29 March 2018

സിദ്ധാനുഗ്രഹം - 56




ഈ ജാതകങ്ങൾ രണ്ടും പൊരുത്തപെടുമോ? എന്ന് നോക്കി പറയുവാൻ ഒരാൾ എന്നോട് ചോദിച്ചു.

"അഗസ്ത്യ മുനിയുടെ" ജീവ നാഡിമൂലം നോക്കിപറയാം എന്ന് പറഞ്ഞിട്ട് ആ ജാതകങ്ങൾ രണ്ടും നോക്കാതെ ഞാൻ അവിടെ തന്നെ വച്ചു.

പെട്ടെന്ന്  അദ്ദേഹം എൻറെ കരങ്ങളിൽ പിടിച്ചിട്ടു, സാർ ദയവ് ചെയ്തു താങ്കൾ ജാതകം നോക്കി പറഞ്ഞാൽ മാത്രം മതി, ജീവ നാഡി നോക്കി പറയേണ്ട ആവശ്യമില്ല, എന്ന് പറഞ്ഞു.

"എന്തേ, താങ്കൾക്കു ജീവ നാഡിയിൽ വിശ്വാസമില്ലയോ", എന്ന് ചോദിച്ചു.

വളരെയധികം നാഡി ഇതിനുള്ളിൽ ഞാൻ നോക്കിയിരിക്കുന്നു, താങ്കൾ തന്നെ ജാതകം നോക്കി പറഞ്ഞാൽ മതി, എന്ന് അദ്ദേഹം പറഞ്ഞതുകൊണ്ട് അഗസ്ത്യ മുനിയോട് ഞാൻ പ്രാർത്ഥിച്ചു.

"നിൻറെ നാവിൽ ഞാൻ ഇരിക്കാം, ഗ്രഹങ്ങൾ നോക്കി പറഞ്ഞാൽ മാത്രം മതി", എന്ന് എനിക്ക് അനുഗ്രഹ വാക്ക് പറഞ്ഞതുമൂലം, ജീവ നാഡി അവിടെ തന്നെ വച്ചു.

അദ്ദേഹം കൊണ്ടുവന്ന ജാതകങ്ങൾ വളരെ സാവധാനം നോക്കി.

ഒരു ചില പരിഹാരങ്ങൾ അദ്ദേഹത്തോട് പറഞ്ഞതിന് ശേഷം, ഇപ്പോൾ വിവാഹം നടത്തേണ്ട. 6 മാസത്തിന് ശേഷം വിവാഹം നടത്തിയാൽ മതി", എന്ന് പറഞ്ഞു.

"ഇപ്പോൾ ചെയ്താൽ എന്താണ് സംഭവിക്കുന്നത്, എന്ന് മറുചോദ്യം അദ്ദേഹം ചോദിച്ചു.

"വിവാഹം നടക്കും, പക്ഷേ 6 മാസകാലം ചേർന്ന് താമസിക്കുവാൻ കഴിയാതെയിരിക്കും, ഈ കാലയിടവിന് ശേഷം മാത്രമേ യഥാർത്ഥ ദാമ്പത്യ ജീവിതം ആരംഭമാകും, എന്ന് പറഞ്ഞു.


ഇതിന് പരിഹാരങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ പറയുക, അത് ചെയ്യുകയാണെങ്കിൽ ഈ വിവാഹം ഇപ്പോൾ നടക്കുകയാണെങ്കിലും പിരിവ്കാണാതില്ലല്ലോ എന്ന് അടുത്തതായി അതിനും ഒരു ഉത്തരം ഉണ്ടായിരുന്നു അദ്ദേഹത്തിന്. 

മനുഷ്യൻ വളരെ സാമർഥ്യ ശാലിയായി പോൽ ഇരികുന്നല്ലോ, വേറെ എവിടെയോ ഈ ജാതകങ്ങൾ നോക്കിയിരിക്കണം, അതിന് ശേഷം മാത്രമേ ഇവൻ ഇവിടെ എത്തിയിരിക്കണം. 

എനിക്ക് അറിയുന്ന ചില വഴി മുറകൾ പറഞ്ഞു, എത്ര തന്നെ പരിഹാരം ചെയ്‌താലും വിവാഹം ജീവിതം 6 മാസങ്ങൾക്ക് ശേഷം മാത്രമേ ഉണ്ടാകുകയുള്ളൂ.

പിന്നീട് ഒന്നും ആലോചിച്ചില്ല, ഞാൻ പറഞ്ഞ പരിഹാരങ്ങളെ കുറിച്ച് ഓർക്കുന്നതായി അറിയില്ല. അദ്ദേഹം കുറച്ചു സമയത്തിന് ശേഷം അവിടെനിന്നും ഇറങ്ങി. 

ഒന്നര മാസത്തിന് ശേഷം.

ഒരു വലിയ കുടുബത്തിൽ നിന്നുള്ള ഒരു സ്ത്രീ എന്നെ നോക്കി വന്നു. തൻറെ മകളെ കുറിച്ച് പറഞ്ഞു, നല്ല രീതിയിൽ പഠിച്ചിട്ടു അമേരിക്കയിൽ ഇപ്പോൾ ജോലി ചെയ്യുന്നതായും, അവളുടെ വിവാഹത്തെ കുറിച്ച് ചോദിച്ചു, മാത്രമല്ല അഗസ്ത്യ മുനിയുടെ ജീവ നാഡിയെ കുറിച്ചും ചോദിച്ചു.

ഇവിടെ വന്നിരിക്കുന്ന സ്ത്രീയുടെ മകൾ വിദേശ രാജ്യത്തിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നു. സ്നേഹിച്ചു ഒരുത്തനെ തന്നെ വിവാഹം ചെയ്‌തു. എന്നിരുന്നാലും ഇതു വരെ അവരുടെ അമ്മയ്ക്കോ, മറ്റുള്ളർക്കോ ഇതിനെ കുറിച്ച് അറിയില്ല. ഇതിനെ കുറിച്ച് അഗസ്ത്യ മുനിയുടെ പുത്രനായെ നീയും അറിഞ്ഞതായി പുറത്തുപറയേണ്ട.

വിവാഹം നാലര മാസത്തിന് ശേഷം നടക്കും, അത് തന്നെയാണ് ഇവരുടെ മകൾക്ക് ഉത്തമം എന്ന് പറഞ്ഞു വിടാൻ, അഗസ്ത്യ മുനി പറഞ്ഞു.

ദൈവരഹസ്യമായതുകൊണ്ട് എതിരെ ഇരിക്കുന്ന സ്ത്രീയോട്, അമേരിക്കയിൽ ഇരിക്കുന്ന നിങ്ങളുടെ മകൾക്ക് കൃത്യം നാലര മാസത്തിനുള്ളിൽ വിവാഹം നടക്കും. പക്ഷേ അത് ഒരു വിചിത്രമായ രീതിയിൽ നടക്കും, എന്ന് മാത്രം പറഞ്ഞോളു.

"അത് എന്താ വിചിത്രമായ രീതിയിൽ ഒരു വിവാഹം", എന്ന് അവർ ചോദിച്ചു.

ഞാൻ ഒന്നും കൃത്യമായി പറയാതെ, മൗനമായി ഇരുന്നു. എന്നാൽ അവിടെ വന്ന ആ സ്ത്രീയാണെങ്കിൽ ഏതോ ഒരു കുഴപ്പത്തിൽ ഇരുന്നു.

എനിക്കു പോലും ഏതോ തെറ്റ് ചെയ്തതുപോലെ തോന്നുവാൻ തുടങ്ങി, ആ അമ്മയോട് സത്യം പറഞ്ഞാൽ നല്ലത് എന്ന് തോന്നി.

പക്ഷേ അഗസ്ത്യ മുനി പറഞ്ഞ ദൈവരഹസ്യമായതുകൊണ്ട്, അവരോടു ഒന്നും പറയുവാൻ സാധിച്ചില്ല, മൗനമായി ഇരുന്നു.

നാല് മാസത്തിന് ശേഷം.........

അമേരിക്കയിൽ നിന്നും പുറപ്പെട്ട വിമാനം, ഒരു വിപത്തിൽ പെട്ട്, സമുദ്രത്തിൽ തകർന്നു വീണു. ഏകദേശം 400 പേരോളം ആ വിപത്തിൽ മരണപെട്ടു.

ഈ വിപത്തിൽ മരണപ്പെട്ട എല്ലാം ജീവനും വേണ്ടി, അഗസ്ത്യ മുനി മോക്ഷ ദീപം തെളിയിക്കുവാൻ പറഞ്ഞു.

അഗസ്ത്യ മുനിയുടെ ആജ്ഞപ്രകാരം മോക്ഷ ദീപം തെളിയിച്ചിട്ടു വന്നപ്പോൾ, ആദ്യം രണ്ടു ജാതകങ്ങളുമായി വന്ന് പൊരുത്തം നോക്കുവാൻ പറഞ്ഞ അദ്ദേഹം, വളരെ ഉദാസീനമായി നിൽക്കുകയായിരുന്നു.

"എന്താ, എന്തുപറ്റി........"?

താങ്കളോടൊപ്പം ഒരു 5 മിനിറ്റ് സമയം ഒറ്റയ്ക്കു  സംസാരിക്കണം, എന്ന് പറഞ്ഞു അദ്ദേഹം എന്നെ നിർബന്ധപൂർവം മാറ്റി നിറുത്തി സംസാരിക്കുവാൻ തുടങ്ങി.


കുറച്ചു ദിവസങ്ങൾക്കു മുൻപ് രണ്ടു ജാതകങ്ങൾ കൊണ്ട് വന്നു പൊരുത്തം നോക്കുവാൻ പറഞ്ഞിരുന്നല്ലോ, നാഡി നോക്കണ്ട, താങ്കൾതന്നെ നോക്കി പറഞ്ഞാൽ മതി എന്ന് ചോദിച്ചു ഞാൻ വന്നിരുന്നല്ലോ, ഓർമ്മയുണ്ടോ എന്നെ.

"അതെ ഓർക്കുന്നു ഞാൻ, എന്താ എന്തുപറ്റി".

"താങ്കൾ കൂടി പറഞ്ഞിരുന്നു 6 മാസത്തിന് ശേഷം കല്യാണം നടത്തുവാൻ വേണ്ടി".

"വളച്ചുകെട്ടാതെ കാര്യത്തിൽ വരാൻ ആവശ്യപ്പെട്ടു, ഞാൻ".

എൻറെ മകൻറെ ജാതകം തന്നെയായിരുന്നു അത്. ഞാൻ താങ്കളുടെ പക്കം ഈ ജാതകം കാണിക്കുമ്പോൾ അവൻ ഒരു പെൺകുട്ടിയെ വിവാഹം ചെയ്തിരുന്നു. ഇത്‌ ഞാൻ പറയാതെ, ജാതകം മാത്രം കാണിച്ചു. അവൻ വിവാഹം കഴിച്ചിരുന്ന ആ പെൺകുട്ടി ഒരു പരീക്ഷണത്തിനായി അമേരിക്കയിൽ നിന്നും ഇന്ത്യയിൽ തിരിഞ്ഞു വരുമ്പോൾ, വിമാന വിപത്തിൽപെട്ട് ഇന്നലെ മരണപെട്ടു.

കരഞ്ഞുകൊണ്ട് അദ്ദേഹം ഇതു പറഞ്ഞപ്പോൾ, ഒരു ചീറിയ പരിഭ്രാന്തി എന്നിലും ഉണ്ടായി.

ആ ആത്മാവു ശാന്തമാകുവാൻ വേണ്ടി മോക്ഷ ദീപം തെളിയിക്കുക, എന്ന് ഞാൻ അവരോട് പറയുകയുണ്ടായി.  അദ്ദേഹത്തെ സമാധാനപ്പെടുത്തുവാൻ വളരെ സമയമെടുത്തു.

"പുറപ്പെടുന്നതിന് മുൻപ് ഇപ്പോൾ അഗസ്ത്യ മുനിയുടെ നാഡി നോക്കുവാൻ സാധിക്കുമോ", എന്ന് അദ്ദേഹം ചോദിക്കുകയുണ്ടായി.

"മറ്റൊരു ദിവസം വരാൻ വേണ്ടി പറഞ്ഞു, കാരണം അദ്ദേഹത്തിന് ഇപ്പോൾ മരണാന്തരമുള്ള ശുദ്ധി വന്നിട്ടില്ല."

10 ദിവസത്തിന് ശേഷം......

മുൻപ് എൻറെ പക്കം ജീവ നാഡി നോക്കിയ ആ വലിയ കുടുംബത്തിൽ നിന്നുള്ള ആ സ്ത്രീ വന്നു. 

"സാർ, താങ്കളുടെ പക്കം കുറച്ചു മാസങ്ങൾക്കു മുൻപ് എൻറെ മകളുടെ വിവാഹത്തെ കുറിച്ച് ചോദിച്ചിരുന്നല്ലോ ഓർക്കുന്നുണ്ടോ", എന്ന് അവർ ചോദിക്കുകയുണ്ടായി?

അതേ ഓർക്കുന്നു ഞാൻ....

അതേ നന്നായി ഓർക്കുന്നു ഞാൻ, അമേരിക്കയിൽ ഇരിക്കുന്നു താങ്കളുടെ മകൾക് നാലര മാസത്തിൽ വിവാഹം നടത്തുവാൻ വേണ്ടി പറഞ്ഞിരുന്നു.

"ആ പെൺകുട്ടിയെ പറ്റി അഗസ്ത്യ മുനി എന്തെങ്കിലും പറഞ്ഞിരിന്നുവോ", എന്ന് ഒരു സംശയാദമായി ചോദിച്ചു.

"എന്താ"?

"ഒരു സംഭവം നടന്നിരിക്കുന്നു. അത് സത്യമാണോ അതോ അല്ലയോ, എന്ന് അറിയുവാൻ വേണ്ടിയാണ് വന്നിരിക്കുന്നത്.

ഈ സ്ത്രീയുടെ മകളുടെ വിവരങ്ങൾ അഗസ്ത്യ മുനി അന്നേദിവസം പറഞ്ഞത് ഞാൻ ഓർക്കുന്നു. ഇതിനപ്പുറം മറച്ചു വയ്ക്കുന്നതിൽ ശെരിയല്ല, എന്ന് ഞാൻ വിചാരിച്ചു.

"അമ്മ, അമേരിക്കയിൽ ഇരിക്കുന്ന താങ്കളുടെ മക്കൾ ഒരു വിവാഹം ചെയ്തിരിക്കുകയാണ്. ഇത് അവൾ താങ്കളുടെ പക്കം പറഞ്ഞിട്ടില്ല, വിവാഹം ചെയ്തിട്ടുണ്ടെങ്കിലും അവളുടെ ദാമ്പത്യ ജീവിതം നാലര മാസത്തിനു ശേഷം മാത്രമാണ്, എന്ന് അഗസ്ത്യ മുനി പറയുകയുണ്ടായി.

"ദൈവ രഹസ്യം" എന്ന് പറഞ്ഞതാൽ ആദ്യ പകുതി പറയാതെ ഞാൻ അവസാനം പറഞ്ഞത് മാത്രമേ പറയുകയുണ്ടായി, താങ്കളോട്.

താങ്കൾപോലും ഇത് എന്നിൽ നിന്നും മറച്ചുവച്ചിരുന്നല്ലോ. ഇത് എന്താണ് ന്യായം. താങ്കളെ മനസ്സാകെ വിശ്വസിച്ചാണല്ലോ ഞാൻ വന്നത്, എന്ന് അവർ ചോദിക്കുകയുണ്ടായി.

ഈ സ്ത്രീ ചോദിച്ചതിൽ ന്യായം ഉണ്ടായിരുന്നു. എന്നാൽ അഗസ്ത്യ മുനി പറഞ്ഞ ദൈവ രഹസ്യം എനിക്ക് എങ്ങനെ പറയുവാൻ സാധിക്കും?

"താങ്കൾക് ഒരു കാര്യം അറിയുമോ, ഏതൊരുവനെ എൻറെ മകൾ അമേരിക്കയിൽ വിവാഹം കഴിച്ചുവോ, അദ്ദേഹം എന്നെ കാണുവാൻ വേണ്ടി വിമാനത്തിൽ വന്നുകൊണ്ടിരിക്കുമ്പോൾ, ആ വിമാനം വിപത്തിൽ പെട്ട് അദ്ദേഹം മരണമടഞ്ഞു. എൻറെ മകൾ ഇപ്പോളാണ് ഈ വിവരം അറിയിച്ചത്. ഇത് എന്തുകൊണ്ടാണ് എന്ന് ജീവ നാഡി നോക്കി പറയുവാൻ സാധിക്കുമോ", എന്ന് അവർ ചോദിക്കുകയുണ്ടായി.

ഞാൻ ഒന്നും തന്നെ പറയാതെ അഗസ്ത്യ മുനിയോട് ചോദിക്കുവാൻ വേണ്ടി, ജീവ നാഡി എടുത്തു.

അദ്ദേഹം ഇങ്ങനെ പറയുകയുണ്ടായി.

"ഇവളുടെ മകൾ സ്നേഹിച്ചു, ഇവർ അറിയാതെ അമേരിക്കയിൽ വിവാഹം നടത്തി. അവൾക്കും മരിച്ചുപോയ അവളുടെ സ്നേഹിതനും ദാമ്പത്യ ജീവിതത്തിന് ബലമില്ല. അവൾക് 6 മാസത്തിൽ ഒരു വിവാഹം നടക്കും എന്നത്, വിചിത്രമായി ഒരു വിവാഹം നടക്കും എന്ന് പറഞ്ഞു. സമാധാനമായി ഇരിക്കുക, എന്ന് ഒറ്റ വാക്യത്തിൽ അദ്ദേഹം ഉപസംഹരിച്ചു.

ആ സ്ത്രീക്ക് എന്താണ് തോന്നിയത് എന്ന് അറിയില്ല, പിന്നീട് വരാം എന്ന് മാത്രം പറഞ്ഞു അവർ, അവിടം വിട്ടു ഇറങ്ങി. 

വിമാനം വിപത്തിൽ രണ്ടു കുടുബത്തിൽ നിന്നുള്ളവർ, വളരെ ദയനീയമായി അവസ്ഥയിലാണ്. 

ഒരാൾ അദ്ദേഹത്തിൻറെ ഭാര്യയെ പിരിഞ്ഞിരിക്കുന്നു. മറ്റൊരുവൾ ചുരുങ്ങിയ കാലയിടയിൽ തൻറെ ഭർത്താവിൽ നിന്നും വേർപെട്ടിരിക്കുന്നു. ഈ രണ്ടു പേരും ഒറ്റയ്ക്കു ഇവിടെ വന്ന് അഗസ്ത്യ മുനിയുടെ ജീവ നാഡി നോക്കിയിരിക്കുന്നവർ. 

ഇത് എന്തിനായിട്ടാണ്? എന്ന് എനിക്ക് മനസ്സിലായില്ല. 

കുറച്ചു മാസങ്ങൾക്ക് ശേഷം.....

ഒരു ദിവസം വൈകുന്നേര സമയം. ഭാര്യയെ വിപത്തിൽ നഷ്ടപെട്ട ആ ഭർത്താവും, ഭർത്താവിനെ അതേ വിപത്തിൽ നഷ്ടപെട്ട ആ ഭാര്യയും, അവരുടെ മാതാപിതാവിനോടൊപ്പം എന്നെ കാണുവാൻ വന്നു. 

എന്താണ് വന്നതിന് ഔചിത്യം എന്ന് ചോദിച്ചപ്പോൾ.

എയർപോർട്ടിൽ അവർ രണ്ടുപേരും യാദൃശ്ചികമായി കണ്ടിരിക്കുന്നു. അപ്പോൾ, രണ്ടുപേരും അവർക്കുണ്ടായ നഷ്ടങ്ങളെക്കുറിച്ചു സംസാരിച്ചിരിക്കുന്നു, അത് ഒരു സൗഹൃദത്തിൽ തുടങ്ങി, പ്രണയത്തിൽ പര്യവസാനിച്ചു, അവർ-അവർ മാതാപിതാവിൻറെ സമ്മതത്തോടെ വിവാഹം ചെയ്തതിനു ശേഷം, അനുഗ്രഹം വാങ്ങുവാൻ വേണ്ടി കുടുംബത്തോടെ വന്നിരിക്കുന്നതായി മനസ്സിലാക്കുവാൻ സാധിച്ചു.

ഇതു തന്നെയാണ് അഗസ്ത്യ മുനി അനുഗ്രഹ വാക്കുകളിൽ "6 മാസം" കാത്തിരിക്കിക്കണം എന്നും, വിചിത്ര വിവാഹമായിരിക്കും എന്നത് കൊണ്ട് ഉദേശിച്ചത്‌, എന്ന് ഞാൻ വിചാരിച്ചു.

എങ്ങനെയോ നല്ല കാര്യം നടന്നിരിക്കുന്നു, സന്തോഷം തന്നെ.




സിദ്ധാനുഗ്രഹം.............തുടരും!

08 March 2018

സിദ്ധാനുഗ്രഹം - 55



കള്ളത്തരം ഒന്നും അറിയാത്ത എൻറെ ഭർത്താവിനെ വളരെ മോശമായ രീതിയിലാണ് ചെയ്തിരുന്ന ജോലിയിൽ നിന്നും അദ്ദേഹത്തെ നീക്കപ്പെട്ടിരിക്കുന്നു. താങ്കൾ തന്നെ അഗസ്ത്യ മുനിയോട് പറഞ്ഞിട്ട് അദ്ദേഹത്തെ തിരിച്ചു ജോലിയിൽ കയറ്റണം എന്ന് നിറഞ്ഞ കണ്ണോടെ ഒരു യുവതി വന്നു, കൂടവേ അവളുടെ ഭർത്താവും.

"ജോലിയിൽ നിന്നും നീക്കപെട്ടുവോ? അതോ സസ്‌പെൻഡ് ചെയ്തുവോ? ഏതാണ് ശെരി?, എന്ന് ഞാൻ ചോദിച്ചു.

അതിനുള്ളിൽ അവളുടെ ഭർത്താവ് പറഞ്ഞു, ഇപ്പോൾ സസ്പെൻഡാണ് ചെയ്തിരിക്കുന്നത്. എന്നാൽ അവർ തിരിയെ ജോലിയിൽ എടുക്കും എന്ന് എനിക്ക് തോന്നുന്നില്ല എന്ന് അദ്ദേഹം വളരെ വിഷമത്തോടെ പറഞ്ഞു. 

"എത്ര ദിവസമായിരിക്കുന്നു?"

"മൂന്ന് വർഷമായിരിക്കുന്നു".

"മൂന്ന് വർഷത്തിൽ ആരുടെയും പക്കം ചെന്ന് ജ്യോതിഷം നോക്കിയിട്ടില്ലയോ?"

"നോക്കിയിരുന്നു. എന്നാൽ അവരൊക്കെ എന്തെല്ലാമോ പറയുകയുണ്ടായി. അതെല്ലാം ചെയ്തിരുന്നു. എന്നാൽ ഇതു വരെ ഒരു ഫലവും ലഭിച്ചിട്ടില്ല," എന്ന് അദ്ദേഹം പറഞ്ഞു.

"അങ്ങനെ എന്ത് തെറ്റ് ചെയ്തതായിട്ടാണ് താങ്കളുടെ പേരിൽ കംപ്ലൈന്റ്റ് ചെയ്യപ്പെട്ടത്?"

"അതെങ്ങനെ പറയുവാൻ സാധിക്കും, മാനേജ്മെന്റിന് എന്നെ കാണുന്നത് തന്നെ ഇഷ്ടമല്ല. പല പ്രവാശയം എന്നെ ഭീഷണിപ്പെടുത്തി. സ്വയമേ ജോലിയിൽ നിന്നും വിട്ടു പോയാൽ നല്ലത് എന്ന് അവർ പറഞ്ഞു. ഞാൻ അതിനൊന്നിനും പിടികൊടുക്കാതെ നടന്നു . എന്നാൽ അവസാനം ഒരു കള്ളത്തരമായ കംപ്ലൈന്റ്റ് രജിസ്റ്റർ ചെയ്തു എന്നെ സസ്‌പെൻഡ് ചെയ്തു". 

"ഇത്തരം അദ്ദേഹം പറഞ്ഞാലും, ഏതോ ഒന്ന് അദ്ദേഹം മറച്ചുവയ്ക്കുന്നതുപോലെ", എനിക്ക് തോന്നിയിരുന്നു. 

"ശെരി.........ഞാൻ ഇപ്പോൾ എന്താണ് ചെയ്യേണ്ടത്?".

എനിക്ക് എപ്പോൾ ബാങ്കിൽ തിരികെ ജോലി ലഭിക്കും എന്ന് അഗസ്ത്യ മുനിയോട് ചോദിച്ചു പറയുക, എന്ന് പറഞ്ഞു.

അഗസ്ത്യ മുനിയെ നമസ്കരിച്ചു ജീവ നാഡിയിൽ ഞാൻ നോക്കി.

"വന്നിരിക്കുന്നവൻ പതുക്കി വച്ചിരിക്കും 5 ലക്ഷം രൂപ, ഈറോഡ് ജില്ലയുടെ അരികിൽ ഇരിക്കും........ഒരു ഗ്രാമത്തിൽ താമസിച്ചിരുന്ന വയസ്സായ കാഴ്ച ശക്തി നശിച്ചുപോയ സ്ത്രീയുടെ പക്കം എത്തിക്കുകയാണെങ്കിൽ - ബാങ്കിൽ വീണ്ടും പണി ലഭിക്കും. ഇത് ഇന്ന് മുതൽ 22 ദിവസങ്ങളിൽ ചെയാതിരിക്കുകയാണെങ്കിൽ ഇവൻറെ ജോലി തിരിച്ചു ലഭിക്കുന്നത് വളരെ കഷ്ടം. വേറെ വിധത്തിലുള്ള ശിക്ഷ ലഭിക്കുവാനുള്ള സാഹചര്യം ഉണ്ടാകും എന്ന്, അഗസ്ത്യ മുനി പറഞ്ഞു.

ഇത് കേട്ടതും അവൻ അതിശയിച്ചുപോയി, എന്നാൽ അവൻറെ ഭാര്യയാണെങ്കിൽ നിലവിളിക്കുവാൻ തുടങ്ങി. 

സാർ.......ഇതു നോക്കുക, എന്നിടം ഇപ്പോളുള്ളത്  ഒരു കഷ്ണം മഞ്ഞൾകൊണ്ടുള്ള ഒരു താലിച്ചരട് മാത്രമാണ്. കൈയിൽ ക്യാഷ് ഒന്നുമില്ല, എല്ലാം ആഭരണങ്ങളും വിറ്റ്, ഒരു നേരം കഞ്ഞി കുടിച്ചു കഴിയുന്നു. എൻറെ പക്കം ഒരു രൂപപോലും എടുക്കുവാൻ സാധിക്കില്ല..........ഞങ്ങളോട് ആ വയസ്സായ സ്ത്രീക്ക് പണം കൊടുക്കുവാൻ പറയുന്നല്ലോ സാർ, ഇതിൽ എന്താണ് ന്യായം, എന്ന് അവർ ഉറച്ച സ്വരത്തിൽ പറഞ്ഞു.

"ഇതു നോക്കുക, താങ്കൾ ആര്, ആ ഗ്രാമത്തിലുള്ള വയസ്സായ സ്ത്രീ ആര് എന്ന് ഒന്നും എനിക്ക് അറിയില്ല. ഇതു താങ്കൾക്കും അഗസ്ത്യ മുനികും തമ്മിലുള്ള ബന്ധം, നിങ്ങൾ ചോദ്യം ചോദിച്ചു. അഗസ്ത്യ മുനി അതിനുള്ള ഉത്തരം പറയുകയും ചെയ്തു, ഇതല്ലാതെ ഒന്നും എന്നോട് ചോദിക്കരുതേ എന്ന് ഞാൻ പറഞ്ഞു. 

അതെങ്ങനെ പതുക്കിവച്ചിട്ടുള്ള പണം എന്ന് പറയുന്നത്, ഞങ്ങൾ എന്തേ കവർച്ച മറ്റും ചെയ്തുവോ. ഞങ്ങളോട് ഇങ്ങനെയുള്ള ഒരു നിബന്ധന വച്ചുവല്ലോ. ഇത് അഗസ്ത്യ മുനിയുടെ ജീവ നാഡിയാണോ അതോ താങ്കളുടെ സ്വന്തം കഥയാണോ? എന്ന് ഒരു ഉറച്ച സ്വരത്തിൽ ചോദിച്ചു ആ യുവതിയുടെ ഭർത്താവ്.

ഞാൻ ഒന്നും മിണ്ടിയില്ല, ജീവ നാഡി തിരികേ വയ്ക്കുകയും ചെയ്തു.

"ഇവിടെ അന്നത്തിനുവേണ്ടിയുള്ള ഓട്ടത്തിൽ ഓരോദിവസവും എടുക്കുന്ന ശ്രമം നമ്മൾ അറിയും. എവിടെയോ ഇരിക്കുന്ന ഒരു വയസ്സായ സ്ത്രീക്ക് രൂപ 5 ലക്ഷം കൊടുക്കണമെന്ന്. ഒരു സമയം ഈ വ്യക്തിക്കും ( ജീവ നാഡി വായിക്കുന്ന) ആ വയസ്സായ സ്ത്രീക്കും എന്തെങ്കിലും ബന്ധം കാണുമോ? ഇല്ലെങ്കിൽ ഒരു കാര്യവുമില്ലാതെ അവർക്ക് 5 ലക്ഷം രൂപ കൊടുക്കണം എന്ന് പറഞ്ഞാൽ, ഏതോ ഒരു കമ്മീഷൻ പരിപാടി പോലെയല്ലേ ഇരിക്കുന്നത്", എന്ന് അവർ ഉറച്ചു സംസാരിക്കുന്നത് എൻറെ കാതുകളിൽ വീണു.

ഇതിനപ്പുറം നീചമായത് എന്തെങ്കിലും ഉണ്ടോ? പതുകെ ജീവ നാഡി വായിക്കുന്നത് നിറുത്തണം എന്ന് ഒരു തീരുമാനം മനസ്സിൽ വന്നു. എന്നിരുന്നാലും എല്ലാം അഗസ്ത്യ മുനി തന്നെ നോക്കി നടത്തട്ടെ, എന്ന് തീരുമാനിച്ചു.

രണ്ട് ദിവസത്തിന് ശേഷം.......

ആ സസ്‌പെൻഡ് ചെയ്യപ്പെട്ട ബാങ്ക് ഉദ്യോഗസ്ഥൻ അവിടെ വന്നു. പൊതുവായിട്ടുള്ള രീതിയിലാണെങ്കിൽ വരുന്നവരെ വന്നാട്ടെ എന്ന് സസന്തോഷം സ്വീകരിക്കും. എന്നാൽ അദ്ദേഹത്തെ കണ്ടപ്പോൾ രണ്ടു ദിവസത്തിന് മുൻപ് കാതിൽ വീണ ആ ഉറച്ച സംസാരമാണ് എനിക്ക് ഓർമവന്നത്, അതുകൊണ്ട് ഞാൻ മൗനമായി ഇരുന്നു.

"സാർ, അഗസ്ത്യ മുനി പറഞ്ഞതുപോലെ, എവിടെണെങ്കിലും കടം മേടിച്ചെങ്കിലും ആ വയസ്സായ സ്ത്രീക്ക് 5 ലക്ഷം രൂപ കുറച്ചു കുറച്ചായി കൊടുക്കാം എന്ന് വിചാരിക്കുന്നു. ഇതിന് അഗസ്ത്യ മുനി സമ്മതിക്കുമോ? എന്ന് ചോദിച്ചു പറയാമോ? എന്നോട് കോപിക്കരുതേ, എന്ന് വളരെ ഭവ്യതയോട് അദ്ദേഹം ചോദിച്ചു.

ഇത്തരം വ്യതികൾക്കുവേണ്ടി ജീവ നാഡി നോക്കേണ്ടിയിരിക്കുന്നല്ലോ, എന്ന് ഒരു തോന്നലിലൂടെ നാഡി നോക്കുവാൻ തുടങ്ങി.

"വളരെ വലിയൊരു തെറ്റ് ചെയ്തിട്ട്  ഒന്നും അറിയാത്തവനെ പോലെ അഭിനയിക്കുകയാണോ? ആദ്യം അഗസ്ത്യ മുനി പറഞ്ഞ ഉത്തരവ് അത് പോലെ അനുസരിക്കുക. ഇരിക്കുന്ന ധനത്തിൽനിന്നും ഒരു ചെറു അംശം മാത്രമേ ആ വയസ്സായ സ്ത്രീക്ക് കൊടുക്കുവാൻ പറഞ്ഞത്. ധനമാണോ നിൻറെ പക്കം ഇല്ലാത്തത്, അഗസ്ത്യ മുനിയെ നീ പരീക്ഷിക്കരുത്.

ഇന്നേക്ക് 20 ദവസത്തിനുള്ളിൽ അഗസ്ത്യ മുനി പറഞ്ഞ  ആ ഉത്തരവ് പ്രയോഗികത്തിൽ കൊണ്ടവരുകയാണെങ്കിൽ, 21 ദിവസം പതുക്കി വച്ചിട്ടുള്ള ആ കള്ള പണമെല്ലാം ഉടമസ്ഥന് തിരികെച്ചെല്ലും. പിന്നീട് അഗസ്ത്യ മുനിയെ പഴി ചാർത്തിയിട്ട് കാര്യമില്ല, എന്ന് ഒറ്റ വാക്യത്തിൽ ഉത്തരം വന്നു.

ഒരു ഉത്തരവും മിണ്ടാതെ തല കുലുക്കി, തല താഴ്ത്തി പുറത്തേക്ക് വന്നു അദ്ദേഹം. ഒന്നരമാസത്തിന് ശേഷം?

ആ സസ്‌പെൻഡ് ചെയ്യപ്പെട്ട ബാങ്ക് ഉദ്യോഗസ്ഥനോ മറ്റും  അദ്ദേഹത്തിൻറെ ഭാര്യയോ എന്നെ കാണുവാൻ വന്നില്ല. എന്ന് എൻറെ ഉൾമനസിൽ ഒരു സംശയം ഉണ്ടായി.

"അഗസ്ത്യ മുനിയോ ധനം ഉണ്ടെന്ന് പറയുന്നു, എന്നാൽ ഇവനോ ധനം ഇല്ലായെന്നും. ഇതിൽ എന്താണ് സത്യം എന്ന് അറിയുവാൻ താത്പര്യം ഉണ്ടായിരുന്നു എനിക്ക്. എന്നെങ്കിലും ഒരു ദിവസം ഇതിന് ഉത്തരം ലഭിക്കുമല്ലോ എന്ന വിശ്വാസത്തിൽ, ആ വിചാരം ഞാൻ അപ്പാടെ വിട്ടു.

പെട്ടെന്ന് അന്നേ ദിവസം വൈകുന്നേരം അവൻ എന്നെ മാത്രം കാണുവാൻ വേണ്ടി കാത്തിരുന്നു.

"എന്താണ് കാര്യം", എന്ന് ഞാൻ ചോദിച്ചു.

താങ്കൾ പറഞ്ഞതുപോലെ എല്ലാം ധനവും എടുത്തുകൊണ്ട് ആ ഗ്രാമത്തിൽ പോയിരുന്നു. അഗസ്ത്യ മുനി പറഞ്ഞ ആ മേൽവിലാസത്തിൽ തേടി നോക്കി. അത്തരം ഒരു സ്ത്രീ അവിടെയില്ല എന്ന് അവർ പറഞ്ഞു. ഞാൻ തിരിച്ചു വന്നു. ഇതിനപ്പുറം എന്ത് ചെയ്യുവാൻ സാധിക്കും", എന്ന് വളരെ ഭവ്യതയോടെ അദ്ദേഹം ചോദിച്ചു.

ജീവ നാഡി നോക്കി പറയാം എന്ന് അഗസ്ത്യ മുനിയെ പ്രാർത്ഥിച്ചു നോക്കിയപ്പോൾ. അഗസ്ത്യ മുനിയുടെ മുൻപിൽ തന്നെ അഭിനയിക്കുന്ന ഇവനെ എന്താണ് ചെയ്യേണ്ടത്? ഇവൻ അവിടെ പോയിട്ടുമില്ല. ആ സ്ത്രീയെ കണ്ടിട്ടുമില്ല, എന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് എന്നോട് മാത്രം ചില കാര്യങ്ങൾ ദൈവ രഹസ്യമായി പറഞ്ഞിട്ട്, മറ്റൊരു വിധത്തിൽ, അവൻറെ മുന്നിൽ പറയുകയുണ്ടായി.

".........ഗ്രാമത്തിൽ ചെന്ന് ആ സ്ത്രീയെ കാണാതെ തിരിച്ചു വന്നത് അഗസ്ത്യ മുനി വിശ്വസിക്കുന്നു. നിനക്ക് ധനം വീണ്ടും ലഭിക്കുവാൻ, മാത്രമല്ല ചെയ്ത പാപങ്ങളെ മീട്ടുവാൻ, വഴി പല തവണയായി കാണിച്ചിരുന്നു. ഇവിടെ നിൻറെ കണക്കുകൂട്ടലിൽ അഗസ്ത്യ മുനിയുടെ അനുഗ്രഹ വാക്കുകൾ തെറ്റായി പോയി. അതിനാൽ ഇന്ന് മുതൽ അഗസ്ത്യ മുനിയെ തേടി വരണ്ട. വേറെ ഏതെങ്കിലും ഒരു സിദ്ധൻറെ ജീവ നാഡി നോക്കുക", എന്ന് അഗസ്ത്യ മുനി ഒറ്റ വാക്യത്തിൽ പറയുകയുണ്ടായി. 

ഇത് കേട്ടതും വളരെ സന്തോഷത്തോടെ അവൻ പോയി, എനിക്ക് ഇത് പുതിയ അനുഭവമായിരുന്നു.

ഇദ്ദേഹം ആ ഗ്രാമത്തിൽ വസിക്കുന്ന വയസ്സായ സ്ത്രീയെ തേടി പോയിട്ടില്ല. ആ സ്ത്രീയെ കണ്ടിട്ടില്ലായെന്നും അഗസ്ത്യ മുനി പറഞ്ഞുവല്ലോ, പിന്നീട് വേറെ വിധത്തിൽ അനുഗ്രഹ വാക്ക് പറയുന്നല്ലോ? എന്താണ് ഇദ്ദേഹത്തിൻറെ ജീവിതത്തിൽ അത്തരം ഒരു രഹസ്യമുള്ളത്? എന്ന് തോന്നുവാൻ തുടങ്ങി.

"കുറച്ചു നേരം സമാധാനമായി ഇരിക്കുക. രണ്ട് ദിവസത്തിനുള്ളിൽ ഇവൻ തന്നെ അഗസ്ത്യ മുനിയെ തേടി വരും. അപ്പോൾ അവന് എന്താണ് നടന്നത് എന്ന് ഞാൻ പറയാം", എന്ന് ഒരു കടംകഥപോലെ എന്നോട് പറഞ്ഞു അഗസ്ത്യ മുനി.

ഇത് കേട്ടതും എനിക്ക് ഒരു നിരാശയാണ് ഉണ്ടായത്. ഇതിനപ്പുറം ഒരു ചോദ്യംപോലും ചോദിക്കരുത് എന്ന് ഞാൻ കരുതി.

മൂന്നാമത്തെ ദിവസം രാവിലെ.........

"എനിക്ക് മാപ്പ് നൽകേണമേ എന്ന് പറഞ്ഞു ആ ബാങ്ക് ഉദ്യോഗസ്ഥൻ എൻറെ കാലിൽ വീണു".

അഗസ്ത്യ മുനിയുടെ ജീവ നാഡിയിൽ ഞാൻ നോക്കി, വളരെ വേഗത്തിൽ വാക്കുകൾ കാണുവാൻ സാധിച്ചു. അഗസ്ത്യ മുനി പറഞ്ഞ എല്ലാം വാർത്തകളും എന്നെ അതിശയിപ്പിക്കുന്ന വിധമായിരുന്നു. 

ആ വാർത്തകൾ.........

ഞാൻ വേറെയൊന്നും സംസാരിച്ചില്ല. അവൻ തിരിച്ചു ചോദിക്കും മുൻപേ, ഞാൻ തന്നെ ജീവ നാഡിയിൽ വന്നത് വിവർത്തിച്ചു. 

യുവരാജ് കഷ്ടപ്പെട്ട് കടം മേടിച്ചു വിദേശ രാജ്യത്തിൽ ജോലിക്ക് വേണ്ടി പോയി. താൻ സംബാധിക്കുന്ന ധനത്തിൽ നിന്നും ഒരു പകുതി  മാസം തോറും ആത്തൂരിൽ താമസിക്കുന്ന അമ്മയ്ക്കു അവൻ ബാങ്കിലൂടെ അയച്ചിരുന്നു. 

എല്ലാം ധനവും കൊടുക്കുയാണെങ്കിൽ ആ അമ്മയ്ക്കു ഇതെല്ലാം സംരഷിക്കുവാൻ സാധിക്കില്ലല്ലോ എന്ന് കരുതി അതെ ബാങ്കിൽ തൻറെ പേരിൽ ഉള്ള അക്കൗണ്ടിൽ രഹസ്യമായി ഇവൻ ചേർത്തുകൊണ്ടിരുന്നു. ഈ പണം കൊടുത്ത വിവരം യുവരാജിനും ആ ബാങ്കിലെ മാനേജറിനും മാത്രമേ അറിയുകയുള്ളൂ.

ഇങ്ങനെയിരിക്കെ 4 വർഷം മുൻപ് വിദേശരാജ്യത്തിൽ ഒരു വിപത്തിൽ അവൻ മരണപെട്ടു. ഈ വിവരം അറിഞ്ഞ ഇവൻ, ആ യുവരാജിന്റെ ആ രഹസ്യ കോഡ് ഉപയോഗിച്ചു, അവൻ സമ്പാദിച്ചുവച്ചിരുന്ന 25 ലക്ഷം രൂപ കള്ള ഒപ്പിട്ടു അവിടെയുള്ള ചിലരുടെ സഹായത്തോടെ മൊത്തവും കരസ്ഥമാക്കി. 

മകൻ മരിച്ചുപോയത് കാരണം, പണം വരുന്നത് നിന്നുപോയി, മാത്രമല്ല യുവരാജിന്റെ അമ്മയെ ബന്ധുക്കളും കൈവിട്ടു. ഇതു കാരണം ഒരു നേരത്തിനുള്ള അന്നം ലഭിക്കാതെയും, കാഴ്ച്ച ശക്തി നഷ്ട്ടപെട്ട അവസ്ഥയിൽ, വിശപ്പ് സഹിക്കുവാനാകാതെ കിടക്കുകയായിരുന്നു യുവരാജിന്റെ അമ്മ.

അവർ ആ ദാരിദ്ര്യ അവസ്ഥയിൽ ഓരോ ദിവസവും ആത്തൂരിൽ ജീവിതവുമായുള്ള യുദ്ധത്തിൽ പോരാടിക്കൊണ്ടിരിക്കുകയാണ്........

ഇവിടെ......

ആ ബാങ്കിൽ ജോലി ചെയ്തുകൊണ്ടിരുന്ന ഇവനും ഇവൻറെ കൂട്ടുകാരും ദിവസവും മദ്യത്തിൻറെ ലഹരിയിലും വളരെ ആർഭാടമായി ജീവിച്ചുകൊണ്ടിരുന്നു. എന്നാൽ പുറത്തു കാപട്യത്തിൽ നടന്നു ഈ ബാങ്ക് ഉദ്യോഗസ്‌ത്യൻ. ഒരു സമയം ഇവനും - കൂട്ടുകാരും തമ്മിൽ മദ്യത്തിൻറെ ലഹരിയിൽ വാക്ക് വാദം വന്നപ്പോൾ, "ഞങ്ങൾക്കും ആ 25 ലക്ഷം രൂപയിൽ പങ്ക് നൽകുക, ഇല്ലെങ്കിൽ ഞങ്ങൾ പോലീസിൽ കംപ്ലൈന്റ്റ് ചെയ്യും", എന്ന് അവർ ഭീഷണിപ്പെടുത്തി.

ഇത് ആ ബാങ്ക് ഉദ്യോഗസ്ഥനെ വളരെ ധർമ്മസങ്കടത്തിലാക്കി. കുടുംബത്തിൽ നിന്ന് വിട്ടു കരസ്ഥമാക്കിയ ഈ പണം എടുത്തു വേറെയെവിടെയെങ്കിലും ചെല്ലാമല്ലോ എന്ന് കൂടെ അവനു തോന്നിയിരുന്നു.

ഇതിനുള്ളിൽ ഈ വാർത്ത പുറത്തേക്ക് വരാൻ പാടില്ല എന്ന് കരുതി കൂടുതൽ ധനം ആ അനുയായികൾക്ക് കൊടുത് സമാധാനപ്പെടുത്തികൊണ്ടിരുന്നു. എത്ര ദിവസത്തേക്ക് അവൻ ഇത് മൂടി വായിക്കുവാൻ സാധിക്കും?

എങ്ങനെയോ ഈ സംഭവം ബാങ്കിൻറെ ഉയർന്ന ഉദ്യോഗസ്ഥന് മനസ്സിലായിരിക്കുന്നു. ഇവനെ വിളിച്ചു അന്വേഷിച്ചപ്പോൾ ഇവനും കുറ്റം സമ്മതിച്ചു. ചീഫ് മാനേജർ ഇവനെ താത്കാലികമായി സസ്‌പെൻഡ് ചെയ്തിരിക്കുന്നു, മാത്രമല്ല ഇവൻറെ പേരിൽ കോടതിയിൽ കേസും കൊടിത്തിരിക്കുന്നു.

ഇവൻ, കൈയ്യിലെടുത്ത ധനം ഒരു തുണി സഞ്ചിയിൽ ചുറ്റി, വീടിന് പിന്നാപുറമുള്ള അഴുക്ക് ചാലിന് സമീപം ഒരു കുഴിയെടുത്തു ഈ ധനം പുതച് വച്ചു, എന്നിട്ട് ഒന്നിനും അറിയാത്തതുപോലെയും, ഒരു നേരത്തെ അന്നത്തിനുപോലും വഴിയില്ലാത്തതുപോലെയും നടക്കുകയായിരുന്നു. 

ഇവൻ സത്യത്തിൽ നിരപരാധിയാണ് എന്ന് ഇവൻറെ വീട്ടുകാരെ വിശ്വസിപ്പിച്ചതാണ് സത്യത്തിൽ അതിശയം. കൈയിലിരുന്ന എല്ലാം ധനവും ചിലവുചെയ്തു കഴിഞ്ഞു എന്ന് ഇവൻ അഭിനയിക്കുകയാണ്. മറ്റും ബാങ്ക് അവൻറെ പേരിൽ കൊടിത്തിട്ടുള്ള ക്രിമിനൽ വക്കാലത് ഇപ്പോൾ 3 വർഷമായി നടന്നുകൊണ്ടിരിക്കുകയാണല്ലോ? എന്ന് അഗസ്ത്യ മുനി ഒരു വലിയ ഞെട്ടിക്കുന്ന വിവരം അറിയിച്ചു.

എത്രയും പറഞ്ഞത് അവൻ സാവധാനം കേൾകുകയല്ലാതെ എതിർത്തോ, അതോ മറിച്ചു സംസാരിക്കുകയോ ചെയ്തില്ല.

വീണ്ടും അഗസ്ത്യ മുനി വിവരിക്കുവാൻ തുടങ്ങി.

"ഇതെല്ലാം അഗസ്ത്യ മുനിയായ നാമം അറിയും. ആത്തൂരിൽ ഉള്ള ആ വയസായ സ്ത്രീക്ക് അവരുടെ മകൻ അയച്ച ധനമെല്ലാം ചേരട്ടെ എന്ന് കരുതിയാണ്, ഇവനെ അവിടേക്ക് ആ ധനമെല്ലാം എടുത്തുകൊണ്ട് പോകുവാൻ പറഞ്ഞത്", എന്നാൽ ഇവൻ ചെവികൊണ്ടില്ല.

ഒരിക്കൽക്കൂടി ആത്തൂരിൽ പോയതായിട്ടും ആ വയസ്സായ സ്ത്രീയെ കാണുവാൻ സാധിക്കാത്തതും ഇവൻ കള്ളം പറഞ്ഞു, അഗസ്ത്യ മുനിയും ഇതിനനുസരിച്ചു ഒരു നാടകം ഇവനോടൊപ്പം കളിച്ചു. ഇവനും അത് വിശ്വസിച്ചുപോയി, ഇപ്പോൾ എന്തുകൊണ്ടാണ് ഇവൻ കരഞ്ഞുകൊണ്ട് വന്നിരിക്കുന്നത് എന്ന്‌ അറിയുമോ? അത് ഇവൻ തന്നെ പറയട്ടെ എന്ന് പറഞ്ഞു അഗസ്ത്യ മുനി.

അവന് വാതുറന്ന് സംസാരിക്കുവാൻ സാധിച്ചില്ല, വിതുമ്പി, വിതുമ്പി കരയുവാൻ തുടങ്ങി. 

അവസാനം കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞത് ഇത്ര മാത്രം. 

അഴുക്ക് ചാലിന് സമീപമുള്ള കുഴി തോണ്ടി പുതച്ചു വച്ചിരുന്ന എല്ലാം ധനവും കാല പഴകത്തിൽ എല്ലാം ധനവും മണ്ണോട്  മണ്ണായിരിക്കുന്നു. അത് മാത്രമോ? അവന് സമീപത്തിൽ കരളിൽ കാൻസർ എന്ന് അറിയുവാൻ സാധിച്ചു. 

ഈ വിവരം അവൻ തന്നെയാണ് ആദ്യം അറിയിച്ചതെങ്കിലും, ആദ്യം ആരും തന്നെ വിശ്വസിച്ചിരുന്നില്ല. പിന്നീട് പ്രൂഫ് സഹിതം എടുത്തുകാണിച്ചപ്പോളാണ് എല്ലാരും വിശ്വസിച്ചത്. എല്ലാവരും അതിശയത്തിൽ ഞെട്ടിപ്പോയി, എന്നിരുന്നാലും ആ വയസ്സായ സ്ത്രീക്ക് എന്താണ് ഒരു വഴി എന്ന് അഗസ്ത്യ മുനിയോട് ചോദിച്ചു.

കുറച്ചു ദിവസം കൂടി ഈ കേസിന്റെ വക്കാലത് 
നടക്കും. ചെയ്ത തെറ്റിന് മുറയായ ആധാരമില്ലാത്തതുകൊണ്ട് ഇവന് അനുകൂലമായ ഒരു വിധി ലഭിക്കും. അപ്പോൾ ഈ കഴിഞ്ഞ മൂന്നരവർഷത്തിൻറെ ആനുകൂല്യങ്ങൾ ലഭിക്കും, ഇത്‌ ആ വയസ്സായ ആത്തൂരിലുള്ള സ്ത്രീക്ക് കൊടുക്കട്ടെ.

പിന്നീട് അവർ ഇരിക്കുംവരെ ഇവൻ തൻറെ ശമ്പളത്തിൽനിന്നും ഒരു തുക മാസം തോറും, കൊടുത്തുവരുകയാണെങ്കിൽ, ഇവന് വന്ന പ്രയാസങ്ങളിൽ നിന്നും രക്ഷപെടുവാൻ സാധിക്കും എന്ന് വളരെ നൂതനമായ ഒരു വഴി കാണിച്ചു.

ഇതെല്ലാം കേട്ടപ്പോൾ, ഒരു പക്ഷേ ഈ വക്കാലത്തു തീരുവാൻ കാലതാമസം എടുക്കുകയാണെങ്കിൽ അത് വരെ  ആ വയസ്സായ സ്ത്രീ ജീവനോടിരിക്കുമോ എന്ന് ഒരു സംശയം ഉണ്ടായി. 

ഇത് എങ്ങനെയാണ്‌ അവൻ മനസ്സിലാക്കിയെന്നു  എന്ന് അറിയില്ല, പെട്ടെന്ന് ഒരു വാർത്ത അവൻ പറഞ്ഞു. 

അഗസ്ത്യ മുനി ഉത്തരവ്ഇടുകയാണെങ്കിൽ ഇപ്പോൾ തന്നെ ആ സ്ത്രീയെ തേടിപ്പിടിച്ചു എൻറെ വീട്ടിൽ വച്ച് അന്നം കൊണ്ടുക്കാം. അവരെ എൻറെ സ്വന്തം അമ്മയെപ്പോലെ ഞാൻ രക്ഷിച്ചുകൊള്ളാം എന്ന് വളരെ ഉത്സാഹത്തോടെ അവൻ പറഞ്ഞു.

അഗസ്ത്യ മുനിയും ഇതിന് സമ്മതിച്ചു, എന്നാൽ ഇത് അവൻറെ ഭാര്യ സമ്മതിച്ചില്ല, എതിർത്ത് സംസാരിച്ചു. 

എൻറെ  ഭർത്താവ് ഒരു നല്ലവനാണ്  എന്ന് ഞാൻ വിശ്വസിചിരുന്നു. എൻറെ താലി പണയംവച്ചു ഞാൻ ഈ മൂന്ന് വർഷം ഇദ്ദേഹത്തിന് അന്നം നൽകി. എന്നാൽ ഇപ്പോൾ അല്ലേ എനിക്ക് അറിയുന്നത്. ഇതിനപ്പുറം ഇവൻ എനിക്ക് ഭർത്താവല്ല. ഞാൻ ഇവന് ഭാര്യയുമല്ല. ഈ വ്യക്തിയെ ഞാൻ വീട്ടിൽ ചേർക്കുകയുമില്ല എന്ന് വളരെ ദൃഢതയോടെ അവർ പറഞ്ഞു.

പിന്നീട് അഗസ്ത്യ മുനിയോട് തന്നെ എന്താണ് ഇതിനുള്ള പരിഹാരം ഞാൻ ചോദിച്ചു.

 അവൻ ഈ കേസിൽ നിന്നും മുക്തനായി വീണ്ടും പണിയിൽ ചേരുന്നതുവരെ ആത്തൂരിൽ ഇരുന്നു, ആ  യുവരാജാവിന്റെ അമ്മയ്ക്ക് സഹായിച്ചുവരട്ടെ. ഈ കേസിൽ ഒരു അനുകൂലമായ ഫലം ലഭിച്ചിട്ട്, അതോടൊപ്പം ആ സ്ത്രീക്ക് കൊണ്ടുകാനുള്ള തുക കൊടുത്തതിനു ശേഷം, വീണ്ടും തൻറെ ഭാര്യയോടൊപ്പം ഒന്നിച്ചു ജീവിച്ചുവരട്ടെ എന്നത് തന്നെയാണ് അഗസ്ത്യ മുനിയുടെ അനുഗ്രഹ വാക്ക് എന്ന് ഉപസംഹരിച്ചു.

ഇത് അവനും അതോടൊപ്പം അവൻറെ വീട്ടുകാരും സമ്മതിച്ചു. 

കേസിൽ അവൻ ജയിച്ചു, എന്നാൽ ഡിപ്പാർട്മെൻറ് ആക്ഷൻ കാരണം അതേ പദവിയിൽ തുടരുവാൻ സാധിക്കാതെ, വളരെ കുറഞ്ഞ ഒരു സ്ഥാനം കൊടുത്തു നീലഗിരിസിനു സമീപം അവനെ അയച്ചു. 

എപ്പോൾ അവനു വന്നത് ലിവർ ക്യാന്സറല്ല, മറിച്ചു ഒരു സാധാരണ വയറുവേദനയാണ് എന്ന് ഡോക്ടർ പറഞ്ഞതുമൂലം, വളരെ സന്തോഷത്തോടെ അവൻ നടക്കുകയാണ്. അത്തൂരിലുള്ള സ്ത്രീയും വളരെക്കാലം നല്ല ആരോഗ്യത്തോടെ ജീവിച്ചിരുന്നു. പിന്നീട് അവർ വാർധക്യമൂലം മരിക്കുകയും ചെയ്തു. 

മറ്റുള്ളവരുടെ ധനം തട്ടിയെടുത്തു ജീവിച്ചുവരുന്നവർക് ഈ ബാങ്ക് ഉദ്യോഗസ്ഥൻറെ ജീവിതം ഒരു പാഠമായി ഇരിക്കട്ടെ. ഇത് പഠിച്ചതിന് ശേഷമെങ്കിലും മറ്റുള്ളവരുടെ വഞ്ചിച്ചു, ധനം സമ്പാദിക്കുന്നവർ മനസ്സ് തിരിഞ്ഞു ജീവിക്കുകയാണെങ്കിൽ നല്ലത് തന്നെ 




സിദ്ധാനുഗ്രഹം.............തുടരും!

01 March 2018

സിദ്ധാനുഗ്രഹം - 54




മുടന്തി, മുടന്തി വന്ന ആ വ്യക്തിക് ഒരു 70 വയസ്സ് കാണും, അദ്ദേഹത്തോടൊപ്പം ഒരു 30 വയസ്സ് പ്രായം വരുന്ന ഒരാളും ഉണ്ടായിരുന്നു.

ആ വയസ്സായ വ്യക്തിയുടെയും, കൂടെ വന്ന ആ ചെറുപ്പകാരന്റെയും മുഖത്തിലും ഒരു ദുഃഖം കാണുവാൻ സാധിച്ചു.

ആശുപത്രിയിൽ വരുന്നവർ പട്ടു കൊണ്ടുള്ള വസ്ത്രം അണിഞ്ഞാണോ വരുന്നത്? അതുപോലെ ജീവ നാഡി നോക്കുവാൻ വരുന്നവർ ചിരിച്ചുകൊണ്ടായിരിക്കുമോ വരുന്നത്? ഏതോ ഒരു പ്രശ്നം ഉണ്ടെങ്കിലല്ലേ അഗസ്ത്യ മുനിയെ തേടി വരുന്നത്. അതുപോലെ ഏതെങ്കിലും ഒരു പ്രശ്നം ഇവർക്കു കാണും എന്ന് ഞാൻ വിചാരിച്ചു. 

ഇവൻ എൻറെ ഏക മകൻ, വളരെ കാലങ്ങൾക്കു ശേഷമാണ് ഇവൻ ഞങ്ങൾക്കു പിറന്നത്. വളരെ വലിയ ഒരു പ്രശ്നത്തിൽ ഇവൻ അകപ്പെട്ടിരിക്കുകയാണ്. ഇവനെ അഗസ്ത്യ മുനി തന്നെയാണ് രക്ഷിക്കേണ്ടത് എന്ന് ആ വയസ്സായ വ്യക്തി കേണു അപേക്ഷിച്ചു.

ആ ചെറുപ്പക്കാരനെ ഞാൻ നോക്കി, വിദ്യാഭ്യാസം ഉണ്ട് എന്ന് അവനെ കണ്ടതും മനസ്സിലായി. എന്നാൽ താടിയും, മീശയും വളർന്നു വളരെ കാലമായി ഉറങ്ങാത്തവനെ പോലെ കാണപ്പെട്ടു.

"എന്താണ് പ്രശ്നം?" എന്ന് ആ ചെറുപ്പക്കാരനോട് ഞാൻ ചോദിച്ചു.

ഒന്ന് ചിരിച്ചതല്ലാതെ, ഒരു വാക്ക് പോലും അവൻ സംസാരിച്ചില്ല.

നിങ്ങൾ തന്നെ അഗസ്ത്യ മുനിയോട് ചോദിച്ചു മനസ്സിലാകുക എന്ന് ആ വയസ്സായ വ്യക്തി പറഞ്ഞു. "ഞാൻ അഗസ്ത്യ മുനിയോട് ചോദിച്ചു മനസ്സിലാകുന്നത് ഇരിക്കട്ടെ. അത് കൊണ്ട് എന്താണ് എനിക്ക് ലാഭം? വന്നത് നിങ്ങൾ. ഏതോ പ്രശനം തീരണം എന്നാണ് വന്നിരിക്കുന്നത്. അത് പറഞ്ഞാൽ അഗസ്ത്യ മുനിയിൽ നിന്നും ഉത്തരം വാങ്ങി തരാൻ സാധിക്കും. അത്ര മാത്രമേ എന്നെ കൊണ്ട് സാധിക്കൂ."

"നിങ്ങൾ ഇങ്ങനെ പറയുന്നു. എന്നാൽ എനിക്ക് ലഭിച്ച വിവരം പ്രകാരം അഗസ്ത്യ മുനി മുൻകൂറായി തന്നെ എല്ലാം പറയും. ഒന്നും പറയേണ്ടി വരില്ല, എന്നാണല്ലോ....."

"ആർക്കാണോ ആ ഭാഗ്യം ലഭിക്കുന്നത് അവർ ഭാഗ്യവാന്മാർ!"

ഇത് വരുന്നവരുടെ സത്യസന്ധത, പെരുമാറ്റം, ആത്മാഭിമാനത്തെ ചുറ്റിയിരിക്കുന്നു. നിങ്ങൾ കള്ളം പറയുകയാണെങ്കിൽ അഗസ്ത്യ മുനിയും നിങ്ങളെ പരീക്ഷിക്കുവാൻ വേണ്ടി കള്ളം പറയും. അദ്ദേഹത്തെ പരീക്ഷിക്കുവാൻ ശ്രമിച്ചാൽ അദ്ദേഹവും നിങ്ങളെ പരീക്ഷിക്കും", എന്ന് ഞാൻ പറഞ്ഞു.

കുറച്ചു നേരം മൗനമായി അവർ ഇരുന്നു.

"ഇവൻ വളരെ വലിയ ഒരു പ്രശ്നത്തിൽ പെട്ടിരിക്കുകയാണ്. അതിൽ നിന്നും രക്ഷപെടണം, അത്ര മാത്രമേഉള്ളു", എന്ന് ആ വയസ്സായ വ്യക്തി പറഞ്ഞു.

ഞാൻ ഒന്നും പറയാതെ ജീവ നാഡി നോക്കുവാൻ ആരംഭിച്ചു.

48 ദിവസത്തിന് ശേഷം ഇവൻ അഗസ്ത്യ മുനിയെ കാണുവാൻ വരട്ടെ, എന്ന് ഒറ്റ വാക്യത്തിൽ ഉത്തരം ലഭിച്ചു.

എന്താണ് സാർ, ഒരു ഉത്തരവും ലഭിച്ചില്ലല്ലോ, എന്ന് അദ്ദേഹം ചോദിച്ചു.

"കാരണമില്ലാതെ അഗസ്ത്യ മുനി ഒന്നും പറയാറില്ല",എന്ന് ഞാൻ പറഞ്ഞു. നിങ്ങൾ ചെന്ന് 48 ദിവസത്തിന് ശേഷം വരുക.

ഇത് കേട്ടതും അദ്ദേഹത്തിന് എന്നിൽ കോപമുണ്ടായി.

"നിങ്ങളെ ദൈവത്തെപ്പോലെ വിശ്വസിച്ചു ഞാൻ ഇവിടെ വന്നത് വളരെ വലിയയൊരു തെറ്റ്. ഞങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു, ഞങ്ങൾക്ക് തന്നെ ഉത്തരം തരുമായിരിക്കും. ഞാൻ ഒരു പ്രശ്നവും പറയാത്തതുകൊണ്ട് താങ്കൾക്കു ഒരു ഉത്തരവും തരാൻ സാധിച്ചില്ല. 48 ദിവസത്തിന് ശേഷം വരുക എന്ന് ഞങ്ങളെ ഓടിച്ചു വിട്ടു. ഇതുപോലുള്ള വഞ്ചന ലോകത്തിൽ വേറെയൊന്നുമില്ല. ശുദ്ധ പ്രാന്തു", എന്ന് ആവേശത്തിൽ വായിൽ വന്ന വാർത്തകൾ പറഞ്ഞു ശകാരിച്ചു അദ്ദേഹം.

എന്നാൽ ആ ചെറുപ്പക്കാരൻ തല കുനിഞ്ഞു അദ്ദേഹത്തോടൊപ്പം ചെന്നതല്ലാതെ ഒരു വർത്തപോലും സംസാരിച്ചില്ല!

എൻറെ മനസ്സ് നൊടുങ്ങി! എന്നിരുന്നാലും ഇതെല്ലാം അഗസ്ത്യ മുനിയുടെ പരീക്ഷണങ്ങളിൽ ഇതുവും ഒന്ന്, എന്ന് കരുതി ഞാനും സമാധാനമായി ഇരുന്നു.

അടുത്തതുപോലെ ഒരാൾ വന്നു, ജീവ നാഡി നോക്കുവാനും അഗസ്ത്യ മുനിയുടെ അനുഗ്രഹ വാക്ക് അങ്ങനെ തന്നെ എഴുതുവാനും പേനയും പേപ്പറുമായാണ് അദ്ദേഹം വന്നിട്ടുള്ളതു.

അദ്ദേഹം ആര്, എവിടെ നിന്നാണ് വന്നിട്ടുള്ളത് എന്ന് തിരക്കാതെ മനസ്സില്ലാമനസ്സോടെ ജീവ നാഡി നോക്കുവാൻ ആരംഭിച്ചു. ഒരു ബന്ധവുമില്ലാതെ അഗസ്ത്യ മുനിയും അനുഗ്രഹ വാക്ക് പറയുവാൻ ആരംഭിച്ചു.

മയക്കുമരുനിന്നു അടിമയായി, ധാരാളം ധനം സമ്പാദിക്കുവാൻ വേണ്ടി വിദേശ്യ രാജ്യത്തിൽ ചെന്ന ഒരു കള്ളനാണ് അവൻ. നഗ്നമായി ചിത്രത്തിൽ അഭിനയിച്ചു, വക്രമായി വത്സയാനയുടെ ശാസ്ത്രത്തെ വിദേശ രാജ്യത്തെ വേശ്യ സ്ത്രീയുമായി ബന്ധപ്പെടുത്തി, ബ്ലൂ ഫിലിമിൽ സത്യത്തിൽ അഭിനയിച്ചവൻ. ചെയ്ത പാപങ്ങൾക്ക് വളരെ ധനം സമ്പാദിച്ചതിന് ശേഷം തിരിച്ചു സ്വദേശത്തിൽ അതും മഹാരാഷ്ട്രയിൽ കാല് വച്ചതും, താൻ കൊണ്ട് വന്ന ബ്ലൂ ഫില്മുമായി പോലീസിൽ അകപെട്ടവൻ. എങ്ങനെയോ പോലീസിൽ നിന്നും രക്ഷപെട്ടു സ്വന്തം സംസ്ഥാനമായ തമിഴ് നാട്ടിൽ ഇന്ന് രാവിലെയാണ് കാല് വച്ചത്. 

ഇവനെ തേടി പോലീസുകാർ നടക്കുകയാണ്. അല്പസമയത്തിനുള്ളിൽ ഇവൻ പിടിക്കപ്പെടും. കാരാഗൃഹത്തിൽ കുറച്ചു ദിവസം കിടക്കും, കൃത്യമായി 48 ദിവസത്തിൽ ജാമ്യത്തിൽ ഇറങ്ങിയതിനുശേഷം അഗസ്ത്യ മുനിയെ തേടി വരും. അഗസ്ത്യ മുനിയെ ശപിച്ച ആ മകൻറെ അച്ഛനാണെങ്കിൽ പക്ഷാഘാതം പിടിപെടും. അഗസ്ത്യ മുനിയെ ആശ്രയിച്ചതിന് ശേഷം അദ്ദേഹത്തിൻ ജീവൻ രക്ഷപെടും.

ചുരകത്തിൽ പറയുകയാണെങ്കിൽ കുറച്ചു മുൻപ് പോയ ആ വയസ്സായ വ്യക്തിയുടെ മകൻ, വളരെയധികം ധനം സമ്പാദിക്കുവാൻ വേണ്ടി വിദേശ രാജ്യത്തിൽ ചെന്ന് നഗ്ന ചിത്രങ്ങളിൽ അഭിനയിച്ചു, മയക്ക് മരുന്നിനു അടിമയായി ഇന്ത്യയിൽ ആ ചിത്രങ്ങൾ കള്ളത്തരത്തിലൂടെ ഇവിടെ വിൽക്കുവാൻ വന്നപ്പോൾ, മുംബൈ വിമാനത്താവളത്തിൽ, പോലീസുകാരുടെയും, കസ്റ്റംസ് ഡിപ്പാർട്മെന്റുകാരുടെയും, പിടിയിൽ നിന്നും രക്ഷപെട്ടു, ഇവിടെ വന്നിരിക്കുന്നത്. ഇത് അവൻറെ അച്ഛനും അറിയും, എന്നാൽ ഇതൊക്കെ മറച്ചു ജീവ നാഡി നോക്കുവാൻ വന്നിരിക്കുന്നു, എന്നതാണ് അഗസ്ത്യ മുനി പറഞ്ഞ വാക്ക്.

ഇത് വായിക്കുന്നവർക് ഇതിനകം അറിഞ്ഞിരിക്കും എന്ന് വിശ്വസിക്കുന്നു.

അതെല്ലാം ശെരി, ഈ വാക്കുകൾ ആ വയസ്സായ വ്യക്തിയോട് അഗസ്ത്യ മുനി തന്നെ എന്തു കൊണ്ടാണ് പറയാത്തത്? ഇതൊന്നും ഒരു ബന്ധവുമില്ലാതെ ഒരു വ്യക്തിയോട് എന്തുകൊണ്ടാണ് ഇതൊക്കെ പറയുന്നത് എന്ന് എനിക്ക് തികച്ചും മനസ്സിലായില്ല. ഒരാൾക്ക് പോകേണ്ട വാക്കുകൾ മറ്റൊരു വ്യക്തിക്കു തെറ്റായി പോകുന്നല്ലോ എന്നത് വിചാരിച്ചു ഞാൻ ഭയപെട്ടുപോയി. ആ വന്ന വ്യക്തിയോ ഒരു അനക്കവുമില്ലാതെ അഗസ്ത്യ മുനി പറഞ്ഞതൊക്കെ അപ്രകാരം തന്നെ എഴുതിക്കൊണ്ടിരിക്കുന്ന കണ്ടപ്പോൾ, വളരെ സങ്കടം ഉണ്ടായി.

സാർ, തെറ്റായ ഉത്തരമാണ് വന്നിരിക്കുന്നത്. ഈ വാക്കുകൾ താങ്കൾക്കു വേണ്ടി വന്നതല്ല, താങ്കളുടെ മുൻപ് വന്ന വ്യക്തിക്ക് വന്ന വാക്കാണ് അത്. ദയവ് ചെയ്തു ഈ വാക്കുകൾ കളയുക, അതോടൊപ്പം  നിങ്ങൾക് എന്താണോ വേണ്ടത് എന്ന് ചോദിക്കുക. അഗസ്ത്യ മുനിയുടെ പക്കത്തിൽ നിന്നും അനുഗ്രഹ വാക്കുകൾ വാങ്ങി തരാം, എന്ന് പറഞ്ഞു.

എന്നാൽ അദ്ദേഹമോ വിടാതെ കരയുന്നതല്ലാതെ, ഞാൻ പറഞ്ഞതൊന്നിനും നിഷേധിച്ചില്ല. എഴുതിയ ആ വാക്കുകൾ ഒന്നും കീറിയിട്ടില്ല. 

പെട്ടെന്ന് എൻറെ കാലിൽ അദ്ദേഹം വീണു. 

"സാർ, അഗസ്ത്യ മുനി പറഞ്ഞതെല്ലാം സത്യം, ഇതിന് മുൻപ് ചെന്നത് എൻറെ അച്ഛനാകുന്നു. അദ്ദേഹത്തിനൊപ്പം ചെന്നത് എൻറെ അനുജൻ.  B.E. പഠിച്ചിട്ടു ഒരു ഉത്തരവാദിത്തമുള്ള ഒരു എങ്ങിനെയാറായിരുന്നു അവൻ. യുവത്വം തിളങ്ങിയിരിക്കുകയായിരുന്നതാൽ അവനിൽ പെണ്ണുങ്ങൾ ആകർഷിക്കപ്പെട്ടു.

"വിദേശ രാജ്യത്തിൽ ചെന്ന് ബ്ലൂ ഫിലിമിൽ അഭിനയിക്കുകയാണെങ്കിൽ അധികം ധനം ലഭിക്കും എന്ന് ആരോ അവനെ ആഗ്രഹിപ്പിച്ചതാൽ, എങ്ങനെയോ അവൻ വിദേശ രാജ്യത്തിൽ ചെന്നെത്തുകയും ആ കൂട്ടത്തിൽ തന്നെ എത്തുകയും ചെയ്തു. അതെ സമയം പല ലക്ഷങ്ങൾ സമ്പാദിച്ചു ഇന്ത്യയിൽ തിരിച്ചെത്തുമ്പോൾ അവൻ പിടിക്കപ്പെട്ടു. അവനെ പോലീസുകാർ തിരയുന്നതും അറിയും", എന്ന് അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അച്ഛന് ജീവ നാഡിയിൽ വിശ്വാസം, ഇല്ലയോ?

"ഇല്ല".

നിങ്ങളുടെ അനുജനോ.....?

അവൻ ഇപ്പോൾ മയക്കുമരുന്നിന് അടിമയായിരിക്കുകയാണ്, ഞാൻ തന്നെയാണ് അവരെ താങ്കളുടെ അടുത്തേക്ക് വരാൻ പറഞ്ഞത്. എൻറെ അച്ഛൻ ഇത്തരം മാത്രമേ സംസാരിക്കുകയൊള്ളു എന്ന് എനിക്ക് അറിയാം, അതുകൊണ്ടാണ് ഞാൻ അദ്ദേഹത്തെ പിന്തുടർന്ന് ഇവിടെ വന്നത്. ഇപ്പോൾ ഞാൻ എന്ത് പരിഹാരം ചെയ്താൽ എൻറെ അനുജനെ രക്ഷിക്കുവാൻ സാധിക്കും? എൻറെ അച്ഛനെ പാരാലിസിസ് നിന്നും രക്ഷിക്കുവാൻ സാധിക്കുമോ? എന്ന് അദ്ദേഹം ചോദിച്ചു.

അഗസ്ത്യ മുനിയെ പഴി ചാർത്തിയതാൽ അതിനുള്ള ശിക്ഷ നിൻറെ അച്ഛനുണ്ട്. ബാക്കിയുള്ള ചോദ്യങ്ങൾക്ക് 48 ദിവസത്തിന് ശേഷം വരുക. ഇതിനപ്പുറം വിശ്വാസമില്ലാത്തവരെ എൻറെ പക്കം അയക്കരുതേ, എന്ന് അഗസ്ത്യ മുനി പറഞ്ഞു. 

നേരിട്ട് ഇദ്ദേഹം തന്നെ അനുജനെ കൂട്ടി വന്നിരിക്കാം. നാഡിയിൽ വിശ്വാസമില്ലാത്തവർ എന്തുകൊണ്ടാണ് ഇവിടെ വരേണ്ടത്?

49 ആം ദിവസം.

ആ വയസ്സായ വ്യക്തിയും, ആ ചെറുപ്പക്കാരനും എന്നെ തേടി വന്നു. ആ വയസ്സായ വ്യക്തിക്ക് ഒന്നും സംസാരിക്കുവാൻ സാധിച്ചില്ല. ഒട്ടും നടക്കുവാൻ സാധിക്കാതെ അദ്ദേഹം നടന്ന് വന്നു. അവർക്കു കൈ താങ്ങായിട്ട് ആരോ രണ്ടു പേർ. കാല് പോലും പൊക്കി മടക്കുവാൻ സാധികാത്ത അവസ്ഥ. കണ്ണീരിൽ കണ്ണുകൾ മൂടപ്പെട്ടിരുന്നു. അദ്ദേഹത്തിന് കൈ കൂപ്പി നമസ്കരിക്കുവാൻ പോലും സാധിച്ചില്ല. 

നടന്ന കഥ ഞാൻ കേട്ടു.

അന്ന് വന്ന് പോയ ആ ദിവസം തന്നെ 6 മണിക്കൂറിൽ ആ ചെറുപ്പക്കാരനെ ബ്ലൂ ഫിലിമിൽ അഭിനയിച്ചതിന് പോലീസുകാർ പിടിപെട്ടു. ഒരു തടവുകാരനെപോലെ അവൻ ഇവിടെ ജീവിച്ചിരുന്നു. ജാമ്യം രണ്ട് ദിവസം മുൻപാണ് ലഭിച്ചിട്ടുള്ളത്. 

അവൻറെ അച്ഛനോ ഇതെല്ലാം കേട്ടിട്ടു രക്ത സമ്മർദ്ദം അധികമായി, അത് ഒരു പാരാലിസിസ് രൂപത്തിൽ വന്നിരിക്കുന്നു. മരുന്നുകളുടെ ബലത്താൽ അദ്ദേഹം ജീവിച്ചിരിക്കുന്നു. ആ ചെറുപ്പക്കാരൻ ജാമ്യം ലഭിച്ചതും എന്നെ കാണുവാൻ വളരെ വിശ്വാസത്തോടെ വന്നിരിക്കുന്നു.

മൊത്തമായും അഗസ്ത്യ മുനി പറഞ്ഞതുപോലെ തന്നെ അവരുടെ ജീവിതത്തിൽ നടന്നിരുന്നു. ഭാവികാലം എങ്ങനെ ഇരിക്കും? എന്ന് ആ ചെറുപ്പക്കാരൻ ചോദിച്ചു.

വിദേശ രാജ്യത്തിൽ ബ്ലൂ ഫിലിമിൽ അഭിനയിച്ചതുകൊണ്ടു, ഇപ്പോൾ രക്ഷപ്പെട്ടാലും, തെറ്റായ രീതിയിൽ ബ്ലൂ ഫിലിം കൊണ്ടുവരുകയാണെങ്കിൽ അതിനുള്ള ശിക്ഷ കൈക്കൊള്ളണം, എന്ന് പറഞ്ഞ അഗസ്ത്യ മുനി, മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന അവന് - ആ ദുശീലം മാറുവാൻ വേണ്ടി ചില ഔഷധ പൊടികൾ കൈകൊള്ളുവാൻ പറഞ്ഞു. പാരാലിസിസ് പിടിപെട്ട അവൻറെ അച്ചന് അഗസ്ത്യാർകൂടത്തിൽ മാത്രം കാണപ്പെടുന്ന ചില ഔഷധ ചെടികൾ കഴിക്കുവാൻ പറഞ്ഞു.


B.E പഠിച്ചിട്ടും ഇത്തരമുള്ള സാമൂഹിക കുറ്റം ചെയ്തതുകൊണ്ട്, അവന് ജോലി നഷ്ടപ്പെട്ട്, മാത്രമല്ല കുറചു കാലം കാരാഗൃഹത്തിൽ ബന്ധിക്കപ്പെട്ടു. ഇപ്പോൾ സ്വന്തമായി ഈശ്വര പൂജയ്ക്ക് വേണ്ടുള്ള സാധനങ്ങൾ വിറ്റു ആത്മീയ രീതിയിൽ ഇറങ്ങിയിരിക്കുന്നു. മയക്കുമരുന്ന് ഉപയോഗവും വിട്ടിരിക്കുന്നു, മാത്രമല്ല അവൻറെ അച്ഛനും ആരുടെയും സഹായം കൂടാതെ നടക്കുന്നു. അദ്ദേഹത്തെ നെറ്റിയിൽ വിഭൂതിയും, കഴുത്തിൽ രുദ്രാക്ഷവും അണിഞ്ഞ് ഇന്നും കാണുവാൻ സാധിക്കും!


സിദ്ധാനുഗ്രഹം.............തുടരും!