26 January 2017

സിദ്ധാനുഗ്രഹം - 5ജീവ നാഡി വായിക്കുന്നവേളയിൽ വളരെയധികം രീതിയിലുള്ള അസൗകര്യങ്ങളുണ്ട്, വരുന്നവരാട്ടെ ഉടൻതന്നെ ജീവ നാഡി നോക്കണം എന്ന് പറയും, അതുപോലെ ജീവ നാഡി വായികുമ്പോൾ "പുരാതന തമിഴ് സാഹിത്യത്തിൽ" വരുന്നില്ലലോ എന്ന് സംശയിക്കും. അഗസ്ത്യ മുനി എന്ത് പറയുന്നോ അത് മൊത്തമായും മറക്കും.

ചിലപേർക്കു അവരുടെ അച്ഛന്റെയോ, അമ്മയുടേയോ അതോ അവരുടെ സഹോദരി - സഹോദരങ്ങളുടെയോ പേര് വരാതെപോയാൽ ജീവ നാഡിയിൽ വരുന്ന വാക്കുകൾ വിശ്വസിക്കില്ല. അത് മാത്രമല്ല, അവരുടെ മനസ്സിൽ ആരെയെങ്കിലും പറ്റി ചിന്തിച്ചുകൊണ്ടിരിക്കുകയില്ലെങ്കിൽ, അവരെ പറ്റിയ എല്ലാം രഹസ്യങ്ങളും അഗസ്ത്യ മുനി പറയണം, എന്ന് പ്രതീക്ഷിക്കും.

അഗസ്ത്യ മുനി മുൻകൂട്ടി എല്ലാം വിഷയങ്ങളും എങ്ങനെയൊക്കെ നടക്കും എന്ന് പറയണം, അങ്ങനെ പറയാതിരുന്നാൽ, ഇത് "വ്യാജ നാഡി" എന്ന്, ചിലർ പറയുവതും ഉണ്ട്.

കാണ്ഠ നാഡിയും, ജീവ നാഡിയും വ്യത്യസ്തമാണ്, പക്ഷെ നാഡി നോക്കുവാൻ വരുന്നവർ ജീവ നാഡിയെയും കാണ്ഠ നാഡിയെയും ബന്ധിപ്പിച്ചു ഇങ്ങനെ ചോദിക്കും, "കാണ്ഠ നാഡിയിൽ അന്ന് അങ്ങനെ പറഞ്ഞു എന്തുകൊണ്ട് ജീവ നാഡിയിൽ അങ്ങനെ പറഞ്ഞില്ല"?

ഒരു വ്യക്തിക്ക് ജീവ നാഡി നോക്കണമെങ്കിൽ അവർ തന്നെ വരണം, പക്ഷെ അവിടെ വരുന്ന ഒരു ചിലർ ഇങ്ങനെ ചോദിക്കും, "നാഡി" നേരിട്ട് വന്നു കേൾകുകയാണെങ്കിൽ നല്ല വാക്കുകൾ ലഭിക്കും, പക്ഷെ വേറെ ഒരു വ്യക്തിക്ക് വേണ്ടി കേൾകുകയാണെങ്കിൽ വാക്കുകൾ ഒന്നും ലഭിക്കുകയില്ല, എന്ന് പറഞ്ഞാൽ അത് വിശ്വസിക്കതില്ല.

ഇങ്ങനെ പല തരത്തിലുള്ള വൈഷമ്യങ്ങൾ എനിക്ക് ഏറെ വരും.

എങ്കിലും, ജീവ നാഡി നോക്കുവാൻ വന്ന ഒരുവൻ വിഷം കുടിച്ചതിനു ശേഷം, എന്റെ മുന്നിൽ നേരെ വന്നപ്പോൾ, സത്യത്തിൽ ഞാൻ നിസ്സഹാനായിപ്പോയി.

"എന്ത് പറ്റി നിങ്ങൾക്ക്", എന്ന് തിടുക്കംകൂട്ടി ചോദിച്ചു.

"വിഷം കുടിച്ചുപോയി."

"എന്തുകൊണ്ട്?"

"മാനസിക തളർച്ച".

"ശെരി, എന്തുകൊണ്ട് നിങ്ങൾ ഇവിടെ വരണം?"

"ജീവ നാഡി നോക്കുവാൻ."

"ഈ നേരത്തിലോ?"

"എന്ത്കൊണ്ട്? അഗസ്ത്യ മുനി നാഡി ഇപ്പോൾ വിവർത്തനം പറയില്ലേ."

"ചോദിച്ചു നോക്കണം, അതിനു മുൻപ് അടുത്തുള്ള ആശുപത്രിയിൽ അഡ്മിറ്റ് ആയി, ചികിത്സ എടുത്തു വരണം."എന്ന് പറഞ്ഞു.

"പറ്റില്ല, എനിക്ക് ഇപ്പോൾ തന്നെ ജീവ നാഡി നോക്കണം," എന്ന് അദ്ദേഹം പറഞ്ഞു.

"സാർ! നിങ്ങൾ വയസ്സിൽ മുതിർന്നവൻ, ആദ്യം നിങ്ങൾ ആശുപത്രിയിൽ പോകുക, അതിനുശേഷം ഞാൻ തന്നെ അവിടെ വന്നു ജീവ നാഡി നോകാം," എന്ന് ഭയത്തോടെ അപേക്ഷിച്ചു.

ഞാൻ ഭയത്തോടെ അപേക്ഷിച്ചത്  അദ്ദേഹത്തിന് തമാശയായി തോന്നിയിരിക്കുന്നു. വാ വിട്ടു ഉറക്കെ ചിരിച്ചു.

ചിരിച്ചതിനേക്കാൾ അദ്ദേഹത്തിന്റെ വായിൽ നിന്നും വന്ന നുര അധികമായിട്ടു ഇരുന്നു. ആ സന്ധ്യാനേരത്തിൽ കരിനീലം അധികമായിട്ടു കണ്ടു.

വിഷത്തിന്റെ അളവ് അധികമായിരിക്കും, എങ്ങനെയിരുന്നാലും ഈ മനുഷ്യൻ അര മണിക്കൂറിനുള്ളിൽ "ഹംബോ" എന്ന് പോയാൽ! എന്ന ഭയം വന്നു.

അദ്ദേഹത്തിന്  എന്തെങ്കിലും സംഭവിച്ചാൽ   അകപ്പെടുന്നത് താൻതന്നെ എന്ന് ഓർക്കുമ്പോൾ എന്റെ കൈകാലുകൾ ഞ്ഞെടുങ്ങി. അദ്ദേഹത്തെ അങ്ങനെതന്നെ തൂക്കിയെടുത്തു അടുത്തുള്ള ആശുപത്രിയിൽ ചേർക്കാം, എന്ന് നോക്കിയപ്പോൾ, അന്നേ  ദിവസം എനിക്ക് ആൾ സഹായത്തിനായി  ആരും ഇല്ലാ.

അങ്ങനെയെങ്കിലും അദ്ദേഹത്തെ സമാധാനപ്പെടുത്തി താൻതന്നെ ആശുപത്രിയിൽ ചേർത്താലും ആയിരകണക്കിന് ചോദ്യങ്ങൾ വരും, മാത്രമല്ല പോലീസും വിളിച്ചു ചോദ്യവും ചെയ്തേക്കാം.

"നാഡി നോക്കുവാൻ ആണോ വന്നത് അതോ ആളുകൾക്ക് ഉത്തരം പറയുവാൻ ആണോ വന്നത്? എന്തിന് എനിക്ക് ഇത്തരം പരിഷണങ്ങൾ"? എനിക്ക് മനഃക്ലേശം ഉണ്ടായി.

നാഡി നോക്കുവാൻ വന്ന അദ്ദേഹത്തെ ഇരിക്കുവാൻ പോലും പറഞ്ഞില്ല, അദ്ധേഹവും നിന്നുകൊണ്ട് തന്നെ ഉത്തരങ്ങൾ എല്ലാം പറഞ്ഞത്.

"ചൊല്ലുക....... തങ്ങൾക്കു, എനിക്ക് വേണ്ടി നാഡി നോക്കുവാൻ സാധിക്കുമോ? ഇല്ലയോ?

ഈ ചോദ്യം എന്നെ ക്ഷുഭിതനാക്കി, എങ്കിലും ശാന്തനായി ഇരുന്നു!

"ഈ സമയത്തിൽ, ഈ സാഹചര്യത്തിൽ എനിക്ക് തങ്ങൾക്കായി ജീവ നാഡി നോക്കുവാൻ സാധ്യമല്ല."

"ശെരി!  നിങ്ങൾക്കു എനിക്ക് വേണ്ടി ഒരേ ഒരു വിവരം മാത്രം ചോദിച്ചു പറഞ്ഞുതരാൻ പറ്റുമോ?"

"എന്തുവേണം?"

"ഇപ്പോൾ ഈ ബോട്ടിലിലുള്ള വിഷം ഞാൻ കുടിച്ചിരിക്കുന്നു, ഇതു കാരണം ഞാൻ ജീവനോടിരിക്കുമോ അതോ മരിക്കുമോ?, ഇതു മാത്രം അഗസ്ത്യ മുനിയോട് താങ്കൾ ചോദിച്ചു പറയാമോ?"

അദ്ദേഹം വളരെ വ്യക്തമായിട്ടു തന്നെ സംസാരിച്ചത്, വിഷം കുടിച്ചതായിട്ടു തോന്നുകയില്ല.

എനിക്ക് ആയിരുന്നു വിഷം കുടിച്ചതുപോലെ ഉള്ള അവസ്ഥ തോന്നിയത്.

"അതെ! ഒന്ന് വേഗം അഗസ്ത്യ മുനിയോട് ചോദിച്ചു പറയുക, എന്റെ കുടലും, വയറും എല്ലാം എരിയുന്നു", എന്ന് ഭീഷണിപ്പെടുത്തി.

വെറുപ്പു ആയിരുന്നു തോന്നിയത്.

"അത് അല്ലെ പറയുന്നത്, ഈ ഒരു ചോദ്യത്തിന് മാത്രം നാഡിയിൽ നോക്കി ഉത്തരം പറയുക, ഞാൻ അതിനു ശേഷം പോകാം", എന്ന് നിർബന്ധം പിടിച്ചു.

"ഒരേ ഒരു ചോദ്യത്തിന് മാത്രം, ജീവ നാഡിയിൽ നോക്കി ഉത്തരം പറയാം. പക്ഷെ..........അതിനു ശേഷം നിങ്ങൾ ഇവിടം വിട്ടു പോകണം", എന്ന് ഞാനും തറപ്പിച്ചു പറഞ്ഞു.

എങ്ങനെയെങ്കിലും അദ്ദേഹം ഇവിടം വിട്ടു പോയാൽ മതി എന്ന് എനിക്ക് തോന്നി.

അദ്ദേഹത്തെ ഇരിക്കുവാൻ പറഞ്ഞിട്ട്, വേഗത്തിൽ കുളിച്ചിട്ടു പൂജാ മുറിയിൽ നിന്നും ജീവ നാഡിയുമായി പെട്ടന്നു പുറത്തേക്കു വന്നു.

ഇതിനുള്ളിൽ എന്തെങ്കിലും അനിഷ്ടങ്ങൾ ഒന്നും സംഭവിക്കരുതേ എന്ന് അഗസ്ത്യ മുനിയോട് പ്രാർത്ഥിച്ചു.

ഭാഗ്യവശാൽ, അദ്ദേഹത്തിന് ഒന്നും സംഭവിച്ചില്ല.

താളിയോല പിരിച്ചു നോക്കുവാൻ തുടങ്ങുമ്പോൾ, എത്രയും നേരം നേരെ ഇരുന്ന അദ്ദേഹം പെട്ടന്നു ശർദിക്കുവാൻ തുടങ്ങി.

കണ്ണുകൾ മൊത്തമായും കറങ്ങുവാൻ തുടങ്ങി, അദ്ദേഹത്തിന്റെ ശരീരവും വിറകുവാൻ തുടങ്ങി.

"ശെരിതന്നെ, ഇതുമുതൽ അദ്ദേഹത്തിന് നാഡി നോക്കുവാൻ ആവശ്യം വേണ്ടിവരുത്തില്ല, എന്തോ അനിഷ്ടം നടക്കുവാൻ പോകുന്നു എന്ന് വിചാരിച്ചു, താളിയോല തിരിച്ചുവയ്ക്കുവാൻ തുടങ്ങി 

"ഞാൻ ജീവനോടെ ഇരിക്കുമോ? ഇല്ലയോ? എന്ന് വായിക്കുക", എന്ന് നിർബന്ധിച്ചു, വേറെ ഒരു മാർഗം ഇല്ലാത്തതുകൊണ്ട് നാഡി നോക്കുവാൻ ആരംഭിച്ചു.സിദ്ധാനുഗ്രഹം.............തുടരും!

19 January 2017

സിദ്ധാനുഗ്രഹം - 4അഗസ്ത്യ മുനിയുടെ ജീവ നാഡിയിൽ നിന്നും വന്ന വാക്കുകൾ എന്നെ ആശ്ചര്യചകിതമാക്കി!

ആദ്യം ജനിച്ച കുഞ്ഞിനെ തേടിയുള്ള യാത്രയിൽ അവൻ പല - പല ദേശങ്ങളിൽ പോയി. പക്ഷേ അവൻ വിചാരിച്ചതുപോലെ കുഞ്ഞിനെ കണ്ടെത്തുവാൻ സാധിച്ചില്ല. അടുത്തുള്ള നഗരത്തിൽ ചെന്നപ്പോൾ ഈ പെൺ കുഞ്ഞിന്റെ അച്ഛന്റെയും - അമ്മയുടെയും അടുത്ത് നിന്നും അവൾ ആദ്യം ജനിച്ച കുഞ്ഞാണെന്ന വാർത്ത ലഭിച്ചത്, ആകവേ അവൻ നിശ്ചയിച്ചത് പോലെ തന്നെ മുന്നോട്ടു നീങ്ങി.

ആ കുഞ്ഞിനെ കടത്തിക്കൊണ്ടു  നേരിട്ട്  ഭദ്രകാളി ക്ഷേത്രത്തിലേക്ക് ആയിരിക്കണം ആദ്യം കൊണ്ട് പോകേണ്ടത്. എന്നാൽ അവൻ പെട്ടന്നു  ഭയന്നു.

അന്യായമായിട്ട് ഈ കുഞ്ഞിനെ കൊല്ലുന്നതിൽ അവന് ഭയമില്ല, ഒരു സമയം അച്യുതൻ  എല്ലാം കാര്യങ്ങളും കഴിയുമ്പോൾ അവനെയും കൈയോഴിയുകയോ അല്ലെങ്കിൽ തന്നെയും കൊലചെയിതിട്ടു, എല്ലാം സ്വർണത്തോടെ കടന്നുപോയാൽ എന്ത് ചെയ്യും? എന്നതായിരുന്നു അവൻ ഭയന്നത്.

കുഞ്ഞുനാൾമുതൽക്കേ  അവനു ഒരു വിശ്വാസം ഉണ്ടായിരുന്നു, എന്ത് കാര്യം ചെയ്യുന്നതിന് മുൻപ്, അത് നല്ലതായിട്ടു നടക്കുന്നതിനു വേണ്ടി "തിരുപ്പതിയിൽ" ചെന്ന്  പ്രാർത്ഥിക്കും. അങ്ങനെ ചെയ്താൽ അത് നന്നായിട്ടുതന്നെ നടക്കും എന്ന വിശ്വാസം അവനു ഉണ്ടായിരുന്നു.

അതുകൊണ്ടു കുഞ്ഞിനെ കടത്തിയതും, അവന്റെ മനസ്സിൽ തിരുപ്പതിയിൽ പോകാനുള്ള തീരുമാനം എടുത്തു. അവിടെ ചെന്ന് പ്രാർത്ഥിച്ചതിന് ശേഷം ഭദ്രകാളിയുടെ അടുത്ത് കുഞ്ഞിനെ കൊണ്ട് പോകാം. അതിനുമുൻപ്‌ തന്നെയും കുഞ്ഞിനേയും ആരും മനസിലാകാതിരിക്കുവാൻ തന്റെയും കുഞ്ഞിന്റെയും മുടി കാണിക്കയായി കൊടുത്തു, മൊട്ടയടിച്ച ഭദ്രകാളി ക്ഷേത്രത്തിൽ പോകാം എന്നായിരുന്നു കുഞ്ഞിനെ കടത്തിയവന്റെ പദ്ധതി.

പക്ഷെ, അവന്റെ പദ്ധതികൾ എല്ലാം വിഫലമായി, അവൻ രക്ഷപെട്ടു, പെൺ കുഞ്ഞു ആകട്ടെ തന്റെ മാതാ - പിതാവിന്റെ  പക്കം ചെന്നെത്തി.

ആ മാതാ - പിതാവിന് തങ്ങളുടെ കുഞ്ഞിനെ തിരികെ ലഭിക്കുന്നതിനു ഒരു കാരണം കൂടെ ഉണ്ട്. ആ മാതാ - പിതാവ് തിരുപ്പതി വെങ്കടാചലപതിയുടെ അതി തീവ്രമായ ഭക്തർ. അവർ വർഷത്തിലൊരിക്കൽ അവരുടെ നാട്ടിൽ നിന്നും പാദയാത്രയായി വന്നു ദർശനം ചെയ്തു പോകാറുണ്ട്. വളരെ കാലങ്ങൾക്കു ശേഷം തിരുപ്പതി വെങ്കടാചലപതിയുടെ കാരുണ്യത്താൽ അവർക്കു പൗത്രി സൗഭാഗ്യം ലഭിച്ചത്. അവർ കുഞ്ഞിന് 'വെങ്കട്ടമ്മ' എന്ന് പേരിട്ടു, മാത്രമല്ല കുഞ്ഞിനെ തിരുപ്പതിയിൽ കൊണ്ട് വന്നു മുടി കണികയായിട്ടു ( മൊട്ടയടിക്കുക ) കൊടുത്തു നന്ദി രേഖപ്പെടുത്തുവാൻ തീരുമാനിച്ചിരുന്നു. അതിനിടയിൽ ഇങ്ങനെ  ഒരു സംഭവം നടക്കുകയും, അത് വളരെ ഭംഗിയായി പര്യവസാനിക്കുകയും ചെയ്തു, എന്ന് ഒരു ചെറുകഥ പോലെ പറഞ്ഞു, അഗസ്ത്യ മുനി.

"അതു ശെരി! കുഞ്ഞിനെ തട്ടിക്കൊണ്ടുപോയവനും, അച്യുതനും ശിക്ഷയൊന്നും ഇല്ലേ?" എന്ന് ഞാൻ ചോദിച്ചപ്പോൾ" കാത്തിരുന്നു കാണുക" എന്ന് മാത്രം അഗസ്ത്യ മുനി പറഞ്ഞു.

ആകട്ടെ ഇനി അച്യുതനെ നോകാം, അവൻ പെട്ടന്നു ഉത്കണ്ഠാഭരിതനായി, നരബലി കൊടുക്കുവാൻ ഒരു കുഞ്ഞിനെ കൊണ്ട് വരാൻ പറയുകയും, അതും ആദ്യമായി ജനിച്ച ഒരു കുഞ്ഞിനെ കടത്തി കൊണ്ടുവരാൻ പറയുകയും, നിധി ലഭിക്കും എന്ന് ആ യുവാവിന് പറഞ്ഞതും, തന്റെ വാക്കുകൾ വിശ്വസിച് ആ യുവാവും ഉടൻ തന്നെ പോയതിൽ ആനന്ദിച്ചു അവൻ.

കുറെയേറെ ദിവസങ്ങളായിട്ടും തിരിച്ചുവരാത്തതു കാരണം, ആ യുവാവ് പോലീസുകാരൻ മറ്റും ആയിരിക്കുമോ എന്ന് ഭയപ്പെട്ടു. മാത്രമല്ല ആരെയും നരബലി കൊടുക്കുവാനുള്ള ആവശ്യം ഇല്ല. നിധി ലഭികത്തില്ല എന്ന് അവൻ അറിയും. ആ യുവാവിൽ നിന്നും രക്ഷപെടുവാനുള്ള ആലോചനകൾ ഇട്ടു.

ഇങ്ങനെ ഒരു വേഷം ഇട്ടിട്ടുണ്ടെങ്കിൽ മാത്രമേ, ഗ്രാമവാസികളെ പറ്റിച്ചു, അധികാരം കൈവിട്ടു പോകാതെ ജീവിക്കുവാൻ സാദിക്കും, എന്ന് അച്യുതൻ വിചാരിച്ചു. ഭദ്രകാളിയെ ഇതിനായിട്ടു ഉപയോഗിച്ചു. ഇതാണ്  സത്യം. 

ചില ദിവസങ്ങൾക്കു ശേഷം.   

ഒരു ദിവസം വൈകുന്നേരം വേളയിൽ, ആ കാട്ടിൽ 4 - 5 ആളുകൾ കൈയിൽ തോക്കുമായി വരുന്നത് കണ്ടു, ഭയന്നുപോയി അച്യുതൻ. 

തന്നെ വെടിവച്ചു കൊല്ലാനായിട്ടു പോലീസുകാർ വന്നത്, മാത്രമല്ല ഇവിടെനിന്നും രക്ഷപ്പെടണമെങ്കിൽ ഓടിയാലേപറ്റു എന്ന് കരുതി, മുൻപുള്ള ഭീതി കാരണം തല തെറിച്ചു ഓടുവാൻ തുടങ്ങി.

എത്ര ദൂരം ഓടിയിരിക്കും എന്ന് അറിയില്ല, ശ്വാസം ലഭിക്കാതായപ്പോൾ  അവൻ വീണു. അവൻ വീഴ്ന്ന പ്രദേശത്തിൽ. ഒരു വലിയ സർപ്പത്തിന്റെ കാവ് ഉണ്ടായിരുന്നു, എന്ന് അവനു ആദ്യം മനസിലായില്ല. അവൻ വീഴുന്ന വേഗത്തിൽ കാവിൽ നിന്നും വേഗത്തിൽ  ഒരു മൂർഖൻ അവനെ കൊത്തി.

എത്രയധികം ആളുകളെ അവൻ ക്രൂരമായി കൊന്നുവോ, എത്രയധികം ആളുകളുടെ ശാപം കാരണത്താലോ, അതിനെല്ലാം പലിശയായി  മൂർഖൻ കൊത്തിയത്  കാരണം അവൻ പിടഞ്ഞു പിടഞ്ഞു മരിച്ചു.

അപ്പോൾ അവന്റെ കാതുകളിൽ ഭദ്രകാളിയുടെ ആക്രമണ ഭാവമുള്ള ചിരിയും, പിഞ്ചു കുഞ്ഞിന്റെ പരിഹാസപൂർവ്വമായ ചിരിയും കേട്ടു.

തമിഴിൽ ഒരു പഴചൊല്ല് ഉണ്ട്, "ദൈവം നിന്ടര് കൊല്ലും", എന്നതിന് അച്യുതന്റെ മരണം ഒരു ഉദാഹരണം, എന്ന് അഗസ്ത്യ മുനി പറഞ്ഞപ്പോൾ, ഇതെല്ലാം സത്യം തന്നെയോ?,  എന്ന് ചിന്തിച്ചു. 

"അഗസ്ത്യ മുനിയെ സംശയിക്കാമോ?" എന്ന് അവരോടു അദ്ദേഹം  ചോദിച്ചിട്ടു, "ഒരു അറിയിപ്പ് മുൻകൂട്ടി നിന്നെ അറിയിക്കുന്നു. ഇന്നു വൈകുനേരം  6 മണിയോടെ ഒരു വ്യക്തി നിന്നെ തേടി വരും. അവൻ ഒരു കോടിശ്വരൻ, പക്ഷെ അവന്റെ കുടുംബത്തിൽ സമാധാനമില്ല, ഇതു കാരണം അവൻ വീട് വിട്ടു ഇറങ്ങി, ഒറ്റ നോട്ടത്തിൽ ഒരു പരദേശിയെപോൽ ഇരിക്കും, എന്നാൽ ഒരു വലിയ ശിവ ഭക്തൻ, അവന്റെ ജീവിതത്തിൽ ചില അതിശയങ്ങൾ നടക്കുവാൻ പോകുന്നു, അതും ഇവിടെ വന്നതിനുശേഷം", എന്ന് രഹസ്യമായി പറഞ്ഞു.

എത്രയോ അതിശയങ്ങൾ നടത്തി കാണിച്ച അഗസ്ത്യ മുനി ഇപ്പോൾ എന്ത് അതിശയമാണ് ചെയ്തു കാണിക്കുവാൻ പോകുന്നത്, എന്ന് ചിന്തിച്ചിരുന്നു.

വൈകുനേരം 6 p.m ഇരിക്കും, അഗസ്ത്യ മുനി പറഞ്ഞതുപോലെ, ഒട്ടും നടക്കുവാൻ പറ്റാതെ ഒരു വ്യക്തി, എന്റെ വീട്ടു മുറ്റത്തു വന്നു.

"നിങ്ങൾ അന്നോ അഗസ്ത്യ മുനിയുടെ നാഡി വായിക്കുന്നത്",  എന്ന് അദ്ദേഹം ചോദിച്ചു.

"അതെ" എന്ന് അദ്ദേഹം തല കുലിക്കി സമ്മതം മൂളി.

"ഇതാ" എന്ന് ഒരു ചെറു ബോട്ടിൽ കൊടുത്തു!, അത് നോക്കിയപ്പോൾ കീടനാശിനി മരുന്ന് എന്ന് എഴുതപ്പെട്ടിരുന്നു, മാത്രമല്ല ബോട്ടിലിൽ പകുതി മരുന്ന് കാണുവാനുമില്ല.

അതെ സമയം ആ പരദേശിയുടെ വായിൽ നിന്നും നുര വന്നുകൊണ്ടിരുന്നു!സിദ്ധാനുഗ്രഹം.............തുടരും!

12 January 2017

സിദ്ധാനുഗ്രഹം - 3


അത് ഒരു കാടും - മലയും ചേർന്ന കിടക്കുന്ന, എന്നാൽ  പുറമെ നിന്നും നോക്കുമ്പോൾ തന്നെ ഫലഭൂയിഷ്ഠമായ ദേശം എന്ന് അറിയും. ഇതിനു ചേർന്നു ഒരു കൊച്ചു ഗ്രാമം ഉണ്ടായിരുന്നു. അവിടെ നൂറ് അല്ലെങ്കിൽ നൂറ്റിഇരുപത് കൊച്ചു വീടുകളും. ഭൂരിപക്ഷം ജനങ്ങളും കർഷകർ ആയിരുന്നു. അവിടം എങ്ങും വരണ്ടു കിടക്കുന്നതായിട്ടു തോന്നുന്നില്ല. അടുത്തുള്ള ആറുകൾ  എപ്പോളും വറ്റാതെ ഒഴുകുന്നു.

അഞ്ച് കിലോമീറ്റർ ദൂരം വരുന്ന നേരിയ  ഒറ്റയടി പാത നടന്നാൽ ഗ്രാമത്തിൻറെ അറ്റത്തുള്ള കാട്ടിലേക്കു പോകുന്ന വഴിൽ ചെന്നെത്തും. ആ കാടിന്റെ ഒരു വശം ഇവിടെ നിന്നും ആണെങ്കിൽ മറു വശം കേരളത്തിലാണ്. കാട്ടിൽ ദുഷ്ട മൃഗങ്ങൾ ഉള്ളതായി തോന്നുന്നില്ല.

രാത്രി നേരത്തിൽ നരികളുടെ ശബ്ദങ്ങൾ ചിലപ്പോൾ ഗ്രാമത്തിലുള്ള ജനങ്ങൾക് കേൾക്കുവാൻ ഇടയാകും. പകലിലും ആരും ആ കാട്ടിൽ പോകുന്ന പതിവില്ല. ചുള്ളി കമ്പുകൾ എടുക്കുവാനും, തങ്ങളുടെ പകമുള്ള ആടുകളെയും, പശുവിനെയും മേയിക്കുവാൻ പലരും കാട്ടിൽ പോകാറുണ്ട്. അടുത്തുള്ള ആറു ഒരിക്കലും വറ്റാത്തതുകൊണ്ടു കന്നുകാലികൾക്ക് ആവശ്യമായിട്ടുള്ള വെള്ളം അവിടെ നിന്നും ലഭിക്കും. ആ കാടിൻറെ തെക്ക് - പടിഞ്ഞാറു ഭാഗത്തുള്ള മുള കാടിൽ വളരെ പെട്ടന്നു തീ പിടിക്കും, അതു കൂടുതൽ സംഭവിക്കുന്നത് വേനൽക്കാല രാത്രികളിൽ ആയിരുന്നു.

ഇതിനെ പറ്റി മൊത്തമായും അറിയാത്ത ഗ്രാമവാസികൾ, രാത്രിയിൽ കാണുന്ന ഈ തീ വിപത്തുകൾ  പിശാചുക്കളാണെന്നു കരുതി അവരുടെ വീടുകളിൽ തന്നെ ഇരിക്കും, മാത്രമല്ല തങ്ങളുടെ വീട്ടുമുറ്റത്തു ചൂല് മറ്റും ചെരുപ്പുകൾ തൂക്കിയിടും. ഇങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ പിശാചുക്കൾ വീട്ടിനുള്ളിൽ കയറാറില്ല എന്ന വിശ്വാസം അവർക്കിടയിൽ ഉണ്ട്.

ആ മുള കാട്ടിൽ തീ അണഞ്ഞതിനു ശേഷം, ചില യുവാക്കൾ ധ്യര്യത്തോടെ അവരുടെ വീട്ടുമുറ്റത്തു വന്നു നോക്കാറുണ്ട്. അങ്ങനെ ഉള്ള ഒരു രാത്രി.

അവിടെ പത്രണ്ട് കൈകളോടെ, ഭീതിയേർപ്പെടുത്തുന്ന മുൻനിര പല്ല്, അക്രമണാത്മകമായ മുഖഭാവം, അഴഞ്ഞ മുടി, ചുവന്ന ഭീതിദനകമായ കണ്ണുകൾ, കൈകളിൽ ത്രിശൂലം മറ്റും കുന്തം, കഴുത്തിൽ തലയോട്ടി കൊണ്ടുള്ള മാലയോടെ രക്തദാഹിയായ ഒരു ഭദ്രകാളി രൂപം നിൽക്കുന്നത് അവർ കണ്ടു. ആൾ സഞ്ചാരം ഇല്ലാത്ത ആ സ്ഥലത്തിൽ അംബലം ഇരികുന്നത്താൽ പുതുതായിട്ടു അവിടെ വരുന്നവർക്കു ഭദ്രകാളിയുടെ രൂപം ഭയപ്പെടുത്തും. മാത്രമല്ല പെട്ടെന്ന് ഭദ്രകാളി രൂപം നോക്കുന്നവർക് ത്രിശൂലത്തോടെ ഒരു സ്ത്രീ ആക്രമിക്കുവാൻ വരുന്നതായി തോന്നും.

ഈ ഭദ്രകാളിയെപ്പറ്റി ഗ്രാമവാസികൾക്ക് ആ യുവാക്കൾ അറിയിക്കുകയുണ്ടായി, അതിൽ ചിലപേർ പറയുകയുണ്ടായി "അവിടെയുള്ള ഭദ്രകാളിക്ക് വഴിപാട് കൊടുത്തില്ലെങ്കിൽ, അവൾ രാത്രിനേരങ്ങളിൽ തങ്ങളിൽ ചിലരുടെ ജീവൻ ബലിദാനം എടുക്കും" എന്നുള്ള ഭയം ഏർപ്പെട്ടു.

അവർ ചിന്തിച്ചതുപോലെ, കുറച്ചു ദിവസങ്ങളിൽ, അവർ വളർത്തിയിരുന്ന ആടുകൾ, ക്രൂരമായി രക്തം കൊണ്ടുള്ള വെള്ളത്തിൽ കിടക്കുന്നത് കണ്ടു. കാട്ടിൽ ഉള്ള മൃഗങ്ങൾ ആയിരിക്കും ഇതു ചെയ്തത് എന്ന് കരുതി സമാധാനിക്കുവാൻ അവർ തുടങ്ങി, പക്ഷെ അവരുടെ വിശ്വാസം വിഫലമായി.

പിന്നെയും ആ ഗ്രാമത്തിലുള്ള ചില പശുക്കളുടെ ജീവൻ അതിദാരുണമായി എടുത്തതായി കാണപ്പെട്ടു, അതിനു ശേഷം അവിടെയുള്ള ഗ്രാമവാസികൾ എല്ലാവരും കൂടി, ഭദ്രകാളിക്ക് അംബലം കെട്ടി അവളുടെ കോപം അടക്കുവാനുള്ള ശ്രമം തുടങ്ങി.

തുടക്കത്തിൽ ആഴ്ചയിൽ ഒരു ദിവസം, ഗ്രാമവാസികൾ രാവിലെ ഭദ്രകാളി ക്ഷേത്രത്തിൽ വന്നു വഴിപാട് കൊടുക്കുകയും ഉച്ചയ്ക്കുശേഷം അവിടെ നിന്നും മടങ്ങും.

ഇതിനു ശേഷം ഗ്രാമത്തിൽ കന്നുകാലികളുടെ ദാരുണമായ മരണങ്ങൾ ഒന്നും ഉണ്ടായില്ല, അത് കൊണ്ട് ഭദ്രകാളി ശാന്തമായി എന്ന് ഗ്രാമവാസികൾ കരുതി. ദിവസങ്ങൾ കടക്കുന്നതോടെ ആഴ്ച തോറും വഴിപാട് കൊടുത്തുകൊണ്ടിരുന്ന ഗ്രാമവാസികൾ പടി പടിയായി കുറഞ്ഞു മാസത്തിൽ ഒരു ദിവസമായി, ക്രമേണെ ഇപ്പോൾ വർഷത്തിൽ ഒരു ദിവസം വഴിപാട് കൊടുത്തു വരുന്നു.

മേല്പടി ഒരു വശത്തു ഇരിക്കെ, സമീപകാലത്തിൽ. 

വളരെയധികം കൊള്ളയും, കൊലയും ചെയ്തു പോലീസിന്റെ കണ്ണുകളിൽ നിന്നും രക്ഷപെട്ടിരുന്ന "അച്യുതൻ", മറവിൽ ഇരിക്കുവാൻ തക്കതായ ഒരു വാസസ്ഥലം തേടുകയായിരുന്നു. അപ്പോൾ അവന്റെ കണ്ണുകളിൽ ആ ഭദ്രകാളി ക്ഷേത്രം കാണുവാൻ ഇടയായി. ക്ഷേത്രത്തിൽ നിന്നും നോക്കുമ്പോൾ, മലയുടെ അടിവാരത്തിൽ ഒരു കിലോമീറ്റര് ദൂരത്തിൽ നിന്നും ആരെങ്കിലും വരുന്നുണ്ടെങ്കിൽ അറിയുവാൻ സാധിക്കും. മാത്രമല്ല ക്ഷേത്രത്തിനു അരികെ ഗ്രാമവാസികൾ തങ്ങളുടെ കുടിലുകൾ കെട്ടിയിരിക്കുനതാൽ, അവനു ആശ്രയം തേടുവാൻ നല്ല സ്ഥലം ആയിരുന്നു അത്. അരുകിൽ ആറ് ഉള്ളതുകൊണ്ടും, പാചകത്തിന് അടുപ്പ് കൂട്ടുന്നതിന് വേണ്ടുള്ള ചുള്ളിക്കമ്പുകൾ കാട്ടിൽ നിന്നും വളരെ എളുപ്പത്തിൽ ലഭിച്ചു.

ആഹാരത്തിനായി ആ ഗ്രാമത്തിനുള്ളിൽ ചെല്ലുമ്പോൾ, അവർ ഭയന്നോ അല്ലെങ്കിൽ താൻ മന്ത്രവാദി എന്നോ, അല്ലെങ്കിൽ ഭദ്രകാളി അയച്ച പൂജാരി എന്നോ പറയാം എന്ന് വിചാരിച്ചു. മാത്രമല്ല കാട്ടിനുള്ളിൽ ഉള്ള ക്ഷേത്രത്തിൽ താമസിക്കുന്നത് കൊണ്ട് പോലീസിൽ നിന്നും രക്ഷപെടാം എന്ന് അവൻ ചിന്തിച്ചു.

കാലം കലികാലം ആയതുകൊണ്ട് അവൻ തീരുമാനിച്ചത് പോലെ തന്നെ അവിടെ നടന്നു, ഇതു  പ്രകാരം ഒരു ദിവസം അർദ്ധരാത്രിയിൽ വേളയിൽ അവൻ ഗ്രാമവാസികളുടെ മുന്നിൽ വന്നു, "ഈ പ്രദേശത്തിലുള്ള ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരിയാണ് ഞാൻ! ഭദ്രകാളിയാണ് എന്റെ അമ്മ" എന്ന് അറിയിച്ചു. ദിവസങ്ങൾ കടന്നുപോകുന്നതിനൊപ്പം അവന്റെ സ്വാധീനം വളരെ കൂടി, ഗ്രാമവാസികൾ അവനെ കണ്ടു ഭയന്നു.

അതെ സമയം, കാട്ടിനുള്ളിൽ ഒറ്റക്കു ചുള്ളിക്കമ്പുകൾ എടുക്കുവാൻ പോകുന്ന യുവതികളെ അവൻ വെറുതെ വിട്ടില്ല, തന്റെ ഇഷ്ടത്തിന് കൂട്ടു നിൽക്കാത്ത യുവതികളെ മൃഗീയമായി കൊന്നു, മാത്രമല്ല അവരുടെ ശരീരത്തെ മണ്ണിൽ കുഴിച്ചിട്ടു, താൻ ചെയ്ത കൊലപാതകം മറയിക്കുവാൻ, അവൻ ഗ്രാമവാസികളോട് പറഞ്ഞു ആ യുവതിയെ  പുലി പിടിച്ചതായും, അവളെ രക്ഷിക്കുവാൻ തനിക്കു സാധിച്ചില്ല എന്ന് കള്ളക്കഥ ഇറക്കി.

പാവം ഗ്രാമവാസികളും ഇതു വിശ്വസിച്ചു. 

അതിനിടയിൽ, ഒരു ദിവസം, ഒരു മുപ്പത്തിയഞ്ചു വയസ് പ്രായം വരുന്ന ചെറുപ്പക്കാരൻ, ദാരിദ്യം കാരണം വീട് വിട്ടു ഇറങ്ങി, നിർഭാഗ്യവശാൽ അവൻ ഈ അച്യുതന്റെ അടുത്ത് അകപ്പെട്ടു. വീടുവിട്ടു വന്നവന്റെ അവസ്ഥ മനസിലാക്കി അവനെ തന്റെ കൈക്കുള്ളിൽ എടുത്തു.

"ശ്രദ്ധിക്കു! ഭദ്രകാളിക്ക് ആദ്യം ജനിച്ച ഒരു കുഞ്ഞിന്റെ ബലി കൊടുത്താൽ മതി, നമുക്ക് വില മതിക്കാൻ പറ്റാത്ത അളവിന് വൈരത്തിലും, തങ്കത്തിലും ഉള്ള നിധി ഭദ്രകാളി തരും. പക്ഷേ, ആ കുഞ്ഞു ഈ ഗ്രാമവാസികളുടെ ആയിരിക്കരുത്, മാത്രമല്ല കുഞ്ഞിന് നല്ല സൗന്ദര്യവതിയും, അംഗഹീനവും പാടുള്ളതല്ല", എന്ന് പറഞ്ഞു.

"അങ്ങനെയുള്ള ഒരു കുഞ്ഞിനെ കൊണ്ട് വാ, അവളെ ബലി കൊടുത്താൽ നമുക്ക് വളരെയധികം നിധി ലഭിക്കും. അത് എടുത്തു നമുക്ക് വേറെ എവിടെയെങ്കിലും ചെന്ന് സന്തോഷമായും, സുഖകരമായും ജീവിക്കാം", എന്ന് പറഞ്ഞു.

അച്യുതന്റെ പ്രേരണ  അവസാനം ആ ചെറുപ്പക്കാരനെ, ആദ്യം ജനിച്ച കുഞ്ഞിനെ കണ്ടെത്തുവാനുള്ള ശ്രമത്തിനു തുടക്കം കുറിച്ചു. 


സിദ്ധാനുഗ്രഹം.............തുടരും!

05 January 2017

സിദ്ധാനുഗ്രഹം - 2


കാളിഗോപുരത്തിൽ ഏത്തിയ ആ ദമ്പതികൾക്കു അവിടെ തിരഞ്ഞുനോക്കിയപ്പോൾ അവരുടെ കുഞ്ഞിനെ കാണുവാൻ സാധിച്ചില്ല, ഇതു കാരണം അവരുടെ കണ്ണുകൾ നിറഞ്ഞു .

അഗസ്ത്യ മുനിയുടെ നാഡിയിൽ പറഞ്ഞതിൽ പ്രകാരം അടുത്ത എട്ടു മണിക്കൂറിൽ അവർ  തിരുപ്പതിയിലുള്ള ഗലീഗോപുരത്തിൽ എത്തിചേരണം എന്നായിരുന്നു, എന്നാൽ ആ ദമ്പതികൾ കുറച്ചു സമയം താമസിച്ചത്താൽ അവർക്കു അവരുടെ കുഞ്ഞിനെ കണ്ടുപിടിക്കുവാൻ സാധിച്ചില്ല. 


എങ്കിലും അവിടെയുള്ളവരോടും, കടന്നുപോകുന്നവരോടുമെല്ലാം കുഞ്ഞിൻെറ അടയാളങ്ങൾ പറഞ്ഞു  ചോദിക്കുവാൻ അവർ തുടങ്ങി, അവരിൽനിന്നും ആ ദമ്പതികൾക്കു ശരിയായരീതിക്കുള്ള ഉത്തരം ഒന്നും ലഭിച്ചില്ല, അവർ മനസുഉടഞ്ഞുകൊണ്ടു തന്നെ മല കയറുവാൻ തുടങ്ങി. 


തിരുമലയിൽ എത്തി ചേരുന്നതിനു മുൻപ് കുഞ്ഞിൻെറ ഒരു വസ്ത്രം ഇവർക്കു ലഭിക്കുവാൻ ഇടയായി, യാദൃശ്ചികമായി അവർ എടുത്തുനോക്കിയപ്പോൾ അതു  അവരുടെ കുഞ്ഞിന്റെയതു പോലെ തോന്നി, ഒന്നു ഓർത്തുനോക്കിയപ്പോൾ അവരുടെ കുഞ്ഞു കാണാതെപോകുന്ന സമയം ധരിച്ച വസ്ത്രമായിരുന്നു അതു, ഇതു കൂടിയറിഞ്ഞപ്പോൾ അവർ ഭയപ്പെടുവാൻ തുടങ്ങി.


ആ വസ്ത്രം ലഭിച്ചപ്പോൾ ഉടൻതന്നെ അവർ ഫോൺ ചെയ്തു എന്നെ അറിയിക്കുകയുണ്ടായി. 


"ഞങ്ങളുടെ  കുഞ്ഞിനെ ജീവനോടെ കിട്ടുമോ?" അതോ ആ ദുഷ്ടൻ കുഞ്ഞിനെ കൊന്നിട്ടു  അവിടേക്കെങ്കിലും വലിച്ചെറിഞ്ഞുവോ? എന്ന് ഭയപ്പെടുന്നു" ഇവർ പറഞ്ഞു.  


"അഗസ്ത്യ മുനിയുടെ വാക്കുകൾ ഭൂരിപക്ഷവും അതുപോലെ തന്നെ നടക്കും, ചില സമയം കഠിനമായ  പരീക്ഷണങ്ങൾ കാണും, അതെല്ലാം മറികടന്നു ശുഭകരമായി തന്നെ പര്യവസാനിക്കും.  അതുകൊണ്ടു നിങ്ങൾ ഭയപ്പെടേണ്ട, ആട്ടെ നിങ്ങൾ പോലീസിൽ വിവരം അറിയിച്ചുവോ?" എന്ന് ചോദിച്ചു. 


"പോലീസിൽ വിവരം അറിയിച്ചില്ല, ഞങ്ങൾക്കു തമിഴ് മാത്രമേ അറിയൂ, ഇംഗ്ലീഷ് മറ്റും തെലുങ്കു ഭാഷകൾ അറിയത്തില്ല. ഞങ്ങൾ പറയുന്ന ഭാഷ ഇവിടെയുള്ള പോലീസുകാർക്ക് മനസ്സിലാകുമോ ഇല്ലയോ എന്ന് അറിയില്ല. എന്ത് ചെയ്യുവാൻ സാധിക്കും? എന്ന് അവർ ചോദിച്ചു.


"എന്തായാലും നിങ്ങൾ പോലീസിൽ വിവരമറിയിച്ചു കംപ്ലൈന്റ്റ് രജിസ്റ്റർ ചെയ്യുക, ആരെങ്കിലും നിങ്ങളുടെ സഹായത്തിനായി എത്തിച്ചേരും!" എന്ന് പറഞ്ഞു.


ആ ദമ്പതികൾക്കു എൻറെ വാക്കുകൾ വിശ്വസിക്കുവാൻ കഴിയുന്നില്ല, എന്തെന്നാൽ കാളിഗോപുരത്തിൽ തങ്ങളുടെ കുഞ്ഞിനെ കാണാതെയായപ്പോൾ തന്നെ കുറച്ചു ഉള്ള വിശ്വാസവും കുറയുവാൻ തുടങ്ങി.


പോരാത്തതിന് ആ കുഞ്ഞിൻറെ വസ്ത്രം ലഭിച്ചത് കാരണം തീർച്ചയായിട്ടും തങ്ങളുടെ കുഞ്ഞു  ജീവനോടെയുണ്ടോ  എന്ന് അവർക്കു തോന്നിത്തുടങ്ങി!


അവർക്കു വിശ്വാസം കൊടുത്തുകൊണ്ട് ഇതിനെ പറ്റി അഗസ്ത്യ മുനിയോട് തന്നെ ചോദിക്കാം എന്ന് കരുതി അവർക്കുവേണ്ടി ജീവ നാഡി നോക്കുവാൻ തുടങ്ങി!


"കാണാതായ പെൺ കുഞ്ഞിനെ ആ ദമ്പതികൾ   വീണ്ടും  തിരുമലയിൽ വെച്ചുതന്നേ കാണുവാൻ സാധിക്കും" എന്ന്  ഒറ്റ വാർത്തയിൽ ഉത്തരം നൽകി അഗസ്ത്യ മുനി.


ഈ സമയം  തിരുമലയിൽ കുഞ്ഞിനെ തേടി നടക്കുന്ന ആ ദമ്പതികളുടെ പക്കൽച്ചെന്നു  പലരും സങ്കടത്തോടെ  കാരണങ്ങൾ അന്വേഷിക്കുവാൻ തുടങ്ങി, ഈ വാർത്ത മറ്റു ഭക്തർക്കിടയിലും സംസാരവിഷയം ആകുവാൻ തുടങ്ങി, കുഞ്ഞിനെ തട്ടി കൊണ്ട് പോയവനും ഈ വിവരം അറിഞ്ഞു. 


അവിടെയെങ്കിലും താൻ പിടിക്കപെടുമോ എന്ന ഭയത്തിൽ ആ കുഞ്ഞു അണിഞ്ഞിരുന്ന വസ്ത്രം ഒരു മൂലക്ക് വലിച്ചെറിഞ്ഞു, കുഞ്ഞിനെ തോളിൽ എടുത്തുകൊണ്ടു തിരുമല കയറുവാൻ തുടങ്ങി. 


രണ്ട് ദിവസമായി അച്ഛനെയും അമ്മയേയും പിരിഞ്ഞ ആ കുഞ്ഞിന്, ഒരു പട്ടണം  വിട്ടു മറു പട്ടണം വന്നതുകൊണ്ടും, ശെരിയായ സമയത്തിൽ ആഹാരം കഴിക്കാത്തതും കൊണ്ടും  പനി പിടിച്ചു പുലമ്പുവാൻ തുടങ്ങി. 


ഇതു കണ്ടു ഭയന്ന് പോയ അവൻ, കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാൽ കാളിക്ക് ബലികൊടുക്കുവാൻ സാധിക്കില്ല, വേറെ എന്തെങ്കിലും പ്രശ്‌നത്തിൽ പെട്ട് പോകാൻ പാടില്ല എന്ന് കരുത്തി ആ കുഞ്ഞിനെ തിരുമലയിൽ ഉള്ള ആശുപത്രിയിൽ ജോലി ചെയുന്ന ഒരു വ്യക്തിയെ  കണ്ടു ഡോക്ടറെ കാണിച്ചു പ്രാരംഭ വൈദ്യ ശുശ്രുക്ഷക്കായി ഏർപ്പെടുത്തി.


ഈ കുഞ്ഞിന്റെ അച്ഛൻ - അമ്മയെ തേടിയപ്പോൾ  കാണാത്തതു കൊണ്ട് തിരുമലയിൽ ഉള്ള പോലീസിന് വിവരം അറിയിക്കുകയുണ്ടായി ആശുപത്രി അധികൃതർ.


തിരുപ്പതി ഭഗവാൻറെ കാരുണ്യത്താൽ ആ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ പറ്റി. തത്സമയം തിരുമല പോലീസ്  "മൈക്ക്" അന്നൗൺസ്‌മെന്റ് ചെയ്യുകയുണ്ടായി ആരുടെയെങ്കിലും പെൺ കുട്ടിയെ കളഞ്ഞു പോയിട്ടുടെങ്കിൽ പോലീസ് സ്റ്റേഷനിൽ വന്നെത്താൻ അറിയിപ്പുണ്ടായി.


എങ്കിലും ആ കുഞ്ഞിന്റെ അച്ഛൻ - അമ്മയ്ക്കു ഈ അന്നൗൺസ്‌മെന്റ് ഒന്നും കാതിൽ ശെരിയായി  എത്തി പെട്ടില്ല, എല്ലാം സ്ഥലങ്ങളിലും കുഞ്ഞിനെ തേടി വിഷമിക്കുകയുണ്ടായി. 


അപ്പോളാണ് അവർക്കു അഗസ്ത്യ മുനിയുടെ വാക്കുകൾ ഓർമ വന്നത് "കുഞ്ഞിനെ കടത്തിയവൻ രണ്ടു ദിവസം തിരുപ്പതിയിൽ തന്നെ താമസിക്കും", അതിനുള്ളിൽ പോലീസിന്റെ സഹായത്തോടെ കുഞ്ഞിനെ രക്ഷിക്കുവാൻ സാധിക്കും എന്ന്, അപ്പോൾ തന്നെ അവർ പോലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടു. അവരുടെ ഭാഗ്യത്തിന് തമിഴ് ഭാഷ അറിയുന്ന ഒരു കോൺസ്റ്റബിൾ ഉണ്ടായിരുന്നു, അദ്ദേഹം എല്ലാം വിവരങ്ങളും അറിഞ്ഞതിനു ശേഷം ധ്യര്യം 

കൊണ്ടുതു കൊണ്ടു അടുത്തുള്ള ആശുപത്രിയിലേക്കു കൊണ്ടുപോയി. 

അവിടെ, അവരുടെ കുഞ്ഞിനെ കണ്ടപ്പോൾ ഇതു തന്നെയാണ് അവരുടെ കുഞ്ഞു എന്ന് പറഞ്ഞുകൊണ്ട് അവളെ വാത്സല്യത്തോടെ അങ്ങനെ തന്നെ എടുക്കുകയുണ്ടായി.


ടെലിഫോണിലൂടെ എന്നെ സമീപിച്ചു നാട്ടിലേക്കു വരുമ്പോൾ തീർച്ചയായിട്ടു എന്നെ വന്നു കാണുമെന്നു പറഞ്ഞു.


എല്ലാം വളരെ അതിശയമായിരുന്നു. ഒരു ചില ചോദ്യങ്ങളും ഉണ്ടായിരുന്നു! കുഞ്ഞിനെ തട്ടിക്കൊണ്ടുപോയവൻ നേരിട്ട് കാളി അമ്പലത്തിൽ കുഞ്ഞിനെ കൊണ്ട്  ചെല്ലാതെ, എന്തിനായിരിക്കും കുഞ്ഞിനെ തിരുപ്പതിയിലേക്കു കൊണ്ട് ചെന്നത്? ഇതിനു എന്ത് കാരണം എന്നു അറിയുവാൻ ആഗ്രഹം ഉണ്ടായി.


ഈ വിവരവും അഗസ്ത്യ മുനിയോട് തന്നെ ചോദിക്കാം എന്ന് കരുതി നാഡി നോക്കിയപ്പോൾ എനിക്ക് ലഭിച്ച വിവർത്തനങ്ങൾ  എന്നെ ഞെട്ടിച്ചു.


തട്ടിക്കൊണ്ടു പോയവനെപ്പറ്റിയും, കാളി അമ്പലത്തെപ്പറ്റിയും, കാളിക്ക്  നര ബലി കൊടുക്കുകയാണെകിൽ നിധി ലഭിക്കും എന്ന് പറഞ്ഞവനെപ്പറ്റിയും വന്ന വിവരങ്ങളെ  ഒട്ടും തന്നെ വിശ്വസിക്കുവാൻ സാധിച്ചില്ല.


സിദ്ധാനുഗ്രഹം............ തുടരും!