ആ പ്രകൃതി രമണീയമായ സാഹചര്യത്തിൽ, അവിടെയുള്ള ചെടികൾ, വൃക്ഷങ്ങൾ ഇടയിൽ ഒരു ചെറു പാറയിൽ ഒരു ബാലകൻ ഇരിക്കുകയായിരുന്നു. മുഖത്തിൽ ഈശ്വര പ്രസാദം, കണ്ണുകളിൽ അപാരമായ ആകർഷണ ശക്തി, ചുവന്ന ശരീരം, ഇപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന ദീർഘമായ വിടർന്ന ചുണ്ടുകൾ, നെറ്റിയിൽ "യു" എന്ന ആകൃതിയിൽ ചന്ദനം കൊണ്ടുള്ള തിലകം. ഭാഗവതർ ക്രോപ്, ശരീരത്തിൽ തൊട്ടും തൊടാത്തതുമായ ഒരു ഉപനയന ചിരട് (പുനുവൽ. ഇടുപ്പിൽ ഒരു ഓറഞ്ച് നിറത്തിൽ വളരെ നേരിയ വേഷ്ടിയുമായി ഇരുന്നു അവൻ. എവിടെയോ ഒരു സിനിമയിൽ കാണുന്നതുപോലെ എനിക്ക് കാണുവാൻ സാധിച്ചു.
ആരും ഇല്ലാതെ അവിടെയുള്ള പ്രകൃതി രമണീയമായ സ്ഥലത്തിൽ ഒരു ചെറു ബാലകൻ അവിടെ ഇരിക്കുന്നത് വളരെ അതിശയകരമായിരുന്നു.
എന്നെ കണ്ടതും അവൻ ചിരിച്ചു.
എൻറെ സുഹൃത്തും ഞാനും ആ ബാലകന്റെ അടുത്തേക്ക് ചെന്നു.
"പഞ്ചമുഖ ആഞ്ജനേയരെ കാണുവാൻ പോകുന്നുവോ", എന്ന് വളരെ ശുദ്ധമായ തമിഴിൽ ചോദിച്ചു.
അതേ, ഇത്ര ഭാഷാശുദ്ദിയുടെ തമിഴ് ഭാഷ സംസാരിക്കുന്നുവല്ലോ നിൻറെ സ്ഥലം തമിഴ് നാടാണോ എന്ന് ഞാൻ ചോദിച്ചു.
"കുംഭകോണത്തിന് അരികിൽ".
"ഇവിടെയാണോ താമസിക്കുന്നത്."
അതേ.
കൂടെ ആരെങ്കിലും വന്നിരിക്കുന്നുവോ, എന്തെന്നാൽ ഒറ്റയ്ക്ക് ഇവിടെ ഇരിക്കുന്നത് കൊണ്ട് ചോദിച്ചതാ.
"ഒറ്റയ്ക്ക് തന്നെയാണ് താമസിക്കുന്നത്, കൂടെപിറന്നവരോ, മാതാപിതാവോ, അവസാനം നമ്മുടെയൊപ്പം കൂടെ വരുന്നില്ലല്ലോ", എന്ന് അവൻ പറഞ്ഞു.
ഇത് കേട്ടതും എനിക്ക് മാത്രമല്ല എൻറെ കൂടെ നിന്ന സുഹൃത്തിനും അതിശയമായിരുന്നു.
ഇവിടെ വേദം പഠിക്കുവാൻ വന്നിരിക്കുന്നു എന്ന് തോന്നുന്നു. അതുകൊണ്ട് തന്നെ ഇത്തരം സംസാരിക്കുന്നു എന്ന് പറഞ്ഞു എൻറെ സുഹൃത്.
"എല്ലാ, വേദം പഠിപ്പിക്കുവാൻ വേണ്ടി വന്നിരിക്കുന്നതാണ്", എന്ന് ചിരിച്ചുകൊണ്ട് അവൻ ഉത്തരം പറഞ്ഞു. ഇത് കേട്ടപ്പോൾ എനിക്ക് വളരെ അധികപ്രസംഗിയായി ആ ബാലനെ തോന്നി, എന്തെന്നാൽ വേദം അത്രക്ക് എളുപ്പമാണോ?
എന്ത് വയസ്സിന് ഉപരിയായി സംസാരിക്കുന്നു എന്ന് വിചാരിക്കുന്നുവോ? അത് ശെരി താങ്കൾ രാഘവേന്ദ്ര സ്വാമിയേ ദർശനം ചെയ്തുവോ? എന്ന് ചോദിച്ചു.
രാഘവേന്ദ്ര സ്വാമിയുടെ വൃന്ദാവനം ഞങ്ങൾ ദർശനം ചെയ്തു. ഇന്ന് തന്നെ ഞങ്ങൾ നാട്ടിലേക്ക് തിരിക്കുന്നു എന്ന് എൻറെ സുഹൃത് പറയുകയുണ്ടായി.
ഞാൻ കേട്ടതിന് ഉത്തരം ലഭിച്ചില്ലലോ? എന്ന് അർത്ഥ പുഷ്ടിയുടൻ നോക്കിയപ്പോൾ എൻറെ ഉള്ളിൽ അത് കൊണ്ടു.
ഇവൻ ചോദിക്കുന്നതും അതുപോലെ പറയുന്നതും കേട്ടാൽ ഒരു ചെറു ബാലകൻ പറയുന്നത് പോലെയില്ല. അവനെപ്പറ്റി ഒന്നും പറയാതെ ഞങ്ങളെപ്പറ്റി മാത്രം അവൻ ചോദിക്കുകയായിയുന്നു.ഇവനോട് ഉത്തരം പറയുന്ന അവശയം നമുക്ക് എന്തിന്? ഞാൻ രാഘവേന്ദ്ര സ്വാമിയെ ദർശനം ചെയ്യുകയോ അതോ ചെയ്യാതെ പോകുകയോ ചെയ്താൽ ഇവന് എന്ത്? മറ്റും മന്ത്രാലയത്തിൽ വരുന്ന ഓരോ ഭക്തരും രാഘവേന്ദ്ര സ്വാമിയേ ദർശനം ചെയുന്നത് അല്ലാതെ വേറെയെന്തിനാ വരുന്നത്.
ഇങ്ങനെ ഞാൻ ആലോചിച്ചപ്പോൾ സുഹൃത് എന്നോട് പറഞ്ഞു വാ പോകാം എന്ന് കണ്ണുകൾ കൊണ്ട് കാണിച്ചു.
ഇപ്പോഴും ഞാൻ ചോദിച്ചതിന് ഉത്തരം ഒന്നും വാനില്ലലോ, എന്ന് ആ ബാലകൻ ചോദിച്ചത് എൻറെ കാതുകളിൽ അത് ഹ്രീംകാരമായി കേള്കുന്നുണ്ടായിരുന്നു.
ശെരി എന്നാൽ ഞങ്ങൾ തിരിക്കുന്നു, എന്ന് പറഞ്ഞതിന് ശേഷം, സോറി നിൻറെ പേര് എന്താണ് എന്ന് പറഞ്ഞില്ലാലോ? എന്ന് വെറുതെ ഒരു ചോദ്യം ചോദിച്ചു.
ബാല രാഘവേന്ദ്രൻ, എന്ന് ഉത്തരം ലഭിച്ചു.
"എന്ത് ബാലരാഘവേന്ദ്രനോ"?
"അതേ അവിടെ ജീവ സമാധിയിൽ വലിയ രാഘവേന്ദ്രൻ. ഇവിടെ ജീവനോടെ ഇരിക്കുന്നത് ബാല രാഘവേന്ദ്രൻ", എന്ന് പറഞ്ഞു ചിരിച്ചു.
ഇപ്പോഴും ഇവന് കുസൃതി മാറിയില്ല എന്ന് മനസ്സിലായി.
പൊതുവാകെ മാധ്വ സമുദായത്തിൽ ഉള്ളവർ എല്ലാം രാഘവേന്ദ്രൻ എന്ന പേര് വയ്ക്കുന്നത് സാധാരണം. അതിൻ പ്രകാരം ഇവനും സ്വന്തമായി ബാല രാഘവേന്ദ്രൻ എന്ന് പറയുന്നതിൽ ഒരു അതിശയവുമില്ല എന്ന് കരുതി വിട്ടു.
സുഹൃത് എന്നെ കുറച്ചുകൂടി ധിറുതിപ്പെടുത്തി.
കുറച്ചു സമാധാനമായി ചിന്തിക്കുക, നിങ്ങൾ രാഘവേന്ദ്ര സ്വാമിയുടെ വൃന്ദാവനം ദർശനം ചെയ്‌താലും, രാഘവേന്ദ്രനെ ദർശനം ചെയ്തിട്ടില്ല. ഇതിന് രാഘവേന്ദ്ര സ്വാമിയുടെ മൂലമന്ത്രം ജപിച്ചാൽ അദ്ദേഹത്തിൻറെ ദർശനം ലഭ്യമാകും, ചെയ്തു നോക്കുക എന്ന് പറഞ്ഞു ആ ബാലകൻ അവിടെ നിന്ന് എണീറ്റു.
എനിക്ക് ആ വാക്കുകൾ, ഒരു ആണി അടിച്ചതുപോലെ ഉറച്ചു.
ഛെ, രാഘവേന്ദ്ര സ്വാമിയേ ദർശനം ചെയ്യുന്നതിന് മുൻപ്, അദ്ദേഹത്തിൻറെ മൂല മന്ത്രമായ
"പൂജയായ രാഘവേന്ദ്രായ സത്യാ ധർമ രാതായ ചാ
ഭജാതം കല്പവൃക്ഷയാ നമതാം കാമധേനവേ"
ഇത് മനസ്സിൽ ദിവസവും ഉരുവിടാൻ അഗസ്ത്യ മുനി പറഞ്ഞിരുന്നു.
പക്ഷേ ഞാൻ ആ കാര്യം, വേരോടെ മറന്നിരുന്നു.
പൊതുവാകെ ജീവ നാഡി നോക്കുന്നതിന് മുൻപ് അഗസ്ത്യ മുനി കുറച്ചു മൂല മന്ത്രങ്ങൾ ഉരുവിട്ടിട്ടു അത് ജപിച്ചുകൊണ്ടിരിക്കുവാൻ പറയും. ഇത് നിൻറെ മനസ്സിൽ മാത്രം ഉരുവിടുക, പുറത്തു അറിയുന്ന വിധം ജപിക്കരുത്, എന്നും പറയാറുണ്ട്.
അങ്ങനെ ഞാൻ ജപിക്കാതെ മറ്റുള്ളവർക്ക് വേണ്ടി ജീവ നാഡി നോക്കിയാൽ, അവിടെ അഗസ്ത്യ മുനിയുടെ അനുഗ്രഹം ഉണ്ടായിരിക്കില്ല, അല്ലെങ്കിൽ ഒന്നിന് ഉത്തരമായി വേറെയൊന്നു വരും ശെരിയായി ഒരു ഉത്തരവും വരില്ല.
ചില സമയമാണെങ്കിൽ ഇത് നിൻറെ മനസ്സിൽ മാത്രം ഇരിക്കട്ടെ. എന്ന് കാര്യം നടക്കുന്നത് വരെ ഇതിനെ പുറത്തു പറയരുത് എന്ന് ഒരു ചില വാർത്തൽ മുൻകൂട്ടി എൻറെ അരികിൽ മുൻകൂട്ടി പറയാറുണ്ട്.ഇതല്ലാതെ വേറെ ഞാൻ ധിറുതിപ്പെട്ടുഓ പെട്ടെന്നോ ഞാൻ എന്തെങ്കിലും പുറത്തുപറഞ്ഞാൽ, നടക്കുന്നതെല്ലാം വിപരീതമായി അവിടെ നടക്കും
ഇതെല്ലാം ജീവ നാഡിയുടെ സൂക്ഷമാണെങ്കിലും, ഇരുന്നാലും ഇത് എന്നെ ധർമ്മസങ്കടത്തിലും ആഴ്ത്തിവിടാറുമുണ്ട്.
രാഘവേന്ദ്ര സ്വാമിയുടെ ഈ മൂലമന്ത്രം അഗസ്ത്യ മുനി എനിക്ക് പറഞ്ഞുതന്നിരുന്നു, എന്നാൽ അത് ഞാൻ മറന്നപ്പോൾ ഈ ബാലകൻ എങ്ങനെ എനിക്ക് പറഞ്ഞുതന്നു എന്ന് തന്നെയായിരുന്നു എനിക്ക് മനസ്സിലാവാത്തത്.
എൻറെ സുഹൃത്തിനോടും ഈ വിവരം അറിയിച്ചു.
ഈ ചെറു ബാല്കനിൽ ഒരു ഈശ്വരാധീനം കാണുവാൻ സാധിക്കുന്നു. രാഘവേന്ദ്ര സ്വാമിയുടെ മൂല മന്ത്രം ഉരുവിടുവാൻ പറയുന്നു. ഇവിടെ ആ ബാലകൻറെ മുന്നിൽ നിന്നു തന്നെ നമുക്ക് ഉരുവിടുവാൻ തുടങ്ങാം.
സുഹൃത്തും തൻറെ ധിറുതി മറന്നിട്ടു, കൊണ്ടുവന്ന ബാഗ് താഴെവച്ചുകൊണ്ട് കണ്ണ് അടച്ചു. ആ ജപ മന്ത്രം രണ്ടുപേരും തുടർന്ന് പറഞ്ഞു.
ചില നിമിഷങ്ങൾക്ക് ശേഷം കണ്ണ് തുറന്നു നോക്കുമ്പോൾ ആ പയ്യൻ പതുക്കെ നടന്ന് കൊണ്ടിരുന്നു. 10 അടി ദൂരത്തിൽ ഒരു ചെറു ബാലകനായി തോന്നിയവൻ. 15 അടി ദൂരത്തിൽ ഭഗവൻ ശ്രീ രാഘവേന്ദ്ര സ്വാമിയായും കണ്ണുകളിൽ കാണുവാൻ സാധിച്ചു. ആകാശത്തിൽ ഉള്ള ഒരു ജ്യോതി ഭൂമിയിൽ പോകുന്നതുപോലെ ഇരുന്നു.
ഇതിന് ശേഷം എനിക്ക് മന്ത്രമൊന്നും വായിൽ വന്നില്ല, എന്നെ അറിയാത്ത ഏതോ ഒരു ശക്തി വന്ന് ഇടിച്ചത് പോലെ തോന്നുവാൻ തുടങ്ങി. ദൈവ ദർശനം എന്ന് പറയപ്പെടുന്നത് ഇത് തന്നെയാണോ എന്ന് ഓർത്തു-ഓർത്തു ഞാൻ പുളകിതനായി.
ഇങ്ങനെയുള്ള ഒരു അനുഭവം ലഭിച്ചത് എന്ന് പറയുന്നത് എനിക്ക് ലഭിച്ച ഒരു പുണ്യം എന്നത് സത്യം തന്നെ. ഇത് എൻറെ ഉള്ളുണർവ് എപ്പോഴൊക്കെ ഞാൻ വൃന്ദാവനത്തെ കുറിച്ച് ആലോചിക്കുമ്പോൾ സന്തോഷിക്കുന്നു.
ഇങ്ങനെയുള്ള ഒരു ഭാഗ്യം എനിക്ക് തന്ന അഗസ്ത്യ മുനിക് ഞാൻ നന്ദി രേഖപ്പെടുത്തി.
ഞാൻ എൻറെ ബോധാവസ്ഥയിൽ വന്നപ്പോൾ എൻറെ സുഹൃത്തിനെ നോക്കി.
അദ്ദേഹം അപ്പോഴും കണ്ണടച്ചു ജപിച്ചുകൊണ്ടിരുന്നു.
10 നിമിഷം കഴിഞ്ഞു, ആ ബാലനെ കാണുവാൻ സാധിച്ചില്ലല്ലോ എന്ന് പറഞ്ഞുകൊണ്ട്, അവിടെയൊക്കെ നോക്കുവാൻ ഓടി.
സുഹ്രിതെ നിനക്ക് ഞാൻ എങ്ങനെയാണോ നദി പറയേണ്ടത് എന്ന് അറിയുന്നില്ല. നമുക്ക് ദർശനം നൽകിയ ആ ചെറു ബാലകൻ, ബാല രാഘവേന്ദ്ര സ്വാമിയല്ല. സാക്ഷാൽ രാഘവേന്ദ്ര സ്വാമിതന്നയാണ്, ഞാൻ മൂലമന്ത്രം ഉരുവിടാൻ മറന്നുപോയതുകൊണ്ടു അത് ഓർമിപ്പിക്കുവാൻ വന്നതായും, എനിക്ക് രാഘവേന്ദ്ര ദർശനം നൽകിയതായും, പിന്നീട് അവിടെയുള്ള വൃക്ഷ ലതാതികളിലൂടെ മറഞ്ഞു പോയതായും പറഞ്ഞു.
"സത്യമായും"?
അതുമാത്രമല്ല എൻറെ കണ്ണുകളിൽ ബാലകനായി തോന്നിയവൻ, 15 അടി ദൂരത്തിൽ വയസ്സായ രാഘവേന്ദ്ര സ്വാമിയായി എനിക്ക് കാണിച്ചുതന്നത് ഞാൻ മനസ്സിലാക്കി.
ഇലഞ്ഞി പൂവിൻ മണവും, പവിഴ മല്ലിയുടെ മണവും പെട്ടെന്ന് എനിക്ക് അറിയുവാൻ തുടങ്ങി. എങ്ങനെ അവിടെ അത്തരം ഒരു മണം വന്നു എന്ന് ഞാൻ ആലോചിച്ചു, എന്തെന്നാൽ അവിടെ അരികിൽ അത്തരം ഒരു മരം ഇല്ല. എന്തായാലും പതുക്കെ കണ്ണ് തുറന്നു നോക്കിയപ്പോൾ അവിടെ ദൂരെ വൃക്ഷ ലതകൾക്കിടയിലൂടെ വയസ്സായ ഒരാൾ പതുകെ നടന്നുപോകുകയായിരുന്നു. അദ്ദേഹത്തിൻറെ പുറകുവശം കാണുവാൻ സാധിച്ചു. അതെല്ലാതെ നീ കണ്ടതുപോലെ രാഘവേന്ദ്ര സ്വാമി എൻറെ കണ്ണുകളിൽ കാണുവാൻ സാധിച്ചില്ല. എനിക്ക് അത്ര മാത്രമേ കാണുവാൻ വിധിച്ചിട്ടുള്ളു എന്ന് പറഞ്ഞു എൻറെ സുഹൃത്.
അങ്ങനെ പറയരുത് നീ, നിൻമൂലമാണ് എനിക്ക് രാഘവേന്ദ്ര സ്വാമിയുടെ ദർശനം ലഭിച്ചിരിക്കുന്നത്. നീ തന്നെയല്ലേ പഞ്ച മുഖ ഹനുമാനെ ദർശനം ചെയ്യാം എന്ന് പറഞ്ഞു ഇവിടേക്ക് കൂട്ടികൊണ്ടു വന്നത്. ഇല്ലെങ്കിൽ ഒന്നും ലഭിക്കാതെ നമ്മൾ തിരിച്ചുപോയേനെ, എന്ന് ഞാൻ പറഞ്ഞു.
അതേ , നമ്മൾ രണ്ടുപേരും ഈ ദൈവീക അനുഭൂതി ഉൾക്കൊണ്ടിരിക്കുന്നല്ലോ. ഇത് നമ്മൾ ആരോടെങ്കിലും പറഞ്ഞാൽ വിശ്വസിക്കുമോ, എന്ന് അദ്ദേഹം ചോദിച്ചു.
മറ്റുള്ളവർ വിശ്വസിച്ചാൽ വിശ്വസിക്കട്ടെ, ഇല്ലെങ്കിൽ പോകട്ടേ. നിനക്കും എനിക്കും ഈ ദർശന ഭാഗ്യം ലഭിച്ചുവല്ലോ, എന്ന് വളരെ സന്തോഷത്തോടെ പറഞ്ഞു.
അപ്പോൾ അവിടെ ഒരു അതിശയം നടന്നു.
താഴെ വച്ചിരുന്ന ഞങ്ങളുടെ ബാഗിൽ, ഞങ്ങൾ എടുക്കുമ്പോൾ ആ ബാഗിൻറെ മുകളിൽ രാഘവേന്ദ്ര സ്വാമിയുടെ വൃന്ദാവനത്തിൽ കൊടുക്കുന്നതായ കുങ്കുമം അരച്ച ചാർത്തും, മന്ത്രാക്ഷതയും, റോസ് നിറത്തിൽ ചെറു ചെറു തുണ്ടുകളായി ഹൽവ പോലെ കഷ്ണങ്ങളായി കൊടുക്കുന്ന മധുരപലഹാരവും പൂവിൻറെ ഒപ്പം കാണുവാൻ സാധിച്ചു.
നന്നായി അടച്ചു വച്ചിരുന്ന ഞങ്ങളുടെ രണ്ടു പേരുടെയും ബാഗിൻറെ മുകളിൽ മാന്ത്രാക്ഷതയും ഈ മധുരവും, മറ്റും പുഷ്പത്തിനൊപ്പം വച്ചത് ആരാണ്?
ഞങ്ങൾ അല്ലാതെ വേറെയാരും തന്നെ അവിടെയില്ല.
അങ്ങനെയെങ്ങിൽ സാക്ഷാൽ ശ്രീ രാഘവേന്ദ്ര സ്വാമിയുടെ കരുണയില്ലാതെ ഇത് നടക്കില്ലലോ. ആഹാ ! എങ്കിൽ നമ്മൾ അനുഗ്രഹീതനാണ് എന്ന് വളരെ സന്തുഷ്ടവാന്മാരായി, മാത്രമല്ല ആനന്ദ ബാഷ്പവും പൊഴിഞ്ഞു.
ഇതിനപ്പുറം പഞ്ച മുഖ ഹനുമാനെ ദർശിക്കണമോ, അതോ ഈ സന്തോഷത്തോടെ അക്കരയിൽ എത്തി നാട്ടിലേക്ക് തിരിച്ചുപോയാലോ? എന്ന ഒരു മനസ്സ് ചാഞ്ചാട്ടം ഉണ്ടായി.
ഉടൻ തന്നെ എൻറെ സുഹൃത് പറഞ്ഞു നമ്മൾ ഇവിടേക്ക് വന്നത് തന്നെ പഞ്ച മുഖ ഹനുമാനെ ദർശിക്കുവാൻ വേണ്ടിയാണ്. അത് മറന്നിട്ടു പോകുന്നത് നല്ലതല്ല, വാ പോകാം അവിടേക്ക് എന്ന് പറഞ്ഞു.
രാഘവേന്ദ്ര സ്വാമി ദർശനം നൽകിയ ആ മണ്ണിൽ നമസ്കരിച്ചതിനു ശേഷം പഞ്ച മുഖ ഹനുമാനെ ദർശനം ചെയുവാൻ വേണ്ടി ഞങ്ങൾ പുറപ്പെട്ടു.
ഒരു പാറ പൊട്ടിച്ചു ഇരുത്തിയതുപോലെ ഹനുമാൻ സ്വാമി ദർശനം നൽകി, ഞങ്ങളും ആനന്ദ പൂർവം ആവിടെ തൊഴുതു.
ആ ദിവ്യമായ ഹനുമാൻ സ്വാമിയുടെ ദർശനം കഴിഞ്ഞു ഞങ്ങൾ ഇറങ്ങുമ്പോൾ അവിടെയുള്ള ഒരു പൂജാരി എന്നെ നോക്കി പാഞ്ഞു വരുകയായിരുന്നു.
കൈ നിറയെ ഹനുമാൻ സ്വാമിയുടെ പ്രസാദം നൽകി, അദ്ദേഹം പറഞ്ഞു, നിങ്ങൾ ആരാണെന്നോ, എവിടെനിന്നാണോ വരുന്നത് എന്ന് എനിക്ക് അറിയില്ല, നിങ്ങൾ രണ്ടുപേരെയും "രണമണ്ഡലം" ഉടൻ തന്നെ പുറപ്പെട്ടു വരാൻ എന്നോട് പറയുവാൻ പറഞ്ഞിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
"രണമണ്ഡലമോ", അത് എവിടെയാണ് ഉള്ളത് എന്ന് ഞാൻ ചോദിക്കുവാൻ തുടങ്ങുമ്പോൾ, എൻറെ സുഹൃത് തടുത്തു.
അടുത്ത് തന്നെയാണ് ഉള്ളത്. അവിടെ തന്നെയാണ് ഞാൻ ഒഫീഷ്യൽലായി വന്നത്. അതിനുള്ളിൽ മറന്നുപോയോ? എന്ന് ചോദിചു? അതുപോലെ രണമണ്ഡലത്തിൽ എവിടേക്കാണ് ചെല്ലേണ്ടത്, എന്ന് ചോദിച്ചു. എന്താണ് നോക്കേണ്ടത്, എപ്പോഴാണ് പോകേണ്ടതും എന്ന് അവൻ ചോദിച്ചു.
സിദ്ധാനുഗ്രഹം.............തുടരും!