കാളിഗോപുരത്തിൽ ഏത്തിയ ആ ദമ്പതികൾക്കു അവിടെ തിരഞ്ഞുനോക്കിയപ്പോൾ അവരുടെ കുഞ്ഞിനെ കാണുവാൻ സാധിച്ചില്ല, ഇതു കാരണം അവരുടെ കണ്ണുകൾ നിറഞ്ഞു .
അഗസ്ത്യ മുനിയുടെ നാഡിയിൽ പറഞ്ഞതിൽ പ്രകാരം അടുത്ത എട്ടു മണിക്കൂറിൽ അവർ തിരുപ്പതിയിലുള്ള ഗലീഗോപുരത്തിൽ എത്തിചേരണം എന്നായിരുന്നു, എന്നാൽ ആ ദമ്പതികൾ കുറച്ചു സമയം താമസിച്ചത്താൽ അവർക്കു അവരുടെ കുഞ്ഞിനെ കണ്ടുപിടിക്കുവാൻ സാധിച്ചില്ല.
എങ്കിലും അവിടെയുള്ളവരോടും, കടന്നുപോകുന്നവരോടുമെല്ലാം കുഞ്ഞിൻെറ അടയാളങ്ങൾ പറഞ്ഞു ചോദിക്കുവാൻ അവർ തുടങ്ങി, അവരിൽനിന്നും ആ ദമ്പതികൾക്കു ശരിയായരീതിക്കുള്ള ഉത്തരം ഒന്നും ലഭിച്ചില്ല, അവർ മനസുഉടഞ്ഞുകൊണ്ടു തന്നെ മല കയറുവാൻ തുടങ്ങി.
തിരുമലയിൽ എത്തി ചേരുന്നതിനു മുൻപ് കുഞ്ഞിൻെറ ഒരു വസ്ത്രം ഇവർക്കു ലഭിക്കുവാൻ ഇടയായി, യാദൃശ്ചികമായി അവർ എടുത്തുനോക്കിയപ്പോൾ അതു അവരുടെ കുഞ്ഞിന്റെയതു പോലെ തോന്നി, ഒന്നു ഓർത്തുനോക്കിയപ്പോൾ അവരുടെ കുഞ്ഞു കാണാതെപോകുന്ന സമയം ധരിച്ച വസ്ത്രമായിരുന്നു അതു, ഇതു കൂടിയറിഞ്ഞപ്പോൾ അവർ ഭയപ്പെടുവാൻ തുടങ്ങി.
ആ വസ്ത്രം ലഭിച്ചപ്പോൾ ഉടൻതന്നെ അവർ ഫോൺ ചെയ്തു എന്നെ അറിയിക്കുകയുണ്ടായി.
"ഞങ്ങളുടെ കുഞ്ഞിനെ ജീവനോടെ കിട്ടുമോ?" അതോ ആ ദുഷ്ടൻ കുഞ്ഞിനെ കൊന്നിട്ടു അവിടേക്കെങ്കിലും വലിച്ചെറിഞ്ഞുവോ? എന്ന് ഭയപ്പെടുന്നു" ഇവർ പറഞ്ഞു.
"അഗസ്ത്യ മുനിയുടെ വാക്കുകൾ ഭൂരിപക്ഷവും അതുപോലെ തന്നെ നടക്കും, ചില സമയം കഠിനമായ പരീക്ഷണങ്ങൾ കാണും, അതെല്ലാം മറികടന്നു ശുഭകരമായി തന്നെ പര്യവസാനിക്കും. അതുകൊണ്ടു നിങ്ങൾ ഭയപ്പെടേണ്ട, ആട്ടെ നിങ്ങൾ പോലീസിൽ വിവരം അറിയിച്ചുവോ?" എന്ന് ചോദിച്ചു.
"പോലീസിൽ വിവരം അറിയിച്ചില്ല, ഞങ്ങൾക്കു തമിഴ് മാത്രമേ അറിയൂ, ഇംഗ്ലീഷ് മറ്റും തെലുങ്കു ഭാഷകൾ അറിയത്തില്ല. ഞങ്ങൾ പറയുന്ന ഭാഷ ഇവിടെയുള്ള പോലീസുകാർക്ക് മനസ്സിലാകുമോ ഇല്ലയോ എന്ന് അറിയില്ല. എന്ത് ചെയ്യുവാൻ സാധിക്കും? എന്ന് അവർ ചോദിച്ചു.
"എന്തായാലും നിങ്ങൾ പോലീസിൽ വിവരമറിയിച്ചു കംപ്ലൈന്റ്റ് രജിസ്റ്റർ ചെയ്യുക, ആരെങ്കിലും നിങ്ങളുടെ സഹായത്തിനായി എത്തിച്ചേരും!" എന്ന് പറഞ്ഞു.
ആ ദമ്പതികൾക്കു എൻറെ വാക്കുകൾ വിശ്വസിക്കുവാൻ കഴിയുന്നില്ല, എന്തെന്നാൽ കാളിഗോപുരത്തിൽ തങ്ങളുടെ കുഞ്ഞിനെ കാണാതെയായപ്പോൾ തന്നെ കുറച്ചു ഉള്ള വിശ്വാസവും കുറയുവാൻ തുടങ്ങി.
പോരാത്തതിന് ആ കുഞ്ഞിൻറെ വസ്ത്രം ലഭിച്ചത് കാരണം തീർച്ചയായിട്ടും തങ്ങളുടെ കുഞ്ഞു ജീവനോടെയുണ്ടോ എന്ന് അവർക്കു തോന്നിത്തുടങ്ങി!
അവർക്കു വിശ്വാസം കൊടുത്തുകൊണ്ട് ഇതിനെ പറ്റി അഗസ്ത്യ മുനിയോട് തന്നെ ചോദിക്കാം എന്ന് കരുതി അവർക്കുവേണ്ടി ജീവ നാഡി നോക്കുവാൻ തുടങ്ങി!
"കാണാതായ പെൺ കുഞ്ഞിനെ ആ ദമ്പതികൾ വീണ്ടും തിരുമലയിൽ വെച്ചുതന്നേ കാണുവാൻ സാധിക്കും" എന്ന് ഒറ്റ വാർത്തയിൽ ഉത്തരം നൽകി അഗസ്ത്യ മുനി.
ഈ സമയം തിരുമലയിൽ കുഞ്ഞിനെ തേടി നടക്കുന്ന ആ ദമ്പതികളുടെ പക്കൽച്ചെന്നു പലരും സങ്കടത്തോടെ കാരണങ്ങൾ അന്വേഷിക്കുവാൻ തുടങ്ങി, ഈ വാർത്ത മറ്റു ഭക്തർക്കിടയിലും സംസാരവിഷയം ആകുവാൻ തുടങ്ങി, കുഞ്ഞിനെ തട്ടി കൊണ്ട് പോയവനും ഈ വിവരം അറിഞ്ഞു.
അവിടെയെങ്കിലും താൻ പിടിക്കപെടുമോ എന്ന ഭയത്തിൽ ആ കുഞ്ഞു അണിഞ്ഞിരുന്ന വസ്ത്രം ഒരു മൂലക്ക് വലിച്ചെറിഞ്ഞു, കുഞ്ഞിനെ തോളിൽ എടുത്തുകൊണ്ടു തിരുമല കയറുവാൻ തുടങ്ങി.
രണ്ട് ദിവസമായി അച്ഛനെയും അമ്മയേയും പിരിഞ്ഞ ആ കുഞ്ഞിന്, ഒരു പട്ടണം വിട്ടു മറു പട്ടണം വന്നതുകൊണ്ടും, ശെരിയായ സമയത്തിൽ ആഹാരം കഴിക്കാത്തതും കൊണ്ടും പനി പിടിച്ചു പുലമ്പുവാൻ തുടങ്ങി.
ഇതു കണ്ടു ഭയന്ന് പോയ അവൻ, കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാൽ കാളിക്ക് ബലികൊടുക്കുവാൻ സാധിക്കില്ല, വേറെ എന്തെങ്കിലും പ്രശ്‌നത്തിൽ പെട്ട് പോകാൻ പാടില്ല എന്ന് കരുത്തി ആ കുഞ്ഞിനെ തിരുമലയിൽ ഉള്ള ആശുപത്രിയിൽ ജോലി ചെയുന്ന ഒരു വ്യക്തിയെ കണ്ടു ഡോക്ടറെ കാണിച്ചു പ്രാരംഭ വൈദ്യ ശുശ്രുക്ഷക്കായി ഏർപ്പെടുത്തി.
ഈ കുഞ്ഞിന്റെ അച്ഛൻ - അമ്മയെ തേടിയപ്പോൾ കാണാത്തതു കൊണ്ട് തിരുമലയിൽ ഉള്ള പോലീസിന് വിവരം അറിയിക്കുകയുണ്ടായി ആശുപത്രി അധികൃതർ.
തിരുപ്പതി ഭഗവാൻറെ കാരുണ്യത്താൽ ആ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ പറ്റി. തത്സമയം തിരുമല പോലീസ് "മൈക്ക്" അന്നൗൺസ്‌മെന്റ് ചെയ്യുകയുണ്ടായി ആരുടെയെങ്കിലും പെൺ കുട്ടിയെ കളഞ്ഞു പോയിട്ടുടെങ്കിൽ പോലീസ് സ്റ്റേഷനിൽ വന്നെത്താൻ അറിയിപ്പുണ്ടായി.
എങ്കിലും ആ കുഞ്ഞിന്റെ അച്ഛൻ - അമ്മയ്ക്കു ഈ അന്നൗൺസ്‌മെന്റ് ഒന്നും കാതിൽ ശെരിയായി എത്തി പെട്ടില്ല, എല്ലാം സ്ഥലങ്ങളിലും കുഞ്ഞിനെ തേടി വിഷമിക്കുകയുണ്ടായി.
അപ്പോളാണ് അവർക്കു അഗസ്ത്യ മുനിയുടെ വാക്കുകൾ ഓർമ വന്നത് "കുഞ്ഞിനെ കടത്തിയവൻ രണ്ടു ദിവസം തിരുപ്പതിയിൽ തന്നെ താമസിക്കും", അതിനുള്ളിൽ പോലീസിന്റെ സഹായത്തോടെ കുഞ്ഞിനെ രക്ഷിക്കുവാൻ സാധിക്കും എന്ന്, അപ്പോൾ തന്നെ അവർ പോലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടു. അവരുടെ ഭാഗ്യത്തിന് തമിഴ് ഭാഷ അറിയുന്ന ഒരു കോൺസ്റ്റബിൾ ഉണ്ടായിരുന്നു, അദ്ദേഹം എല്ലാം വിവരങ്ങളും അറിഞ്ഞതിനു ശേഷം ധ്യര്യം
കൊണ്ടുതു കൊണ്ടു അടുത്തുള്ള ആശുപത്രിയിലേക്കു കൊണ്ടുപോയി.
അവിടെ, അവരുടെ കുഞ്ഞിനെ കണ്ടപ്പോൾ ഇതു തന്നെയാണ് അവരുടെ കുഞ്ഞു എന്ന് പറഞ്ഞുകൊണ്ട് അവളെ വാത്സല്യത്തോടെ അങ്ങനെ തന്നെ എടുക്കുകയുണ്ടായി.
ടെലിഫോണിലൂടെ എന്നെ സമീപിച്ചു നാട്ടിലേക്കു വരുമ്പോൾ തീർച്ചയായിട്ടു എന്നെ വന്നു കാണുമെന്നു പറഞ്ഞു.
എല്ലാം വളരെ അതിശയമായിരുന്നു. ഒരു ചില ചോദ്യങ്ങളും ഉണ്ടായിരുന്നു! കുഞ്ഞിനെ തട്ടിക്കൊണ്ടുപോയവൻ നേരിട്ട് കാളി അമ്പലത്തിൽ കുഞ്ഞിനെ കൊണ്ട് ചെല്ലാതെ, എന്തിനായിരിക്കും കുഞ്ഞിനെ തിരുപ്പതിയിലേക്കു കൊണ്ട് ചെന്നത്? ഇതിനു എന്ത് കാരണം എന്നു അറിയുവാൻ ആഗ്രഹം ഉണ്ടായി.
ഈ വിവരവും അഗസ്ത്യ മുനിയോട് തന്നെ ചോദിക്കാം എന്ന് കരുതി നാഡി നോക്കിയപ്പോൾ എനിക്ക് ലഭിച്ച വിവർത്തനങ്ങൾ എന്നെ ഞെട്ടിച്ചു.
തട്ടിക്കൊണ്ടു പോയവനെപ്പറ്റിയും, കാളി അമ്പലത്തെപ്പറ്റിയും, കാളിക്ക് നര ബലി കൊടുക്കുകയാണെകിൽ നിധി ലഭിക്കും എന്ന് പറഞ്ഞവനെപ്പറ്റിയും വന്ന വിവരങ്ങളെ ഒട്ടും തന്നെ വിശ്വസിക്കുവാൻ സാധിച്ചില്ല.
സിദ്ധാനുഗ്രഹം............ തുടരും!
No comments:
Post a Comment
Post your comments here................