02 August 2018

സിദ്ധാനുഗ്രഹം - 64




മന്ത്രവാദം എന്നത് ഉള്ളത് തന്നെയാണോ എന്ന് ചോദിക്കുവാൻപോയപ്പോൾ അത് ഞങ്ങളെ പിശാചുക്കളെ കാണുന്ന വിധം ആയല്ലോ!  ഇത് ഇവിടെ നിന്നും എവിടേക്ക് കൊണ്ട് വിടുമോ? എന്ന ഭയം ഉള്ളിൽ ഉണ്ടായിരുന്നു.

സുഹൃത് പൊതുവാകെ ഒരു ധൈര്യശാലി തന്നെയാണ്. എന്നാൽ ആ അമാവാസ്യ ദിവസത്തിൽ പിശാചുക്കളെ കാണുവാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ അദ്ദേഹവും ഒന്ന് ഭയന്നു.  അഗസ്ത്യ മുനി മൂലം ഈ അമാവാസ്യ ദിവസത്തിൽ ലഭിക്കുന്ന പിശാചുക്കളുടെ ദർശനം ഒരു വിധത്തിലുമുള്ള  ഉപദ്രവം ചെയ്യില്ല എന്ന് വിശ്വസിച്ചിരുന്നാലും, മന്ത്രവാദത്തിനും ഇത്തരം പിശാചുക്കളായി നടക്കുന്നതിനും ഒരു നേരിയ ബന്ധം കാണും.  ഇല്ലെങ്കിൽ അഗസ്ത്യ മുനി ഇത്തരം ഒരു സന്ദർഭം തരില്ല എന്ന് എൻറെ മനസ്സ് പറയുവാൻ തുടങ്ങി.

നമ്മുടെ മുന്നോർ ഇത്തരം ആവിയായി തന്നെയാണ് നടക്കുന്നത്. അവരെ അമാവാസ്യ ദിവസത്തിൽ  അല്ലെങ്കിൽ അവർ ഭൂമിയിൽ നിന്നും നിര്യാതരായ ആ ദിവസം അല്ലെങ്കിൽ തിഥിയിലൂടെ അഭ്യർത്ഥന  ചെയുമ്പോൾ അഗ്നി രൂപമായി വന്ന് അനുഗ്രഹം ചെയ്തു പോകുന്നു എന്നത് ഹിന്ദു മതത്തിൽ ഉള്ളവർ വിശ്വസിക്കുന്നു. 

ഇംഗ്ലണ്ടിൽ ജീവിക്കുന്ന ഒരു ചില ക്രിസ്തവർ, പിശാചുക്കൾ അല്ലെങ്കിൽ ആവി നടക്കുന്ന വീട്ടിൽ പോയി ആവിയെ കണ്ടിരിക്കുന്നു.  എന്നാൽ അതിനെ തൻറെ ക്യാമെറയിൽ പിടിക്കുവാൻ ശ്രമിച്ചതിൽ പരാജയപ്പെട്ടിരിക്കുന്നു എന്ന് പത്രത്തിൽ ഒരു അത്ഭുതമായ ഒരു വാർത്ത വന്നു. ഇസ്ലാം സമൂഹത്തിൽ ഉള്ളവർ ഈ ആവി അല്ലെങ്കിൽ പിശാചുക്കളിൽ വളരെയധികം വിശ്വസിക്കുന്നവർ, അവരിൽ ഇന്നും പലരും അവരുടെ ശക്തിമൂലം നല്ല ആവി മൂലം ഇന്നും പല കാര്യങ്ങൾ നടത്തി വരാറുണ്ട്.  അല്ലാത്ത ആവിയെ വിരട്ടുകയും ചെയുന്നു.

എന്നിരുന്നാലും, "ആവി ഇന്നേക്ക് എല്ലാം സമൂഹത്തിലും, മൊത്തമായും സമ്മതിക്കുവാൻ ആഗ്രഹമില്ലാത്തതുകൊണ്ടും, നിഴൽ രൂപമായി അംഗീരരിച്ചിട്ടുള്ളത് കൊണ്ട്, അഗസ്ത്യ മുനി  പറയുന്നതുപോലെ നടത്തുവാൻ ഞാൻ തയ്യാറായി. 

അന്നേദിവസം ഒരു അമാവാസ്യ ദിവസമായിരുന്നു.

ചിലർ ആവിയെ കാണുവാൻ പോകുമ്പോൾ ആവിയെ കാണാൻ പോകുന്നോ, എന്തിനും ഒരു ഇരുമ്പ് കഷ്ണം അല്ലെങ്കിൽ കത്തിയെടുത്തു കൊണ്ട് പോകുക. പിന്നീട് എന്താണ് നടന്നത് എന്നത് നാളെ രാവിലെ പറയുക.  എന്ന് പറഞ്ഞു.

ഒരു ചിലരാണെങ്കിൽ, ഞാൻ പറയുന്നത് തെറ്റായി കരുതരുത്, അഗസ്ത്യ മുനിയെ ഞാൻ വളരെയധികം പൂജിക്കുന്നു. എന്നാൽ അദ്ദേഹം ഇത്തരം ആവി, പിശാചുക്കൾ എന്ന് പറയുന്നത് വിശ്വസിക്കുവാൻ ആകുന്നില്ല, അദ്ദേഹം ഒരു സിദ്ധപുരുഷനാണ്.  പക്ഷേ ജീവ നാഡിയിലൂടെ ഞങ്ങളെ ഒരുതരം ഭ്രാന്തന്മാർ ആക്കി ഭയപെടുത്തുവാൻ പാടില്ല.  എന്ന് അവിടെയുള്ളവർ യുക്തിവാദികളെ പോലെ പറയുകയുണ്ടായി.

പതിവില്ലാതെ അന്നേ ദിവസം എന്നെ തേടി വന്ന കൂട്ടം അധികം തന്നെയായിരുന്നു. അന്നേ ദിവസം ഞാൻ വേറെ ആർക്കും വേണ്ടി ജീവ നാഡി നോക്കിയില്ലയെങ്കിലും ഒരു ബലിയാടിനെ പോലെ നോക്കുന്നതായി എനിക്ക് കാണുവാൻ സാധിച്ചു. "തീർച്ചയായും വരാം" എന്ന് പറഞ്ഞ എൻറെ സുഹൃത് രാത്രി 7:00  മണിയായിട്ടും വന്നില്ല. അതോടെ ഞാൻ എന്താണ് ചെയ്യേണ്ടത് എന്നത് താളിയോലയിൽ നോക്കിയാൽ മാത്രമേ അറിയുവാൻ സാധിക്കുകയൊള്ളു എനത്താൽ, അഗസ്ത്യ മുനിയെ പ്രാർത്ഥന ചെയ്തു താളിയോലയിൽ നോക്കി.

വെങ്കടേശ്വരൻറെ പേരുള്ളവൻ ഇവിടേക്ക് ഇനി വരില്ല. അവൻ ഭയന്നിരുന്നു, ഈ സമയം തിരുവള്ളുവർ സന്നിധിയിൽ ദർശനം നടത്തുകയാണ്. 40 കൽത്തൂണിന്റെ മദ്യത്തിൽ നിൽക്കുന്ന അയ്യനാർ ശില്പത്തെ തൊഴുതാൽ അവിടെ ഒരു പട്ടി വരും. ആ പട്ടിയുടെ പിന്നാലെ കുറച്ചു ദൂരം ചെല്ലുക. അവിടെ ഒരു പകുതി നിർമാണം ചെയ്ത ഒരു കെട്ടിടം കാണുവാൻ സാധിക്കും, അതിൻറെ തെക്കേവശം ഉള്ള മരത്തിൻറെ ചുവട്ടിൽ നിൽക്കുക. പിന്നീടുള്ളത് അവിടെ വന്ന് പറയാം. പെട്ടെന്നു പുറപ്പെടുക. അർദ്ധജാമ വേളയിൽ നീ അവിടെ തീർച്ചയായും നിൽക്കണം എന്ന് അനുഗ്രഹിച്ചു അഗസ്ത്യ മുനി.

എൻറെ സുഹൃത് വളരെ അടുത്തകാലമായിരുന്നു വിവാഹം നടന്നത്. അമാവാസ്യ ദിവസത്തിൽ ആവിയെ കാണുവാൻ പോകുന്നതായി തൻറെ ഭാര്യയോട് വളരെ ഗർവോടെ പറഞ്ഞിരിക്കുന്നു. തൻറെ ഭർത്താവിന് ഒന്നും ആകരുതേ എന്ന് ഭയന്ന അദ്ദേഹത്തിൻറെ ഭാര്യ, വീട്ടിലുള്ള എല്ലാം വലിയവരെയും വിളിച്ചു കൂടി ബഹളം ഉണ്ടാക്കി, അദ്ദേഹത്തെ കൂട്ടി തിരുവള്ളുവർ വീരരാഘവ പെരുമാളിന്റെ സന്നധിയിൽ ചെന്നിരിക്കുന്നു.

ആവിയെ കാണുന്നതിന് പകരം ഭഗവാനെ കാണുന്നത് തന്നെയാണ് മഹത്തായത്.  അതിലും തിരുവള്ളുവർ അമാവാസ്യ ദർശനം വളരെ വിഷേശമായതാണ് എന്ന് പറഞ്ഞു നിർബന്ധപൂർവം കൊണ്ടുപോയതായി അഗസ്ത്യ മുനി അവിടെ നടന്നത് എന്നോട് വിവരിച്ചു.

ഇത് പിന്നീട് എൻറെ സുഹൃത്തും സമ്മതിച്ചു, എന്നിരുന്നാലും എന്നോടൊപ്പം വരാൻ സാധിക്കാത്തത് അദ്ദേഹത്തിന്ന് ഒരു വിഷമം തന്നെയായിരുന്നു.

ഇതിനപ്പുറം താമസിക്കരുത് എന്ന് കരുതി, ഉടൻ തന്നെ ജീവ നാഡിയുമായി ഞാൻ മാത്രം അഗസ്ത്യ മുനി പറഞ്ഞ വഴികളിലൂടെ ഞാൻ മാത്രം യാത്ര തുടർന്നു.

എന്നെ കാറിലോ, അല്ലെങ്കിൽ ഒരു ഇരു ചക്ര വാഹനത്തിൽ അവിടെ കൊണ്ട് വിടുന്നതിനായി ആരും തന്നെ മുൻ വന്നില്ല, എന്നത് ഒരു അതിശയം തന്നെയായിരുന്നു.

അഗസ്ത്യ മുനി പറഞ്ഞ സ്ഥലംയെത്തി, ബസ്സിൽ നിന്നും ഞാൻ ഇറങ്ങി. ആ സ്ഥലത്തിൽ ശ്വാസം എടുക്കുന്ന ഒരേ ഒരു ജീവനായി ഞാൻ മാത്രം. ശ്വാസം എടുക്കാത്ത എന്നാൽ ഗംഭീരമായ മീശയും, കൈയിൽ അരിവാളുമായി വളരെ ഉയർന്ന ഒരു അയ്യനാർ ശിൽപം അവിടെ ഉണ്ടായിരുന്നു.

അവിടെ മൊത്തമായും ഞാൻ ഒന്ന് നോക്കി.

അത് ഒരു സാധാരണ ഗ്രാമം, വേറിട്ട് ഒറ്റയായ കുറെ കുടിലുകൾ കാണുവാൻ സാധിച്ചു. വയലിൻറെ വരമ്പത്തുഉള്ള ചതുര മൂലയിലുള്ള കല്ലുകൾ ആ അമാവാസ്യ ഇരുട്ടിലും കാണുവാൻ സാധിച്ചു.

മിന്നാമിനുങ്ങികൾ വട്ടമായി ചുറ്റി പറന്നത് മനസ്സിൽ നേരിയ ഒരു സന്തോഷം ഉണ്ടാക്കി. ഞാൻ ഇറങ്ങിയ ബസ് കാണാമറയത് ദൂരം ചെന്നു. അത് തന്നെയായിരുന്നു ആ ഗ്രാമത്തിൽ ചെല്ലുന്ന അവസാന ബസ് ആയതിനാൽ വേറെ ആരും എൻറെ കണ്ണിൽ കണ്ടില്ല. 

കൈയിലുള്ള ടോർച്ച അടിച്ചു വാച്ചിൽ സമയം നോക്കിയപ്പോൾ ഏകദേശം 11:40 എന്ന് കാണിച്ചു. അരമണിക്കൂറിൽ താൻ ആവിയെ കാണുവാൻപോകുന്നു ഇത് ഒരു പുതിയ അനുഭവമായിരിക്കും എന്ന് ആലോചിച്ചപ്പോൾ ഒരു ഞടുക്കം മനസ്സിലുണ്ടായി അപ്പോൾ അവിടെ എൻറെ മുന്നിൽ കിടന്നിരുന്ന ഒരു കറുത്ത പട്ടി പെട്ടെന്ന് എണീറ്റു നിന്നു. കാതുകൾ കൂർപ്പിച്ചു അവിടെ നിന്നിരുന്ന ആ പട്ടിയുടെ പിന്നാലെ നടക്കുവാൻ തുടങ്ങി.

വഴിയിൽ ചെറിയ ഓടുകൾ, മറ്റും കല്ലും, ഉടഞ്ഞ മൺചട്ടികൾ, മറ്റും മുൾച്ചെടികൾ, കയറ്റവും - ഇറക്കവുമുള്ള, ടാർ ചെയ്ത റോഡ് അല്ലാത്തതുകൊണ്ട് ചെറിയ കല്ലും ഉള്ളതുകൊണ്ടും ആ വഴി നടന്നപ്പോൾ കാലുകൾക്ക് വളരെ വേദന ഉണ്ടാകുംവണ്ണമായിരുന്നു. 

പെട്ടെന്ന് ...................

10 മൂങ്ങകൾ ഒന്നായി അലറിയതുപോൽഉള്ള ശബ്ദം, എൻറെ ദൃഢമായ മനസ്സിനെയും അത് ഉടച്ചു. ഒരു സമയം അവിടെന്ന് തന്നെ തിരിഞ്ഞുപോയാലോ എന്ന് പോലും ഞാൻ കരുതി.

അഗസ്ത്യ മുനിയെ പ്രാർത്ഥിച്ചു കൊണ്ട് താളിയോല അവിടെ വച്ച് തന്നെ ഞാൻ നോക്കുവാൻ തുടങ്ങി.

"ഭയപ്പെടേണ്ട", ഞാൻ കൂടെയുള്ളപ്പോൾ എന്തിനാണ് ഭയപ്പെടുന്നത്? തടസ്സങ്ങൾ ഒന്നും ഉണ്ടാകാതെ നിൻറെ യാത്ര തുടരും. എന്ന് അഗസ്ത്യ മുനി പറഞ്ഞു.

ദാഹം കാരണം നാക്ക് വരണ്ടു.

അടുത്തുള്ള വയലിൽ ഒരു കിണറും, അതിന് അടുത്ത് വെള്ളം സംഭരിച്ചിട്ടുള്ള ഒരു തോട്ടിയും  കാണുവാൻ സാധിച്ചു. ഒരു കാരണവശാലും ആ കിണറ്റിൻ അരികിൽ വീണുപോകരുത് എന്ന് ഉള്ളതാൽ ആ തോട്ടിയുടെ  സമീപം ഞാൻ നിന്നു.

ഇരുട്ടായിട്ടുള്ളത് കൊണ്ട് അതിൽ വെള്ളം ഉണ്ടോ അതോ ഇല്ലയോ എന്ന് പോലും അറിയുവാൻ സാധിച്ചില്ല. പതുക്കെ ആ തോട്ടിയുടെ നടുക്കിൽ നിന്നും ജലം ഉണ്ടോ എന്ന് ഞാൻ നോക്കി.

ഭാഗ്യവശാൽ, ജലം ഉണ്ടായിരുന്നു.

ആ ജലം, രണ്ട് കൈകളാൽ  എടുത്തു നന്നായി കുടിക്കുകയും, മുഖം തുടയ്ക്കുകയും ചെയ്തു.

വീണ്ടും ആ ടോർച്ചിന്റെ വെളിച്ചം മൂലം നടക്കുവാനുള്ള പാതയിൽ വന്നപ്പോൾ ആ കറുത്ത പട്ടി എനിക്ക് വേണ്ടി കാത്തുനിൽകുന്നതുപോലെ   അവിടെ നിൽക്കുകയായിരുന്നു. ഞാൻ അതിൻറെ അടുത്ത് വന്നതും, എനിക്ക് വഴി കാണിക്കുന്നതുപോലെ, എനിക്ക് മുൻപിൽ വേഗമായി ഓടുകയായിരുന്നു.  

ഏതോ ഒരു  ശക്തിയിൽ വിശ്വസിക്കുന്നത് മൂലം ഞാൻ പോയത്അല്ലാതെ, ഒരു തെളിഞ്ഞ മനസ്സോടെയല്ല ഞാൻ അവിടേക്ക് ചെന്നത് .  "ഞാൻ ആരാണ് ", എന്തിനാണ് ആ പട്ടിയുടെ പിന്നാലെ നടന്നുകൊണ്ടിരിക്കുന്നത്, ഇത്തരം ഒരു സാഹചര്യം ആവശ്യമാണോ? എന്ന് ആലോചിക്കുവാൻ പോലും പറ്റാത്തത്, ഇപ്പോഴും ആലോചിക്കുമ്പോൾ അതിശയമായിരിക്കുന്നു. 

ആ കറുത്ത പട്ടി അവിടെ - അവിടെയായി  കെട്ടപ്പെട്ടിരുന്നു, അവിടെ ഉള്ള ഒരു കെട്ടിടത്തിന്റെ മുന്നിൽ പെട്ടെന്ന് വന്ന് നിന്നു.

എവിടെ നിന്നും മറ്റ് പട്ടികൾ അവിടെ വന്നു എന്ന് അറിയില്ല, പക്ഷേ എല്ലാം പട്ടികളും ഒന്ന് ചേർന്ന് ഒരേ സ്വരത്തിൽ ആ കെട്ടിടത്തിന്റെ എല്ലാം ദിശകളിൽ നിന്നും  ഊളിയിടുവാൻ തുടങ്ങി.  എന്നാൽ ആ കറുത്ത പട്ടി മാത്രം കുരച്ചില്ല .  ഇതു വരെ എന്നെ  ആ കെട്ടിടത്തിലേക്ക് നയിച്ചുകൊണ്ടിരുന്ന ആ കറുത്ത പട്ടി പിന്നീട് കാണുവാൻ സാധിച്ചില്ല.  ഇത് എന്നിൽ വളരെയധികം അതിശയത്തിൽലാക്കി. എന്നാൽ, ഏകദേശം 20  മുതൽ 25  എണ്ണത്തോളം  അവിടെ കൂടിയിരുന്ന പട്ടികൾ, ഊളിയിട്ടു  ആ കെട്ടിടത്തിൽ നിന്നും ഏതിനെയോ തുരത്തുന്നതുപോലെ, എന്നിക്ക് തോന്നി.  

"എന്നിൽ തോന്നിയതിനെ", ആ പട്ടികളും അത് സഞ്ചരിക്കുന്ന എല്ലാം ദിശകളിലും  നോക്കി ഊളിയിടും. ചില സമയം ആ അനക്കം നിശ്ചലമാകുമ്പോൾ ഈ പട്ടികളും ഊളിയിടില്ല.  ഊളിയിടുന്ന ഈ ശബ്ദം രാത്രിയുടെ ഇരുട്ടിനെ പോലും തുരത്തുന്നതുപോലെ പിന്തുടരും, അതു ഭയന്നുകൊണ്ടു പിൻവാങ്ങുകയും ചെയ്യും. ഏകദേശം ഒരു 7 മിനിട്ടോളം ഇത്തരം ഒരു കളി ആ കെട്ടിടത്തിൻറെ തെക്ക്  -  പടിഞ്ഞാറ്  ഭാഗത്തായി നടന്നു.

ഇത് തന്നെയാണോ ആവി എന്ന് അറിയപ്പെടുന്നത്?  ഇതിനെ കാണുവാൻ വേണ്ടിയാണോ ഞാൻ ഇവിടെ വന്നത്? എന്ന് ആലോചിച്ചു ഞാൻ അവിടെ നിന്നു തന്നെ അഗസ്ത്യ മുനിയുടെ താളിയോല എടുത്തു.

"കാത്തിരുന്നു കാണുക. അടുത്തുള്ള പടിക്കെട്ടിൽ കയറുന്നത് വരെ ഈ പട്ടികളുടെ ഊളിയിടുന്നത് തുടരും. പിന്നീട് ആ പടിക്കെട്ടിൽ കൂടി നീയും കയറുക, എന്ന് പറഞ്ഞു അഗസ്ത്യ മുനി.

ഇത്രയധികം പട്ടികൾ ഊളിയിട്ടിട്ടും,  അവിടെ അടുത്തുള്ള കുടിലുകളിൽ താമസിക്കുന്നവർ ആരും എണീറ്റു വന്നില്ല. മാത്രമല്ല ഒരാൾപോലും അവിടെ ടോർച്ചോ, അല്ലെങ്കിൽ ഒരു കോലിന്റെ സഹായത്തോടെ അവിടെ വന്നില്ല.  

ആ കെട്ടിടത്തിന് ഒരാൾപോലും കാവലായിട്ടില്ല.  അങ്ങനെ ഒരാൾ ഉണ്ടായിരുനെങ്കിൽ എന്നെ കണ്ടതും അവിടെ ഒരു ടോർച്ച അല്ലെങ്കിൽ ഒരു കോലുമായി അവിടേക്ക് വന്നേനെ.

പക്ഷേ അവിടേക്ക് ഒരാൾപോലും നോക്കിയില്ല.

അല്ലെങ്കിൽ ഇവിടെ കൂടിനിന്ന് ഊളിയിടുന്ന ഈ പട്ടികളെ ഓടിച്ചേനെ.  പക്ഷേ ഒരു ശബ്ദം പോലും കേട്ടില്ല.

ആ സമയത് എൻറെ അടുത്തുകൂടി, ഒരു രൂപം പതുക്കെ നടന്ന്  പുറത്തുള്ള പടികളൂടെ മുകളിലേക്ക് നടന്ന് പോകുന്നത് പോലെ എനിക്ക് തോന്നി.  ധൈര്യം സംഭരിച്ചുകൊണ്ട് പതുക്കെ എൻറെ പോക്കറ്റിൽ നിന്നുമുള്ള ടോർച്ച എടുത്തു ആ രൂപത്തിൻറെ വഴിയിലൂടെ അടിച്ചു നോക്കി. 


എന്നാൽ.

എത്ര തന്നെ അടിച്ചു നോക്കിയിട്ടും "ടോർച്ചിൽ" നിന്നും വെളിച്ചം ഒട്ടും തന്നെ വന്നില്ല. എത്രയോ തട്ടി നോക്കി, കാരണം അതിൽ ഉണ്ടായിരുന്ന ബാറ്ററി പുതുതായിട്ടാണ് വാങ്ങിയതാണ്. 

ഇത് കൂടെ പറയുകയാണെങ്കിൽ, ആ ടോർച്ച പുതുതായി വാങ്ങിയതാണ്.  എന്നാൽ എത്ര തന്നെ നോക്കിയിട്ടും ടോർച്ച പ്രവർത്തിച്ചിട്ടില്ല. 

ഒരു നിമിഷം ഞാൻ എന്ത് ചെയ്യും എന്ന് ആലോചിച്ചു നിന്നു. തിരിച്ചു എങ്ങനെ ചെല്ലും എന്ന ഭയവും ഇപ്പോൾ തോന്നുവാൻ തുടങ്ങി.

"ശെരി" അഗസ്ത്യ മുനി തന്നെ നോക്കിക്കൊള്ളട്ടെ എന്ന് കരുതി. എന്താണോ നടക്കേണ്ടത് അത് നടക്കട്ടെ, എന്ന് ഞാൻ സ്വയം പറഞ്ഞു തുടങ്ങി. ദേവിയുടെ രൂപം നിന്ന ആ പടിക്കെട്ടിൽ ഞാൻ നോക്കി. 

ആ ആവി ആദ്യം പടിക്കെട്ടിൽ കൂടി മുകളിൽ കയറുകയും പിന്നീട് തിരിച്ചു വരുകയും ചെയ്തതുപോലെ എനിക്ക് തോന്നുവാൻ തുടങ്ങി. പടിക്കെട്ടിൽ കൂടി കയറിട്ടുണ്ടെങ്കിൽ പട്ടികൾ ഊളിയിടുന്നത് നിറുത്തിയിരുന്നേനെ. തിരിച്ചു പടിക്കെട്ടിൽ കൂടി ഇറങ്ങുമ്പോൾ പട്ടികൾ അതിനെ തുരത്തും. ഇത് ഒരു സമയം ചെറിയ ഒരു കളിയായിട്ടും തോന്നി തുടങ്ങി. അതേ നേരത്തിൽ വയറ്റിൽ ചെറിയ ഒരു ഭീതിയും ഉണ്ടാകുവാൻ തുടങ്ങി. 

ഏകദേശം 10  മിനിറ്റ് ഓളം ഈ അപൂർവമായ കാഴ്ച കണ്ട് അതിശയിച്ചു നിൽക്കുകയായിരുന്നു.

പിന്നീട് അവിടെയുള്ള പട്ടികൾ എല്ലാം  അവിടം വിട്ടു മാറുവാൻ തുടങ്ങി. ഊളിയിടുന്ന ആ ശബ്ദം കുറഞ്ഞതും ഞാൻ പതുക്കെ പടിക്കെട്ടിലൂടെ മുകളിലേക്ക്  കയറുവാൻ തുടങ്ങി.

അടുത്ത നിമിഷം.

ആരോ വളരെ വേഗത്തിൽ എന്നെ തൂക്കികൊണ്ട്, മുകളിലേക്ക് കൊണ്ടുപോകുന്നത് പോലെ ഞാൻ മനസ്സിലാക്കി.

ഏതോ അഗസ്ത്യ മുനിയുടെ ജീവ നാടി മൂലം വളരെയധികം ജനങ്ങൾക്ക് നല്ല മാർഗം കാണിച്ചുകൊടിത്തിരുന്ന എനിക്ക്,ഇത്തരം ഒരു സാഹചര്യത്തിൽ എന്താണ് ലാഭം എന്ന് ആലോചിക്കുവാൻ തുടങ്ങി.

 എന്നാൽ............................

ഈ ആവിയുടെ കാര്യങ്ങൾ ഒന്നും കാണാതെ പോയ ഒരു പാവം പെൺകുട്ടിയുടെ കാര്യങ്ങൾ പറ്റിയത്. മാത്രവാദം എന്നാൽ എന്ത്? എന്നതിനുള്ളതിന് അടയാളമായി അവൾ ഉണ്ടെന്നും, അഗസ്ത്യ മുനി അത് എനിക്ക് മനസ്സിലാക്കുവാൻ വേണ്ടി ഇവിടെ വരുത്തിയതാണെന്നും മനസ്സിലാക്കി. 

എന്നെ പടിക്കെട്ടുകൾ വളരെ വേഗം കയറ്റിയ ആ വേഗത്തിനെ ആലോചിച്ചു നോക്കുന്ന ആ വേളയിൽ മഞ്ഞ പട്ടു പാവാട അണിഞ്ഞു ഒരു പെൺകുട്ടിയുടെ രൂപം ആ അമ്മാവസ്യ രാത്രിയിൽ നന്നായി കാണുവാൻ സാധിച്ചു. 


ഇപ്പോൾ ഞാനും ആ രൂപവും വളരെ അടുത്ത് നേർക്കുനേർ നിൽക്കുകയായിരുന്നു. 



സിദ്ധാനുഗ്രഹം.............തുടരും!