28 December 2017

സിദ്ധാനുഗ്രഹം - 47


ഗ്രാമത്തിൽ നിന്നും വന്ന ആദേഹത്തെ കണ്ടപ്പോൾ എനിക്ക് ഒരു ഭയം തോന്നി, കാരണം ആരെയും ഭയപ്പെടുത്തുന്ന മീശ, ഉയരത്തിന് ഒത്ത വണ്ണം, മാത്രമല്ല ഇടുപ്പിൽ ഏതോ മൃഗത്തിൻറെ തോൽ കൊണ്ട് ഉണ്ടാക്കിയ വലിയ ഒരു ബെൽറ്റ്. ലുങ്കി ഉടുത്തിരിക്കുകയായിരുന്നു അദ്ദേഹം.

എന്തിനാണ് വന്നിരിക്കുന്നത് എന്ന് ഞാൻ ചോദിച്ചു.

എൻറെ ഭാര്യയ്കു സുഖമില്ല, ഗ്രാമത്തിലാണ് ഉള്ളത്. ശാരീരികാവസ്ഥ ദുർബലമാണ്. അവർക്കുവേണ്ടിയാണ് ജീവ നാടി നോക്കേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു.

ഡോക്ടറിനെ കാണിക്കേണ്ടതല്ലേ, ഇവിടെ ജീവ നാഡി നോക്കി എന്താണ് ചെയുവാൻ പോകുന്നത്.? എന്ന് ഞാൻ ചോദിച്ചു.

അഗസ്ത്യ മുനി, എൻറെ ഭാര്യയെ രക്ഷിക്കണം അതിനുവേണ്ടിയാണ് ഞാൻ ഇവിടെ വന്നത്, എന്ന് അദ്ദേഹം പറഞ്ഞു.

ഇതിനപ്പുറം എൻറെ ഭാര്യയ്ക്ക് കുഞ്ഞിങ്ങൾ പാടില്ല എന്നും, അങ്ങനെ സംഭവിക്കുകയാണെങ്കിൽ അവരുടെ ജീവന് ആപത്താണ് എന്ന് ഡോക്ടർ പറയുകയുണ്ടായി! എന്നാൽ ഇപ്പോൾ എൻറെ ഭാര്യ ഗർഭിണിയാണ് എന്ന് അദ്ദേഹം പറഞ്ഞു..........

എന്താണ് നീ ഇങ്ങനെ! ഡോക്ടർ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ നീ കുറച്ചു ശ്രദ്ദിച്ചു ഇരിക്കേണ്ടതല്ലേ? അപ്പോൾ നിനക്ക് എത്ര കുട്ടികൾ? എന്ന് ചോദിച്ചു.

ഏഴ് കുട്ടികൾ. ഇപ്പോൾ മൂത്ത മകളുടെ വിവാഹത്തിന് ശേഷം അവളും ആദ്യത്തെ പ്രസവത്തിനായി വീട്ടിൽ വന്നിട്ടുണ്ട് എന്ന് തല  താഴ്ത്തികൊണ്ടു പറഞ്ഞു. 

ശെരി തന്നെ നിൻറെ മകളുടെ പ്രസവം നോക്കുമോ, അതോ നിൻറെ ഭാര്യക്ക് പ്രസവം നോക്കുമോ? പോരാത്തതിന് അവർക്കു ശരീരം ഒട്ടും വയ്യാതിരിക്കുന്നു എന്ന് പറഞ്ഞല്ലോ. എന്താണ് നീ വളരെയധികം തെറ്റ് ചെയുന്നല്ലോ എന്ന് വളരെ അതിശയത്തോടെ പറഞ്ഞു.

കുറച്ചു നേരം മൗനമായി കടന്നുപോയി.

ശെരി, നിൻറെ ഗ്രാമം എവിടെയാണ് ?

മലയുടെ അടിവാരത്തിൽ , കൃത്യമായി പോയിവരുവാൻ പോലും വഴി ഇല്ലാത്ത. ആറു കടന്നു അടുത്തകരയിൽ വരണം, പിന്നീട് നടന്ന് അല്ലെങ്കിൽ വണ്ടിയിൽ ഒരുമണിക്കൂർ യാത്ര ചെയ്താൽ മാത്രമേ അവരുടെ നാട് ഇതൊകയൊള്ളു. ആ നാട്ടിൽ മാത്രമേ പ്രസവാനന്തര ആശുപത്രി ഉള്ളത്.......... എന്ന് വളരെ  സമാധാന പൂർവം അദ്ദേഹം പറഞ്ഞു.

"ശെരി, ഇത്രയും കഷ്ടപ്പെട്ട് പോകുന്നതിന് മുൻപ് തന്നെ പ്രസവം നടന്നിരിക്കുമല്ലോ വീട്ടിൽ, മറ്റ് ഏതെങ്കിലും ഡോക്ടർ, അല്ലെങ്കിൽ വയസ്സായ സ്ത്രീകളോ, അതോ ആയുർവേദ വിദ്ധക്തരോ നിങ്ങളുടെ നാട്ടിൽ ഇല്ലേ"?

ഉണ്ട്! പക്ഷേ അവർ ഞങ്ങളുടെ നാട്ടിലേക്ക് വരാറില്ല. ഒരു ദിവസം കാത്ത് നിന്നാൽ മാത്രമേ കൂട്ടിക്കൊണ്ട് വരാൻ സാധിക്കുകയൊള്ളു. 

നിങ്ങളുടെ നാട്ടിൽ ഇത്ര മാത്രം അസൗകര്യം ഉണ്ടല്ലോ, എന്നാൽ ആ ഗ്രാമം വിട്ട് പുറത്തേക്ക് വരുന്നതല്ലോ നല്ലത്?

പറ്റില്ല സാർ, ഞങ്ങൾ ഗ്രാമത്തിലുള്ള നിയമത്തിന് ബാധ്യസ്ഥർ ആണ്.

ശെരി, ഇപ്പോൾ ആര് പറഞ്ഞിട്ടാണ് താങ്കൾ എന്നെ തേടി വന്നിരിക്കുന്നത്.

നാട്ടിൽ നിന്ന് അറിയുവാൻ സാധിച്ചു സാർ, എൻറെ ഭാര്യയുടെ ജീവന് ആപത് ഏതെങ്കിലും ഉണ്ടോ എന്ന് അറിയുവാൻ വേണ്ടിയാണു അദ്ദേഹം വന്നത്, എന്ന് അദ്ദേഹം എന്നോട് പറഞ്ഞു.

എനിക്ക് ആ ഗ്രാമത്തിൽ നിന്നും വന്ന അദ്ദേഹം ഒരു അൽപം വ്യത്യസ്തനായി കാണപ്പെട്ടു. എന്ത് വിശ്വാസത്തിലാണ് ഇദ്ദേഹം ഗ്രാമത്തിൽ നിന്നും ഇത്ര ദൂരം അകലെയുള്ള എന്നെ വിശ്വസിച്ചു നാഡി നോക്കുവാൻ വേണ്ടി വന്നിരിക്കണം? ഒന്നുകൊണ്ടും ഒന്നിനും വേണ്ടി വിഷമിച്ചതായി കാണപെട്ടില്ല. സാമ്പത്തികവും ഇല്ല.

ഒറ്റ നോട്ടത്തിൽ അദ്ദേഹത്തെ കണ്ടാൽ കാപട്യം ഉള്ളവനായി കാണുന്നു, അതേ സമയം ഉള്ള് കൊണ്ട് ഈശ്വര വിശ്വാസിയാണ് എന്നും തോന്നുന്നു. ഗർഭിണിയായ ഭാര്യയെ ഒറ്റയ്ക്കു ഗ്രാമത്തിൽ വിട്ടിട്ട് ഇവിടെ വന്നിരിക്കുന്ന ഇവനെ എന്താണ് പറയേണ്ടത്? എന്ന് വിചാരിച്ചപ്പോൾ അൽപം ദേഷ്യം എനിക്ക് അവനിൽ ഉണ്ടായി.

മനസ്സ് ഏകാഗ്രമാക്കി അഗസ്ത്യ മുനിയോട് പ്രാർത്ഥിച്ചു ജീവ നാഡി നോക്കുവാൻ ആരംഭിച്ചു.

ശാരീരിക ബലഹീനമുള്ള സ്ത്രീയാണ് അവർ, ഡോക്ടർ പറഞ്ഞത് സത്യമാണ്. ഇനിയൊരിക്കൽ അവർ ഗർഭം ധരിക്കുകയാണെങ്കിൽ അത് നിലക്കില്ല. പ്രമേഹം കൂടുതൽ ആയത് കാരണം അവൾ ബലഹീനയാണ്. എന്നിരുന്നാലും അഗസ്ത്യമുനിയെ തേടി വന്ന ഇവൻ ഒറ്റ നോട്ടത്തിൽ കാപട്യമുള്ളവൻ എന്ന് തോന്നിയാലും മനസ്സ്‌കൊണ്ട്  അവൻ ഒരു ശിശുവാണ്‌, വിദ്യാഭ്യാസം ഇല്ല. എന്നാൽ ഈശ്വര വിശ്വാസം അധികം.

ഇവന് അഗസ്ത്യ മുനിയായ ഞാൻ സഹായിക്കണം. എന്തെന്നാൽ കഴിഞ്ഞ ജന്മത്തിൽ ഇവൻ എത്രയോ പേരെ വെള്ളത്തിൽ നിന്നും രക്ഷിച്ചിരിക്കുന്നു. അത് മാത്രമല്ല അഗസ്ത്യ മുനിയിൽ അമിതമായ ഈശ്വര വിശ്വാസം കാരണം അഗസ്ത്യാർകൂടത്തിൽ കഷ്ടപ്പെട്ട് നടന്ന്, ഒന്നും ഭക്ഷിക്കാതെ, എനിക്ക് വേണ്ടി പാൽ അഭിഷേകം ചെയ്തു ആനന്ധപെട്ടവൻ. ആ അഗസ്ത്യാർകൂടം അരുവിയിൽ വീണ ഒരു സ്ത്രീയെ രക്ഷിക്കുവാൻ വേണ്ടി ഇവനും ആ അരുവിയിൽ ചാടി ആ പെണ്ണെ രക്ഷിച്ചു. അതേ സമയമാണ് അവൾക്കു വേണ്ടി അരുവിയിൽ ഇവൻ ജീവൻ ത്യാഗം ചെയ്‌തത്‌. ഇത് ഒന്ന്  ഓർത്തുനോക്കി.

മുൻ ജന്മത്തിൽ ഇവൻ ചെയ്ത പുണ്യ പ്രവർത്തി കാരണം, ഞാനും എൻറെ ഭാര്യയായ ലോപമുദ്രയും ഇവൻറെ ഭാര്യയുടെ പ്രസവ സമയത്തു പിന്തുണയ്ക്കും എന്ന് പറഞ്ഞു അഗസ്ത്യ മുനി. പിന്നീട് എന്നോട് ആ ഗ്രാമത്തിൽ നിന്നും വന്ന അദ്ദേഹത്തെ വീട്ടിൽ ഉടൻ തന്നെ പോകുവാൻ പറയുക. അവൾക്ക്  പ്രസവാനന്തര വേദന ഉണ്ടാകുവാൻ തുടങ്ങി, വളരെയധികം കഷ്ടപ്പെടുന്നു അവൾ", എന്ന് പറഞ്ഞു അഗസ്ത്യ മുനി. 

പിന്നീട് എന്നോട് മകനെ, ഇവനോട് എത്രയും പെട്ടെന്ന് ഗ്രാമത്തിലേക്ക് പോകുവാൻ പറയുക. അവൾക്ക് പ്രസവ വേദന ഏർപ്പെട്ടിരിക്കുന്നു. സഹിക്കുവാനാകാത്ത വേദന, എന്ന് പറഞ്ഞു.

ഇത് കേട്ടതും എന്നിലുള്ളിൽ കുഴപ്പമൊന്നും കാണില്ല എന്ന തോന്നൽ ഉണ്ടാകുവാൻ തുടങ്ങി. എന്നിരുന്നാലും അദ്ദേഹത്തോട് എത്രയും പെട്ടെന്ന് നാട്ടിൽ തിരിച്ചുപോകുവാൻ വേണ്ടി പറഞ്ഞു.

പ്രസവം നല്ല രീതിയിൽ നടക്കണം, മാത്രമല്ല ആ ജീവനുകൾ നന്നായിയിരിക്കണം എന്ന പ്രാർത്ഥനയിൽ ഞാനും ഇരുന്ന് പ്രാർത്ഥിക്കുവാൻ തുടങ്ങി.

എന്താണോ അദ്ദേഹം വിചാരിച്ചത് എന്ന് അറിയില്ല, പുറപ്പെട്ട് ചെന്നവൻ വീണ്ടും തിരിച്ചു വന്നു. 

എല്ലാം ജോലിയും മാറ്റിവച്ചിട്ട്, ജീവ നാഡി നോക്കുവാൻ വന്ന പലരെയും തിരിച്ചുപോകുവാൻ പറഞ്ഞതിന് ശേഷം, ധ്യാനത്തിൽ ഇരിക്കുന്ന എന്നെ നോക്കിയപ്പോൾ ഗ്രാമത്തിൽ നിന്നും വന്ന അദ്ദേഹത്തിന് ഏതോ ഒരു സംശയം പോലെ ഉണ്ടായി.

നന്നായി സംസാരിച്ചുകൊണ്ടിരുന്നു ഞാൻ പെട്ടെന്ന് ധ്യാനത്തിൽ പോയതുകൊണ്ട് തൻറെ ഭാര്യയ്കു ഏതോ ആപത് ഉണ്ടായിരിക്കുന്നു എന്ന് ഒരു സംശയം അദ്ദേഹത്തിന് ഉണ്ടായി. ഇതിനപ്പുറം അവൾ ജീവിച്ചിരിക്കില്ല എന്ന് അദ്ദേഹം കരുതി. അദ്ദേഹത്തിന് തോന്നിയ സംശയം ശെരി തന്നെയോ എന്ന് മനസ്സിലാക്കുവാൻ വേണ്ടി ഗ്രാമത്തിൽ പോകുന്നത് പകരം ഇവിടെ ഇരിക്കുന്നത് തന്നെ ഉചിതം എന്ന് കരുതി. 

ഗ്രാമത്തിൽ പോകുന്നതിന് പകരം അവനും ഒരു അൽപം മാറി അവിടെ തന്നെ ഇരുന്നു. എന്നാൽ അദ്ദേഹത്തിന് ഒരു തരത്തിലും ഉള്ള പ്രാർത്ഥന ചെയുവാൻ സാധിച്ചില്ല, കണ്ണുകൾ നിറഞ്ഞിരുന്നു. നടക്കുവാൻ പാടില്ലാത്ത ഏതോ ഒരു ദുഃഖം  നടന്നിരിക്കുന്നു എന്ന ഒരു വിചാരത്തിൽ അവൻ 
അവിടെ തന്നെ ഇരുന്നു, ഇത് ഞാനും ശ്രദിച്ചില്ല. 

പ്രാർത്ഥന ചെയ്തു കണ്ണ് തുറന്നു നോക്കിയപ്പോൾ ഇവൻറെ തല താഴ്ത്തി സങ്കടപെടുന്നത് കാണുവാൻ സാധിച്ചു. 

എനിക്ക് ഇപ്പോളാണ് സത്യത്തിൽ ഒരു മാനസിക പിരിമുറുക്കം ഉണ്ടായത്.

"ഇനിയും പോയില്ലയോ" ഉടൻ തന്നെ തിരിക്കുക എന്ന് പല വിധത്തിലും അവനെ പറഞ്ഞു മനസ്സിലാകി സമാധാനപ്പെടുത്തി  വീട്ടിലേക്കു അയക്കുവാൻ സാദിച്ചപ്പോളാണ് എന്നിക്ക് സമാധാനമായത്.

അഗസ്ത്യ മുനി പറഞ്ഞത് പോലെ നടക്കും എന്നിരുന്നാലും ഇങ്ങനെയുള്ള ഗ്രാമത്തിൽ നിന്ന് വരുന്ന ജനങ്ങൾ പെട്ടെന്ന് പ്രക്ഷോഭിതരാക്കും. ഇതിൽ പെട്ട് പോകരുതേ എന്ന് ഭയന്ന് മൂന്ന് ദിവസം ഉറക്കം ഒട്ടും ഉണ്ടായിരുന്നില്ല.

നാലാമത്തെ ദിവസം രാവിലെ.

ആ ഗ്രാമത്തിൽ നിന്നും വന്ന അദ്ദേഹം വളരെ സന്തോഷത്തോടെ എന്നെ കാണുവാൻ വന്നു. അദ്ദേഹത്തിൻറെ കയ്യിൽ അവിടെനിന്നും ഉണ്ടാക്കിയ മധുര പലഹാരങ്ങളും, പഴങ്ങളും, വെറ്റില - അടക്ക സഹിതം ഉണ്ടായിരുന്നു.

"എന്താ........നല്ല രീതിയിൽ താങ്കളുടെ ഭാര്യയുടെ പ്രസവം നടന്നിരിക്കുന്നു എന്ന് തോന്നുന്നു, അമ്മയും - കുഞ്ഞും സുഖമാണോ എന്ന് ചോദിച്ചു. 

അവൻ ഇതെല്ലാം വിട്ടിട്ട് ഒരു കാര്യം മാത്രമേ എന്നോട് ചോദിച്ചു.

സാർ, അഗസ്ത്യമുനിയെ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്?

"എന്തുകൊണ്ടാണ് ഇങ്ങനെ ഒരു സംശയം പെട്ടെന്ന് വന്നത്, അദ്ദേഹം ശിവപുത്രൻ, മാത്രമല്ല ആദ്യത്തെ സിദ്ധൻ," എന്ന് പറഞ്ഞു ഞാൻ.

"ഇല്ല സാർ", അദ്ദേഹം ദൈവത്തിനും അപ്പുറമാണ്.

അന്നേദിവസം ഞാൻ എവിടെ താങ്കളെ കാണുവാൻ വന്നപ്പോൾ എൻറെ ഭാര്യക്ക് പ്രസവ വേദന കാരണം സഹിക്കുവാൻ പറ്റാതെ ഇരിക്കുകയായിരുന്നു. അപ്പോൾ ആരോ ഒരു സന്യാസിയും അദ്ദേഹത്തിൻ്റെ ഭാര്യയും വീടിനടുത്തു വന്നിരിക്കുന്നു. എൻറെ മക്കളെ മാറിനിൽകുവാൻ പറഞ്ഞിട്ട്, അവർ എൻറെ ഭാര്യയുടെ പ്രസവം നോക്കിയിരിക്കുന്നു. അവർ എൻറെ ഭാര്യയുടെ കൈയ് തൊട്ട നിമിഷം തന്നെ, എൻറെ ഭാര്യയ്കു വേദന അറിഞ്ഞില്ല. ഒരു വിധത്തിലും ഒരു കുറവും ഇല്ലാതെ കുഞ്ഞു ജനിക്കുകയും ചെയ്തു, മാത്രമല്ല എൻറെ ഭാര്യയുടെ ആരോഗ്യത്തിന് ഒരു കുഴപ്പവും ഇല്ല.

ഒരു അതിശയം കൂടെ നടന്നു.

വീട്ടിൽ മുൻവശം ഇരുന്ന ആ സന്യാസി ചില മരുന്നുകൾ ചെറിയ ചെറിയ സഞ്ചികളിൽ കൊടിത്തിട്ടുണ്ട്. പ്രസവാനന്തരം അവർ ഒരു പ്രേതോപഹാരവും സ്വീകരിക്കാതെ പോയിരിക്കുന്നു. ഇപ്പോൾ പറയുക വന്നത് അഗസ്ത്യ മുനിയും - ലോപമുദ്രയും അല്ലെ, എന്ന് വളരെ സന്തോഷത്തോടെ ചോദിച്ചു.

ആദ്യം എന്നിക്ക് ഇത് വിശ്വസിക്കുവാൻ സാധിച്ചില്ല. ഒരു വിധത്തിലും ഒരു സൗകര്യങ്ങളും ഇല്ലാതെ ആ ഗ്രാമത്തിൽ ഒരു സംബദ്ധവും ഇല്ലാതെ ഒരു സന്യാസി ദമ്പതികൾ വരേണ്ട ആവശ്യം എന്താണ്? അതും അല്ലാതെ ഒരു വിധത്തിലും പ്രത്യോപഹാരവും സ്വീകരിക്കാതെ അവർ പോയതും? കേട്ടപ്പോൾ അത് അഗസ്ത്യ മുനി തന്നെയാണ് എന്ന് തോന്നി. മാനസികമായി ആ അഗസ്ത്യ മുനികും - ലോപമുദ്രക്കും നന്ദി രേഖപ്പെടുത്തി.


എന്നെ തേടി വരുന്ന അഗസ്ത്യ മുനിയുടെ ജീവ നാഡി നോക്കുന്ന അത്ര പേർക്കും അഗസ്ത്യ ദമ്പതികൾ ഇത്തരം ഒരു അതിശയം നടത്തിയാൽ എത്ര മാത്രം ആനന്ദമായിരിക്കും? ചെയ്യരുതോ എന്ന് മനസ്സ് പറഞ്ഞു.
സിദ്ധാനുഗ്രഹം.............തുടരും!

No comments:

Post a Comment

Post your comments here................