09 May 2019

സിദ്ധാനുഗ്രഹം - 76

അവിടെയുള്ളവർക് ഒരു സഭകൂടി അന്യദേശത്തിൽ നിന്നും വന്ന എന്നെ ഒരു കുറ്റവാളിയാക്കി എന്ത് ശിക്ഷ വേണമെങ്കിലും തന്നിരിക്കാം. കുറഞ്ഞ രീതിയിൽ ഒരു 100 പ്രാവശ്യമെങ്കിലും പൊതുസഭയിൽ  നമസ്കരിക്കുവാൻ പറഞ്ഞിരിക്കാം. അവിടെ അതാണ് ഏറ്റവും കുറഞ്ഞ ഒരു ശിക്ഷ. അതേ സമയം ഒരു കടുത്ത ശിക്ഷയാണെങ്കിൽ ആ ഗ്രാമത്തിലെ നടുവിലുള്ള മരത്തിൽ കെട്ടിയിട്ട്, കുടിക്കുവാൻ വെള്ളം മാത്രം ആരെയെങ്കിലും ഒരാളെ കൊണ്ട് കൊടുക്കുവാൻ പറഞ്ഞിട്ട്, രണ്ട് ദിവസത്തിന് ശേഷം, കേട്ട് അഴിച്ചു വിടും. അതേ സമയം അത് അവിടെയുള്ളവർ ആരെങ്കിലും മാനെങ്ങിൽ കഠിനമായ ശിക്ഷ നൽകിയിട്ട് നാട്ടിൽ നിന്നും ഒരു വർഷം പുറത്താക്കും. ഇത്തരം നാട്ടിൽ നിന്നും പുറത്താക്കപ്പെട്ടവർക് ഒരു കാരണവശാലും നാട്ടിൽ പ്രവേശിക്കുവാൻ അർഹതയില്ല. അവർക്കു വിവാഹം കഴിഞ്ഞിരുന്നാലും അതോ അവർക്കു വേറെ സമ്പത്തുകൾ ഇരുന്നാലും, വീട്ടുകാർ ഇരുന്നാലും ആ ഒരു വർഷകാലം അജ്ഞാതവാസം തന്നെ കൈക്കൊള്ളണം. ഇത് എനിക്ക് പിന്നീടാണ് അറിയുവാൻ സാധിച്ചത്. 

ഒരു സമയം ഞാൻ ഈ വിവരം നേരത്തെ തന്നെ അറിഞ്ഞിരുന്നാൽ തീർച്ചയായും അവിടേക്കു ഒരു കാരണവശാലും പോയിരിക്കില്ല. എനിക്ക് ആ മലയിൽ രാത്രി സമയം എനിക്ക് സിദ്ധന്മാർ മൂലം ലഭിച്ച വേദ കോശത്തെ കാളിലും ആ ഗ്രാമത്തിൽ ഉള്ള സഭയുടെ ശിക്ഷ വിധി, ഉണ്ടായിരുന്ന സന്തോഷത്തെ വേരോടെ മാറ്റി മരണഭയം ഉണ്ടാക്കി എന്നത് സത്യം തന്നെ. 

ആര് ചെയ്ത പുണ്യമാണോ യാതൊരു വിധ അപമര്യാദ രീതിയൊന്നും നടക്കാതെ ഞാൻ രക്ഷപെട്ടു. ഇതെല്ലാം ചിന്തിക്കുമ്പോൾ എനിക്ക് അഗസ്ത്യ മുനിയുമായുള്ള ഈ ബന്ധം വേണോ എന്ന് ആലോചിച്ചുപോകുന്നു? എന്നൊരു ആലോചന എന്നിൽ ഉണ്ടാകും,

യഥാ സമയം എന്തോ പറഞ്ഞു എല്ലൊരെയും അതിശയിക്കും വിധത്തിൽ ഇരുത്തി ഏതോ ഒരു വിധം എന്നെ അവിടെ ഉണ്ടായിരുന്ന സാഹചര്യത്തിൽ നിന്നും രക്ഷപെടുത്തി വന്നാലും, ചില സമയം ഉണ്ടാകുന്ന താമസങ്ങൾ, സാഹചര്യത്തിൽ പെട്ട് പോകുമ്പോൾ, അഗസ്ത്യ മുനിയെ ഞാൻ മനസിനുള്ളിൽ വഴക്കു കൂടുന്നത് എനിക്ക് ആവശ്യമാണോ? എന്ന ആലോചനകൾ ഉണ്ടാകും.

പ്രസിഡന്റ് മാത്രം എനിക്ക് ആ സമയം അനുകൂലമായി നിന്ന് തന്നെ അപമാനിച്ചു വിട്ടല്ലോ എന്ന് കരുതി എന്നെ ശിക്ഷിച്ചിരുന്നാൽ എൻറെ ഗതി അതോഗതി തന്നെയാണ്. 

ഇല്ലെങ്കിൽ, നാഡിയിൽ പറഞ്ഞതുപോലെ 8 മണിക്കൂർ നേരത്തിൽ അദ്ദേഹത്തിൻറെ അനുജൻ വന്നില്ലെങ്കിലും എൻറെ കാര്യം കഷ്ടം തന്നെയായിരിക്കും. അതില്ലെങ്കിൽ വേറെ രീതിക്കും നമുക്ക്  ആലോചിക്കാം. അതായത് പ്രെസിടെന്റിന്റെ അനുജനുമായി ഞാൻ നേരത്തെ ഇട്ട പദ്ധതിയാണ് ഇതുയെന്നു എന്നും അതിനായി അവിടെയുള്ള ഒരു ചിലർ ഇതിന് കൂട്ടുനിന്നതായും, അതിന് എന്നെ സംശയത്തിന് കാരണമായി വായിൽ വന്നത് ശിക്ഷയായി പറഞ്ഞു കൈ അല്ലെങ്കിൽ കാൽ മുടന്താക്കി ആ ഗ്രാമം വിട്ടു തന്നെ എന്നെ തുരത്തിയിരിക്കാം. 

ഇത്രയൂം ചെയ്തതിന് ശേഷം അഗസ്ത്യ മുനിയുടെ ജീവ നാഡി തീയിൽ വേണമെങ്കിൽ ഇട്ടു കത്തിച്ചിരിക്കാം. അത് മാത്രമല്ല ഈ ക്ഷേത്രത്തിലേക്ക്‌ ആരോടും പറയാതെ ഞാൻ പുറപ്പെട്ട് വന്നിരിക്കുന്നത്. അവിടെ എന്ത് തന്നെ എനിക്ക് നടന്നിരുന്നാലും ആർക്കും തന്നെ അറിഞ്ഞിരിക്കില്ല. ഒരു പക്ഷെ അറിഞ്ഞാലും അത് പുറത്തു പറഞ്ഞിരിക്കുകയുമില്ല. കണ്ടുപിടിക്കുവാനും സാധിക്കില്ല. ആ ദിവസം എൻറെ ജീവിതത്തിലും ഒരു തീരുമാനം ഉണ്ടായിരുന്നിരിക്കാം. 

എങ്ങനെയോ ഇത്രയും തടസ്സങ്ങൾ പൂർണമായും മാറ്റിത്തന്ന അഗസ്ത്യ മുനിയോട് നന്ദി പറയുകയോ? അതോ ഇത്രയും ചെയ്തു തന്നത് തന്നെ മതി എന്ന് പറഞ്ഞു, ആ ജീവ നാഡി അവിടെ വച്ച് തന്നെ വന്നാലോ? എന്ന് അറിയാതെ, പ്രസിഡന്റ് എൻറെ കൈ പിടിച്ചു ഞാൻ പറഞ്ഞത് മൊത്തമായും ശ്രദ്ധയോടെ കേട്ട് സന്തോഷിക്കാതെ ഒരു രീതിയിൽ ഭ്രാന്തു പിടിച്ചത് പോലെ നിൽക്കുകയായിരുന്നു എന്നത് മാത്രം സത്യം.

" അതേ പ്രസിഡന്റ് പറഞ്ഞുവല്ലോ", പിന്നെ എന്താ, ആശ്വാസമായി ഒരു കപ്പ് കാപ്പി കുടിച്ചിട്ട് ഇരിക്കുക. പ്രെസിഡന്റിന്റെ അനുജന് താങ്കളെ കുറിച് അറിയില്ല. അദ്ദേഹത്തെ അകത്തേക്ക് ഇരുത്തിയതിന് ശേഷം പ്രസിഡന്റ് വരും. അത് വരെ താങ്കൾ ഇവിടെ ഇരിക്കുക എന്ന് അവിടെയുള്ളവർ വളരെ സൗമ്യമായി എന്നോട് പറഞ്ഞു.

ഇതിനുള്ളിൽ ആരോ ആ തിട്ട വൃത്തിയാക്കി, അവിടെ ഒരു പായി ഇട്ടു അതിൽ ഇരിക്കുവാൻ പറഞ്ഞു. എൻറെ കൈയിൽ ഉണ്ടായിരുന്ന അഗസ്ത്യ മുനിയുടെ ജീവ നാഡി സൂക്ഷിച്ചിരുന്ന ആ പെട്ടി വളരെ ശ്രദ്ധയോടെ വാങ്ങി, വളരെ ഭക്തിയോടെ തൊട്ട് വണങ്ങി ആ പായിൽ വച്ചു. 

ഇദ്ദേഹം ചെയുന്നത് നോക്കി അവിടെയുള്ളവർ എല്ലോരും ഇതേ പ്രകാരം വളരെ ഭക്തിയോടെ ആ ജീവ നാഡി സൂക്ഷിച്ചിരുന്ന പെട്ടി തൊട്ട് വണങ്ങി. രാവിലെ എനിക്ക് ലഭിച്ച സ്വീകരണം എന്താണ്, ഇപ്പോൾ എനിക്ക് ലഭിക്കുന്ന സ്വീകരണം എന്താണ്? എന്ന് ഞാൻ ഒരു നിമിഷം ആലോചിച്ചുപോയി. ഓ...... ഇതു തന്നെയാണോ ജീവിതം എന്ന് മനസ്സ് ഒരു നിമിഷം എന്നോട് പറഞ്ഞതുപോലെ തോന്നി.

നാട്ടിലേക്ക് വന്ന പ്രസിഡന്റിന്റെ അനുജന്‌, ഇന്ത്യ - പാക്കിസ്ഥാൻ തമ്മിൽ നടന്ന യുദ്ധത്തിൽ കാലിൽ ബോംബേറ് കൊണ്ട്, 5 ദിവസം ഒരു അനാഥയെപോലെ ഒട്ടും ഓർമയില്ലാതെ ശ്രീനഗറിൽ ഒരു മലയടിവാരത്തിൽ കിടന്നിരുന്നു. പിന്നീട് മലയോരത്തിൽ ഉള്ള ഒരു ചിലർ ഇദ്ദേഹത്തെ കണ്ട് ആശുപത്രിയിൽ ചേർത്ത്, ബോംബേറ് കൊണ്ട ഒരു കാൽ എടുക്കണം എന്നായി. 

ഈ വാർത്ത നാട്ടിൽ അറിയിച്ചാൽ വീട്ടുകാർ പരിഭ്രാന്തരാകും. തൻറെ ഭാര്യ ഒരു പക്ഷേ ആത്മഹത്യ തന്നെ ചെയ്‌തേക്കും എന്ന് കരുതി പല വർഷം ആരോടും ഈ വാർത്ത അറിയിച്ചതുപോലും ഇല്ല. എന്നിരുന്നാലും ഇദ്ദേഹത്തിൻറെ ഒരു സുഹൃത്തിന് വളരെ കാലത്തിനു ശേഷം ഈ വാർത്ത അറിഞ്ഞിട്ടു, പ്രെസിഡന്റിനു ഒരു കാർഡ് അയച്ചിരിക്കുന്നു. 

താങ്കളുടെ അനുജന്‌ ഒരു കാൽ ഇപ്പോൾ ഇല്ല. ആർമിയിൽ നിന്നും അദ്ദേഹത്തെ പുറത്താക്കിയിരിക്കുന്നു. എന്നാലും നാട്ടിലേക്ക് വരാതെ ശ്രീനഗറിൽ തന്നെ അവൻ ചുറ്റി നടക്കുകയാണ്. അവന് നാട്ടിലേക്ക് വരാൻ ഉദ്ദേശം ഇല്ല എന്നത് ആ പോസ്റ്റ് കാർഡ് മൂലം അറിഞ്ഞ ആ പ്രെസിഡന്റ്, ഇതിനെ തനിക്ക് സാധകമാക്കി തൻറെ അനുജന്റെ ഭാര്യയോട് അനുജൻ യുദ്ധത്തിൽ മരിച്ചുപോയി എന്ന് പറഞ്ഞു അവരെയും തൻറെ വലയിൽലാക്കി അനുജന് സ്വന്തയുള്ള സമ്പത്തുകൾ ഒക്കെ തൻറെ കയ്യിലാക്കിയിരിക്കുന്നു എന്ന വാർത്ത അവിടെ കേൾക്കുവാൻ ഇടയായി.  

ഇപ്പോൾ പ്രെസിഡന്റിനു ഒരു ഭയം ഉണ്ടായിരുന്നു, മാത്രമല്ല ഒരു ഭീതിയും ഉണ്ടായിരുന്നു. മാത്രമല്ല എന്നോട് ഒരു ബഹുമാനവും, ആരാധനയും കാണുവാൻ സാധിച്ചു. ഏതെങ്കിലും ഒന്ന് വിപരീതമായി  നടന്നാൽ, തൻറെ അനുജൻ എന്ത് വേണമെങ്കിലും ചെയ്‌തേക്കും എന്ന ഒരു മരണ ഭീതിയും അദ്ദേഹത്തിൽ കാണുവാൻ എനിക്ക് സാധിച്ചു.

എല്ലോരെയും പോകാൻ പറഞ്ഞതിന് ശേഷം ഞാൻ അഗസ്ത്യ മുനിയുടെ ജീവ നാഡി എടുത്തു.

പ്രസിഡന്റിന്റെ അനുജൻ നേരത്തെ തന്നെ ഒരു വിധവയെ വിവാഹം കഴിച്ചവൻ. ഒരു ടിഫ്ഫിൻ സെന്റര് പോലെ ഒന്ന് നടത്തിവരുന്നു അവർ. അധിക ദിവസം അവൻ ഇവിടെ താമസിക്കില്ല. ഇവൻ ഇവിടേക്ക് വന്നത് തൻറെ ആദ്യ ഭാര്യയുടെ കർമം ചെയ്യുവാൻ. അവൾ ഇന്നേക്ക് രണ്ട് ദിവസം കൂടെ മാത്രമേ ജീവിച്ചിരിക്കുകയൊള്ളു. മുൻ ജന്മ ബന്ധമാണ് ഇവനെ ആ ശ്രീനഗറിൽ നിന്നും എവിടേക്ക് വരുത്തിയത്, എന്ന് പറഞ്ഞു അഗസ്ത്യ മുനി.

അവൻ വന്നതിൻറെ ഉദ്ദേശം തൻറെ ആദ്യ ഭാര്യയെ ഇവിടെ നിന്ന് കൂട്ടികൊണ്ടു പോകാം എന്ന ഒരു ആഗ്രഹത്തിലായിരുന്നു. എന്നാൽ വിധിയുടെ വിധാനം കാരണം ഇവൻ ആഗ്രഹിച്ചത് നടക്കില്ല. ഭാര്യയുടെ മരണത്തിനു ശേഷം ഇവൻ അവരുടെ സകല സമ്പത്തുകളും ഈ ക്ഷേത്രത്തിലേക്കു എഴുതി വയ്ക്കും. അങ്ങനെ തന്നെ നടക്കും!  നിൻറെ ജീവിതത്തിൽ ഒരു വിധത്തിലും അസംഭവങ്ങൾ നടക്കില്ല. കാരണം മുൻ ജന്മത്തിൽ പലരുടെയും ജീവിതത്തെ നീ ഒഴുക്കുന്ന നദിയിൽ നിന്നും രക്ഷപെടുത്തി. 

ഇതു കേട്ടതും കുലുങ്ങി കുലുങ്ങി കരഞ്ഞ അദ്ദേഹം അഗസ്ത്യ മുനിയുടെ നാഡിയുടെ മുന്നിൽ വന്നു സാഷ്ടാംഗമായി നമസ്കരിച്ചു. താൻ ചെയ്ത കുറ്റത്തിന് മാപ്പ് അപേഷിക്കുകയാണോ അതോ അനുജൻ തന്നെ കൊല്ലാതെ വിട്ടേക്കുമോ എന്ന് അഗസ്ത്യ മുനി പറഞ്ഞ വാക്ക് കേട്ട് ആനന്ദത്തിൽ വിതുമ്പുകയാണോ എന്ന് എനിക്ക് ഉറപ്പ് വരുത്തുവാൻ സാധിച്ചില്ല. 

എനിക്ക് എന്നതോ ഇത്തരമുള്ള ഒരു പ്രെസിഡന്റിന്റെ അടുത്ത് നിന്നും ഞാൻ രക്ഷപെട്ടുവല്ലോ എന്ന സന്തോഷമാണ് ഉണ്ടായിക്കൊണ്ടിരുന്നത്. എന്തെന്നാൽ ആ മലമുകളിൽ ഉള്ള ക്ഷേത്രത്തിൽ എനിക്ക് രണ്ടു ദിവസം രാത്രി താമസിക്കണം. എന്തെങ്കിലും വിധത്തിൽ പ്രസിഡന്റിന്റെ മനസ്സ് മാറി എന്തെങ്കിലും ചെയ്താലോ, എന്ന ഭയം ഉണ്ടായിരുന്നു. 

സന്ധ്യ സമയം തീരുവാൻ ഒരു ചില നാഴികകൾ മാത്രം ഉണ്ടായിരുന്നു. 

പ്രസിഡന്റും തന്റെ അനുജനും സുഖമില്ലാത്തവനെ കാണുവാൻ വേണ്ടി അടുത്തുള്ള ഗ്രാമത്തിലേക്ക് യാത്ര തുടങ്ങി.

പോകുന്ന സമയം, " എനിക്ക് എന്തെല്ലാം സൗകര്യങ്ങൾ ചെയ്തു തരണമോ, അതെല്ലാം ക്ഷേത്രത്തിൽ ഉള്ള പൂജാരി ചെയ്തു തരും", എന്ന് പറഞ്ഞിട്ട് അവർ പോയി.

എനിക്ക് സത്യത്തിൽ ആ ക്ഷേത്രത്തിലെ പൂജാരി സൗകര്യങ്ങൾ എല്ലാം ചെയ്തു തരുമോ അതോ ഇല്ലയോ എന്ന് സംശയം ഉണ്ടായിരുന്നു. രണ്ട് പഴവും കുടിക്കുവാൻ അൽപം വെള്ളം ഉണ്ടായിരുന്നാൽ മതി, ഇന്നത്തെ രാത്രി നീക്കുവാൻ സാധിക്കും, അത് കൊണ്ട് അതിന് വേണ്ടുള്ള സൗകര്യം ചെയ്തു തരുവാൻ ഞാൻ പറഞ്ഞു. 

നേരം രാത്രിയോട് അടുത്തപ്പോഴേക്കും ആ ക്ഷേത്രത്തിലെ പൂജാരി രണ്ടു പൊതിയും, അതോടൊപ്പം ഒരു കൂജ നിറയെ ജലവുമായി, ഒരു റാന്തൽ വിളക്കുമായി എൻറെ അരുകിൽ വന്നു.

അതിൽ ഒന്ന് സാമ്പാർ സാദം ( സാമ്പാർ  കൊണ്ട് മിക്സ് ചെയ്ത അരിയും), അടുത്തതിൽ  തൈയിർ സാദം മായിരുന്നു ( തൈയിർ കൊണ്ട് മിക്സ് ചെയ്ത അരിയും). കുടിക്കുവാൻ ഒരു കൂജ നിറയെ ജലവും, അതിൽ ഒരു ഗ്ലാസ്സും വച്ചിരുന്നു. ക്ഷേത്രത്തിൽ വിഷ ജന്തുക്കൾ കൂടുതലാണ് അതുകൊണ്ടു ശ്രദ്ധിച്ചു പൊക്കുക എന്ന് പറഞ്ഞു.

ആഹാരം വേണ്ട എനിക്ക്, കുടിക്കുവാൻ ജലം മാത്രം മതി എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു.

എന്നോട് താങ്കൾക്ക് വളരെ ദേഷ്യമാണ് എന്ന് തോന്നുന്നു. എന്തെന്നാൽ ഞാൻ താങ്കൾക്ക് വേണ്ടി ചെയ്തു കൊണ്ട് വന്നുള്ള ആഹാരം വേണ്ട എന്ന് പറയുന്നു. എൻറെ അറിവിൽ രാത്രി മല കോവിലിൽ പോയ ആരും തന്നെ തിരിച്ചു വന്നതായില്ല. താങ്കൾ ഈ പ്രദേശത്തിൽ പുതിയതാണ് അതു കാരണം അറിഞ്ഞിരിക്കുവാൻ സാധ്യമല്ല. അതുകൊണ്ടാണ് താങ്കളെ തടുത്തു നിറുത്തുവാൻ ശ്രമിച്ചത്, എന്നാൽ നടന്നില്ല. ഭഗവാൻറെ പുണ്യത്തിൽ താങ്കളുടെ ജീവൻ തിരിച്ചു ലഭിച്ചു. ഇതു പറയുന്നതിന് കാരണം, അത്തരം എന്തെങ്കിലും നടന്നാൽ ഈ ക്ഷേത്രത്തിന് ദോഷം ഉണ്ടാകും. മുൻപ് ഇത്തരം ജീവൻ പോയവർക്കുള്ള ശാന്തി ഹോമംപോലും നടന്നിട്ടില്ല. ഇതെല്ലാം ആലോചിച്ചിട്ടാണ് അങ്ങനെ ഞാൻ പറഞ്ഞത് എന്ന് പറഞ്ഞു ആ പൂജാരി.

ഇന്നലെ ഞാൻ രക്ഷപെട്ടു, എന്നാൽ അത് ഒരു പക്ഷേ എന്നായിരിക്കും, എന്ന് ഒരു തമാശ രൂപത്തിൽ ഞാൻ പറഞ്ഞു.

"സത്യമായി ഒന്നും തന്നെ താങ്കൾക്കു സംഭവിക്കില്ല, ഈ ആഹാരം എടുത്തുകൊണ്ട് പൊക്കുക. റാന്തൽ വിളക്കും സൂക്ഷിച്ചു വച്ചുകൊള്ളുക. രാത്രി സമയം എന്തെങ്കിലും ആവശ്യം ഉണ്ടായാൽ ഈ റാന്തൽ വിളക്ക് മിന്നി കാണിച്ചാൽ മതി. 

ഈ റാന്തൽ വിളക്ക് അത്തരം മിന്നി കാണിച്ചാൽ.....

ഞങ്ങൾ ഇവിടെ നിന്നും താങ്കൾക്കു വേണ്ടുള്ള രക്ഷയ്ക്കായി അവിടേക്ക് ഓടി വരും.

അതെന്നങ്ങനെ സാധിക്കും. ആര് തന്നെ മല കോവിലിൽ ദർശനത്തിനായി പോയാലും അവിടെ താമസിക്കുവാൻ പാടുള്ളതല്ല. അങ്ങനെ ഒരു പക്ഷേ അവിടേക്ക് പോയാൽ അവരുടെ ജീവൻ പോകും എന്ന് താങ്കളല്ലേ പറഞ്ഞത്. ഒരു പക്ഷേ ഞാൻ സഹായത്തിനായി റാന്തൽ വിളക്ക് മിന്നി കാണിച്ചാൽ ആര് മലയുടെ മുകളിൽ വരും. 

"പകുതി ദൂരം ഞങ്ങൾ വരും. താങ്കളും ഇറങ്ങി വരണം. ഏതെങ്കിലും സഹായം ചോദിച്ചാൽ ഞങ്ങൾ കൊടുക്കും. നിങ്ങൾ അത് സ്വീകരിച്ചു പിന്നീട് ക്ഷേത്രത്തിൽ തിരിച്ചു പോകാം. പക്ഷേ ഞങ്ങൾ മലയുടെ മുകളിൽ വരില്ല. അങ്ങനെ തന്നെ ഞങ്ങൾ മല ഇറങ്ങി വരും", എന്ന് വളരെ സമർത്ഥമായി വിവരിച്ചു ആ ക്ഷേത്രത്തിലെ പൂജാരി.

"അത് ശെരി". ഇത്തരം ആരെങ്കിലും അവിടെ താമസിച്ചു അവർക്കു ഈ രീതിയിൽ റാന്തൽ വിളക്ക് മൂലം നിങ്ങളോ അതോ നിങ്ങളുടെ ഗ്രാമത്തിൽ ഉള്ളവരോ മലയിൽ വന്ന് സഹായിച്ചിട്ടുണ്ടോ?

ഇതു വരെ അത്തരം നടന്നിട്ടില്ല. പ്രസിഡന്റ് ആണ് ഇത്തരം ഒരു ആലോചന പറയുകയും, താങ്കളെ നന്നായി നോക്കികൊല്ലുവാൻ പറഞ്ഞിട്ടുണ്ട്. അത് തന്നെനയാണ് ഞാൻ തങ്ങളോടു പറഞ്ഞത് എന്ന് പറഞ്ഞു വളരെ ദീർഘ സ്വരത്തിൽ.

ഏതോ എവറെസ്റ് കൊടുമുടി നോക്കി "ടെൻസിംഗ്" പോകുന്നത് പോലെ എന്നെ അവിടെയുള്ള ഗ്രാമത്തിലുള്ളവർ ആ മല ക്ഷേത്രത്തിലേക്ക് വഴി നടത്തി. അവർ അപ്പോൾ എന്നെ നോക്കിയ നോട്ടത്തിൽ ഒരു പാട് അർഥങ്ങൾ ഉണ്ടായിരുന്നു.

ഇന്നലെ രക്ഷപെട്ടു, പക്ഷേ ഇന്ന് അവൻ രക്ഷപെടില്ല എന്ന് പറയുന്നത് പോലെ ഉണ്ടായിരുന്നു.

ഈ പ്രെസിഡന്റിനു ഒട്ടും വിവരം ഇല്ല. എന്തിനാണ് ഈ ഗ്രാമത്തിൽ ഉണ്ടായിരുന്ന ഒരു ആചാരം അദ്ദേഹം മാറ്റിയാലോ...........ഇതിനെല്ലാം ആ ദൈവം ചോദിക്കാതെ വിടില്ല, കാത്തിരുന്ന കാണുക. ഇന്ന് എന്താണ് നടക്കുവാൻ പോകുന്നത് എന്ന് രാവിലെ അറിയുവാൻ പോകുന്നു എന്ന് ആരോ വളരെ നേരിയ സ്വരത്തിൽ പറഞ്ഞത്, കേൾക്കുവാൻ ഇടയായി.

ധൈര്യം സംഭരിച്ചു അഗസ്ത്യ മുനിയുടെ സഹായത്താൽ ഞാൻ ക്ഷേത്രത്തിൽ കയറിയപ്പോൾ എവിടെ നിന്നോ ഒരു കുറുക്കൻ ഊളി ഇടുന്നതു കേട്ടു.................. 


സിദ്ധാനുഗ്രഹം.............തുടരും!

02 May 2019

സിദ്ധാനുഗ്രഹം - 75_A


"അതേ എന്താണ് മലയിൽ നടന്നത് എന്ന് അവർ ചോദിക്കുകയല്ലേ", ഉത്തരം പറയുക.

ഞാൻ അവിടെ എന്താണോ നടന്നത് അതെല്ലാം അങ്ങനെ തന്നെ അവതരിപ്പിച്ചു. ഇത്തരം പറയുന്നതിന് മുൻപ് അഗസ്ത്യ മുനിയോട് മാനസീകമായി മാപ്പ് ചോദിക്കുകയും ചെയ്തു. എന്തെന്നാൽ ഇതിനെ കുറിച്ച് ആരോടും പറയേണ്ട എന്ന് അഗസ്ത്യ മുനി മുൻപ് തന്നെ  പറഞ്ഞിരുന്നതാൽ അദ്ദേഹത്തോട് ആദ്യം തന്നെ മാനസീകമായി മാപ്പ് ചോദിച്ചതിന് ശേഷം അവരോടു വിവരിച്ചു. 

ഞാൻ പറഞ്ഞത് അവർ കേട്ടൂ എന്ന് അല്ലാതെ, ഭൂരിപക്ഷം ജനങ്ങളും ഞാൻ പറഞ്ഞത് വിശ്വസിച്ചില്ല. എങ്ങനെ ഞാൻ അവിടെയുള്ളവരെ വിശ്വസിപ്പിക്കുക എന്ന് അറിയാത്ത ഞാൻ, അവിടെയുള്ളവർക് അഗസ്ത്യ മുനിയുടെ ജീവ നാഡി നോക്കി പറയാം എന്ന് പറഞ്ഞു, പക്ഷേ അതിന് മുൻപ് ഞാൻ പ്രാഥമിക ക്രിയകൾ ചെയ്തു, പൂജയും ചെയ്തിരിക്കണം. അതിനുവേണ്ടുള്ള സൗകര്യം ചെയ്താൽ അവിടെയുള്ളവർക്  എപ്രകാരമാണോ എനിക്ക് അഗസ്ത്യ മുനിയുടെ അനുഗ്രഹത്താൽ അവിടെ എനിക്ക് ലഭിച്ച അതേ അനുഭവം നിങ്ങൾക്കും അനുഭവിക്കുവാനുള്ള അവസരം ഞാൻ ഒരുക്കി തരാം എന്ന് ഉറപ്പു നൽകി.

ഏകദേശം അര മണിക്കൂറിന് ശേഷം അവിടെയുള്ളവർ എൻറെ ഈ അപേക്ഷ സ്വീകരിച്ചു.

ഇതിൽ അതിശയം എന്തെന്നാൽ, എന്നെ കഠിനമായി ശിക്ഷിക്കണം എന്ന് തീരുമാനിച്ചിരുന്ന ആ പ്രെസിഡന്റിന്റെ വീട്ടിൽ വച്ച് തന്നെ എന്നിക്ക് പ്രാഥമിക കർമങ്ങൾ, മറ്റും പൂജയും ചെയ്യുവാനുള്ള ഏർപ്പാട് ചെയ്തു. 

ഒരു മണിക്കൂറിനു ശേഷം.

രാവിലെ എന്നെ കാണുവാൻ വന്ന അതേ കൂട്ടം വേറെഒരിടത്തേക്കുംപോകാതെ പ്രെസിഡന്റിന്റെ വീടിന് മുൻവശം ഒരു രാഷ്ട്രീയക്കാരന്റെ പ്രസംഗം കേൾക്കുവാൻ വേണ്ടി ഇരിക്കുന്നത് പോലെ അവിടെ കൂടിയിരുന്നു. 

വീടിന് പിൻവശത്തിലൂടെ ഞാൻ ഒരു പക്ഷേ രക്ഷപെട്ടുപോയാലോ എന്ന് കരുതി അവിടെയും ജനങ്ങൾ നിൽക്കുകയായിരുന്നു. 

എന്തെങ്കിലും കള്ളം പറഞ്ഞിരുന്നാൽ ആ ഗ്രാമത്തിൽ നടക്കുന്ന പഞ്ചായത്തിലൂടെ ശിക്ഷയും ലഭിച്ചിരിക്കും. അവരുടെ മുന്നിൽ നിന്നും അത്ര പെട്ടെന്ന് രക്ഷപെടുവാൻ സാധിക്കില്ല, ഭാഗ്യവശാൽ അവിടെയുള്ള പ്രെസിഡന്റിന്റെ മനസ്സ് കുളിർന്നു.

പ്രാർത്ഥനക്ക് ശേഷം ഞാൻ അഗസ്ത്യ മുനിയുടെ ജീവ നാഡി എടുത്തു.

എന്നെക്കുറിച്ചു അഗസ്ത്യ മുനി എന്താണ് പറയുന്നത് എന്ന് ആദ്യം പറയുക. ഇത് സത്യമായി ഇരുന്നാൽമതി വേറെയൊന്നും പറയേണ്ട ആവശ്യമില്ല എന്ന് പറഞ്ഞു അവിടത്തെ പ്രസിഡന്റ്. 

"ശെരി, ഞാൻ നാഡി വായിക്കുവാൻ പോകുന്നു," എന്ന് പറഞ്ഞിട്ട് ഞാൻ ജീവ നാഡിയിൽ നോക്കി.

താങ്കളുടെ പേര് അവിനാഷിലിംഗം. താങ്കൾക് ഒരു സഹോദരനും ഉണ്ട്. ചെറു പ്രായത്തിൽ എല്ലാവിധ സൗഭാഗ്യങ്ങളും ഉള്ള ഒരു കുടുംബമായിരുന്നു. താങ്കളുടെ അച്ഛന് രണ്ട് ഭാര്യമാർ. ഇതു കാരണം താങ്കളുടെ കുടുംബം പിന്നീട് രണ്ടായി വിഭജിച്ചു. താങ്കളുടെ സഹോദരൻ കല്യാണം കഴിച്ചതിനു ശേഷം കര സേനയിൽ ലഭിച്ച ഉദ്യോഗത്തിൽ പോയി. 10 വർഷമായി അദ്ദേഹം തിരിച്ചു വന്നിട്ടില്ല. 

സഹോദരൻ തിരിച്ചു വരാത്തതിനു കാരണം, ശ്രീനഗറിൽ നടന്ന പാക്കിസ്ഥാനുമായുള്ള യുദ്ധത്തിൽ മരിച്ചുപോയി കാണും എന്ന് പറഞ്ഞു, അവൻറെ സമ്പത്തും താങ്കൾ അപഹരിച്ചു. അത് മാത്രമല്ല അദ്ദേഹത്തിൻറെ ഭാര്യയെ ഭലം പ്രയോഗിച്ചു നിങ്ങളുടെ രണ്ടാം ഭാര്യയാക്കി. അത് കാരണം നിങ്ങളുടെ ആദ്യ ഭാര്യ കിണറ്റിൽ വീണു മരിച്ചു. ഇത് സത്യം തന്നെയാണല്ലോ? എന്ന് അഗസ്ത്യ മുനിയുടെ ജീവ നാഡിയിൽ നിന്നും വന്ന വാക്കുകൾ ഞാൻ ശ്രദ്ധയോടെ വിവരിച്ചു.

ഇത് ഒട്ടും പ്രതീക്ഷിക്കാതെ ആ പ്രസിഡന്റിന്റെ മുഖം വളർന്നു. അവിടെയുള്ളവർക്കു ഈ രഹസ്യ വളരെ പരസ്യമായി അറിയുന്നതാൽ, അവർക്കു പോലും ഒന്നും പറയുവാൻ സാധിക്കാതെ പോയി. 

ചുറ്റുമുള്ള സാഹചര്യം ഒന്ന് നോക്കിയതിന് ശേഷം, സാർ ഞാൻ അടുത്ത വരി വയ്ക്കട്ടെ എന്ന് ചോദിച്ചു.

മൗനമായി അദ്ദേഹം തല കുലുക്കി.

മരിച്ചുപോയി എന്ന് പറഞ്ഞു താങ്കളുടെ സഹോദരൻ ഇപ്പോൾ നിന്നും 8 മണിക്കൂറിൽ ഒരു ചെറിയ ഊനവുമായി ഇവിടേക്ക് വരാൻ പോകുന്നു. ഇത് എങ്ങനെയാണ് താങ്കൾ പരിഹരിക്കുവാൻ പോകുന്നത്? എന്ന് അഗസ്ത്യ മുനി ഒരു ചോദ്യം ചോദിച്ചു വാക്കുകൾ സംഹരിച്ചു.

ഇത് കേട്ടതും ആ ഗ്രാമത്തിൽ ഉള്ള ജനങ്ങൾക്കിടയിൽ ഒരു ചർച്ചാവിഷയമായി തീർന്നു. വീടിന് മുൻവശം ആദ്യം അധികാരത്തോടെ മറ്റും വളരെ അലക്ഷ്യമായി എന്നെ നോക്കി നിന്ന പ്രെസിഡന്റ്, അഗസ്ത്യ മുനിയുടെ ജീവ നാഡി ഞാൻ വായിക്കുബോൾ അദ്ദേഹത്തിൻറെ മുഖം മാറിവരുന്നത് കാണുവാൻ സാധിച്ചു, മാത്രമല്ല ഒരു കുറ്റവാളിയെ പോലെ പതറുവാൻ തുടങ്ങി, തൻറെ തോളിൽ കിടന്ന വസ്ത്രം എടുത്തു അരയിൽകെട്ടി, പെട്ടെന്ന് എഴുനേറ്റു അവിടെയുള്ള എല്ലൊരെയും നോക്കിയിട്ടു താഴേക്ക് ഇരുന്നു.

ഇപ്പോഴാണ് എനിക്ക് സത്യത്തിൽ ഭയം ഉണ്ടായതു. എന്തെങ്കിലും തെറ്റ് പറഞ്ഞു ഞാൻ കുഴപ്പത്തിൽ പെട്ടുവോ? അതോ അഗസ്ത്യ മുനി എന്നെ പരീക്ഷിക്കുകയാണോ? എന്ന സംശയം ഉണ്ടായി. ഞാൻ പ്രാർത്ഥന ചെയുവാൻ തുടങ്ങി.

താഴെ ഇറങ്ങി ഇരുന്ന ആ പ്രസിഡന്റ് അവിടെ കൂടിയിരിക്കുന്ന ജനങ്ങളെ നോക്കി ഒരു പ്രാവശ്യം പറഞ്ഞു, ഞാൻ പെട്ടെന്നുള്ള ആവേശത്തിൽ എൻറെ ഭാര്യയുടെ മരണത്തിന് കാരണമായി. എൻറെ രണ്ടാമത്തെ ഭാര്യക്ക് ക്യാൻസർ ഉള്ളതായി പറഞ്ഞിരിക്കുന്നു മാത്രമല്ല അധിക ദിവസം അവർ ജീവിച്ചിരിക്കില്ല എന്നു പറഞ്ഞിരിക്കുന്നു. എൻറെ അനുജൻ മരിച്ചുപോയതായി പറഞ്ഞു, അവൻറെ സമ്പത്തെല്ലാം ഞാൻ അപഹരിച്ചത് നിങ്ങൾക്കെള്ളോർക്കും അറിയും. ഇതിനെല്ലാം ഒന്ന് ചേർന്ന് ഞാൻ ആണു - അണുവായി വേദനിക്കുകയാണ്. ഇദ്ദേഹം ജീവ നാഡി നോക്കി പറഞ്ഞതെല്ലാം സത്യമാണ്. ഇപ്പോൾ എൻറെ അനുജൻ ഇവിടെ വരാൻ പോകുന്നു എന്ന് ഇദ്ദേഹം പറയുന്നു, അത് മാത്രം സത്യമായിരുന്നെങ്കിൽ അഗസ്ത്യ മുനിയെ ഞാൻ പൂർണമായും വിശ്വസിക്കുന്നു. ഇദ്ദേഹത്തെയും ഞാൻ വിശ്വസിക്കുന്നു എന്ന് പറഞ്ഞു ആ പ്രസിഡന്റ്.

അവിടെയുള്ളവരും പ്രസിഡന്റ് പറഞ്ഞത് പോലെ സമ്മതിച്ചു.

രക്ഷപെട്ടു!! എന്ന് ഉള്ളിൽ ഞാൻ പറഞ്ഞുവെങ്കിലും, ഉച്ച സമയം 2:00 മണി വരെ ഉള്ളിൽ ഒരു ഭീതി ഉണ്ടായിരുന്നു. 

ആ പ്രസിഡന്റ് അദ്ദേഹത്തിറെ പരിധിയിൽ എന്തൊക്കെ എനിക്ക് വേണ്ടി ചെയ്യുവാൻ സാധിക്കുമോ അതെല്ലാം ചെയ്തു കൊടുത്തു. 

ഏകദേശം 3:00 മണിയോടെ പ്രസിഡന്റിന്റെ സഹോദരൻ അവിടെ വന്നു. അവിടെയുള്ളവർ എല്ലോരും അദ്ദേഹത്തെ വരവേൽകുവാൻ അവിടേക്കു വന്നു.

വണ്ടിയിൽ നിന്നും അദ്ദേഹം പുറത്തേക്ക് വരാൻ ചെറുതായി ശ്രമപ്പെട്ടു. ഞാനും കാത്തിരുന്നു അദ്ദേഹത്തെ ഒന്ന് നോക്കി. 

അദ്ദേഹത്തിന് ഒരു കാൽ ഇല്ല, അത് വെട്ടി എടുത്തിരിക്കുന്നു. 

പതറിപ്പോയി അവിടെയുള്ളവർ എല്ലോരും. അവരോടൊപ്പം ഞാനും സത്യത്തിൽ വേദനിച്ചുപോയി.

അഗസ്ത്യ മുനിയുടെ വാക്കുകൾ എപ്പോഴും ശുഭമായി തന്നെ നടക്കുമെങ്കിലും, ഇത്തരം ഒരു സങ്കടം ആ പ്രെസിടെന്റിനു നൽകേണ്ടിയിരുന്നില്ല എന്ന് എന്നിക്ക് തോന്നിയിരുന്നു.

അനുജനെ കെട്ടി പിടിച്ചു വിതുമ്പിയ ആ പ്രസിഡന്റ്, പിന്നീട് എന്നെ നോക്കി വന്നു "താങ്കൾ എത്ര ദിവസം വേണമെങ്കിലും ഇവിടെ താമസിക്കാം. ക്ഷേത്രത്തിലും പോയിവരാം.  മാത്രമല്ല ഞാനും ഈ ഗ്രാമത്തിലുള്ളവരും എപ്പോഴും ഒരു കൂട്ടിനു കാണും. എന്ന് പറഞ്ഞു എൻറെ കൈ പിടിച്ചു കൊണ്ട്."
സിദ്ധാനുഗ്രഹം.............തുടരും!

11 April 2019

സിദ്ധാനുഗ്രഹം - 75

ചില ശിവ ക്ഷേത്രങ്ങളിൽ അർദ്ധയാമ പൂജ ഒരു ചില സമയങ്ങളിൽ മാത്രമേ നടക്കാറുള്ളു. ശിവ രാത്രി ദിവസത്തിൽ ആറു കാല പൂജ തീർച്ചയായും ഉണ്ട്. മറ്റു ദിവസങ്ങളിൽ ശിവ ക്ഷേത്രങ്ങളിൽ അർദ്ധയാമ പൂജയായി നടക്കാറില്ല. എന്നാൽ ഈ ക്ഷേത്രത്തിലോ അധികം ജനങ്ങൾ വന്ന് പോകാത്ത, അതുപോലെ ആറു  കാല പൂജ പോലും ചെയുവാൻ സാധിക്കാത്ത ആ ക്ഷേത്രത്തിൽ 120 വർഷത്തിൽ ഒരിക്കൽ അഗസ്ത്യമുനിയുടെ മേൽനോട്ടത്തിൽ 18 സിദ്ധമാർ ഒന്ന് ചേർന്ന് അഭിഷേകം - ആലങ്കാരം, മറ്റും അർച്ചനയും ചെയുന്നത്, എനിക്ക് മാനസ്സികമായി നാലമ്പലത്തിന് പുറത്തു നിന്ന് അനുഭവിക്കുവാൻ സാധിക്കുവാനുള്ള ഭാഗ്യം ലഭിച്ചത് എന്ന് എനിക്ക് പോലും ഉൾക്കൊള്ളുവാൻ സാധിച്ചില്ല. 

ഇത് ഒരു കളിയായി തന്നെയായിരുന്നു ഞാൻ ആദ്യം മനസ്സിലാക്കിയത്. എന്നാൽ അവിടെ നടക്കുന്ന യഥാർത്ഥ സൂക്ഷ്മം എന്താണ് എന്ന് എനിക്ക് മനസ്സിലാക്കുവാൻ സാധിച്ചില്ല. അന്നേ ദിവസം മാത്രം ആരെങ്കിലും ഒരാൾ എൻറെ ഒപ്പം ഉണ്ടായിരുനെങ്ങിൽ ഈ സന്തോഷം എനിക്ക് പങ്കുവയ്ക്കുവാൻ സാധിച്ചേനെ. 

എന്നാൽ ആരും എൻറെ ഒപ്പം അന്നേ ദിവസം ഇല്ലാത്തതുകൊണ്ട്, അവിടെ നടന്ന സന്തോഷപരമായ എന്നാൽ അതിശയിപ്പിക്കുന്ന ആ സംഭവം മനസ്സിൽ ഒരേ സമയം സന്തോഷവും, സങ്കടവും ഉണ്ടാക്കി.

ഈ അത്ഭുതമായ സംഭവത്തിന് ശേഷം എനിക്ക് ഉറക്കം തന്നെ വന്നില്ല.  എപ്പോൾ പുലർച്ചയാകും, മല ഇറങ്ങി ആരോടെങ്കിലും ഇതിനെ കുറിച്ച് സംസാരിക്കുവാൻ സാധിക്കില്ലേ എന്ന് കരുതി, കൂട്ടിൽ അടച്ച ഒരു സിംഹത്തെപ്പോലെ ആ ക്ഷേത്രത്തെ രാത്രി മൊത്തവും ഞാൻ പ്രദക്ഷിണം ചെയ്യുകയായിരുന്നു. 

പുലർച്ച ഒരു 5 മണിയായിരിക്കും, ഒരു തണുത്ത കാറ്റ് ആ സമയം അടിക്കുകയുണ്ടായി. ആ കാറ്റിൽ പുഷ്പങ്ങളുടെ സുഗന്ധവും, ഒരു ചില ഔഷധ ചെടികളുടെ ഗന്ധവും ശരീരത്തിൽ അത് വരെ ഉണ്ടായിരുന്ന ക്ഷീണം അപ്പാടെ അകറ്റി. 

സൂര്യൻ നന്നായി ഉദിച്ചു വരുന്നത് വരെ ആ പ്രകൃതിരമണീയമായ അന്തരീക്ഷത്തിൽ എന്നെ മറന്നു ഞാൻ ഉറങ്ങി. മുഖത്തിൽ സൂര്യ രശ്മികൾ പതിഞ്ഞപ്പോൾ.

അവിടെ നിന്ന് ഓടിപോയി ശിവ ഭഗവാനെ തൊഴുത്തിന് ശേഷം ഞാൻ മല ഇറങ്ങുവാൻ തുടങ്ങി. ഞാൻ മല ഇറങ്ങുന്ന സമയം താഴ്ത്തേക്കു നോക്കുമ്പോൾ ഏകദേശം 20 അല്ലെങ്കിൽ 30 പേർ മല അടിവാരത്തിൽ കൂട്ടമായി നിൽക്കുകയും, അവർക്കു തമ്മിൽ സംസാരിക്കുമ്പോൾ എന്നെ നോക്കി കൈ കാണിക്കുന്നത് ശ്രദ്ധിക്കുവാൻ സാധിച്ചു. 

ദൈവമേ! ഇവരുടെ മുന്നിൽ ചെന്ന് നിൽകുമല്ലോ എന്ന ഭയം ഉള്ളിൽ ഉണ്ടായി.

ഇവരെ എങ്ങനെ കൈകാര്യം ചെയുക, മറ്റൊരു രീതിയിലും കള്ളം പറയുവാൻ സാധികില്ലലോ? "അഗസ്ത്യ മുനി" എന്ന് പറഞ്ഞാൽ ഇവർക്ക് അറിയുവാൻ സാധിക്കുമോ ഇല്ലയോ എന്ന് അറിയില്ലലോ? അതുമറ്റുമല്ല ആ ഗ്രാമത്തിൻറെ അച്ചടക്കം ലംഗിച്ചതിനായുള്ള ശിക്ഷയും ലാഭിക്കാം. എന്നാൽ അത് എന്ത് ശിക്ഷയായിരിക്കും? എന്ന് പല പ്രാവശ്യം ചിന്തിച്ചു? പിന്നീട് എന്ത് തന്നെ നടക്കട്ടെ എന്ന് കരുതി മനസ്സ് ദൃഢപ്പെടുത്തി. 

മല അടിവാരത്തിൽ  എങ്ങനെ ഇവൻ തിരിച്ചു വന്നു? എന്ന് അവിടെയുള്ളവർ അപ്പുറം - ഇപ്പുറം ചോദിക്കുവാൻ തുടങ്ങി. ചിലരുടെ നോട്ടത്തിൽ എന്നിൽ ദേഷ്യമുള്ളതായും അറിയുവാൻ സാധിച്ചു. ഒരു ചിലർക്ക് എനിക്ക് എങ്ങനെയെങ്കിലും ശിക്ഷ മേടിച്ചു കൊടുത്തതിനു ശേഷം മാത്രമേ പോകുവാൻ പാടുള്ളു എന്ന് നിൽക്കുകയായിരുന്നു. എന്നാൽ അവരിൽ കുറച്ചുപേർക്ക് മലയിൽ എന്താണ് രാത്രി സമയം നടന്നത് എന്ന് മനസ്സിലാക്കുവാൻ ഒരു ആഗ്രഹം ഉള്ളതായി കാണുവാൻ സാധിച്ചു. 

"അതേ" ഒന്ന് ഇവിടേക്ക് വരുക. 

ഒരു വയസ്സായ വ്യക്തി എന്നെ അധികാരത്തോടെ വിളിക്കുകയുണ്ടായി, ഞാനും മൗനമായി അദ്ദേഹത്തിൻറെ അടുത്തേക്ക് ചെന്നു. 

"നമസ്കാരം പറയൂക". അദ്ദേഹമാണ് ഈ ഗ്രാമത്തിലെ പ്രസിഡന്റ് എന്ന് ആ കൂട്ടത്തിൽ നിന്നും ആരോ ഉറച്ചു പറയുകയുണ്ടായി. 

ഞാനും ഒപ്പം കൊണ്ടുവന്ന സഞ്ചി താഴ്ത്തേക്കു വച്ചതിനു ശേഷം മര്യാദപൂർവ്വം തിരിച്ചു തൊഴുതുകൊണ്ടു നമസ്‍കാരം പറഞ്ഞു.

എന്നെ കുറിച്ച് അധികാരാത്മകമായി അന്വേഷിച്ചു. അദ്ദേഹത്തിൻറെ ഇടതു കൈ പലപ്പോഴായി മീശ മുറുക്കുന്നതായി കാണുവാൻ സാധിച്ചു. അതോടെ അദ്ദേഹത്തോട് ഞാൻ പറഞ്ഞത് കാര്യമായി ഉൾക്കൊണ്ടതായി തോന്നിയില്ല. 

50 വർഷമായി ഈ ക്ഷേത്രത്തിൽ രാത്രി സമയം ആരും തന്നെ താമസിക്കാറില്ല. അങ്ങനനെയിരിക്കും  ആ മലയുടെ മഹത്വം അറിഞ്ഞൂടാതവർ അടുത്ത ദിവസം രാവിലെ മരിച്ച നിലയിൽ മാത്രമേ കാണുവാൻ ഉണ്ടായിരുന്നു. ഇതിൽ നീ ഒരുത്തൻ മാത്രമാണ് ജീവനോടെ വന്നിരിക്കുന്നത്, എന്ന് അദ്ദേഹം പറഞ്ഞു.

എല്ലാം അഗസ്ത്യ മുനിയുടെ അനുഗ്രഹം എന്ന് ഞാൻ പറഞ്ഞു.

ഇത് അദ്ദേഹത്തിന് ഒട്ടും ഇഷ്ടമായില്ല, കോപത്തോടെ എന്നെ നോക്കി. 

"വെറുതെ കഥ പറയരുത്", ഞാൻ ഇതൊന്നും ഒട്ടും വിശ്വസികുന്നവൻ അല്ല. എന്തേ ഈ പ്രദേശത്തുള്ള ജനങ്ങൾ ഇതിൽ വിശ്വസിക്കാത്തത്. നിന്നെ കാണുമ്പൊൾ തന്നെ ഒരു സംശയം ഉണ്ടാകുന്നു. ക്ഷേത്രത്തിൽ നിന്നും ഏതെങ്കിലും സ്വർണം ലഭിക്കുമോ എന്ന് നോക്കുവാൻ വേണ്ടി വന്നതായിരിക്കും", എന്ന് അദ്ദേഹം പറയുകയുണ്ടായി. 

സത്യമായി അത്തരം ഒരു ഉദ്ദേശം എനിക്കില്ല. വേണമെങ്കിൽ നിങ്ങൾ എല്ലോർക്കും എന്നെ പരീക്ഷിക്കാം, എന്ന് പറഞ്ഞു. എന്നാലും ഇവിടത്തെ അവസ്ഥ ഇത്തരം ആകും എന്ന് ഞാൻ കുറച്ചുപോലും ആലോചിച്ചില്ല. പോകുന്ന ഒരു വേഗം നോക്കുകയാണെങ്കിൽ അവിടത്തെ മരത്തിൽ എന്നെ കെട്ടിയിടുന്നതായി കാണുവാൻ സാധിക്കും. 

പ്രതേകിച്ചു എന്നെ ഇന്നലെ രാത്രി വഴി മുടക്കിയ ക്ഷേത്രത്തിലെ പൂജാരിയുടെ നോട്ടം അത്തരമായിരുന്നു. അതും അല്ലാതെ ഈ പൂജാരി ആ പ്രെസിഡന്റിന്റെ കാതിൽ എന്തൊക്കെയോ ഇടയ്ക്കിടെ പറയുന്നുമായിരുന്നു.

പഞ്ചായത്തു കൂടി ഇദ്ദേഹത്തിന് ഒരു വഴി ഉണ്ടാക്കാം എന്നും ചിലർ പറഞ്ഞു.

"അതെല്ലാം പിന്നീട്. ആദ്യം ഇദ്ദേഹത്തിന്റെ സഞ്ചിയെല്ലാം പരിശോദിച്ചു നോക്കുക. അതിനു ശേഷം തീരുമാനിക്കാം", എന്ന് പറഞ്ഞു പ്രസിഡന്റ്.

ഇദ്ദേഹം ക്ഷേത്രത്തിൽ കൊള്ളയടിക്കുവാൻ വേണ്ടി വന്നതല്ല. അറിയാതെ ഇവിടം വന്നുപോയി. രണ്ട് അടി കൊടുത്തു ഉപദേശിച്ചു അയക്കുക എന്നും പറഞ്ഞു ഒരു ചിലർ.

"പ്രസിഡന്റ് സാർ, ധിറുതിയിൽ ഒരു തീരുമാനവും എടുക്കരുതേ. ഇദ്ദേഹം മല കോവിലിൽ താമസിച്ചു ജീവനോടെ വന്നത് തന്നെ ദേവാനുഗ്രഹമാണ്. പെട്ടെന്ന് ഒരു തീരുമാനം എടുത്ത് ദൈവ കോപത്തിന് പത്രമാകേണ്ട. മലയിൽ എന്താണ് നടന്നത് എന്ന് വിശദീകരിച്ചു ചോദിക്കുക എന്ന് ഒരു ചിലർ ചോദിച്ച. 

ഇങ്ങനെ ഓരോരുത്തരും, ഓരൊരു വിധത്തിൽ  അവർക്ക് തോന്നുന്നത്, പ്രെസിഡന്റിനോട്  പറയുവാൻ തുടങ്ങി.  

15 നിമിഷം കഴിഞ്ഞു..... സിദ്ധാനുഗ്രഹം.............തുടരും!04 April 2019

സിദ്ധാനുഗ്രഹം - 74_A
പുലിയോ കരടിയോ മറ്റും കാട്ടിലുള്ള മൃഗങ്ങളോ അവിടെ ഇല്ല. എന്നാൽ ആ ദൈവം ശക്തിയുള്ളതാണ്. ആരും തന്നെ രാത്രി സമയം അവിടെ താമസിക്കരുത് എന്ന് ഗ്രാമ പഞ്ചായത്തിൽ നിന്നും അറിയിപ്പ് ഉണ്ട്. എന്തിനാണ് ആ ക്ഷേത്രത്തെ കുറിച്ച് താങ്കൾ ചോദിക്കുന്നത് എന്ന് ഒരു സംശയം വരുന്ന രീതിയുള്ള ചോദ്യം ചോദിച്ചു. 

"ഇല്ല". ആ ക്ഷേത്രത്തിൽ മൂന്ന് ദിവസം എനിക്ക് രാത്രി സമയം താമസിക്കണം. അതിനുവേണ്ടിയാണ് ഞാൻ ചെന്നൈയിൽ നിന്നും വന്നിരിക്കുന്നത്. എന്ന് ഞാൻ വളരെ മടിച്ചു - മടിച്ചു പറയേണ്ട താമസം, ഒരു ഇടി വീണതുപോലെ പതറി പോയി ആ ചായ തട്ട് നടത്തിക്കൊണ്ടിരുന്ന വ്യക്തി. 

"സാർ, അങ്ങ് ഈ ഗ്രാമത്തിൽ ഒരു പുതിയ വ്യക്തിയാണ്. വേണ്ട. ആ ആഗ്രഹം വേരോടെ മാറ്റിയേകുക. നല്ല രീതിയിൽ നാട്ടിൽ പോയി ചേരുക. ഒറ്റ നോട്ടത്തിൽ നല്ല വിദ്യാഭ്യാസം ഉള്ള ഒരു ചെറുപ്പക്കാരനായി ഇരിക്കുന്നു. തങ്ങൾക്ക് യെന്തിനാണ് ഇത്തരം ഒരു വിപരീതമായി ചിന്ത. വെറുതെ വന്ന വഴി നോക്കി തന്നെ താങ്കൾ തിരിച്ചു പോകുക, എന്ന് വളരെ ദൃഢമായ സ്വരത്തോടെ അദ്ദേഹം പറഞ്ഞു. 

അഗസ്ത്യ മുനി എനിക്ക് തന്നിട്ടുള്ള ഉത്തരവ് എന്നത് മൂന്ന് ദിവസം ആ ക്ഷേത്രത്തിൽ രാത്രി സമയം താമസിക്കണം എന്നതാണ്. ഇത് നേരിട്ട് പറയാതെ ഞാൻ കാരണം മറച്ചു പറഞ്ഞു. അത് തന്നെ ആ ചായ തട്ട് നടത്തുന്ന വ്യക്തിയെ ക്ഷുഭിതനാക്കി. 

ഇതിനുള്ളിൽ അവിടെ വന്ന ഒരു ചില നാട്ടുകാരോട് , ചായ തട്ട് നടത്തുന്ന വ്യക്തി എൻറെ ആഗ്രഹം പറഞ്ഞപ്പോൾ, ഇവൻ ഒരു മണ്ടനാണോ എന്ന് അവർക്കു തോന്നി. എന്ന് അവിടെയുള്ളവർ എല്ലോരും എന്നെ അവിടെ നിന്നും മടക്കി അയക്കുന്നതിന് ദൃഡ മനസ്സുമായി ഇരിക്കുകയായിരുന്നു. 

ഞാൻ ഇതെല്ലാം കേട്ടു അവിടെ നിൽക്കുകയായിരുന്നു. എനിക്ക് സഹാഹത്തിനായി അവിടെയുള്ളവർ ആരും തന്നെ മുൻവന്നില്ല.

ദൈവമേ എന്തിനാണ് ഇത്തരം ഒരു ധർമ്മസങ്കടത്തിൽ അഗസ്ത്യ മുനി നമ്മെ ഇട്ടല്ലോ എന്നും ഉണ്ടായിരുന്നു. അവസാനമായി അവിടെയുള്ള ഏതെങ്കിലും ഒരു പ്രായമായ വ്യക്തിയോട് കാര്യങ്ങൾ തുറന്നു പറഞ്ഞാൽ അനുമതി ലഭിക്കുമല്ലോ എന്ന് തോന്നി, അതിനായി പരിശ്രമിച്ചു.

പക്ഷേ, അന്നേ ദിവസം ആ ഗ്രാമത്തിലെ മുതിർന്ന വ്യക്തിയായ ഗ്രാമ മുൻസിഫ് പോലും അവിടെ ഉണ്ടായിരുന്നില്ല.

അഗസ്ത്യ മുനിയോട് ഇതിനെ കുറിച്ച് ചോദിക്കുവനായി ജീവ നാഡി, ഞാൻ നോക്കി.

ഭയപ്പെടേണ്ട. ഒരു തടസ്സവുമില്ലാതെ നിനക്ക് മല കയറുവാൻ സാധിക്കും. അവിടെ ഒരു അതിശയം നിനക്ക് അർധരാത്രി കാണുവാൻ സാധിക്കും, എന്ന് പറഞ്ഞു വാക്കുകൾ ഉപസംഹരിച്ചു.

ജീവ നാഡിയിൽ നിന്നും അനുഗ്രഹ വാക്ക് ലഭിച്ചതും, എനിക്ക് ഒരു പുതിയ ഉണർവ് ലഭിച്ചത് പോലെ ഉണ്ടായിരുന്നു. നടക്കുന്നത് നടക്കട്ടെ എന്ന് ഞാൻ തീരുമാനിച്ചു. അവർ പറയുന്നത് ഒന്നും ചെവികൊള്ളാതെ ഞാൻ മലയുടെ മുകളിലേക്ക് പോകുന്ന വഴി മനസ്സിൽ അളക്കുവാൻ തുടങ്ങി. രാത്രിയിൽ വിശന്നാൽ എന്തും ചെയ്യും എന്ന് ഓർത്തു ആ ചായ തട്ടിൽ ഉണ്ടായിരുന്ന ബെൻ, പഴങ്ങൾ എല്ലാം ഞാൻ വാങ്ങിച്ചു. 

സന്ധ്യ സമയം ആകുവാൻ തുടങ്ങി. 

പെട്ടെന്ന് അവരോടു ഒന്നും പറയാതെ തന്നെ, ആ ഗ്രാമത്തിൽ ഉള്ള മലയുടെ മുകളിൽഉള്ള ക്ഷേത്രം നോക്കി നടക്കുവാൻ ആരംഭിച്ചു ഞാൻ. മനസ്സിൽ ധൈര്യം ഉണ്ടെങ്കിലും, ഒരു തരേയും  അറിയാത്ത ഈ ഗ്രാമത്തിൽ മലയിൽഉള്ള ക്ഷേത്രത്തിൽ മൂന്ന് ദിവസം താമസിക്കണം എന്ന് ആലോചിച്ചപ്പോൾ ഭയം ഉണ്ടായി. ഒരു സമയം ആ ഗ്രാമത്തിലുള്ള ജനങ്ങൾ വിശ്വസിക്കുന്ന വിധം ഞാൻ ജീവനോടെ മടങ്ങിയില്ലെങ്കിൽ? എന്ന ഒരു വിചാരവും മനസ്സിൽ വരുകയും ചെയ്തു. അത്ര മാത്രം ആ നാട്ടുകാർ എന്നെ ഭയപെടുത്തിയിരുന്നു. 

ആ മലയുടെ അടിവാരത്തിൽ ഉണ്ടായിരുന്ന അഗസ്ത്യ മുനിയെ വണങ്ങിയതിനു ശേഷം ഞാൻ മലകയറുവാൻ തുടങ്ങി. വലിയ കുന്നുകൾ ഒന്നും ഉണ്ടായിരുന്നില്ല. പടിക്കെട്ടുകൾ മാത്രം ഉണ്ടായിരുന്നുള്ളു. എന്നാൽ അത് അടുക്കനെ അല്ലായിരുന്നു. ഇടക്ക് - ഇടയായി ധാരാളം ചെടികൾ  വഴിയിൽ നിൽക്കുകയായിരുന്നു. 

കണ്ണെത്തും ദൂരത്തിൽ സർപ്പത്തിന്റെ തോലും കാണുവാൻ സാധിച്ചു. മനുഷ്യന്മാരെ ഭയന്നില്ലെങ്കിലും ഈ വിഷ ജന്തുക്കളെ ഭയന്ന് പകുതി ദൂരം കയറിയിരിക്കും. 

"ആരാണ് അത്, അവിടെ തന്നെ നിൽക്കുക, മുകളിലേക്ക് കയറരുത്, എന്ന് ഒരു നേരിയ സ്വരം ഒന്ന് കേൾക്കുവാൻ ഇടയായി. 

തല കുനിഞ്ഞു മല കയറിക്കൊണ്ടിരുന്ന ഞാൻ ഒരു നിമിഷം നിമിർന്നു നോക്കി. വയസ്സായ ഒരു വ്യക്തി മല ഇറങ്ങുകയായിരുന്നു. അടുത്തേക്ക് വന്നപ്പോൾ, അദ്ദേഹം ആ ക്ഷേത്രത്തിന്റെ പൂജാരിയാണ് എന്ന് മനസ്സിലാക്കുവാൻ സാധിച്ചു.

കിച്ചതു കൊണ്ട് വന്ന അദ്ദേഹം ഞാൻ ആരാണ് എന്ന് എന്നോട് ചോദിച്ചു. വളരെ സാവധാനം എല്ലാം കാര്യങ്ങളും ഞാൻ അദ്ദേഹത്തോട് പറഞ്ഞു.

"അഗസ്ത്യ മുനി തന്നെയാണോ ഇദ്ദേഹത്തെ അയച്ചത്, അതോ ഈശ്വരൻ തന്നെയാണോ എന്ന് അറിയില്ല.  നിങ്ങൾ വൈകുനേരത്തിനു ശേഷം അവിടേക്ക് പോകുവാൻ പാടില്ല. താമസിക്കുവാനും പാടില്ല, എന്ന് വളരെ നേരിയ സ്വരത്തിൽ അദ്ദേഹത്തോട് അറിയിച്ചു.

ഞാൻ പറയുന്നത് അദ്ദേഹം കേൾകുന്നതായി തോന്നിയില്ല. അദ്ദേഹത്തിന് പറ്റുമാണെങ്കിൽ എന്നെ വലിച്ചു താഴേക്ക് കൊണ്ട് വന്നു  എന്നെ അടിച്ചെന്നെ എന്നും എനിക്ക് തോന്നുവാൻ തുടങ്ങി. 

അദ്ദേഹത്തെ മനസ്സിലാകുന്നത് വളരെ കഷ്ടമാണ് എന്നത് മനസ്സിലാക്കി. പെട്ടെന്ന് അദ്ദേഹത്തെ മറികടന്ന്, ഞാൻ മല  കയറുവാൻ തുടങ്ങി.

അദ്ദേഹം എന്നെ നോക്കി ധാരാളം ശാപം നൽകിയത് അവിടെ പ്രതിധ്വനിച്ചു.

ചില നിമിഷം എന്നെ തന്നെ നോക്കിയതിനു ശേഷം, പിന്നീട് മല ഇറങ്ങുവാൻ തുടങ്ങി. 

അടുത്ത 22 നിമിഷത്തിൽ ഞാൻ ആ മല ക്ഷേത്രത്തിൽ എത്തി ചേർന്നു. ചെറിയ പ്രകാരം, ചെങ്കൽ, ചുണാമ്പൂ, കൽ കൊണ്ടുള്ള തൂണുകൾ മൂലം പല വര്ഷങ്ങള്ക്ക് മുൻപ് കെട്ടിയ ശിവായാലയമാണ് ഇത്. 

ഇരിക്കുവാൻ കൽ കൊണ്ടുള്ള തിണ്ണ ഉണ്ടായിരുനെങ്കിലും അതെല്ലാം പൊടി അടഞ്ഞിരിക്കുകയായിരുന്നു. ഒരു മനുഷ്യരുടെയും ആൾ സഞ്ചാരം ഇല്ല അവിടെ. ഒന്ന് - രണ്ട് വവ്വാലുകൾ പറന്നു പറന്നു അവിടെ ഇരുന്നു. അവിടെ ഒക്കെ ഞാൻ ഒന്ന് നോക്കി. സന്ധ്യ സമയം ആയതുകൊണ്ട് ആ ഗ്രാമം വളരെ സമാധാനമായി ഇരിക്കുകയായിരുന്നു. 

ആ ക്ഷേത്രത്തിൽ ഒരു വിധത്തിലും ഒരു വെളിച്ചവും ഉണ്ടായിരുന്നില്ല. ഗർഭഗൃഹത്തിൽ ഒരു തൂക്ക് വിളക്കിൽ നിന്നും ഒരു നേരിയ വെളിച്ചം കതകിന്റെ താക്കോൽ ദ്വാരത്തിലൂടെ ഞാൻ നോക്കി. 

ദാഹിക്കുകയാണെങ്കിൽ അവിടെ വെള്ളത്തിനു പോലുമുള്ള സൗകര്യമില്ല എന്നത് എനിക്ക് പിന്നീടാണ് മനസ്സിലായത്. ശെരി തന്നെയാണ് ഇതും അടുത്ത ഒരു രണമണ്ഡലം പോലെ ഇരിക്കുന്നു എന്ന് മനസ്സിലാക്കിയപ്പോൾ മനസ്സ് ചെറുതായി പതറിപ്പോയി. 

കുറച്ചു നേരത്തിനു ശേഷം. രാത്രിയുടെ ആദ്യ യാമത്തിൽ ധാരാളമായി മിന്നാമിനുങ്ങികൾ ആ ക്ഷേത്രത്തിൻറെ അടുത്ത് നിന്നും വരുന്നതായി കാണുവാൻ സാധിച്ചു. അവിടെ ചെന്ന് ഒന്ന് നോക്കാം എന്ന് കരുതി, അവിടത്തേക്കു ചെന്നപ്പോൾ.........

ആ പാറയിൽ നിന്നും ഒരു നൂൽ തരിപോലെ വെള്ളം വന്നുകൊണ്ടിരിക്കുകയായിരുന്നു. 

ഇതു കണ്ടതും എനിക്ക് പകുതി ജീവൻ ലഭിച്ചതുപോലെയായിരുന്നു. 

ആഹാ, അവിടെയുള്ള ആ ചെറു പാത്രത്തിൽ മൊത്തമായും ജലം ലഭിക്കുകയാണെങ്കിൽ ഇന്നത്തെ രാത്രി സമയത്തിന് ആവശ്യമായ ജലം അതിൽനിന്നും ലഭിക്കും. ആ ജലം നല്ലതാണോ അതോ അല്ലയോ, എന്നത് ആ സർവേശ്വരന് മാത്രമേ അറിയുകയുള്ളു. അത് കുടിക്കുകയാണെങ്കിൽ വരാനുള്ള 12 മണിക്കൂർ നല്ല രീതിയിൽ കൊണ്ടുപോകുവാൻ കഴിയും. അടുത്ത ദിവസം രാവിലെ മറ്റുള്ളതൊക്കെ നോക്കാം എന്ന ധൈര്യം ഉണ്ടായി.

ആദ്യ യാമം ഏകദേശം മധ്യമാകുമ്പോഴേക്കും അഗസ്ത്യ മുനി എത്തരമുളള അതിശയമാണ് എനിക്ക് ഇവിടെ കാണിക്കുവാൻ പോകുന്നത്, എന്നത് അറിയുവാനുള്ള ആഗ്രഹത്തോടെ ഞാൻ കാത്തിരുന്നു. 

രാത്രി സമയം 12 കഴിഞ്ഞിരിക്കും.

പെട്ടെന്ന് ആ ക്ഷേത്രത്തിൻറെ ഗർഭഗൃഹത്തിൽ നിന്നും വേദം കേൾക്കുവാൻ ഇടയായി. 

പതിനെട്ടുപേർ ഒന്നായി ഇരുന്നു, മുറയായി ജപിച്ച ആ വേദം ഉരുവിടൽ. മനസ്സിൽ ഒരു ഉത്സാഹവും അതിശയവും നൽകി. 

ക്ഷേത്രത്തിലെ മണി അടിച്ചതും, സുഗന്ധദ്രവ്യങ്ങൾ മൂലം ആ ശിവലിംഗത്തിന് അഭിഷേകം നടക്കുന്നതും, അഭിഷേകം നടക്കുമ്പോൾ എന്തെല്ലാം ദ്രവ്യങ്ങൾ നമ്മൾ ഉപയോഗിക്കുമോ അത്രയും മുറയായി, നടക്കുന്നത് പോലെ തോന്നിയിരുന്നു, അതും ദീപ - ധൂപ അലങ്കാരത്തോടെ. ഒപ്പം മേളവും ഉണ്ടായിരുന്നു. പുഷ്പങ്ങൾ, ചന്ദനം, സാംബ്രാണി പുക, അത്രയും ആ ഗർഭഗൃഹത്തിൽ നിന്നും പുറത്തു വന്നു എൻറെ മൂക്കുകൾ തുളച്ചു കയറി. ആനന്ദത്തിൻറെ ഉച്ചഘട്ടത്തിൽ ഞാൻ പോയി എന്ന് പറയുന്നതിനും ഉപരി ഈശ്വരൻറെ സന്നിധാനത്തിൽ നിന്നും ആ അർദ്ധ രാത്രി സമയം ഞാൻ രസിച്ചു എന്നത് തികച്ചും പൊരുത്തമായിരിക്കും. 

എത്തരം ഒരു ഭാഗ്യമാണ് ഇത്, എന്ന് ആലോചിച്ചു എന്നെ ഞാൻ തന്നെ, ഒന്ന് കിള്ളി നോക്കി. വേദ ഘോഷം പുഷ്പജലിയോടൊപ്പം ആനന്ദമായി ഏകദേശം അര മണിക്കൂർ നീണ്ട പൂജയായിരുന്നു അത്. പിന്നീട് ഗർഭഗൃഹത്തിൽ നിന്നും ഒരു ശബ്ദവും വന്നില്ല. 

ഇത് വരെ എൻറെ കാതുകളിൽ കേൾക്കുവാൻ സാധിച്ചത് സത്യത്തിൽ  വേദം ഉരുവിട്ടതോ, അതോ തികച്ചും സ്വപ്നമാണോ എന്ന് ഞാൻ ആലോചിച്ചു നോക്കിയപ്പോൾ, എനിക്ക് തന്നെ ഒന്നും മനസ്സിലായില്ല. 

മാനസ്സികമായി അഗസ്ത്യ മുനിക്ക് നന്ദി രേഖപ്പെടുത്തുകയും, ജീവ നാഡി വായിക്കുവാൻ വേണ്ടി എടുത്തു. 

ഈ ക്ഷേത്രത്തിൽ 120 വർഷത്തിൽ ഒരിക്കൽ എൻറെ സാനിധ്യത്തിൽ ഞങ്ങൾ 18 സിദ്ധന്മാരും, അർദ്ധ രാത്രി സമയം ഇവിടെ ഒത്തു ചേർന്നു പൂജ ചെയ്യാറും ഉണ്ട്. എൻറെ മകനായതുകൊണ്ട് ഇതെല്ലാം കാണിച്ചു തരുവാൻ വേണ്ടിയായിരുന്നു, നിന്നെ ഇവിടേക്ക് വരാൻ പറഞ്ഞത്. ഞങ്ങളെ കാണുവാൻ സാധിച്ചില്ലെങ്കിലും സൂക്ഷ്മമായി ആ ഉണർവ് അറിയിച്ചു. ഇത് ഇന്ന് മാത്രമല്ല, തുടർന്ന് രണ്ട് ദിവസവും തുടരും. നിനക്കും ആ ഭാഗ്യം ലഭിക്കും. എന്നിരുന്നാലും, ഇതിനെപറ്റി ആരോടും പറഞ്ഞിട്ടും കാര്യമില്ല, അതുകൊണ്ട് സമാധാനമായി ഇരിക്കുക എന്ന് പറഞ്ഞു അഗസ്ത്യ മുനി. 

എനിക്ക് ഇതെല്ലാം കേട്ടപ്പോൾ സത്യം തന്നെയാണോ എന്ന് അതിശയിച്ചുപോയി. ഭഗവാനെ!! ഇതെല്ലാം സത്യം തന്നെയാണോ എന്ന് പല തവണ ചോദിച്ചു നോക്കും, എന്തെന്നാൽ അത്തരം ഒരു ഭാഗ്യം എനിക്ക് ലഭിച്ചിരിക്കുമോ? 

അതേ സമയം ഇതിനെ കുറിച്ച് വേറെ ആരോടും പറയുവാനും, അനുമതിയും ഇല്ലല്ലോ?സിദ്ധാനുഗ്രഹം.............തുടരും!


28 March 2019

സിദ്ധാനുഗ്രഹം - 74"ലഗ്നം" വക്രമാകുന്നത്, സിദ്ധന്മാർക്ക് മാത്രമേ അറിയുകയുള്ളു - എന്ന് അഗസ്ത്യ മുനി പറഞ്ഞത്, ഇതു വരെ ഞാൻ കേൾക്കാത്ത വാർത്ത.

പൊതുവായിട്ടു ജാതകം നോക്കുന്നവർ ശനി, ബുധൻ, ഗുരു, ചൗവാ, എന്നീ ഗൃഹങ്ങൾ വക്രമാകും എന്നത് അറിഞ്ഞ വിഷയം. എന്നാൽ പിറന്ന സമയം തന്നെ വക്രമാകും എന്നത് അത്ര എളുപ്പമായി ആരും തന്നെ മനസ്സിലാകുന്നില്ല. കാരണം, അത് അത്ര എളുപ്പമായി കണ്ടുപിടിക്കുവാൻ സാധിക്കില്ല. അത്ര അളവിൽ ജ്യോതിഷ ശാസ്ത്രത്തിൽ എവിടെയും പറഞ്ഞതായി അറിയില്ല. 

ഇതു വരെ ഫലം പറഞ്ഞു വന്നാലും - ആ ഫലങ്ങൾ ഫലപ്രദമാകാതെ പോകുന്നതിനു ജ്യോതിഷന്മാർ "വാക്ക്" ശെരിയല്ല എന്ന് പറയുവാൻ സാധിക്കില്ല. 

പിന്നെ ഒന്ന്, പിറന്ന എല്ലോർക്കും ലഗ്നം വക്രമായിരിക്കും എന്ന് ഇല്ല. ഇതെല്ലാം ഇരിക്കവേ പരിപൂരണമായ ഈശ്വര വിശ്വാസത്തോടെയും, നേർമയായും ഉള്ളവർ വാക്കിൽ ജ്യോതിഷ ശാസ്ത്രം പൂർണമായും അറിയുവാൻ സാധിക്കും. ജന്മനാൽ തന്നെ ലഗ്നം വക്രമായിഇരിക്കുന്നുവോ  എന്നത് വളരെ സാധാരണമായി ദൈവം എടുത്തു കാണിക്കും എന്ന് പറയുന്നു അഗസ്ത്യ മുനി.

എന്നിരുന്നാലും എനിക്ക് ഉള്ളിൽ ഒരു ആഗ്രഹഗം. ലഗ്നം വക്രമാകുന്നത് എങ്ങനെയെങ്കിലും അഗസ്ത്യ മുനിയോട് ചോദിച്ചു മനസ്സിലാക്കണം എന്നത് പല പ്രാവശ്യം ഞാൻ മുതിർന്നു. 

ഇതെല്ലാം സിദ്ധന്മാരും, മുനികളും, ഋഷിമാരും, ഈശ്വര കാരുണ്യത്തോടെ ലഭിക്കുന്നത്. സാധാരണ മനുഷ്യർക്കു എളുപ്പത്തിൽ ലഭിക്കുന്നതല്ല. 

അങ്ങനെ അറിഞ്ഞു ഫലം പറയുകയാണെങ്കിൽ അത് ദൈവീക തുല്യമാണ്. വിധിയെതന്നെ മാറ്റാൻ സാധിക്കുന്ന വണ്ണമായിരിക്കും അത്. ഇത് മനുഷ്യരുടെ പ്രാർത്ഥനയും മുന്നിലാണ്. അത്തരം ഫലം പറയുവാൻ സാധിക്കുവാൻ പല നാളുകൾ എടുക്കും. അതിനുള്ള സ്ഥാനം നിനക്ക് ലഭിച്ചിട്ടില്ല എന്ന് പറഞ്ഞ അദ്ദേഹം, എന്നിരുന്നാലും ഓരോ ദൈവ രഹസ്യവും ഞാൻ നിനക്ക് പറഞ്ഞു തരാം. അത് എങ്ങനെ കാക്കുവാൻ പോകുന്നുവോ എന്നത് അനുസരിച്ചായിരിക്കും ലഗ്നം വിക്രം ആകുന്നത് എങ്ങനെ എന്നത് പറയുക, എന്ന് പറഞ്ഞു അദ്ദേഹം.

ഇത്രയെങ്കിലും അഗസ്ത്യ മുനി എനിക്ക് ഒരു സ്ഥാനം തന്നുവല്ലോ എന്നത് ആലോചിച്ചു എന്നിക്ക് സന്തോഷമുണ്ടായി. എങ്കിലും പൂർണമായും എന്നെ വിശ്വസിച്ചില്ല എന്ന് ഒരു സങ്കടവും ഉണ്ടായിരുന്നു. അദ്ദേഹം പറഞ്ഞ ഒരു ചില ദൈവ രഹസ്യം എനിക്ക് പുതിതായിരുന്നു. ആ രഹസ്യം പറഞ്ഞത് അനുസരിച്ചു ഞാൻ പറഞ്ഞ ഒരു ചില ജാതക ഫലങ്ങൾ ആദ്യം ഫലപ്രദമായില്ല. 

അഗസ്ത്യ മുനി എന്നാണോ മനസ്സുവരുന്നുവോ അന്നേ ദിവസം എനിക്ക് ലഗ്നം വക്രമാകുന്നതിനെ കുറിച്ച് പറഞ്ഞുതരട്ടെ എന്ന് കരുതി ഞാൻ വിട്ടു. 

പെട്ടെന്ന് ഒരു ദിവസം എനിക്ക് ഒരു ഉത്തരവ് വന്നു. 

പെട്ടെന്ന് "യേകുക" എന്ന് ഈറോഡിലുള്ള ഒരു ചെറിയ ഗ്രാമത്തേക്കു എന്നെ പോകുവാൻ പറഞ്ഞു. ആരുടേയും സഹായമില്ലാതെ ഞാനും പുറപ്പെട്ടു. 

അടുത്ത ദിവസം രാവിലെ ഈറോഡിൽ എത്തിച്ചേർന്നു. അവിടെ നിന്നും ഏകദേശം 40 കി.മി. ആ പറഞ്ഞ ഗ്രാമത്തിൽ എത്തിച്ചേർന്നപ്പോൾ ഏകദേശം  വൈകുന്നേരം 3:00 മണിയായിരുന്നു. 

എന്തെന്നാൽ ആ ചെറിയ ഗ്രാമത്തേക്കു ചെന്നെത്തുവാൻ ആ സമയത്തിൽ വളരെ സൗകര്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. കാളവണ്ടിയിൽ യാത്ര ചെയ്തു പോകേണ്ട കാലമായിരുന്നു അത്. ജനവാസം അധികമില്ലാത്ത ഒരു ഗ്രാമമായിരുന്നു അത്. 

ആ ഗ്രാമത്തിൽ ഒരു മുഖ്യനോ, മറ്റും ഗ്രാമ അധികാരികളോ ഇല്ല. സൗകര്യങ്ങൾ കാരണം അടുത്തുള്ള ഗ്രാമത്തിൽ അവർ വസിച്ചിരുന്നു. ആഹാരം കഴിക്കുന്നതിനായി ഒരു പുളിയമരത്തിന്റെ അരുകിൽ ഒരു ബെഞ്ചിൽ ചായ തട്ട് നടത്തി വരുകയായിരുന്നു ഒരാൾ. പൊതുവായി അവിടെ ചുറ്റിലും വളരെ പ്രകൃതി രമണീയമായിരുന്നു.

ആ ചായ തട്ട് നടത്തി വരുന്ന അദ്ദേഹത്തിൻറെ മുന്നിൽ കാളവണ്ടിയിൽ ഇറങ്ങിയ എന്നെ നോക്കി അതിശയിച്ചു നോക്കി. ആ ഗ്രാമത്തിൽ പാന്റ്റും - ഷർട്ടും ധരിച്ചു കാളവണ്ടിയിൽ ഇറങ്ങുന്ന ഒരാൾ ഞാൻ മാത്രമായിരിക്കും. ഇല്ലെങ്കിൽ എന്നെ അത്തരം അവർ നോക്കേണ്ട ആവശ്യമില്ല. 

വണ്ടിക്കാരന് ക്യാഷ് കൊടുത്തു. മര്യാദ കാരണം അദ്ദേഹം ആ ക്യാഷ് മേടിക്കുവാൻ മറുത്തു. 

ആ ചായ തട്ടിന്റെ ബെഞ്ചിൽ ഞാൻ ഇരുന്നു. വളരെയധികം വിശന്നു ഇരിക്കുകയായിരുന്നു. അവിടെ നിന്ന് തൈര് സാദം വാങ്ങി കഴിച്ചു. അത് വരെ ഞാൻ ആരാണ് എന്തിനാണ് അവിടെ വന്നിരിക്കുന്നത് എന്നത് അദ്ദേഹവും ചോദിച്ചില്ല. 

ആഹാരം കഴിച്ചതിനു ശേഷം അദ്ദേഹത്തോട് ആ ഗ്രാമത്തിലുള്ള മല കോവിലിനെ കുറിച്ച് ഞാൻ മനസ്സിലാക്കി. 

ഇത് വളരെ പഴക്കമുള്ള ഒരു ക്ഷേത്രമാണ്, രാവിലെയും, ഉച്ചയ്ക്കും, നൈവേദ്യം നൽകിയതിന് ശേഷം പൂജാരി താഴേക്ക് വരും. രാത്രി സമയം ആരും തന്നെ അവിടെ താമസിക്കുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. 

"എന്ത് കൊണ്ട്, രാത്രി നേരം താമസിക്കുന്നില്ല?

താമസിച്ചാൽ ആരും തന്നെ ജീവനോടെ തിരിച്ചു വരാറില്ല. ഇത് വരെ 7 - 8 പേർ അവിടെ രാത്രി സമയം താമസിച്ചിരിക്കുന്നു, എന്നാൽ അവരെല്ലാം രാവിലെ ജീവനോടെ തിരിച്ചു വന്നിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു.

"എന്തേ എന്ത് പറ്റി അവർക്കു?"സിദ്ധാനുഗ്രഹം.............തുടരും!

21 March 2019

സിദ്ധാനുഗ്രഹം - 73


പൊതുവാകെ സിദ്ധന്മാരോടൊപ്പം സംഭാഷണം ചെയ്യുവാൻ സാധിക്കുന്നത് ഒരു വലിയ സംഭവം തന്നെയാണ്. ആർക്കും ലഭിക്കാത്ത ഒരു സന്ദർഭം. അങ്ങനെ ഒരു ചിലർക്ക് ലഭിച്ച സന്ദർഭങ്ങൾ അവർ ദുരുപയോഗം ചെയ്തിരിക്കുന്നു. ഒന്ന് പറയുകയാണെങ്കിൽ ഇപ്പോഴും നിങ്ങൾക്കും അത്തരം സന്ദർഭങ്ങൾ ലഭിക്കും. അലക്ഷ്യം കാരണമോ അല്ലെങ്കിൽ വിശ്വാസം ഇല്ലാത്തതുകൊണ്ടോ നിങ്ങൾ അത്തരം സന്ദർഭങ്ങൾ ലഭിക്കാതെ പോകുന്നു. 

ഇതിന് കാരണം ഉള്ളിൽ നിന്നുള്ള വിവേചനം ഇല്ലാത്തതുകൊണ്ടാണ് എന്ന് പലപ്പോഴും തോന്നാറുണ്ട്. കൂറേ പേർ അവർക്ക് സിദ്ധന്മാരുടെ ദർശനം ലഭിച്ചിട്ടില്ല എന്ന് തേങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട്. സിദ്ധന്മാരുടെ ദർശനം ലഭിക്കുന്നത് വേറെ, സിദ്ധന്മാരോട് കൂടെ ദിവസവും നാഡി മൂലം സംസാരിക്കുന്നതു വേറെ തന്നെയാണ്.

സിദ്ധന്മാരുടെ ദർശനം ഒരു ചിലർക്ക് നേരിട്ട് ലഭിച്ചാലും, അവരുടെ മാർഗ - നിർദേശങ്ങൾ ഒരു ചിലർക്ക് ലഭിക്കാതെയും പോയിട്ടുണ്ട്. നാഡി മൂലം സിദ്ധന്മാരോട് താങ്കളുടെ ഭാവി കാലതെ കുറിച്ച് മനസ്സിലാക്കി അതിൻ പ്രകാരം നടക്കുന്നവർ വലിയ ഭാഗ്യശാലികൾ എന്നത് സത്യം. 

ഒരു ചില സമയം ജീവ നാഡി പഠിക്കുന്നവർക് അങ്ങനെയുള്ള ഭാഗ്യം ലഭിക്കുന്നില്ല. ഇത് പലർക്കും അതിശയമായിരിക്കും. എന്തെന്നാൽ സിദ്ധന്മാരോട് ബന്ധപെടുന്നവർ പലപ്പോഴും സിദ്ധന്മാരുടെ കോപത്തിനും, മനഃക്ലേശങ്ങൾക്കും, അതൃപ്തിക്കും പത്രമാകേണ്ടിവരും. 

സിദ്ധന്മാരുടെ അരുൾ വാക്ക് നാഡി മൂലം കേൾക്കുന്നവർ സിദ്ധന്മാരുടെ പരിപൂർണ അനുഗ്രഹത്തെ വളരെ എളുപ്പത്തിൽ ലഭ്യമാകുന്നു. കാരണം അവർ ആ സിദ്ധരിൽ വച്ചിരിക്കുന്ന അളവറ്റ ഭക്തി, വിശ്വാസം.

അതോട് നാഡിയിൽ വരുന്നത് ദൈവ വാക്കായിട്ടു ഏറ്റു നടത്തുന്നതു കാരണമായി സിദ്ധന്മാരുടെ പരിപൂർണ കടാക്ഷം ലഭിക്കുന്നു.

അതെ സമയം.

നാഡി വായിക്കുന്ന എല്ലോർക്കും ഇത്തരം ഭാഗ്യം ലഭിക്കുന്നുവോ എന്നാൽ, ചിലസമയം വാർത്ത മാത്രമേ കൊടുക്കാൻ പറ്റുന്നുള്ളു. 

ഈ തമിഴ് നാട്ടിൽ സിദ്ധന്മാർ എങ്ങനെയെല്ലാം നടന്ന് ഭക്തരെ ഉയർത്തികൊണ്ട് വരുന്നു, എന്നത് എല്ലോരും മനസ്സിലാക്കണം എന്നതിനായി വീണ്ടും ഒരു സന്ദർഭം പറയാം. 

ഊമന്തുർ റെഡിയാർ ചെന്നൈയിൽ മുഖ്യമന്ത്രിയായി ഭരിച്ചുകൊണ്ടിരിക്കുന്ന സമയം അദ്ദേഹത്തിൻറെ വ്യക്തിഗത ഉപദേഷ്ടാവായി ഇരുന്നു "പാണി" എന്ന വ്യക്തി. 

അദ്ദേഹം ഞാൻ ഇപ്പോൾ കൈ വച്ചിരിക്കുന്ന ജീവ നാഡി അപ്പോൾ വെച്ചിരുന്ന, അദ്ദേഹവും അഗസ്ത്യ മുനിയുടെ ശിഷ്യനായിരുന്നു. ഊമന്തുറിനു പാണിയെ വളരെ ഇഷ്ടപ്പെട്ടിരുന്നു. അപ്പോൾ - അപ്പോൾളായി ജീവ നാഡി നോക്കി ഭാവി കാലം നടത്തിവന്നിരുന്നു. 

ചെന്നൈ കടൽക്കരയിൽ ഊമന്തുറും അദ്ദേഹത്തിൻറെ ഒറ്റ സുഹൃത്തുക്കളും ഇരുന്നു ചെട്ടിനാട് മുറുക്ക് മറ്റും പലഹാരങ്ങളും രുചിച്ചുകൊണ്ടിരുന്നു അദ്ദേഹത്തിൻറെ അടുത്ത് നമ്മുടെ നാഡി ജ്യോതിഷൻ പാണിയും കൂടെയുണ്ടായിരുന്നു. 

അപ്പോൾ രണ്ട് ചെറുപ്പക്കാർ കടലിനെ നോക്കി വളരെ വേഗത്തിൽ നടന്നുകൊണ്ടിരുന്നു. ആ ചെറുപ്പക്കാർ വേഗത്തിൽ കടൽ നോക്കി നടക്കുന്നത് ഊമന്തുറിന്റെ കാവൽ ഭടന്മാർ നോക്കുകയും, അവർ പിന്തുടരുകയും ചെയ്തു. 

സന്ധ്യ സമയം ആരംഭിക്കുന്ന നേരമായതു കൊണ്ട്, ആ ചെറുപ്പക്കാർ നടന്ന കടൽ കരയിൽ ആരും ഇല്ലാത്തതുകൊണ്ട്, ഊമന്തുരിന്റെ കാവൽ ഭടന്മാർ ഭയന്നു, "ആ ചെറുപ്പക്കാർ ഏതോ ഒരു തെറ്റ് ചെയ്യുവാനാണ് പോകുന്നത്", എന്ന് വിചാരിച്ചു, അവർ കടലിൽ കാൽ വച്ചതും ഇവർ ആ ചെറുപ്പക്കാരെ മുറുക്കി പിടിച്ചു. 

മഫ്ടിയിലുള്ള പോലീസുകാരാണ്  താങ്കളെ പിടിച്ചത് എന്ന് അറിയാതെ ആ ചെറുപ്പക്കാർ അവരിൽ നിന്നും അകന്ന് മാറുവാൻ ശ്രമിച്ചു. 

"ആരാണ് നിങ്ങൾ, എന്താണ് ഈ സന്ധ്യാസമയം ഇവിടെ ഒറ്റയ്ക്കു വന്നിരിക്കുന്നത്? എന്ന് ആ പോലീസുകാർ ചോദിച്ചു.

ഞങ്ങളെ വിട്ടേക്കുക, ഞങ്ങൾ മരിക്കുവാൻ പോകുന്നു, എന്ന് കരഞ്ഞുകൊണ്ടുള്ള പിടിവാശിയോടെ അവർ ഇരുവരും ആ കടൽ കരയിൽ നിന്ന് പിന്നോട്ട് വരാൻ മടുത്തു, ശാഠ്യംപിടിച്ചു.

ആ പോലീസുകാർ ആ രണ്ടു ചെറുപ്പക്കാരെ ബലം ഉപയോഗിച്ച് പിടിച്ചു മണൽ തരപ്പിൽ ഇട്ടു, അതിന് ശേഷം അവർ ആരാണ്, അവിടെനിന്നാണ് വരുന്നത്, എന്ത് ചെയുന്നു എന്ന് എല്ലാം ചോദിച്ചു. 

ഈ കാഴ്ച്ച അപ്പോൾ, അവിടെ അടുത്ത് ഇരുന്നു കാണുകയായിരുന്നു അപ്പോഴത്തെ മുഖ്യമന്ത്രിയായ ഊമന്തുർ. ആ ചെറുപ്പക്കാരെ തൻറെ അടുത്തേക്ക് കൊണ്ട് വരാൻ പറഞ്ഞു. 

ആ ചെറുപ്പക്കാർക്ക് ഊമന്തുർ ആരാണ് എന്ന് അറിയില്ല. ഏതോ ഒരു വലിയ വയ്ക്തി വളരെ ഗൗരവത്തോടെ കടൽ കരയിൽ ഇരുന്നു മുറുക്ക് കഴിക്കുന്നു. ഇദ്ദേഹം എന്ത് ഉപകാരമാണ് ചെയ്യുവാൻ പോകുന്നത്, എന്ന് അവർ ആലോചിച്ചു.

അതോടെ അവർ അപ്പോൾ എടുത്ത തീരുമാനത്തെ ഇവർ ഇല്ലാതെയാക്കിയല്ലോ എന്ന് കോപം കലർന്ന സങ്കടവും അവർക്ക് ഉണ്ടായിരുന്നു.

"നിങ്ങളുടെ പേര് എന്താണ്?, എന്ന് ഊമന്തുർ ചോദിച്ചു.

അവർ രണ്ടു പേരും അവരുടെ പേര് പറഞ്ഞു.

ഇവിടെ എന്തിനാണ് വന്നിരിക്കുന്നത്?

"ആത്മഹത്യ ചെയ്യുവാൻ എന്ന് അവർ പറഞ്ഞപ്പോൾ", ഊമന്തുർ ശെരിക്കും ഞെട്ടിപ്പോയി.

"എന്ത് ആത്മഹത്യയോ? അതും ഈ ചെറു പ്രായത്തിൽ? അങ്ങനെ എന്ത് കഷ്ടമാണ് നിങ്ങൾക്കു ഉണ്ടായതു? അദ്ദേഹം വളരെ വിശദീകരിച്ചു ചോദിക്കുവാൻ തുടങ്ങി.

ഞങ്ങൾ രണ്ടുപേരും സാരി വ്യാപാരം ചെയ്യുന്നവർ. കാഞ്ചീപുരത്തിൽ നിന്നും സാരികൾ കടത്തിൽ വാങ്ങി ചെന്നൈയിലുള്ള വീഥികളിൽ വില്കുമായിരുന്നു. വാങ്ങിച്ച സാരികളുടെ കാശ് ലഭിച്ചില്ല. കടം കൂടിത്തുടങ്ങി. സാരികൾ കൊടുത്തവർ ദിവസവും ഞങ്ങളെ വിളിച്ചു ചോദിക്കുവാൻ തുടങ്ങി. ആരും ഞങ്ങൾക്ക് സഹായം ചെയുവാൻ മുൻവന്നില്ല. അതുകൊണ്ടാണ് ഞങ്ങൾ ഇത്തരം ഒരു തീരുമാനത്തിൽ വന്നത്, എന്ന് അവരുടെ കഥ പറഞ്ഞു ആ ചെറുപ്പക്കാർ.

ഊമന്തുർ ഇത് കേട്ടിട്ടു അതിശയിച്ചുപോയി.

ചെറുപ്പരായ നിങ്ങളെ വിശ്വസിച്ചു കാഞ്ചീപുരത്തിൽ നിന്നുള്ള കച്ചവടക്കാർ സാരികൾ കടമായി കൊടുത്ത് തന്നെ അതിശയമാണ്? ശെരി എത്ര രൂപ കടമാണ് എന്ന് അദ്ദേഹം ചോദിച്ചു.

50 രൂപ എന്ന് പറഞ്ഞു ആ ചെറുപ്പക്കാർ.

50 രൂപയ്ക്കു വേണ്ടിയാണോ ഇത്തരം ഒരു ആത്മഹത്യാ പ്രവണത എന്ന് അദ്ദേഹം ആലോചിക്കുവാൻ തുടങ്ങി.

ഈ ചെറുപ്പക്കാരെ നോക്കുമ്പോൾ വളരെ പരിതാപകരമായി തോന്നുന്നു. കഷ്ടപ്പെട്ട് ജീവിതത്തിൽ മുന്നിൽ വരണം എന്ന് വിചാരിക്കുന്നവർ. എനിക്ക് ഇവരിൽ സ്നേഹവും, വാത്സല്യവും കൂടിയിരിക്കുന്നു. ഇവർ പറയുന്നതിൽ കള്ളം ഇല്ല എന്നാണ് തോന്നുന്നത്, എന്ന് ആലോചിച്ചതിന് ശേഷം.

ഇവർക്കുണ്ടായ കടം ഇപ്പോൾ തന്നെ അടയ്ക്കാം. അത് ഒരു വലിയ കാര്യം ഒന്നുമല്ല. എന്നാൽ ഇവർ പിന്നെയും സാരി വ്യാപാരം ചെയ്തു കടക്കാനായി, ആ കടം അടയ്ക്കുവാൻ കഴിയാതെ ഈ കടൽ കരയിൽ വന്ന് ആത്മഹത്യാ ചെയുവാൻ ശ്രമിച്ചാൽ എന്ത് ചെയ്യും? അപ്പോൾ എനിക്ക് വന്നു രക്ഷിക്കുവാൻ പറ്റില്ലല്ലോ എന്ന് പറഞ്ഞു ഊമന്തുർ. 

അപ്പോൾ പാണി പറഞ്ഞു.

ഒന്ന് ചെയ്യാം. ഇവരുടെ ഭാവിയെ കുറിച്ച് നമുക്ക് അഗസ്ത്യ മുനിയുടെ ജീവ നാഡി മൂലം നമുക്ക് നോക്കാം. നല്ല രീതിയിൽ ഇവർ വരും എന്നാണെങ്കിൽ നമുക്ക് ഇവരുടെ കഷ്ടം ഇപ്പോൾ തന്നെ തീർക്കാം. കാഞ്ചിപ്പൂരത്തിൽ നിന്നുള്ള കച്ചവടക്കാരെ ഇവിടെ വരാൻ പറഞ്ഞു ഇവർക്കുണ്ടായ കടം അടച്ചതിന് ശേഷം, ഒരിക്കൽകൂടി സാരി കൊടുക്കുവാൻ പറയാം. ഇല്ല ഇവരുടെ ഭാവികാലം വേറെവിധമാണെങ്കിൽ അത് അവരുടെ വിധി, എന്ന് നമുക്ക് വിടാം എന്ന് ഒരു ആലോചന പറഞ്ഞു. 

അപ്പോൾ കൂടി ആ ചെറുപ്പക്കാർക്ക് അവിടെ താങ്കൾക്കൊപ്പം സംസാരിച്ചത് ഊമന്തുർ മുഖ്യമന്തിയാണ് എന്ന് അറിയില്ല. 

നാഡി ജ്യോതിഷൻ പറഞ്ഞത് കേട്ട ഊമന്തുർ, എന്നാൽ നമുക്ക് ഇവരെ നമ്മുടെ വീട്ടിൽ കൊണ്ടുപോയി അവിടെ പോയി ജീവ നാഡി നോക്കാമോ, എന്ന് ചോദിച്ചു. 

"ശെരി" എന്ന് നാഡി ജ്യോതിഷനും പറഞ്ഞപ്പോൾ, ആ രണ്ടു ചെറുപ്പക്കാർ ഊമന്തുറിന്റെ കാറിൽ, വളരെ മര്യാദപൂർവം മുഖ്യമന്ത്രിയുടെ വീട്ടിലേക്കു കൂട്ടി കൊണ്ട് പോയി. 

ഇത് അവർക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം മാത്രമല്ല, ആദ്യമായി അഗസ്ത്യ മുനിയുടെ ജീവ നാഡി മുഖ്യമന്ത്രി ഊമന്തുറിന്റെ വീട്ടിൽ വായിക്കുവാൻ ലഭിക്കുന്നത് ഒരു സാധാരണ വിഷയവും അല്ല. 

ഭാഗ്യം, ആ ചെറുപ്പക്കാർക്ക് ഒരു നല്ല വഴി കാണിച്ചു എന്ന് തന്നെയാണ് പറയേണ്ടത്.

ഇല്ലെങ്കിൽ, അഗസ്ത്യ മുനിയുടെ ജീവ നാഡിയിൽ ആ ചെറുപ്പക്കാർക്ക്, ഇവർ ജോലിയിൽ നല്ല രീതിയിൽ വരും. പല നാടകശാലകൾ ഇവർ കെട്ടും. ഒരു ചിലപ്പോൾ ഈ അഗസ്ത്യ മുനിക്ക് തന്നെ ഒരു അത്ഭുതമായ ഒരു കുടിൽ കെട്ടുവാൻ പോകുന്നു, എന്ന് അനുഗ്രഹ വാക്ക് പറഞ്ഞ അഗസ്ത്യ മുനിയെ, ഊമൻതുർക്‌ സ്‌നേഹപൂർവമായ ഒരു നിർദേശവും നൽകി. അഗസ്ത്യ മുനി പറഞ്ഞ ആ സ്‌നേഹപൂർവമായ നിർദേശം ഊമന്തുറും സമ്മതിച്ചു. 

ഇപ്പോളാണ് ആ ചെറുപ്പക്കാർക്ക് താങ്കൾ ആരുടെ വീട്ടിലാണ് ഇരിക്കുന്നത് എന്ന്, എന്ന രീതിയിലാണ് അവർ മുന്നോട്ട് വരാൻ പോകുന്നത്, എന്ന് ചെറിയ രീതിയിൽ മാനസ്സിലാക്കി. 

അടുത്ത 4 മണിക്കൂറിൽ.

കാഞ്ചീപുരത്തിൽ നിന്നും വന്ന കച്ചവടക്കാർ കൈയും വായും പൊത്തി ഊമന്തുറിന്റെ മുന്നിൽ അദ്ദേഹം കൊടുത്ത പണം ഭവ്യമായി വാങ്ങി കൊണ്ട്, പിന്നീട് ആ ചെറുപ്പക്കാർക്ക് വേറെയെന്താണ് സൗകര്യങ്ങൾ ചെയേണ്ടതോ, അതെല്ലാം ചെയ്തു കൊടുത്തു.

ഇങ്ങനെ ഒരു സമയം അവരുടെ ജീവിതത്തിൽ വരും എന്ന് ഒട്ടും വിശ്വസിക്കുവാൻ ആകാത്ത ആ ചെറുപ്പക്കാർക്ക് സന്തോഷത്തിൽ എന്താണ് ചെയ്യേണ്ടത് എന്ന് മനസ്സിലായില്ല.

അഗസ്ത്യ മുനിക്ക് വേണ്ടി അവർ എന്ത്  ചെയ്യണമെങ്കിലും  ചെയ്യാം എന്ന് അവർ വാക്ക് കൊടുത്തു. 

പിന്നീട് അതുപോലെ തന്നെ അവർ ചെയ്തു കാണിക്കുകയും ചെയ്തു. ഇന്നും ചെന്നൈയിൽ അഗസ്ത്യ മുനിയുടെ പേര് അവരുടെ പേര് കാരണം മഹത്വപ്പെടുന്നു.

ഇങ്ങനെയുള്ള പല അത്ഭുതങ്ങളും പറഞ്ഞുകൊണ്ട് പോകാൻ പറ്റും. അങ്ങനെയുള്ള ഒരു സിദ്ധരാണ് അഗസ്ത്യ മുനി. ഒരു ചില സമയം മൗനമായും, പല പ്രാവശ്യം കോപത്തിലും, പല സമയം ആത്മീയഗുരുവായും ഇരുന്നു പലർക്കും വഴി കാണിച്ചുവരുന്നു. 

ഒരു സമയം...................

കോയമ്പത്തൂരിൽനിന്നും വളരെയധികം സ്വാധീനമുള്ള ഒരു വ്യവസായി തൻറെ 2 ബന്ദുകൾക്കൊപ്പം അഗസ്ത്യ മുനിയുടെ ജീവ നാഡി നോക്കുവാൻ വന്നിരുന്നു. 

അവിടെ വന്ന മൂന്ന് പേരും ഒരേ ലഗ്നത്തിൽ ചേർന്നവർ ആയതുകൊണ്ട് ഇപ്പോൾ നാഡി നോക്കുവാൻ പറ്റില്ല. അങ്ങനെയിരിക്കവേ താങ്കളുടെ ഭാവി അറിയുവാൻ ഇഷ്ടപെട്ട മൂന്നുപേരിൽ ഒരാൾ ഈ സ്ഥലത്തിൽ നിന്നും 8 അടി മാറി നിൽക്കട്ടെ, എന്ന് പറയുക ഉണ്ടായി അഗസ്ത്യ മുനി.

ഈ വിഷയം അവരോടു ഞാൻ പങ്കുവച്ചു. അവർ മൂന്നുപേരും വളരെ അടുത്ത ബന്ധുക്കൾ മാത്രമല്ല, അവർ നാഡി നോക്കാൻ വന്നതിന് കാരണം മൂന്ന് പേർക്കും ഒരേ ഒരു പ്രശനം കാരണമാണ്. 

ഇതിൽ ഒരാളെ മാറ്റി വേറെ ഒരാളെ ഇരിക്കുവാൻ പറ്റില്ല. അഗസ്ത്യ മുനി പറയുവാൻ പറഞ്ഞത്, തിരിച്ചു മറിച്ചു പറഞ്ഞതാൽ ഒരിക്കൽ കൂടി കുഴഞ്ഞു പോയി, ഞാൻ ഉൾപ്പടെ. 

ഞങ്ങൾ എല്ലോർക്കും, ജാതകം അറിയും, എന്നിരുന്നാലും ഒരിക്കൽ കൂടി ഞങ്ങളുടെ ജാതകം ഒന്നുകൂടി എഴുതിച്ചു. എല്ലാം ആ മൂന്ന് പേർക്കും കൃത്യമായി തന്നെയായിരുന്നു.

വേറെ വഴി ഒന്നും ഇല്ലാതെ ഞാൻ അഗസ്ത്യ മുനിയോട് ഒന്ന് കൂടി ചോദിച്ചു.

ഇത് മൂന്ന് ജാതകങ്ങളും ശെരിയായി കൂർമയായി നോക്കിയാൽ പോലും വ്യതാസങ്ങൾ ഒന്നും അറിയുന്നില്ല. താങ്കൾ തന്നെയാണ് ഇതിന് ഒരു പരിഹാരം ഉണ്ടാക്കി തരണം എന്ന് ചോദിച്ചപ്പോൾ, അഗസ്ത്യ മുനി പറഞ്ഞു. 

പിറന്ന നേരം വച്ച് നിങ്ങൾ കുറിച്ച രീതിയിൽഉള്ള ജാതകം ശെരിതന്നെയാണ്. എന്നാൽ ഇതിൽ മൂന്ന് പേരിൽ തിരുപ്പൂരിൽ നിന്നും ജനിച്ച വ്യക്തിയുടെ നേരം മാത്രം ശെരിയല്ല. അദ്ദേഹം ജനിച്ചപോൾ ലഗ്നം വക്രമായി മാറിപ്പോയി. ഇപ്പോൾ ഞാൻ പറയുന്ന ലഗ്നം പ്രകാരം കണക്ക് ഇടുക. നടന്ന പരിപാടികൾ എല്ലാം കൃത്യമായി ഇരിക്കും എന്ന് പറഞ്ഞു, ഈ ലഗ്ന വക്രം സാധാരണ ജ്യോതിഷർകു അറിയില്ല. സിദ്ധന്മാർ ഞങ്ങൾക്ക് മാത്രമേ അറിയൂ, എന്ന് അദ്ദേഹം പറഞ്ഞു. 


സിദ്ധാനുഗ്രഹം.............തുടരും!

14 March 2019

സിദ്ധാനുഗ്രഹം - 72


കൈയിൽ ഒരു മഞ്ഞ സഞ്ചി. കണ്ണിൽ നിറഞ്ഞ കാരുണ്യം. ഒരു ആജാനബാഹുവായ വ്യക്തി. പഞ്ചകച്ചം ഉടുത്തുരുന്നു. മാത്രമല്ല മേൽമുണ്ട് ഉണ്ടായിരുന്നു, അതോടൊപ്പം പൂണൂലും ധരിച്ചിരുന്നു. ശരീരത്തിൽ വളരെ ആരോഗ്യമായ രോമം കാണാമായിരുന്നു. അതോടൊപ്പം ആ തേജസ്വിയായ മുഖത്തിൽ താടിയും മീശയും ഉണ്ടായിരുന്നു. 

അദ്ദേഹത്തെ നോക്കിയപ്പോൾ അവിടെയുള്ളവർക് ഈ വന്ന വ്യക്തി ഒരു വൈദീഹം പഠിച്ച പണ്ഡിതനായിരുന്നു എന്ന് മനസ്സിലാക്കി. ആർക്കും പരിചയമില്ലാത്തതുകൊണ്ടു അദ്ദേഹത്തെ പെട്ടെന്ന് അകത്തേക്ക് വിളിച്ചില്ല. എന്നാൽ സന്ധ്യസമയത് അദ്ദേഹത്തിൻറെ മുഖം വെളിച്ചത്തിൽ കണ്ടപ്പോൾ ഒരു വലിയ മഹാൻ എന്നത് ഉണർത്തുന്ന രീതിയിൽ "തേജസ്" ഞങ്ങൾ എല്ലൊരുടെയും കണ്ണുകളിൽ കാണപ്പെട്ടു. 

അകത്തേക്ക് വരുക, എന്ന് ഞങ്ങൾ എല്ലോരും അദ്ദേഹത്തെ വിളിച്ചു. അദ്ദേഹം ആര് അവിടെ നിന്നാണ് വരുന്നത് എന്ന് ആരും തന്നെ ചോദിച്ചില്ല. 

കൈ കൂപ്പിക്കൊണ്ട് അകത്തേക്ക് വന്ന അദ്ദേഹം, ആദ്യം തൻറെ കൈ - കാൽ കഴുകി, നേരിട്ട് പൂജ മുറിയിൽ  ശ്രീ രാമൻറെ വിഗ്രഹത്തിന് മുൻപ് വീണ് സാഷ്ടാംഗമായി മനസ്കരിച്ചു. 

രണ്ട് നിമിഷം മാനസീകമായി ധ്യാനം ചെയ്തു.

പിന്നീട് തനിക്ക് അറിയുന്ന ശ്രീ രാമൻറെ മന്ത്രം കണ്ണ് അടച്ചുകൊണ്ട് തൻറെ മധുരയമായ സ്വരത്തിൽ പാടാൻ ആരംഭിച്ചു. ആദ്യം തന്നെ പൂജ എല്ലാം നടന്നിരുന്നതാൽ ഞങ്ങൾക്കും അദ്ദേഹത്തിൻറെ ഒപ്പം പാടുവാൻ കഴിഞ്ഞു. ഈ നാമ സംഗീർത്തനം ആ പൂജ മുറിയിൽ പറയുവാൻ ആകാത്ത വിധത്തിൽ ഒരു ആനന്ദം ഉണ്ടാക്കി എന്നത് സത്യം. ആ നാമ സംഗീർത്തനം, കുറച്ചു മുൻപ് കാണപ്പെട്ട "നൈവേദ്യ അതിശയത്തെപോലും" മറക്കുന്ന വിധമായിരുന്നു എന്ന് പറഞ്ഞാലും സത്യം തന്നെയാണ്. 

ഏകദേശം 18 നിമിഷങ്ങൾ വളരെ ഗംഭീരമായി അവിടെ നമ സംഗീർത്തനം നടന്നു. അവിടെ വന്ന അദ്ദേഹം താൻ ആരാണെന്നു എന്ന് പോലും പറഞ്ഞില്ല. നാമ സംഗീർത്തനം കഴിഞ്ഞതും വീണ്ടും ശ്രീ രാമനെ നമസ്കരിച്ചു അവിടെ നിന്നു ഇറങ്ങുന്നതിനായി പുറപ്പെട്ടു. 

വാൾട്ടർ സ്വാമിയ്ക്കു എന്ത് തോന്നി എന്ന് അറിയില്ല. പെട്ടെന്ന് എണീറ്റു പൂജയിൽ നിന്ന് ഒരു മാല എടുത്തു അദ്ദേഹത്തിൻറെ കഴുത്തിൽ അണിയിച്ചു. മാത്രമല്ല വെറ്റില - പാക്ക്, പഴങ്ങൾ കൊണ്ടുള്ള താംബൂലം കൊടുത്തു. 

പിന്നീട് നൈവേദ്യ പ്രസാദം ഭക്ഷിച്ചതിന് ശേഷം പോകാമല്ലോ എന്ന് അവർ ചോദിച്ചു. അദ്ദേഹമാണെങ്കിലോ ചിരിച്ചുകൊണ്ട് "പ്രസാദം ഞാൻ എടുത്തായിരുന്നു, എന്ന് പറഞ്ഞു", ശെരി - ശെരി ഈ പൂജയിൽ നൈവേദ്യം ആകാത്തത് ഏതെങ്കിലും ഉണ്ടെങ്കിൽ കൊടുക്കുക. ആ പ്രസാദം ഞാൻ അപ്പോൾ തന്നെ കൊണ്ടുപോകാം എന്ന് പറഞ്ഞു, എങ്കിൽ ഞങ്ങൾക്ക് അദ്ദേഹത്തിൻറെ ഒരു വാർത്തയും മനസ്സിലായില്ല.

 എന്നിരുന്നാലും, അടുക്കളയിൽ നിന്ന് ശർക്കര പായസം, പുളിയോഗര, പൊങ്കൽ, വട എന്നിവ ഒരു പൊതിയാക്കി അദ്ദേഹത്തിന് നൽകി. അത് തൻറെ രണ്ടു കരങ്ങൾ നീട്ടി സ്വീകരിച്ചു, കൊണ്ട് വന്നിരുന്ന സഞ്ചിയിൽ പോലും ഇട്ടില്ല. എല്ലാം സ്വീകരിച്ചതിനു ശേഷം അദ്ദേഹം ഒരു ചെറു നിമിഷത്തിൽ ( കാറ്റിൻറെ വേഗത്തിൽ ) വീടിനു മുൻവശം നടന്നു. തിരിഞ്ഞു പോലും നോക്കിയില്ല.

"ആരാണ് അദ്ദേഹം", എന്ന് പിന്നീട് വാൾട്ടർ സ്വാമി ഞങ്ങളോട് ചോദിച്ചു. 

ഞങ്ങൾക്കു അറിയില്ല, എങ്കിൽ ഒരു അതിഥിയായി വീട്ടിൽ വന്നു. "ഇതു മതിയല്ലോ", എന്ന് പറഞ്ഞു ആ വീടിനു ഉടമ. 

അദ്ദേഹത്തെ കണ്ടപ്പോൾ വന്നത് പ്രസാദം മേടിക്കുവാൻ വേണ്ടിയാണു എന്ന് തോന്നിയില്ല, എന്ന് മാത്രം എന്നിക്കു മനസ്സിലായി. പക്ഷേ എന്തെങ്കിലും ഒന്ന് പറഞ്ഞു കുഴപ്പം ഉണ്ടാക്കരുത് എന്ന് ഞാൻ വളരെ ഉറച്ച തീരുമാനത്തിലായിരുന്നു. 

അവിടെ വന്ന അദ്ദേഹം ആരായിരിക്കും എന്ന് ഓരോരുത്തരും അവരവരുടെ അഭിപ്രായം പറയുവാൻ തുടങ്ങി. ആ സമയം ജീവ നാഡി ഇല്ലാത്തതുകൊണ്ട് എനിക്കും അദ്ദേഹം ആരാണ് എന്ന് മനസ്സിലാക്കുവാൻ സാധിച്ചില്ല. 

ഈ സമയം ഹനുമാൻ സ്വാമി അവിടെ എടുത്തുട്ടുള്ളതായ പ്രസാദം നുകരുവാനായി ഒരു നീണ്ട വരി തന്നെ നിൽക്കുകയായിരുന്നു. അടുക്കളയിൽ ചെയ്തു വച്ചിരുന്ന ചൂട് പ്രസാദം, ഇപ്പോൾ തണുത്തു പോയിരുന്നു. കുറച്ചു സമയത്തിന് ശേഷം നൈവേദ്യ പ്രസാദനം നുകരുവാനായി വരിയായി ഇരുന്നപ്പോൾ, കുറച്ചു നേരത്തിനു മുൻപ് അവിടെ വന്ന ആദ്ദേഹം തൻറെ പക്കം കൂടെ കൊണ്ട് വന്നിരുന്ന ഒരു മഞ്ഞ സഞ്ചി അവിടെ വിട്ടു പോയത് കണ്ടു. പിന്നീട് ഒരിക്കൽ കൂടി അവിടെ കാണുവാൻ സാധിക്കുകയാണെങ്കിൽ അദ്ദേഹത്തെ പറ്റി അന്വേഷിക്കണം എന്ന് ഞാൻ തീരുമാനിച്ചു. അതിനായി അവിടെ ഉണ്ടായിരുന്ന ആ മഞ്ഞ സഞ്ചി എടുത്തു സൂക്ഷിച്ചു വച്ചപ്പോൾ, ആ സഞ്ചിയിൽ കുറച്ചു നിമിഷത്തിന് മുൻപ് ഞങ്ങൾ കൊടുത്തു വിട്ട നൈവേദ്യ പൊതികൾ അങ്ങനെ തന്നെ ഇരിക്കുന്നതായി കാണപ്പെട്ടു. 

പക്ഷേ എല്ലാം തന്നെ കാലിയായിരുന്നു.

ഏതൊരു  പേപ്പറിൽ ഇല വച്ച്  ഈ പ്രസാദം എല്ലാം പൊതികൾ ആകിയിരുന്നുവോ, ആ പേപ്പർ പിരിച്ചു ഇലയിൽ നിന്ന് ശർക്കര പായസം, പൊങ്കൽ, പുളിയോഗര, വട എന്നിവ എല്ലാം കഴിച്ചതിനു അടയാളമായി കാണപ്പെട്ടു. 

വേറെയൊരു പൊതിയിൽ തുറന്നു നോക്കിയപ്പോൾ, അവിടെ ഹനുമാൻ സ്വാമിയ്ക്കു വേണ്ടി ചാർത്തപ്പെട്ട സിന്ദൂരം കാണപ്പെട്ടു. അതിശയത്തിൽ അവിടെ ഉള്ളവരുടെ കണ്ണുകളിൽ അതിശയിച്ചു നിൽക്കുന്നത് കാണപ്പെട്ടു. ഇത് അവിടെ നിന്നവർ എല്ലോരും കണ്ടു. അങ്ങനെയെങ്കിൽ അവിടെ വന്നത് ഹനുമാൻ സ്വാമി തന്നെയായിരിക്കും എന്ന വിശ്വാസം, അവിടെയുള്ളവർക്കു ഉണ്ടായതിൽ യാതൊരു അതിശയവും ഇല്ല. 

അന്നേക്ക് എന്നെ പരിഹാസം ചെയ്തവർ,  ഞാൻ കള്ളക്കഥ പറഞ്ഞതായി എന്നിൽ കുറ്റം പറഞ്ഞവർ, അവർക്കു മാത്രമേ വിവരം ഉള്ളു, എനിക്ക് ഇല്ല എന്നത്  എൻറെ സുഹൃത്തുക്കളായി അഭിനയിച്ചവർ, എന്നെ കളിയാക്കുകയും ചെയ്തവർ, എല്ലോരും മൗനമായി ഇരുന്നു. 

ഇതു കണ്ടതിനു ശേഷം തന്നെയായിരുന്നു എൻറെ അമ്മയ്ക്കു പോലും എന്നിൽ വിശ്വാസം ഉണ്ടായത്. പക്ഷേ എൻറെ അച്ഛൻ ഈ സംഭവം നടന്നതിന് ശേഷം പോലും വിശ്വസിച്ചില്ല. 

കുടുബത്തിലുള്ള ഉത്തരവാദിത്വം വിട്ടിട്ട് ഇങ്ങനെ ഒരു കോമാളിയെപോലെ രാത്രിയെന്ന് ഇല്ലാതെ - പകൽ എന്ന് ഇല്ലാതെ അലയുന്നല്ലോ. എങ്ങനെ തൻറെ കുടുംബം നന്നാക്കും എന്ന് അറിയില്ലലോ ദൈവമേ എന്ന് പറയുമായിരുന്നു. രാത്രി നേരത്തിൽ ഇദ്ദേഹത്തെ കാണുവാനായി പലരും വരാറുണ്ട്. അന്നത്തെ സാഹചര്യത്തിൽ ഞാൻ എത്ര താമസിച്ചാലും രാത്രി വന്നു കുളിച്ചതിനു ശേഷം ജീവ നാഡി വായിക്കുവാൻ തുടങ്ങും. ഇത് എൻറെ അച്ഛന് ഒട്ടും ഇഷ്ടപ്പെട്ടില്ല. 

ഇതിനപ്പുറം ഈ ജീവ നാഡി ഈ വീട്ടിൽ കാണുവാൻ പാടില്ല എന്ന് പറഞ്ഞു. അങ്ങനെയെങ്ങിൽ അത് എന്ത് ചെയ്യും എന്ന്  അറിയില്ല, എന്ന് പറയവേ, ഞാൻ വേറെ വഴി ഇല്ലാതെ ഒരു കൂട്ടുകാരൻറെ വീട്ടിൽ സുരക്ഷിതമായി വച്ചു. പിന്നീട് അവിടെ വീട്ടിൽ വരുന്നവർക്ക് ജീവ നാഡി നോക്കി പറയുന്നതിനായി തുടങ്ങി. ഒന്നര ദിവസ കാലയിടവിൽ. ഇത്‌ എൻറെ അച്ഛന് വളരെ സന്തോഷം ഉണ്ടാക്കി. എന്നാൽ കൃത്യമായി ജീവ നാഡിക്കു പൂജ ചെയ്യാത്തത് കൊണ്ട്, അഗസ്ത്യ മുനി കോപം കാരണം ചില മാസങ്ങൾ  ജീവ നാഡിയിൽ വരാതെ പോയതും ഉണ്ട്.

ആ സമയത്തിൽ എന്നെ തേടി നാഡി നോക്കാൻവരുന്നവർക് സത്യം പറഞ്ഞപ്പോൾ "അപ്പോൾ എനിക്ക് ഹനുമാൻ സ്വാമിയുടെ ദർശനം ലഭിച്ചത് എല്ലാം കള്ളമാണോ? എന്ന് മുഖത്തിൽ അടിക്കുന്ന വിധത്തിൽ കേട്ടിട്ട് പോകാറുണ്ട്, അങ്ങനെയും നടക്കാറുണ്ട്. 

ഒരു ദിവസം......................

അഗസ്ത്യ മുനിയോട് അന്നേ ദിവസം പൂജ സമയം വന്നത് ഹനുമാൻ സ്വാമി തന്നെയാണല്ലോ എന്ന് ചോദിച്ചപ്പോൾ, അതേ എന്ന് പറയുകയുണ്ടായി. ഈ സന്തോഷം അവിടെ വന്നവരോട് പറയുവാൻ ഞാൻ ആഗ്രഹിച്ചു. പക്ഷേ ഇതിനായി അഗസ്ത്യ മുനി ചെയ്ത പ്രതിജ്ഞ എന്നിൽ കുലുക്കം ഉണ്ടാക്കി. 

കലിയുഗത്തിൽ പ്രാർത്ഥന മൂലം ദൈവ ദർശനം ലഭിക്കും. വളരെ യധികം ആത്മാക്കൾക്കു ഇന്നും ഇത്തരം ദർശനങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നു. ഞാൻ കാരണം അവർക്കു ദർശനം ലഭിക്കണം എന്നില്ല. എൻറെ മകനായതുകൊണ്ടു നിനക്ക് ദൈവ ദർശനം കാണിച്ചു തന്നു. 

നിനക്ക് മനസ്സ് അടയ്ക്കുവാനുള്ള ഫലം ഉണ്ടോ, നിനക്ക് ചുറ്റിലുമുള്ളവർ ഇങ്ങനെയുള്ളവർ, എങ്ങനെ രണ്ടു രീതിയിലുള്ള വേഷം ഇടുന്നു എന്ന് മനസ്സിലാക്കുവാൻ ഞാൻ ചെയ്തതാണ്.  എത്രയോ  ദൈവ രഹസ്യങ്ങൾ നിനക്ക് പറഞ്ഞു തന്നു  ഭൂമിയിൽ  നിന്നെ ആത്മീയ ഗുരുവായി മാറ്റണം എന്ന് വിചാരിച്ചുട്ടുണ്ട്. 

എന്നാൽ നിനക്ക്  വായടക്കമില്ല. രഹസ്യങ്ങൾ സൂക്ഷിക്കുന്ന  കഴിവുമില്ല.  നടന്നത് അങ്ങനെ തന്നെ എല്ലാവരോടും പറഞ്ഞു നടക്കുന്നു. ഈ ജനങ്ങൾ നീ പറയുന്നത് വിശ്വസിക്കുന്നു എന്ന് വിചാരിച്ചാൽ അത് വളരെ  വലിയ  തെറ്റാണ്. 

കലിയുഗത്തിൽ നീ അവർക്കു ആത്മീയം പറഞ്ഞുകൊടുക്കുവാൻ  ശ്രമിക്കുന്നു. ഇത്തരം ദർശനങ്ങൾ  കൃതായുഗം, ത്രേതായുഗം, ദ്വാപരയുഗങ്ങളിൽ മാത്രമേ നടക്കാറുള്ളു കലിയുഗത്തിൽ നടക്കില്ല എന്ന്   വിശ്വസിക്കുന്നു മൂഢന്മാർ. അവർക്കു എങ്ങനെ അറിയും ഈ ആത്മീയ ജ്ഞാനം.  ആരാണോ ഇതിൽ വിശ്വസിക്കുന്നത്, ആർക്കാണോ പൂർവ്വജന്മ വാസനകൾ ഉള്ളതോ, അവർക്കുമാത്രമേ എൻറെ ദർശനം എന്നതിനപ്പുറം ലഭിക്കുകയുള്ളു. എന്നെയും, ഈ ജീവ നാഡി വായിക്കുന്ന നിന്നെയും വിശ്വസിക്കാത്തവരെ ഞാൻ നോക്കിക്കൊള്ളാം, എന്ന് ഉപദേശിച്ചവർ അവസാനമായി.

"നീ കേട്ടത് കൊണ്ട് നിന്റെയൊപ്പമുള്ളവർക് ഹനുമാൻ സ്വാമി അവിടെ ആ നൈവേദ്യ  തിരുവിളയാടൽ മൂലം അവിടെ ദർശനം നൽകി. ഇതിനായി ഞാൻ എത്രമാത്രം കഷ്ടപ്പെട്ടു എന്നത് നിനക്ക് അറിയില്ല. അത് കാരണം ഇന്ന് മുതൽ 12 കറുത്തവാവ് ദിനങ്ങളിൽ ഞാൻ നിനക്ക് പ്രത്യക്ഷമാകില്ല.

എന്നെ ഒരിക്കൽ കൂടി ദർശനം ചെയ്യണം എന്ന് നീ ആഗ്രഹിച്ചാൽ എന്ന് മുതൽ ദൈവ രഹസ്യങ്ങളെ നിന്നിൽ തന്നെ നിറുത്തിക്കൊള്ളുക. ഏതെങ്കിലും വിധത്തിൽ നീ പുറത്തു പറയുകയാണെങ്കിൽ ഞാൻ നിന്നിൽ നിന്നും അകന്നു പോകും. ഇത് മാത്രമല്ല ഈ 12 കറുത്തവാവ് സമയത്തിൽ നീ ഒരു മുരുകന്റെ അറുപടൈ വീട് 3 പ്രാവശ്യം ദർശനം ചെയ്തു വരുക അതോടൊപ്പം ഒരു കൂടി പ്രാവശ്യം മൂല മന്ത്രം ജപിക്കണം, അതിനു ശേഷം മാത്രമേ നിനക്ക് ജീവ നാഡി പഠിക്കുവാൻ പറ്റുകയുള്ളു.  ഇല്ലെങ്കിൽ തെക്ക് ഭാഗത്തിൽ നിന്ന് മുരുകന്റെ പേരുള്ള സിംഹ രാശി - മകം നക്ഷത്രത്തിൽ പിറന്ന ഒരുവൻ നിന്നെ തേടി ഒരു ശനിയാഴ്ച ദിവസം ഉച്ച സമയം വരും. അവൻറെ പക്കം ഈ ജീവ നാടി കൊടുത്തേക്കുക എന്ന് തീർത്തു പറഞ്ഞു, അഗസ്ത്യ മുനി.

അഗസ്ത്യ മുനിയുടെ കോപത്തിന് പാത്രമായ ഈ വാർത്ത എങ്ങനെ പുറത്തു പറയുന്നത്? പറഞ്ഞാൽ അത് ദുഷ്പേരാകും. എന്നിലുള്ള ആത്മവിശ്വാസം അധികമാകും. പറയാതെ പോകുകയാണെങ്കിൽ എന്നെ തേടി വരുന്നവർക്ക് എങ്ങനെയാണ് ഉത്തരം പറയുക? നാഡി വായിക്കാതെ എന്തെങ്കിലും പറഞ്ഞാൽ പോലും അത് സത്യമാണെങ്കിലും പോലും അത് വിശ്വസിക്കില്ല. എനിക്ക് ജീവ നാഡി വായിക്കാതെ ഇരിക്കുന്നതിൽ സങ്കടമില്ല. എന്നാൽ അഗസ്ത്യ മുനിയുടെ കോപത്തിന് പത്രമായല്ലോ എന്ന് ഓർക്കുമ്പോൾ ആണ് എന്നിൽ ഉറക്കമില്ലാതെ ആക്കിയത്. 

അന്നേ ദിവസം വൈകാശി വിശാഖം.

എന്ത് വന്നാലും ഒരിക്കൽ കൂടി ജീവ നാഡി നോക്കാം എന്ന് കരുതി. അഗസ്ത്യ മുനിയുടെ കോപം ഒന്ന് ശാന്തമായിട്ട് എന്തെങ്കിലും ഒരു പരിഹാരം തരില്ലേ എന്ന് ഒരു ആഗ്രഹം. ഭയന്ന് ഭയന്ന് ഞാൻ ആ ജീവ നാഡി പിരിച്ചു നോക്കി. 

അന്നേ ദിവസം എനിക്ക് നല്ലത് തന്നെയായിരുന്നു. പെട്ടെന്ന് തന്നെ ജീവ നാഡി കാണപ്പെട്ടു. 

തുടർന്ന് ജപം ചെയുക. ഒരു പ്രാവശ്യം അറുപടൈ വീട് നീ ദർശനം ചെയ്തു വരുക. അതോടെ ഇതിനപ്പുറം വരുന്നവർക്ക് ജീവ നാഡി നേരിട്ട് വായിച്ചു കൊടുക്കുന്നത് നിറുത്തുക, ബ്രാഹ്മമുഹൂർത്തത്തിൽ പഠിച്ചതിനു ശേഷം അവർ വരുമ്പോൾ ഫലം പറയുക. വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ, അല്ലാത്തവർ പോകട്ടെ. നാഡി പഠിക്കുവാൻ സാധിക്കാതെ ഈ സമയത്തിൽ നിൻറെ വാക്കിൽ അഗസ്ത്യ മുനി ഇരിക്കുന്നു. അവരവരുടെ തല വിധി ജാതക കുറിപ്പ് മൂലം ഫലം പറയുക. നിനക്ക് നന്മ ഉണ്ടാകട്ടെ എന്ന് പറഞ്ഞു വാക്കുകൾ ചുരുക്കി.

എനികാണെങ്കിൽ ഈ വാക്കുകൾ വളരെ സമാധാനപരമായിരുന്നു.

എന്നാൽ എന്ന് മുതൽ ഇന്ന് വരെ അഗസ്ത്യ മുനി എനിക്ക് പറഞ്ഞുതന്നിട്ടുള്ള വാർത്തകൾ, ഒരായിരം മൂല മന്ത്രങ്ങൾ, മനുഷ്യന് ഭാവിയിൽ വരുന്ന മുഖ്യമായ സംഭവങ്ങൾ പറയാൻ പാടില്ലാത്ത സംഭവങ്ങൾ, അല്ലെങ്കിൽ കഴിഞ്ഞ സംഭവങ്ങളെ തെറ്റ് ചെയ്തുകൊണ്ട് നല്ലവരെ പോലെ അഭിനയിച്ചവരെ വെളിയിൽ പറഞ്ഞിട്ടില്ല.

ഇതിന് ശേഷമായിരുന്നു എൻറെ വാക്കുകൾ മറ്റുള്ളവർ വിശ്വസിക്കുവാൻ തുടങ്ങിയത്. ആരെങ്കിലും വന്നാൽ ജാതകം നോക്കുന്നതോടെ നിറുത്തും. വേറെ ഒന്നും പറയില്ല. ഇരുന്നാലും ഒരു കോടി ജപം, ജപിച്ചു തീർക്കുന്നതിന് ഞാൻ വളരെ ശ്രമപ്പെട്ടു. 

നാഡി വായിക്കുന്നില്ല എന്ന വാർത്ത കേട്ടപ്പോൾ വളരെയധികം പേർ എന്നിൽ നിന്നും അകന്നു. ജാതകത്തെ വച്ച് ഫലം പറയുന്നത് ഒരു ചില വ്യക്തികൾ വിശ്വസിച്ചു, ഇങ്ങനെ കുറെയേറെ ദിവസങ്ങൾ കടന്നുപോയി.

ഈ ജീവ നാഡി അത്രയ്ക്കും ഉന്നതമായതാണോ എന്ന് ചോദിക്കുവാൻ തോന്നും. ഇതിന് ഒരു ഉദാഹരണം ഞാൻ പറയാം. 

വളരെ പഴക്കമുള്ള ഒരു ആര്ടിസ്റ് N.S.കൃഷ്‌ണൻ, സംഗീത വിധവാൻ M.K. ത്യാഗരാജ ഭഗവതരും ഈ ജീവ നാഡിയിൽ വിശ്വസിച്ചു. എനിക്ക് മുൻപ് ഈ ജീവ നാഡി വായിച്ച വ്യക്തിയിൽ നിന്നും ലഭിച്ച വാർത്തയാണ് ഇത്. 

ജീവ നാഡി വച്ച് കബിളിപ്പിക്കുകയാണ്, അങ്ങനെയൊന്നും ഇല്ലയെന്നും. നാഡിയിൽ പറയുന്നത് പോലെ ഭാവിയിൽ ഒന്നും നടക്കാറില്ല. നടന്നു കഴിഞ്ഞ സംഭവങ്ങൾ മാത്രമേ ശെരിയായി പറയാറുള്ളു. ഇത് കോടതിയിൽ ഉറപ്പ് വരുത്തണം എന്ന് ഒരു വക്കിൽ കളി രൂപത്തിൽ പറഞ്ഞത്, അവിടത്തെ ഞായാധിപൻ ഇത് പരിശോധിക്കുവാൻ വേണ്ടി ഒരു ദിവസം ജീവ നാഡി വായിക്കുന്ന അദ്ദേഹത്തെ കോടതിയിൽ വരാൻ വേണ്ടി പറഞ്ഞു. 

കുറ്റം ഒന്നും ചെയ്തിട്ടില്ലലോ, പിന്നീട് എന്തിനാണ് കോടതിയിൽ വരേണ്ടത്? രണ്ടാമത് ജീവ നാഡി വായിക്കണമെങ്കിൽ അവർ ആരുതന്നെയാണെങ്കിലും, അദ്ദേഹം തന്നെ നേരിട്ട് വരേണ്ടത്. ഞാൻ അവിടെ വരില്ല, എന്ന് വളരെ കർശനമായി പറഞ്ഞു ആ നാഡി ജ്യോതിഷൻ.

അങ്ങനെയിങ്ങിൽ ഒന്ന് ചെയ്യാം. എല്ലാം വകീലും ആ നാഡി ജ്യോതിഷന്റെ വീട്ടിൽ ചെന്ന് ചോദിക്കാം എന്ന് ആ ഞയാധിപൻ പറയവേ, പൊതുവായിട്ടുള്ള കാരണം കാണിച്ചു കോടതിയിൽ ഒരു കേസും പതിവ് ചെയ്യാതെ അറിയുവാൻ ഉള്ള ഒരു തീവ്രണത കാരണം നാഡി ജ്യോതിഷന്റെ വീട്ടിൽ ചെന്നു. എല്ലാവരും ഇരുന്നതിനു ശേഷം ഞാൻ, "ഞാൻ അഗസ്ത്യ മുനിയെ പരീക്ഷിക്കുവാൻ ഇവിടെ വന്നില്ല. നാഡി ജ്യോതിഷം സത്യമാണോ? എന്നത് അറിയുവാൻ ഞാൻ എൻറെ വക്കിൽ സുഹൃത്തുക്കളുമായി ഞാൻ തങ്ങളെ തേടി വന്നിരിക്കുന്നത്. തെറ്റിദ്ധരിക്കരുത് എന്ന് പറഞ്ഞു ആ ഞായാധിപൻ.

ചോദിക്കുക, അഗസ്ത്യ മുനി എന്താണോ പറയുന്നത് ഞാൻ അത് അങ്ങനെ തന്നെ പറയാം. ഇതിൽ ഒരു സങ്കല്പവുമില്ല. കള്ളവുമില്ല എന്ന് പറഞ്ഞു, ഞാൻ നാഡി ജ്യോതിഷൻ. 

"ഇതാ ഇതു നോക്കുക", എന്ന് മീശയിൽ മുകളിൽ വീണ് കിടക്കുന്ന കണ്ണാടിയെ ഉയർത്തി പിടിച്ചു, ഈ കണ്ണാടിയെ ഇപ്പോൾ ഇവിടെ താഴെ ഞാൻ എറിയുവാൻ പോകുന്നു. ആ കണ്ണാടി എത്ര ചില്ലായി, ചിതറും എന്നത് കൃത്യമായി താങ്കൾ പറയണം. ആ ചിതറി കിടക്കുന്നതിൽ ഏതെങ്കിലും ഒന്ന് കൂടുകയോ അതോ ഒന്ന് കുറയുകയോ ചെയ്താൽ ഈ നാഡി ജ്യോതിഷം കള്ളമാണ് എന്നത് അറിയിക്കേണ്ടിവരും. ഇതു താങ്കൾക് പറ്റുമോ, എന്ന് വളരെ സമാധാനപരം ചോദിച്ചു.

അഗസ്ത്യ മുനിയുടെ ജീവ നാഡി പഠിക്കുന്ന മുരുകനും ഭയംതന്നെയായിരുന്നു. ഏതെങ്കിലും ഒന്ന് പറയുകയും മറ്റൊന്ന് നടക്കുകയാണെങ്കിൽ അതിൽ എന്തെങ്കിലും പ്രശ്‌നം ഉണ്ടായാൽ, നാഡി ജ്യോതിഷം തന്നെ കള്ളമാണ് എന്ന ഒരു അപവാദത്തിനു കാരനാകുമല്ലോ എന്ന് ഭയന്ന്, അഗസ്ത്യ മുനിയെ പ്രാർത്ഥിച്ചു.

"താങ്കൾ ചോദിച്ച ചോദ്യത്തിന് കൃത്യമായ മറുപിടി ലഭിക്കും", എന്ന് പറഞ്ഞു.

"അങ്ങനെയെങ്ങിൽ അത് മുൻകൂറായി താങ്കൾ എനിക്ക് മുൻകൂറായി ഒരു പേപ്പറിൽ എഴുതിത്തരണം അത് പറ്റുമോ", എന്ന് ചോദിച്ചു ന്യായാധിപൻ.

"ശെരി", എന്ന് പറഞ്ഞു, നാഡി നോക്കുവാൻ തുടങ്ങി.

താൻ പഠിച്ചത് അപ്പാടെ തന്നെ ഒരു പേപ്പറിൽ എഴുതി ന്യായാധിപനോട് കൊടുത്തു. അത് വാങ്ങിവെച്ച നീധിപധി അത് പിരിച്ചു പഠിച്ചില്ല. തൻറെ ഷർട്ട് പോക്കറ്റിൽ അങ്ങനെ തന്നെ ചുരുട്ടി വച്ചു. കുറച്ചു നേരത്തിനു ശേഷം.

തൻറെ കൈയിൽ ഇരുന്ന കണ്ണാടി ഓങ്ങി, എന്നാൽ, അങ്ങനെ തന്നെ താഴെ വച്ചു. താഴെ എറിഞ്ഞില്ല. പിന്നീട് ആ നാഡി ജ്യോതിഷൻ മുൻപ് എഴുതി കൊടുത്ത ഫലം എല്ലാവരുടെയും മുന്നിൽ വായിച്ചു. 

"ഒരു പശുക്കുട്ടിക് വേണ്ടി നീതി തേടി കൊടുത്ത രാജാവിൻറെ പരമ്പരയിൽ ചേർന്നവൻ നീ. ഈ കണ്ണാടി നീ ഉയർത്തും, എന്നാൽ ഒരു കാരണവശാലും നീ അത് വലിച്ചു അറിയില്ല, എന്ന് അതിൽ എഴുതിയിരുന്നു." അങ്ങനെയുള്ള ഒരു ജീവ നാഡിയാണ് എൻറെ പക്കം ഉള്ളത്.


സിദ്ധാനുഗ്രഹം.............തുടരും!