07 June 2018

സിദ്ധാനുഗ്രഹം - 61അദ്ദേഹം എഴുനേറ്റു മുന്നിൽ വന്ന വേഗം കണ്ടപ്പോൾ എന്തിനാണ് ഇങ്ങനെ വരുന്നു എന്ന ഒരു ചോദ്യം എന്നിൽ ഉണ്ടായി. അദ്ദേഹം, പെട്ടെന്ന് എൻറെ കലകളിൽ വീണു. പാദം വളരെ അമർത്തി പിടിച്ചു. രണ്ട് നിമിഷത്തിൽ അദ്ദേഹം കുലുങ്ങി - കുലുങ്ങി കരയുന്നതുപോലെ തോന്നി. 

പൊതുവാകെ ആരും എൻറെ കാലുകളിൽ വീഴുന്നത് ഞാൻ സമ്മതിക്കാറില്ല. കാരണം മുൻ ജന്മ പുണ്യത്താൽ എനിക്ക് ഇപ്പോൾ അഗസ്ത്യ മുനിയുടെ ജീവ നാഡി ലഭിച്ചത്. അത് മൂലം അഗസ്ത്യ മുനി എന്നിലൂടെ മറ്റുള്ളവർക് ഭാവി കാലത്തേ കുറിച്ച് മനസ്സിലാക്കുവാനുള്ള ഭാഗ്യം തന്നിട്ടുണ്ട്. 

എന്തിങ്കിലും നല്ല ഒരു കാര്യം നടക്കുന്നെങ്കിൽ അതിൻ മഹിമ അഗസ്ത്യ മുനിക് ചേരുന്നു എന്ന് അല്ലാതെ എനിക്കല്ല. പക്ഷേ ഇപ്രകാരം ജീവ നാഡി വായിക്കുന്നതുമൂലം എന്നെ അഗസ്ത്യ മുനിയായി കണക്കാക്കുന്നു. ഇത് എത്ര പ്രാവശ്യം എടുത്തു പറഞ്ഞാലും അവർക്ക് മനസ്സിലാവുന്നില്ല. 

ഈ പറഞ്ഞ വിഭാഗത്തിൽ ഇപ്പോൾ എൻറെ കാലുകൾ പിടിച്ച അദ്ദേഹത്തെയും ഞാൻ പിടിച്ചു അടുത്ത് ഇരുത്തി, "എന്താണ് കാര്യം"? എന്ന് വളരെ പതുക്കെ ചോദിച്ചു. അദ്ദേഹം മറുപിടി പറഞ്ഞു. "താങ്കൾ പറഞ്ഞ എല്ലാം വിഷയങ്ങളും സത്യം. എനിക്ക് ജീവ നാഡിയിൽ അൽപം പോലും വിശ്വാസം ഇല്ല. നിരീശ്വരവാദിയാണ് ഞാൻ. മുൻപ് നടന്ന ഒരു വഴക്കിൽ വിഘ്‌നേശ്വരന്റെ ശിൽപം ഉടച്ചവൻ. ഈ സമയം അഗസ്ത്യ മുനിയുടെ ജീവ നാഡിയെ കുറിച്ച് അറിയുകയും, ഈ ജീവ നാഡി ഒരു കേട്ട് കഥയാണ് എന്ന് മറ്റുള്ളവർക് മനസ്സിലാക്കുവാൻ വേണ്ടി വന്നതാണ് ഞാൻ. ആരോടും പറയാതെ പെട്ടെന്ന് ഈ രാത്രി നേരത്തിൽ ഞാൻ വന്നു, എന്ന് പറയുമ്പോൾ വേലായുധം സത്യത്തിൽ ആവേശത്തിലായിരുന്നു. അദ്ദേഹത്തിൻറെ കണ്ണുകൾ നിറഞ്ഞിരുന്നത് ആ രാത്രി നേരത്തിലും എനിക്ക് കാണുവാൻ സാധിച്ചു."

എൻറെ ഉള്ളിൽ ഒരു സമാധാനം ഉണ്ടായി. പിന്നീട് അഗസ്ത്യ മുനി വേറെ കുറെ വിവരങ്ങളും പറഞ്ഞിരിക്കുന്നല്ലോ അതെ പറ്റി പറയുന്നതിന് മുൻപ് വേലായുധം തൻറെ സഞ്ചിയിൽ നിന്നും ഒരു കവർ എടുത്തു എൻറെ പക്കം നീട്ടി. ഇത് വായിച്ചു നോക്കുക, എന്ന് പറഞ്ഞു ആ കത്ത് നീട്ടി. 

"ഇല്ല താങ്കൾ തന്നെ അതിൻ സാരാംശം പറയുക, എനിക്ക് മറ്റുള്ളവരുടെ കത്ത് വായിക്കുന്ന ശീലം ഇല്ല," എന്ന് പറഞ്ഞു ഞാൻ പതുക്കെ വായിക്കുന്നതിൽ നിന്നും മാറാൻ നോക്കി.

ജാതി മൊത്തമായും മാറ്റണമെങ്കിൽ എന്നെ കാളിലും ഉയർന്ന ജാതിയിലുള്ള ഒരു പെണിനെ വിവാഹം കഴിക്കണം എന്ന് ചെറുപ്പത്തിൽ തന്നെ നിശ്ചയിച്ചിരുന്നു. എനിക്ക് എൻറെ ജാതിയിൽ നിന്നും തന്നെ ഒരു വിവാഹം കഴിക്കേണ്ടി വന്നു, എന്നാൽ സന്താന സൗഭാഗ്യം ഉണ്ടായിട്ടില്ല. 

ഇത് തന്നെ ഒരു കാരണമാക്കി ഞാൻ വേറെയൊരു ജാതിയിൽ നിന്നുമുള്ള ഒരു പെൺകുട്ടിയുമായി അടുപ്പത്തിലായി. പക്ഷേ അവളെ വിവാഹം കഴിച്ചിട്ടില്ല. അവൾക്ക് ഒരു പ്രതേകം വീട് വച്ച് അവിടെ വേണ്ടുള്ള സൗകര്യങ്ങൾ എല്ലാം ചെയ്തു കൊടുത്തു. ഈ വിഷയം എൻറെ ഭാര്യ അറിഞ്ഞപ്പോൾ അവൾ ബഹളമുണ്ടാക്കി. ഞങ്ങളുടെ വീട്ടിൽ പരമ്പരാഗതമായി ഒരു മരതകത്തിൽ തീർത്ത ഒരു വിഘ്‌നേശ്വരൻറെ ശിൽപം ഉണ്ടായിരുന്നു. എൻറെ ഭാര്യ തന്നെയാണ് പൂജ ചെയുന്നത്, ഞാൻ അവിടേക്ക് പോകാറില്ല.

അന്ന് ഒരു ഗണേശോസ്തവ ദിവസമായിരുന്നു.  പൂജ ചെയ്തു വന്ന എൻറെ ഭാര്യ ആ മരതക കല്ലിൽ  തീർത്ത ആ ഗണേശനെ മുന്നിൽ ഉള്ള ടേബിളിൽ വച്ചു, "ഞാൻ പൂജ ചെയുന്ന ഈ വിഘ്‌നേശ്വരനെ തൊട്ട് സത്യം ചെയുക. ഇതിനപ്പുറം ആ പെണിനൊപ്പം ഉള്ള സഹവാസം ഉണ്ടാകില്ല, എന്ന് അവൾ പറഞ്ഞു. 

എനിക്ക് ക്ഷമയില്ലായിരുന്നു, "ഏത് ഗണേശൻ, ഞാൻ ഗണേശന്റെ വിഗ്രഹം ഉടച്ചവൻ. എന്നോട് ഇത്തരം പറയരുത്, അപ്പോൾ ഷുഭിതനായ ഞാൻ എന്നോട് ഇത്തരം പറയരുത്, എന്ന് പറഞ്ഞ ഞാൻ, കൈയിൽ ഇരുന്ന ആ മരതക ഗണേശനെ ഞാൻ എറിഞ്ഞു.

ഇത് എൻറെ ഭാര്യ സ്വപ്നത്തിൽ പോലും കണക്കാക്കിയിട്ടില്ല. അവൾ തുടിച്ചുപോയി ഇത് കണ്ടപ്പോൾ, കൂടാതെ കുറച്ചു ദിവസത്തിൽ അവളുടെ മാനസ്സിക സന്തുലിത മാറി. ഇതു തന്നെ നല്ല സമയം, രണ്ടാമത്തെ ഭാര്യ ഇപ്പോൾ ഉണ്ടല്ലോ അവളുമായി ഇനിയുള്ള കാലം കഴിക്കാം എന്ന് കരുതി. പക്ഷേ അവൾ കരണമാണല്ലോ ഇതിനെല്ലാം നടക്കുന്നത് എന്ന് പറഞ്ഞു അവൾ ആത്മഹത്യ ചെയ്തു. അന്ന് മുതൽ ഇന്ന് വരെ ഒരു മനഃ സമാധാനമില്ലാതെ നടക്കുകയാണ്. വ്യാപാരത്തിലും ശ്രദ്ധിക്കുവാൻ സാധിക്കുന്നില്ല. അതും കൈവിട്ടു പോയി, ഇതാണ് നടന്ന കഥ, എന്ന് പറഞ്ഞു വേലായുധം. 

അദ്ദേഹത്തോട് ഞാൻ സമാധാനമായി ഇരിക്കുവാൻ പറഞ്ഞു, എനിട്ട് ഇതിനപ്പുറം എന്താണ് താങ്കൾ ചെയുവാൻ പോകുന്നത്, എന്ന് ചോദിച്ചപ്പോൾ, എനിക്ക് എല്ലാം അഗസ്ത്യ മുനി തന്നെയാണ് വഴി കാണിക്കേണ്ടത്, മുനി ഏത് വഴിയാണോ കാണിക്കുവാൻ പോകുന്നത്, അത് ചെയുവാൻ ഞാൻ തയ്യാറാണ്, എന്ന് അദ്ദേഹം പറഞ്ഞു.

"ഇത് ഞാൻ വിശ്വസിക്കാമോ!" എന്ന് അദ്ദേഹത്തോട് ചോദിക്കുന്നതിനൊപ്പം, ഒരിക്കൽക്കൂടി ഞാൻ അഗസ്ത്യ മുനിയെ പ്രണമിച്ചു, ഇവർക്ക് വേണ്ടുള്ള ഏതെങ്കിലും ഒരു പരിഹാരം ഉണ്ടെങ്കിൽ പറയുക, എന്ന് നോക്കുവാൻ താളിയോല നോക്കി.

അതേ വേലായുധത്തിൻറെ മുൻ ജന്മത്തെ കുറിച്ച് പറ്റി പറഞ്ഞു, മാനസ്സിക സന്തുലിത പിടിച്ചു വീട്ടിൽ കിടക്കുന്ന വേലായുധത്തിന്റെ ഭാര്യ വരുന്ന 40 ദിവസത്തിൽ ഗുണവതിയാകും എന്നും, അവർ ഒരുമിച് ജീവിക്കുകയും ചെയ്യും എന്നും, അദ്ദേഹത്തിൻറെ രണ്ടാം ഭാര്യ മരണപെട്ടതുകൊണ്ടു അദ്ദേഹത്തിന് ബ്രഹ്മ ഹത്യ ദോഷം ഉള്ളതായും, അതിനായി 48 ദിവസം ഭൈരവിന്‌ വിളക്ക് തെളിയിക്കണം എന്നും, അതോടൊപ്പം അഗസ്ത്യ മുനിയെ പരീക്ഷിക്കരുതേ ഇനി മേലാൽ എന്നും, അതോടൊപ്പം ഭാര്യയോടൊപ്പം 5 വിഘ്‌നേശ്വര ക്ഷേത്രങ്ങൾ അവിടെ - ഇവിടെയായി പ്രതിഷ്ഠിച്ചാൽ നിങ്ങഗളുടെ വംശം അഭിവൃദ്ധിക്കായി 3 ആൺ മക്കൾ പിറക്കും, അതിൽ മൂത്ത പുത്രൻ ഒരു ഗണേശഉത്സവദിവസത്തിൽ പിറക്കും എന്ന് ഉള്ളത് 18 വരികളിലൂടെ അവിടെ പ്രവചിച്ചു 

ഇത് വായിക്കുന്നതിനൊപ്പം വേലായുധം  മനസ്സ്‌കെ  സന്തോഷിക്കുകയാണ്. ആ ദിവസം വേലായുധത്തെ സംബന്ധിച്ചു ഒരു വലിയ മാറ്റത്തിനു കാരണമായിരുന്നു. അദ്ദേഹത്തെ ഒരു ആത്മീയവാദിയായി മാറ്റിയിരിക്കുന്നു എന്ന് പറയാം. 

കൃത്യമായി മുപ്പത്തി മൂനാം ദിവസം..........

എൻറെ വീട്ടിന് മുറ്റത്ത് ദമ്പതി സമേതം നിൽക്കുകയായിരുന്നു വേലായുധം ദമ്പതികൾ. അദ്ദേഹത്തിൻറെ മുഖത്തിൽ സന്തോഷം കൊടികെട്ടു പറക്കുകയായിരുന്നു. നെറ്റിയിൽ  കുങ്കുമം,വിഭൂതി, കഴുത്തിൽ രുദ്രാക്ഷം, മൊത്തത്തിൽ ഒരു ശിവ പഴമായി കാണപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യയെ നോക്കി, മുഖത്തിൽ അങ്ങനെ ഒരു സാത്വീക മുഖം. കൺകളിൽ ഒരു ദൈവീക ലക്ഷണം, ഒരു കുടുബത്തിൽ ജീവികുൻവാൻ ഉള്ള ലക്ഷണം തികച്ചും ഉള്ളവൾ. 

ഈ പെണ്ണിനായിരുന്നുവോ മാനസിക സന്തുലത്ത ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ ഒട്ടും വിശ്വസിക്കില്ല. നന്നായി സംസാരിക്കുകയായിരുന്നു അവൾ......

എങ്ങനെയാണ് രോഗം ഭേദമായത് എന്ന് ചോദിക്കും മുൻപേ, അതിനുള്ളിൽ അദ്ദേഹം തന്നെ സംസാരിക്കുവാൻ  തുടങ്ങി..........

ഒരു മരതക വിഘ്‌നേശ്വരന്റെ വിഗ്രഹം വാങ്ങി രാവിലെയും വൈകുന്നേരവും പ്രാർത്ഥന ചെയ്തു. കൊള്ളി മലയിൽ നിന്നും ആരോ ഒരാൾ വന്നു. അദ്ദേഹത്തോട് എൻറെ ഭാര്യയുടെ അവസ്ഥ ഞാൻ പറഞ്ഞു. മരുന്ന് തന്നു എന്നിട്ട് 18 ദിവസത്തിൽ അവൾ സുഖം പ്രാപിക്കും എന്ന് പറഞ്ഞു. അദ്ദേഹം കൊടുത്ത മരുന്ന് ഞാൻ തന്നെ അഗസ്ത്യ മുനിയെ ദ്യാനിച്ചു പ്രാർത്ഥന ചെയ്തു കൊടുത്തു. കൃത്യമായി 18 ആം ദിവസം അവൾ സുഖം പ്രാപിച്ചു. 

ഈ സന്തോഷം കാര്യം താങ്കളോട് പറയുവാനാണ് എവിടേക്ക് ഓടി വന്നത് എന്ന് വേലായുധം പറഞ്ഞു. 

ഞാൻ അഗസ്ത്യ മുനിക് മാനസ്സികമായി നന്ദി രേഖപ്പെടുത്തി.

വിധിയെ വെല്ലുവാൻ പറ്റില്ല എന്ന് വാർത്തകൾ പറഞ്ഞാലും, പ്രാർത്ഥനകൾ മൂലം അതെ വെല്ലുവാൻ സാധിക്കും എന്നത് വേലായുധത്തിൻറെ ജീവിതം മൂലം നമുക്ക് മനസ്സിലാക്കാം.

പിന്നീട് അദ്ദേഹം പല ഗണേശ ക്ഷേത്രങ്ങൾ നിർമിച്ചു. അദ്ദേഹത്തിന്റെ വ്യാപാരം നല്ല രീതിയിൽ നടന്നു. അദ്ദേഹത്തിനും ഒരു കുഞ്ഞു ജനിച്ചു. ആദ്യത്തെ കുഞ്ഞു ചിങ്ങ മാസം ഗണേശ ഉത്സവദിവസം പിറന്നു. പിന്നീട് രണ്ട് കുട്ടികളും ജനിച്ചു. 


അദ്ദേഹത്തിൻറെ വീടിന്‌ പേര് "അഗസ്ത്യർ കുറ്റിർ" എന്ന് പേര് വയ്ക്കുകയും, ദിവസം തോറും അഗസ്ത്യ മുനിയെ തൊഴുത് വരുന്നു.


സിദ്ധാനുഗ്രഹം.............തുടരും!

No comments:

Post a Comment

Post your comments here................