07 September 2017

സിദ്ധാനുഗ്രഹം - 35
"എൻ്റെ ഭർത്താവ് ഒരു നല്ല വ്യക്തി ആകുമോ? അതോ ഇല്ലയോ? പ്രായപൂർത്തിയായ ഞങ്ങളുടെ മകൾ വീട്ടിൽ ഉണ്ട്. അവൾക് എപ്പോൾ കല്യാണം നടക്കും? അതോ ഇങ്ങനെ തന്നെ കാലം കഴിഞ്ഞു പോകുമോ? ഇത് മാത്രം അഗസ്ത്യ മുനിയോട് ചോദിച്ചു പറയുക". എന്ന് നിറഞ്ഞ കണ്ണുകളുമായി ഒരു 50 വയസ്സ് പ്രായം വരുന്ന ഒരു സ്ത്രീ എന്നോട് ചോദിച്ചു.

ജീവ നാഡി ഏട് എടുക്കുംമുൻപേ കലണ്ടർ നോക്കിയപ്പോൾ, കാർത്തിക നക്ഷത്രം കാണുവാൻ സാധിച്ചു. മാത്രമല്ല തിഥി അഷ്ടമിയായിരുന്നു. ഈ ദിവസങ്ങളിൽ കഴിവതും ഞാൻ ജീവ നാഡി നോക്കാറില്ല. കാരണം നല്ല വാക്കുകൾ ലഭിക്കാറില്ല, പോരാത്തതിന് അഗസ്ത്യ മുനിയുടെ കോപത്തിന് പാത്രമാക്കുകയും ചെയ്യും. 

ആ സ്ത്രീയെ നോക്കി. ദുഃഖം കാരണം അവരുടെ കണ്ണുകൾ ചുവന്നിരുന്നു. കഴുത്തിൽ താലി മാത്രമേ ഉണ്ടായിരുന്നുള്ളു. ഒരു സാധാരണ സാരി ഉടുത്തിരുന്ന, അവരുടെ ബ്ലൗസ് വളരെ അഴുക്ക് പുരണ്ടതായിരുന്നു. നെറ്റിയിൽ കുങ്കുമം മറ്റും വിഭൂതി, മാത്രമല്ല അവിട - അവിടയായി തലയിൽ വെളുത്ത മുടി കാണുവാൻ സാധിച്ചിരുന്നു. കാതിൽ കമ്മലിന് പകരം ഒരു ഈർക്കിൽ കുത്തിവച്ചിരുന്നു. 

കൈയിൽ കുപ്പിവള കാണുവാൻ സാധിച്ചു. ചെരുപ്പ് മേടിക്കുവാൻ സാമ്പത്തികം ഇല്ല എന്ന് തോനുന്നു. അവരുടെ കാലിൽ ചെരുപ്പ് ഇട്ടിട്ടു പല വർഷങ്ങൾ ആയിരിക്കണം എന്ന് തോന്നുന്നു.

ഇങ്ങനെയുള്ള ആ സ്ത്രീക്കുവേണ്ടി എങ്ങനെയായാലും സഹായിക്കണം എന്ന് ഞാൻ തീരുമാനിച്ചു. അതു കാരണം ആ സ്ത്രീയെ ആദ്യം സമാധാനപ്പെടുത്തണം എന്ന് ആലോചിച്ചു.

അഗസ്ത്യ മുനിയോട് പ്രാർത്ഥിച്ചു.

അഷ്ടമി, നവമി, ഭരണി, കാർത്തിക എന്നീ ദിവസങ്ങളിൽ താങ്കൾ അനുഗ്രഹ വാക്കുകൾ പറഞ്ഞുകൂടേ. ഭഗവാന് എല്ലാം ദിവസങ്ങളും നല്ല ദിവസങ്ങൾ ആണല്ലോ, ഈ ഭൂമിയിലുള്ള ജനങ്ങൾ എന്ത് പാപമാണ് ചെയ്തത്? ഇതിനപ്പുറമെങ്കിലും താങ്കൾ മനസ്സ് കനിഞ്ഞു ഈ സ്ത്രീക്കുവേണ്ടി അനുഗ്രഹ വാക്കുകൾ പറയണം, എന്ന് പ്രാർത്ഥിച്ചു നാഡി നോക്കിയപ്പോൾ, ഇത്ര പ്രാർത്ഥന ചെയ്തിട്ടും അഗസ്ത്യ മുനി കനിയാത്തതു കാരണം, എനിക്ക് സ്വല്പം ദേഷ്യം വന്നു.

മുൻപ് സാഹിത്യ ലിപിയിൽ വാക്ക് പറഞ്ഞിരുന്ന അഗസ്ത്യ മുനി, പിന്നീട് നമ്മൾ സംസാരിക്കും തമിഴ് മൊഴിയിൽ അനുഗ്രഹ വാക്കുകൾ പറയുവാൻ തുടങ്ങി. ഇനി, അഷ്ടമി, നവമി, ഭരണി കാർത്തിക എന്നീ ദിവസങ്ങളിൽ പാവപെട്ട ജനങ്ങൾക് വേണ്ടി അനുഗ്രഹ വാക്കുകൾ തീർച്ചയായിട്ടും പറയണമെന്ന് ഞാൻ ഒന്നുകൂടി പ്രാർത്ഥിച്ചു.

അഗസ്ത്യ മുനി എന്ത് വിചാരിച്ചുവോ എന്ന് അറിയില്ല, പെട്ടെന്ന് അനുഗ്രഹ വാക്കുകൾ തരാൻ വേണ്ടി മുൻവന്നു, അതോടൊപ്പം ചില വ്യവസ്‌ഥകളും കൊണ്ടുവന്നു. 

അനുഗ്രഹ വാക്കുകൾ ഞാൻ പറഞ്ഞെങ്കിലും ഇതിന് ബ്രഹ്മദേവനും സമ്മതിക്കണം. ഇതിനായി അഗസ്ത്യ മുനിയുടെ പ്രിയ പുത്രനായ നീ അഷ്ടമി, നവമി, ഭരണി, കാർത്തിക നക്ഷത്രം തോറും ആർകെങ്കിലും വേണ്ടി ജീവ നാഡി നോക്കണമെങ്കിൽ അന്നേദിവസം വെളുപ്പിന് ബ്രഹ്മദേവനെ പ്രാർത്ഥിച്ചു 25000 പ്രാവശ്യം ചില മന്ത്രങ്ങൾ ഉരുവിട്ടു അദ്ദേഹത്തിൻറെ സമ്മദം വാങ്ങുകയാണെങ്കിൽ, അഗസ്ത്യ മുനിക് അനുഗ്രഹ വാക്ക് നൽകുന്നതിൽ എതിർപ്പൊന്നുമില്ല, എന്ന് പറഞ്ഞു.

ആദ്യം ഇത് കേട്ടപ്പോൾ ഞാൻ ആശ്ചര്യപെട്ടുപോയി. ഒന്നാ, രണ്ടാ, ഇരുപത്തിഅഞ്ചച്ചയിരം പ്രാവശ്യം മന്ത്രം ഒരുവിടണം എന്ന് പറഞ്ഞാൽ അത് നിസ്സാരമാണോ? അതും ബ്രഹ്മ മുഹൂർത്ത നേരത്തിൽ ഇങ്ങനെ ഉരുവിട്ട് തീർക്കുവാൻ സാധിക്കും?

ആലോചിച്ചു നോക്കി, ഇത് എന്നെ കൊണ്ട് സാധിക്കുമോ? എന്നത് അറിയില്ല.

ഒന്നുകൂടി അഗസ്ത്യ മുനിയോട് പ്രാർത്ഥിച്ചു, "ഇതുപോൽ ഉള്ള മന്ത്രങ്ങൾ 1000 അല്ലെങ്കിൽ 2000 പ്രാവശ്യം പറഞ്ഞാൽ പോരെ? ബ്രഹ്മമുഹൂർത്തത്തിൽ പറയുവാനുള്ള മന്ത്രങ്ങളുടെ ആവർത്തിയിൽ എണ്ണം കുറച്ചു തരണം", എന്ന്.

ആദ്യം പറ്റില്ല എന്ന് പറഞ്ഞ അഗസ്ത്യ മുനി, അഷ്ടമി, നവമി, ഭരണി, കാർത്തിക ദിവസങ്ങളിൽ അനുഗ്രഹ വാക്കുകൾ പറയാം, എന്നാൽ 10000 പ്രാവശ്യം ആ ദേവ മന്ത്രങ്ങൾ ജപിക്കണം എന്ന നിഗമനത്തിലെത്തി.

"അഗസ്ത്യ മുനിക് നന്ദി രേഖപ്പെടുത്തി, നമസ്കരിച്ചതിന് ശേഷം", ആ സ്ത്രീക്കുവേണ്ടി ജപിക്കുവാൻ ആരംഭിച്ചു.

പത്തായിരം പ്രാവശ്യം അഗസ്ത്യ മുനി പറഞ്ഞ ആ ദേവ മന്ത്രം ഉരുവിട്ടതിന്‌ ശേഷം ആ പാവപെട്ട സ്ത്രീക്കുവേണ്ടി ബ്രഹ്മദേവൻറെ അനുമതിയോടെ അഗസ്ത്യ മുനി അനുഗ്രഹ വാക്ക് പറയുവാൻ ആരംഭിച്ചു.

തഞ്ചാവൂരിൽ ഉള്ള ഒരു ചെറിയ ഗ്രാമത്തിൽ താമസിച്ചു, അടുത്തുള്ള ദേവി ക്ഷേത്രത്തിൽ പുരോഹിതനായിരുന്ന ഈ സ്ത്രീയുടെ ഭർത്താവ്. നന്നായി പഠിച്ചിരുന്നില്ല. ഈശ്വരനെ മാത്രം വിശ്വസിച്ചു, ചെറിയ വരുമാനത്തോടെ, ആ ചെറിയ ഗ്രാമത്തിൽ വളർന്നു വന്ന അവർക്കു, ഒരു ഐശ്വര്യമുള്ള പെൺകുട്ടി ജനിച്ചു. 

ഭാഗ്യത്തോടെ വളരുവാൻവേണ്ടിയുള്ള ആ കുഞ്ഞു, ദാരിദ്യത്തിൽ പിറന്നത് കാരണം എല്ലോരും ആ പുരോഹിതനെ കൈവിട്ടു. അവരെ ചേർന്നവർ എല്ലോരും ജീവിതമാർഗത്തിനായി  ആ ഗ്രാമം വിട്ടു പുതിയ സ്ഥലങ്ങളിൽ പോയി തുടങ്ങി.

വാനുമാനമില്ല, ക്ഷേത്രത്തിൽ ശമ്പളമില്ല, വസ്തുവോ അതോ വീടോ ഇല്ല. ക്ഷേത്രത്തിന് സ്വന്തമായുള്ള ഒരു മൺവീട്ടിൽ താമസിച്ചിരുന്ന പുരോഹിതൻ ആ ക്ഷേത്രത്തിലുള്ള ദേവി പൂർണമായി വിശ്വസിച്ചു, എന്നെകിലും ഒരു ദിവസം ആ ദേവി ഒന്ന് കണ്ണ് തുറന്ന് നോക്കില്ലേ? ഇതിൽനിന്നും ഒരു രക്ഷ ലഭിക്കില്ലേ? എന്ന് ചിന്തയിൽ ദിവസങ്ങൾ എണ്ണി കഴിച്ചിരുന്നു.

ആര് എന്ത് പറഞ്ഞാലും ഒന്നും വകവയ്ക്കാതെ, അതെ ഗ്രാമത്തിൽ താമസിച്ചുവന്ന ആ പുരോഹിതന് ഒരു നേരം കഞ്ഞി മാത്രമായിരുന്നു ആഹാരം, അതും ആ ഗ്രാമത്തിലുള്ളവർ മനസ്സ് വായിക്കുകയാണെങ്കിൽ മാത്രം. 

ഇതിനുള്ളിൽ അവരുടെ മക്കൾ വളർന്നു വലുതായി, അവൾക്കു പ്രാഥമിക വിദ്യാഭ്യാസം മാത്രമേ കൊടുക്കുവാൻ സാധിച്ചുള്ളൂ. ഇപ്പോൾ അവൾക്കു വയസ്സ് 32. യൗവനത്തിന്റെ സൗധര്യം എല്ലാം മാറി ഇപ്പോൾ മെലിഞ്ഞു, ശോഷിച്ചുപോയി. പുരോഹിതന്റെ ഭാര്യ അഗസ്ത്യ മുനിയുടെ ജീവ നാഡിയെ കുറിച്ച് അറിയുകയും ഒരു പ്രാവശ്യം അഗസ്ത്യ മുനിയുടെ വാക്ക് കേൾകാം, നല്ല വാക്ക് ലഭിക്കുകയാണെങ്കിൽ നാട്ടിലേക്ക് തിരിച്ചുപോകാം, ഇല്ലെങ്കിൽ ഏതെങ്കിലും ട്രെയിനിനു തല വച്ച് ആത്മഹത്യാ ചെയ്യാം, എന്ന തീരുമാനത്തിൽ വന്നിരിക്കുകയാണ് എന്ന് ചുരുക്കത്തിൽ എന്നെ അറിയിച്ചു.

ദാരിദ്ര്യത്തിലാണെങ്കിലും ഇപ്പോഴും ക്ഷേത്രത്തിലുള്ള ദേവിയെ വിശ്വസിച്ചിരുന്ന, ആ ഗ്രാമത്തിലുള്ള ആ പുരോഹിതന് ഏതെങ്കിലും ഒരു നല്ല വഴി കാണിച്ചു, അവരുടെ ഭാര്യയെയും രക്ഷിച്ചു, അവരുടെ മകൾക്ക് ഒരു വിവാഹം നടത്തുവാൻ, താങ്കൾ  അനുഗ്രഹിക്കണം, എന്ന് എൻറെ മനസ്സ് അഗസ്ത്യ മുനിയോട് പ്രാർത്ഥിച്ചു. 

"ഉടൻ തന്നെ താങ്കളുടെ നാട്ടിൽ പോകുക, നിൻറെ മകൾക്കായി നല്ല ഒരു വരൻ കാത്തുനിൽക്കുന്നു. അവൾക്ക് ഇന്ന് മുതൽ 90 ദിവസത്തിനുള്ളിൽ വിവാഹം നടക്കും," എന്ന് പറഞ്ഞു അഗസ്ത്യ മുനി.

"ഇത് ഇങ്ങനെ നടക്കും? എന്തെങ്കിലും ഒരു അത്ഭുതം നടന്നാലും നടക്കും, പക്ഷെ അത് ഈ സ്ത്രീയുടെ മകൾക്, അതും 90 ദിവസത്തിനുള്ളിൽ കല്യാണമോ?" എന്ന് എനിക്ക് അത്ഭുതം തോന്നി.

"സിദ്ധർ പോകുന്ന വഴി, ശിവനിൽ എത്തും", എന്ന് തമിഴിൽ ഒരു പഴഞ്ചൊല്ല് ഉണ്ട്, എന്നതുപോൽ എന്തെങ്കിലും പറഞ്ഞു, അഷ്ടമി തിഥിയിൽ വന്നതുകൊണ്ട് ഇവരെ പറഞ്ഞുവിടുകയാണോ", എന്ന് ഞാൻ സംശയിച്ചു.

അടുത്ത നേരത്തിനുള്ള ആഹാരത്തിന് പോലും ഇവർക്കു വഴിയില്ല, എങ്ങനെ ഇവരുടെ വിവാഹം നല്ല രീതിയിൽ നടക്കും? ആ പുരോഹിതന്റെ ഭാര്യ അല്പം പോലും പ്രതീക്ഷയില്ലാതെ തിരിച്ചു പോയി.

അഗസ്ത്യ മുനി അങ്ങനെ പറഞ്ഞില്ലെങ്കിൽ ഈ സ്ത്രീ ആത്മഹത്യ ചെയ്യുമായിരുന്നു എന്ന് അവിടെയുള്ളവർ പരസ്പരം പറഞ്ഞു.

രണ്ട് ദിവസം കഴിഞ്ഞിരിക്കും.

ഒരു ദിവസം രാവിലെ, ഒരു ചെറുപ്പക്കാരൻ എൻറെ വീട്ടുമുറ്റത്ത് വന്നു, അവൻറെ കൈയിൽ ധാരാളം പഴങ്ങൾ ഉണ്ടായിരുന്നു.

"സാർ, എൻറെ പേര് സുബ്രമണ്യൻ! തഞ്ചാവൂരിൽ നിന്നും വരുന്നു. സിംഗപ്പൂരിൽ ജോലി ചെയുന്നു. താങ്കളെ എൻറെ കല്യാണത്തെ കുറിച്ച് അറിയുവാൻ വേണ്ടി വന്നിരിക്കുന്നു", എന്ന് പറഞ്ഞു.

"എന്നെ തേടി വരുന്നതിനു കാരണം?".

"എൻറെ മാമിയാണ് ഇവിടേക്ക് വരാൻ വേണ്ടി പറഞ്ഞത്. മാമൻ ക്ഷേത്രത്തിലെ പുരോഹിതനായി ഇരിക്കുന്നു. എൻറെ അച്ഛൻ, അമ്മ എല്ലാം ചെറുപ്രായത്തിൽ തന്നെ സിംഗപ്പൂരിൽ പോയി. അവിടെ വച്ച് തന്നെയാണ് ഞാൻ ജനിച്ചത്. ഇപ്പോൾ എൻറെ അച്ഛനും, അമ്മയും ഇല്ല. എനിക്ക് കല്യാണം ആയിട്ടില്ല", എന്ന് അവൻ പറഞ്ഞു.

ഞാൻ സമാധാനമായി ഇതെല്ലാം കേട്ടുകൊണ്ടിരുന്നു.

എൻറെ അച്ഛന് ജീവിച്ചിരിക്കുമ്പോൾ തൻറെ കൂടപിറന്ന സഹോദരിക്ക് ഒന്നും ചെയുവാൻ കഴിഞ്ഞില്ല എന്ന ഒരു വിഷമം ഉണ്ടായിരുന്നു എന്ന് തോന്നുന്നു. അത് ഒരു കടലാസ്സിൽ എഴുതി, അതിൽ മാമിയുടെ പേരും, അഡ്രസ്സും രേഖപ്പെടുത്തിയിരുന്നു, അതിൽ അവൾക്കായി എന്ത് സഹായം ചെയുവാൻ കഴിയുമോ അത് ചെയ്യുക എന്ന് വെളിപ്പെടുത്തിയിരുന്നു. അങ്ങനെ ചെയ്യുകയാണെങ്കിൽ മാത്രമേ എൻറെ ആത്മാവ് ശാന്തി പ്രാപിക്കുകയുള്ളു എന്ന് എഴുതിയിരുന്നു, ഇത് ഇപ്പോളാണ് കാണപ്പെട്ടത്.

ഇത് വായിച്ചപ്പോൾ ഞാൻ ഇന്ത്യയിലേക്ക് പുറപ്പെട്ടു വന്നു. ഭാഗ്യം തന്നെ, മാമി ആ പറഞ്ഞ അഡ്രസ്സിൽ തന്നെ വസിച്ചിരുന്നതാൽ, കഷ്ടപെടാതെ അവരെ കണ്ടുപിടിച്ചു. എല്ലാം വിഷയങ്ങളും അവരോട് പറഞ്ഞു, അവസാനമായി അവരുടെ മകളെ കല്യാണം ചെയ്യുന്നതിന് ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷേ...........

"എന്ത് പക്ഷേ"?

"എൻറെ മാമൻ ഒരേ വാശിയിലാണ്, അദ്ദേഹത്തിൻറെ സംബാദ്യത്താൽ ഒരു തിരുമംഗല്യം ഉണ്ടാക്കിയതിനുശേഷം മാത്രമേ കല്യാണം നടത്തുവാൻ സമ്മതിക്കു. അത് വരെ സമാധാനമായി ഇരിക്കുവാൻ പറയുന്നു, പക്ഷേ അദ്ദേഹം ഇപ്പോൾ ഇരിക്കുന്ന സാഹചര്യത്തിൽ നിന്നും എപ്പോൾ സമ്പാദിച്ചു, എപ്പോൾ എൻറെ കല്യാണം നടക്കുക? അത് വരെ സമാധാനമായി ഇരിക്കുക എന്ന് പറയുന്നു. ഒരേ കുഴപ്പമായി ഇരിക്കുന്നു. അതുകൊണ്ടാണ് മാമി പറഞ്ഞു ഞാൻ താങ്കളുടെ പക്കം വന്നിരിക്കുന്നത്, ഈ കല്യാണം നടക്കുമോ, അതോ ഇല്ലയോ, അഗസ്ത്യ മുനിയോട് ചോദിച്ചു പറയുക", എന്ന് പറഞ്ഞു ആ യുവാവ്.

ഈ നല്ല അവസരം ആ പുരോഹിതൻ എന്ത് കൊണ്ടാണ് മാറ്റിവയ്ക്കുന്നു എന്ന് ആലോചിച്ചുകൊണ്ട് ജീവ നാഡി നോക്കുവാൻ തുടങ്ങി.

"ഈ പുരോഹിതൻ ജീവിച്ചിരിക്കും ആ വീട്ടിന്റെ പിറകുവശമുള്ള പശു തൊഴുത്തിൽ വടക്ക് - കിഴക് ഭാഗത്തു ഭൂമിയിൽ ഒരു തകര പെട്ടി കാണുവാൻ സാധിക്കും. അത് തുറന്നാൽ ഒരു തിരുമംഗല്യവും, 4  സ്വർണ്ണ വളകളും കാണുവാൻ സാധിക്കും. ഇതു ആ പുരോഹിതൻറെ അമ്മയുടെ സ്വന്തമാണ്, തൻറെ വീട്ടിൽ വരുന്ന മരുമകൾക്കായി വളരെ സന്തോഷമായി ചെയ്തുവച്ചിരുന്നതാണ് ഈ സ്വർണം, അവർ മരിക്കുന്നതു വരെ ഈ പുരോഹിതൻറെ കല്യാണം നടക്കാത്തതുകൊണ്ട്, പശുത്തൊഴുത്തിൽ  മറിച്ചുവച്ചു. അത് എടുത്തു കല്യാണം നടത്തുവാൻ പറയുക", എന്ന് അഗസ്ത്യ മുനി പറഞ്ഞു.

രണ്ട് ദിവസം കഴിഞ്ഞു, ആ പുരോഹിതൻ, അദ്ദേഹത്തിൻറെ ഭാര്യ, മകൾ, അവരുടെ മകളെ കല്യാണം ചെയുവാൻ പോകുന്ന ആ സിംഗപ്പൂർ മരുമകൻ, എല്ലോരും ആ തിരുമംഗല്യം മറ്റും ആ 4 വളകൾക്കൊപ്പം എന്നെ തേടി വന്നു.

പിന്നീട് അവരുടെ കല്യാണം നടന്നു, ഞാനും അവരെ അനുഗ്രഹിച്ചു.

ഏതൊരു ദാരിദ്യം നിറഞ്ഞ ജീവിതമാണോ ഇന്ത്യയിൽ നയിച്ചിരുന്നത് ആ പെൺകുട്ടി ഇപ്പോൾ സിംഗപ്പൂരിൽ വളരെ നല്ല ഒരു ജീവിതം നയിക്കുകയാണ് എന്ന് ഞാൻ പിന്നീട് അറിഞ്ഞു.സിദ്ധാനുഗ്രഹം.............തുടരും!

x

No comments:

Post a Comment

Post your comments here................