14 December 2017

സിദ്ധാനുഗ്രഹം - 46
ഞങ്ങളുടെ വീട്ടിൽ ദോഷമുണ്ടോ എന്ന് അഗസ്ത്യ മുനിക് പറയുവാൻ സാധിക്കുമോ? എന്ന് ചോദിച്ചു ഒരാൾ വന്നു.

കേട്ടുനോക്കാം ഇതിന് ചിലനേരത് ഉത്തരം കിട്ടും, എന്നാൽ മറ്റുചില നേരത്തു ഉത്തരം ലഭിക്കില്ല എന്ന് ഞാൻ പറഞ്ഞു.

ഇത് ഒരു ശെരിയായ ഉത്തരമായി തോന്നിയില്ല, എന്നിരുന്നാലും ചോദിച്ചുനോക്കുക എന്ന് പറഞ്ഞു ഒരു ഗംഭീര ശബ്ദത്തോടെ അദ്ദേഹം.

ഏതോ അഗസ്ത്യമുനിയും ഞാനും ഇദ്ദേഹത്തിന് അടിമയാണ് എന്ന് പോലും, ഇദ്ദേഹം ചോദിച്ച ചോദ്യങ്ങൾക്ക് എല്ലാം അഗസ്ത്യ മുനിയോട് ചോദിച്ചു ഉടൻതന്നെ ഉത്തരം പറയണം എന്നത് അദ്ദേഹം വിചാരിക്കുന്നത് എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.

എന്നിരുന്നാലും ഞാൻ ശാന്തമായിരുന്നു, ജീവ നാഡി നോക്കുവാൻ തുടങ്ങി.

"ഇവൻ പോകുവാൻ പോകുന്ന പുതിയ വീട്ടിൽ പുറം ഭാഗം മതിലിൻറെ നേർ താഴെ ചെറിയ ദോഷങ്ങൾ ഉണ്ട്. അവിടെ ചെല്ലും മുൻപ് സുദർശന യാഗം ഒന്ന് ചെയ്തിട്ട് മാത്രമേ പോകുവാൻപാടുള്ളു. ഇല്ലെങ്കിൽ, പിന്നീട് അഗസ്ത്യ മുനിയെ കുറ്റപ്പെടുത്തുന്നത് ശെരിയല്ല, എന്ന് ചുരുക്കമായി പറഞ്ഞു.

എൻ്റെ ആ വീട്ടിൽ ഒരു ദോഷവും ഇല്ലാ എന്ന് വാസ്തു ശാസ്ത്രജ്ഞൻ പറയുന്നു, എന്നാൽ താങ്കളോ ഇങ്ങനെ പറയുന്നു. ഏതാണ് സത്യം, ഏതാണ് കള്ളം എന്ന് അറിയുന്നില്ലലോ, എന്ന് അദ്ദേഹം പറഞ്ഞു.

എനിക്ക് കുറച്ചു സമാധാനകേട് ഉണ്ടായി, സാർ,,,,,,,ഇതിൽ ഏതെങ്കിലും ഒന്നിൽ വിശ്വസിക്കുക.

"അദ്ദേഹത്തിന് എന്താണ് തോന്നിയത് എന്ന് അറിയില്ല, പെട്ടെന്ന് ക്രുദ്ധനായി എണീറ്റു. വാസ്തു ദോഷം എന്നത് സത്യമല്ല സാർ. ഇതെല്ലാം വെറുതെ ഭയപ്പെടുത്തി വരുന്ന വിഷയം, ഇതൊന്നും ഞാൻ വിശ്വസിക്കുന്നില്ല, എന്നിരുന്നാലും മറ്റുള്ളവർ പറയുന്നതുകൊണ്ട് താങ്കളെ കാണുവാൻ വന്നു," എന്ന് പറഞ്ഞു അദ്ദേഹം.

ഞാൻ ഒന്നും മിണ്ടിയില്ല, മൗനമായി  ഇരുന്നു.

"ശെരി സാർ.........ഞാൻ താങ്കളുടെ വഴിയിൽ തന്നെ വരാം, എങ്ങനെയാണ് വാസ്തു ദോഷം വന്നിട്ടുള്ളത് എന്ന് പറയാമോ?", എന്ന് ചോദിച്ചു.

ആ വീട്ടിൽ ദുഷ്ട ദേവതകൾ ഉണ്ട്. ഏതെങ്കിലും അകാല മരണം നടന്ന് അതിന് ശാന്തി ചെയ്തുകാണില്ല, ഇല്ലെങ്കിൽ ഭൂമി ദോഷം ഉണ്ടായിരിക്കും. അത് കൊണ്ട് ആ വീട്ടിൽ വാസ്തു ദോഷം ഏർപ്പെട്ടിരിക്കും എന്ന് അഗസ്ത്യ മുനി പറയുന്നതായി ഞാൻ പറഞ്ഞു.

ഇതെല്ലാം നിങ്ങളും വിശ്വസിക്കരുത് സാർ, ഇന്നത്തെകാലത്തിൽ റോഡിൽ വളരെയധികം ജനങ്ങൾക്ക്  വിപത്തുകളിൽ മരണം ഏർപ്പെടുന്നു. അതിനായി ആരെങ്കിലും സുദർശന ഹോമം നടത്തുവാൻ സാധിക്കുമോ? എന്താണ് നിങ്ങൾ പറയുന്നത്, എന്ന് മീശ മുറുക്കിക്കൊണ്ടു പറഞ്ഞു.

ഇദ്ദേഹത്തോട് സംസാരിച്ചിട്ട് പ്രയോജനം ഇല്ല മാത്രമല്ല ഇതിൽ വിശ്വാസം ഉണ്ടെങ്കിൽ നാഡി നോക്കുവാൻ വരുക. ഇല്ലെങ്കിൽ അങ്ങനെ തന്നെ മാറിപോകേണ്ടത് തന്നെയല്ലേ. ഇത് അല്ലാതെ ഇവിടെ എന്നെവന്നു ഇങ്ങനെ ചെയേണ്ടതുണ്ടോ എന്ന് എൻറെ മനസാക്ഷി അദ്ദേഹത്തെ ശകാരിച്ചു.

രണ്ട് മാസം കഴിഞ്ഞിരിക്കും, ഒരു ദിവസം രാത്രിയിൽ  വളരെയധികം ഷീനത്തിൽ അവർ എന്നെ നോക്കി വന്നു, ആ രാത്രി വന്നവർ ഒന്നും മിണ്ടാതെ വിഷമത്തോടെ കരഞ്ഞു, ഞാൻ എന്താണ് എന്ന് ചോദിച്ചില്ല, വളരെ സമാധാനമായി  അദ്ദേഹത്തെ നോക്കിനിന്നു. 

"സാർ എന്നെ മാപ്പാക്കണം, അഗസ്ത്യ മുനിയെ വളരെയധികം ഞാൻ പരീക്ഷിച്ചു. അതിൻറെ ഫലമായി നന്നായി ഇരുന്ന എന്റെ ആൺകുട്ടി പെട്ടെന്ന് മരിച്ചുപോയി. അതും താങ്കൾ  പറഞ്ഞ അതേ സ്ഥലത്തിൽ പുതിയ വീട്ടിൽ പുറംഭാഗം മതിലിനോട് ചേർന്ന്", എന്ന് അദ്ദേഹം കൂടുതൽ വിശദീകരിക്കുവാൻ സാധിക്കാതെ നിന്നു.

അദ്ദേഹത്തെ സമാധാനപ്പെടുത്തി എന്താണ് നടന്നത് എന്ന് ഞാൻ ചോദിച്ചു.

തങ്ങളെ വെല്ലുവിളിച്ചു മൂന്ന് ദിവസത്തിൽ ആ പുതിയ വീട്ടിൽ താമസിക്കുവാൻ തുടങ്ങി. അന്നേ ദിവസം കൃത്യം രാത്രി 12 മണിക് വീടിൻറെ പുറം ഭാഗത്തു കിടന്നിരുന്ന എൻറെ മകൻ പെട്ടെന്നു നിലവിളിച്ചു. അടുത്ത നിമിഷം ശ്വാസം എടുക്കുവാൻ സാധിക്കാതെ അവൻ മരിച്ചുപോയി.

അഗസ്ത്യ മുനി പറഞ്ഞതുപോലെ സുദർശന ഹോമം ചെയ്തിട്ട് ആണോ പോയത്?

ഇല്ല.

വേറെ എന്തെങ്കിലും പരിഹാരം അവിടെ ചെയ്തുവോ?

ഇല്ല, എനിക്ക് ശാസ്ത്രമോ, സംബ്രതായങ്ങളോ ഒന്നും അറിയില്ല. വിശ്വസിക്കുകയും ഇല്ല. അതിൻറെ പരിണാമമാണ് ഇത് എന്ന് അറിയുന്നു ഞാൻ.

അങ്ങനെ വിശ്വാസമില്ലെങ്കിൽ എന്തിന് ജീവ നാഡി നോക്കുവാൻ വേണ്ടി അന്ന് വന്നത് എന്ന് ദേഷ്യത്തിൽ തന്നെ ചോദിച്ചു. 

എല്ലാരും പറയുന്നല്ലോ എന്ന് കരുതിയാണ് വന്നത്, അതോട് തന്നെ വിട്ടിട് പോയിരിക്കണമായിരുന്നു. താങ്കളെയും, അഗസ്ത്യ മുനിയെയും കുറിച്ച് വളരെ നീചമായി സംസാരിക്കുയും ചെയ്തു. എന്നെ മാപ്പാക്കണം. ശെരി അത് ഞാൻ വിട്ടേക്കാം, പക്ഷേ എന്തിനാണ് എൻറെ മകനെ ഞാൻ പെട്ടെന്ന് വിടപിരിഞ്ഞത്? അത് ആലോചിച്ചു തന്നെയാണ് ഞാൻ വിഷമിക്കുന്നത്.

കാരണം ഇല്ലാതെ ഒന്നും നടക്കില്ല, അഗസ്ത്യ മുനി എന്താണ് പറയുന്നത് എന്ന് നമുക്ക് നോക്കാം എന്ന് പറഞ്ഞു അദ്ദേഹത്തെ സമാധാനപ്പെടുത്തി.

അഗസ്ത്യ മുനിയുടെ പേരിൽ കുറ്റപ്പെടുത്തുവാൻ വേണ്ടി തന്നെയായിരുന്നു ഞാൻ അങ്ങനെ പെരുമാറിയത്. സത്യത്തിൽ വീട്ടിൽ ദോഷം ഉണ്ടായിരുന്നു എന്നത് എനിക്ക് മുൻപ് തന്നെ അറിയും, എന്നാൽ വിശ്വസിച്ചില്ല. എൻ്റെ മകൻ മരിച്ചുപോയ അതെ സ്ഥലത്തു തന്നെയാണ് ഇതിന് മുൻപ് താമസിച്ചിരുന്ന ഒരാൾക്ക് അരിവാൾ മൂലം വെട്ടേറ്റ് കൊല്ലപെട്ടുള്ളത്.

ഇതിന് ശേഷം താമസിക്കുവാൻ വന്ന ഒരാൾ അതെ സ്ഥലത്തിൽ കടം തിരിച്ചുകൊടുക്കുവാൻ സാധിക്കാതെ ആത്മഹത്യാ ചെയ്തു. അതിന് ശേഷം അതെ സ്ഥലത്തിൽ ഒരു അഗ്നി വിപത്തിൽ 7 വയസ്സ് പ്രായം വരുന്ന ഒരു കുട്ടി മരിച്ചുപോയി. ഇതെല്ലാം അറിഞ്ഞതിനുശേഷവും വിശ്വാസമില്ലാത്തതു കൊണ്ടാണ് എൻറെ മകനെ  അവിടെ കിടക്കുവാൻ പറഞ്ഞത്. ഞാൻ ഒരു യുക്തിവാദി, പക്ഷെ എൻറെ ഈ സ്വഭാവം ഇപ്പോൾ എൻറെ  മകനെ എന്നിൽ നിന്നും വേർപെടുത്തി. ഞാൻ ഏതെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എനിക്ക് മാപ്പ് നൽകി, എന്ത് കാരണമാണ് ഇങ്ങനെ നടക്കുന്നത് എന്നത് അറിയുവാൻ ആഗ്രഹിക്കുന്നു, എന്ന് അദ്ദേഹം പറഞ്ഞു. 

ഞാൻ ഒന്നും മിണ്ടാതെ ജീവ നാഡി നോക്കുവാൻ തുടങ്ങി.

ആ സ്ഥലത്തിൽ വേണ്ടാത്ത ഒരു കാര്യം ഉണ്ടായിരുന്നു. ആ വീട്ടിൽ താമസിക്കുവാൻ വരുന്നവർ സന്തോഷമായി ഇരിക്കുവാൻ പാടില്ല എന്ന താത്പര്യത്തിൽ അഥർവ്വവേദം മുഖേന ഭൂമിയിൽ ഒരു യന്ത്ര തകിട് വച്ചിരിക്കുന്നു.

എന്തിനാണ് ഇങ്ങനെയൊരു തെറ്റായ കാര്യത്തിൽ അദ്ദേഹം ഇറങ്ങി എന്ന് നോക്കുമ്പോൾ, ഇദ്ദേഹം വാടക കൊടുക്കാതെ താമസിക്കുകയായിരുന്നു. എന്നതുകൊണ്ട് ഉടമസ്ഥൻ വീട് വിട്ടു ഇറങ്ങുവാൻ വേണ്ടി പറഞ്ഞു. കോപത്തിൽ ആ വീട് വിട്ടു ഇറങ്ങുമ്പോൾ, തനിക് ശേഷം ആ വീട്ടിൽ താമസിക്കുവാൻ വരുന്ന വാടകക്കാർ, ഉടമസ്ഥൻ എല്ലെന്നോരും വേദനിക്കണം എന്ന കരുതി ഉണ്ടാക്കിയ ഒരു യന്ത്രം, വീടിന് പുറത്തു ഉത്തരത്തിന് താഴെ ഭൂമിയിൽ പുതച്ചു വച്ചിരിക്കുന്നു. 

ആ യന്ത്രം മുറയായ രീതിയിൽ ചെയാത്തതുകൊണ്ടു അവിടെ താമസിക്കുവാൻ വന്ന ഓരോരുത്തർക്കും ഓരോ രീതിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കി. ഈ യുക്തിവാദിയുടെ മകൻറെ ജീവൻ എടുത്തപ്പോൾ ആ യന്ത്രത്തിൻറെ ശേഷിച്ച ദുഷ്ട ശക്തിയും തീർന്നിരിക്കുന്നു. ഈ യുക്തിവാദി അന്നേ ദിവസം അഗസ്ത്യ മുനി പറഞ്ഞതുപോലെ അന്നേ ദിവസം തന്നെ  ഒരു സുദർശന യാഗം ചെയ്തിരുനെങ്കിൽ ഈ ദിവസം കണ്ടേണ്ടിയിരിക്കില്ല, എന്ന് പറഞ്ഞ അഗസ്ത്യ മുനി ആര് ഏത് വീട്ടിൽ താമസിക്കുവാൻ പോയാലും ആദ്യം യാഗം ചെയ്തു പോകുന്നത് തന്നെയാണ് നല്ലത്. ഇത് എല്ലോർക്കും ഉള്ളത്, അത് മാത്രം അല്ല മറ്റ് മതത്തിൽ ഉള്ളവർക്ക് അവരവരുടെ വിശ്വാസത്തിന് അനുസരിച്ചു പ്രാർത്ഥന ചെയ്തുകൊള്ളുക, എന്ന് പറഞ്ഞു.

ഒരു കാര്യം പറയുവാൻ മറന്നുപോയി. ഇങ്ങനെയുള്ള ഒരു സംഭവം നിനക്ക് നടക്കുവാൻ കാരണം, മുൻജന്മത്തിൽ നീയും ഇതുപോലെ ഒരു കുഞ്ഞിനെ കൊന്നിരിക്കുന്നു. അതും ഇപ്പോൾ കൂടെ ചേർന്നിരിക്കുന്നു, എന്ന് പറഞ്ഞു നിറുത്തി അഗസ്ത്യ മുനി.

ഈ വിഷയം ആ യുക്തിവാദിക്ക് വേദനിപ്പിച്ചിരിക്കാം. അല്ലെങ്കിൽ ഒരു സമാധാന വാക്ക് ഞാൻ പറഞ്ഞതായി കൂടി ഇരിക്കാം. കർമ്മവിന എന്നത് ആരെകൊണ്ടും അഴിക്കുവാൻ സാധിക്കില്ല. അതിൽ നിന്നും കുറഞ്ഞ അളവിൽ ഉള്ള ഒരു ശിക്ഷ ലഭിക്കുവാൻ വേണ്ടിയാണ് അഗസ്ത്യ മുനി  ഇങ്ങനെ നമുക്ക് വഴി കാണിക്കുന്നത്, എന്നത് തന്നെയാണ് സത്യം. എന്നാൽ ഇത് എത്ര പേർ മനസ്സിലാക്കുന്നു എന്നത് തന്നെയാണ് ഒരു ചോദ്യചിഹ്നമായി നിൽക്കുന്നത്. അതെ സമയം ഈ ജീവ നാഡി നോക്കുവാനുള്ള ഭാഗ്യം എല്ലോർക്കും ലഭിക്കുന്നില്ല.

ഇങ്ങനെ പല ഉപദേശങ്ങൾ പറയുന്ന അഗസ്ത്യ മുനി, പൊതുവാകെ അഗസ്ത്യ മുനിയായ നാമം, ഇങ്ങനെയുള്ള അഥർവ വേദത്തിലുള്ള വിഷയങ്ങൾ പറയുന്നതല്ല. എനിക്കും അതിൽ പൂർണ വിശ്വാസമില്ല, എന്തെന്നാൽ പ്രാർത്ഥനയല്ലാതെ ഒന്നിനും ശക്തിയില്ല. അഥർവ്വവേദം തന്നെയാണ് ഏറ്റവും ശക്തമായത് എന്ന് പറഞ്ഞാൽ ക്ഷേത്രങ്ങൾ, ദേവാലയങ്ങളുടെ മറ്റും പള്ളിയുടെ ആവശ്യമില്ല. ഇത്തരം വിഷയങ്ങൾ ഭൂരിപക്ഷം ജനങ്ങളും ചെയ്യാറില്ല. ഇതിന് പുറമെ ഇത്തരം വിഷയങ്ങൾ  ചെയ്യുന്ന കുടുംബങ്ങൾ നല്ല രീതിയിൽ ജീവിക്കാറില്ല, എന്ന് പറഞ്ഞു.

മറ്റും അഥർവ്വ വേദത്തെകുറിച്ചും, മറ്റും ആ യന്ത്രത്തെക്കുറിച്ചും പറഞ്ഞതാലും 45 ദിവസങ്ങൾക്കു  ജീവ നാഡി മുഖേന ഉത്തരവ് ഒന്നും പറയില്ല എന്ന് അഗസ്ത്യ മുനി പറഞ്ഞു.

45 ദിവസം ജീവ നാഡി ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ കൊണ്ട് വായിക്കുവാൻ വേണ്ടി എന്നോട് പറഞ്ഞു. ഇത് കേട്ടതും എന്നിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല.

എപ്പോഴും മംഗളകരമായ വാർത്തകൾ പറഞ്ഞു തന്നെ തേടി വരുന്ന ഭക്തർക്കു അഗസ്ത്യ മുനി അനുഗ്രഹ വാക്കുകൾ പറയുന്നത് പതിവ്. ഇങ്ങനെ അഥർവ വേദത്തെ കുറിച്ച് പലരും കേട്ടപ്പോൾ തനിക്ക് ഇതിൽ വിശ്വാസം ഇല്ലാ എന്നും പറഞ്ഞിരിക്കുന്നു. 

അങ്ങനെയുള്ള അഗസ്ത്യ മുനി ആ യുക്തിവാദിക്ക് ഇത്തരം ഒരു വിവർത്തനം തരും എന്നത് എനിക്ക് പോലും വിശ്വസിക്കുവാൻ സാധിച്ചില്ല. 

40 ദിവസം കഴിഞ്ഞിരിക്കും.

ആ യുക്തിവാദി ഇന്ന് നെറ്റിയിൽ ഭസ്മം കൊണ്ടുള്ള ഒരു കുറി, അതിന് മധ്യത്തിൽ കുങ്കുമം വച്ച്, തികച്ചും ഒരു ശിവ ഭക്തനായിരിക്കുന്നു. അദ്ദേഹം ഒരു അതിശയിക്കുന്ന വിഷയം എന്നോട് പറഞ്ഞു. 

ആരാണോ ആ വീട്ടിൽ മന്ത്ര യന്ത്ര തകിട് വച്ചതോ അവൻറെ ചെറുമകൻ ഇപ്പോൾ റോഡിൽ ഒരു വിപത്തിൽ പെട്ട് ജീവന് വേണ്ടി പോരാടുകയാണ്.  ഈ വാർത്ത അദ്ദേഹം തന്നെ ഈ യുക്തിവാദിയോട് ഞാൻ പണ്ട് ചെയ്ത പാപമാണ് ഇതിന് കാരണം, എന്ന് പറഞ്ഞിരിക്കുന്നു.

ആ കുഞ്ഞിനെ എങ്ങനെയെങ്കിലും രക്ഷിക്കുവാൻ വേണ്ടി അഗസ്ത്യ മുനിയോട് പ്രാർത്ഥിച്ചുകൊള്ളുക, എന്റെ കുഞ്ഞോ മരിച്ചുപോയി. എന്നാൽ അദ്ദേഹത്തിൻറെ മകൻ മരിക്കുവാൻപാടില്ല. ആ കുഞ്ഞിന് വേണ്ടി നേർച്ചയായി പഴനി മുരുകന് മുടി കാണിക്കയായി കൊടുക്കുവാൻ വേണ്ടി നേർന്നിരിക്കുന്നു. എൻ്റെ പ്രാർത്ഥന നിറവേറണം എന്ന് നിറഞ്ഞ കണ്ണീരോടെ അദ്ദേഹം പറഞ്ഞു, ഇത് എന്നെ അതിശയിപ്പിച്ചു.

ചില നാളുകൾ ശേഷം ആ യുക്തിവാദിയായ ആ ശിവ ഭക്തൻ എൻറെ മുന്നിൽ വന്ന്  നിന്നു.

മൊട്ടയടിച്ച അതിൽ ചന്ദനം പൂശിയിരുന്ന അദ്ദേഹത്തിൻറെ കൈയിൽ ഒരു കുഞ്ഞ് ഉണ്ടായിരിക്കുന്നു. കൂടാതെ ആ കുഞ്ഞിൻറെ മുത്തശ്ശനും ഉണ്ടായിരുന്നു. ആ വിപത്തിൽ പെട്ട കുഞ്ഞു രക്ഷപെട്ടതിന് ഇതിനപ്പുറം വേറെയെന്തെങ്കിലും സാക്ഷ്യം വേണ്ടതുണ്ടോ? അഗസ്ത്യ മുനിയെ മാനസികമായി ഞാൻ പ്രാർത്ഥിച്ചു.

സിദ്ധാനുഗ്രഹം.............തുടരും!No comments:

Post a Comment

Post your comments here................