27 December 2018

സിദ്ധാനുഗ്രഹം - 70





മലയിൽ കയറുമ്പോൾ ഒരു വെള്ളത്തിൻറെ ബോട്ടിൽ എടുക്കാതെ പോയല്ലോ, വഴിക്ക് വച്ച് ദാഹം എടുക്കുകയാണെങ്കിൽ ഞാൻ ചെന്ന വഴിയിൽ ഒരു ഗുളിക കഴിക്കുവാനുള്ള വെള്ളം പോലും ഉണ്ടായിരുന്നില്ല, ശെരിക്കു അവിടെ പെട്ടുപോയല്ലോ എന്ന് ഞാൻ ആലോചിച്ച പൊയി. 

മല എന്ന് പറഞ്ഞാൽ ചെറു ചെറു അരുവികൾ കാണുവാൻ സാധിക്കും, അവിടെ അവിടെയായി ചെറിയ തടാകങ്ങൾ ഉണ്ടാകും.  വലിയ വലിയ നീര് ഉറവകൾ ഉണ്ടാകും. ഭൂമിയിൽ ലഭിക്കാത്ത ശുദ്ധമായ വെള്ളം ഇവിടെ ലഭിക്കും എന്ന് വായിച്ചത് എനിക്ക് ഓർമ വന്നു.

രണമണ്ഡലത്തിൽ ഉള്ള മലയിൽ കയറിയിട്ട് വരുക എന്ന് എനിക്ക് അശരീരിയായി പറഞ്ഞ ശ്രീ രാഘവേന്ദ്ര സ്വാമി എങ്കിലും എനിക്ക് ദാഹമെടുക്കാതെ ഇരിക്കുവാൻ എനിക്ക് സഹായിച്ചിരിക്കണം.  അല്ലെങ്കിൽ അഗസ്ത്യ മുനിയെങ്കിലും നീരുറവ ഉള്ള സ്ഥലം പറഞ്ഞുതന്നിരിക്കണം. ഇങ്ങനെ ഒന്നും തന്നെയില്ലാത്ത രാവിലെ 10:30 മണിക്ക്  വെയിലിൽ മലയുടെ നടുക്കിൽ,  ചുട്ടെരിക്കുന്ന സൂര്യൻറെ ഉഷ്ണം കാരണവും, ദാഹം കാരണവും ഞാൻ ഒരു നിമിഷം അവസ്ഥ പെട്ടുപോയി.  

അഗസ്ത്യ ഗുരുവേ താങ്കൾ എന്ത് ചെയ്യും എന്ന് അറിയില്ല എൻറെ ദാഹം മാറ്റുവാനുള്ള മാർഗം കാണിച്ചു തരുക, അതോ വെള്ളമില്ലാതെ ദാഹം കാരണം മലയുടെ മുകളിൽ കയറുവാൻ സാധിക്കാതെ വെള്ളം അന്വേഷിച്ചു മലയിൽ നിന്നും താഴോട്ടു ഇറങ്ങുവാനോ, അതോ ഒരു അനാഥയെപോലെ എൻറെ ശ്വാസം വിട്ടുപോകണമെങ്കിൽ തങ്ങളുടെ ഇഷ്ടം പോലെ അങ്ങനെ തന്നെ നടക്കട്ടെ എന്ന് പറഞ്ഞു, ഒരു പടി പോലും എടുത്തു വയ്ക്കുവാൻ പറ്റാതെ, അവിടെ തന്നെ ഞാൻ ഇരുന്നു.

ഒന്ന് വിളിച്ചാൽ പോലും ആർക്കും വന്നു സഹായിക്കുവാൻ പറ്റാത്ത ഒരു സ്ഥലം. വൈയിൽ 100 ഡിഗ്രിക് മുകളിൽ ഇരിക്കും. ദാഹമോ നെഞ്ചിൽ പരിഭ്രാന്തി ഉണ്ടാകുന്നു. ഇതെല്ലാം നോക്കുമ്പോൾ എന്തിനാണ് ജീവ നാഡിയുടെ ആവശ്യം? അത് മൂലം എന്താണ് ലാഭം? ഇതെല്ലാം തൂക്കി എറിഞ്ഞാലോ എന്ന് ഒരു ചിന്ത എന്നെയും അറിയാത്ത ഏർപ്പെട്ട സമയം, ഏകദേശം 100 അടി ദൂരത്തിൽ ആരോ ഒരാൾ തലയിൽ എന്തോ ചുമന്നു കൊണ്ട് പോകുന്നത് കാണുവാൻ സാധിച്ചു. 

അത് ആര് തന്നെയാണെങ്കിലും, എന്ത് തന്നെയാന്നെങ്കിലും കുഴപ്പമില്ല, ദാഹത്തിന് വെള്ളം കിട്ടിയാൽ മതി എന്ന് കരുതി, എൻറെ പക്കം ഉള്ള ശക്തി എല്ലാം ഒന്ന് കൂട്ടി, "ആയ്, ആയ്", എന്ന് വിളിച്ചു കൊണ്ട് തന്നെ ആ വരുന്ന ആളുടെ ദിക്ക് നോക്കി ഞാൻ എഴുനേറ്റു.

ആ മലയിൽ എൻറെ ശബ്‍ദം മാത്രമേ കേൾക്കുവാൻ സാധിക്കുകയൊള്ളു. ആദ്യം ഞാൻ വിളിച്ചത് അദ്ദേഹത്തിൻറെ കാതുകളിൽ എത്തിയില്ല. കുറച്ചു കൂടി ഉച്ചത്തിൽ ഞാൻ അദ്ദേഹത്തെ വിളിച്ചു, അദ്ദേഹവും ആ വിളി കേട്ടു.

തിരിഞ്ഞു നോക്കി, ഞാനും അദ്ദേഹത്തെ കൈ വീശി അടുത്തേക്ക് വരാൻ പറഞ്ഞു. അത് അവൻ എങ്ങനെ മനസ്സിലാക്കിയോ എന്ന് അറിയില്ല!

പെട്ടെന്ന് അവൻ ഓടുവാൻ തുടങ്ങി.

എന്താണ് ഇത് നടക്കുന്നത്, ഇവനും നമ്മെ സഹായിച്ചില്ലല്ലോ എന്ന് ഞാൻ കരുതി, ആ വിചാരണ എന്നെ കൂടുതൽ തളർത്തി.

എന്താണോ നടക്കുന്നത് അത് നടക്കട്ടെ, എന്ന് കരുതി, അവൻ പോയ ദിശ നോക്കി അവനെ പിടിക്കുവാനായി ഞാൻ ഓടി.

കുറച്ചു ദൂരം ചെന്നതും, അവൻ തന്റെ തലയിൽ വച്ചിരുന്ന ഭാണ്ഡം താഴെ വച്ചിട്ടു ഓടിപോയി. 

അവനെ തുടർന്ന് ഓടിയ ഞാൻ, അവൻ താഴെ വച്ചിരുന്ന ഭാണ്ഡത്തിന്റെ അടുത്ത് പോയി.

അത് ഒരു ചാരായം ഉണ്ടാകുന്ന പാനയായിരുന്നു.

ഭഗവാനെ എന്ന് ഉച്ചത്തിൽ നിലവിളിച്ചു തിരിഞ്ഞു നോക്കിയപ്പോൾ, ആ പാനയുടെ ഇടതു വശം ഒരു നീരുറവ കാണുവാൻ സാധിച്ചു. 

"ദാഹിച്ചിരുന്നവർക് വെള്ളം" എന്ന വാർത്ത എത്ര മാത്രം ശെരിയാണ് എന്ന എനിക്ക്  നന്നായി മനസ്സിലാക്കുവാൻ സാധിച്ചു. നാക്കെല്ലാം വരണ്ടു, വായിൽ നിന്നും ഒരു ശബ്ദം പോലും വരാൻ സാധികാത്ത വണ്ണം നിന്ന ആ സമയത് അദ്ദേഹത്തെ കണ്ടു. വെള്ളം ചോദിച്ചുകൊണ്ട് ആ  മലയിൽ വീണ്ടും ഓടിയതു കൊണ്ടു വല്ലാത്ത ദാഹമായിരുന്നു. അധികരിച്ചുകൊണ്ടിരുന്ന ദാഹവുമായി ഞാൻ അവൻ വച്ചിരുന്ന ഭാണ്ഡത്തിൽ വെള്ളം ഇരിക്കും എന്ന് കരുതി പോയ എനിക്ക് ചാരായ പാന കണ്ടതും ഒരു മിനിഷം  തുടിച്ചു പോയി.

ആ നീരുറവയുടെ ചുറ്റിലും ഇത് വരെ കാണുവാൻ സാധികാത്ത ഒരു ഹരിതം കാണുവാൻ സാധിച്ചു, അത് കണ്ണിനു കുളിർമയും നൽകി. അവിടെ ഉണ്ടായിരുന്ന വെള്ളമാണെങ്കിൽ സ്ഫടികം പോലെ കാണുവാൻ സാധിച്ചു.

ആഹാ, ഒരു വഴിയായി ഭഗവാൻ എന്നെ രക്ഷിച്ചു, ഒരായിരം പ്രാവശ്യം ഞാൻ ദൈവത്തിന് നന്ദി രേഖപ്പെടുത്തി. പതുക്കെ ഇറങ്ങി ആ നീരുറവയിൽ നിന്നും മനസ്സ്നിറയെ വെള്ളം കുടിച്ചു.

വെള്ളത്തിൻറെ മഹത്വം എനിക്ക് അന്ന് നന്നായി മനസ്സിലായി. എന്നിരുന്നാലും അഗസ്ത്യ മുനി ഇത്തരം ഒരു പരീക്ഷണം എനിക്ക് തരേണ്ട അവശയം ഉണ്ടായിരുന്നില്ല എന്ന് തന്നെയാണ് തോന്നിയത്! സത്യത്തിൽ ആ സമയം ആ നീരുറവ എൻറെ കണ്ണുമുന്നിൽ കാണുവാൻ സാധിച്ചില്ലെങ്കിൽ എൻറെ അവസ്ഥ എന്തായിരിക്കും എന്ന് എനിക്ക് അറിയില്ല. 

അഗസ്ത്യ മുനി നിന്ദിച്ചതിന് മാനസീകമായി ക്ഷമ പറഞ്ഞിട്ട് മല കയറുവാൻ തുടങ്ങി. 

അര മണിക്കൂർ നടന്നപ്പോൾ എൻറെ കണ്ണിൽ അവിടെ ഒരു ചെറിയ ക്ഷേത്രം കാണുവാൻ സാധിച്ചു. 

ജീവ നാഡിമൂലം അഗസ്ത്യ മുനി കാണിച്ചു തന്ന, "റാം" എന്നത് ഈ ക്ഷേത്രമായിരിക്കും എന്ന് ഞാൻ കരുതി.                                                      




സിദ്ധാനുഗ്രഹം.............തുടരും!


20 December 2018

സിദ്ധാനുഗ്രഹം - 69







രണമണ്ഡലത്തിൽ ഒരു മലയുണ്ട്, ആ മല കയറിവരുവാൻ എന്ന് പൂജാരിയുടെ രൂപത്തിൽ വന്ന് പറഞ്ഞത് ശ്രീ രാഘവേന്ദ്ര സ്വാമി തന്നെയാണ് എന്ന് എൻറെ സുഹൃത് പറഞ്ഞപ്പോൾ എനിക്ക് വളരെ അതിശയം ഉണ്ടാക്കി.

സാധാരണമായി എൻറെ സുഹൃത് അത്തരം ഒന്നും പെട്ടെന്ന് പറയില്ല. അദ്ദേഹത്തിൻറെ കണ്ണുകളിൽ ശ്രീ രാഘവേന്ദ്ര സ്വാമി പൂജാരിയുടെ രൂപത്തിൽ ദർശനം നൽകിയിരിക്കുന്നു. കുറച്ചു നേരത്തിന് മുൻപ് ഒരു ബാലകൻറെ രൂപത്തിൽ വന്നിട്ട് അതിന് ശേഷം രാഘവേന്ദ്ര സ്വാമിയായി ദർശനം നൽകി, വൃക്ഷ ലതാതികൾക്കിടയിലൂടെ മറഞ്ഞുപോയി ഇപ്പോൾ പൂജാരിയുടെ രൂപത്തിൽ പ്രസാദവും തന്നിട്ട്, അശരീരിയായി രണമണ്ഡലത്തിൽ പോയി വരാൻ പറഞ്ഞിരിക്കുന്നു എന്നത് കാണുമ്പോൾ ആ മഹാനെ വളരെ അടുത്ത് കാണുവാനായി ഞങ്ങൾ ഭാഗ്യം ചെയ്തിരിക്കുന്നു, ഇത് പൂർവ ജന്മ സുകൃതം തന്നെയാണ്. 

അങ്ങനെയുള്ള അദ്ദേഹത്തെ ദർശനം ചെയ്യുവാൻ വേണ്ടി തിരിഞ്ഞു നോക്കി, അവിടെയെല്ലാം തേടി നോക്കി, അവിടെ നിന്നുകൊണ്ടിരുന്ന പലരോടും അദ്ദേഹത്തെ പറ്റി അന്വേഷിച്ചു നോക്കി, മാത്രമല്ല അവിടെ പൂജ ചെയ്തുകൊണ്ടിരുന്ന പൂജാരികളോടും ഞങ്ങൾ ചോദിച്ചു നോക്കി.

അവരൊക്കെ പറഞ്ഞ ഉത്തരം കേട്ടപ്പോൾ, ഞങ്ങൾക്ക് വിശ്വസിക്കുവാൻ സാധിച്ചില്ല. 

ഞങ്ങൾ അല്ലാതെ ഇവിടെ വേറെയൊരു പൂജാരിമാരുമില്ല. നിങ്ങളുടെ കയ്യിലുള്ള പ്രസാദം ഇവിടെയുള്ളത് തന്നെയാണ്. പക്ഷേ ഇതിന് ശേഷം മാത്രമാണ് ഞങ്ങൾ നൈവേദ്യം ചെയ്യേണ്ടത്. അതിനുള്ളിൽ നിങ്ങൾക്ക് എങ്ങനെ ലഭിച്ചു, എന്നതാണ് അതിശയം. നിങ്ങൾ പറയുന്നതുപോലെ ആരും തന്നെ ഈ ക്ഷേത്രത്തിൽ ഇല്ല. ഞങ്ങളുടെ കണ്ണുകളിലും കാണുവാൻ സാധിച്ചില്ല.

ഇത് കേട്ടതും ഞങ്ങൾ ഞെട്ടിപ്പോയി.

പൊതുവാകെ ഇത്തരം അത്ഭുതങ്ങൾ ഒക്കെ, സിനിമയിൽ മാത്രം കാണുവാൻ സാധിക്കുകയൊള്ളു. സ്വപ്നത്തിൽ വരാം, പക്ഷേ സ്വന്തം ജീവിതത്തിൽ ഇത്തരം ഒരു അനുഭവം ഉണ്ടായിരിക്കുന്നു എന്ന് പറഞ്ഞാൽ ആരും തന്നെ വിശ്വസിക്കില്ല. ശ്രീ രാഘവേന്ദ്ര സ്വാമിയുടെ പരിപൂർണമായ അനുഗ്രഹം വളരെയധികം ഗുരുതുല്യർക്കു ലഭിച്ചിരിക്കുന്നു. അനുഗ്രഹം ലഭിച്ചിരിക്കുന്നു, വളരെയധികം നല്ല വിഷയങ്ങൾ നടന്നിരിക്കുന്നു, അദ്ദേഹം ജീവിച്ചിരുന്നപ്പോൾ.

എന്നാൽ.......

ഇപ്പോൾ ഇതു ഞങ്ങൾക്ക് ലഭിച്ചിരിക്കുന്നു.  ഈ സന്തോഷം ഞങ്ങൾ രണ്ടു പേരല്ലാതെ വേറെ ആർക്കും തന്നെ പങ്കുവയ്ക്കുവാൻ ആക്കില്ല.

ആ സമയം ഞങ്ങൾക്കു ലഭിച്ച പ്രസാദം ശ്രീ രാഘവേന്ദ്ര സ്വാമി തന്നതാണ് എന്ന് മനസ്സിലാക്കിയപ്പോൾ  അത് അവിടെയുള്ളവർ എല്ലോരും ഇത് സ്വാമിതന്നെ തന്നതാണ് എന്ന് പറഞ്ഞു സ്വീകരിച്ചു.  ഇത് മനസ്സിന് വളരെ കുളിർമ നൽകി.

പക്ഷേ എനിക്കോ എൻറെ സുഹൃത്തിനോ ഒരു അംശംപോലും ആ പ്രസാദം ലഭിച്ചില്ല.  നാട്ടിലേക്ക് അൽപം പ്രസാദം കൊണ്ടുപോകാം എന്നത് പോലും നടന്നില്ല.

ശ്രീ രാഘവേന്ദ്ര സ്വാമിയുടെ അത്ഭുത ദർശനത്തെകുറിച്ചു ആലോചിച്ചുകൊണ്ടു ഞങ്ങൾ തുങ്കഭദ്ര നദിയുടെ ഇക്കരയ്ക്കു വന്നു. സന്തോഷവും,  നിറഞ്ഞ മനസ്സുമായി ഞങ്ങൾക്ക്  പുതിയ ഉണർവ് നൽകി. 

സുഹൃത്തിനോട് എന്നൊട്ഒപ്പം രണമണ്ഡലത്തിൽ വന്ന് ദർശനം ചെയ്തിട്ട് പോകാമല്ലോ എന്ന് പല തവണ പറഞ്ഞു നോക്കി. ഓഫീസ് പണി ഉള്ളതുകൊണ്ട് രണമണ്ഡലത്തിൽ വരാൻ പറ്റാത്ത ഒരു സന്ദർഭം ഉണ്ടായി.

ശ്രീ രാഘവേന്ദ്ര സ്വാമിയുടെ ദർശനം തനിക്ക് പരിപൂർണമായി ലഭിക്കാത്ത ഒരു സങ്കടം എൻറെ സുഹൃത്തിന് ഉണ്ടായിരുന്നു.  എന്നിരുന്നാലും അത് അതിജീവിക്കണമല്ലോ?

പെട്ടെന്ന് ഞാൻ രണമണ്ഡലത്തിൽ പോകേണ്ട ആവശ്യം ഉണ്ടായിരുന്നത്താൽ എനിക്ക് വേണ്ടി അന്നേദിവസം തന്നെ ചെന്നൈയിലേക്ക്  തിരിച്ചുപോകേണ്ടിയിരുന്ന എൻറെ സുഹൃത്, അടുത്ത ദിവസം രാവിലെ എന്നെ രണമണ്ഡലത്തിൽ  കാറിൽ ഇറക്കിയതിന് ശേഷം  ചെന്നൈയിലേക്ക് യാത്ര തുടരുന്നതായി തീരുമാനിച്ചു.

ഇതിനും വേറെ ഒരു കാരണം ഉണ്ടായിരുന്നു.

രാത്രിയിൽ രണമണ്ഡലത്തിൽ എത്തിച്ചേരുകയാണെങ്കിൽ അവിടെ താമസ സൗകര്യം ഉണ്ടാകുമോ അതോ ഇല്ലയോ എന്ന ഒരു ഭയം.  രണ്ടാമതായി ഭാഷ അറിയില്ല.  അതുകൊണ്ട് തന്നെയാണ് എൻെറ സുഹൃത് അടുത്ത ദിവസം രാവിലെ യാത്ര തുടരുവാൻ മുൻ വന്നത്.

അർധരാതി സമയം.

നാട്ടിലേക്ക് യാത്ര തുടരുന്നത് മുൻപ് വൃന്ദാവനം ചെന്ന് ശ്രി രാഘവേന്ദ്ര സ്വാമിയുടെ ദർശനം ചെയ്തു വരാം എന്ന് പറഞ്ഞു യാത്ര തുടർന്നു. അന്ന് വളരെ യധികം കൂട്ടം അവിടെ ഉണ്ടായിരുന്നു, സ്വർണ രഥ യാത്ര കൂടി ഉണ്ടായിരുന്നു. അതുകൊണ്ട് മന്ത്രാലയം മഠത്തിന്റെ പ്രധാന സ്വാമിയും അവിടെ വന്നിരുന്നു.

കൂട്ടത്തിൽ  അവസാനം നിന്നുകൊണ്ടിരുന്ന  ഞങ്ങളെ പെട്ടെന്ന് ഞങ്ങളുടെ നേർക്ക് തിരിഞ്ഞ സ്വാമി എന്നെ മുനോട്ടു വരാൻ പറഞ്ഞു.

ഇന്ന് രാത്രി നിങ്ങൾ രണ്ട് പേരും എന്നോട് ഒപ്പം സ്വാമിയുടെ തീർത്ഥ പ്രസാദം കഴിക്കണം. നേരിട്ടു നേരത്തെ വന്നേക്കുക, എന്ന് പറഞ്ഞു അദ്ദേഹം ഒരു പുഞ്ചിരിയോടെ അവരെ ആശിർവാദം ചെയ്തതിന് ശേഷം തൻറെ ഇരിപ്പിടത്തിന്റെ അടുത്തേക്ക് ചെന്നു.

ഈ പെട്ടെന്നുള്ള ക്ഷണം കേട്ടപ്പോൾ ഇത് സ്വപ്നമാണോ അതോ യാഥാർഥ്യമാണോ എന്ന് ഞാൻ വിചാരിച്ചു? ഇത് വരെ ഞാൻ മന്ത്രാലയം മഠത്തിലെ സ്വാമിയെ ഞാൻ കണ്ടിട്ടില്ല. നമസ്കാരം പോലും ചെയ്തിട്ടില്ല.  ഇവിടെ വന്ന് മൂന്ന് ദിവസമാകുന്നു, എന്നാൽ ഞാൻ ആരാണ് എന്ന് അദ്ദേഹത്തിന് അറിയില്ല. അദ്ധേഹത്തിന്റെ അടുത്തേക്കും ഞാൻ ചെന്നിട്ടില്ല, ഇങ്ങനെ ഇരിക്കവേ ആ സ്വാമിജിയുടെ അടുത്തിരുന്നു അത്താഴം കഴിക്കുവാനുള്ള ഭാഗ്യം ഞങ്ങൾക്ക് എവിടെ നിന്ന് ലഭിച്ചു? ഇത് അത്ര മാത്രം എളുപ്പത്തിൽ ലഭിക്കുന്ന ഭാഗ്യമാണോ എന്ന് ഞാൻ ഒരു നിമിഷം ആലോചിച്ചുപോയി.

എന്നെ തന്നെയാണോ അദ്ദേഹം വിളിച്ചതോ? അതോ എൻറെ പിന്നിൽ നിന്നുകൊണ്ടിരുന്ന വേറെയാരെങ്കിലുമാണോ വിളിച്ചത്? അതോ എനിക്ക് തെറ്റിദ്ധാരണ ഉണ്ടായതാണോ? എന്ന് കൂടി ആലോചിച്ചു നോക്കി. അങ്ങനെയൊന്നും ഇല്ല എന്ന് കുറച്ചു നേരത്തിൽ അവിടെ മഠത്തിൽ നിന്നു വന്ന പരിചാരകർ ഉറപ്പിച്ചു.

അടുത്ത അരമണിക്കൂറിൽ ഗർഭഗൃഹത്തിൽ ഉള്ള ശ്രീ രാമൻറെ പൂജയ്ക്കു ശേഷം, എനിക്കും എൻറെ സുഹൃത്തിനും മന്ത്രാലയം സ്വാമിയുടെ അരുകിൽ ഇരുന്നു ശ്രീ രാഘവേന്ദ്ര സ്വാമിയുടെ രഥ യാത്ര തീർത്ഥ പ്രസാദം കഴിക്കുവാനുള്ള ഭാഗ്യം ലഭിച്ചു.

കഴിച്ചതിന് ശേഷം സ്വാമി ഞങ്ങളെ കൂട്ടികൊണ്ട് അവിടെയുള്ള രീതി പ്രകാരം ചുവന്ന  വസ്ത്രം അണിഞ്ഞു അക്ഷത ഇട്ട് ആശിർവാദം നൽകി നന്ദി രേഖപ്പെടുത്തി.

എനിക്ക് ശ്രീ രാഘവേന്ദ്ര സ്വാമിയുടെ പ്രസാദം നിങ്ങൾക്കു നൽകുവാനുള്ള ഒരു ഉത്തരവ് ലഭിച്ചതുപോലെ തോന്നി. അതിൻ പ്രകാരം ചെയ്തു അത്ര മാത്രം എന്ന് പറഞ്ഞു വാക്കുകൾ ഉപസംഹരിച്ചു.

അപ്പോൾ പോലും സ്വാമിജിയോട് അഗസ്ത്യ മുനിയെ പറ്റിയോ, എൻറെ പക്കം അദ്ദേഹത്തിൻറെ  ജീവ നാഡിയുള്ളതായോ, അന്നേ ദിവസം രാവിലെ ഉണ്ടായ അനുഭവത്തെ പറ്റിയോ ഒന്നും ഞാൻ പറഞ്ഞില്ല. സ്വാമിയും മറ്റൊന്നും ഒന്നും ചോദിച്ചില്ല എന്നതായിരുന്നു വിശേഷം.

അടുത്ത ദിവസം രാവിലെ.

സുഹൃത്തിൻറെ കാറിൽ ഞാനും അദ്ദേഹവും രണമണ്ഡലത്തിലേക് പുറപ്പെട്ടു. 

അഗസ്ത്യ മുനിയുടെ അനുഗ്രഹത്താൽ ശ്രീ രാഘവേന്ദ്ര സ്വാമിയുടെ ദർശനം ലഭിച്ചു. രണമണ്ഡലത്തിൽ വേറെ എന്ത് ദര്ശനമാണോ ലഭിക്കുവാൻ പോകുന്നത് എന്ത് തന്നെയാണെങ്കിലും എന്നെയും കൂടി ഓർത്തുകൊള്ളുക എന്ന് എൻറെ സുഹൃത് എന്നോട് പറഞ്ഞു.

എന്തേ നിനക്കും വരാമല്ലോ, രണ്ട് പേർക്കും കൂടി ചേർന്ന് അനുഭവിക്കാം. എൻറെ സുഹൃത്തിന് ആഗ്രഹം തന്നെയാണ്. എന്നാലും സാഹചര്യങ്ങൾ അനുവദിക്കാത്തത് കൊണ്ട് രണമണ്ഡലത്തിൽ എന്നെ മാത്രം ഇറക്കിയതിനു ശേഷം അദ്ദേഹം പുറപ്പെട്ടു. 

എന്നെ ഒഴിച്ച് ആ മലയിൽ പോകുവാൻ നിൽക്കുന്നതിൽ ആരുംതന്നെ കാണുവാൻ സാധിച്ചില്ല. എതിരെ ഉള്ള മലയിൽ നിന്ന് ഇറങ്ങി വന്ന ചിലർ എന്നെ നോക്കി, അവർ പരസ്പരം മൗനമായി ഭാഷയിൽ ഏതോ ചിലത്  പറയുകയുണ്ടായി.

അവർ സാധാരണ ഗ്രാമ വാസികൾ ആയത്കൊണ്ട് മലയിലേക്ക് പോകുവാനുള്ള ഇത് ശെരിയായ വഴിയാണോ എന്ന് ചോദിച്ചു മനസ്സിലാക്കുവാൻ സാധിച്ചില്ല.

അങ്ങനെ ഞാൻ ചോദിച്ചാലും അവർ ഉത്തരം പറയുമോ? അവർ ഒരു സമയം ഉത്തരം നല്കുകയാണെങ്കിലും എനിക്ക് അത് മനസ്സിലാക്കുവാനുള്ള ശേഷി കാണുമോ, എന്നത് സംശയം തന്നെയാണ്? ഇരുന്നാലും ഏതോ ഒരു ശക്തി എനിക്ക് വഴി കാണിക്കും, എന്നെ രക്ഷിക്കും എന്ന വിശ്വാസം എനിക്ക് ഉണ്ടായിരുന്നു.

എന്തായാലും അഗസ്ത്യ മുനിയോട് ചോദിച്ചു നോക്കാം എന്ന് കരുതി, ഒരു സ്ഥലത്തിൽ പെട്ടിയും വച്ച്, തോൾ സഞ്ചിയിൽ വച്ചിരുന്ന ജീവ നാഡിയെടുത്തു.

മന്ത്രാലയത്തിൽ ഇറങ്ങിയതിന് ശേഷം ഇപ്പോൾ വരെ ഞാൻ ജീവ നാഡി നോക്കാത്തതിന് കാരണം ഉണ്ട്. അഷ്ടമി, നവമി, ഭരണി, കാർത്തിക എന്നീ ദിവസങ്ങളിൽ അഗസ്ത്യ മുനി ആർക്കും ഒരു അനുഗ്രഹ വാക്കുകൾ ജീവ നാഡി മൂലം നൽകാറില്ല.  എത്ര തന്നെ വിഷമമേറിയ സാഹചര്യത്തിലും, അത് ആര് തന്നെയാണെങ്കിലും മുൻപ് പറഞ്ഞ 4 ദിവസത്തിൽ അഗസ്ത്യ മുനിയുടെ ജീവ നാഡിയിൽ നിന്നും അനുഗ്രഹ വാക്കുകൾ ലഭിക്കാറില്ല.

നാഡി നോക്കുന്നതിന് മുൻപ് എനിക്ക് അഗസ്ത്യ മുനി തന്നിട്ടുള്ള അദേശങ്ങളിൽ ഇതുവും ഒന്ന്. ഈ അദേശങ്ങൾ പാലിക്കാതെ ഒരു പ്രാവശ്യം ഒരു ഗവണ്മെന്റ് ഉദ്യോഗസ്ത്യന് നാഡി നോക്കിയതിൽ അഗസ്ത്യ മുനിയുടെ കോപത്തിന് പാത്രമായി, ഇത് കാരണം അദ്ദേഹത്തിൻ്റെ കുടുംബ സന്തതികൾ ഭ്രാന്തു പിടിച്ചു കാണാതെ പോകും എന്ന് പറഞ്ഞത് പോലെ തന്നെ അറോഡ്രോമിൽ മരണമടഞ്ഞുപോയ ആ സംഭവത്തിന് ശേഷം,  നാഡി വായിച്ച എനിക്കും ഭയം ഉണ്ട്. 

പറ്റുന്നതുവരെ നല്ലതു പറയാം എന്നതാണ് എൻറെ ആഗ്രഹം.

മലയിൽ നിന്ന് അഗസ്ത്യ മുനിയുടെ മൂല മന്ത്രം പ്രാർത്ഥന ചെയ്തു ജീവ നാഡി നോക്കി.

നവമി തിഥി ഒരു 4 നാഴിക കൂടി ബാക്കി ഉള്ളതുകൊണ്ട് ജ്യോതി രൂപമായി മലയുടെ ഉച്ചത്തിൽ വഴി കാണിച്ചു. 

കൈയിൽ ഇരുന്ന ജീവ നാഡിയിൽ നിന്നും ഒരു ജ്യോതി നേരെ മലയുടെ ഉച്ചിയിൽ പോയി പതിഞ്ഞു. പിന്നീട്  ഇടത് വശം തിരിഞ്ഞു ഒരു ആൽമരത്തെ കാണിച്ചു. പിന്നീട് അവിടെ നിന്ന് വലത് വശത്തേക്ക് തിരിഞ്ഞു തെക്ക് ഭാഗത്തേക്ക് തിരിഞ്ഞു താഴെ ഇറങ്ങി ഒരു സ്ഥലത്തേക്ക് ചുറ്റി കാണിച്ചു. ചുറ്റി കാണിച്ച ആ ഭാഗത്തിൽ ഒരു ചെറിയ നീരുറവയെ കാണിച്ചു. പിന്നീട് വലത് ഭാഗത്തിലൂടെ മുകളിലേക്ക് കയറി.

അങ്ങനെ പോയിക്കൊണ്ടിരുന്നു ആ ജ്യോതി ഒരു ഭാഗത്തു എത്തിയപ്പോൾ അവിടെ "ശ്രീ രാമർ ക്ഷേത്രം" എന്ന് എഴുതി കാണിച്ചു. പിന്നീട് ആ ക്ഷേത്രത്തിൻറെ മുകൾ ഭാഗം ചെന്ന് മലയുട ഉച്ചം എന്ന് എഴുതി കാണിച്ചു, ഒപ്പം മറഞ്ഞു പോകുകയും ചെയ്തു.

എഴുത്തു മൂലം മാത്രം എനിക്ക് വഴി കാണിച്ചുതന്നിരുന്ന അഗസ്ത്യ മുനി ഇത് ആദ്യത്തെ പ്രാവശ്യമാണ് ഒരു ജ്യോതി രൂപത്തിൽ വഴി കാണിച്ചു തന്നിരിക്കുന്നത്.  ഇത് പോലെ വഴി കാണിച്ചു തന്നിട്ടുള്ള അനുഭവം ഇത് ആദ്യമായിട്ടാണ് ഇതിന് മുൻപ് ഇതുപോലെ നടന്നിട്ടില്ല.

ഭാഗ്യവശാൽ "നവമി തിഥി"  4 നാഴിക  ഇനിയും ഇരിക്കവേ, അഗസ്ത്യ മുനിയിൽ നിന്നും നല്ല വഴി ലഭിച്ച സന്തോഷം എനിക്ക് ഉണ്ടായി.

ഒരു വിധം മുനി കാണിച്ചു തന്ന വഴി മനസ്സിൽ വച്ച് കൊണ്ട് ഞാൻ മല കയറുവാൻ തുടങ്ങി.  എവിടെയെങ്കിലും വിട്ടു പോകുകയാണെങ്കിൽ അഗസ്ത്യ മുനി വഴി കാണിച്ചു തരും. ഇല്ലെങ്കിൽ ആരെങ്കിലും ഒരാളെങ്കിലും എതിർവശം വരാതെപോകുമോ, എന്ന വിശ്വാസം തന്നെയാണ്. 

എന്നാൽ.......

ഒന്നര മണിക്കൂർ മല കയറിയതിന് ശേഷവും ഒരാളെപ്പോലും കാണുവാൻ സാധിച്ചില്ല. എനിക്ക് പിന്നാലെ കട്ടിലുള്ള ചുള്ളിക്കമ്പുകൾ എടുക്കുവാനായി ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കിയിട്ടും ഫലം ഒന്നും ഉണ്ടായില്ല. ആ മലയിൽ ഒരു ജീവനുള്ള വ്യക്തി ഞാൻ അല്ലാതെ മറ്റാരുമില്ലയിരുന്നു.

ഒരു വിധത്തിൽ ഈ ഒറ്റക്കുള്ള നടത്ത ഭയമുണ്ടാക്കി. ആകാശത്തിൽ അൽപം മേഘമുണ്ടായിരുന്നാൽ വെയിൽ നിന്ന് എന്നെ കുറച്ചു രക്ഷിച്ചിരിക്കും.  മലയിൽ നിറയെ മരങ്ങൾ ഉണ്ടായിരുന്നാൽ വെയിൽ ഇല്ലാതെ വളരെ സുഗമമായി നടക്കുവാൻ സാധിച്ചിരുന്നേനെ. മിക്ക ചെടികളും മോരണ്ടിരിക്കുന്നു, ഭയങ്കരമായി മുള്ളുകൾ ഉള്ള ചെടികളും. ചില സമയം ചെറിയ മരങ്ങളും വരണ്ടുപോയിരിക്കുന്നു.  കാറ്റ് പോലും നല്ല രീതിയിൽ ഏതോ വീശുവാൻ ഇഷ്ടമില്ലാതെ  നിൽക്കുകയായിരുന്നു. 

ഇപ്പോളാണ് ഞാൻ ധിറുതിയിൽ ചെയ്ത തെറ്റ് എനിക്ക് ഓർമ വന്നത്.


സിദ്ധാനുഗ്രഹം.............തുടരും!

13 December 2018

സിദ്ധാനുഗ്രഹം - 68





ആ പ്രകൃതി രമണീയമായ സാഹചര്യത്തിൽ, അവിടെയുള്ള ചെടികൾ, വൃക്ഷങ്ങൾ ഇടയിൽ ഒരു ചെറു പാറയിൽ ഒരു ബാലകൻ ഇരിക്കുകയായിരുന്നു. മുഖത്തിൽ ഈശ്വര പ്രസാദം, കണ്ണുകളിൽ അപാരമായ ആകർഷണ ശക്തി, ചുവന്ന ശരീരം, ഇപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന ദീർഘമായ വിടർന്ന ചുണ്ടുകൾ, നെറ്റിയിൽ "യു" എന്ന ആകൃതിയിൽ ചന്ദനം കൊണ്ടുള്ള തിലകം.  ഭാഗവതർ ക്രോപ്, ശരീരത്തിൽ തൊട്ടും തൊടാത്തതുമായ ഒരു ഉപനയന ചിരട് (പുനുവൽ. ഇടുപ്പിൽ ഒരു ഓറഞ്ച് നിറത്തിൽ വളരെ നേരിയ വേഷ്ടിയുമായി  ഇരുന്നു അവൻ.  എവിടെയോ ഒരു സിനിമയിൽ കാണുന്നതുപോലെ എനിക്ക് കാണുവാൻ സാധിച്ചു.

ആരും ഇല്ലാതെ അവിടെയുള്ള പ്രകൃതി രമണീയമായ സ്ഥലത്തിൽ ഒരു ചെറു ബാലകൻ അവിടെ ഇരിക്കുന്നത്  വളരെ അതിശയകരമായിരുന്നു.

എന്നെ കണ്ടതും അവൻ ചിരിച്ചു.

എൻറെ സുഹൃത്തും ഞാനും ആ ബാലകന്റെ അടുത്തേക്ക് ചെന്നു. 

"പഞ്ചമുഖ ആഞ്ജനേയരെ കാണുവാൻ പോകുന്നുവോ", എന്ന് വളരെ ശുദ്ധമായ തമിഴിൽ ചോദിച്ചു.  

അതേ, ഇത്ര ഭാഷാശുദ്ദിയുടെ  തമിഴ് ഭാഷ സംസാരിക്കുന്നുവല്ലോ  നിൻറെ സ്ഥലം തമിഴ് നാടാണോ എന്ന് ഞാൻ ചോദിച്ചു.

"കുംഭകോണത്തിന് അരികിൽ".

"ഇവിടെയാണോ താമസിക്കുന്നത്."

അതേ.

കൂടെ ആരെങ്കിലും വന്നിരിക്കുന്നുവോ, എന്തെന്നാൽ ഒറ്റയ്ക്ക് ഇവിടെ ഇരിക്കുന്നത് കൊണ്ട് ചോദിച്ചതാ.

"ഒറ്റയ്ക്ക് തന്നെയാണ് താമസിക്കുന്നത്, കൂടെപിറന്നവരോ, മാതാപിതാവോ, അവസാനം നമ്മുടെയൊപ്പം കൂടെ വരുന്നില്ലല്ലോ", എന്ന് അവൻ പറഞ്ഞു.

ഇത് കേട്ടതും എനിക്ക് മാത്രമല്ല എൻറെ കൂടെ നിന്ന സുഹൃത്തിനും അതിശയമായിരുന്നു.

ഇവിടെ വേദം പഠിക്കുവാൻ വന്നിരിക്കുന്നു എന്ന് തോന്നുന്നു.  അതുകൊണ്ട് തന്നെ ഇത്തരം സംസാരിക്കുന്നു എന്ന് പറഞ്ഞു എൻറെ സുഹൃത്.

"എല്ലാ, വേദം പഠിപ്പിക്കുവാൻ വേണ്ടി വന്നിരിക്കുന്നതാണ്", എന്ന് ചിരിച്ചുകൊണ്ട് അവൻ ഉത്തരം പറഞ്ഞു. ഇത് കേട്ടപ്പോൾ എനിക്ക് വളരെ അധികപ്രസംഗിയായി ആ ബാലനെ തോന്നി, എന്തെന്നാൽ വേദം അത്രക്ക് എളുപ്പമാണോ?

എന്ത് വയസ്സിന് ഉപരിയായി സംസാരിക്കുന്നു എന്ന് വിചാരിക്കുന്നുവോ? അത് ശെരി താങ്കൾ രാഘവേന്ദ്ര സ്വാമിയേ ദർശനം ചെയ്തുവോ? എന്ന് ചോദിച്ചു.

രാഘവേന്ദ്ര സ്വാമിയുടെ വൃന്ദാവനം ഞങ്ങൾ ദർശനം ചെയ്തു. ഇന്ന് തന്നെ ഞങ്ങൾ നാട്ടിലേക്ക് തിരിക്കുന്നു എന്ന് എൻറെ സുഹൃത് പറയുകയുണ്ടായി.

ഞാൻ കേട്ടതിന് ഉത്തരം ലഭിച്ചില്ലലോ? എന്ന് അർത്ഥ പുഷ്ടിയുടൻ നോക്കിയപ്പോൾ എൻറെ ഉള്ളിൽ അത് കൊണ്ടു.

ഇവൻ ചോദിക്കുന്നതും അതുപോലെ പറയുന്നതും കേട്ടാൽ ഒരു ചെറു ബാലകൻ പറയുന്നത് പോലെയില്ല. അവനെപ്പറ്റി ഒന്നും പറയാതെ ഞങ്ങളെപ്പറ്റി മാത്രം അവൻ ചോദിക്കുകയായിയുന്നു.ഇവനോട് ഉത്തരം പറയുന്ന അവശയം നമുക്ക് എന്തിന്? ഞാൻ രാഘവേന്ദ്ര സ്വാമിയെ ദർശനം ചെയ്യുകയോ അതോ ചെയ്യാതെ പോകുകയോ ചെയ്താൽ ഇവന് എന്ത്? മറ്റും മന്ത്രാലയത്തിൽ വരുന്ന ഓരോ ഭക്തരും രാഘവേന്ദ്ര സ്വാമിയേ ദർശനം ചെയുന്നത് അല്ലാതെ വേറെയെന്തിനാ വരുന്നത്.

ഇങ്ങനെ ഞാൻ ആലോചിച്ചപ്പോൾ സുഹൃത് എന്നോട് പറഞ്ഞു വാ പോകാം എന്ന് കണ്ണുകൾ കൊണ്ട് കാണിച്ചു. 

ഇപ്പോഴും ഞാൻ ചോദിച്ചതിന് ഉത്തരം ഒന്നും വാനില്ലലോ, എന്ന് ആ ബാലകൻ ചോദിച്ചത് എൻറെ കാതുകളിൽ അത് ഹ്രീംകാരമായി  കേള്കുന്നുണ്ടായിരുന്നു.

ശെരി എന്നാൽ ഞങ്ങൾ തിരിക്കുന്നു, എന്ന് പറഞ്ഞതിന് ശേഷം, സോറി നിൻറെ പേര് എന്താണ് എന്ന് പറഞ്ഞില്ലാലോ? എന്ന് വെറുതെ ഒരു ചോദ്യം ചോദിച്ചു.

ബാല രാഘവേന്ദ്രൻ, എന്ന് ഉത്തരം ലഭിച്ചു.

"എന്ത് ബാലരാഘവേന്ദ്രനോ"?

"അതേ അവിടെ ജീവ സമാധിയിൽ വലിയ  രാഘവേന്ദ്രൻ. ഇവിടെ ജീവനോടെ ഇരിക്കുന്നത് ബാല രാഘവേന്ദ്രൻ", എന്ന് പറഞ്ഞു ചിരിച്ചു.

ഇപ്പോഴും ഇവന് കുസൃതി മാറിയില്ല എന്ന് മനസ്സിലായി.

പൊതുവാകെ മാധ്വ സമുദായത്തിൽ ഉള്ളവർ എല്ലാം രാഘവേന്ദ്രൻ എന്ന പേര് വയ്ക്കുന്നത് സാധാരണം. അതിൻ പ്രകാരം ഇവനും സ്വന്തമായി ബാല രാഘവേന്ദ്രൻ എന്ന് പറയുന്നതിൽ ഒരു അതിശയവുമില്ല എന്ന് കരുതി വിട്ടു.

സുഹൃത് എന്നെ കുറച്ചുകൂടി ധിറുതിപ്പെടുത്തി.

കുറച്ചു സമാധാനമായി ചിന്തിക്കുക, നിങ്ങൾ രാഘവേന്ദ്ര സ്വാമിയുടെ വൃന്ദാവനം ദർശനം ചെയ്‌താലും, രാഘവേന്ദ്രനെ ദർശനം ചെയ്തിട്ടില്ല. ഇതിന് രാഘവേന്ദ്ര സ്വാമിയുടെ മൂലമന്ത്രം ജപിച്ചാൽ അദ്ദേഹത്തിൻറെ ദർശനം ലഭ്യമാകും, ചെയ്തു നോക്കുക എന്ന് പറഞ്ഞു ആ ബാലകൻ അവിടെ നിന്ന് എണീറ്റു.

എനിക്ക് ആ വാക്കുകൾ, ഒരു ആണി അടിച്ചതുപോലെ ഉറച്ചു.

ഛെ, രാഘവേന്ദ്ര സ്വാമിയേ ദർശനം ചെയ്യുന്നതിന് മുൻപ്, അദ്ദേഹത്തിൻറെ മൂല മന്ത്രമായ 

"പൂജയായ രാഘവേന്ദ്രായ സത്യാ ധർമ രാതായ ചാ 
ഭജാതം കല്പവൃക്ഷയാ നമതാം കാമധേനവേ"

ഇത് മനസ്സിൽ ദിവസവും  ഉരുവിടാൻ അഗസ്ത്യ മുനി പറഞ്ഞിരുന്നു.

പക്ഷേ ഞാൻ ആ കാര്യം, വേരോടെ മറന്നിരുന്നു.

പൊതുവാകെ ജീവ നാഡി നോക്കുന്നതിന് മുൻപ് അഗസ്ത്യ മുനി കുറച്ചു മൂല മന്ത്രങ്ങൾ ഉരുവിട്ടിട്ടു അത് ജപിച്ചുകൊണ്ടിരിക്കുവാൻ പറയും. ഇത് നിൻറെ മനസ്സിൽ മാത്രം ഉരുവിടുക, പുറത്തു അറിയുന്ന വിധം ജപിക്കരുത്, എന്നും പറയാറുണ്ട്.

അങ്ങനെ ഞാൻ ജപിക്കാതെ മറ്റുള്ളവർക്ക് വേണ്ടി ജീവ നാഡി നോക്കിയാൽ, അവിടെ അഗസ്ത്യ മുനിയുടെ അനുഗ്രഹം ഉണ്ടായിരിക്കില്ല, അല്ലെങ്കിൽ ഒന്നിന് ഉത്തരമായി വേറെയൊന്നു വരും ശെരിയായി ഒരു ഉത്തരവും വരില്ല.

ചില സമയമാണെങ്കിൽ ഇത് നിൻറെ മനസ്സിൽ മാത്രം ഇരിക്കട്ടെ. എന്ന്  കാര്യം നടക്കുന്നത് വരെ ഇതിനെ പുറത്തു പറയരുത് എന്ന് ഒരു ചില വാർത്തൽ മുൻകൂട്ടി എൻറെ അരികിൽ മുൻകൂട്ടി പറയാറുണ്ട്.ഇതല്ലാതെ വേറെ ഞാൻ ധിറുതിപ്പെട്ടുഓ പെട്ടെന്നോ ഞാൻ എന്തെങ്കിലും പുറത്തുപറഞ്ഞാൽ, നടക്കുന്നതെല്ലാം വിപരീതമായി അവിടെ നടക്കും

ഇതെല്ലാം ജീവ നാഡിയുടെ സൂക്ഷമാണെങ്കിലും, ഇരുന്നാലും ഇത് എന്നെ ധർമ്മസങ്കടത്തിലും ആഴ്ത്തിവിടാറുമുണ്ട്. 

രാഘവേന്ദ്ര സ്വാമിയുടെ ഈ മൂലമന്ത്രം അഗസ്ത്യ മുനി എനിക്ക് പറഞ്ഞുതന്നിരുന്നു, എന്നാൽ അത് ഞാൻ മറന്നപ്പോൾ ഈ  ബാലകൻ എങ്ങനെ  എനിക്ക് പറഞ്ഞുതന്നു എന്ന് തന്നെയായിരുന്നു എനിക്ക് മനസ്സിലാവാത്തത്.

എൻറെ സുഹൃത്തിനോടും ഈ വിവരം അറിയിച്ചു.

ഈ ചെറു ബാല്കനിൽ ഒരു ഈശ്വരാധീനം കാണുവാൻ സാധിക്കുന്നു. രാഘവേന്ദ്ര സ്വാമിയുടെ മൂല മന്ത്രം ഉരുവിടുവാൻ പറയുന്നു. ഇവിടെ ആ ബാലകൻറെ മുന്നിൽ നിന്നു തന്നെ നമുക്ക് ഉരുവിടുവാൻ തുടങ്ങാം.

സുഹൃത്തും തൻറെ ധിറുതി  മറന്നിട്ടു, കൊണ്ടുവന്ന ബാഗ് താഴെവച്ചുകൊണ്ട് കണ്ണ് അടച്ചു. ആ ജപ മന്ത്രം രണ്ടുപേരും തുടർന്ന് പറഞ്ഞു.

ചില നിമിഷങ്ങൾക്ക് ശേഷം കണ്ണ് തുറന്നു നോക്കുമ്പോൾ ആ പയ്യൻ പതുക്കെ നടന്ന് കൊണ്ടിരുന്നു. 10 അടി ദൂരത്തിൽ ഒരു ചെറു ബാലകനായി തോന്നിയവൻ. 15 അടി ദൂരത്തിൽ ഭഗവൻ ശ്രീ രാഘവേന്ദ്ര സ്വാമിയായും കണ്ണുകളിൽ കാണുവാൻ സാധിച്ചു.  ആകാശത്തിൽ ഉള്ള ഒരു ജ്യോതി ഭൂമിയിൽ പോകുന്നതുപോലെ ഇരുന്നു.

ഇതിന് ശേഷം എനിക്ക് മന്ത്രമൊന്നും വായിൽ വന്നില്ല, എന്നെ അറിയാത്ത ഏതോ ഒരു ശക്തി വന്ന് ഇടിച്ചത് പോലെ തോന്നുവാൻ തുടങ്ങി.  ദൈവ ദർശനം എന്ന് പറയപ്പെടുന്നത് ഇത് തന്നെയാണോ  എന്ന് ഓർത്തു-ഓർത്തു ഞാൻ പുളകിതനായി.

ഇങ്ങനെയുള്ള ഒരു അനുഭവം ലഭിച്ചത് എന്ന് പറയുന്നത് എനിക്ക് ലഭിച്ച ഒരു പുണ്യം എന്നത് സത്യം തന്നെ.  ഇത് എൻറെ ഉള്ളുണർവ് എപ്പോഴൊക്കെ ഞാൻ വൃന്ദാവനത്തെ കുറിച്ച് ആലോചിക്കുമ്പോൾ സന്തോഷിക്കുന്നു.

ഇങ്ങനെയുള്ള ഒരു ഭാഗ്യം എനിക്ക് തന്ന അഗസ്ത്യ മുനിക് ഞാൻ നന്ദി രേഖപ്പെടുത്തി.

ഞാൻ എൻറെ ബോധാവസ്ഥയിൽ വന്നപ്പോൾ എൻറെ സുഹൃത്തിനെ നോക്കി. 

അദ്ദേഹം അപ്പോഴും കണ്ണടച്ചു ജപിച്ചുകൊണ്ടിരുന്നു.

10 നിമിഷം കഴിഞ്ഞു, ആ ബാലനെ കാണുവാൻ സാധിച്ചില്ലല്ലോ എന്ന് പറഞ്ഞുകൊണ്ട്, അവിടെയൊക്കെ നോക്കുവാൻ ഓടി.


സുഹ്രിതെ നിനക്ക് ഞാൻ എങ്ങനെയാണോ നദി പറയേണ്ടത് എന്ന് അറിയുന്നില്ല. നമുക്ക് ദർശനം നൽകിയ ആ ചെറു ബാലകൻ, ബാല രാഘവേന്ദ്ര സ്വാമിയല്ല. സാക്ഷാൽ രാഘവേന്ദ്ര സ്വാമിതന്നയാണ്, ഞാൻ മൂലമന്ത്രം ഉരുവിടാൻ മറന്നുപോയതുകൊണ്ടു അത് ഓർമിപ്പിക്കുവാൻ വന്നതായും, എനിക്ക് രാഘവേന്ദ്ര ദർശനം നൽകിയതായും, പിന്നീട് അവിടെയുള്ള വൃക്ഷ ലതാതികളിലൂടെ മറഞ്ഞു പോയതായും പറഞ്ഞു.

"സത്യമായും"?

അതുമാത്രമല്ല എൻറെ കണ്ണുകളിൽ ബാലകനായി തോന്നിയവൻ,  15 അടി ദൂരത്തിൽ വയസ്സായ രാഘവേന്ദ്ര സ്വാമിയായി എനിക്ക് കാണിച്ചുതന്നത് ഞാൻ മനസ്സിലാക്കി.

ഇലഞ്ഞി പൂവിൻ മണവും, പവിഴ മല്ലിയുടെ മണവും പെട്ടെന്ന് എനിക്ക് അറിയുവാൻ തുടങ്ങി. എങ്ങനെ അവിടെ അത്തരം ഒരു മണം വന്നു എന്ന് ഞാൻ ആലോചിച്ചു, എന്തെന്നാൽ അവിടെ അരികിൽ അത്തരം ഒരു മരം ഇല്ല. എന്തായാലും പതുക്കെ കണ്ണ് തുറന്നു നോക്കിയപ്പോൾ  അവിടെ ദൂരെ വൃക്ഷ ലതകൾക്കിടയിലൂടെ വയസ്സായ ഒരാൾ പതുകെ നടന്നുപോകുകയായിരുന്നു. അദ്ദേഹത്തിൻറെ പുറകുവശം കാണുവാൻ സാധിച്ചു. അതെല്ലാതെ നീ കണ്ടതുപോലെ രാഘവേന്ദ്ര സ്വാമി എൻറെ കണ്ണുകളിൽ കാണുവാൻ സാധിച്ചില്ല.  എനിക്ക് അത്ര മാത്രമേ കാണുവാൻ വിധിച്ചിട്ടുള്ളു എന്ന് പറഞ്ഞു എൻറെ സുഹൃത്.  

അങ്ങനെ പറയരുത് നീ, നിൻമൂലമാണ് എനിക്ക് രാഘവേന്ദ്ര സ്വാമിയുടെ ദർശനം ലഭിച്ചിരിക്കുന്നത്.  നീ തന്നെയല്ലേ പഞ്ച മുഖ ഹനുമാനെ ദർശനം ചെയ്യാം എന്ന് പറഞ്ഞു ഇവിടേക്ക് കൂട്ടികൊണ്ടു  വന്നത്. ഇല്ലെങ്കിൽ ഒന്നും ലഭിക്കാതെ നമ്മൾ തിരിച്ചുപോയേനെ, എന്ന് ഞാൻ പറഞ്ഞു.

അതേ , നമ്മൾ രണ്ടുപേരും ഈ ദൈവീക അനുഭൂതി ഉൾക്കൊണ്ടിരിക്കുന്നല്ലോ. ഇത് നമ്മൾ ആരോടെങ്കിലും പറഞ്ഞാൽ വിശ്വസിക്കുമോ,  എന്ന് അദ്ദേഹം ചോദിച്ചു.

മറ്റുള്ളവർ വിശ്വസിച്ചാൽ വിശ്വസിക്കട്ടെ, ഇല്ലെങ്കിൽ പോകട്ടേ.  നിനക്കും എനിക്കും ഈ ദർശന ഭാഗ്യം ലഭിച്ചുവല്ലോ, എന്ന് വളരെ സന്തോഷത്തോടെ പറഞ്ഞു.

അപ്പോൾ അവിടെ ഒരു അതിശയം നടന്നു.

താഴെ വച്ചിരുന്ന ഞങ്ങളുടെ ബാഗിൽ, ഞങ്ങൾ എടുക്കുമ്പോൾ ആ ബാഗിൻറെ മുകളിൽ രാഘവേന്ദ്ര സ്വാമിയുടെ വൃന്ദാവനത്തിൽ കൊടുക്കുന്നതായ കുങ്കുമം അരച്ച ചാർത്തും, മന്ത്രാക്ഷതയും, റോസ് നിറത്തിൽ ചെറു ചെറു തുണ്ടുകളായി ഹൽവ പോലെ കഷ്ണങ്ങളായി കൊടുക്കുന്ന മധുരപലഹാരവും പൂവിൻറെ ഒപ്പം കാണുവാൻ സാധിച്ചു.

നന്നായി അടച്ചു വച്ചിരുന്ന ഞങ്ങളുടെ രണ്ടു പേരുടെയും ബാഗിൻറെ മുകളിൽ മാന്ത്രാക്ഷതയും ഈ മധുരവും, മറ്റും പുഷ്പത്തിനൊപ്പം വച്ചത് ആരാണ്?

ഞങ്ങൾ അല്ലാതെ വേറെയാരും തന്നെ അവിടെയില്ല.

അങ്ങനെയെങ്ങിൽ സാക്ഷാൽ ശ്രീ രാഘവേന്ദ്ര സ്വാമിയുടെ കരുണയില്ലാതെ ഇത് നടക്കില്ലലോ.  ആഹാ ! എങ്കിൽ നമ്മൾ അനുഗ്രഹീതനാണ് എന്ന് വളരെ സന്തുഷ്ടവാന്മാരായി, മാത്രമല്ല ആനന്ദ ബാഷ്പവും പൊഴിഞ്ഞു.

ഇതിനപ്പുറം പഞ്ച മുഖ ഹനുമാനെ ദർശിക്കണമോ, അതോ ഈ സന്തോഷത്തോടെ അക്കരയിൽ എത്തി നാട്ടിലേക്ക് തിരിച്ചുപോയാലോ? എന്ന ഒരു മനസ്സ് ചാഞ്ചാട്ടം ഉണ്ടായി.

ഉടൻ തന്നെ എൻറെ സുഹൃത് പറഞ്ഞു നമ്മൾ ഇവിടേക്ക് വന്നത് തന്നെ പഞ്ച മുഖ ഹനുമാനെ ദർശിക്കുവാൻ വേണ്ടിയാണ്. അത് മറന്നിട്ടു പോകുന്നത് നല്ലതല്ല, വാ പോകാം അവിടേക്ക് എന്ന് പറഞ്ഞു.

രാഘവേന്ദ്ര സ്വാമി ദർശനം നൽകിയ ആ മണ്ണിൽ നമസ്കരിച്ചതിനു ശേഷം പഞ്ച മുഖ ഹനുമാനെ ദർശനം ചെയുവാൻ വേണ്ടി ഞങ്ങൾ പുറപ്പെട്ടു.

ഒരു പാറ  പൊട്ടിച്ചു ഇരുത്തിയതുപോലെ ഹനുമാൻ സ്വാമി ദർശനം നൽകി, ഞങ്ങളും ആനന്ദ പൂർവം ആവിടെ തൊഴുതു.

ആ ദിവ്യമായ ഹനുമാൻ സ്വാമിയുടെ ദർശനം കഴിഞ്ഞു ഞങ്ങൾ ഇറങ്ങുമ്പോൾ അവിടെയുള്ള ഒരു പൂജാരി എന്നെ നോക്കി പാഞ്ഞു വരുകയായിരുന്നു.

കൈ നിറയെ ഹനുമാൻ സ്വാമിയുടെ പ്രസാദം നൽകി, അദ്ദേഹം പറഞ്ഞു, നിങ്ങൾ ആരാണെന്നോ, എവിടെനിന്നാണോ വരുന്നത് എന്ന് എനിക്ക് അറിയില്ല, നിങ്ങൾ രണ്ടുപേരെയും "രണമണ്ഡലം" ഉടൻ തന്നെ പുറപ്പെട്ടു വരാൻ എന്നോട് പറയുവാൻ പറഞ്ഞിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

"രണമണ്ഡലമോ", അത് എവിടെയാണ് ഉള്ളത് എന്ന് ഞാൻ ചോദിക്കുവാൻ തുടങ്ങുമ്പോൾ, എൻറെ സുഹൃത് തടുത്തു.

അടുത്ത് തന്നെയാണ് ഉള്ളത്.  അവിടെ തന്നെയാണ് ഞാൻ ഒഫീഷ്യൽലായി വന്നത്. അതിനുള്ളിൽ മറന്നുപോയോ? എന്ന് ചോദിചു? അതുപോലെ  രണമണ്ഡലത്തിൽ എവിടേക്കാണ് ചെല്ലേണ്ടത്, എന്ന് ചോദിച്ചു. എന്താണ് നോക്കേണ്ടത്, എപ്പോഴാണ് പോകേണ്ടതും എന്ന് അവൻ ചോദിച്ചു.


സിദ്ധാനുഗ്രഹം.............തുടരും!

06 December 2018

സിദ്ധാനുഗ്രഹം - 67





ആ അംബാസിഡർ കാറിൽ എൻറെ ഒരു സ്നേഹിതൻ ഉണ്ടായിരുന്നു.

അദ്ദേഹത്തെ കണ്ടതും എനിക്ക് വളരെ സന്തോഷം ഉണ്ടായി, ഒന്നും അറിയാത്ത ഒരു സ്ഥലത്തിൽ എനിക്ക് വളരെ അറിയാവുന്ന ഒരു സ്നേഹിതൻ, അതും കാറിൽ വന്നു നിൽക്കുന്നു എന്ന് കണ്ടപ്പോൾ  വളരെ സന്തോഷമായിരുന്നു.  അദ്ദേഹത്തോടൊപ്പം കാറിൽ ഞാൻ മന്ത്രാലയത്തേക്ക് യാത്ര തുടങ്ങി.  അദ്ദേഹം ക്ഷേത്രത്തിൽ ദർശനം ചെയ്യുക അല്ലാതെ, തീർത്ഥാടന യാത്രകൾ ചെയ്തു അവിടെ ഉള്ളവർക്ക് നല്ലത് ചെയ്യണം എന്ന ആഗ്രഹം ഉള്ളവൻ. കുറച്ചുകൂടി കൃത്യമായി പറയുകയാണെങ്കിൽ, എൻറെ പക്കമുള്ള ജീവ നാഡി സത്യമുള്ളതാണോ? ഞാൻ പറയുന്നതൊക്കെ കഥയാണോ അതോ എൻറെ ഭാവനശക്തി മൂലം ഉണ്ടാക്കിയ കഥയാണോ എന്ന് പോലും നോക്കിയവൻ.

ആദ്യം ഞാൻ അദ്ദേഹത്തിന് ജീവ നാഡി നോക്കിയപ്പോൾ ഒരായിരം ചോദ്യങ്ങൾ അദ്ദേഹം ചോദിച്ചിരുന്നു.  "അതെങ്ങനെ ഒരാളുടെ തള്ളവിരൽ രേഖയില്ലാതെ ജീവ നാഡി പറയുവാൻ കഴിയും? എപ്പോളൊക്കെ ചോദ്യങ്ങൾ ചോദിച്ചാലും അഗസ്ത്യ മുനി എങ്ങനെ ഉത്തരം നൽകും?  ഇത്‌ വരെ അഗസ്ത്യ മുനി ജീവ നാഡിയിലൂടെ  പറഞ്ഞതൊക്കെ, എള്ളോർക്കും എല്ലാം കാര്യങ്ങളും നടന്നിട്ടില്ലല്ലോ? കാശ് കൊടുത്തു തന്നെയാണല്ലോ പരിഹാരം ചെയേണ്ടിയിരിക്കുന്നത്! അതും മാത്രമല്ല ഏതൊരു നാഡി ഇവിടെ എടുത്താലും ഇതൊക്കെ മുൻ ജന്മത്തിൽ ചെയ്ത പാപങ്ങളുടെ പരിഹാരം എന്നല്ലേ  ഇവിടെ എല്ലാം നാഡികളും പറയുന്നത്?  നാഡി എന്നത് സത്യമാണോ അതോ  അല്ലയോ? ഈ ഇരുപതാം നൂറ്റാണ്ടിൽ ഇത്തരം ഒന്ന് നടക്കുന്നെങ്കിൽ പിന്നെ കുറ്റവാളികളെ കണ്ടുപിടിക്കുവാൻ വളരെ എളുപ്പമാകുവല്ലേ, ഇവിടെ പോലീസുകാരുടെ ആവശ്യം പോലും ഉണ്ടാകില്ല. പോലീസ് സ്റ്റേഷനും ആവശ്യമില്ലലോ, ജീവ നാഡി വായിച്ചു തന്നെ കുറ്റവാളി ആരാണെന്ന് മനസ്സിലാക്കാമല്ലോ? അത് എന്ത് കൊണ്ട് അഗസ്ത്യ മുനി പറയുന്നില്ല, എന്ന് ഇത് പോലെ ആയിരകണക്കിന് ചോദ്യങ്ങൾ അദ്ദേഹം ചോദിച്ചിരുന്നു.

ഇദ്ദേഹത്തിൻറെ ചോദ്യങ്ങൾ കൃത്യമായി പറയുകയാണെങ്കിൽ ഒരു യുക്തിവാദിയെ കണക്കിന് ഇരിക്കും, ഇദ്ദേഹത്തിന്റ ചോദ്യങ്ങൾ ആ യുക്തിവാദിയെ കാട്ടിലും  വളരെ കൂടുതലിയിരുന്നു.  സത്യത്തിൽ എൻറെ സ്നേഹിതൻ ചോദിച്ചത് എല്ലാം ന്യായമായ ചോദ്യം തന്നെയാണ്, പക്ഷേ എനിക്ക് ആ ചോദ്യങ്ങൾക് ഒരു ഉത്തരം നൽകുവാൻ സാധിച്ചിരുന്നില്ല.  സാധാരണമായി ഞാനും ഇരുന്നിരിന്നാൽ, എൻറെ പക്കം ജീവ നാഡി ഉണ്ടായിരുന്നില്ലെങ്കിൽ ഞാനും ഇതുപോലെ തന്നെയായിരിക്കും  ചിന്തിച്ചിരിക്കും. സ്നേഹിതൻ ദൈവ ഭക്തിയുള്ളവൻ. പഴയ കാല ആചാരങ്ങളിലൂടെ നടക്കുന്നവൻ. എന്നാൽ ഞാനോ ഒന്നിലും ഉത്തരവിത്വം മില്ലാതെ, മറ്റുള്ളവരെ കളിയാക്കിയും, പ്രായമുള്ളവരെ കളിയാക്കിയും, ഈശ്വരനെ നിന്ദിച്ചിരുന്നതിനാലാവും തനിക്ക് മറ്റുള്ളവരെ ഈശ്വരൻറെ പക്കം എത്തിക്കുവാൻ നിശ്ചയിച്ചിരിക്കുന്നത് എന്ന് എൻറെ സ്നേഹിതൻ പലപ്പോഴും പറയും.  

സ്നേഹിതൻ ചോദിച്ച എല്ലാം ചോദ്യങ്ങൾക്കും അപ്പോൾ തന്നെ അഗസ്ത്യ മുനിയിൽ നിന്നും ഉത്തരമായി ഒരു വാർത്ത പോലും വന്നില്ല. ഉടൻ തന്നെ ഉത്തരം വരാത്തതുകൊണ്ട്  ഈ ജീവ നാഡി എല്ലാം കള്ളമാണെന്നും, ദൈവം ജീവ നാഡിയിലൂടെ സംസാരിക്കുമോ? ഇതെല്ലാം വെറും കള്ളത്തരമാണെന്ന് പറഞ്ഞു.  ഇത്തരം കള്ളത്തരത്തിന് കൂട്ടുനിൽക്കുന്ന നിന്നെ  ഇന്ത്യൻ പീനൽ കോഡ് 120  പ്രകാരം ശിഷിക്കണം എന്ന് കൂടെ കളിക്ക് പറഞ്ഞിട്ടുണ്ട്.  

എന്നാൽ കാലം കടന്ന് പോകവേ അഗസ്ത്യ മുനിയുടെ ജീവ നാഡി തുടർന്ന് വിടാതെ പറ്റിക്കുന്നതിന്റെ പര്യായമായി,  ആ സ്നേഹിതൻ അതിശയിച്ചുപോകുന്ന വിധം ചില ഉദാഹരങ്ങളും, അദ്ദേഹത്തിൻറെ ജീവിതത്തിൽ നടക്കുവാൻ പോകുന്ന ഒരു ചില സംഭവങ്ങളും അഗസ്ത്യ മുനി പറഞ്ഞു, അത് നടന്നതിന് ശേഷം മാത്രമാണ് നാഡി ജ്യോതിഷം നല്ല ജ്യോതിഷം എന്നും, അത് പറയുന്നവർ  നല്ല വ്യക്തികളും, വിശ്വാസമുള്ളവരും, പ്രതിക്കുന്നവരും, ആയിരുന്നാൽ, അവരിലൂടെ വരുന്ന വാക്കുകൾ എല്ലാം നല്ലതായിരിക്കും എന്ന് മാത്രമല്ല നാഡി ജ്യോതിഷത്തിന്റെ തത്വം മനസ്സിലാകുകയും ചെയ്തു.

വിധിയെ മാറ്റുവാൻ മുനീശ്വരൻ നമുക്കായി  ഈശ്വരനോട് പ്രാർത്ഥിക്കുകയും ഈശ്വരൻ എടുക്കുന്ന തീരുമാനം ഈ മുനീശ്വരൻ നമുക്ക് മുൻകൂട്ടി കാണിച്ചു തരുകയും ചെയുന്നു.  ഇതിന് ആദ്യമായി വിശ്വാസവും ക്ഷമയും ആവശ്യമാണ്, നമുക്ക് എല്ലാം തന്നെ പെട്ടെന്ന് നടക്കണം എന്ന് ആഗ്രഹം,  ഇല്ലെങ്കിൽ തോറ്റുപോകുന്ന. ഇതുകൊണ്ട് തന്നെ നമ്മൾ കബളിപ്പിക്കപ്പെടുന്നത്. വിശ്വാസം കുറയുന്നത് മൂലം എല്ലോരും ഒരു  കാൽപനിക ലോകത്തിൽ ജീവിക്കുന്നത് പോലെയും തോന്നുന്നു.  ഇത് എന്റെ സ്നേഹിതൻ പിന്നീട് തന്നയാണ്  മനസ്സിലാക്കിയത്. 

ഈ ആലോചനകളിലൂടെ എൻറെ സ്നേഹിതൻ ഏതൊക്കെയോ സംസാരങ്ങളിലൂടെ തുങ്കഭദ്ര നദിയിലൂടെ, അദ്ദേഹം മന്ത്രാലയത്തിൽ  താമസികൊണ്ടിരുന്ന റൂമിൽ വന്ന് ചേർന്നു.

അകത്തു എത്തിയതും ഞാൻ ചോദിച്ച ചോദ്യം ഇത്ര മാത്രം. ഞാൻ എവിടേക്കാണ് വരാൻ പോകുന്നത് എന്ന് നിനക്ക് എങ്ങനെ അറിയും.  

എനിക്ക് അറിയും, നീ ഇവിടെ വരാൻ പോകുന്നതായി എന്ന്  ഉത്തരം പറഞ്ഞു. 

എങ്ങനെ?

അഗസ്ത്യ മുനി താങ്കൾക് മാത്രമേ അനുഗ്രഹവാക്കുകൾ പറയുവൊള്ളോ? ഇപ്പോൾ എനിക്കും അനുഗ്രഹ വാക്ക് പറഞ്ഞിരിക്കുന്നു എന്ന് പറഞ്ഞു ചിരിച്ചു.

നേരം വെറുതെ കളയാതെ കാര്യത്തേക്ക് വേഗം വാ, എന്ന് ഞാൻ പറഞ്ഞു.

ഞാൻ പറയുന്നതിന് മുൻപ് ഒരു ചോദ്യം. കാലഭൈരവർക് 9 ദിവസം വിളക്ക് തെളിയിക്കുവാൻ പറഞ്ഞിരുന്നു അഗസ്ത്യ മുനി. എന്നാൽ 4 ദിവസം മാത്രമേ നീ വിളക്ക് തെളിയിച്ചുട്ടുള്ളു ബാക്കി 5 ദിവസം ആരാണ് വിളക്ക് തെളിയിക്കുക?

എനക്ക് ഒരു നിമിഷം ഷോക്ക് അടിച്ചതുപോലെ ഉണ്ടായി, ഇവന് എങ്ങനെ ഈ കാര്യം അറിയുവാൻ സാധിച്ചു. 

വീണ്ടും അവൻ പറയുവാൻ തുടങ്ങി.

സാരമില്ല, നിനക്ക് വേണ്ടി അവിടെ വിളക്ക് തെളിയിക്കുവാൻ വേണ്ടി അവിടെ ഞാൻ തന്നെ ഏൽപിച്ചിരിക്കുന്നു. അത് ഇരിക്കട്ടെ, നിനക്ക് വേണ്ടി ട്രെയിനിൽ ടിക്കറ്റ് എടുത്തതും ഞാൻ തന്നെയാണ് അതും നീ അറിയില്ലയോ, എന്ന് അവൻ ചോദിച്ചു.

എനിക്ക് കൈയും, കാലും ഒന്നും അനങ്ങിയില്ല. എങ്ങനെ ഈ വിഷയം എല്ലാം ഇവന് മനസ്സിലായത്. എന്തെന്നാൽ ഞാൻ ഈ സ്നേഹിതനെ കണ്ടതും ഇല്ല, ഈ വിഷയത്തെപ്പറ്റി ഒന്നും തന്നെ അവനോട് സമരിച്ചിട്ടില്ല. 

എനിക്ക് ഇതെല്ലാം എങ്ങനെയാണ് മനസ്സിലായത് എന്ന് നീ ആലോചിക്കുന്നുവോ, പറഞ്ഞുതരാം. കഴിഞ്ഞ ആഴ്ച്ച ഞാൻ തിരുവണ്ണാമലയിൽ സപ്ത ഋഷി നാഡി ജ്യോതിഷം നോക്കികൊണ്ടിരിക്കുമ്പോൾ നിൻറെ ഒപ്പം മന്ത്രാലയത്തിൽ ഞാൻ ദർശനത്തിനായി വരും എന്ന് അനുഗ്രഹ വാക്ക് ഉണ്ടായി. സപ്ത ഋഷി നാഡിയിൽ പറഞ്ഞതുപോലെ ഇന്നലെ തന്നെ രണ്ടു ടിക്കറ്റ് പോകുന്നതിനും & വരുന്നതിനുമായി ഞാൻ ഇവിടെ വന്നു റിസർവേഷൻ ചെയ്തു. ഇത് രഹസ്യമായി വച്ചിരുന്നു, റെയിൽവേ സ്റ്റേഷനിൽ നിന്നെ അതിശയിപ്പിക്കും എന്ന് വിചാരിച്ചിരുന്നു. അതിനുള്ളിൽ ഞാൻ ചെയുന്ന കമ്പനിയുടെ ഒരു വിഷയത്തിനായി രണമണ്ഡലം വരെ പോകേണ്ടിവന്നു. ഇന്നലെ തന്നെ രണമണ്ഡലം വരാൻ ഉള്ളതുകൊണ്ട് കാറിൽ പുറപ്പെട്ട് വരേണ്ടതായിട്ടു.  ഇതിന് മുൻപും ഞാൻ സപ്തഋഷി നാഡി തിരുവണ്ണാമലയിൽ വച്ച് വായിക്കുന്ന വ്യക്തിയോട് ഈ സംഭവത്തെ കുറിച്ച് പറഞ്ഞപ്പോൾ കാലഭൈരവർ സന്നധിയിൽ വിളക്ക് കത്തിക്കുവാൻ വേണ്ടി ബാക്കി 5 ദിവസത്തിന് ഏർപ്പാട് ചെയ്‌തിട്ട്‌ പിന്നീട് ഗണപതിക്ക്‌ തേങ്ങാ അടിച്ചതിന് ശേഷം, ഋഷി പറഞ്ഞ വാക്കുകൾ ശെരിയായി ചെയ്യാത്തതിന്റെ കാരണമായി അഗസ്ത്യ മുനിക്ക് കാണിക്ക ചെയ്തിട്ട് ഇന്നലെ പുറപ്പെടുവാൻ പറഞ്ഞത് കാരണം, എല്ലാം ഏർപ്പാടും ചെയ്‌തിട്ട്‌ കാറിൽ ഇന്നലെ ഉറപ്പെട്ടു ഇവിടെ രാത്രി എത്തിച്ചേർന്നു.

ഇത് കേൾക്കുവാൻ അതിശയമായിരുന്നു പക്ഷേ വിശ്വസിക്കുവാൻ പല മണിക്കൂർ നേരം എടുത്തു.

എൻറെ കമ്പനിയിൽ കൂടെ പണി ചെയുന്ന അദ്ദേഹത്തിൻറെ ബണ്ടുകൾക് ഇതിനെ  കുറിച്ച് ഒന്നും അറിയില്ല. രണ്ടു ടിക്കറ്റും കൊടുത്തതിന് ശേഷം നിൻറെ അംഗ അടയാളങ്ങളും പറഞ്ഞു. വീട് അഡ്രസ്സും കൊടുത്തു. അതിൻപ്രകാരം ടിക്കറ്റ് കൊടുക്കുന്നതിന് പകരം സ്റ്റേഷനിൽ വന്നിട്ട് കണ്ടുപിടിക്കുവാൻ കഷ്ടപ്പെട്ട് അവസാനം ട്രെയിൻ എടുക്കുന്നതിന് മുൻപ് ടിക്കറ്റ് കൊടുത്തിരിക്കുന്നു. വീട്ടിൽ വന്ന് ടിക്കറ്റ് കൊടുത്തിരുന്നാൽ നീയും ടെന്ഷനായിരിക്കില്ല, എന്തെന്നാൽ നീ എൻറെ സുഹൃത്.

ഇത് വരെ അഗസ്ത്യ മുനി താൻ അരൂപമായി ജീവ നാഡിമൂലം ഇത്തരം കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു  എന്നരിക്കെ തിരുവണ്ണാമലൈ സപ്തഋഷിയുടെ നാഡിമൂലം ഇങ്ങനെ വരുന്നത് വളരെ സന്തോഷവും, അതിശയവും തന്നു.

ഇത് എങ്ങനെ സാധ്യമാക്കും എന്ന് അറിയുവാൻ ഞാനും മുൻവനില്ല. നദി മൂലം, ഋഷി മൂലം എന്നത് നോക്കുവാൻ എങ്ങനെയോ പാടില്ലാത്തത്, ഞാൻ സപ്തഋഷി നാഡി മൂലം ഞാൻ നോക്കുവാൻ ആഗ്രഹിച്ചില്ല.

മന്ത്രാലയത്തിൽ മൂന്ന് ദിവസം താമസിക്കണം, മൂന്നാമത്തെ ദിവസം പകലിലോ രാത്രിയിലോ, ശ്രീ രാഘവേന്ദ്ര സ്വാമിയുടെ ദർശനം ലഭിക്കും എന്നത് അഗസ്ത്യ മുനിയുടെ അനുഗ്രഹ വാക്ക്.

ആവിയെ കാണിച്ച അദ്ദേഹം, അവതാര പുരുഷനായ അഗസ്ത്യ മുനി,ആവിയെ കാണിച്ചുതന്നതുപോലെ എനിക്ക് രാഘവേന്ദ്ര സ്വാമിയെയും കാണിച്ചു തരാൻ പോകുന്നു എന്ന് എനിക്ക് തോന്നി.

ജീവ സമാധിയുടെ മുൻപ് ഞാൻ പ്രാർത്ഥിക്കുവാൻ തുടങ്ങി, ആദ്യത്തെ രണ്ട് ദിവസം ഒന്നും തന്നെ നടന്നില്ല. കൂട്ടുകാരൻ എന്ത് കൊണ്ടാണ് മൂന്ന് ദിവസം ഇവിടെ മൂന്ന് ദിവസം താമസിച്ചത്. ഓരോ സമയത്തിലും എന്ത് ദർശനമാണ് ലഭിച്ചത് എന്ന് അവൻ ചോദിച്ചു.

എൻറെ കണ്ണിൽ മന്ത്രാലയം ക്ഷേത്രത്തിൽ ഉള്ള എല്ലോരും ശ്രീ രാഘവേന്ദ്ര സ്വാമിയായി തന്നെയാണ് കാണുവാൻ സാധിച്ചത്. അവിടെ കാണപ്പെട്ട ഒട്ടു മിക്ക ജനങളുടെ ശരീര പ്രകൃതി, ചന്ദന നിറത്തിലായിരുന്നു. വസ്ത്രധാരണത്തിൽ ചുവപ്പ് നിറം, ഓറഞ്ച് നിറം എന്നീ വേഷത്തിൽ വരുന്നവരെ ശ്രീ രാഘവേന്ദ്ര സ്വാമിയായി തന്നെയാണ് കാണുവാൻ സാധിച്ചത്. നല്ല ആഹാരം, മൂന്ന് നേരം തുങ്കഭദ്രയിൽ കുളിക്കുക, രാഘവേന്ദ്ര ആശ്രമത്തിൽ 8 ദിശയിലും 18 നമസ്കാരം ചെയ്തു രാഘവേന്ദ്ര സ്വാമിയുടെ മൂല മന്ത്രം ചൊല്ലി ചെലവ്ചെയ്തു.

എൻറെ കൺകളിൽ ശ്രീ രാഘവേന്ദ്ര സ്വാമിയുടെ ദർശനം ലഭിച്ചില്ല. എന്നെ കാട്ടിലും എൻറെ സുഹൃത്തിനു വളരെ സങ്കടമായിരുന്നു. 10 മണിക്കൂർ മാത്രമേ ശേഷം ഉണ്ടായിരുന്നുവൊള്ളൂ. സമയം പോകുന്നില്ലായിരുന്നു, വേറെ എന്താണ് ചെയുക എന്നും അറിയുന്നില്ലായിരുന്നു.

തുങ്കഭദ്ര നദിയുടെ മറുവശത്തു പഞ്ചമുഖ ആഞ്ജനേയൻ സ്വാമിയുടെ ക്ഷേത്രം ഉണ്ട്, അത് ഒന്ന് പോയി നോക്കാമല്ലോ, എന്ന് സുഹൃത് വളരെ കർശനമായി പറയുന്നതുമൂലം ഞങ്ങൾ അക്കരയിൽ ചെന്നു. അങ്ങനെയെങ്കിലും കുറച്ചു സമയം പോകട്ടെ എന്ന ആഗ്രഹം മാത്രം. 

സാധാരണമായി കാൽ മുട്ട് അളവ് വെള്ളം മാത്രമേ ഉണ്ടാകുകയുള്ളൂ. നടന്ന് അവിടേക്ക് ചെല്ലാം. എന്നാൽ അവിടെ അവിടെയായി മുത്തലകൾ അവിടെ ഉള്ളത് കൊണ്ട് കുറച്ചു നോക്കിവേണം ആ നദി മുറിച്ചു കടകേണ്ടത്. എന്ന് എല്ലോരും  ആദ്യം പറഞ്ഞു.

ഇങ്ങനെ ഒരു ഭയവുമായി പഞ്ചമുഖ ആഞ്ജനേയർ ക്ഷേത്രത്തിൽ പോകുന്നതിനു പകരം ഇവിടെ രാഘവേന്ദ്ര ബ്രിന്ദാവനത്തിൽ തന്നെ താമസിച്ചു പ്രാർത്ഥന ചെയ്തു വിടാം എന്ന് എൻറെ വിചാരത്തെ വേരോടെ  മാറ്റി, അക്കരയ്ക്കു നിർബന്ധപൂർവം കൂട്ടികൊണ്ടുപോയ എൻറെ സുഹൃത്തിനെ സമ്മതിക്കണം.

അക്കരയിൽ ഇറങ്ങി അങ്ങനെ തന്നെ   ഒരു ഒറ്റയടി പാഥയിൽ ചെന്നുകൊണ്ടിരുന്നു, അവിടെ ഞങ്ങൾ അല്ലാതെ വേറെയൊരു ജീവരാശിയും ഇല്ലായിരുന്നു.

നേരം ഏകദേശം ഉച്ചക് 3 അല്ലെങ്കിൽ 3:40 ആയിരിക്കും, ഒരു ശബ്ദം ഞങ്ങളുടെ പിന്നിൽ നിന്നു പെട്ടെന്ന്‌ കേട്ടു, തിരിഞ്ഞുനോക്കിയപ്പോൾ 


സിദ്ധാനുഗ്രഹം.............തുടരും!