23 November 2017

സിദ്ധാനുഗ്രഹം - 43





ആ ദിവസം പോലീസ് ഇൻസ്‌പെക്ടർ ദേവരാജ്, പുലർച്ചയ്ക്ക് എൻറെ വീട്ടിൽ തട്ടിയപ്പോൾ ഞാൻ അതിശയിച്ചുപോയി. അദ്ദേഹം എൻറെ സുഹൃത് ആണെങ്കിലും അകത്തേക്ക് ഇരിക്കുവാൻ പറഞ്ഞിട്ട് എന്തിനാണ് വന്നത്, ഈ രാവിലെ സമയം എന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിൻറെ പക്കമുള്ള ഒരു ഓർഡർ കാണിച്ചു.

അദ്ദേഹത്തിൻറെ വീടിന് മുൻവശം നിറുത്തിയിരുന്ന പോലീസ് ജീപ്പിൽ നിന്നുള്ള മൈക്ക് കാണാതെപോയതുകൊണ്ടു കർത്തവ്യനിഷ്ഠതയില്ലാത്തതു കൊണ്ട് ഇന്ന് മുതൽ താത്ക്കാലികമായി ജോലിയിൽ നിന്നും നീക്കപ്പെട്ടിരിക്കുന്നു എന്ന സസ്പെന്ഷൻ ഓർഡർ കാണിച്ചു. 

എനിക്ക് അറിയുന്ന വളരെ സമർത്ഥരും നല്ലവരായ ഉദ്യോഗസ്ഥർ പോലീസ് ഡിപ്പാർട്ടമെന്റിൽ ഉണ്ട്. അവരിൽ ദേവരാജ് ഒരാൾ. ഇങ്ങനെയുള്ള വ്യക്തികൾക്ക് എന്ത് കൊണ്ട് ഇങ്ങനെ ഒരു പരീക്ഷണം? ഇതിനുള്ളിൽ അദ്ദേഹം തന്നെ സംസാരിക്കുവാൻ തുടങ്ങി. 

"എനിക്ക് സസ്‌പെൻഡ് ആയതിൽ ഒരു വിഷമമില്ല. എന്നാൽ ജീപ്പിൽ നിന്നും കാണാതെപോയ ആ മൈക്ക് ഇപ്പോൾ അവിടെയാണുള്ളത്. അത് വീണ്ടും എൻറെ പക്കം ലഭിക്കുമോ? എന്ന് അറിയുവാൻ വേണ്ടിയാണ് പുലർച്ചയിൽ തന്നെ താങ്കളെ കാണുവാൻ വേണ്ടി ഓടി വന്നിരിക്കുന്നത്", എന്ന് പറഞ്ഞു ദേവരാജ്.

എന്തിനാണ് നിങ്ങളുടെ ജീപ്പിൽ നിന്നും മൈക്ക് എടുക്കണം? ഇതു കാരണം എന്ത് ലാഭമാണ് അവർക്ക് ലഭിക്കുവാൻ പോകുന്നത്, എന്ന് സാധാരണമായി ഇസ്പെക്ടർ ദേവരാജിനോട് ചോദിച്ചു.

അത് തന്നെയാണ് എനിക്കും മനസിലായില്ല. ഇതു കാരണം സാധാരണകാർക്കോ, മറ്റുള്ളവർക്കോ ഒരു വിധത്തിലും ലാഭമില്ല. പക്ഷേ എന്തിനാണ് എടുത്തുകൊണ്ട് പോയത്, എന്ന് ആലോചിക്കുമ്പോൾ ഒരു ഉത്തരവും ലഭിക്കുന്നില്ല, എന്ന് ദേവരാജ് മറുപിടി പറഞ്ഞു. 

"ശെരി..........അത് പോലെ വേറെയൊന്നു വാങ്ങി ജീപ്പിൽ വൈകരുതോ", എന്ന് ഞാൻ ചോദിച്ചു. 

"ഇല്ല പറ്റില്ല, ഇതു പോലീസ് ഡിപ്പാർട്മെന്റിന് വേണ്ടി മാത്രം നിർമ്മിക്കപ്പെട്ടത്. പെട്ടെന്ന് വേറെ ഒന്ന് ലഭിക്കില്ല. ഓർഡർ കൊടുത്തതിന് ശേഷം മാത്രമേ ചെയ്തുതുടങ്ങുകയൊള്ളു", എന്ന് ആ ഇൻസ്‌പെക്ടർ വിവരിച്ചു.

ഇതിനപ്പുറം വിവാദം തുടരുന്നതിൽ അർത്ഥമില്ല എന്ന് മനസ്സിലാക്കിയ ഞാൻ അഗസ്ത്യ ജീവ നാഡി നോക്കുവാൻ തുടങ്ങി.

"നിനക്ക് നഷ്ടപ്പെട്ടുപോയ മൈക്ക് ഇന്നേക്ക് 30 ദിവസത്തിനുള്ളിൽ തിരികെ ലഭിക്കും, അത് വരെ ക്ഷമിച്ചിരിക്കുക," എന്ന് അഗസ്ത്യ മുനി ജീവ നാഡിയിലൂടെ പറഞ്ഞു.

എങ്ങനെ ലഭിക്കും, എവിടെ നിന്നും ലഭിക്കും? എന്ന് ഒരു വിവരവും പറയാതെ, പെട്ടെന്ന് രണ്ടു വാക്കിൽ അഗസ്ത്യ മുനി പറഞ്ഞത് ഇൻസ്‌പെക്ടർ ദേവരാജന് വിഷമമുണ്ടാക്കി.

അക്ഷമനായ ദേവരാജ് ഒരു മിനിഷം പോലും അവിടെ നിൽക്കാതെ പുറത്തേക്കുപോയി. ഞാൻ ഒത്തിരി പറഞ്ഞിട്ടും ദേവരാജന്  ക്ഷമയോടെ ഇരിക്കുവാൻ സാധിച്ചില്ല.

ഏതോ അഗസ്ത്യ മുനി പറയുന്നതുപോലെ നടക്കുന്നു എന്ന് എല്ലോരും പറയുന്നത് കൊണ്ട് ഞാനും വന്നു. ഇങ്ങനെ തുറന്നടിച്ചു പറയും എന്ന് ഞാൻ പ്രതീക്ഷിച്ചില്ല. ഇതു താങ്കൾ തന്നെ പറയുന്നതാണോ അതോ അഗസ്ത്യ മുനിയുടെ വാക്കണോ? എന്ന് എന്നെ തന്നെ സംശയിക്കും വിധം ചോദിച്ചു, ഇദ്ദേഹമാണോ ഇങ്ങനെ ചോദിക്കുന്നത് എന്ന് ഞാൻ അതിശയിച്ചുപോയി.

ഇതിന് ഞാൻ ഉത്തരമൊന്നും പറഞ്ഞില്ല, മൗനം പാലിച്ചു.

നാല് ദിവസത്തിനു ശേഷം ദേവരാജ് വീണ്ടും വന്നു, മുഖത്തിൽ സന്തോഷം ഇല്ല. 

"എട്ട് പവൻ സ്വർണം വീട്ടിൽ നിന്നും കാണ്മാനില്ല. വീട്ടിൽ ജോലി ചെയ്യുവാനായി ആരും തന്നെയില്ല. പോലീസ് ക്വാർട്ടേഴ്സിൽ ഉള്ള ഒരു വീട് ആയതുകൊണ്ട് പുറത്തുനിന്നും ആർക്കും അകത്തേക്ക്‌ വരാൻ സാധിക്കില്ല.  വീട്ടിൽ എൻറെ ഭാര്യയല്ലാതെ വേരെയാരും ഇല്ലാത്ത സാഹചര്യത്തിൽ ആ എട്ടു പവൻ സ്വർണം എവിടെ കാണാതെപോയിരിക്കും? ഇതെങ്കിലും അഗസ്ത്യ മുനിയുടെ അനുഗ്രഹ വാക്കുകൾ മൂലം അറിയുവാൻ സാധിക്കുമോ?, എന്ന് ഒരു ചോദ്യം ചോദിച്ചു. 

ഇന്നേ ദിവസം ചന്ദ്രാഷ്ടമമായതുകൊണ്ടു നിങ്ങൾക്കു നല്ല ഉത്തരം ലഭിക്കില്ല. രണ്ട് ദിവസം കഴിഞ്ഞു വരുക, നിങ്ങൾക്കു നല്ല ഒരു ഉത്തരം അനുഗ്രഹ വാക്കായി ലഭിക്കും എന്ന് പറഞ്ഞു. 

ഈ വിഷയം എല്ലാം അഗസ്ത്യ മുനി മൂലം പറയുവാൻ സാധിക്കില്ല എന്ന് എനിക്ക് അറിയാം. എന്ത് കൊണ്ടെന്നാൽ അഗസ്ത്യ മുനി ഒരു ജ്യോതിഷൻ അല്ല. എന്നിരുന്നാലും ഒരു സംശയം കൊണ്ട് ചോദിച്ചതാണ് എന്ന് പറഞ്ഞപ്പോൾ, ഒരു മുള്ള് കുത്തുനതുപോലെ ഒരു വാക്ക് പറഞ്ഞിട്ട് അദ്ദേഹം പോയി.

ഇതു എനിക്ക് ഒരു ആഘാതമായ അടിപോലെ ഉണ്ടായിരുന്നു.

ഇതിനു ശേഷം ആ ദേവരാജ് നാഡി നോക്കുവാൻ വരുകയാണെങ്കിൽ, സാർ ............ എന്നെ വിടുക. വേറെ ഏതെങ്കിലും നാഡി നോക്കികൊള്ളുക. ഇവിടെ ഒന്നും ചോദിക്കരുതേ എന്ന് കൈകൂപ്പി തൊഴണം എന്ന് മനസ്സിൽ ഉറപ്പിച്ചു.

ആ ദേവരാജ് 25 ദിവസമായിട്ട് ഇങ്ങോട്ട് തിരിഞ്ഞു നോക്കിയതുപോലും ഇല്ല, എനിക്ക് വളരെ സന്തോഷം തോന്നിയിരുന്നു.

അങ്ങനെ മുപ്പതാമത്തെ ദിവസം എത്തി.

രാത്രി 10 മാനിക്കായിരിക്കും, ഇൻസ്‌പെക്ടർ ദേവരാജ് വളരെ ധിറുതിയിൽ വന്നു. സോറി സാർ ഏതോ മാനസ്സിക തളർച്ചയിൽ എന്തൊക്കയോ സംസാരിച്ചു നിങ്ങളുടെ മനസ്സ് ഞാൻ വേദനിപ്പിച്ചു.

"മൗനമായും സമാധാനപരമായും ഞാൻ കേട്ടു", അത് എങ്ങനെ?

വീടിന് സമീപമുള്ള കൂവം നദിയിൽ കിടക്കുകയായിരുന്നു.

"ആരാണ് കണ്ടുപിടിച്ചത്?"

"ഞാൻ തന്നെയാണ് കണ്ടുപിടിച്ചത്, കൂവത്തിലുള്ള മണ്ണ് റോഡിൽ ഇട്ടിരിക്കുകയായിരുന്നു. രാവിലെ നടക്കുവാൻ പോയപ്പോൾ ഈ വയർ - ലെസ്സ് മൈക്കിന്റെ ഒരു ഭാഗം ആ മണ്ണിൽ കിടക്കുന്നതായി എനിക്ക് ഒരു സംശയം തോന്നി. അത് കാരണം ആ മണ്ണിൽ  മൊത്തമായും നോക്കിയപ്പോൾ മൈക്ക് ലഭിച്ചു.

ആരാണ് അവിടേക്ക് ഏതു ഇട്ടിരിക്കുന്നത്?

എന്നത്  അഗസ്ത്യ മുനി തന്നെയാണ് പറയേണ്ടത്.

ഇത് നിങ്ങളുടെ ഡിപ്പാർട്മെന്റിൽ അറിയിച്ചുവോ?

അറിയിച്ചു, എന്നാൽ ആ മൈക്ക് മൂലം യാതൊരുവിധം ഉപയോഗവും ഇല്ല എന്ന് അവർ പറഞ്ഞു. സസ്പെന്ഷൻ ഓർഡർ ഭൂരിപക്ഷവും നാളെ തന്നെ ക്യാൻസൽ ചെയ്യും.

വളരെ സന്തോഷമായ വാർത്ത.

"ഈ വയർലെസ്സ് സെറ്റ് ആരാണ് എൻറെ ജീപ്പിൽനിന്നും കട്ട് ഈ കൂവത്തിൽ എറിഞ്ഞിട്ടുള്ളത് എന്ന് നോക്കി പറയുക - അത് മതി," എന്ന് ഇസ്പെക്ടർ ദേവരാജ് ധിറുതിപ്പെടുത്തി ഇത് എനിക്ക് ഇഷ്ടപ്പെട്ടില്ല.

ഇഷ്ടമില്ലതന്നെയാണ് ഞാൻ ജീവ നാഡി നോക്കുവാൻ തുടങ്ങിയത്, എന്തെന്നാൽ ഇദ്ദേഹം ഒരു പ്രശ്നകാരനാണ്. എന്തെങ്കിലും പറഞ്ഞു എന്നെ മനഃപൂർവം പ്രശ്നത്തിലാക്കുന്നുവോ എന്ന ഭയം എനിക്കുണ്ടായിരുന്നു. രണ്ടാമത് അദ്ദേഹം അഗസ്ത്യ മുനിയോടോ അതോ എന്നോടോ ഒരു അംശംപോലും വിശ്വാസം പുലർത്തുന്നില്ല, ഇങ്ങനെയുള്ള വ്യക്തിയോട് എന്തിനാണ് ഞാൻ ജീവ നാഡി വായിക്കണം എന്ന് വിചാരിച്ചു.

അഗസ്ത്യ മുനി പറഞ്ഞു.

"സർക്കാർറിൻറെ ഉത്തരവ് പ്രകാരം ഔദ്യോഗിയ വാഹനം രാത്രിനേരം ഒരു പോലീസ് അധികാരിയും അവരുടെ വീട്ടിൽ വൈകരുത്. അത്യാവശ്യ ഘട്ടത്തിൽ മുതിർന്ന അധികാരികളോട് ചോദിച്ചതിന് ശേഷം വാഹനം കൈവശപ്പെടുത്താം. ദേവരാജ് ഈ ഉത്തരവ് ഒന്നും ചെവികൊണ്ടില്ല. അവൻ ആര് പറയുന്നതും കേൾക്കാതെ അവൻ തീരുമാനിക്കുന്നത് പോലെ ചെയ്തു വന്നു.

ദേവരാജിന്റെ വീടിന് സമീപം കുടികൊള്ളുന്നത് വിവേകായിരുന്നു, ഇദ്ദേഹം എല്ലാം വിഷയങ്ങളും തെറ്റായ മാർഗ്ഗത്തിലൂടെയായിരുന്നു. വിവേകിനോട് വെറുപ്പുള്ള ഒരു സാമൂഹ്യ വിരുദ്ധൻ, വിവേകിന് പണി കൊടുക്കുവാൻ തീരുമാനിച്ചു, അതിനായി അവൻ താമസിച്ചിരുന്ന വീടും പരിസരവും നിരീക്ഷണം ചെയുവാൻ തുടങ്ങി.

വിവേകിൻറെ വീട്ടിൽ നിറുത്തിയിരുന്ന ആ പോലീസ് ജീപ്പ്, അവൻറെ ഒപ്പമുള്ള 4 പേരുടെ സഹായത്തോടെ ആ കൂവം നദിയിൽ തള്ളിയിടുവാൻ ശ്രമിച്ചു ആ സാമൂഹ്യ വിരുദ്ധൻ. അത് പറ്റാതെപോയപ്പോൾ ജീപ്പിലിരുന്ന വയർ - ലെസ്സ് സെറ്റ് കൂവത്തിൽ എറിഞ്ഞു. എന്നാൽ ആ ജീപ്പ് വിവേകിന്റെയല്ല മറിച്ചു ദേവരാജിന്റെയാണ് എന്ന് ആ സാമൂഹ്യ വിരുദ്ധന്അറിയില്ല. 

വിവേക് രക്ഷപെട്ടു, എന്നാൽ ദേവരാജ് പിടിപെട്ടു, ഉദ്യോഗത്തിൽ നിന്നും സസ്പെണ്ടാകുകയും ചെയ്തു.

എന്തിനാണ് ദേവരാജന് ഈ സസ്പെന്ഷൻ എന്നാൽ, ദേവരാജന് ഒരു മോശം സ്വഭാവഗുണമുണ്ട്. തനിക്ക് ഇഷ്ടപെടാത്ത ഉയർന്ന ഉദ്യോഗസ്ഥന് പണി കൊടുക്കുവാനായി അജ്ഞാത എഴുത്തുകൾ എഴുതുമായിരുന്നു. ഇത് കാരണം പല അധികാരികൾ സസ്‌പെൻഡ് ആകുകയും പിന്നീട് അധികാരത്തിൽ കയറുകയും ചെയ്തിരിക്കുന്നു. 

ദേവരാജിന്റെ അജ്ഞാത എഴുത്തുകൾ കാരണം പല വീടുകളിൽ അന്നം മുടങ്ങി. അവരുടെ കണ്ണീരിൻറെ കാരണം കൊണ്ടാണ് ദേവരാജന് സസ്പെന്ഷൻ ലഭിച്ചത്, എന്ന് പറഞ്ഞ അഗസ്ത്യ മുനി "ഇത് മുൻപേ തന്നെ ഞാൻ അറിയിച്ചിരിക്കും. എന്നാൽ തൻറെ പക്കമുള്ള ആഭരണങ്ങൾ കളഞ്ഞുപോയതായി അഗസ്ത്യ മുനിയോട് തന്നെ കള്ളം പറഞ്ഞ ദേവരാജ്, കുറച്ചു ദിവസം അതിനുള്ള ശിക്ഷ അനുഭവിക്കട്ടെ എന്ന് കരുതി വിട്ടു, ഇല്ലെങ്കിൽ 26 ദിവസം മുൻപ് തന്നെ ഈ വിഷയം പറഞ്ഞു, ദേവരാജിനെ രക്ഷിച്ചിരിക്കും. ഇതിനപ്പുറമെങ്കിലും ഇതുപോലുള്ള കള്ളക്കഥകൾ പറഞ്ഞു അഗസ്ത്യ മുനിയെ പരിഷിക്കണ്ട എന്ന് ഒരു നീണ്ട ഉപദേശം നൽകുകയും ചെയ്തു. 

ഇന്നും ദേവരാജ് ജീവിച്ചിരിപ്പുണ്ട്. വളരെ ഉയർന്ന പദവിയിൽ നിന്നും റിട്ടയർ ആയിരിക്കുന്നു എന്നത് ഒരു വിഷയമല്ല. ഇപ്പോൾ ദിവസവും അഗസ്ത്യ മുനിയുടെ ഫോട്ടോയുടെമുന്നിൽ പൂജ ചെയുകയും ഒരു തികഞ്ഞ ശിവ ഭക്തനായിരിക്കുന്നു. ഇൻസ്‌പെക്ടർ പദവിയിൽ നിന്നും സസ്‌പെൻഡ് ആയി അന്വേഷണ സമയത്, അദ്ദേഹത്തെ പദവിയിൽ നിന്നും നീക്കപ്പെടണം എന്ന് എഴുതിയ അജ്ഞാത എഴുത്തിൻറെ വാക്കുകൾ, ദേവരാജ് നിരപരാധിയാണ് എന്ന് എങ്ങനെ മാറിയത് എന്നത് ഇന്ന്‌ വരെ ഒരു കടംകഥയാണ്.


അഗസ്ത്യ മുനിയുടെ ലീലകളിൽ ഇതും ഒന്ന് എന്നത് പറയേണ്ടതുണ്ടോ?



സിദ്ധാനുഗ്രഹം.............തുടരും!


No comments:

Post a Comment

Post your comments here................