11 January 2018

സിദ്ധാനുഗ്രഹം - 49എൻറെ അടുത്തുള്ള എല്ലാം വസ്തുക്കളും വിട്ടുപോയി പക്ഷേ എൻറെ വസ്തു മാത്രം വിട്ടുപോകുന്നില്ല. ഇതിന് പറ്റിയ ഒരു പരിഹാരം അഗസ്ത്യ മുനിയോട് ചോദിച്ചു പറയുക എന്ന് എന്നോട് ഒരു കോടിശ്വര സ്ത്രീ ചോദിച്ചു.

ആ സ്ത്രീയെ ഞാൻ ഒന്ന് നോക്കി.

അവരുടെ പക്കം ധാരാളം സമ്പത് ഉണ്ട് എന്നത് അവർ ധരിച്ചിരുന്ന ആഭരണങ്ങളിൽ നിന്നും തന്നെ മനസിലാകുവാൻ കഴിഞ്ഞു. കഷ്ടപ്പെട്ട് ഒരു കാര്യവും ചെയ്യണ്ട ആവശ്യം ഇല്ല എന്നത് എന്നത് അവരെ കണ്ടതും ഒറ്റ നോട്ടത്തിൽ മനസ്സിലാക്കുവാൻ സാധിക്കും. 

ആ സ്ത്രീയോട് ചോദിക്കുമ്പോൾ പോലും, സമ്പത്തിന് ആവശ്യം കാരണമാണ് ആ വസ്തു വിൽക്കുന്നത് എന്ന് അവർ പറഞ്ഞില്ല. ഉടൻ തന്നെ വിൽക്കുവാൻ സാധിച്ചാൽ നല്ലത്. ഒന്ന് - രണ്ട് കോടി രൂപ ആദായമായി ലഭിക്കും എന്ന രീതിയിൽ തന്നെയാണ് സംസാരിച്ചത്.

ഞാൻ കൂടുതൽ ഒന്നും ചോദിക്കാതെ, അഗസ്ത്യ മുനിയെ നമസ്കരിച്ചു ജീവ നാഡി നോക്കുവാൻ വേണ്ടി പ്രാർത്ഥിച്ചു.

എന്നാൽ അഗസ്ത്യ മുനിയിൽ നിന്നും ഒരു വിധത്തിലും ഉത്തരം ഒന്നും ലഭിച്ചില്ല. ഇത് വളരെ അതിശയമായിരുന്നു. വീണ്ടും വീണ്ടും പ്രാർത്ഥിച്ചതിനും ശേഷവും ജീവ നാഡി വായിച്ചു.

ഒരു വാർത്ത പോലും അഗസ്ത്യ മുനി പറഞ്ഞില്ല. ഇത് എനിക്ക് തന്നെ വളരെ കഷ്ടമായി ഇരുന്നു. വന്നവരെ ത്രിപ്തിപെടുത്തുവാൻ വേണ്ടി കള്ളം പറയുവാനും സാധിക്കില്ല. അതെ സമയം അവരുടെ മനസ്സ് സങ്കടമാകാതെ വണ്ണം എന്ത് ചെയ്യാം എന്ന് ഞാൻ ആലോചിച്ചു.

"നിങ്ങൾക് ഇന്നേ ദിവസം പറ്റിയ ദിവസമല്ല എന്ന് തോന്നുന്നു, ഒരു ആഴ്ചക്ക് ശേഷം വരാൻ സാധിക്കുമോ", എന്ന് ചോദിച്ചു?

ഇല്ല, ഇന്ന് തന്നെ എനിക്ക് ജീവ നാഡി നോക്കണം. അടുത്ത ആഴ്ച ഞാൻ വിദേശ പര്യടത്തിന് പോകും, തിരിച്ചുവരാൻ ഒരു മാസം ആകും, എന്ന് ആ സ്ത്രീ പറഞ്ഞു. 

ക്ഷമിക്കണം, ഇന്നേ ദിവസം തങ്ങൾക്കായി അഗസ്ത്യ മുനി അനുഗ്രഹ വാക്ക് പറയുന്നതായി ഇല്ല. എപ്പോൾ സൗകര്യം കിട്ടുമോ അപ്പോൾ എത്തുക എന്ന് ഞാൻ പറഞ്ഞു.

വൈത്തീശ്വരൻ ക്ഷേത്രത്തിൽ ഉടൻ തന്നെ പറയുന്നു. മറ്റ്‌ സ്ഥലങ്ങളിലും ഞാൻ പോയാൽ അപ്പോൾ തന്നെ പറയുന്നു. നിങ്ങൾ മാത്രം എന്ത് കൊണ്ട് ഇങ്ങനെ പറയുന്നു വേണെമെങ്കിൽ അധിക ധനം ഞാൻ തയ്യാറാണ് എന്ന് അവർ പറഞ്ഞു.

ഇതു വരെ ക്ഷമയോടെ ഇരുന്ന എനിക്ക് ഈ വാർത്ത കേട്ടപ്പോൾ ദേഷ്യം വന്നു. എന്നിരുന്നാലും ഞാൻ മൗനമായി തന്നെ ഇരുന്നു, എൻറെ പാകത്തിൽ നിന്നും ഒരു ഉത്തരവും ലഭിക്കാത്തതുകൊണ്ട് ആ കോടിശ്വരിയായ സ്ത്രീ കുറച്ചു സമയം അവിടെ ഇരുന്നിട്ട് ഇറങ്ങി പോയി.

ഒരു മാസത്തിന് ശേഷം.

ഒരു ദിവസം അതി രാവിലെ തന്നെ ആ കോടിശ്വരിയായ സ്ത്രീ അവിടെ വന്നു, ഞാൻ താങ്കളുടെ പക്കം ഇപ്പോൾ ജീവ നാഡി നോക്കുവാൻ വേണ്ടിയല്ല വന്നത്, അന്നേ ദിവസം എനിക്ക് ഒരു ആവശ്യം ഉണ്ടായിരുന്നു. അതിനുവേണ്ടി വന്നു, പക്ഷേ അഗസ്ത്യ മുനിയുടെ അനുഗ്രഹ വാക്ക് ലഭിച്ചില്ല. അദ്ദേഹത്തിൻറെ അനുഗ്രഹ വാക്ക് ഇല്ലാതെ എൻറെ വസ്തു, വിചാരിച്ചതിനേക്കാൾ പത്തു മടങ്ങു അധികമായി വിൽക്കുവാൻ സാധിച്ചു എന്നത് പറയുവാൻ വേണ്ടിയാണ് വന്നത്. എന്ന് എന്നെയും അഗസ്ത്യ മുനിയെയും അധിക്ഷേപിക്കുന്ന വിധത്തിൽ സംസാരിച്ചിട്ട് പോയി.

ഇന്ന്  എനിക്ക് ചന്ദ്രാഷ്ടമം, അതുകൊണ്ട് തന്നെയാണ് ഇത്തരം വാക്കുകൾ കേൾക്കേണ്ടി വരുന്നത്, എന്ന് ഓർത്തു വേദനിച്ചു, ജീവ നാഡി എടുക്കുവാൻ തന്നെ എനിക്ക് താത്പര്യം ഉണ്ടായിരുന്നില്ല.

"ചന്ദ്രാഷ്ടമം കഴിജത്തിന് ശേഷം അതിരാവിലെ എന്തുകൊണ്ട് എനിക്ക് ഇത്തരം ഒരു അപമാനം ആ സ്ത്രീ മൂലം എനിക്ക് ഏർപ്പെട്ടു," എന്ന് ചോദിച്ചു?

അഗസ്ത്യ മുനി ഉത്തരം പറഞ്ഞു..........................

ആ സ്ത്രീയെ കുറിച്ച് പറയാം, അവർ പുരാണത്തിൽ ഉള്ള ശകുനിയെ കാളും ഹാനികരമാണ്. പണത്തിന് വേണ്ടി എന്തും ചെയുന്നവൾ. അന്ന് ജീവ നാഡി നോക്കുവാൻ വരുന്നതിന്‌ മുൻപ് ഒരു ചീത്ത ബന്ധത്തിൽ ഏർപെട്ടതിന് ശേഷം ശരീരം ശുദ്ധമാകാതെയായിരുന്നു വന്നത്. 

അത് മാത്രമല്ല അവൾ വസ്തു വിൽക്കുവാൻ വേണ്ടിയാണ് വന്നതെങ്കിലും അത് അവളുടെ വസ്തു അല്ല. മറ്റൊരാളെ വഞ്ചിച്ചു അടിയാളുടെ സഹായത്താൽ എഴുതി വാങ്ങിയ സ്ഥലമാണ്. മറ്റൊരാൾക്ക് സ്വന്തമായ സ്ഥലം വഞ്ചിച്ചു തൻറെ പേരിൽ എഴുതി വാങ്ങി. അത് തൻറെ പക്കം ഇരികുകയാണെങ്കിൽ പിന്നീട് പ്രശ്നമാകും എന്ന് കരുതിയാണ് ഉടൻ തന്നെ വിറ്റു പണം ഉണ്ടാകുവാൻ ശ്രമിച്ചത്. ഇതിന് ഒരുചിലർ സർക്കാർ ഉദ്യോഗസ്ഥരും പങ്കു കൊണ്ടെന്നത് വാസ്തവമാണ്. ഇത് അഗസ്ത്യന് ഇഷ്ടപ്പെട്ടില്ല. പാവങ്ങളുടെ വസ്തു പിടിച്ചെടുക്കുന്ന ആ സ്ത്രീയെ കോടിശ്വരി എന്ന് നീ കരുതുന്നു. ഇന്ന് മുതൽ 9 ദിവസം കാത്തിരിക്കുക. നിന്നെയും, എന്നെയും അലക്ഷ്യമായി കണ്ട ആ സ്ത്രീയുടെ അവസ്ഥ എന്താകുവാൻ പോകുന്നു എന്ന് കാണുക. എന്നത്  കൊണ്ട് ഇതിനായി മനസ്സ് തളരരുത്. ഈ സ്ത്രീയാണെങ്കിൽ നേരിട്ട് അപമാനപെടുത്തി. ഇന്ന് നിന്നെ ചുറ്റിയിരിക്കുന്നവർ പലരും നിന്നെയും, എന്നെയും അങ്ങനെയെല്ലാം കരുതുന്നു എന്ന് അറിയാമോ. അവർക്കും ആ സ്ത്രീയുടെപോലെ തന്നെ അവസ്ഥയായിരിക്കും എന്ന് അസത്യ മുനി എന്നെ തട്ടിക്കൊണ്ടു ഉത്സാഹപ്പെടുത്തി. 

ഇതു ഒരു വിധത്തിലുള്ള ആശ്വാസം തന്നാലും എന്താണ് നടക്കുവാൻ പോകുന്നു എന്ന് മനസ്സിലാക്കുവാൻ 9 ദിവസം കാത്തിരുന്നു. 

പത്താമത്തെ ദിവസം രാവിലെ...........

എനിക്ക് വേണ്ടിയ ഒരു സുഹൃത് അവിടെ വന്നു.

ഇന്നേ ദിവസം പത്രത്തിൽ വന്ന ഒരു വാർത്ത  നോക്കിയായിരുന്നു?

"എന്ത് വാർത്ത? നിങ്ങൾ തന്നെ പറയുക", എന്ന് ഞാൻ പറഞ്ഞു.

ഒരു സ്ത്രീ 15 വർഷമായി കള്ളത്തരത്തിലൂടെ മറ്റുള്ളവരുടെ വസ്തുക്കൾ തൻറെ പേരിൽ മാറ്റി, അത് മറ്റും അന്യ സംസ്ഥാനങ്ങളിൽ ഉള്ള പണക്കാരുടെ പക്കം കൈമാറ്റം ചെയ്തു കോടി കണക്കിന് സമ്പാദിച്ചിരിക്കുന്നു.

എനിക്ക് ഇത് ഏതാണ് എന്ന് മനസ്സിലായി.

ആ സ്ത്രീയുടെ പേര് എന്താണ് എന്ന് ചോദിച്ചപ്പോൾ, അദ്ദേഹത്തിന് കൃത്യമായി പറയുവാൻ സാധിച്ചില്ല. ഉടൻ തന്നെ അടുത്തുള്ള കടയിൽ ചെന്ന് പത്രം നോക്കിയപ്പോൾ അവളുടെ ഫോട്ടോ കാണപ്പെട്ടു. ആ ഫോട്ടോ നോക്കിയപ്പോൾ എൻറെ അടുത്ത് ജീവ നാഡി നോക്കുവാൻ വന്ന അതെ സ്ത്രീയുടെ തന്നെയായിരുന്നു എന്ന് മനസ്സിലായി.

ഇപ്പോൾ.


ആ സ്ത്രീ 16 വർഷം കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടതിനു ശേഷം ഇപ്പോൾ താൻ ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യുന്നതിനായി പലപ്പോഴായി അഗസ്ത്യ മുനിയോട് ചോദിച്ചു വയസായവർക്കായി, മറ്റും അനാഥർക്കായി ആശ്രമം നടത്തുകയാണ്.


സിദ്ധാനുഗ്രഹം.............തുടരും! 

No comments:

Post a Comment

Post your comments here................