17 January 2019

സിദ്ധാനുഗ്രഹം - 70_A
നേരിട്ട്  ചെന്ന് നോക്കിയപ്പോൾ അത് ശ്രീ രാമൻറെ ക്ഷേത്രം തന്നെയാണ് എന്ന് ഉറപ്പായി.  വളരെ പഴക്കമുള്ള ക്ഷേത്രം. തെലുങ്ക് ലിപിയിൽ എഴുതപ്പെട്ടിരുന്ന വാക്കുകൾ എനിക്ക് മനസ്സിലായില്ല, ചെറിയ ക്ഷേത്രമാണെങ്കിലും വളരെ ദൈവീക സുഗന്ധം അവിടെ ഉണ്ടായിരുന്നു. ക്ഷേത്രം ഞാൻ വലം വച്ച് വന്നു, പക്ഷേ ആരെയും കാണുവാൻ സാധിച്ചില്ല. വളരെ ബലമേറിയ 4 പൂട്ടുകൾ കൊണ്ട് പൂട്ടിയിരുന്നു ആ മര കതകിന്റെ ചാവിയുടെ ദ്വാരം മൂലം ഗർഭ ഗൃഹം ഞാൻ നോക്കി. ഇരുട്ടിൽ വിഗ്രഹം ഇരിക്കുന്നത് പോലെ വളരെ മങ്ങിയായിരുന്നു കാണപ്പെട്ടത്, മാത്രമല്ല ഗർഭ ഗൃഹ വിളക്കും കാണുവാൻ സാധിച്ചില്ല.   ആ ക്ഷേത്രം എപ്പോൾ തുറക്കും, എപ്പോൾ അടക്കും എന്ന് അറിയാത്തതുകൊണ്ട്, കുറച്ചു നേരം അവിടെ ഇരുന്നു ഞാൻ കുറച്ചു വിശ്രമിച്ചു - ശ്രീ രാമനെ വണങ്ങി - ഹനുമാനെ ദർശനം ചെയുവാൻ വേണ്ടി അവിടെ കാണപ്പെട്ട ഒരു ഒറ്റയടി പാത മൂലം ഞാൻ മല കയറുവാൻ തുടങ്ങി.

ഇതിനപ്പുറം എനിക്ക് ദാഹിച്ചെങ്കിൽ - എങ്ങനെ ആ നീരുറവയെ തേടി വരുക എന്നതും - ആ രാമ ക്ഷേത്രത്തിൻറെ അടയാളത്തെയും നന്നായി മനസ്സിൽ കുറിച്ചു.

അഗസ്ത്യ മുനി താളിയോല വഴി എനിക്ക് മലകയറുന്ന വഴി ഒരു ജ്യോതി രൂപമായി കാണിച്ചു, അതിൽ ക്ഷേത്രത്തെ കാണിച്ചതും, നീരുറവയെ കാണിച്ചതും വളരെ കൃത്യമായി ഉണ്ടായിരുന്നു. വളരെ ശ്രദ്ധിച്ചു ചെല്ലുകയാണെങ്കിൽ ശ്രീ രാമൻറെ ക്ഷേത്രത്തിൻറെ അടുത്തുള്ള ആ നീരുറവയെ കണ്ടുപിടിച്ചിരിക്കാം. എത്രയും ടെൻഷനും, ഭയം ആവശ്യമില്ല, ഞാൻ തന്നെ അഗസ്ത്യ മുനി പറഞ്ഞത് കേൾക്കാതെ നടന്നത്, അതിനുള്ള ഓടിയത് തെറ്റാണ് എന്ന് പിന്നെയാണ് മനസ്സിലായത്.

രാമ ക്ഷേത്രത്തിൽ നിന്ന് ഞാൻ മലയുടെ  ഉച്ചത്തിൽ എത്തിയപ്പോൾ ഏകദേശം ഉച്ച നേരമായിരുന്നു, സൂര്യ കിരണങ്ങൾ തലക്ക് മുകളിൽ തന്നെയായിരുന്നു. 12അല്ലെങ്കിൽ 1 മണിയായിരിക്കും, കണ്ണുകൾ ഞാൻ നാലു പുറവും ചുറ്റി നോക്കി.

ആഹാ! ആഹാ! ആ മലയുടെ മുകളിൽ ഹനുമാൻ സ്വാമി വളരെ അത്ഭുതമായി നിന്നു. ഏകദേശം 6 അടി ഉയരമുള്ള ഒരു ശിൽപം. വിശ്വരൂപമായ ഒരു ശിൽപം കടഞ്ഞിരിക്കണം. ആ ശിലയുടെ ചുറ്റിലും കരിങ്കല്ല് കൊണ്ടുള്ള ഭിത്തിയും അതിൽ ഇരുമ്പ് കമ്പികളും ഉപയോഗിച്ച് ഒരു വേലി പോലെ കെട്ടപ്പെട്ടിരുന്നു. മുകൾ ഭാഗത്തിൽ ഒന്നുമില്ല.

ആ മലയുടെ ഉച്ചത്തിൽ തുറസ്സായ സ്ഥലത്തിലുള്ള കൽ ശിൽപത്തിൽലുള്ള ഹനുമാൻ സ്വാമിയുടെ മുഖം  കാരുണ്യ രൂപമായിരുന്നു, അത് വളരെ ആനന്ദ മയമായിരുന്നു. 

അവിടെ വച്ച് തന്നെ സ്വാമിയേ സാഷ്ടാംഗമായി വണങ്ങി നമസ്കരിച്ചു.  ആരുമില്ലാത്ത ഈ രണമണ്ഡലത്തിലുള്ള മലയുടെ  മുകളിൽ, ഹനുമാൻ സ്വാമി ഇങ്ങനെ ഒരു തുറന്ന പ്രദേശത്തിൽ നില്കുന്നല്ലോ,  ഇദ്ദേഹത്തിന് പൂജയൊന്നും  നടന്നതായി  കാണ്മാനില്ല.  ഈ ഹനുമാൻ സ്വാമിക്കും മറ്റു ഹനുമാൻ സ്വാമിക്കും ഒരു വ്യതാസവുമില്ല. പിന്നീട് എന്തിനാണ് അഗസ്ത്യ മുനി എന്നെ ഇവിടെ വന്ന് ഹനുമാൻ സ്വാമിയെ ദർശനം ചെയ്യുവാൻ പറയുന്നത്?   എന്ന ഒരു ചെറിയ കുഴപ്പം എൻറെ മനസ്സിൽ തോന്നുകയുണ്ടായി.

"എന്ത് നടന്നാലും അത് കാരണമില്ലാതെ നടക്കില്ല എന്ന് വിചാരിച്ചുകൊണ്ടു,  ഹനുമാൻ സ്വാമിയുടെ പാദത്തിൽ ഇരുന്നു അഗസ്ത്യ മുനിയെ ദ്യാനം ചെയ്യാം.  അദ്ദേഹം എന്താണ് പറയുവാൻ പോകുന്നത് എന്ന് നോക്കാം എന്ന് കരുതി, ജീവ നാഡി പിരിച്ചു നോക്കി.

"എൻറെ മകനായതുകൊണ്ടും -  മുൻ ജന്മത്തിൽ ചെയ്ത പുണ്യം കാരണവും നിനക്ക് നല്ല ഒരു വഴി കാണിച്ചു, മോക്ഷം ലഭിക്കുവാനുള്ള ഏർപ്പാട് ചെയ്തു വരുന്ന വഴിക്ക് എന്നെ നീ നിന്ദിച്ചു, കൈയിൽ ഇരിക്കുന്ന താളിയോല നീ അറിയുവാൻ നോക്കിയത് എന്ത് ന്യായം? മറ്റുള്ളവരെ പോലെ ഒരു സാധാരണ മനുഷയനെപോലെ നീ നടന്നു, എങ്ങനെയാണ് നിനക്ക് മാപ്പ് നൽകേണ്ടത്?"

ഭഗവാൻറെ ദർശനം ഓരോ മനുഷയനും അത്ര എളുപ്പത്തിൽ ലഭിക്കുന്നതല്ല. കുറച്ചു നേരം ദാഹം അടക്കി വയ്ക്കുവാൻ പോലും കഴിയാത്ത നിനക്ക് ഹനുമാൻ സ്വാമിയുടെ ദർശനം കാണിക്കുവാൻ പോലും ആലോചിച്ചത് തെറ്റ് തന്നെയാണ്, എന്നിരുന്നാലും ഒരു അറിയാത്ത ചെറു ബാലൻനായതുകൊണ്ടു ഞങ്ങൾ മാപ്പ് നൽകി. എന്ന് എനിക്ക് ഒരു ചാട്ട കൊണ്ട് അടിക്കാത്ത വിധത്തിൽ പറഞ്ഞു തന്നു.

അത്രയും കേട്ട് നിന്നു....

ഇപ്പോൾ പറയാം നീ കേൾക്കുക, നിൻറെ 'അമ്മ തുടർന്ന് 40  വർഷ കാലം ശ്രീ രാമനെ പൂജ ചെയ്തു -   ശ്രീ രാമജയം എഴുതിയതാലും, മുൻ ജന്മനത്തിൽ എല്ലാം ദിവസവും ഹനുമാൻ സ്വാമിയെ  വണങ്ങിയതുകൊണ്ടും ഇന്ന് ഇവിടെ ഹനുമാൻ സ്വാമിയെ ദർശനം ചെയുവാൻ വേണ്ടി ഇവിടേക്ക് വരുത്തി. അത് മാത്രമല്ല തുങ്കഭദ്ര നദിയിൽ രാവിലെ ദർശനം തന്നത് വേറെയാരുമല്ല, സാക്ഷാത് പ്രഹ്ളാദൻ തന്നെയാണ്.  അദ്ദേഹത്തിൻറെ മറു അവതാരം തന്നെയാണ് ശ്രീ രാഘവേന്ദ്ര സ്വാമി എന്ന് നിനക്ക് അറിയുമോ? എന്ന ഒരു ചോദ്യം ചോദിച്ചു.

അത് കേട്ട് അതിശയിച്ചു ഞാൻ നിന്നു.

മഹാപ്രഭു പ്രഹ്ളാദനെയാണോ എനിക്ക് മന്ത്രാലയത്തിൽ ദർശനം കാണിച്ചു തന്നത്. ഭഗവാൻ ലക്ഷ്മി-നരസിംഹ അവതാരത്തെ എടുക്കുവാൻ കരണത്തിനുള്ള പുണ്യം ഭക്ത പ്രഹ്ലാദനിയുണ്ടല്ലോ.  ആ ദൈവത്തിനെയാണോ ഞാൻ എൻറെ കണ്ണുകൾ കൊണ്ട് കണ്ടത് എന്ന് അറിഞ്ഞപ്പോൾ, എനിക്ക് ഉണ്ടായ സന്തോഷത്തിന് അളവില്ല.  അത്ര മാത്രം പുണ്യം ചെയ്തിട്ടുണ്ടോ? എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു.  ഇങ്ങനെ എനിക്ക് അനുഗ്രഹം തന്ന അഗസ്ത്യ മുനിക്ക് ഞാൻ എത്ര മാത്രം നന്ദി പറഞ്ഞാലും മതിയാകില്ല.  ആ ജീവ നാഡിയെ ഒരു നിമിഷം കളഞ്ഞല്ലോ എന്ന് ഞാൻ കരുതിയല്ലോ? എത്ര മാത്രം വളരെ നീചമായ ചിന്തയായിരുന്നു അത്, എന്ന് കരുതി ഞാൻ തന്നെ ലജിച്ചു.

അടുത്ത നിമിഷത്തിൽ തന്നെ പ്രഹ്ളാദന്റെ ദർശനം എനിക്ക് കാണിച്ചു തന്ന അഗസ്ത്യ മുനികും, മന്ത്രലയം മഹാനും, പ്രഹ്ളാദ മഹാ പ്രഭുവിനും മാനസീകമായി ഞാൻ നന്ദി രേഖപ്പെടുത്തി.  എൻറെ കണ്ണിൽ നിന്നും ആനന്ദ ബാഷ്പം നിറഞ്ഞു.

പിന്നീട് വളരെ ഭവ്യമായി അഗസ്ത്യ മുനിയുടെ ജീവ നാഡി വായിച്ചു തുടങ്ങി.

എനിക്ക് നന്ദി പറയുന്നത് ഇരിക്കട്ടെ, നിൻറെ അമ്മയ്ക്ക് ആദ്യം നന്ദി രേഖപ്പെടുത്തുക മാനസീകമായി, എന്ന് പറഞ്ഞു തുടങ്ങി. ശ്രീ രാഘവേന്ദ്ര സ്വാമി നിനക്ക് മാത്രമല്ല എത്രയോ പേർക്ക് ജീവ സമാധിയിൽ നിന്നും ദർശനം നൽകി വരുന്നു. "മുന്നൂറ്‌ വർഷങ്ങൾക് ശേഷം ഞാൻ ഉയർത്തെഴുനേൽക്കും എന്ന് അന്ന് പറഞ്ഞത് ഇപ്പോൾ നടക്കുന്നു". എന്ന് പറഞ്ഞ അദ്ദേഹം ഈ രണമണ്ഡലം എത്ര പുനിതമായത് എന്ന് നിനക്ക് അറിയുമോ? നീ ഇരിക്കുന്ന സ്ഥലത്തിൻറെ മഹിമ നിനക്ക് അറിയില്ല.  എന്നാൽ "ഞാൻ അറിയും" എന്ന് പറഞ്ഞ അദ്ദേഹം അടുത്ത അതിശയത്തെ കുറിച്ചും പറയുവാൻ തുടങ്ങി. 

ഇതോ നീ ഇരിക്കും ഈ സ്ഥലത്തിൽ നിന്നുമാണ് ഹനുമാൻ സ്വാമി വിശ്വ രൂപം കൈകൊണ്ട് സീത ദേവിയെ കാണുവാനായി ശ്രീ ലങ്കയിലേക്ക് പോയ ആ സ്ഥലം. മുൻ കാലത്തിൽ ഈ മലയുടെ പേര് "മാക്കോതര മല" എന്നായിരുന്നു. എവിടെ  ഈ ഘോരവനത്തിൽ ധാരാളം മൃഗങ്ങളും ഉണ്ടായിരുന്നു. ഹനുമാൻ സ്വാമി വിശ്വരൂപം എടുത്തതിനു ശേഷം അത്ര  മാത്രം മരങ്ങളും, മൃഗങ്ങളും, മലകളും നിലം പതിഞ്ഞു. ആ കാഴ്ച്ച അഗസ്ത്യ മുനിയും - ഞാനും കണ്ട് രോമാഞ്ചം കൊണ്ട്. ആ പുണ്യ സ്ഥലത്തിൽ നീ ഇരിക്കണം എന്നതിന് വേണ്ടിയായിരുന്നു ഞാൻ ഇവിടേക്ക് ഇന്ന് വരുത്തിയത്. ഇത് മനസ്സിലാക്കാതെ എന്നെ തന്നെ നീ ശകാരികുവാൻ തുടങ്ങി. 

എനിക്ക് വേറെ ഒന്നും പറയുവാൻ തോന്നിയില്ല, മനം നിറഞ്ഞു പോയി. വായിൽ നിന്നും ഒരു വാർത്ത പോലും വന്നില്ല.

"സുന്ദരകാൺഠം എഴുതുവാൻ ആരംഭിച്ച വാൽമീകി ഈ മാക്കോതര മലയായിരുന്നു തൻറെ ആദ്യത്തെ ശ്ലോകത്തിൽ പറഞ്ഞിരിക്കുന്നു എന്നിരുന്നാൽ ഈ മല എത്ര മാത്രം പുനിതമായതാണ്, എന്ന് മനസ്സിലാക്കുക എന്ന് പറഞ്ഞ അഗസ്ത്യ മുനി, ഈ ദിവസം ഇവിടേക്ക് നിന്നെ വരാൻ പറഞ്ഞതിൽ എത്രയോ കാരണങ്ങൾ ഉണ്ട്. എൻറെ മകനെ!! നിന്നോട് ഒപ്പം ഹനുമാൻ സ്വാമിയുടെ ദിവ്യ ദർശനത്തെ ഞാനും കാണുവാൻ പോകുന്നു.  അത് വരെ കണ്ണ് അടുച്ചുകൊണ്ട് ഹനുമാൻ സ്വാമിയുടെ നാമവും, ശ്രീ രാമ സ്വാമിയുടെ നാമവും ജപിച്ചുകൊണ്ടിരിക്കുക എന്ന് പറഞ്ഞു, ജീവ നാഡിയിൽ നിന്നും മറഞ്ഞു.

ഞാൻ ഈ ഭൂമിയിൽ തന്നെയാണോ ഇരിക്കുന്നത് അതോ വേറെ ഏതെങ്കിലും ലോകത്തിൽ എത്തി ചേർന്നുവോ? എന്ന് എനിക്ക് പോലും അറിയുവാൻ സാധിച്ചില്ല. അങ്ങനെ ഒരു അതിശയ സംഭവം  ആ മലയുടെ ഉച്ചിയിൽ ആ ഉച്ചനേരത്തിൽ നടന്നു.

മരങ്ങളോ, അതോ ചെറിയ ചെടികളോ ഒന്നും ഇല്ലാത്ത ആ രണമണ്ഡലത്തിൽ ഉള്ള ഹനുമാൻ സ്വാമിയുടെ ശിലയുടെ അടുത്ത്  ഉച്ച നേരം ഏകദേശം ഒരു മണിക്, പെട്ടെന്ന് തണുത്ത കാറ്റ് ഒന്ന് വീശി. അതോടൊപ്പം വെയിലും മറഞ്ഞു.

പരിമള പുഷ്പങ്ങൾ, ചന്ദനത്തിന്റെ മണം, മല്ലികപ്പൂവിന്റെ മണം, മാറികൊഴുത്തിന്റെ മണം, ജവ്വാദ് മണം, ഇവയെല്ലാം ഒന്ന് കൂടി അവിടെ വന്ന് അലിഞ്ഞു ചേർന്നതുപോലെ ഒരു ദിവ്യമായ മണം വീശി.  

കടുത്ത ഒരു തണുത്ത പ്രദേശത്തിൽ ഉള്ള ഒരു അരുവിയിൽ നിന്ന് പാഞ്ഞു വരുന്ന ജലം നമ്മുടെ മുകളിൽ സ്പർശിക്കുമ്പോൾ എന്ത് സുഖം ലഭിക്കുമോ ആ സുഖം അവിടെ ലഭിച്ചു. "കാറ്റ് " ഇത്ര സമയം എവിടെയാണോ മറഞ്ഞിരുന്നത് എന്ന് അറിഞ്ഞില്ല.  എന്നാൽ ഇപ്പോൾ പതുക്കെ വീശുവാൻ ആരംഭിച്ചു. എൻറെ മനസ്സിൽ അതീവ ഉച്ചത്തിൽ ശ്രീ രാമജയം എന്ന മന്ത്രം ഉച്ചരിച്ചുകൊണ്ടിരുന്ന  ആ നേരത്തിൽ.

ഞാൻ തൊട്ടിരുന്ന ഹനുമാൻ സ്വാമിയുടെ പാദത്തിൽ ആദ്യം കാണപ്പെട്ട വിയർപ്പു മറഞ്ഞു. ഐസ് ക്യൂബിൽ കൈ വച്ചത് പോലെയുള്ള പ്രതീതി, അതിശയത്തിൽ ഞാൻ നോക്കി.  എൻറെ കണ്ണ് മുന്നിൽ ഹനുമാൻ സ്വാമി ജീവനോടെ കാണപ്പെടുന്നു.

ഞാൻ തൊട്ട അദ്ദേഹത്തിൻറെ പാദത്തിൽ 1000 കെ.വി. ലൈനിൽ തൊട്ടതുപോലെ ഏതോ ഒരു ഉണർവ്.  അദ്ദേഹത്തിൻറെ  പാദം   എന്നിൽ ഊഴ്ന്നു ചെന്നതുപോലെ എനിക്ക് തോന്നി, ഞാൻ കണ്ടത് ഹനുമാൻ സ്വാമിയുടെ ശില്പമല്ല. 

ഹനുമാൻ സ്വാമിയുടെ പ്രത്യക്ഷമായ നോട്ടം എന്നെ നോക്കിയായിരുന്നു.  കൈകളിൽ ആശിർവാദം നൽകുന്ന രീതിയും, മുഖത്തിൽ കാരുണ്യം. ആ ഇരുന്ന ഇരുപ്പിൽ നിന്നും തന്നെ ഞാൻ ശ്രീ ഹനുമാൻ സ്വാമിയേ മുകളിലേക്ക് നോക്കി.  അദ്ദേഹം നിശബ്ദമായി ശ്വാസം വിടുന്നത് കാണുവാൻ സാധിച്ചു.

രണ്ട് നിമിഷം മാത്രമേ ഉണ്ടായിരുന്നോള്ളൂ ഈ അത്ഭുതമായ ദർശനം.  അദ്ദേഹത്തിൻറെ പാദം തൊട്ട എൻറെ കൈകൾ മൂലം എന്നിലുള്ളിൽ കയറിയ ആ ഉണർവ്  എന്തായിരിക്കും? ഇന്ന് വരെ ആ ചോദ്യത്തിന് ഉത്തരം ലഭിച്ചിട്ടില്ല.

ഒരിക്കൽ കൂടി ഞാൻ ഹനുമാൻ സ്വാമിയുടെ പാദത്തിൽ തൊട്ടപ്പോൾ  അത് കൽ ശില്പമായിരുന്നു. അടുത്ത 5 നിമിഷത്തിൽ രണമണ്ഡലത്തിൽ പഴയതുപോലെ ഉച്ച വെയിൽ അടിക്കുവാൻ തുടങ്ങി. കാറ്റും കാണുവാൻ സാധിച്ചില്ല . 

ഇത് എന്ത് മന്ത്രമാണോ, അതോ മായമാണോ എന്ന് അറിയാതെ, ഞാൻ എന്നെ തന്നെ ഒന്ന് നുള്ളി നോക്കി. സത്യമായി എനിക്ക് ഇത് ആനാദമായ ഒരു ദൈവ ദർശനം തന്നെയായിരുന്നു. ആഹാ! ഞാൻ എത്ര ഭാഗ്യശാലിയാണ് എന്ന് വിചാരിച്ചു. 

ഇതിനെല്ലാം മൂല കാരണമായ എൻറെ മാതാ - പിതാവിന് എൻറെ നന്ദി രേഖപ്പെടുത്തി.

അവിടെനിന്ന്  ഹനുമാൻ സ്വാമിയുടെ പാദത്തിൽ നമസ്കരിച്ചതിനു ശേഷം, അഗസ്ത്യ മുനിയെ നമസ്കരിച്ചു വീണ്ടും ജീവ നാഡി നോക്കുവാൻ തുടങ്ങി.

ഹനുമാൻ സ്വാമിയുടെ ദർശനം ലഭിച്ച നിനക്ക് ഇന്ന് മുതൽ "ഹനുമാൻ ദാസനായി" അറിയപ്പെടും.  നിൻറെ ജീവിത ലക്‌ഷ്യം ഇന്ന് സഫലമായി, ഇവിടെയുള്ള പലർക്കും - ഈ മലയെപ്പറ്റി പറഞ്ഞാലും അറിയില്ല.  
എക്കാലത്തിലും  നടന്ന വിഷയങ്ങൾക്ക് ഈ മാക്കോതര മാലയാണ് മുഖ്യ കാരണം എന്ന് ആരോടും പറഞ്ഞാലും അവർ വിശ്വസിക്കില്ല.  ഇത് ഒരു കേട്ട് കഥയാണ്, അതിന് ആധാരം എന്തെങ്കിലും ഉണ്ടോ എന്ന് തന്നെയാണ് ചോദിക്കുന്നത്.  ഭാരന്ധൻമാർ അവർ അങ്ങനെ തന്നെയാണ് സംസാരിക്കുന്നത്.  എന്നാൽ നിനക്ക് ലഭിച്ചതോ "ആനന്ദ ദർശനം" എന്ന് ചെറിയ രീതിയിൽ വിവരിച്ചു അഗസ്ത്യ മുനി.   

എത്ര മണിക്കൂർ ഞാൻ ആ അതിശയത്തിൽ നിന്നിരിക്കുമോ എന്ന് അറിയില്ല.  വെയിൽ ചെറിയ തോതിൽ കുറയുവാൻ തുടങ്ങി. വളരെ മികച്ച രീതിയിൽ ഹനുമാൻ സ്വാമിയെ കാണുവാൻ സാധിച്ചതിന് ശേഷം അവിടെ നിന്ന് തിരിച്ചു മല ഇറങ്ങുവാൻ ഞാൻ വിചാരിച്ചു. 

ഏതോ ഒന്ന്  മനസ്സിൽ കുടുങ്ങിയിരിക്കുകയായിരുന്നു.  

പെട്ടെന്ന് എൻറെ പോക്കറ്റിൽ നിന്നും ഹനുമാൻ സ്വാമിയുടെ പാദത്തിൽ ഞാൻ Rs 101 വച്ചു, കാറ്റിൽ പറക്കാതിരിക്കുവാൻ അതിൻറെ ചുറ്റിലും കല്ലുകൾ വച്ചതിനു ശേഷം ഞാൻ അവിടെന്നു ഇറങ്ങി.

മലയിൽ നിന്നും താഴെ ഇറങ്ങുന്നത് വരെ ഒരു മനുഷ്യനെയും ഞാൻ അവിടെ കണ്ടില്ല. അവിടെ എല്ലാം ഞാൻ നോക്കി, പക്ഷേ എൻറെ കണ്ണിൽ ആരെയും അവിടെ കാണുവാൻ സാധിച്ചില്ല.

താഴെഉള്ള ശ്രീ രാമൻറെ ക്ഷേത്രത്തിൽ ഞാൻ പോയി. ആരും വന്ന് പോയതായോ, ക്ഷേത്ര ഗർഭ ഗൃഹം തുറന്ന് വിളക്ക് തെളിയിക്കുകയോ അതോ ഒരു നൈവേദ്യം നൽകിയതായോ കാണുവാൻ സാധിച്ചില്ല.

ആദ്യം എനിക്ക് ഉണ്ടായിരുന്ന ദാഹമോ, വിശപ്പോ ഒന്നും തന്നെ അപ്പോൾ ഉണ്ടായിരുന്നില്ല. ഇരട്ടി ശക്തിയോടെ വളരെ വേഗത്തിൽ ഞാൻ മല ഇറങ്ങുകയായിരുന്നു. ആദ്യം കാണപ്പെട്ട ആ നീരുറവയുടെ അടുത്തേക്ക് ഞാൻ ചെന്നു.

ആ ചാരായ പാന അങ്ങനെ തന്നെ ഇരിക്കുകയായിരുന്നു, ആരും വന്ന് എടുത്തിട്ടില്ല. ഒരിക്കൽ കൂടി ആഗ്രഹം തീരുന്നതു വരെ ഞാൻ ആ വെള്ളം കുടിക്കുകയായിരുന്നു, തികച്ചും ദേവാമൃതമായിരുന്നു.

വൈകുന്നേരം ഏകദേശം 6:00 - 6:30 മണിയോടെ ഞാൻ മലയുടെ അടിവാരത്തിൽ എത്തി ചേർന്നു. എനിക്ക് ഒരു ആഗ്രഹം ഉണ്ടായിരുന്നു, ആരെങ്കിലും ഒരാൾ ആ രണമണ്ഡലത്തിൽ ഉള്ള ഹനുമാൻ സ്വാമിയെ കുറിച്ച് പറയില്ലേ എന്ന്. അവിടെ നിന്നും കുറെ കൂടി വിവരങ്ങൾ ലഭിക്കില്ലേ എന്ന് കരുതി ഞാൻ നിന്നു.

എനിക്ക് അവിടെ ഹനുമാൻ സ്വാമിയുടെ ദർശനം ലഭിച്ചതിന് ശേഷം, എന്റെ മനസ്സിൽ കയറിയ ആ ഉർണർവ് വളരെ നല്ല ഒരു അനുഭൂതി ഉണ്ടാക്കി. ദൈവ കൃപ മൂലം എല്ലാം ഭംഗിയായി നടക്കും എന്ന് തോന്നി.

ഞാൻ എവിടെയാണ് ഉള്ളത് എന്താണ് ചെയുന്നത്, അതോ എന്താണ് ചെയ്യുവാൻപോകുന്നത് എന്നോ അറിയുന്നില്ല. 

എങ്ങനെയോ ട്രെയിൻ കയറി ഞാൻ നാട്ടിൽ എത്തി ചേർന്നു 

വീട്ടിൽ എത്തി ചേർന്നപ്പോൾ വലിയ ഒരു അതിശയം കാത്തിരിക്കുകയായിരുന്നു.

എൻറെ 'അമ്മ ഒരു മണി ഓർഡർ ലഭിച്ചതിന്റെ റെസിപ്റ്റമായി നിൽക്കുകയായിരുന്നു.

അതിൽ എൻറെ പേര്, വീടിന് അഡ്രസ്സുമായി ഹനുമാൻ സ്വാമിക്കുവേണ്ടി ഞാൻ കാണിക്കയായി നൽകിയ Rs 101 യുടെ റെസിപ്റ് തെലുങ്കിൽ എഴുതിയിരുന്നു, അതിന് തൊട്ട് താഴെ ശ്രീ രാമ ആഞ്ജനേയൻ ക്ഷേത്രം, രണമണ്ഡലം എന്ന് എഴുതപ്പെട്ടിരുന്നത് വിശ്വസിക്കുവാൻ സാധിച്ചില്ല.സിദ്ധാനുഗ്രഹം.............തുടരും!