14 September 2017

സിദ്ധാനുഗ്രഹം - 36
"സാർ, എനിക്ക് വേറെയൊന്നും അറിയണമെന്നില്ല. ഇതിന് മുൻപിലത്തെ ജന്മം ഞാൻ എവിടെയാണ് പിറന്നത് മാത്രമല്ല എങ്ങനെയാണ് ജീവിച്ചിരുന്നത്. ഇപ്പോൾ ആ സ്ഥലം എവിടെയാണ് ഉള്ളത്. എൻറെ കൂടെപിറന്നവർ ആരെല്ലാം? അവരെല്ലാം ഇപ്പോൾ ഈ ജന്മത്തിലും പിറന്നിട്ടുണ്ടോ? അങ്ങനെയെങ്കിൽ ഞാൻ അവരെ കണ്ട് സംസാരിക്കുവാൻ സാധിക്കുമോ?...........

"ഇത് മാത്രം അഗസ്ത്യ മുനി പറഞ്ഞുതന്നാൽ മതി. അതിനുവേണ്ടി എത്ര ദിവസം വേണമെങ്കിൽ ഞാൻ കാത്തിരിക്കാം. അഗസ്ത്യ മുനിയോട് ചോദിച്ചു പറയാമോ?" എന്ന്  തൊഴുകൈയോടെ ഒരു യുവാവ് ചോദിച്ചു.

ഇങ്ങനെയുള്ള ചോദ്യങ്ങൾ എനിക്ക് പുതിയതല്ല, ഇത്ര വർഷങ്ങളുടെ അനുഭവത്തിൽ ഇത്തരം ചോദ്യങ്ങൾക്കും അഗസ്ത്യ മുനി ഉത്തരം നൽകിട്ടുണ്ട്. 

മുൻ ജന്മത്തെ കുറിച്ച് മനസ്സിലാകുന്നത് കൊണ്ട് ഇവന് എന്ത് നേട്ടം, എന്ന് ഞാൻ ആലോചിച്ചു.

ഞാൻ ആലോചിക്കുന്നത് കണ്ടു തെറ്റിദ്ധരിച്ചവൻ, ഇന്ന് വേണ്ട സാർ, താങ്കൾക്കു എപ്പോൾ സമയം ലഭിക്കുമോ, അപ്പോൾ എന്നെ അറിയിക്കുക, ഞാൻ വരാം എന്ന് പറഞ്ഞു ഒരു വിസിറ്റിംഗ് കാർഡ് കൊടുത്തു.

മലേഷ്യയിൽ താമസിക്കുന്ന അവൻറെ പേര് രാജ്‌മോഹൻ. പല കോടിക്ക് സമ്പത്തുള്ളവൻ. അച്ഛൻ, ഇവൻറെ പേരിൽ എല്ലാം സമ്പത്തുകളും എഴുതി വച്ചു, അസുഖം കാരണം സമീപകാലത്തു മരിച്ചുപോയി.

അവൻറെ അമ്മയോ പല വർഷങ്ങൾക്കു മുൻപേ മരിച്ചുപോയതുകൊണ്ട്, അവൻറെ സമ്പത്തുകളെ അവൻറെ ബന്ധുക്കളിൽ ചിലർ ആഗ്രഹിച്ചു അവനെ അവരുടെ വലയിൽ കൊണ്ട് വരാൻവേണ്ടി ശ്രമിക്കുകയാണ്. എന്നാൽ രാജ്‌മോഹൻ ആണെങ്കിൽ ആത്മീയതയിലും, ജീവ നാഡിയിലും വിശ്വാസം ഉള്ളതുകൊണ്ട് ഭൂരിപക്ഷ സമയവും തമിഴ് നാട്ടിൽ സമയം ചിലവഴിക്കുന്നതായി അവൻ എന്നോട് പറഞ്ഞു.

അവന് വേണ്ടി ഉത്തരം പറയുന്നതിൽ എനിക്ക് സമയത്താമസമില്ല, എന്നാൽ പല വിധത്തിലുള്ള ധർമ്മ സങ്കടത്തിലാണ് അവൻ ഇരിക്കുന്നത് എന്ന് എനിക്ക് മനസ്സിലായി. 

"എന്തിനാണ് മുൻ ജന്മത്തിലുള്ള വിവരങ്ങളെ കുറിച്ച് അറിയുവാൻവേണ്ടി ആഗ്രഹിക്കുന്നത്," എന്ന് ഞാൻ ചോദിച്ചു.

"അവരുടെ മുഖം കാണണം, ആ സഹോദര - സഹോദരിയോടൊപ്പം ഒന്നായി ആഹാരമെങ്കിലും കഴിച്ചിട്ട് ആനന്ദമായി സംസാരിച്ചു ഒരു ദിവസമെങ്കിലും സന്തോഷമായി കഴിയണം", എന്ന് പറഞ്ഞു അവൻ.

"പിന്നീട്".

"അവർക്കു പണം ആവശ്യമുണ്ടെങ്കിൽ, അവർ സങ്കടത്തിലാണെങ്കിൽ, അവർക്കു മലേഷ്യയിലുള്ള സമ്പത്തു വിറ്റിട്ട് സഹായിക്കണം, എനിക്ക് അച്ഛൻ - അമ്മയില്ല. കൂടെപിറന്നവർ ആരുമില്ല, എനിക്ക് എൻറെ കഴിഞ്ഞ ജന്മത്തെ കുറിച്ച് അറിയണം. അത്ര മാത്രമെയുള്ള", എന്ന് പറഞ്ഞു ആ യുവാവ്.

"അഗസ്ത്യ മുനിയോട് എന്ത് വന്നാലും ആദ്യം അനുമതി ചോദിക്കാം, അദ്ദേഹം സമ്മതിക്കുകയാണെങ്കിൽ ഇവന് നാഡി വായിക്കാം എന്ന് കരുതി. 

ഒരു സമയം അഗസ്ത്യ മുനി സമ്മതിക്കുന്നില്ലെങ്കിൽ, "സാർ, എനിക്ക് ഇതിനെ കുറിച്ച് അറിയില്ല, വേറെ എവിടെയെങ്കിലും നോക്കികൊള്ളുക" എന്ന് പറഞ്ഞു അദ്ദേഹത്തെ അയക്കാം എന്ന് തീരുമാനിച്ചു. അഗസ്ത്യ മുനിയെ പ്രാർത്ഥന ചെയ്തതിന് ശേഷം ജീവ നാഡി നോക്കാൻ തുടങ്ങി.

"ഈ രാജ്മോഹനും, അഗസ്ത്യ മുനികും കഴിഞ്ഞ ജന്മം മുതൽക്കേ നന്നായി അറിയും. അതുകൊണ്ട് അനുഗ്രഹവാക്കുകൾ പറയാം. പക്ഷേ ഇവിടെ വച്ച് അല്ല. ഒരു പുണ്യ നദിയിൽ, മുട്ടോളം വെള്ളം ഒഴുകുന്ന പാകത്തിൽ, വെളുപ്പിന് ബ്രാഹ്മമുഹൂർത്തത്തിൽ പറയാം", എന്ന് പറഞ്ഞു അഗസ്ത്യ മുനി.

ഇത് കേട്ടതും അവന് വളരെ സന്തോഷമായി.

ചില മാസങ്ങൾക്ക് ശേഷം ഞാൻ അഗസ്ത്യ മുനിയുടെ ജീവ നാഡിയുമായി കാവേരി നദിയുടെ തീരത്തേക്ക് പുറപ്പെട്ടു. അവനും വന്നു, അവൻറെ മനസ്സിൽ കാണാത്ത ഏതോ കണ്ട സന്തോഷം.

എനിക്കോ ഇതിൻറെ അനന്തരഫലങ്ങൾ നന്നായി പര്യവസാനിക്കണം എന്ന ഭയം ഉണ്ടായിരുന്നു. 

അതിരാവിലെ നേരം, കുളിർമയായ കാറ്റ്, കാവേരി നദിയുടെ വെള്ളം ഞങ്ങളെ നടുക്കുകയാണ്, എന്ന് എന്നരിന്നാലും ജീവ നാഡി വായിക്കുവാൻ തുടങ്ങി.

"ഇവൻറെ പേര് സുന്ദരം. മുൻ ജന്മത്തിൽ ഇതേ പേരിൽ തിരുവരംഗം എന്ന ദേശത്തിൽ (ശ്രീരംഗം), പതിമൂനാം നമ്പർ വീട്ടിൽ മിഥുന മാസം പതിനെട്ടാം തിയതി പകൽ 12 മണിക് ജനനം കൊണ്ടു. ഇവൻറെ അച്ഛന്റെ പേര് വെങ്കടവൻ. അമ്മയുടെ പേര് അമൃതവല്ലി. ഇവൻറെ കൂടപ്പിറന്നതു ഒരു സഹോദരി അവരുടെ പേര് പദ്മ. വളരെ സാധാരണ കുടുംബമായിരുന്നു. വൈദീഹമായിരുന്നു (പുരോഹിതന്മാർ) തൊഴിൽ. 

പദ്മയുടെ പതിനാറാം വയസ്സിൽ തന്നെ ഒരാൾക്ക് രണ്ടാമത്തെ ഭാര്യയായി വിവാഹം ചെയ്തുകൊടുത്തു. അമ്മായിയമ്മയുടെ പീഡനത്തിന് കാരണമായ പദ്മ, വളരെ ചെറു പ്രായത്തിൽ തന്നെ മാനസികരോഗം പിടിപെട്ട് മരിച്ചുപോയി.

സഹോദരിയുടെ മരണം കാരണം മനസ്സ് ഉടഞ്ഞുപോയ സുന്ദരം, ആരോടും പറയാതെ വീട്ടിൽനിന്നും ഓടിപോയ സുന്ദരം കര സേനയിൽ ചേർന്നു. പല വർഷങ്ങൾ സേവനം ചെയ്തു, ആഘാതത്തിൽ വേർപെട്ട സഹോദരിയുടെ ദുഃഖം കാരണം അവൻ വിവാഹം കഴിച്ചില്ല. 

ഈ കാലഘട്ടത്തിലും സുന്ദരം അവൻറെ അച്ഛനെയും അമ്മയെയും ഒന്ന് നോക്കുകയോ, അതോ വിളിക്കുകയോ ചെയ്തിട്ടില്ല. അവരുടെ മനസ്സ് വേദനിച്ചു. തൻറെ മകൻ ഒരുനേരം പോലും നോക്കാത്തതിന്റെ വേദനയിൽ അവർ ഓരോരുത്തരായി അന്തരിച്ചു.

അവരുടെ മനസ്സ് വേദനിച്ചു സുന്ദരത്തെ വിചാരിച്ചു ശാപം ഇട്ടിരുന്നതാൽ, ഇന്ന് സുന്ദരമായ ഈ രാജ്‌മോഹൻ തൻറെ മാതാപിതാവിനെ വേർപെട്ട് സ്നേഹത്തിനായി അലയുന്നു. മുൻജന്മത്തിൽ ചെയ്ത പാപം ഈ ജന്മത്തിൽ രാജ്മോഹനെ തിരിച്ചടിക്കുന്നു, എന്ന് പറഞ്ഞു അഗസ്ത്യ മുനി. 

ജീവ നാഡിയിൽ നിന്നും കണ്ണ് മാറ്റിയപ്പോൾ രാജ്‌മോഹൻ ഞാൻ നോക്കി. അവനെ ഇത് കേട്ടതും കഴിഞ്ഞ ജന്മത്തിൽ തൻറെ അച്ഛനെയും അമ്മയേയും വേദനപെട്ടതിനെ കുറിച് ആലോചിച്ചു കരയുകയായിരുന്നു.

രാജ്‌മോഹൻ സമാധാനമായി വരുന്നതുവരെ ഞാൻ കാത്തുനിന്നു. പിന്നീട് വീണ്ടും ജീവ നാഡി നോക്കുവാൻ തുടങ്ങി.

"വളരെ വർഷങ്ങൾക്കു ശേഷം കര സേനയിൽ നിന്നും വന്ന സുന്ദരം, മാതാപിതാവ് ആന്തരിച്ചതും, അവർ ജീവിച്ചിരുന്ന വീട് വേറെ ഒരാൾ വാങ്ങിയതായും അവിടെ താമസിച്ചിരിക്കുന്നതായും അറിഞ്ഞു. ഇത് അവനെ വിഷമത്തിലാക്കി, കാലുകൾ സഞ്ചരിച്ച വഴികൾകൂടി അവൻ അലഞ്ഞുതിരിഞ്ഞു അവസാനം തിരുവരംഗത്തിൽ മരിച്ചു. ഇപ്പോൾ രാജ്‌മോഹനായി വീണ്ടും പിറന്നിരിക്കുന്നു," എന്ന് രണ്ടാമത്തെ ഭാഗം വിവരിച്ചു.

ഇത്രയും കാത്തുകൊടുത്തു കേട്ടുനിന്ന രാജ്‌മോഹൻ "ഞാൻ എപ്പോഴാണ് മരിച്ചത്" എന്ന് അഗസ്ത്യ മുനിയോട് ചോദിക്കുവാൻ സാധിക്കുമോ? എന്ന് ചോദിച്ചു.

ഇത് എനിക്ക് ദേഷ്യമുണ്ടാക്കി, എന്നിരുന്നാലും ഞാൻ സമാധാനമായി ജീവ നാഡി വായിച്ചു.

"പിൻഗൽ വർഷം, മകര മാസം, വിശാഖം നക്ഷത്രത്തിൽ രാവിലെ 11 മണിക്", എന്ന് അഗസ്ത്യ മുനി പറഞ്ഞു.

"അവൻ ഏതോ ഒരു കണക്കിട്ടു നോക്കിയതിനു ശേഷം, കൃത്യമായി 10 മാസങ്ങൾക് ശേഷം അതെ വിശാഖം നക്ഷത്രത്തിൽ നാലാം പാദത്തിൽ രാവിലെ 11 മണിക് ഞാൻ സിംഗപ്പൂരിൽ പിറന്നു. എത്ര കൃത്യമായി ഇരിക്കുന്നു", എന്ന് അതിശയിച്ചുപോയി അവൻ!

അതായത് സുന്ദരമായി മുൻ ജന്മത്തിൽ പിറന്ന അവൻ, മരിച്ച ദിവസം അഗസ്ത്യ മുനി പറഞ്ഞപ്പോൾ - അവൻ മരിച്ച പത്താമത്തെ മാസം ഇപ്പോൾ അതെ നക്ഷത്രത്തിൽ അവസാന പാദത്തിൽ അടുത്ത നിമിഷത്തിൽ പിറന്നിരിക്കുന്നു," എന്ന അഗസ്ത്യ മുനിയുടെ വിവരണം ശെരിയായിരുന്നു.

എനിക്ക്‌ തന്നെ ഈ വിഷയം അതിശയിപ്പിച്ചു. ഇത് എങ്ങനെ സാധിക്കും എന്ന് ഒന്നുകൂടി വായിക്കുവാൻ തുടങ്ങി. എന്നോട് കോപിച്ച അഗസ്ത്യ മുനി, ഉടൻ തന്നെ എന്നോട് .............

"അഗസ്ത്യ മുനിയിൽ വിശ്വാസം ഇല്ലെങ്കിൽ ഇന്നു തന്നെ ഇവൻറെ നഗരത്തിൽ ചെന്ന് മരണവും / ജനനവും രജിസ്റ്റർ എടുക്കുന്ന ഓഫീസിൽ ചെന്ന് പരിശോദിച്ചു നോക്കാം", എന്ന് പറഞ്ഞു അഗസ്ത്യ മുനി. 

ഈ വിവരങ്ങൾ അഗസ്ത്യ മുനി എനിക്ക് തന്ന പ്രഹരങ്ങളാണ് എന്നത് സത്യം.

അതിന് ശേഷം കൂടി അഗസ്ത്യ മുനി തുടർന്നു.

"മുൻ ജന്മത്തിൽ ഇവൻറെ സഹോദരിയായി പിറന്ന പദ്മ ഈ ജന്മത്തിലും ഇതേ ശ്രീരംഗത്തിൽ ............. തെരുവിൽ നാലാമത്തെ വീട്ടിൽ പിറന്നു വരുന്നു. അവൾക്കു ഇപ്പോൾ വയസ്സ് 19. ഇപ്പോൾ അവളുടെ പേര് പദ്മജ ..........ഇതും വേണമെങ്കിൽ പരീക്ഷിച്ചു നോക്കുക,"എന്ന് അഗസ്ത്യ മുനി പറഞ്ഞു.

ഇത് എത്ര പേര് വിശ്വസിക്കുന്നുവോ അതോ ഇല്ലയോ, ഞാൻ മൊത്തമായും വിശ്വസിക്കുന്നു എന്ന് പറഞ്ഞു രാജ്‌മോഹൻ ഒപ്പം രജിസ്റ്റർ ഓഫീസിൽ അന്നേദിവസം തന്നെ പോകണം എന്ന ഒരു അഭ്യർത്ഥനയും വച്ചു.

അടുത്ത ദിവസം രാവിലെ 11 മണിക് ഞാനും അവനും ഒരുമിച്ചു.

ശ്രീരംഗത്തിൽ ഉള്ള ജനന / മരണ രജിസ്റ്റർ ഓഫീസിൽ ചെന്ന്, സുന്ദരം എന്ന പേരുള്ള ഒരാൾ, പിൻഗൽ വർഷം, മകര മാസം വിശാഖം വർഷത്തിൽ മരിച്ചുവോ? അതിനുള്ള രേഖകൾ പതിച്ചിട്ടുണ്ടോ? എന്ന് ചോദിച്ചു.

വളരെ കഷ്ടപ്പെട്ട്,  ആ രജിസ്റ്റർ ഓഫീസ് കണ്ടുപിടിച്ചു നോക്കിയപ്പോൾ, കൂട്ടക്ഷരത്തിൽ എഴുതപെട്ട എഴുത്തിൽ  സുന്ദരം എന്ന് മരണം നടന്ന ദിവസവും, സമയവും എഴുതപ്പെട്ടിരുന്നു.

സുന്ദരത്തെപറ്റി എഴുതപെട്ട വിവരങ്ങൾ വളരെ അതിശയം തന്നെ.

ഇങ്ങനെയൊക്കെ മറ്റും അഗസ്ത്യ മുനി പറയുമോ? എന്ന് എന്നോട് ഞാൻ തന്നെ ചോദിച്ചു അതിശയിച്ചുപോയി.

ഇത് എല്ലാർക്കും ലഭിക്കുന്ന ഭാഗ്യമാണോ? എന്നത് അവരവരുടെ ഭാഗ്യവും അഗസ്ത്യ മുനിയുടെ കാരുണ്യം കൊണ്ട് എന്ന് മാത്രമേ പറയുവാൻ സാധിക്കൂ.

ഒരു പ്രധാനമായ കാര്യം ചെയ്തതിനു ശേഷം രാജ്‌മോഹൻ ചോദിച്ചു, "അടുത്തതായി എൻറെ സഹോദരിയായ പദ്മജയെ കാണണം". എനിക്ക് ഒരു സഹായമായി വരുക എന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

എനിക്കും പദ്മജയെ കാണണം എന്ന ഒരു ആഗ്രഹം ഉണ്ടായിരുന്നു. പദ്മജയും, രാജ്മോഹനും  മുൻ ജന്മത്തിൽ സഹോദരി - സഹോദരന്മാരാണെന്ന് എന്ന് അഗസ്ത്യ മുനിയാണ് പറഞ്ഞത്. ഇതു എനിക്കല്ലാതെ വേറെയാർക്കും അറിയില്ല, എന്ന പക്ഷം ഈ അവസ്ഥയിൽ രാജ്‌മോഹൻ, പദ്മജയുടെ വീട്ടിൽ പോയതിനു ശേഷം ഞാൻ തന്നെയാണ് മുൻ ജന്മത്തിൽ നിൻറെ സഹോദരൻ എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ഒരു സംശയം ഉണ്ടായി.

മറ്റും ഒരു യുവതിയോട് തകരാറു ചെയുവാൻ വന്നിരിക്കുകയാണ് എന്ന് പറഞ്ഞു അവനോടൊപ്പം എന്നെയും നാട്ടുകാർ പ്രഹരിക്കും.

സത്യത്തിൽ മുൻ ജന്മത്തിൽ ആരെങ്കിലും വന്നു ഞാനാണ് എൻറെ സഹോദരൻ എന്ന് പറയുകയാണെങ്കിൽ ഈ ഞാൻ പോലും വിശ്വസിക്കുകയില്ല. അടുത്ത നിമിഷം പോലീസിൽ കംപ്ലൈന്റ്റ് ചെയ്യും അവൻറെ പേരിൽ. അങ്ങനെയുള്ളപ്പോൾ ഞാൻ രാജ്‌മോഹനൊപ്പം പദ്മജയുടെ വീട്ടിൽ പോയാൽ എന്ത് നടക്കും എന്ന് ആലോചിച്ചു നോക്കി. അടിവയറ്‌ വേദയെടുക്കുവാൻ തുടങ്ങി.

"പദ്മജയുടെ വീട്ടിൽ രാജ്‌മോഹനൊപ്പം ഞാൻ പോകുന്നത് ശെരിയല്ല. പതുകെ മാറിനിൽകുന്നത് തന്നെ എന്ന് മനസ്സിലാക്കി. വേണമെങ്കിൽ രാജ്‌മോഹൻ മാത്രം പോകട്ടെ, എന്താണ് നടക്കുന്നത് എന്ന് നോകാം," എന്ന് വിശ്വസിച്ചു.

എന്നാൽ വിധി ആരെയാണ് വെറുതെവിടുന്നത്. രാജ്‌മോഹൻ എന്നെയും കൂടെ കൊണ്ടുപോകുന്നതിൽ വളരെ ഉത്സാഹം കാണിച്ചു. മൊത്തമായും അകപ്പെട്ടു എന്ന് മനസ്സിലായി.


സിദ്ധാനുഗ്രഹം.............തുടരും!

No comments:

Post a Comment

Post your comments here................