അഗസ്ത്യ മുനി പറഞ്ഞതെല്ലാം കേട്ട എനിക്ക്, ഇത്രയെല്ലാം ക്രൂരത ചെയ്ത ഒരു വ്യക്തിക്കു ഞാൻ എന്തിനു സഹായിക്കണം? അവരവരുടെ വിധി അനുസരിച്ചു അവരവർക്കു കാര്യങ്ങൾ നടക്കട്ടെ എന്ന് വിചാരിക്കുവാൻ പ്രേരിപ്പിച്ചു.
"ആ പയ്യൻ മരിച്ചുപോയോ?" എന്ന് ചോദിക്കുവാൻ തോന്നി. പക്ഷെ മനസ്സിനെ കടിഞ്ഞാണ് ഇട്ടു. അഗസ്ത്യ മുനി കൂടുതൽ കാര്യങ്ങൾ പറയുവാൻ തുടങ്ങി.
"ഇതെല്ലാം എന്തുകൊണ്ടാണ് നിനക്ക് മുൻകൂട്ടി പറയുന്നേറിയാമോ?" പാപങ്ങൾ ചെയ്യുന്നവൻ സന്തോഷമായി ഇരിക്കുന്നു എന്ന് വിചാരിക്കരുത്, അവനു ഭഗവാൻ ഏതു സമയത്തിൽ എങ്ങനെ ശിക്ഷിക്കും എന്നത് ആർക്കും അറിയില്ല, സിദ്ധന്മാർക്കും മറ്റും മുനി പുങ്കവന്മാർക്കും മാത്രമേ ഇതു മുൻകൂട്ടി അറിയുവാൻ സാധിക്കൂ.
"എനിക്ക് അറിഞ്ഞതെല്ലാം നിന്നോട് പറയുന്നതിന് ഒരു കാരണം കൂടി ഉണ്ട്". ഞാൻ അനുമതി തരുന്നത് വരെ ഒരു കാരണവശാലും ആരോടും ഒരു കാര്യങ്ങളും പറയരുത്. എന്തെങ്കിലും കാരണവശാൽ ഏതെങ്കിലും വാർത്ത പുറത്തേക്കു പോയാൽ, "എൻറെ ജീവ നാഡി നിൻറെ പക്കം കാണത്തില്ല", എന്ന് എനിക്കും താകീത് ചെയ്തു.
"ഞാൻ എന്തിനു വാ തുറക്കണം", "ശെരി" എന്ന് തലയാട്ടി. ഇതു തന്നെ തക്ക സമയം എന്ന് കരുതി അഗസ്ത്യ മുനിയോട് ഞാൻ ഒരു പ്രാർത്ഥന വെച്ചു.
"എല്ലാം താളിയോലകളിലും താങ്കൾ പ്രാചീന തമിഴിലാണ് വിവർത്തനങ്ങൾ പറയുന്നത്. പക്ഷെ പ്രാചീന തമിഴ് അറിയുന്നവർ ചിലർ മാത്രം. വരുന്നവർക്ക് താങ്കൾ പറയുന്ന തമിഴിൽ നാഡി വിവർത്തനം പറയുമ്പോൾ ഒന്നും മനസ്സിലാവുന്നില്ല എന്ന് പറയുന്നു. അവർക്കു വേണ്ടി ഒരു "ഡിക്ഷണറി" വച്ച് തന്നെ അർഥം വിവരികേണ്ടിയിരിക്കുന്നു. ആ വിവർത്തനംപോലും ശെരിയാണോ - അല്ലെയോ? എന്ന് പറയുന്നതുപോലും, വിഷമമാണ്" എന്ന് പറഞ്ഞു.
"എന്നെ എന്താണ് ചെയ്യുവാൻ പറയുന്നത്?"
"ഞാൻ താങ്കളുടെ അനുഗ്രഹത്താൽ നാഡി വായിക്കുമ്പോൾ ഇപ്പോൾ ഉപയോഗത്തിൽ ഉള്ള തമിഴിൽ താങ്കളുടെ വാക്കുകൾ താളിയോലയിൽ എനിക്ക് കാണപ്പെടേണം. ഇതിനായി താങ്കളുടെ ഉത്തരവ് വേണം," എന്ന് പറഞ്ഞു.
"ഞാൻ നല്ല തമിഴ് മൊഴിയുടെ വ്യാകരണം എഴുതി, എന്നോട് തന്നെ ഇങ്ങനെ ചോദിക്കണമോ," എന്ന് അഗസ്ത്യ മുനി പറഞ്ഞു.
"താങ്കൾ ഈ അപേക്ഷ സ്വീകരിച്ചുകൊണ്ട്, എള്ളോർക്കും മനസ്സിലാകുന്ന തമിഴിൽ താങ്കളുടെ അനുഗ്രഹ വാക്കുകൾ വായിക്കുവാൻ അനുമതി തരണം," എന്ന് ഒരിക്കൽ കൂടി ചോദിച്ചു, കുറച്ചു സമയം മൗനമായി തന്നെ കടന്നു.
പിന്നീട്, എൻറെ അപേക്ഷയും അഗസ്ത്യ മുനി ചെവികൊടുത്തു, ഇതല്ലാതെ വേറെയെന്തു ആത്മാഭിമാനമാണ് വേണ്ടത്.
"അങ്ങനെ തന്നെ ആകട്ടേ, ഈ സോമസുന്ദരത്തിനു വായിക്കുന്ന വാക്കുകൾ മുതൽക്കു സരളമായ തമിഴിൽ നിനക്ക് കാണുവാൻ സാധിക്കും," എന്ന് അഗസ്ത്യ മുനി അനുഗ്രഹിച്ചു.
ഇതിനകം, കുറേനേരമായിട്ടും കാണാത്തതുകൊണ്ട് വീടിൻറെ മുൻവശം നിന്നുകൊണ്ടിരുന്ന കാർ ഡ്രൈവർ അകത്തേക്ക് കയറി.
കൈയിൽ നാഡിയുമായി കാറിൽ ആകാംഷയോടെ കാത്തിരിക്കുന്ന സോമസുന്ദരത്തിൻറെ അടുത്തേക്ക് ചെന്നു.
"നല്ല വാർത്ത", ഏതെങ്കിലും ഞാൻ പറയുമെന്ന് അദ്ദേഹം കാത്തിരുന്നു.
"അഗസ്ത്യ മുനിയോട് ചോദിച്ചുവോ?", എൻറെ കാലുകൾ രണ്ടും സുഖം പ്രാപ്പിക്കുമെന്നു അദ്ദേഹം പറഞ്ഞുവോ, എന്ന് ചോദിച്ചു.
"കുറെയേറെ വിഷയങ്ങൾ അദ്ദേഹം പറഞ്ഞു, ആകട്ടെ, സമീപകാലത്തിൽ നിങ്ങൾ ആരെയെങ്കിലും ദേഷ്യത്തിൽ കാലുകൾകൊണ്ട് ചവിട്ടിയോ?", എന്ന് ചോദിച്ചു.
"ഇല്ലാലോ"
"നിങ്ങളുടെ അമ്മയെ ചവിട്ടിയിരിക്കുന്നു"
"ഇല്ല"
"നന്നായി ആലോചിച്ചു പറയുക. നിങ്ങളെത്തന്നെ മറന്നിരുന്നു സമയത്തിൽ, 'അബദ്ധത്തിൽ' കാലുകൾകൊണ്ട് ചവിട്ടിയോ?" എന്ന് ഒന്നുകൂടി ചോദിച്ചപ്പോൾ, അദ്ദേഹം ചെറുതായി അസ്വസ്ഥനായി.
കുറെ നേരം ആലോചിച്ചു.
പിന്നീട്, ദേഷ്യത്തിൽ ചില സമയം ഇങ്ങനെ ചവിട്ടാറുണ്ട്. എന്നാൽ ആരും തന്നെ ഇതുവരെ ബാധിക്കപ്പെട്ടിട്ടില്ല, എന്ന് ഊന്നി പറഞ്ഞു.
അഗസ്ത്യ മുനി പറഞ്ഞതിൽ പ്രകാരം, ഞാൻ മനസ്സിലാക്കി ഇങ്ങനെ നേരം പാഴാക്കുന്നതിൽ കാര്യമില്ല എന്ന്, എന്നിട്ടു രണ്ടുംകല്പിച്ചു ചോദിച്ചു, "ആ പയ്യൻ ജീവനോടെ ഉണ്ടോ അതോ
ഇല്ലയോ".
അദ്ദേഹത്തിന് സംസാരിക്കുവാൻ പറ്റിയില്ല, സ്തംഭിച്ചുപോയി, തല താഴ്ന്ന വിധത്തിൽ തന്നെ ഉത്തരം പറഞ്ഞു, "ജീവിച്ചിരിപ്പുണ്ട് പക്ഷെ അവിടെയാണ് എന്ന് അറിയില്ല".
"ശെരി, ഇപ്പോൾ ആ പയ്യനെ കണ്ടുപിടിച്ചു അവൻറെ ഭാവിക്ക്, അവൻറെ ജീവിത അവസാനം വരെ വേണ്ടുന്ന സഹായം ചെയുവാൻ തയ്യാറാണോ?" എന്ന് ചോദിച്ചു.
"എന്തിനാണ് ഞാൻ അവൻറെ ജീവിത അവസാനം വരെ സഹായിക്കണം? അവനും എൻറെ കാലുകളുടെ ചികിൽസക്കും എന്താണ് ബന്ധം? എന്ന് അതിശയിച്ചു ചോദിച്ചു.
താങ്കളുടെ ചോദ്യം അഗസ്ത്യ മുനിയോട് തന്നെ ചോദിക്കാം എന്ന് അദ്ദേഹത്തിൻറെ മുൻപിൽ നിന്നും ജീവ നാഡി വായിക്കുവാൻ ആരംഭിച്ചു.
ഇതു വരെ കഠിനമായ പ്രാചിന തമിഴിൽ അനുഗ്രഹ വാക്കുകൾ പറഞ്ഞിരുന്ന അഗസ്ത്യ മുനി, ആദ്യമായി സരളമായ തമിഴിൽ സോമസുന്ദരത്തിനു അനുഗ്രഹ വാക്കുകൾ പറയുവാൻ ആരംഭിച്ചു.
"കടക രാശിയിൽ, ആയില്യം നക്ഷത്രത്തിൽ പിറന്ന നീ കുറുക്കു വഴിയിൽ പണം സമ്പാദിച്ചു പണക്കാരനായി മാറി. പണം, പദവി, സുഖങ്ങൾ കൂടുതലായതും നീ കടന്നു പോയ വഴി മൊത്തമായും മറന്നു. മധുരൈ മീനാക്ഷി അംബലത്തിൽ 4 ആണയിക് അവിടമുള്ള അന്നം വാങ്ങി കഴിച്ചു, പകുതി ദിവസം പട്ടിണിയായി കിടന്നതു എനിക്ക് അറിയും. എന്നാൽ നീ ഇതു അടിയോടെ മറന്നു". എന്ന് പറഞ്ഞ അദ്ദേഹം തുടർന്നു.
"പണത്തിൻറെ നിഗളിപ്പ്" കാരണവും ചീത്ത കൂട്ടുകെട്ട് കാരണവും, മദ്യലഹരിയിൽ ബുദ്ദിയും നിന്റെ പരിമതിയിൽ വിട്ടു മാറി. നല്ലതു പറയുവാൻ വന്ന നിന്റെ അമ്മയെ നീ ചവിട്ടി. പക്ഷെ നിൻറെ അമ്മ സഹിച്ചു, എന്നാൽ ആ വീട്ടിൽ പണിക്കുവന്ന ആ പയ്യനെ അടിവയറ്റിൽ ചവിട്ടിയത് എന്ത് ന്യായം?"
"ദാരിദ്യം കൊണ്ട് കഞ്ഞി മാത്രം കുടിച്ചരുന്ന മുരുകനെ നീ ജോലിയിൽ നിയമിച്ചു. "അന്യ രാജ്യത്തിൽ" ഭഗവാൻറെ ശില കടത്തുവാൻ ചിലർ നിന്നെ പ്രേരിപ്പിച്ചു, മധ്യത്തിന്റെ ലഹരിയിൽ നീയും ഇതിൽ പങ്കുകൊണ്ടു. ഇതിന്റെ പണിക്കായി മുരുകനെ നീ നിയമിച്ചു.
"മുരുകൻ, ഏതു മുരുകന്റെ അംബലത്തിൽ ദിവസവും പോയി പ്രാർത്ഥന ചെയ്‌തു വരുന്നുവോ, അവിടെയുള്ള മുരുകന്റെ ശില കടത്തുവാൻ വേലക്കാരൻ മുരുകനെ നീ നിർബന്ധിപ്പിച്ചു. ഇതിനായി അവൻ വഴങ്ങിയില്ല. ദേഷ്യത്തിൽ അവന്റെ വയറിൽ നീ ചവിട്ടി".
"അവൻ ചുരുണ്ടു വീണു, ഉടൻ തന്നെ അടുത്തുള്ള ക്ലിനിക്കിൽ കൊണ്ട് പോയി, അവിടെ ഈ പയ്യൻ എവിടെയോ കാൽ തെറ്റി വീണു എന്ന് പറഞ്ഞു രക്ഷപെട്ടു. നിനക്ക് ഭയന്ന്" മുരുകൻ അവിടെ നിന്നും രക്ഷപെട്ടു. ഇതു കൊണ്ട് അവൻറെ കുടുംബം ഇല്ലാതായി.
"ദാരിദ്ര്യത്തിന്റെ ഉച്ചത്തിൽ ഇരുന്ന മുരുകന്റെ മാതാ പിതാവ്, മകൻ തങ്ങളുടെ കൈ വിട്ടു ഓടിപോയി എന്നത് വിചാരിച്ചു, ആ ദുഃഖത്തിൽ മനസ്സ് ബാധിക്കപെട്ടു, റോഡിൻറെ വീഥികളിൽ അലഞ്ഞുകൊണ്ടിരിക്കുന്നു. അവരുടെ ശാപവും നിന്നെ വന്നു ചേർന്നു".
"അവരുടെ ശാപം, മുരുകന്റെ ശാപം, ഭഗവാൻറെ ശിലയിൽ കൈവയ്ക്കുവാൻ പോയത്, ഇതെല്ലാം കൊണ്ട് മാത്രമേ നിൻറെ കാലുകൾ സ്വാധീനമില്ലാത്ത ഉള്ളത്. ഇനി 4 ദിവസത്തിൽ നീ മുരുകനെ തേടി കണ്ടുപിടിച്ചു ചെയ്ത പ്രവർത്തിക് മാപ്പ് ചോദിച്ചാൽ, നിൻറെ കാലുകൾ സുഖം പ്രാപ്പിക്കും."
"അവൻറെ കാലുകളിൽ വീണു മാപ്പ് ചോദിക്കുക. അവനു ജീവിത അവസാനം വരെ ജീവിക്കുവാൻ സഹായിക്കുക. മനസ്സ് മുരടിച്ചത്താൽ ഭിക്ഷയെടുക്കുന്നവരെ പോലെ നടക്കുന്ന അവൻറെ മാതാ പിതാവിന് ചികിൽസയ്ക്കായി ഏർപ്പാട് ചെയുക". ഇങ്ങനെ അഗസ്ത്യ മുനി നടന്നതെല്ലാം പറഞ്ഞപ്പോൾ......ഇതു കേട്ട് ഭയന്ന്പോയി അദ്ദേഹം.
"മുരുകനെ എവിടെ പോയി കണ്ടുപിടിക്കും? എവിടെ ചെന്ന് തേടും?" എന്ന് അദ്ദേഹം ചോദിച്ചു.
ഇതിനും അഗസ്ത്യ മുനി മറുപിടി പറഞ്ഞു.
"പറയാം കേൾക്കു, മുരുകൻ ശിവഗംഗക് സമീപമുള്ള കളയാർ ക്ഷേത്രത്തിൽ ഉള്ള മണ്ഡപത്തിൽ 4 ദിവസമായി പനി പിടിക്കപ്പെട്ടിരിക്കുന്നു. അവനെ കണ്ടു പിടിച്ചു രക്ഷിക്കൂ, അങ്ങനെ സംഭവിച്ചില്ലെങ്കിൽ....... അഗസ്ത്യ മുനി വളരെ പതുകെ പറഞ്ഞു "നിന്റെ കാലുകളിൽ ഏർപ്പെട്ടത് കൈകളിലും പകരും", എന്ന് പറഞ്ഞു നിറുത്തി.
"ഇതു തന്നെയാണോ പരിഹാരം?" എന്ന് അദ്ദേഹം ചോദിച്ചു.
"അതെ, മുരുകനെ നീ രക്ഷിക്കൂ, നിന്നെ ഞാൻ രക്ഷികാം" എന്ന് അദ്ദേഹത്തിന് അഗസ്ത്യ മുനി ധൈര്യം കൊടുത്തു.
സിദ്ധാനുഗ്രഹം.............തുടരും!
No comments:
Post a Comment
Post your comments here................