28 September 2017

സിദ്ധാനുഗ്രഹം - 38



ആ വയസ്സായ ദമ്പതികളെ നോക്കുമ്പോൾ എനിക്ക് കഷ്ടമായി തന്നെ ഇരുന്നു. 

"എങ്ങനെയെങ്കിലും ഈ കല്യാണം നിറുത്തുക. നിങ്ങളുടെ കാലുകളിൽ വീണ് ശരണാഗതി തേടുന്നു", എന്ന് കണ്ണീരോടെ കേൾക്കുന്നു.

"ഏത് കല്യാണം?" എന്ന് ഞാൻ ചോദിച്ചു.

"എൻറെ മകളുടെ കല്യാണം," എന്ന് അവർ പറഞ്ഞു.

"ഞാൻ ഭഗവാൻ അല്ല. അഗസ്ത്യ മുനിയാകട്ടെ ഒരു സിദ്ധൻ. അവർ നല്ല വഴി മാത്രമേ കാണിക്കുകയൊള്ളു. നിങ്ങളുടെ പ്രാർത്ഥ യാഥാർത്ഥമാണെങ്കിൽ നിങ്ങളുടെ മകളുടെ കല്യാണം, നിങ്ങൾ ആഗ്രഹിച്ചതുപോലെ തന്നെ നടക്കും", വിഷമിക്കേണ്ട.

അതൊന്നും ഞങ്ങൾക്ക് അറിയില്ല, അഗസ്ത്യ മുനി എങ്ങനെയെങ്കിലും ഞങ്ങളുടെ മകളുടെ കല്യാണം നിരുത്തിത്തരണം. ഞങ്ങളും കാണാത്ത ജ്യോതിഷന്മാരില്ല, ചെയ്യാത്ത പരിഹാരങ്ങൾ ഇല്ല. അവസാനമായിയാണ് നിങ്ങളുടെ അടുത്ത് അഭയം പ്രാപിച്ചിരിക്കുന്നത്, എന്ന് അവർ പറഞ്ഞു.

ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു. "നിങ്ങളുടെ മകളുടെ വയസ്സ് 32. നന്നായി പഠിച്ചതിന് ശേഷം, നല്ലവണ്ണം സമ്പാദിക്കുന്നു. പ്രൊഫസറായി ഒരു കോളേജിൽ ജോലിചെയ്യുന്നു എന്ന് പറയുന്നു.  

അതെ......

നിങ്ങൾക്ക് അവൾക്കായി ഒരു നല്ല വരനെ കണ്ടുപിടിക്കുവാൻ സാധിച്ചില്ല. അവൾക്കും പ്രായം അധികരിക്കുന്നു, അവളായി കണ്ടുപിടിച്ച ഒരു വരനെ കല്യാണം ചെയ്യുന്നതിൽ എന്താണ് ഒരു തെറ്റ്?

ഇല്ല, ഞങ്ങളുടെ കുടുംബത്തിൻറെ ഗൗരവം ഇതിലാണ് ഉള്ളത്. അവൻ വ്യത്യസ്ത മതം സ്വീകരിച്ചിട്ടുള്ളവനാണ്. അവൻറെ സഹോദരി വേറെ ഒരു മതത്തിൽ ഉള്ളവനുമായി കല്യാണം കഴിച്ചിരിക്കുന്നു. ഇത് ഞങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല. ഞങ്ങൾ ഹിന്ദു മതം സ്വീകരിച്ചിട്ടുള്ളവർ, കൃത്യമായി പറയുകയാണെങ്കിൽ ഉയർന്ന കുല  ശൈവ വെള്ളാളർ. 

ആകട്ടെ, നിങ്ങൾ പറയുന്നു ആ പയ്യനും നിങ്ങളുടെ മകളും പല വർഷങ്ങളായി അടുപ്പത്തിലാണ് എന്ന്, ഇത് എങ്ങനെ ഒരു നിമിഷത്തിൽ അഗസ്ത്യ മുനിക് പിരിച്ചു വയ്ക്കുവാൻ സാധിക്കും? എന്ന് ഞാൻ ചോദിച്ചു.

അഗസ്ത്യ മുനി എത്രയോ അതിശയങ്ങൾ നടത്താറുണ്ടല്ലോ. ഞങ്ങളുടെ വിഷയത്തിലും അങ്ങനെ ഒന്ന് കാണിക്കണം എന്ന ആഗ്രഹത്തിലാണ് നാട്ടിൽ നിന്നും ഇത്ര ദൂരം യാത്ര ചെയ്തു, 4 ദിവസമായി ഇതിനായി കാത്തു നിൽക്കുന്നത്, എന്ന് അവർ പറഞ്ഞു.

നിങ്ങൾ പറയുന്നത് ശെരി, പക്ഷേ നൂറിൽ - എൺപതു പേർക്ക് അഗസ്ത്യ മുനിയുടെ അനുഗ്രഹ വാക്കുകൾ പ്രാബല്യത്തിൽ വരുന്നു. ഇരുപത് പേരിൽ പത്തുപേർക്ക് താമസമായി നടക്കുന്നു, പിന്നീടുള്ള അഞ്ച് പേർക്ക് താമസമായി നടക്കുന്നു. ബാക്കിയുള്ള അഞ്ച് പേർക്ക് നടക്കാറില്ല. ഇതിൽ നിങ്ങൾ എവിടെയാണ് വരുന്നത് എന്ന് അഗസ്ത്യ മുനിയോട് തന്നെ നമുക്ക് ചോദിക്കാം എന്ന് പറഞ്ഞു നാഡി നോക്കുവാൻ തുടങ്ങി.

മുൻജന്മത്തിൽ നിങ്ങളുടെ മകളും, ആ പയ്യനും ഭാര്യ - ഭർത്താവായി വാഴ്ന്നിരുന്നു. അഭിപ്രായ വ്യത്യാസം കാരണം അവരുടെ ബന്ധം വേർപെട്ടുപോയി, ആ വേർപെട്ടത്‌ കാരണമാണ് ഈ ജന്മത്തിലും തുടരുന്നത്, എന്ന് അനുഗ്രഹ വാക്കുകൾ പറഞ്ഞ അഗസ്ത്യ മുനി ചില പ്രാർത്ഥനകൾ, മറ്റും പരിഹാരങ്ങൾ ചെയ്യുവാൻ പറഞ്ഞു.

ഈ പ്രാർത്ഥനകൾ എല്ലാം ഞങ്ങൾ നേരത്തെ ചെയ്തു കഴിഞ്ഞു, എന്ന് അവർ പറഞ്ഞു. 

ആ പ്രാർത്ഥനകൾ മുറപ്രകാരം ചെയ്യാത്തതു കാരണമാണ് അഗസ്ത്യ മുനി പറയുന്നത്, ഒരിക്കൽ കൂടി ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് നല്ലതേ ഉണ്ടാവൂ. ചെയ്ത പരിഹാരങ്ങളിൽ അറിഞ്ഞോ, അറിയാതെയോ ഒരു പുഷ്പം കൊണ്ടുള്ള ഒരു പാപം ഏർപ്പെട്ടിരിക്കുന്നു, അത് പ്രേതം കൊണ്ടുള്ള അശുദ്ധമായത് കൊണ്ട്, ഭഗവാന് ആ പ്രാർത്ഥന പോയി ചേർന്നിട്ടില്ല എന്ന് അഗസ്ത്യ മുനി പറഞ്ഞപ്പോൾ അവർ  മനസില്ലാമനസോടെ അവിടംവിട്ട് പോയി.

സ്നേഹിച്ചിരിക്കുന്നവരെ പിരിക്കുന്നത് അഗസ്ത്യ മുനിയുടെ ഉദ്ദേശമല്ല. അവർ കല്യാണം ചെയ്യുകയാണെങ്കിൽ ഭാവിയിൽ നന്നായി ജീവിക്കുവാൻ വേണ്ടി ചില പരിഹാരങ്ങൾ വളരെ സൂക്ഷ്മമായി പറയുന്നത് സ്വാഭാവികം. ഈശ്വര വിശ്വാസമില്ലാതെ പണം ചിലവാകുന്നല്ലോ എന്ന് വേറെ വിധമായി കണക്ക് നോക്കി ചെയാതെപോയാലോ, ഇല്ലെങ്കിൽ വെറുപ്പോടെ ഇത് എൻറെ വിധി എന്ന് പ്രാർത്ഥന ചെയ്യുന്നവർ മാത്രമേ ഒരു വിധത്തിലുള്ള. പിന്നീട് അഗസ്ത്യ മുനിയ കുറ്റപ്പെടുത്തുന്നു, ഇത് അർത്ഥമില്ല, എന്ന് എന്നോട് അഗസ്ത്യ മുനി പറഞ്ഞു.

15 ദിവസത്തിന് ശേഷം ആ വയസ്സായ ദമ്പതികൾ ഒരു ദിവസം രാവിലെ എന്നെ തേടി വന്നു.

"നിങ്ങൾ പറഞ്ഞതുപോലെ എല്ലാം പരിഹാരങ്ങളും ഒരിക്കൽകൂടി ഞങ്ങൾ ചെയ്തു, എന്നാൽ ഒരു ഫലവും ഉണ്ടായിട്ടില്ല. പറയുകയാണെങ്കിൽ അവർ തമ്മിൽ ഉള്ള ബന്ധം ശക്തമാകുകയാണ്. ഇന്നേക്ക് നാലാം ദിവസം അവർ രണ്ടുപേരും രജിസ്റ്റർ വിവാഹം ചെയുവാൻപോകുകയാണ് എന്ന ഒരു വിവരം ഞങ്ങൾക് ലഭിച്ചു. അതുകൊണ്ടാണ് അതിരാവിലെ തന്നെ ഞങ്ങൾ താങ്കളെ കാണുവാൻവേണ്ടി ഇവിടെ വന്നിരിക്കുന്നത്. എങ്ങനെയെങ്കിലും ഈ വിവാഹം അഗസ്ത്യ മുനി നിരുത്തിത്തരണം എന്ന് അവർ രണ്ടുപേരും ഒരേ സ്വരത്തിൽ പറഞ്ഞു".

അഗസ്ത്യ മുനിയുടെ അനുഗ്രഹ വാക്കുകൾ വിഫലമായോ? എന്ന് എനിക്ക് തന്നെ ഒരു അതിശയംപോലെ ഇരുന്നു. ആലോചിച്ചുനോക്കി എവിടെയോ ഒരു തെറ്റ് നടന്നിരിക്കുന്നതുപോലെ തോന്നി, ഇല്ലെങ്കിൽ ഇവർ പ്രാർത്ഥിച്ചിട്ടും എന്തുകൊണ്ട് അത് വിഫലമായി?

അഗസ്ത്യ മുനിയോട് തന്നെ ഇതിനെക്കുറിച്ചു ചോദിക്കാം എന്ന് കരുതി ജീവ നാഡി നോക്കുവാൻ തുടങ്ങി.

"ഇവർ ആഗ്രഹിച്ചതുപോലെ, അവരുടെ മകളുടെ വിവാഹം ആ കുലത്തിൽ ഉള്ള ഒരു വരനുമായി തന്നെ നടക്കും. ഇതിൽ ഒരു മാറ്റവും ഇല്ല, അഗസ്ത്യ മുനി പറയുന്ന വാക്കിൽ ഒരു മാറ്റവുമില്ല, എന്ന് പറഞ്ഞു".

വിഷമിക്കേണ്ട. നിങ്ങളുടെ ആഗ്രഹംപോലെതന്നെ നിങ്ങളുടെ മകളുടെ വിവാഹം നടക്കും എന്ന് ഞാൻ അവരോട് പറഞ്ഞു.

"അതെങ്ങനെ സാർ, എൻറെ മകൾക്കും ആ പയ്യനും ഇനി 4 ദിവസത്തിനുള്ളിൽ രജിസ്റ്റർ വിവാഹം ചെയുവാൻ പോകുന്നു എന്ന് പറയുന്നു. അങ്ങനെയെങ്കിൽ ഈ വിവാഹം നിന്നുപോകുമല്ലേ?"

"അങ്ങനെതന്നെ ഞാനും വിചാരിക്കുന്നു എന്ന് പറഞ്ഞു. അഗസ്ത്യ മുനി വേറെയൊന്നും പറഞ്ഞില്ല" എന്ന് ഞാൻ പറഞ്ഞു. 

"ഇത് തന്നെ നടക്കും, ഇത് നടക്കില്ല എന്ന് അഗസ്ത്യ മുനി പറഞ്ഞില്ലയോ?"

"ഞാൻ അഗസ്ത്യ മുനിയോടൊപ്പം 40 വർഷമായി സംസാരിച്ചു വരുകയാണ്. അദ്ദേഹം എന്താണോ പറഞ്ഞത് ആ വാക്കുകൾ അതേപടി  ഞാൻ നിങ്ങളുടെ പക്കം പറയുന്നു. നിങ്ങളെ പോലെ മറുചോദ്യം ചോദിച്ചു അഗസ്ത്യ മുനിയോട് വാദിക്കുന്ന ശക്തി എനിക്ക് ഇല്ല. അതുകൊണ്ട് വിശ്വസിക്കുകയാണെങ്കിൽ വിശ്വസിക്കുക, ഇല്ലെങ്കിൽ വിട്ടേക്കൂ", എന്ന് പറഞ്ഞു  പെട്ടെന്ന് എൻറെ വാക്കുകൾ ചുരുക്കി.

എന്നോട് അവർക്ക് ദേഷ്യം തോന്നിയത് കൊണ്ട് ഉത്തരം ഒന്നും പറയാതെ അവർ തിരിച്ചുപോയി.

അഞ്ചാമത്തേ ദിവസം രാവിലെ ആ ദമ്പതികൾ വളരെ വിഷാദമായി അവിടെ വന്നു, മുഖത്തിൽ ഒരു പ്രതികരണവുമില്ല.

"എന്ത് പറ്റി", എന്ന് ഞാൻ ചോദിച്ചു.

അഗസ്ത്യ മുനിയെ മൊത്തമായും വിശ്വസിച്ചാണ് വന്നത്. എന്നാൽ ഞങ്ങൾ നിരാശരായി. ഇന്നലെ എൻറെ മകൾക്കും ആ അന്യ മതത്തിലുള്ള പയ്യനുമായി രജിസ്റ്റർ വിവാഹം നടന്നു, എന്ന് അവർ പറഞ്ഞു.

എത്രയോ പേർക്ക് പല വിധമായ അത്ഭുതങ്ങൾ ചെയ്തു വരുന്നു അഗസ്ത്യ മുനി. ഇവരുടെ കാര്യത്തിൽ മാത്രം എന്തുകൊണ്ടാണ് ഈ പരീക്ഷണം എന്ന് എനിക്ക് തന്നെ സങ്കടം തോന്നി.

ഞാൻ എന്തെങ്കിലും തെറ്റായി പറഞ്ഞുപോയോ, ഇല്ലെങ്കിൽ എന്താണ് തെറ്റായി നടന്നത്, എന്ന് ആലോചിച്ചു നോക്കി.

വിവാഹം എന്തായാലും നടന്നുകഴിഞ്ഞു. ഇനി എന്ത് കാരണം പറഞ്ഞാലും അത് സ്വീകരിക്കില്ല. ഇതിനപ്പുറം അഗസ്ത്യ മുനിയുടെ ജീവ നാഡി ആർക്കും വേണ്ടി നോക്കില്ല, എന്ന് തീരുമാനം എടുത്തു.

എന്നിരുന്നാലും വന്നവർക്കു ഏതെങ്കിലും ഒരു അനുഗ്രഹ വാക്ക് പറയണമല്ലോ എന്ന് കരുതി ഒന്നുകൂടി കുളിച്ചു, പൂജ മുറിയിൽ പ്രാർത്ഥനയ്ക്ക് ശേഷം പകുതി മനസ്സോടെ നാഡി നോക്കുവാൻ തുടങ്ങി.

"വിധി എന്നത് ഒരു അത്ഭുതം തന്നെയാണ്, അതിൽ സിദ്ധന്മാരായ ഞങ്ങൾ മാത്രം വേറിട്ട് നിൽക്കും. ചില ദൈവ രഹസ്യങ്ങൾ ഒറ്റ വാക്യത്തിൽ പറയുവാൻ സാധിക്കില്ല. അഗസ്ത്യനെ, അഗസ്ത്യ മുനിയുടെ പ്രിയപ്പെട്ട പുത്രനായ നീ തന്നെ വിശ്വസിക്കുന്നില്ലെങ്കിൽ പിന്നെ മറ്റുള്ളവർ എങ്ങനെ വിശ്വസിക്കും എന്ന് ഒരു ചോദിച്ചു അദ്ദേഹം.

ഇത് വായിച്ചപ്പോൾ ഞാൻ എൻറെ തെറ്റ് മനസ്സിലാക്കി, അഗസ്ത്യ മുനിയോട് മാപ്പ് ചോദിച്ചു.

പിന്നീട് അഗസ്ത്യ മുനി പറയുവാൻ തുടങ്ങി.........

വന്നിരിക്കുന്ന ആ ദമ്പതികൾ അഗസ്ത്യ മുനി പറഞ്ഞതുപോലെ ഒരു പരിഹാരവും ചെയ്തിട്ടില്ല. ചെയ്തതായി അഗസ്ത്യ മുനിയോട് തന്നെ കള്ളം പറയുന്നു. എന്നിരുന്നാലും നിനക്കായി ഞങ്ങൾ മാപ്പാക്കിയിരിക്കുന്നു. വീട്ടിൽ പോകുവാൻ പറയുക. അവിടെ വീട്ടിൽ മുൻവശം നിന്നുകൊണ്ടിരിക്കുന്ന മകളെയും, മരുമകനെയും ഗൃഹപ്രവേശം ചെയുവാൻ പറയുക. പിന്നീട് അവിടെ ഒരു അതിശയം നടക്കും. ഇതിനപ്പുറമെങ്കിലും പ്രാർത്ഥനയിൽ അവർ വിശ്വസിക്കട്ടെ. പക്ഷേ ഒന്ന്, ആരാണെങ്കിലും അഗസ്ത്യ മുനിയോട് സത്യസന്ധനായി ഇരികുകയാണെങ്കിൽ, ഞാനും സത്യസന്ധമായി അനുഗ്രഹ വാക്കുകൾ പറയും. അല്ലാതെ വഞ്ചിക്കുവാനോ അതോ പരിഷിക്കുവാനോ ശ്രമിക്കുകയാണെങ്കിൽ, അത് അങ്ങനെ തന്നെ അവർക്ക് തിരിച്ചടിക്കും", എന്ന് അനുഗ്രഹ വാക്ക് കൊടുത്തു.

അവരോട് നാഡിയിൽ വന്ന എല്ലാം വാക്കുകളും പറയാതെ, "വീട്ടിൽ പോകുക. മകളും, നിങ്ങളുടെ മരുമകനും അവിടെ വരും, മുഖത്തിൽ വിഷാദമില്ലാതെ, വളരെ ശാന്തമായി നടന്നുകൊള്ളുക. ഒരു അതിശയം അവിടെ നടക്കും", എന്ന് മാത്രം അവരോട് പറഞ്ഞു. 

അവർ എന്താണോ വിചാരിച്ചതു എന്ന് അറിയില്ല, തിരിച്ചുപോയി. സ്വല്പം മനഃസമാധാനമോടെ ഞാൻ ശ്വാസം എടുത്തു. എന്നാൽ ഒരു കാര്യം മാത്രം മനസ്സിലായി. അവർ തീർച്ചയായും അഗസ്ത്യ മുനിയെയോ, അല്ലെങ്കിൽ എന്നെയോ ശകാരിച്ചേ പോയിരിക്കുകയൊള്ളു, അല്ലാതെ അനുമോദിച്ചിരിക്കുകയില്ല.

ഒരു ദിവസം രാവിലെ കതക്ക് മുട്ടുന്ന ശബ്ദം ഞാൻ കേട്ടു. കതക് തുറന്നു നോക്കിയപ്പോൾ ആ ദമ്പതികൾ, അവരോടൊപ്പം അവരുടെ മകളും ഒരു പയ്യനും നിൽക്കുകയായിരുന്നു. വളരെ സന്തോഷത്തോടെ കൈ നിറയെ പഴവും പൂവുമായി അവർ നിൽക്കുകയായിരുന്നു. 

അവരെ അകത്തേക്ക് വിളിച്ചു ഇരുത്തുമ്പോൾ തന്നെ, എന്തെങ്കിലും ഒരു അതിശയം നടന്നിരിക്കും. ഇല്ലെങ്കിൽ ഇവരുടെ മുഖത്തിൽ ഇത്ര മാത്രം സന്തോഷം ഉണ്ടായിരിക്കുകയില്ല, അതുമല്ല എന്നെ തേടി വന്നിരുക്കുകയുമില്ല എന്ന് വിചാരിച്ചു.

അവർ ഒരു മധുരപലഹാരങ്ങൾ നിറഞ്ഞ ബോക്സ് എനിക്ക് തരുന്നതിനൊപ്പം, അഗസ്ത്യ മുനിയെ മനസ്കരിക്കുകയും ചെയ്തു. ഇതോ ഇവൾ എൻറെ മകൾ, അത് എൻറെ മരുമകനും, ഈ മരുമകൻ വേറെ മതത്തിൽ പിറന്നവൻ ആയതുകൊണ്ടാണ്, ഞാൻ ആദ്യം വിസമ്മതിച്ചത്. ഇന്നലെ രാത്രി ഇവർ എൻറെ വീട്ടിൽ വന്നപ്പോൾ ഞാൻ വിളക്ക് നൽകി സ്വീകരിച്ചു. പിന്നീട് മരുമകനോട് സംസാരിച്ചപ്പോൾ അവൻ, എൻറെ അകന്ന ഒരു സഹോദരിയുടെ മകൻ ആണെന്നും, പേര് പ്രശാന്ത് എന്ന് അറിയുവാൻ സാധിച്ചു. 

ആ സഹോദരി കോളേജിൽ പഠിക്കുന്ന സമയത്തു തന്നെ, ആ കാലഘട്ടത്തിൽ തന്നെ വേറെ മതത്തിൽ ഉള്ള ഒരു പയ്യനുമായി വിവാഹം കഴിക്കുകയും, അതിന് ശേഷം സിംഗപ്പൂരിൽ പോകുകയും ചെയ്തു. പിന്നീട് അവളെ പറ്റി ഒരു വിവരവുമില്ല, ഞങ്ങളും അവളെക്കുറിച്ചു ആലോചിച്ചിട്ടില്ല. പിന്നീട് അവൾ തൻറെ ഭർത്താവിനെ ഹിന്ദു മതത്തിലേക്ക് മാറ്റിയിരിക്കുന്നു, ഈ വാർത്തയും ഇന്നലെ ഞങ്ങൾക്ക് പ്രശാന്ത് മൂലം അറിയുവാൻ സാധിച്ചു. 

"വീട്ടിൽ പോകുക അതിശയം നടക്കും എന്ന് അഗസ്ത്യ മുനി പറഞ്ഞു, അതുപോലെ തന്നെ നടക്കുകയും ചെയ്തു. ഇവരെ നിങ്ങൾ തന്നെ അനുഗ്രഹിക്കണം. ഞങ്ങൾ ഏതെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനും അഗസ്ത്യ മുനി മാപ്പാക്കണം", എന്ന് പറഞ്ഞു അവർ.


പ്രണയ വിവാഹം എന്നത് ജാതി, മതം, ഭാഷ, എന്നതിന്  അപ്പുറമാണെങ്കിലും, മാതാപിതാവിൻറെ മനസ്സ് കുളിരണമെങ്കിൽ അവരുടെ ആഗ്രഹം പ്രകാരം അതാത് മതത്തിൽ തന്നെ വിവാഹം നടക്കണം എന്ന് തോന്നുന്നു. എങ്ങനെയോ അഗസ്ത്യ മുനിയുടെ അനുഗ്രഹ വാക്കുകൾ ഫലിച്ചു, ഞാനും രക്ഷപെട്ടു.

സിദ്ധാനുഗ്രഹം.............തുടരും!

No comments:

Post a Comment

Post your comments here................