04 January 2018

സിദ്ധാനുഗ്രഹം - 48



എന്നെ അഗസ്ത്യ മുനി തന്നെ രക്ഷിക്കണം. ഇല്ലെങ്കിൽ ഞാൻ മാത്രം അല്ല, എൻറെ കുടുംബാംഗങ്ങൾ സഹിതം ആത്മഹത്യ ചെയേണ്ടി വരും, എന്ന് പറഞ്ഞുകൊണ്ട് ഒരു മധ്യ വയസ്സ് പ്രായം വരുന്ന ഒരാൾ വന്നു.

അവർ ഇത് പറഞ്ഞപ്പോൾ എനിക്ക് ഇതിൽ വളരെ അതിശയമായി ഒന്നും തന്നെ തോന്നിയില്ല.

ഇങ്ങനെ വളരെ അതിശയമായി സംസാരിച്ചിട്ട് ഉള്ള പലരെയും ഞാൻ നോക്കിയിരിക്കുന്നു. അവരിൽ ഏവരും ചേരും എന്ന് ഞാൻ വിചാരിച്ചു. 

എനിക്ക് സ്വന്തം സ്ഥലം തിരുനെൽവേലിക് അടുത്തുള്ള പാപനാസം. പഠിച്ചിട്ടില്ല, കാട്ടിൽ നിന്നുമുള്ള ചുള്ളിക്കമ്പുകൾ വിറ്റു എൻറെ അമ്മ എനിക്ക് ആഹാരം പാകം ചെയ്യുമായിരുന്നു. 18 വർഷത്തോളം ഒരു പുതുവസ്ത്രം പോലും ഞങ്ങൾ ഉടുത്തിട്ടില്ല, അത്രയും കഷ്ടപെട്ടുള്ള കുടുംബം. ഇപ്പോൾ ഞാൻ നല്ലരീതിയിൽ തന്നെയാണ് ഉള്ളത്, മാത്രമല്ല എൻറെ കുടുബത്തെയും എനിക്ക് രക്ഷിക്കുവാൻ സാധിച്ചു, എന്നാൽ.......

വിഷയം എന്താണ് എന്ന് ഞാൻ ചോദിച്ചു.

അഗസ്ത്യാർകൂടത്തിൽ  പലപ്പോഴായി ഞാൻ പോകാറുണ്ട്. അഗസ്ത്യ മുനിയെ ദിവസവും തൊഴുതു, പറ്റുന്നപ്പോൾ എല്ലാം ചെമ്പകപൂവ് കൊണ്ട് മാലയായി ചാർത്തിയിരിക്കുന്നു.

ഇതു വരെ വിഷയം എന്താണ് എന്ന് പറഞ്ഞിട്ടില്ല - എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു.

കുടുംബത്തിൽ ഉള്ള കഷ്ടതകൾ എല്ലാം തീരണം എന്നതിനായി ഞാൻ ഒരു തെറ്റ് ചെയ്തിട്ട് വരുകയാണ്. ഒരു ചീത്ത കൂട്ടുകെട്ടുമായി എനിക്ക് എങ്ങനെയോ നല്ല ഒരു ബന്ധം ഉണ്ടായി. നല്ല രീതിയിൽ പണം തന്നു അവർ. അവർ പറയുന്ന സ്ഥലത്തിൽ പോകണം. ആരെങ്കിലും ഏതെങ്കിലും സാധനം ഇവന് കൊടുക്കുകയാണെങ്കിൽ അത് അങ്ങനെ തന്നെ ഇവരുടെ പക്കം എത്തിക്കണം. അകത്തു എന്താണ് താൻ കൊണ്ടുപോകുന്നത് എന്ന് നോക്കുവാൻ പാടില്ല. സാധനം സൂക്ഷിച്ചു കൊണ്ടെത്തിക്കുകയാണെങ്കിൽ നല്ല പ്രതിഫലം ലഭിക്കും.

ഓഹോ.....

അങ്ങനെ ഇരിക്കുമ്പോൾ നാല് ദിവസം കൊണ്ട് ഒരാളുടെ പക്കം നിന്നും സാധനം വാങ്ങി വരുവാൻ വേണ്ടി പറഞ്ഞു. അത് വാങ്ങി കൊണ്ട് വരുമ്പോൾ പോലീസും, കസ്റ്റംസ് ഡിപ്പാർട്മെൻറ് കാരും എന്നെ പിടികൂടി. സാധനം അവിടെ തന്നെ ഇട്ടു ഞാൻ ഓടി രക്ഷപ്പെടുകയായിരുന്നു, എന്ന് പറഞ്ഞു അദ്ദേഹം.

അപ്പോൾ പോലീസ് താങ്കളെ തേടുകയാണോ, ഇപ്പോൾ?

കാണും.

അങ്ങനെയെങ്കിൽ താങ്കൾ വന്ന ഇതിനായിട്ടുള്ളത്. ഒരു അഭിഭാഷകൻറെ പക്കം പോയി പറഞ്ഞു എന്താണോ ചെയ്യേണ്ടത് അത് ചെയുക. അത് തന്നെയാണ് ന്യായം എന്നതിൽ ഞാൻ നോക്കുകയായിരുന്നു. 

"ഇല്ല സാർ, താങ്കളെ പറ്റിയും, താങ്കളുടെ പക്കമുള്ള ജീവ നാഡിയെ കുറിച്ചും ഞാൻ വളരെയധികം കേട്ടിരിക്കുന്നു. ഈ ഒരു അവസ്ഥയിൽ നിന്നും അഗസ്ത്യ മുനിക് മാത്രമേ എന്നെ രക്ഷിക്കുവാൻ സാധിക്കൂ എന്ന് ഉറച്ച തീരുമാനത്തിൽ ആണ് ഞാൻ താമസിക്കുന്ന  ജില്ലയിൽ നിന്നും ഈ ജില്ലയിൽ വന്നിരിക്കുന്നത് എന്ന് പറഞ്ഞ അദ്ദേഹം, പെട്ടെന്ന് എൻറെ കാലിൽ വീണു ബലമായി പിടിച്ചിരുന്നു.

അഗസ്ത്യ മുനി ഇത്തരമുള്ള മനുഷ്യർക്കു എല്ലാം അനുഗ്രഹ വാക്കുകൾ തരുമോ, എന്ന ചോദ്യം എന്നുള്ളിൽ ഉണ്ടായി, മാത്രമല്ല വേറെ എന്തൊക്കയോ വിചാരിക്കുകയും ചെയ്തു അപ്പോൾ. അവസാനം അഗസ്ത്യ മുനി എന്താണോ പറയുവാൻ പോകുന്നത് എന്ന് മനസിലാകാം എന്ന് കരുതി ജീവ നാഡി നോക്കുവാൻ വേണ്ടി ആരംഭിച്ചു.

"ഇവൻ നല്ല രീതിയിൽ അല്ല ധനം സമ്പാദിച്ചിരിക്കുന്നു എന്നിരുന്നാലും, അവൻ പലപ്പോഴായി ധാരാളം ദാനം ചെയ്തിട്ടുണ്ട്. ഗ്രാമത്തിൽ ഉള്ള ചുടലൈമുത്തു ക്ഷേത്രവും, ഇശക്കി അമ്മൻ ക്ഷേത്രവും നിർമിച്ചവൻ. എന്നിരുന്നാലും ചെയ്ത കുറ്റത്തിന് ശിക്ഷയും ഉണ്ട്. അതെ സമയം അവൻറെ പുണ്യവും ഇവനെ രക്ഷിക്കും എന്ന് പറയുമ്പോൾ എനിക്കൊരു നിബന്ധനയും വച്ചു.

"ഞാൻ പറയുന്നത് ദൈവ രഹസ്യം, ഇത് ഇപ്പോൾ തന്നെ ഇവനോട് പറഞ്ഞാൽ ഭയം വിട്ടുപോകും. ശിക്ഷയിൽ നിന്ന് വീണ്ടും ഇളവ് ലഭിക്കും എന്ന് കരുതി ഒരിക്കൽ കൂടി ഈ തൊഴിൽ തന്നെ ഇവൻ ചെയുവാൻ തുടങ്ങും. പിന്നെ ഓരോ പ്രാവശ്യവും അഗസ്ത്യ മുനിയായ എന്നെ ശരണം പ്രാപിക്കും. ഈ പ്രാവശ്യം മാത്രം നമ്മൾ ഇവനെ പ്രശ്നത്തിൽ നിന്നും രക്ഷികാം", എന്നവർ ഇപ്പോൾ പറയുന്നത് അവൻറെ കാതിൽ കേൾകുന്നവണ്ണം ഉറച്ചു വായിക്കുവാൻ പറഞ്ഞു. അതിൻ പ്രകാരം തന്നെ ഞാനും വായിച്ചു.

ആ തെറ്റിൽ നിന്നും രക്ഷ നേടണമെങ്കിൽ, ആദ്യം കുല ദേവത ക്ഷേത്രത്തിൽ  നീ സമ്പാദിച്ചു വച്ചിരിക്കുന്നതിൽ നിന്നു പാൽ അഭിഷേകം ചെയ്തു വരുവത്തായി പ്രാർത്ഥന ചെയുക. പ്രത്യകിര ദേവിക്ക് അമ്മാവസ്യ ദിവസത്തിൽ ഒരു യാഗം ചെയുക. അറുപടൈ വീട്ടിൽ ചെന്ന് മുരുകന് അംഗം എല്ലാം കുളിരുവനായി ചന്ദന കാപ്പ് ചാർത്തുക. 

ഗരുഡ ദണ്ഡക യാഗം ഒന്ന് ഗരുഡ സന്നധിയിൽ ചെയ്യട്ടെ. ഇതു ചെയ്താൽ പഴിയിൽ നിന്നും രക്ഷപെടാം, എന്നാൽ ഒന്ന് എത്രയും പ്രാർത്ഥനകൾ ചെയ്യുബോൾ ശുദ്ധമായി വേണം ഇരിക്കേണ്ടത്. മനസ്സ് ഏകാഗ്രതയായി ഇരിക്കണം. 40 ദിവസം ശുദ്ധമായി ഇരിക്കണം. ഇങ്ങനെ നടക്കാത്ത പക്ഷം അഗസ്ത്യ മുനി അല്ല ഇതിന് കാരണം. മാത്രമല്ല ഇതാണ് ആദ്യത്തെയും അവസാനത്തെയും, ഒരിക്കൽ കൂടി ചോദിക്കുവാൻ വരുകയാണെങ്കിൽ വാക്കുകൾ പറയില്ല.

അഗസ്ത്യ മുനി പറഞ്ഞതുപോലെ അദ്ദേഹത്തോട് ഞാൻ പറഞ്ഞു.

കൈകൂപ്പി നിന്ന അദ്ദേഹം ഇതിൽ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതി എന്ന് പറഞ്ഞു. ഇതിനപ്പുറം ഒരിക്കൽ പോലും ആ കൂട്ടുകെട്ടിൽ ചേരുകയില്ല, എന്ന് പറഞ്ഞു. അദ്ദേഹം എത്ര പറഞ്ഞിട്ടും എനിക്ക് വിശ്വാസം ഉണ്ടായില്ല.

രണ്ട് മാസങ്ങൾക്ക് ശേഷം.

എന്നോട് ജീവ നാഡി നോക്കിപോയ അദ്ദേഹത്തിൻറെ ഒരു ബന്ധു എന്നെ നോക്കുവാൻ വേണ്ടി വളരെ ധിറുതിയിൽ അവിടെ വന്നു. ഒരു എഴുത് എനിക്ക് അദ്ദേഹം തന്നു.

അഗസ്ത്യ മുനി പറഞ്ഞതുപോലെ ഞാൻ എല്ലാം പ്രാർത്ഥനകളും ഞാൻ ശുദ്ധമായി തന്നെ നടത്തി, അദ്ദേഹത്തിൻറെ അനുഗ്രഹത്താൽ എല്ലാ വിധ പ്രശ്നങ്ങളിൽ നിന്നും രക്ഷപെട്ടു. ഒരു വിഷയം ഞാൻ പറഞ്ഞുതന്നെ തീരണം. ഞാൻ അകപ്പെട്ടത് ഒരു മയക്ക് മരുന്നു കടത്തുന്ന ഒരു സംഘത്തിൽ തന്നെയാണ്. എന്നാൽ ഞാൻ അന്ന് പിടിപെട്ടപ്പോൾ എൻറെ പക്കം ഉണ്ടായിരുന്നു എന്ന് വിചാരിച്ചു. എന്നാൽ അത് മയക്ക് മരുന്നല്ല പകരം വേപ്പിൻറെ ഇലയിൽ നിന്നും ഒരു പൊടി. അതും എനിക്ക് വളരെയധിക നേരത്തിന് ശേഷമാണ് അറിയുവാൻ സാധിച്ചത്. 

എന്നെ കബളിപ്പിക്കുവാൻ വേണ്ടിയാണ് മയക്ക് മരുന്നിനു പകരം വേപ്പില കൊണ്ടുള്ളപൊടി കോടിതിയിൽ കൊണ്ടുവന്നത്. ഒരു പക്ഷേ അഗസ്ത്യ മുനി തന്നെ  എന്നെ രക്ഷിക്കുവാൻ വേണ്ടി എപ്രകാരം ചെയ്തതാണോ എന്ന് തോന്നിപോയി. എന്നിരുന്നാലും ഇപ്രകാരം ഉള്ള തൊഴിൽ ചെയ്യരുത് എന്ന് ഞാൻ തീരുമാനിച്ചു. പോലീസ് സ്റ്റേഷനിൽ ചേർന്ന് ഞാൻ പിടികൊടുത്തു. എൻറെ പേരിലുള്ള പഴയ ഒന്ന് - രണ്ട് കേസ് ഇപ്പോഴും ഉണ്ട്. അതുകൊണ്ട് ഞാൻ ഇപ്പോൾ അന്വേഷണത്തിൽ ആണ്.

ചെയ്ത തെറ്റിന് ശിക്ഷ ലഭിക്കുകയാണെങ്കിലും അതും ഞാൻ സ്വീകരിക്കും. ഒരു പക്ഷം അഗസ്ത്യ മുനിയുടെ കാരുണ്യത്തിൽ എന്നെ വിടുകയാണെങ്കിൽ, കൂലി പണി ചെയ്‌തെങ്കിലും ഞാൻ എൻറെ കുടുംബത്തെ രക്ഷിക്കും ജീവിക്കും. എനിക്ക് വേണ്ടി പ്രാർത്ഥന ചെയ്തുകൊള്ളുക എന്ന് ആ എഴുത്തിൽ എഴുതിയിരുന്നു. 

ചില വർഷങ്ങൾക്കു ശേഷം.............

അഗസ്ത്യ മുനിയുടെ അനുഗ്രത്താൽ അവൻ ശിക്ഷയൊരുന്നും ഇല്ലാതെ രക്ഷപെട്ടു. ഇപ്പോൾ തന്നെ ഒന്നര വർഷ സമയം ശിക്ഷയിൽ പിടിപെട്ട് മാത്രമല്ല കാലാവധി തീരുകയും ചെയ്തു. 


ഇതിൽ അതിശയം എന്തെന്നാൽ അവന് കുറഞ്ഞ പക്ഷം ശിക്ഷ മാത്രം കൊടുത്ത ആ ജഡ്ജിൻറെ പേര് "അഗസ്തീശ്വരൻ"


സിദ്ധാനുഗ്രഹം.............തുടരും!

No comments:

Post a Comment

Post your comments here................