ന് പറഞ്ഞ അദ്ദേഹം, അഗസ്ത്യ നാഡി വായിക്കുവാൻ വരുന്ന എല്ലാവരുടെയും ഭാവികാലത്തെ കുറിച്ച് വിധി എന്നോട് പറയും. എന്നാൽ മുൻകൂട്ടി തന്നെ ഞങ്ങളും ഇതു പറയുന്നില്ല, എന്തുകൊണ്ട് എന്നാൽ നീയും ഇതു തുറന്നുപറയുന്നതാൽ", എന്ന് പറഞ്ഞു.


സിദ്ധാനുഗ്രഹം.............തുടരും!

09 November 2017

സിദ്ധാനുഗ്രഹം - 41




നാല് വർഷമായി കടം അടയ്ക്കുവാൻ സാധിക്കാതെ ഇരിക്കുകയാണ് ഞാൻ. സകല ആഭരണങ്ങളും, വീടുകളും, സമ്പത്തുകൾ എല്ലാം വിറ്റുകഴിഞ്ഞു, ദിവസവും കടം എനിക്ക് തന്നവരുടെ ശല്യം സഹിക്കുവാൻ സാധിക്കുന്നില്ല. ആത്മഹത്യാ അല്ലാതെ വേറെ ഒരു മാർഗവുമില്ല. എനിക്ക് ഏതെങ്കിലും ഒരു നല്ല വഴി കാണിച്ചുതരുക, അഗസ്ത്യ മുനിയെ വിശ്വസിച്ചു വന്നിരിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.

വളരെ കഷ്ടപ്പെടുന്നു എന്നത് അദ്ദേഹത്തെ കാണുമ്പോൾ തന്നെ അറിയുവാൻ സാധിക്കും. ക്ഷൗരം ചെയ്തിട്ട് തന്നെ വളരെ നാളുകൾ കഴിഞ്ഞിരിക്കുന്നു. കൈയിൽ വാച്ച്, മോതിരം ഒന്നും കാണുവാൻ സാധിച്ചില്ല, മാത്രമല്ല ഒരു അലക്കിയ വസ്ത്രം ധരിച്ചിട്ടു ദിവസങ്ങളായി എന്നത് കാണുവാൻ സാധിച്ചു.

അദ്ദേഹം വന്നത് രാത്രി സമയമായിരുന്നു. പൊതുവാകെ രാത്രി സമയം ശുഭ കാര്യങ്ങളെ കുറിച്ച് അഗസ്ത്യ മുനി പറയാറില്ല. പലരും അനുഗ്രഹവാക്കുകൾ രാത്രി സമയം ചോദിച്ചിരിക്കുന്നു, പക്ഷേ അവർക്കാർക്കും ശുഭമായി കാര്യങ്ങൾ നടന്നതായി അറിയില്ല. എന്നിരുന്നാലും ഈ നിൽക്കുന്ന അദ്ദേഹത്തിന്റെ ജീവിതം വളരെ പരിതാപകരമായതു കൊണ്ട് ജീവ നാഡി വായിക്കുവാൻ സമ്മതിച്ചു.

ഇവൻ അവൻറെ കൂട്ടുകാരോടൊപ്പം ചേർന്ന ഒരു ഹീനമായ പ്രവർത്തി ചെയുവാൻ പോകുന്നു. അവന്റെ ഭാര്യയും, മക്കളും, അദ്ദേഹത്തിന്റെ കർത്തവ്യ നിർവാഹം ഇല്ലാത്തതു കൊണ്ട് പ്രതേകം താമസിച്ചു വരുകയാണ്, ഈ തൊഴിൽ നല്ലതല്ല. വിട്ടേക്ക് എന്ന് പറഞ്ഞാലും വിടില്ല, തത്കാലാം ഇപ്പോൾ പണി എടുക്കുന്ന സ്ഥലത്തിൽ തന്നെ തുടരട്ടെ. കുറച്ചു കാലത്തിന് ശേഷം ജീവിതത്തിൽ നല്ല മുന്നേറ്റം ഉണ്ടാകും. അതുവരെ ഒരു രീതിയിലും ഉള്ള പുതിയ സമ്പരംഭങ്ങളിൽ ഇറങ്ങണ്ടാ, എന്ന് അഗസ്ത്യ മുനി പറഞ്ഞു.

സാർ, എനിക്ക് ധാരാളം കടം ഉണ്ട്. അത് അടയ്ക്കുന്നത് വരെ ആ തൊഴിൽ ചെയ്യുവാനുള്ള അനുമതി തരണം. കടം അടച്ചതിന് ആ തൊഴിൽ വിട്ടേകാം എന്ന് അദ്ദേഹം ഒന്നുകൂടി പറഞ്ഞപ്പോൾ അഗസ്ത്യ മുനിയോട് ചോദിച്ചു.

ജ്ഞാനത്തിനു വഴി ചോദിക്കുക ഞാൻ  പറയാം, കർമ്മം എങ്ങനെ കുറയ്ക്കാം / മാറ്റം, എന്നതിന് വഴി കാണിക്കാം. എന്നാൽ ആ ഹീനകരമായ തൊഴിൽ ചെയ്യുവാനുള്ള അനുഗ്രഹം  ഞാൻ തരില്ല. എന്നത് കൊണ്ട് ആ തൊഴിൽ വേണ്ട എന്ന് ഒരിക്കൽ കൂടി പറഞ്ഞു.

എന്നാൽ അദ്ദേഹത്തിന് ഇത്‌ രസിച്ചില്ല, ദേഷ്യപ്പെട്ടു.

സാർ, തെറ്റിദ്ധരിക്കരുത് അഗസ്ത്യ മുനി പറയുന്നത് ഞാൻ തെറ്റാണ് എന്ന് കാണിക്കാം. ആ തൊഴിൽ ചെയ്‌തു വലിയ ഒരു വ്യക്തിയായി സമൂഹത്തിൽ വരും എന്ന്, അദ്ദേഹം പറഞ്ഞു. ഞാൻ ഒന്നും പറഞ്ഞില്ല, ഇങ്ങനെയുള്ളവർ എന്തുകൊണ്ടാണ് അഗസ്ത്യ  തേടി വരുന്നത് എന്ന് പിനീട് ആലോചിച്ചു.

നല്ല  രീതിയിൽ മുന്നോട്ടു വന്നാൽ മതി, എന്ന് അങ്ങനെ തന്നെ ഈ കാര്യം വിട്ടു, അദ്ദേഹവും ഉടൻ തന്നെ അവിടം വിട്ടു.

രണ്ട് മാസം കഴിഞ്ഞിരിക്കും.

അന്നേ ദിവസം അഗസ്ത്യ മുനിയോട് വെല്ലുവിളിച്ച അദ്ദേഹം തന്നെ വളരെ സന്തോഷത്തോടെ സ്കൂട്ടറിൽ വന്നിറങ്ങി. ആദ്യം എനിക്ക് മനസ്സിലായില്ല. അദ്ദേഹത്തിൻറെ സംസാരം, പെരുമാറ്റം കണ്ടപ്പോൾ, വളരെ ധനികനാണ് എന്ന് തോന്നി, മുഖത്തിൽ സന്തോഷവും കാണുവാൻ സാധിച്ചു.

"അറിയുമോ?" എന്ന് ചോദിച്ചുകൊണ്ട് എൻറെ അടുത്ത് വന്നു, ഞാനും അറിയുന്ന മട്ടിൽ തലകുലുക്കി.

ഓഫീസിൽ ലീവ് എടുത്തുകൊണ്ട് പുതിയ തൊഴിലിൽ ഇറങ്ങി, കടം എന്നെ തന്നെ മുക്കുന്ന വണ്ണമായി. എന്നിൽ നിന്നും പോയ ആഭരണങ്ങൾ, സമ്പത്തുകൾ  എല്ലാം എത്തി ചേരും എന്ന് എനിക്ക് തോന്നുന്നു. ഞാൻ സന്തോഷമായി ഇരിക്കുന്നു. ഇന്ന് ഇവിടെ ഒരു കല്യാണത്തിനായി വന്നു. അങ്ങനെ തന്നെ താങ്കളെയും കണ്ടിട്ട് പോകാമല്ലോ എന്ന് കരുതി ഇവിടേക്ക് വന്നു എന്ന് അദ്ദേഹം പറഞ്ഞു.

"വളരെ സന്തോഷം, എല്ലാവരും നന്നായി ഇരിക്കണം, അത്ര മാത്രം" എന്ന് പറഞ്ഞുകൊണ്ട് വാക്കുകൾ ചുരുക്കി.

"ഇല്ല സാർ!" അന്ന് അഗസ്ത്യ മുനി ഈ തൊഴിലിൽ ഇറങ്ങരുത് എന്ന് പറഞ്ഞു. അഗസ്ത്യ മുനിയുടെ വാക്കുകൾ ഞാൻ അന്ന് കേട്ടിരുന്നെങ്കിൽ ഇന്ന് ഞാൻ ആത്മഹത്യാ ചെയേണ്ടിവന്നിരിക്കും. ഭാഗ്യത്തിന് പുതിയ തൊഴിൽ ചെയ്തത് കൊണ്ട് ഞാൻ രക്ഷപെട്ടു," എന്ന് വളരെ അലക്ഷ്യമായും, അഗസ്ത്യ മുനിക് വെല്ലുവിളിയായും പറഞ്ഞതിന് ശേഷം, "ഇന്ന് മുതൽ അഗസ്ത്യ മുനിയോട് നല്ല രീതിയിൽ അനുഗ്രഹവാക്കുകൾ പറയുവാൻ പറയുക", എന്ന് എന്നോട് പറഞ്ഞിട്ട്, അദ്ദേഹം പോയി.

ഇത് കേട്ടതും എനിക്ക് വളരെ സങ്കടം തോന്നി. അഗസ്ത്യ മുനികും, എനിക്കും ഇങ്ങനെ ഒരു അപമാനം ഉണ്ടായല്ലോ എന്ന് തോന്നി, എന്നിരുന്നാലും മനസ്സ് വളരെ ദൃഢതപെടുത്തി.

രണ്ട്‌ ആഴ്ചകൾക്കു ശേഷം.

ഒരു മധ്യവയസ്സ് പ്രായം വരുന്ന സ്ത്രീ വെപ്രാളപ്പെട്ടുകൊണ്ട് എന്നെ നോക്കി ഓടി വന്നു. കഴുത്തിൽ താലി ചരട് അല്ലാതെ വേറെ ഒരു ആഭരണങ്ങളൂം ഇല്ല. കാതിലും, കൈയിലും ഒരു ആഭരണങ്ങളും ഇല്ല. വെപ്രാളപ്പെട്ട് വന്നതുകൊണ്ട് മുഖമെല്ലാം വിയർത്തിരിക്കുകയാണ്. നെറ്റിയിൽ നിന്നും കുങ്കുമം പോലും ആ വിയർപ്പിൽ പകുതിയേ കാണുവാൻ സാധിക്കുകയുള്ള.

"ആരാണ് നിങ്ങൾ?", എന്ത് കാരണമാണ് നിങ്ങൾ പതറിപ്പോയി വന്നിരിക്കുന്നത്? എന്ന് ഞാൻ ചോദിച്ചു.

എൻറെ ഭർത്താവിനെ താങ്കൾ രക്ഷിക്കണം, എന്ന് ആവർത്തിച്ച് - ആവർത്തിച്ച് പറയുന്നതല്ലാതെ, അദ്ദേഹം ആര് എന്ന് പറയുന്നില്ല. അദ്ദേഹത്തെ രക്ഷിക്കുവാൻ തക്ക എനിക്ക് എന്ത് ഗുണമേൻമയാണ്  ഉള്ളത്. അങ്ങനെ എന്ത് തെറ്റാണ് അദ്ദേഹം ചെയ്തത്, എന്ന് ആദ്യം എനിക്ക് മനസ്സിലായില്ല.

ഈ സ്ത്രീക്ക് എന്നെ എങ്ങനെ അറിയും, എവിടെ നിന്നും ഇവർ വരുന്നു? ആര് പറഞ്ഞിട്ടാണ് ഇവർ എന്നെ തേടിവരുന്നത് എന്ന ചോദ്യത്തിനും ഉത്തരം ലഭിച്ചില്ല.

ഈ ചോദ്യത്തിന് ഉത്തരം അഗസ്ത്യ മുനിയോട് തന്നെ ചോദിക്കാം എന്ന് കരുതി ജീവ നാഡി നോക്കുവാൻ തുടങ്ങി.

"ഇവരുടെ പേര് കലാറാണി. അന്നേ ദിവസം അഗസ്ത്യ മുനിയോട് വെല്ലുവിളിച്ചു പോയല്ലോ അദ്ദേഹത്തിന്റെ ഭാര്യയാണ്. സംസ്ഥാന സർക്കാരിൻറെ 4th ഗ്രേഡ് ഉദ്യോഗസ്ഥനായി പ്രവർത്തിച്ചിരുന്ന അദ്ദേഹത്തിൻറെ പേര് മണിവർണ്ണൻ."

മൂന്ന് ദിവസത്തിന് മുൻപ്, മണിവർണ്ണനെ കഞ്ചാവ് കടത്തികൊണ്ടിരുന്നപ്പോൾ പോലീസ് പിടിച്ചു. കൂടെയുള്ളവൻ തന്ത്രപൂർവമായി രക്ഷപെട്ടു. പോലീസ് കേസ് രെജിസ്റ്റർ ചെയ്തതിനു ശേഷം, അദ്ദേഹത്തെ ജയിലിൽ അടച്ചതിന് ശേഷം അന്വേഷണത്തിനായി ഗ്രാമത്തിൽ ഇരിക്കുന്ന കലാറാണിയുടെ വീട്ടിൽ വന്നപ്പോളാണ് മണിവർണനെ കുറിച്ചുള്ള സത്യം അറിയുവാൻ സാധിച്ചത്. ജയിലിൽ കാണുവാൻ പോയി വന്നിരിക്കുന്നു ഇവൾ.

ധനം സമ്പാദിക്കുവാനുള്ള ആഗ്രഹത്തിൽ കഞ്ചാവ് കടത്തലിൽ ഇറങ്ങി. ഈ തൊഴിൽ ഇറങ്ങരുത് എന്ന് അഗസ്ത്യ മുനി ജീവ നാഡിയിൽ പറഞ്ഞപ്പോൾ, അത് മറുത്തു വെല്ലുവിളിച്ചുകൊണ്ട് ഇറങ്ങി. കൃത്യം മൂന്നാമത്തെ മാസം പ്രശ്നത്തിൽ പെടും എന്ന് പറഞ്ഞത് ഇന്നേ ദിവസം നടന്നിരിക്കുന്നു. എന്നെ പിടിച്ചു, പക്ഷേ കൂടെയുള്ളവൻ രക്ഷപ്പെട്ടിരിക്കുന്നു എന്ന് മണിവർണ്ണൻ തൻറെ ഭാര്യയായ കലാറാണിയോട്, ജയിലിൽ വെച്ച് പറഞ്ഞു.

ഇന്നേ ദിവസം ഞാൻ തെറ്റ് ഒന്നും ചെയ്തിട്ടില്ല. കൂടെയുള്ളവൻ ആണ് ചെയ്‌തിട്ടുള്ളത്, ഞാൻ ഒപ്പം നിന്നു എന്ന് മാത്രം.  എന്നെ രക്ഷിക്കണം എന്ന് പറഞ്ഞു അഗസ്ത്യ മുനിയുടെ ജീവ നാഡി വായിക്കുന്ന ഇവിടേക്ക് മണിവർണ്ണൻ തന്നെയാണ് കലാറാണിയെ അയച്ചിരിക്കുന്നത് എന്ന് പിനീടാണ് അറിയുവാൻ സാധിച്ചത്.

അവളോട് ചോദിച്ചു,"എന്തുകൊണ്ടാണ് നിങ്ങൾക്കും നിങ്ങളുടെ ഭർത്താവായ മണിവർണ്ണനും തമ്മിൽ വളരെയധികം വേർപാട് വന്നിട്ടും, നിങ്ങൾ എന്തിനാണ് അദ്ദേഹത്തെ രക്ഷിക്കുവാൻ വേണ്ടി ഓടി വന്നിരിക്കുന്നത്? നിങ്ങൾ രണ്ടുപേരും ഇപ്പോൾ ചേർന്ന് അല്ലല്ലോ ജീവിക്കുന്നത്?" എന്ന് ചോദിച്ചു.

അവർ പറഞ്ഞത് ഒന്ന് മാത്രം, "എന്ത് വന്നാലും അദ്ദേഹം എൻറെ ഭർത്താവാണ്. തെറ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹം എന്നെ മറന്ന് തെറ്റായ വഴിയിൽ പോയിരുന്നാലും ഇപ്പോൾ ജയിലിലാണ്. അദ്ദേഹത്തിന് ഇപ്പോളെങ്കിലും ചെയ്ത തെറ്റുകൾക്ക് പശ്ചാത്തപിച്ചാൽ മതി, അദ്ദേഹത്തിന് വേണ്ടി ഞാൻ എൻറെ ജീവൻ കൂടി കൊടുക്കുവാൻ തയ്യാറാണ്", എന്ന് കലാറാണി പറഞ്ഞപ്പോൾ ഞാൻ അതിശയിച്ചുപോയി.

"നിങ്ങളുടെ ഭർത്താവ് കുറ്റകൃത്യത്തിലേർപ്പെടുമ്പോൾ തന്നെ പിടിപെട്ടിരിക്കുകയാണ്. നിയമപ്രകാരം 10 വർഷമോ അതിൽ കൂടുതലോ എന്ന് എനിക്കറിയില്ല. ജയിലിൽ തന്നെ ഇരിക്കണം. അദ്ദേഹത്തെ അഗസ്ത്യ മുനി എങ്ങനെ രക്ഷിക്കുവാൻ സാധിക്കും?"

"സാർ! ഇതൊന്നും എനിക്കറിയില്ല. എൻറെ ഭർത്താവ് പറഞ്ഞിട്ടാണ് ഞാൻ നിങ്ങളുടെ അടുത്തേക്ക് വന്നത്. എങ്ങനെയെങ്കിലും എൻറെ ഭർത്താവിനെ രക്ഷിക്കണം, അദ്ദേഹം താങ്കളെ വളരെയധികം വിശ്വസിച്ചു ഇരിക്കുകയാണ്. അഗസ്ത്യ മുനിയോട് ചോദിച്ചു പറയുക.

കാര്യത്തിൻറെ ഗൗരവം അറിയാതെ ഇവൾ സംസാരിക്കുന്നുവല്ലോ, ഇവൾക്ക് ഭർത്താവിനോടുള്ള ഭക്തിയെ പ്രശംസിക്കുകയോ? ഇല്ലെങ്കിൽ ഗ്രാമത്തിൽ ഉള്ള വിശ്വാസത്തെ പ്രശംസിക്കുകയോ? അതോ ജയിലിൽ ഉള്ള മണിവർണ്ണന്റെ അഭ്യർത്ഥന പ്രകാരം ജീവ നാഡി നോക്കണമോ? എന്ന് ഒരു മിനിഷം ഞാൻ കുഴഞ്ഞുപോയി.

നിയമത്തിലുള്ള കുരുക്കുകൾ നീക്കി, തെറ്റ് ചെയ്ത മണിവർണ്ണനെ രക്ഷിക്കുവാൻ അഗസ്ത്യ മുനി ഒരു രാഷ്ട്രീയ നേതാവ് വല്ലതും ആണോ? ഇല്ലെങ്കിൽ കോടതിയിൽ വാദം നടത്തി ജയിക്കുവാൻ പേരുകേട്ട ക്രിമിനൽ വക്കിലാണോ? അതോ നിയമം കൈകാര്യം ചെയുന്ന മന്ത്രിയാണോ? ഇതൊന്നും അല്ലല്ലോ! പിന്നെങ്ങനെ ജീവ നാഡിയെടുത്തു മണിവർണ്ണനെ ജയിലിൽ നിന്നും രക്ഷപെടുത്തുവാൻ സാധിക്കും? ഇങ്ങനെയുള്ള ധർമ്മസങ്കടത്തിൽ നിന്നും എങ്ങനെ പുറത്തുവരും എന്ന് അമ്പരന്നുപോയി.

എന്നെ കൊണ്ട് അഗസ്ത്യ മുനിയുടെ ജീവ നാഡിയെടുത്തു മണിവർണ്ണനുവേണ്ടി കള്ളം പറയുവാൻ സാധിക്കില്ല. അതെ സമയം കലാറാണിയെ സമാധാനപ്പെടുത്തേണ്ടിവരും, ഇതെല്ലാം ആലോചിച്ചു..............

നടക്കുന്നത് നടക്കട്ടെ, അല്ലാതെ ഒരു ധർമ്മസങ്കടവും വേണ്ട, അഗസ്ത്യ മുനി എന്ത് അനുഗ്രഹ വാക്ക് കൊടുക്കുന്നുവോ അത് കൊടുക്കട്ടെ, എന്ന് വിചാരിച്ചു സാവധാനം ജീവ നാഡി നോക്കുവാൻ തുടങ്ങി.

"അന്ന് തന്നെ അഗസ്ത്യ മുനി പറഞ്ഞുവല്ലോ ഇങ്ങനെയുള്ള ഒരു പുതിയ തൊഴിൽ ചെയ്യണ്ട എന്ന്. എന്നാൽ അവനോ എല്ലാം ചെവികൊടുത്തു കേട്ടതിന് ശേഷം അഗസ്ത്യ മുനിയെ അവഗണിച്ചു. എന്നാൽ ഇന്നോ ദിവസങ്ങളോളം പുറത്തേക്ക് വരാൻ സാധിക്കാത്ത വണ്ണം ജയിലിൽ ഇരുന്നു സങ്കടപെടുകയാണ്. അഹങ്കാരവും, ഉറച്ചതീരുമാനവും ചോരത്തിളപ്പ് ഉള്ളത് വരെ മാത്രം. ഇത് ആരും ആലോചിക്കാറില്ല, മണിവർണ്ണനും ഇങ്ങനെ തന്നെ". 

"ഞങ്ങൾ വഴി കാണിച്ചു, പക്ഷേ അവൻ മറുത്തു. പുലിയുടെ ഗുഹയിൽ വീഴുകയും ചെയ്തു. ഇവൻറെ ഭാര്യയും ശെരി, ഇവനും ശെരി ഇതുവരെ ഈശ്വരനെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ഒരു ദിവസം പോലും ജീവിച്ചിട്ടില്ല. ഇതുകാരണം ഇവരുടെ അഭ്യർത്ഥന പ്രാർത്ഥനയാകില്ല. എന്നിരുന്നാലും മണിവർണ്ണനെ അവൻറെ മാതാപിതാവ് ചെയ്ത പ്രാർത്ഥന മൂലം മാത്രമേ രക്ഷിക്കുവാൻ സാധിക്കൂ. അതും ഇപ്പോളല്ല 3 വർഷങ്ങൾക്കു ശേഷം മാത്രം. അതുവരെ ക്ഷമിച്ചിരിക്കുക," എന്ന് പറഞ്ഞു അദ്ദേഹം.

"മൂന്ന് വർഷങ്ങൾക്കു ശേഷം ജയിലിൽ നിന്നും പുറത്തു വന്ന മണിവർണ്ണൻ ഇപ്പോൾ തമിഴ് നാട്ടിൽ ഒരു അതിർത്തി പ്രദേശത്തിൽ ഒരു  ഒരു ആശ്രമം കെട്ടി അവിടെ വളരെ നിർധരരായ കുട്ടികൾക്ക് ആത്മീയ വഴി മറ്റും ഈശ്വര പ്രാർത്ഥന ചെയ്തു വരുന്നു. കൂടെ ഇദ്ദേഹത്തിൻറെ ഭാര്യ കലാറാണിയും ഉണ്ട്. രണ്ട് പേരും ഇപ്പോൾ ശിവ ഭഗവാൻറെ അനുഗ്രഹം വാങ്ങി പഠിക്കുന്നു. എത്രയോ വർഷങ്ങൾക്കു മുൻപ് നടന്ന ഈ സംഭവം തൻറെ ആശ്രമത്തിൽ വരുന്ന എല്ലൊരോടും പറഞ്ഞു അഗസ്ത്യ മുനിയുടെ വാക്കിനെക്കുറിച്ചു വളരെ ഭക്തിയോടെ പറയുന്നു മണിവർണ്ണൻ".


സിദ്ധാനുഗ്രഹം.............തുടരും!