ഓം ശ്രീ ഗണേശായ നമഃ ശ്രീ ഗുരുഭയോ നമഃ
നാഡി,
നമ്മളിൽ ഭൂരിഭാഗം ജനങ്ങൾക്ക് അറിയാവുന്ന പദം, എന്നാൽ ഇവിടെ പറയുന്ന
നാഡിയിൽ നമ്മുടെ ഭൂതകാലത്തെയും ഭാവികാലത്തെയും തുല്യമായി അറിയുന്നു
മഹാപുരുഷരായ സിദ്ധൻ മൂലം നമുക്കായിട്ടു എഴുത്തിയതു, ഇതു വളരെ അത്ഭുതംതന്നെ, നാഡിയിൽ നിന്നും വരുന്ന വിവർത്തനങ്ങൾ, പരിഹാരങ്ങൾ മൂലം
തങ്ങളുടെ ജീവിതത്തെ ശരിയാക്കിയവർ ആയുർ- ആരോഗ്യസുഖങ്ങളോടെ ജീവിക്കുവാൻ തുടങ്ങിയവർ വളരെയധികം. ആകട്ടെ! ആരാണീ ഈ സിദ്ധർ?
സിദ്ധൻ, മൂന്ന് കാലവും അറിയുന്നവർ, രസതന്ത്രൻ, അഷ്ടമഹാസിദ്ധി
അറിയുന്നവർ, ഒരു കമ്പനിനിയിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർകു (സിഇഒ)
സെക്രട്ടറി പോലെ സർവ്വേശ്വരന്റെ ദൂതന്മാർ, ഈശ്വരനെ കഠിനമായ പ്രാർത്ഥന
ചെയ്തും ഫലം ലഭിക്കാത്തവർ സിദ്ധൻമാരെ പ്രാർത്ഥന ചെയ്‌തു അവർ മൂലം
ഈശ്വരാരാധീനം ലഭിക്കുവാൻ ഇടയാകുന്നു. ഇവർ മൂലം നന്മ ലഭിക്കുന്നവർ
വളരെയധികം, ഈ അതിശയം മറ്റെങ്ങും നടക്കുന്നുണ്ടോ അന്ന് അറിയില്ല.
ഒരു
സമയത്തിൽ സിദ്ധന്മാർ എല്ലാവരും സർവ്വേശ്വരനോട് ഒരു പ്രാർത്ഥന വയ്ക്കുവാൻ
ഇടയായി, ആരെല്ലാം സിദ്ധരെ ശരണാഗതിയടയുകയും അവരിടം തങ്ങളുടെ പ്രശ്നങ്ങൾ
പറയുകയും ചെയ്യുന്നുവോ, അവർ മുൻ ജന്മത്തിൽ എത്ര തന്നെ ചതിയന്മാരും
വഞ്ചകനും ആയാലും, ഈ ജന്മത്തിൽ അവർക്കു ശിക്ഷ ലഭിക്കുവാൻ പാടുള്ളതല്ല .
ഈശ്വരനും സിദ്ധരുടെ പ്രാർത്ഥന സ്വീകരിക്കുകയും ചെയ്തു, സിദ്ധന്മാർ തത്സമയം തന്നെ
താളിയോലയിൽ എല്ലാ വിധ പാപങ്ങൾ തീർക്കുവാനും, കഷ്ടതകൾ മാറ്റുവാനും,
രോഗനിവാരണത്തിനും, കുടുംബങ്ങളിൽ കാണുന്ന ബ്രഹ്മഹത്യാ ദോഷങ്ങൾ
മാറ്റുവാനുമുള്ള പ്രശ്ന പരിഹാരങ്ങൾക്കു പുരാതന തമിഴ് ലിപിയിൽ പാട്ടുകളുടെ
രൂപത്തിൽ താളിയോലകളിൽ എഴുതി, ഇത്തരം താളിയോലകൾക്കു നാഡി എന്ന്
അറിയപ്പെടുന്നു. നമ്മുടെ പ്രശ്നങ്ങൾക്കു പരിഹാരം വേണമെങ്കിൽ നാം തന്നെ
സിദ്ധരെ ശരണം പ്രാപിക്കണം, അവർ നമ്മെ തേടിവരില്ല.
നമുക്ക്
ചില നാഡി (താളിയോല) വിവർത്തനങ്ങൾ നോകാം , ആ മഹാനുഭാവൻ മാനവകുല
ക്ഷേമത്തിനായി തൻ്റെ ജീവിതം അർപ്പിച്ചു. അദ്ധേഹത്തിൻറെ കൈവശം സിദ്ധരുടെ ജീവ നാഡിയുണ്ടായിരുന്നു. നാഡി നോക്കുവാൻ വരുന്നവർക്കു ഫലങ്ങൾ
പറഞ്ഞുകൊടിത്തിരുന്നു. അദ്ദേഹം വളരെ അടുത്ത ഒരു സുഹ്രുത് ആയിരുന്നു,
ഇവിടെ പറയുന്ന വിവർത്തനങ്ങൾ എല്ലാം ജീവ നാഡിയിൽ വന്ന, അല്ലെങ്കിൽ നടന്ന
സന്ദർഭങ്ങളെ. അദ്ദേഹം പറയുന്നതായിട്ടു നമുക്ക് നോക്കാം
അതു ഒരു വെള്ളിയായ്ച്ച രാവിലെ 9.00 ഇരിക്കും, എപ്പോഴത്തെപ്പോലെ ശ്രീ അഗസ്ത്യ
മുനിയുടെ പൂജ കഴിഞ്ഞു ഞാൻ ഇരിക്കുകയായിരുന്നു, അപ്പോൾ അതാ വീട്ടുമുറ്റത്തിൽ
ഒരു യുവ ദമ്പതികൾ, വളരെ ആവേശഭരിതരും, അതെ സമയം വളരെയധികം പരിതാപകരമായ
നിൽക്കുകയായിരുന്നു
അവരെ വീട്ടിനുള്ളിൽ ഷണിച്ചു, എന്തിനു വേണ്ടി വന്നു എന്ന് ചോദിച്ചു?
"ഞങ്ങൾക്കു നാഡി നോക്കണം" എന്ന് അവർ പറഞ്ഞു
"ഏതു കാരണത്തിനായി " എന്ന് ആരാഞ്ഞു
"അതു അഗസ്ത്യർക്കു അറിയും! അങ്ങ് ദയവുചെയ്തു അരുതു എന്ന് പറയാതെ നാഡി വായിക്കുവാൻ കഴിയുമോ" എന്ന് അവർ ചോദിച്ചു
"എന്റെ കൈവശം ഉള്ളതു ജീവ നാടിയാകുന്നു, വളരെ എളുപ്പമായി വായിക്കുവാൻ
കഴയില്ല , അഗസ്ത്യരുടെ സമ്മതം വേണം, അദ്ദേഹം സമ്മതിച്ചാൽ നോകാം"
എന്നുപറഞ്ഞുകൊണ്ടു ഞാൻ കലേണ്ടറിൽ നോക്കി!
ആ ദിവസത്തിൽ തിഥി "അഷ്ടമി" എന്നു കിടക്കുകയായിരുന്നു
പൊതുവായിട്ടു അഷ്ടമി, നവമി തിഥി ദിവസങ്ങളിലും ഭരണി, കാർത്തിക നക്ഷത്ര ദിവസങ്ങളിലും
അഗസ്ത്യ മുനി ആർക്കും അനുഗ്രഹ വാക്കുകൾ നാഡിയിലൂടെ കൊടുക്കുകയില്ല
അവരുടെ അടുത്തു, കലേണ്ടറിൽ കിടക്കുന്ന തിഥി വിഷയം പറഞ്ഞു "അഗസ്ത്യ മുനി ഇന്നേ ദിവസം
അനുഗ്രഹ വാക്കുകൾ പറയത്തില്ല , അഥവാ പറയുകയുണ്ടായാൽ നല്ല വാക്കുകൾ വരുമോ
എന്നതു സംശയമാണു, നിങ്ങൾ ഒരു കാര്യം ചെയ്യു രണ്ടു ദിവസം കഴിഞ്ഞു വരൂ,
നമുക്ക് നാഡി നോകാം", എന്ന് പറഞ്ഞു ഞാൻ അവരെ സമാധാനം ചെയ്യുവാൻ ശ്രമിച്ചു.
ഇത് കേട്ടതും ആ ദമ്പതികൾ പൊട്ടി കരയുവാൻ തുടങ്ങി
"ഞങ്ങൾ
ഇവിടുത്തുകാർ അല്ല, തിരികെ പോയിട്ടു വരുന്നതു സാധ്യതയില്ല, എങ്ങനെയെങ്കിലും ഇന്ന് അഗസ്ത്യ മുനിയുടെ വാക്കുകൾ ഞങ്ങൾക്കു കേൾക്കണം,
അദ്ദേഹം തെറ്റായ ഒരു വാക്കും പറയത്തില്ല എന്ന് ഞങ്ങൾ വിശ്വസിക്കുന്നു,
ഞങ്ങളുടെ മനഃ ക്ലേശം അദ്ദേഹം തന്നേ തീർക്കണം", എന്ന് അവർ പറഞ്ഞു
"എനിക്കു
നിങ്ങളുടെ അവസ്ഥ മനസിലാകുന്നു, വേറെയാരെങ്കിലും നാഡി നോക്കുമെങ്കിൽ
നിങ്ങൾക്കു അങ്ങോട്ടു പോകാമല്ലോ" എന്നു ഞാൻ പറഞ്ഞതും, അതു ഞങ്ങൾക്കു "താങ്കളുടെ കൈ വശം ഉള്ള നാഡി തന്നെ നോക്കണം എന്നു പറഞ്ഞു" വാശി പിടിക്കുകയായിരുന്നു
ജീവ
നാഡി മറ്റു നാഡി പോലെ അല്ല, അഗസ്ത്യ മുനി മനസ്സ് വെച്ചാലേ പറ്റു. ഇതുപോലെ
ഈ തിഥിയിൽ ഒരു ചിലപേർക്കു വാക്കുകൾ പറഞ്ഞതു ശെരിയായിട്ടു നടക്കാതെപോയ കഥകൾ
ഉണ്ടു.
ശെരിയായിട്ടു
പറയുന്ന കാര്യങ്ങൾ നടന്നാൽ പ്രശ്‌നമില്ല മറിച് വിപരീതമായി എന്തെങ്കിലും
നടന്നല്ലോ എന്ന ഭയം ഉണ്ടായിരുന്നു, ജീവ നാഡി വായിക്കുന്നതിൽ അവർ ഇത്ര
മാത്രം നിർബന്ധം പിടിക്കുമ്പോൾ എന്തെങ്കിലും വിഷയം കാണും എന്ന് വിശ്വസിച്ചു. ശെരി! "അഗസ്ത്യ മുനിയുടെ സമക്ഷം പ്രാർത്ഥന വയ്ച്ചു നാഡി വായിക്കാം ,
അവർക്കു ഭാഗ്യം ഉണ്ടെങ്കിൽ അദ്ദേഹം വാക്കുകൾ തരട്ടെ", എന്നു തീരുമാനിച്ചു
അവരെ ഇരിക്കുവാൻ പറഞ്ഞിട്ടു നാഡി പിരിച്ചു വായിക്കുവാൻ തുടങ്ങി
"രണ്ടു ദിവസത്തിനു മുൻപ് നിങ്ങളുടെ മകൾ കാണാതെ പോയി, ഇതിനെ കുറിച്ചു
അറിയുവാൻ വന്നത്തു അല്ലെ നിങ്ങൾ?", എന്നു നാഡിയിൽ വന്ന വിവരങ്ങളെ
ആസ്പദമാക്കി അവരോടു ചോദിച്ചു.
ഇതു കേട്ടതും അവർ കരയുവാൻ തുടങ്ങി
"
അതെ! ഞങ്ങളുടെ മകൾ ഇപ്പോൾ എവിടെയാണ് ഉള്ളതു? എപ്പോൾ ഞങ്ങൾക്കു ലഭിക്കും
അവളെ ? അവൾ ജീവിച്ചിരിപ്പുണ്ടോ? എന്നു വളരെ ആകാംഷ പൂർവം ചോദിച്ചു.
"തങ്ങളുടെ മകൾ ജീവിച്ചിരിക്കുന്നു" എന്നു പറയുമ്പോൾ തന്നെ അവരുടെ മനസ്സിലുള്ള വേദന കുറയുന്നതു മുഖത്തിൽ പ്രകടമായി.
"ആ കുഞ്ഞിൻറെ ആയുസിനു കുഴപ്പമൊന്നുമില്ല , കുഞ്ഞു നിങ്ങളുടെ കൈകളിലിൽ
കിട്ടുന്നതിനു ഇനി ഉള്ള എട്ടു മണിക്കൂറിൽ നിങ്ങൾ തിരുപ്പതി ചെന്നെത്തണം",
എന്ന് പറഞ്ഞു.
"എന്ത്? ഞങ്ങളുടെ കുഞ്ഞിനെയോ തിരുപ്പതിയിൽ കൊണ്ടുപോയിരിക്കുന്നത്? അവിടെ
പോയി എവിടെയെന്നു തേടുവാനാ ?" എന്നു വിഷമത്തോടെ പിറുപിറുത്തു അവർ.
"ഇവിടെനിന്നും ബസിൽ യാത്ര ചെയ്താൽ നാല് മണിക്കൂറാകും, അവിടെ നിന്നും
കാൽനടയായി പോകുന്ന പാതയിൽ കൂടി പോകുമ്പോൾ കാളിഗോപുരം എത്തും, അവിടെ
ഒരു അറ്റത്തു നിങ്ങൾക്കു കുഞ്ഞിനെ കാണുവാൻ സാധിക്കും. ആ കുഞ്ഞിനെ തട്ടി
കൊണ്ടുവന്നവൻ രണ്ട് ദിവസം തിരുപ്പതിയിൽ തങ്ങിയിരിക്കും, അതിനുള്ളിൽ
നിങ്ങൾക് പോലീസിന്റെ സഹായത്തോടെ കുഞ്ഞിനെ രക്ഷിക്കുവാൻ സാധിക്കും", എന്ന്
അഗസ്ത്യ മുനി ജീവ നാഡിയിൽ വിവരിച്ചത് അങ്ങനെ തന്നെ ആ ദമ്പദികൾ
വിവരിച്ചുകൊടുത്തു.
"ഇപ്പോൾ തന്നെ തിരിക്കാം" എന്ന് പറഞ്ഞു യാത്രയായി
"എന്തിനായിരിക്കും ഇവരുടെ കുഞ്ഞിനെ തട്ടികൊണ്ടുപോയത്? അവൻ ആരാണ്?
ഏതെങ്കിലും സ്വത്തുതർക്കം ആയിരിക്കും", എന്ന് വിചാരിച്ചു, എന്നാൽ
സത്യമതല്ലായിരുന്നു.
"ഈ കുഞ്ഞിനെ ഭദ്രകാളി ദേവിക്കു ജീവനോടെ ബലി കൊടുത്താൽ നിധി കിട്ടുമെന്ന്
ആരോ പറഞ്ഞെത്തു പ്രകാരം ആ നിധി ലഭിക്കുവാൻ ഇത്രയും ഹീനമായ
പ്രവർത്തിചെയുന്നു", എന്ന് അഗസ്ത്യ മുനി ജീവ നാഡിയിലൂടെ എന്റെ അടുത്തു
പറഞ്ഞു.
ആ
കുഞ്ഞിനെ എന്തിനായിട്ടാണ് കടത്തി കൊണ്ടുപോയത് എന്നതു അവരുടെ ദമ്പതികൾക്കു
അറിയില്ല. അഷ്ടമി ദിവസത്തിൽ അഗസ്ത്യ മുനി നാഡിയിലൂടെ ആദ്യമായിട്ടു അവർക്കു
ഒരു നല്ല വഴി കാണിച്ചു എന്ന് ഞാൻ വിചാരിച്ചു.
ഒരു ആശ്ചര്യമായ വാർത്ത അന്നു വൈകിട്ടു എനിക്കു ലഭിച്ചു!
സിദ്ധാനുഗ്രഹം............ തുടരും!
Good Start. Keep Going.
ReplyDelete