07 February 2019

സിദ്ധാനുഗ്രഹം - 71




മന്ത്രാലയത്തിൽ എനിക്ക് ലഭിച്ച അനുഭവം, അതോടെ രണമണ്ഡലത്തിൽ ഹനുമാൻ സ്വാമിയുടെ ദർശനം ലഭിച്ചതും, അവിടെ കാണിക്കയായി കൊടുത്ത പണത്തിന്  അടുത്ത ദിവസം തന്നെ, റെസിപ്റ് വീട്ടിൽ വന്ന് എത്തിയതിന് അതിശയിച്ചു നിന്നു എൻറെ അമ്മ, മാത്രമല്ല അവർ ആരും തന്നെ ഇത് വിശ്വസിച്ചില്ല. എൻറെ അമ്മ പോലും.

അഗസ്ത്യ മുനിയുടെ ജീവ നാഡി ഞങ്ങൾ വിശ്വസിക്കുന്നു, എന്നാൽ ഇത്തരം ഒരു ദൈവീക നിയമനത്തെ കുറിച്ച് മാത്രം വിശ്വസിക്കും വിധം ഉണ്ടായിരുന്നില്ല. ജീർണിക്കുവാൻ തന്നെ കഷ്ടമായിരിക്കുന്നു എന്ന് പലരും പറഞ്ഞിട്ടുണ്ട്. 

നിൻറ്റെ കാൽപനിക ശക്തി തന്നെയാണ് ഏതെല്ലാം, ഈ കലിയുഗത്തിൽ ദൈവമോ, പ്രത്യക്ഷമാകുന്നത്? അത്ര ദൂരത്തിന് നീ യെന്ത 24 മണിക്കൂറും, പൂജ യോ അതോ പുരസ്‌കാരം എന്ന് ഇരികുകയാണോ? വലിയ വലിയ മഹാന്മാർക് ലഭിക്കാത്ത ആ ഭാഗ്യം നിനക്ക് വളരെ നിഷ്പ്രഭം ലഭിച്ചുവോ? ഇതെല്ലാം  കള്ളം! എന്ന് മനസ്സിൽ തോന്നിയത് അത് പോലെ തന്നെ പറയുന്ന ഒരു ചില ആധ്യാത്മിക യുക്തിവാദികളും ഉണ്ട്.

അഗസ്ത്യ മുനി ഇത്തരം പല അതിശയങ്ങൾ ചെയുന്നത് സന്തോഷം തന്നെയാണ്. എന്നാൽ അത് നിനക്ക് മാത്രം ഒറ്റയ്ക്കു കാണിച്ചു തരുന്നത്  അതിൽ എന്ത് ന്യായം.ഞാനും പല സ്ഥലങ്ങളിൽ ജീവ നാഡി നോക്കിയിരിക്കുന്നു. തള്ളവിരലിൻറെ രേഖ മൂലമാണ് നാഡി പറയാറുള്ളത്‌.  അതിൽ ശുദ്ധമായ തമിഴും വരുന്നു. എന്നാൽ, നീ പറയുന്ന ഈ നാഡി വ്യതാസമായിരിക്കുന്നു.  എന്നിക്ക് സത്യമായി ഇത് വിശ്വസിക്കുവാൻ സാധിക്കില്ല, സാധിക്കുകയുമില്ല എന്ന് പറഞ്ഞ സ്വന്തക്കാരും ഉണ്ട്. 

ഇങ്ങനെ നടന്നതായി വേറെ ആരോടും പറയരുതേ. ഒന്ന് നിനക്ക് ബ്രഹ്മ പിടിച്ചിരിക്കും, അല്ലെങ്കിൽ അഗസ്ത്യ മുനിയുടെ ജീവ നാഡിയുടെ പേര് പറഞ്ഞു കബളിപ്പിക്കുന്നതായേ മനസ്സിലാക്കേണ്ടത്. നിനക്ക് എന്തിനാണ് ഇത്തരം ഒരു ജീവിതം എന്ന് പറഞ്ഞ ആളുകളും ഉണ്ട്. 

നീയോ ജീവ നാഡി കൊണ്ട് ഒരു സാമ്പത്യവും ഉണ്ടാകുന്നില്ല. സംബാധിക്കുവാൻ പോകുന്നുമില്ല. ഇങ്ങനെ പ്രഹ്ളാദന്റെ പേരും രാഘവേന്ദ്ര സ്വാമിയുടെ പേരും പറഞ്ഞു, ഹനുമാൻ സ്വാമിയുടെ പേരും പറഞ്ഞു ഒരു പരസ്യം ചെയ്യുന്ന നിനക്ക് ദുഷ്‌പേര് മാത്രമേ വരുകയുള്ളു. ഇതെല്ലാം വിട്ടേക്ക് എന്ന്അവർ എന്നോട്  പറഞ്ഞ സുഹൃത്തുക്കളും ഉണ്ട്.

എല്ലോരും ചോദിച്ച ചോദ്യത്തേക്കാളും എൻറെ അമ്മ ഒരേ ഒരു  ചോദ്യം എന്നോട് ചോദിച്ചു. 

"ഞാൻ കാരണമാണ് നിനക്ക് ഹനുമാൻ സ്വാമിയുടെ ദർശനം ലഭിച്ചതായി അഗസ്ത്യ മുനി പറഞ്ഞതായി നീ പറഞ്ഞു. എങ്കിൽ 40 വർഷമായി എല്ലാം ദിവസവും ശ്രീ രാമജയം എഴുതി വന്ന എനിക്ക് അല്ലേ ശ്രീ രാമ - ഹനുമാൻ സ്വാമിയുടെ ദർശനം ലഭിക്കേണ്ടത്, പക്ഷേ അത്, എന്ത് കൊണ്ട് ലഭിച്ചില്ല?"

മറ്റ് എല്ലോരും പറഞ്ഞതല്ലാതെ എൻറെ അമ്മ പറഞ്ഞ വാക്കുകൾ എനിക്ക് നന്നായി കൊണ്ടു. 

അഗസ്ത്യ ജീവ നാഡിയെ പറ്റി എനിക്ക് ഇപ്പോഴും മൊത്തമായും അറിയില്ല. ഇത് എന്ത് കരണമായാണ് എൻറെ കൈകളിൽ വന്നത്? ഇനിയും എത്ര ദിവസം / വർഷങ്ങൾ ഞാൻ അഗസ്ത്യ മുനിയുടെ ജീവ നാഡി വായിച്ചുകൊണ്ടിരിക്കണം? എനിക്ക് ലഭിച്ച പല അവസരങ്ങളും ഈ ജീവ നാഡി കേൾക്കുവാൻ വരുന്നവർക്ക് ഇല്ലല്ലോ, ഇത് എന്ത് കൊണ്ട്?

അഗസ്ത്യ മുനി പറയുന്നത് പോലെ എല്ലോർക്കും നടക്കുന്നുവോ, നടന്നാൽ സന്തോഷം. നടന്നില്ലെങ്കിൽ ദൈവീക വാക്ക് തെറ്റായി ഉപയോഗിച്ചതായി വിചാരിക്കുകയൊള്ളു? ഇതിന് കാരണം എന്താണ്? തെറ്റ് ആരുടേയതാണ് ഇത് എന്നുമെല്ലാം അഗസ്ത്യ മുനിയുടെ ജീവ നാഡി എൻറെ കൈയിൽ ലഭിച്ചു വായിക്കുമ്പോൾ ഉണ്ടാവുന്ന ഒരു അനുഭൂതി.

ചില സമയം ജീവ നാഡി വായിക്കുന്ന അനുഭവങ്ങൾ ആരോടും ഒപ്പം പറയാനാവാതേ സന്തോഷപ്പെടാനുള്ള സന്ദർഭങ്ങളും ഏർപ്പെട്ടു. മറ്റുള്ളവരെ പോലെ ഇരുന്നാൽ പോരെ, എന്തുകൊണ്ടാണ് അഗസ്ത്യ മുനിയുടെ ജീവ നാഡി എനിക്ക് ലഭിക്കേണ്ടത്? അത് വായിച്ചു എനിക്ക് ദുഷ്‌പേര് മാത്രമേ ഉണ്ടാകുകയുള്ളൂ. പലരും എന്നെ മറ്റു രീതിയിൽ കാണുവാൻ തുടങ്ങിയ സന്ദർഭങ്ങളും ഉണ്ട്. 

ഇപ്പോൾ എൻറെ അമ്മ എന്നെ അത്തരം നോക്കിയപ്പോൾ, ആ നിമിഷം തന്നേ ജീവ നാഡി അടുത്തുള്ള ആറ്റിൽ എറിഞ്ഞാലോ എന്നുപോലും എനിക്ക് തോന്നി.

എല്ലോരും പറഞ്ഞ നല്ലതും, ചീത്തയും ഞാൻ കേട്ടു. ആർക്കും ഒരു ഉത്തരവും ഞാൻ വ്യക്തമായി നൽകുവാൻ സാദിച്ചില്ല. മന്ത്രാലയ - രണമണ്ഡലം പോയ സന്തോഷം മൊത്തമായും എപ്പോൾ ഇല്ല. മാത്രമല്ല അതിന് ശേഷം. അഗസ്ത്യ മുനിയോട് തന്നെ ഇതിനെ കുറിച്ച് ഒന്ന് ചോദിക്കാം എന്ന് കരുതുമ്പോൾ, അത് ഒരു അഷ്ടമി, നവമി, ഭരണി, കാർത്തിക എന്നീ ദിവസങ്ങൾ ഏതെങ്കിലും വരുന്നതുമൂലം, ഞാനും മൗനമായി ഇരുന്നു.

അത് ഒരു ദിവസം രാവിലെ ബ്രഹ്മ മുഹൂർത്ത സമയം. പ്രാർത്ഥന ചെയ്തതിന് ശേഷം ഞാൻ അഗസ്ത്യ മുനിയുടെ ജീവ നാഡി തുറന്നു......... 




സിദ്ധാനുഗ്രഹം.............തുടരും!