09 November 2017

സിദ്ധാനുഗ്രഹം - 41




നാല് വർഷമായി കടം അടയ്ക്കുവാൻ സാധിക്കാതെ ഇരിക്കുകയാണ് ഞാൻ. സകല ആഭരണങ്ങളും, വീടുകളും, സമ്പത്തുകൾ എല്ലാം വിറ്റുകഴിഞ്ഞു, ദിവസവും കടം എനിക്ക് തന്നവരുടെ ശല്യം സഹിക്കുവാൻ സാധിക്കുന്നില്ല. ആത്മഹത്യാ അല്ലാതെ വേറെ ഒരു മാർഗവുമില്ല. എനിക്ക് ഏതെങ്കിലും ഒരു നല്ല വഴി കാണിച്ചുതരുക, അഗസ്ത്യ മുനിയെ വിശ്വസിച്ചു വന്നിരിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.

വളരെ കഷ്ടപ്പെടുന്നു എന്നത് അദ്ദേഹത്തെ കാണുമ്പോൾ തന്നെ അറിയുവാൻ സാധിക്കും. ക്ഷൗരം ചെയ്തിട്ട് തന്നെ വളരെ നാളുകൾ കഴിഞ്ഞിരിക്കുന്നു. കൈയിൽ വാച്ച്, മോതിരം ഒന്നും കാണുവാൻ സാധിച്ചില്ല, മാത്രമല്ല ഒരു അലക്കിയ വസ്ത്രം ധരിച്ചിട്ടു ദിവസങ്ങളായി എന്നത് കാണുവാൻ സാധിച്ചു.

അദ്ദേഹം വന്നത് രാത്രി സമയമായിരുന്നു. പൊതുവാകെ രാത്രി സമയം ശുഭ കാര്യങ്ങളെ കുറിച്ച് അഗസ്ത്യ മുനി പറയാറില്ല. പലരും അനുഗ്രഹവാക്കുകൾ രാത്രി സമയം ചോദിച്ചിരിക്കുന്നു, പക്ഷേ അവർക്കാർക്കും ശുഭമായി കാര്യങ്ങൾ നടന്നതായി അറിയില്ല. എന്നിരുന്നാലും ഈ നിൽക്കുന്ന അദ്ദേഹത്തിന്റെ ജീവിതം വളരെ പരിതാപകരമായതു കൊണ്ട് ജീവ നാഡി വായിക്കുവാൻ സമ്മതിച്ചു.

ഇവൻ അവൻറെ കൂട്ടുകാരോടൊപ്പം ചേർന്ന ഒരു ഹീനമായ പ്രവർത്തി ചെയുവാൻ പോകുന്നു. അവന്റെ ഭാര്യയും, മക്കളും, അദ്ദേഹത്തിന്റെ കർത്തവ്യ നിർവാഹം ഇല്ലാത്തതു കൊണ്ട് പ്രതേകം താമസിച്ചു വരുകയാണ്, ഈ തൊഴിൽ നല്ലതല്ല. വിട്ടേക്ക് എന്ന് പറഞ്ഞാലും വിടില്ല, തത്കാലാം ഇപ്പോൾ പണി എടുക്കുന്ന സ്ഥലത്തിൽ തന്നെ തുടരട്ടെ. കുറച്ചു കാലത്തിന് ശേഷം ജീവിതത്തിൽ നല്ല മുന്നേറ്റം ഉണ്ടാകും. അതുവരെ ഒരു രീതിയിലും ഉള്ള പുതിയ സമ്പരംഭങ്ങളിൽ ഇറങ്ങണ്ടാ, എന്ന് അഗസ്ത്യ മുനി പറഞ്ഞു.

സാർ, എനിക്ക് ധാരാളം കടം ഉണ്ട്. അത് അടയ്ക്കുന്നത് വരെ ആ തൊഴിൽ ചെയ്യുവാനുള്ള അനുമതി തരണം. കടം അടച്ചതിന് ആ തൊഴിൽ വിട്ടേകാം എന്ന് അദ്ദേഹം ഒന്നുകൂടി പറഞ്ഞപ്പോൾ അഗസ്ത്യ മുനിയോട് ചോദിച്ചു.

ജ്ഞാനത്തിനു വഴി ചോദിക്കുക ഞാൻ  പറയാം, കർമ്മം എങ്ങനെ കുറയ്ക്കാം / മാറ്റം, എന്നതിന് വഴി കാണിക്കാം. എന്നാൽ ആ ഹീനകരമായ തൊഴിൽ ചെയ്യുവാനുള്ള അനുഗ്രഹം  ഞാൻ തരില്ല. എന്നത് കൊണ്ട് ആ തൊഴിൽ വേണ്ട എന്ന് ഒരിക്കൽ കൂടി പറഞ്ഞു.

എന്നാൽ അദ്ദേഹത്തിന് ഇത്‌ രസിച്ചില്ല, ദേഷ്യപ്പെട്ടു.

സാർ, തെറ്റിദ്ധരിക്കരുത് അഗസ്ത്യ മുനി പറയുന്നത് ഞാൻ തെറ്റാണ് എന്ന് കാണിക്കാം. ആ തൊഴിൽ ചെയ്‌തു വലിയ ഒരു വ്യക്തിയായി സമൂഹത്തിൽ വരും എന്ന്, അദ്ദേഹം പറഞ്ഞു. ഞാൻ ഒന്നും പറഞ്ഞില്ല, ഇങ്ങനെയുള്ളവർ എന്തുകൊണ്ടാണ് അഗസ്ത്യ  തേടി വരുന്നത് എന്ന് പിനീട് ആലോചിച്ചു.

നല്ല  രീതിയിൽ മുന്നോട്ടു വന്നാൽ മതി, എന്ന് അങ്ങനെ തന്നെ ഈ കാര്യം വിട്ടു, അദ്ദേഹവും ഉടൻ തന്നെ അവിടം വിട്ടു.

രണ്ട് മാസം കഴിഞ്ഞിരിക്കും.

അന്നേ ദിവസം അഗസ്ത്യ മുനിയോട് വെല്ലുവിളിച്ച അദ്ദേഹം തന്നെ വളരെ സന്തോഷത്തോടെ സ്കൂട്ടറിൽ വന്നിറങ്ങി. ആദ്യം എനിക്ക് മനസ്സിലായില്ല. അദ്ദേഹത്തിൻറെ സംസാരം, പെരുമാറ്റം കണ്ടപ്പോൾ, വളരെ ധനികനാണ് എന്ന് തോന്നി, മുഖത്തിൽ സന്തോഷവും കാണുവാൻ സാധിച്ചു.

"അറിയുമോ?" എന്ന് ചോദിച്ചുകൊണ്ട് എൻറെ അടുത്ത് വന്നു, ഞാനും അറിയുന്ന മട്ടിൽ തലകുലുക്കി.

ഓഫീസിൽ ലീവ് എടുത്തുകൊണ്ട് പുതിയ തൊഴിലിൽ ഇറങ്ങി, കടം എന്നെ തന്നെ മുക്കുന്ന വണ്ണമായി. എന്നിൽ നിന്നും പോയ ആഭരണങ്ങൾ, സമ്പത്തുകൾ  എല്ലാം എത്തി ചേരും എന്ന് എനിക്ക് തോന്നുന്നു. ഞാൻ സന്തോഷമായി ഇരിക്കുന്നു. ഇന്ന് ഇവിടെ ഒരു കല്യാണത്തിനായി വന്നു. അങ്ങനെ തന്നെ താങ്കളെയും കണ്ടിട്ട് പോകാമല്ലോ എന്ന് കരുതി ഇവിടേക്ക് വന്നു എന്ന് അദ്ദേഹം പറഞ്ഞു.

"വളരെ സന്തോഷം, എല്ലാവരും നന്നായി ഇരിക്കണം, അത്ര മാത്രം" എന്ന് പറഞ്ഞുകൊണ്ട് വാക്കുകൾ ചുരുക്കി.

"ഇല്ല സാർ!" അന്ന് അഗസ്ത്യ മുനി ഈ തൊഴിലിൽ ഇറങ്ങരുത് എന്ന് പറഞ്ഞു. അഗസ്ത്യ മുനിയുടെ വാക്കുകൾ ഞാൻ അന്ന് കേട്ടിരുന്നെങ്കിൽ ഇന്ന് ഞാൻ ആത്മഹത്യാ ചെയേണ്ടിവന്നിരിക്കും. ഭാഗ്യത്തിന് പുതിയ തൊഴിൽ ചെയ്തത് കൊണ്ട് ഞാൻ രക്ഷപെട്ടു," എന്ന് വളരെ അലക്ഷ്യമായും, അഗസ്ത്യ മുനിക് വെല്ലുവിളിയായും പറഞ്ഞതിന് ശേഷം, "ഇന്ന് മുതൽ അഗസ്ത്യ മുനിയോട് നല്ല രീതിയിൽ അനുഗ്രഹവാക്കുകൾ പറയുവാൻ പറയുക", എന്ന് എന്നോട് പറഞ്ഞിട്ട്, അദ്ദേഹം പോയി.

ഇത് കേട്ടതും എനിക്ക് വളരെ സങ്കടം തോന്നി. അഗസ്ത്യ മുനികും, എനിക്കും ഇങ്ങനെ ഒരു അപമാനം ഉണ്ടായല്ലോ എന്ന് തോന്നി, എന്നിരുന്നാലും മനസ്സ് വളരെ ദൃഢതപെടുത്തി.

രണ്ട്‌ ആഴ്ചകൾക്കു ശേഷം.

ഒരു മധ്യവയസ്സ് പ്രായം വരുന്ന സ്ത്രീ വെപ്രാളപ്പെട്ടുകൊണ്ട് എന്നെ നോക്കി ഓടി വന്നു. കഴുത്തിൽ താലി ചരട് അല്ലാതെ വേറെ ഒരു ആഭരണങ്ങളൂം ഇല്ല. കാതിലും, കൈയിലും ഒരു ആഭരണങ്ങളും ഇല്ല. വെപ്രാളപ്പെട്ട് വന്നതുകൊണ്ട് മുഖമെല്ലാം വിയർത്തിരിക്കുകയാണ്. നെറ്റിയിൽ നിന്നും കുങ്കുമം പോലും ആ വിയർപ്പിൽ പകുതിയേ കാണുവാൻ സാധിക്കുകയുള്ള.

"ആരാണ് നിങ്ങൾ?", എന്ത് കാരണമാണ് നിങ്ങൾ പതറിപ്പോയി വന്നിരിക്കുന്നത്? എന്ന് ഞാൻ ചോദിച്ചു.

എൻറെ ഭർത്താവിനെ താങ്കൾ രക്ഷിക്കണം, എന്ന് ആവർത്തിച്ച് - ആവർത്തിച്ച് പറയുന്നതല്ലാതെ, അദ്ദേഹം ആര് എന്ന് പറയുന്നില്ല. അദ്ദേഹത്തെ രക്ഷിക്കുവാൻ തക്ക എനിക്ക് എന്ത് ഗുണമേൻമയാണ്  ഉള്ളത്. അങ്ങനെ എന്ത് തെറ്റാണ് അദ്ദേഹം ചെയ്തത്, എന്ന് ആദ്യം എനിക്ക് മനസ്സിലായില്ല.

ഈ സ്ത്രീക്ക് എന്നെ എങ്ങനെ അറിയും, എവിടെ നിന്നും ഇവർ വരുന്നു? ആര് പറഞ്ഞിട്ടാണ് ഇവർ എന്നെ തേടിവരുന്നത് എന്ന ചോദ്യത്തിനും ഉത്തരം ലഭിച്ചില്ല.

ഈ ചോദ്യത്തിന് ഉത്തരം അഗസ്ത്യ മുനിയോട് തന്നെ ചോദിക്കാം എന്ന് കരുതി ജീവ നാഡി നോക്കുവാൻ തുടങ്ങി.

"ഇവരുടെ പേര് കലാറാണി. അന്നേ ദിവസം അഗസ്ത്യ മുനിയോട് വെല്ലുവിളിച്ചു പോയല്ലോ അദ്ദേഹത്തിന്റെ ഭാര്യയാണ്. സംസ്ഥാന സർക്കാരിൻറെ 4th ഗ്രേഡ് ഉദ്യോഗസ്ഥനായി പ്രവർത്തിച്ചിരുന്ന അദ്ദേഹത്തിൻറെ പേര് മണിവർണ്ണൻ."

മൂന്ന് ദിവസത്തിന് മുൻപ്, മണിവർണ്ണനെ കഞ്ചാവ് കടത്തികൊണ്ടിരുന്നപ്പോൾ പോലീസ് പിടിച്ചു. കൂടെയുള്ളവൻ തന്ത്രപൂർവമായി രക്ഷപെട്ടു. പോലീസ് കേസ് രെജിസ്റ്റർ ചെയ്തതിനു ശേഷം, അദ്ദേഹത്തെ ജയിലിൽ അടച്ചതിന് ശേഷം അന്വേഷണത്തിനായി ഗ്രാമത്തിൽ ഇരിക്കുന്ന കലാറാണിയുടെ വീട്ടിൽ വന്നപ്പോളാണ് മണിവർണനെ കുറിച്ചുള്ള സത്യം അറിയുവാൻ സാധിച്ചത്. ജയിലിൽ കാണുവാൻ പോയി വന്നിരിക്കുന്നു ഇവൾ.

ധനം സമ്പാദിക്കുവാനുള്ള ആഗ്രഹത്തിൽ കഞ്ചാവ് കടത്തലിൽ ഇറങ്ങി. ഈ തൊഴിൽ ഇറങ്ങരുത് എന്ന് അഗസ്ത്യ മുനി ജീവ നാഡിയിൽ പറഞ്ഞപ്പോൾ, അത് മറുത്തു വെല്ലുവിളിച്ചുകൊണ്ട് ഇറങ്ങി. കൃത്യം മൂന്നാമത്തെ മാസം പ്രശ്നത്തിൽ പെടും എന്ന് പറഞ്ഞത് ഇന്നേ ദിവസം നടന്നിരിക്കുന്നു. എന്നെ പിടിച്ചു, പക്ഷേ കൂടെയുള്ളവൻ രക്ഷപ്പെട്ടിരിക്കുന്നു എന്ന് മണിവർണ്ണൻ തൻറെ ഭാര്യയായ കലാറാണിയോട്, ജയിലിൽ വെച്ച് പറഞ്ഞു.

ഇന്നേ ദിവസം ഞാൻ തെറ്റ് ഒന്നും ചെയ്തിട്ടില്ല. കൂടെയുള്ളവൻ ആണ് ചെയ്‌തിട്ടുള്ളത്, ഞാൻ ഒപ്പം നിന്നു എന്ന് മാത്രം.  എന്നെ രക്ഷിക്കണം എന്ന് പറഞ്ഞു അഗസ്ത്യ മുനിയുടെ ജീവ നാഡി വായിക്കുന്ന ഇവിടേക്ക് മണിവർണ്ണൻ തന്നെയാണ് കലാറാണിയെ അയച്ചിരിക്കുന്നത് എന്ന് പിനീടാണ് അറിയുവാൻ സാധിച്ചത്.

അവളോട് ചോദിച്ചു,"എന്തുകൊണ്ടാണ് നിങ്ങൾക്കും നിങ്ങളുടെ ഭർത്താവായ മണിവർണ്ണനും തമ്മിൽ വളരെയധികം വേർപാട് വന്നിട്ടും, നിങ്ങൾ എന്തിനാണ് അദ്ദേഹത്തെ രക്ഷിക്കുവാൻ വേണ്ടി ഓടി വന്നിരിക്കുന്നത്? നിങ്ങൾ രണ്ടുപേരും ഇപ്പോൾ ചേർന്ന് അല്ലല്ലോ ജീവിക്കുന്നത്?" എന്ന് ചോദിച്ചു.

അവർ പറഞ്ഞത് ഒന്ന് മാത്രം, "എന്ത് വന്നാലും അദ്ദേഹം എൻറെ ഭർത്താവാണ്. തെറ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹം എന്നെ മറന്ന് തെറ്റായ വഴിയിൽ പോയിരുന്നാലും ഇപ്പോൾ ജയിലിലാണ്. അദ്ദേഹത്തിന് ഇപ്പോളെങ്കിലും ചെയ്ത തെറ്റുകൾക്ക് പശ്ചാത്തപിച്ചാൽ മതി, അദ്ദേഹത്തിന് വേണ്ടി ഞാൻ എൻറെ ജീവൻ കൂടി കൊടുക്കുവാൻ തയ്യാറാണ്", എന്ന് കലാറാണി പറഞ്ഞപ്പോൾ ഞാൻ അതിശയിച്ചുപോയി.

"നിങ്ങളുടെ ഭർത്താവ് കുറ്റകൃത്യത്തിലേർപ്പെടുമ്പോൾ തന്നെ പിടിപെട്ടിരിക്കുകയാണ്. നിയമപ്രകാരം 10 വർഷമോ അതിൽ കൂടുതലോ എന്ന് എനിക്കറിയില്ല. ജയിലിൽ തന്നെ ഇരിക്കണം. അദ്ദേഹത്തെ അഗസ്ത്യ മുനി എങ്ങനെ രക്ഷിക്കുവാൻ സാധിക്കും?"

"സാർ! ഇതൊന്നും എനിക്കറിയില്ല. എൻറെ ഭർത്താവ് പറഞ്ഞിട്ടാണ് ഞാൻ നിങ്ങളുടെ അടുത്തേക്ക് വന്നത്. എങ്ങനെയെങ്കിലും എൻറെ ഭർത്താവിനെ രക്ഷിക്കണം, അദ്ദേഹം താങ്കളെ വളരെയധികം വിശ്വസിച്ചു ഇരിക്കുകയാണ്. അഗസ്ത്യ മുനിയോട് ചോദിച്ചു പറയുക.

കാര്യത്തിൻറെ ഗൗരവം അറിയാതെ ഇവൾ സംസാരിക്കുന്നുവല്ലോ, ഇവൾക്ക് ഭർത്താവിനോടുള്ള ഭക്തിയെ പ്രശംസിക്കുകയോ? ഇല്ലെങ്കിൽ ഗ്രാമത്തിൽ ഉള്ള വിശ്വാസത്തെ പ്രശംസിക്കുകയോ? അതോ ജയിലിൽ ഉള്ള മണിവർണ്ണന്റെ അഭ്യർത്ഥന പ്രകാരം ജീവ നാഡി നോക്കണമോ? എന്ന് ഒരു മിനിഷം ഞാൻ കുഴഞ്ഞുപോയി.

നിയമത്തിലുള്ള കുരുക്കുകൾ നീക്കി, തെറ്റ് ചെയ്ത മണിവർണ്ണനെ രക്ഷിക്കുവാൻ അഗസ്ത്യ മുനി ഒരു രാഷ്ട്രീയ നേതാവ് വല്ലതും ആണോ? ഇല്ലെങ്കിൽ കോടതിയിൽ വാദം നടത്തി ജയിക്കുവാൻ പേരുകേട്ട ക്രിമിനൽ വക്കിലാണോ? അതോ നിയമം കൈകാര്യം ചെയുന്ന മന്ത്രിയാണോ? ഇതൊന്നും അല്ലല്ലോ! പിന്നെങ്ങനെ ജീവ നാഡിയെടുത്തു മണിവർണ്ണനെ ജയിലിൽ നിന്നും രക്ഷപെടുത്തുവാൻ സാധിക്കും? ഇങ്ങനെയുള്ള ധർമ്മസങ്കടത്തിൽ നിന്നും എങ്ങനെ പുറത്തുവരും എന്ന് അമ്പരന്നുപോയി.

എന്നെ കൊണ്ട് അഗസ്ത്യ മുനിയുടെ ജീവ നാഡിയെടുത്തു മണിവർണ്ണനുവേണ്ടി കള്ളം പറയുവാൻ സാധിക്കില്ല. അതെ സമയം കലാറാണിയെ സമാധാനപ്പെടുത്തേണ്ടിവരും, ഇതെല്ലാം ആലോചിച്ചു..............

നടക്കുന്നത് നടക്കട്ടെ, അല്ലാതെ ഒരു ധർമ്മസങ്കടവും വേണ്ട, അഗസ്ത്യ മുനി എന്ത് അനുഗ്രഹ വാക്ക് കൊടുക്കുന്നുവോ അത് കൊടുക്കട്ടെ, എന്ന് വിചാരിച്ചു സാവധാനം ജീവ നാഡി നോക്കുവാൻ തുടങ്ങി.

"അന്ന് തന്നെ അഗസ്ത്യ മുനി പറഞ്ഞുവല്ലോ ഇങ്ങനെയുള്ള ഒരു പുതിയ തൊഴിൽ ചെയ്യണ്ട എന്ന്. എന്നാൽ അവനോ എല്ലാം ചെവികൊടുത്തു കേട്ടതിന് ശേഷം അഗസ്ത്യ മുനിയെ അവഗണിച്ചു. എന്നാൽ ഇന്നോ ദിവസങ്ങളോളം പുറത്തേക്ക് വരാൻ സാധിക്കാത്ത വണ്ണം ജയിലിൽ ഇരുന്നു സങ്കടപെടുകയാണ്. അഹങ്കാരവും, ഉറച്ചതീരുമാനവും ചോരത്തിളപ്പ് ഉള്ളത് വരെ മാത്രം. ഇത് ആരും ആലോചിക്കാറില്ല, മണിവർണ്ണനും ഇങ്ങനെ തന്നെ". 

"ഞങ്ങൾ വഴി കാണിച്ചു, പക്ഷേ അവൻ മറുത്തു. പുലിയുടെ ഗുഹയിൽ വീഴുകയും ചെയ്തു. ഇവൻറെ ഭാര്യയും ശെരി, ഇവനും ശെരി ഇതുവരെ ഈശ്വരനെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ഒരു ദിവസം പോലും ജീവിച്ചിട്ടില്ല. ഇതുകാരണം ഇവരുടെ അഭ്യർത്ഥന പ്രാർത്ഥനയാകില്ല. എന്നിരുന്നാലും മണിവർണ്ണനെ അവൻറെ മാതാപിതാവ് ചെയ്ത പ്രാർത്ഥന മൂലം മാത്രമേ രക്ഷിക്കുവാൻ സാധിക്കൂ. അതും ഇപ്പോളല്ല 3 വർഷങ്ങൾക്കു ശേഷം മാത്രം. അതുവരെ ക്ഷമിച്ചിരിക്കുക," എന്ന് പറഞ്ഞു അദ്ദേഹം.

"മൂന്ന് വർഷങ്ങൾക്കു ശേഷം ജയിലിൽ നിന്നും പുറത്തു വന്ന മണിവർണ്ണൻ ഇപ്പോൾ തമിഴ് നാട്ടിൽ ഒരു അതിർത്തി പ്രദേശത്തിൽ ഒരു  ഒരു ആശ്രമം കെട്ടി അവിടെ വളരെ നിർധരരായ കുട്ടികൾക്ക് ആത്മീയ വഴി മറ്റും ഈശ്വര പ്രാർത്ഥന ചെയ്തു വരുന്നു. കൂടെ ഇദ്ദേഹത്തിൻറെ ഭാര്യ കലാറാണിയും ഉണ്ട്. രണ്ട് പേരും ഇപ്പോൾ ശിവ ഭഗവാൻറെ അനുഗ്രഹം വാങ്ങി പഠിക്കുന്നു. എത്രയോ വർഷങ്ങൾക്കു മുൻപ് നടന്ന ഈ സംഭവം തൻറെ ആശ്രമത്തിൽ വരുന്ന എല്ലൊരോടും പറഞ്ഞു അഗസ്ത്യ മുനിയുടെ വാക്കിനെക്കുറിച്ചു വളരെ ഭക്തിയോടെ പറയുന്നു മണിവർണ്ണൻ".


സിദ്ധാനുഗ്രഹം.............തുടരും!

No comments:

Post a Comment

Post your comments here................