05 October 2017

സിദ്ധാനുഗ്രഹം - 39


ആർക്കാണോ സിദ്ധന്മാരുടെ കാരുണ്യം ലഭിക്കുന്നുവോ അവർക്കു അനുഗ്രഹ വാക്കുകൾ പെട്ടെന്ന് തന്നെ ലഭിക്കും. പക്ഷേ ചിലർക്ക് സിദ്ധന്മാരുടെ കാരുണ്യം അവസാനം വരെ ലഭിക്കുന്നില്ല, ഇത് യാഥാർത്ഥമായുള്ള വസ്തുതയാണ്.

അന്നും അങ്ങനെ തന്നെ, ഒരു 12 വയസ്സ് മകളെ അനുഗമിച്ചുകൊണ്ടു അവളുടെ അമ്മയും, മുത്തശ്ശിയും വന്നു. 

"ഈ കുഞ്ഞിനെ നിങ്ങൾ തന്നെ രക്ഷിക്കണം", എന്ന് ഒരു കാര്യവും പറയാതെ നിറഞ്ഞ കണ്ണുകളുമായി അവർ നിന്നു.

ഞാൻ ആ കുഞ്ഞിനെ നോക്കി, മുഖത്തിൽ ദുഃഖത്തിന്റെ രേഖകൾ വളരെയത്തധികം കാണുവാൻ സാധിച്ചു.

എന്തെങ്കിലും മാരകമായ ഒരു രോഗം പിടിപെട്ടിരിക്കുന്നു, എന്ന് മാത്രമേ അറിയുവാൻ സാധിച്ചൊള്ളു. ആ കുഞ്ഞും ഒന്നും പറഞ്ഞില്ല. വന്നിരുന്നവരും ഒന്നു പറയുവാൻ സാധിക്കാതെ, തല കുനിഞ്ഞു അവർ അവിടെ നിന്നു.

"എന്താണ് വിഷയം എന്ന് പറയുകയാണെങ്കിൽ, അഗസ്ത്യ മുനിയോട് നിങ്ങളുടെ വിഷമങ്ങൾ പറഞ്ഞതിന് ശേഷം, ഏതെങ്കിലും പരിഹാരം ലഭിക്കുമോ എന്ന് നോക്കാം", എന്ന് പറഞ്ഞു.

"ഞങ്ങൾ വാ തുറന്നു പറയുവാൻ പറ്റാത്ത ഒരു അവസ്ഥയാണ്," നിങ്ങൾ തന്നെ അഗസ്ത്യ മുനിയോട് ചോദിച്ചു നോക്കുക.

ഇത് ഒരു വിധത്തിൽ എന്നെ ധർമസംഗടത്തിൽ ആക്കി. അഗസ്ത്യ മുനിയോട് തന്നെ ചോദിച്ചു ഇതിനുള്ള മറുപിടി പറയാം, എന്ന് കരുതി ജീവ നാഡി നോക്കുവാൻ തുടങ്ങി.

ഇവിടെ മൂന്ന് ആയില്യം നക്ഷത്രത്തിൽ പിറന്നവർ ഇരിക്കുന്നു. ഇവരിൽ ഒരാൾ പുറത്തേക്ക് പോകട്ടെ, അതിനു ശേഷം ആ കുഞ്ഞിന്റെ ഭാവിയെക്കുറിച്ചു പറയാം എന്ന് അഗസ്ത്യ മുനി പറഞ്ഞു.

ജീവ നാഡി അടച്ചുവച്ചതിന് ശേഷം, വന്നിട്ടുള്ള 3 പേരോടും അവരുടെ നക്ഷത്രം എന്താണ് ചോദിച്ചു. 

"പുണർതം എന്ന് ഒരാൾ പറഞ്ഞു, തിരുവാതിര എന്ന് അടുത്ത ആൾ പറഞ്ഞു, ആ കുഞ്ഞു മാത്രം ആയില്യം നക്ഷത്രം എന്ന് പറഞ്ഞു കൂടെ വന്നവർ.

ഇത് കേട്ടതും എനിക്ക് കുഴപ്പം ഉണ്ടായി.

വന്നിരിക്കുന്ന മൂന്ന് പേരും മൂന്ന് നക്ഷത്രത്തിൽ പിറന്നതായി പറയുന്നു. എന്നാൽ അഗസ്ത്യ മുനിയോ മൂന്ന് പേരും ആയില്യം നക്ഷത്രം എന്ന് പറയുന്നു.

ആയില്യം നക്ഷത്രത്തിൽ നിന്നും ഒരാൾ ഇവിടം വിട്ടു പോകണമെങ്കിൽ ആ കുഞ്ഞു തന്നെ ഇവിടുന്നു പോകണം. അങ്ങനെയാണെങ്കിൽ ഏതു ശെരിയാകുക ഇല്ലാലോ, വന്നിരിക്കുന്നത് ആ കുഞ്ഞിന് വേണ്ടിയാണല്ലോ എന്ന് ആലോചിച്ചു കുഴഞ്ഞുപോയി.

വന്നിരിക്കുന്ന 3 പേർക്കും ജാതകം ഉണ്ടായിരുന്നു. അത് വളരെ കൃത്യമായി  നോക്കിയപ്പോൾ അതിൽ ഒരാൾ തിരുവാതിര, ആയില്യം അവസാനത്തെ ആൾക്ക് പുണർതം എന്ന് കുറിച്ചിട്ടുണ്ട്. .

വീണ്ടും അഗസ്ത്യ മുനിയുടെ ജീവ നാഡി നോക്കി ഇതിനുള്ള വ്യാഖ്യാനം ചോദിച്ചു.

അഗസ്ത്യ മുനി പറഞ്ഞു, ഈ മൂന്നുപേരും ആയില്യം നക്ഷത്രത്തിൽ പിറന്നരാണ്. ഗ്രഹങ്ങൾ ചിലത് വക്രമായി പിന്നോട്ട് ചെല്ലുന്നത് പോലെ ഇവരിൽ മൂന്നുപേരുടേതിൽ കുഞ്ഞിൻറെ ഒഴിച്ച്, മറ്റുള്ളവരുടെ നക്ഷത്രം വക്രമായി മുന്നോട്ടും, പിന്നോട്ടും പോയിട്ടുണ്ട്.

തുടർന്നു ആ മുത്തശ്ശിയെ പുറത്തേക് പോയി ഇരിക്കുവാൻ പറയുക, അവളും ആയിലം നക്ഷത്രത്തിൽ പിറന്നവർ. പിന്നീട് ഞാൻ ബാക്കി പറയാം, എന്ന് പറഞ്ഞു.

ഇത് സിദ്ധൻമാരായ ഞങ്ങൾക്ക് മാത്രമേ അറിയുകയുള്ളൂ, ദൈവത്തിൻറെ ഇത്തരം രഹസ്യം ഞങ്ങൾക്ക് മാത്രമേ അറിയുകയുള്ളൂ.

മറ്റൊരു വാർത്തയും പറയാതെ ആ കുഞ്ഞിൻറെ മുത്തശ്ശിയെ പുറത്തിരിക്കുവാൻ പറഞ്ഞു. അവരും മറുവാക്ക് ഒന്നും പറയാതെ പുറത്തേക്ക് പോയപ്പോൾ, അഗസ്ത്യ മുനിയും ജീവ നാഡിയിൽ ആ കുഞ്ഞിനെപ്പറ്റി പറയുവാൻ തുടങ്ങി.

"പാവം, പുണ്യം എന്നിവ വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ, മറുത്തുള്ളവർ പോകട്ടെ. ഈ കുഞ്ഞിന് ശരീരത്തിൽ ഏതൊരു ചെറിയ മുറിവ് ഉണ്ടായാലും രക്തം ധാര - ധാരയായി ഒഴുകുവാൻ തുടങ്ങും. അത് നിറുത്തുവാൻ വളരെ കഷ്ടപെടേണ്ടിവരും, എളുപ്പത്തിൽ രക്തം നിക്കുകയില്ല, മാത്രമല്ല ഉണങ്ങുകയുമില്ല. ചില സമയം രണ്ട് - മൂന്ന്  ദിവസം വരെ രക്തം വന്നുകൊണ്ടിരിക്കും. ഇതിന് ചികിൽസിച്ചു ഭേദപ്പെടുത്തുവാൻ സാധിക്കുമെങ്കിലും അതിനായിട്ടുള്ള ഔഷധ ചെടി 24 വർഷങ്ങളിൽ ഒരിക്കൽ മാത്രമേ ഉണ്ടാകുകയുള്ളൂ.  ഈ ഔഷധ ചെടി കൊള്ളിമല, പൊതിഗൈമല, പർവതമല, സതുരഗിരിമല എന്നീ അടർന്ന കാടുകളിൽ മാത്രമേ വളരുകയുള്ളു. 

ഇത് കണ്ടുപിടിച്ചു, അത് കൃത്യമായ അളവിൽ എടുക്കുകയാണെങ്കിൽ, ആ രക്തം ഒഴുകുന്നത് തടയുവാൻ സാധിക്കും. ഈ കുഞ്ഞിന് വന്ന അസുഖം ലക്ഷത്തിൽ ഒരാൾക് വരുന്നത്, ആൺ കുട്ടിയാണെങ്കിൽ എങ്ങനെയെങ്കിലും കൈകാര്യം ചെയുവാൻ സാധിക്കും. ഈ പെൺകുട്ടിയാണെങ്കിൽ വളരെ അടുത്താണ് പ്രായപൂർത്തി ആയിരിക്കുന്നത്. സാധാരണ ഒരു മുറിവ് വന്നാലേ ശരീരത്തിൽ നിന്നും വരുന്ന രക്തം ഒരിക്കലും നിൽക്കാതെവരുമ്പോൾ, പ്രായപൂർത്തിയായ ഈ പെൺകുട്ടിക് ആ ദിവസങ്ങളിൽ വളരെ സമയം എടുത്താണ് ശെരിയാകുന്നത്. ഇത് ഒരു വൈദ്യ ശാസ്ത്രത്തിലും പെട്ടെന്ന്‌ ഭേദപ്പെടുത്തുവാൻ സാധിക്കാത്തതുകൊണ്ടു  ജീവന്  ഒരു വെല്ലുവിളിയായി മാറുന്നു. ഇത് തന്നെയാണ് സത്യം എന്ന് അഗസ്ത്യ മുനി പറഞ്ഞു. 

ഇത് വായിച്ചപ്പോൾ എനിക്കുപോലും ആ പെൺകുട്ടിയോട് സഹതാപം തോന്നി.

ആ പെൺകുട്ടിയുടെ ആർത്തവം ഇപ്പോൾ ആരംഭിച്ചതേയുള്ളു. ഇത് പല വർഷങ്ങൾക് നിലനിൽക്കും. ഓരോ മാസ ആർത്തവം സമയത്തു രക്തം നിൽക്കുവാൻ പല ദിവസങ്ങൾ ആകും. ശരീരത്തിൽ ഉള്ള രക്തം പാഴായി പോയാൽ അത് എങ്ങനെ വീണ്ടെടുക്കും. ആർത്തവം തടുക്കുവാൻ ആവില്ല, അത് പ്രകൃതിദത്തമാണ്. പിനീട് എങ്ങനെ ഇവളുടെ രക്തം പോകുന്നത് നിറുത്തുവാൻ സാധിക്കുന്നത്? 

അതുമാത്രമല്ല, ഈ പെൺകുട്ടി കുറച് വർഷങ്ങൾക്കു ശേഷം കല്യാണം കഴിക്കുമ്പോൾ കുഞ്ഞുങ്ങൾ ഉണ്ടാവുന്നത് വളരെ വിഷമമാണ്! മാത്രമല്ല ആരാണ് ഈ പെൺകുട്ടിയുടെ അവസ്ഥ മനസ്സിലാക്കിയതിന് ശേഷം വിവാഹം ചെയ്യുക? എന്നത് പോലെ പല രീതിയിലുള്ള ചിന്തകൾ എന്നിൽ ഉണ്ടായി. 

ഞാൻ മൗനമായി ഇങ്ങനെ ചിന്തിക്കുന്നത് കണ്ട് ആ പെൺകുട്ടിയുടെ അമ്മ ഭയന്നുപോയി.

"എന്താണ്...........ഏതെങ്കിലും ജീവന് ആപത്തുണ്ടോ, സത്യം പറയുക," നിറഞ്ഞ കണ്ണുകളുമായി അവർ ചോദിച്ചു.

"ഇല്ല......ഇല്ല.......അതൊന്നുമല്ല. കുഞ്ഞിൻറെ അസുഖം വളരെ പെട്ടെന്ന് തന്നെ മാറും, ഭയപ്പെടേണ്ട. എന്ന് പറഞ്ഞതിന് ശേഷം, കുഞ്ഞിനേയും വച്ചുകൊണ്ട് ഇങ്ങനെയെല്ലാം ചോദിക്കാമോ?" എന്ന് അവരെ ശാസിച്ചു.

"എല്ലാവരും അങ്ങനെ തന്നെയാണ് പറയുന്നത്!".

"ആരാണ് ആ എല്ലാവരും?"

ഡോക്ടർ തന്നെ, ഒരോ മാസം ആർത്തവം സമയത് രക്തം കൊടുക്കേണ്ടിവരും എന്ന് പറയുന്നു. ഈ ശരീരത്തിൽ അതെങ്ങനെ സഹിക്കുവാൻ പറ്റും? എന്ന് പറയുമ്പോൾ തന്നെ അവർ കരയുവാൻ തുടങ്ങി.

അതോടൊപ്പം പറയുവാൻ ഉള്ള വാക്കുകൾ ഒന്നും പുറത്തുവന്നില്ല.

ഇല്ല, ഇതിനായി അഗസ്ത്യ മുനി ഒരു ഔഷധ ചെടി ഉണ്ടെന്ന് പറഞ്ഞിരിക്കുന്നു എന്ന് ആ കുഞ്ഞിൻറെ അമ്മയെ സാന്ധ്വനിപ്പിച്ചുകൊണ്ട്, ജീവ നാഡി നോക്കുവാൻ തുടങ്ങി.

സതുരഗിരി മലയിൽ നിന്നും ഒരു പ്രതേക ഇനം ഔഷധ ചെടി, പൊതിഗൈ മലയിൽ നിന്നുമുള്ള മറ്റൊരു ഔഷധ ചെടി, കൊള്ളിമല കാട്ടിൽ നിന്നും ലഭിക്കുന്ന ഒരു ഔഷധ ചെടി, ഇവ മൂന്നും ശേഖരിച്ചു, നന്നായി വൃത്തിയാക്കി, നിഴലിൽ വച്ച് ഉണക്കി അത് പൊടിയാക്കി (ഉലക്ക കൊണ്ട് നന്നായി ഇടിച്ചു) ഒരു വെറ്റിലയിൽ വച്ച്, അതിനൊപ്പം കാട്ടു തേൻ അതിൽ കലർന്ന് ദിവസവും മൂന്ന് നേരം തുടർന്ന് കഴിച്ചുവരുകയാണെങ്കിൽ ഈ കുഞ്ഞിന് ഏർപ്പെട്ടിട്ടുള്ള രക്ത സംബന്ധമായ രോഗം മൊത്തമായും  മാറുമെന്ന് പറഞ്ഞു.

ഇത് കേട്ടതും ആ അമ്മക്ക് ഉണ്ടായ സന്തോഷത്തിന് പരിധിയില്ലായിരുന്നു.

"എൻറെ താലി വിറ്റെങ്കിലും  ഇവൾക്ക് ഈ മരുന്ന് ഞാൻ വാങ്ങിക്കൊടുക്കാം, ഇവൾ സുഖം പ്രാപിക്കുമല്ലോ? എന്ന് വളരെ ഉത്കണ്ഠയോടെ ചോദിച്ചു.

"വിഷമിക്കേണ്ട നിങ്ങൾ, അഗസ്ത്യ മുനി ഒരിക്കലും നിങ്ങളെ കൈ വിടില്ല", എന്ന് അവർക്കു ധൈര്യം കൊടുത്തു.

മൂന്ന് മാസം കഴിഞ്ഞിരിക്കും.

ഒരു ദിവസം വൈകുന്നേരം ഈ പെൺകുട്ടിയും, ഇവളുടെ അമ്മയും വളരെ സന്തോഷത്തോടെ എന്നെ കാണുവാൻ വന്നു.

സന്തോഷമായ വാർത്ത, അഗസ്ത്യ മുനി പറഞ്ഞതുപോലെ എല്ലാം ഔഷധ ചെടികളും ഇവൾക്ക് വാങ്ങിക്കൊടുത്തു. ഇപ്പോൾ പണ്ടത്തെപ്പോലെ ആർത്തവം ഇവൾക്ക്  ഇല്ല, എല്ലാം പെൺകുട്ടികൾക്ക് ഉള്ളതുപോലെ മൂന്ന് ദിവസത്തോടെ നിൽക്കുന്നു. ശരീരത്തിൽ മുറിവ് സംഭവിക്കുകയാണെങ്കിലും രക്തം വരുന്നു, പക്ഷേ തുടർന്ന് രക്തം വരുന്നില്ല. ഈ പെൺകുട്ടിയെ അഗസ്ത്യ മുനി തന്നെയാണ് രക്ഷിച്ചത്, എന്ന് ആ പെൺകുട്ടിയുടെ അമ്മ സന്തോഷത്തോടെ നിറഞ്ഞ കണ്ണുമായി പറഞ്ഞപ്പോൾ, സത്യത്തിൽ ഞാൻ ആശ്ചര്യപെട്ടുപോയി, ആപത്തായ അസുഖങ്ങൾ പോലും തീർത്തു വയ്ക്കും അഗസ്ത്യ മുനിക് നന്ദി രേഖപ്പെടുത്തി.

അതെ സമയം എനിക്കൊരു സംശയം, ആ പെൺകുട്ടി എന്നോട് അന്നും ഒരു വാർത്ത പോലും സംസാരിച്ചില്ല. സന്തോഷമായ ഈ വാർത്ത പറഞ്ഞപ്പോൾ പോലും ഒരു വാക്ക് പോലും മിണ്ടിയില്ല എന്ത് കാരണം? എന്ന് ഞാൻ വിചാരിച്ചു.


ഇതിന് എനിക്ക് ലഭിച്ച ഉത്തരം, ആ പെൺകുട്ടിക് സംസാരിക്കുവാൻ സാധിക്കില്ല എന്ന് തന്നെ  സിദ്ധാനുഗ്രഹം.............തുടരും

No comments:

Post a Comment

Post your comments here................