07 December 2017

സിദ്ധാനുഗ്രഹം - 45
ഒരു യുവാവ് വളരെ ധിറുതിയിൽ ഓടി വന്നു. ശരീരം മൊത്തം വിയർത്തിരിക്കുന്നു, കണ്ണുകളിൽ ദുഃഖം കാണപ്പെട്ടു, വളരെ പാവപെട്ട കുടുംബത്തിൽ നിന്നും വന്നിരിക്കുകയാണ്. കാലിൽ ചെരുപ്പ് പോലും ഇടത്തെ കൊടും വെയിലിൽ വന്നിരിക്കുന്നു.

അവൻറെ അവസ്ഥ അറിഞ്ഞ ഞാൻ ആശ്വസിപ്പിച്ചു ഇരിക്കുവാൻ പറഞ്ഞു, തണുത്ത വെള്ളം കൊടുത്തു എന്തിനാണ് ഈ ധിറുതി? എന്ത് ചെയ്യണം എന്ന് ചോദിച്ചു.

എൻറെ അമ്മയ്ക്ക് സുഖമില്ല. അമ്മ ജീവിച്ചിരിക്കുമോ അതോ ഇല്ലയോ? അഗസ്ത്യ മുനിയോട് ചോദിച്ചു പറയുക? എന്ന് ചോദിച്ചു.

അമ്മയ്ക്ക് സംസാരിക്കുവാനോ, ഒട്ടും വയ്യാതിരിക്കുവാണെങ്കിൽ, ഇവൻ അമ്മയുടെ അടുത്തല്ലയോ ഇരിക്കേണ്ടത്. എന്തിനാണ് അമ്മയെ ഒറ്റയ്ക്കു വിട്ടിട്ടു ഇവിടെ ഓടിവന്നിരിക്കുന്നത് എന്ന് എനിക്കുള്ളിൽ ഒരു സംശയം ഉണ്ടായി.

"ശെരി, എന്തായാലും ജീവ നാഡി നോക്കാം എന്ന് കരുതി, നാഡിയിൽ നോക്കുവാൻ തുടങ്ങി. 

അഗസ്ത്യ മുനി വിവരിക്കുവാൻ തുടങ്ങി...........

ഇവൻറെ അമ്മയ്ക്കു ഇവൻ ഒരേ മകൻ, ചെറുപ്പത്തിൽ തന്നെ ഇവൻറെ അച്ഛൻ മരിച്ചുപോയി, മകനെ ഒരു നല്ല രീതിയിൽ വളർത്തുവാൻ വേണ്ടി ആ അമ്മ വളരെയധികം കഷ്ടപ്പെട്ടു.

എന്നാൽ ഇവനോ .......

അച്ഛനില്ലാതെ മകനായി വളരെ വാത്സല്യത്തോടെ വളർന്നതുകൊണ്ടു ഏതൊക്കെ ദുശീലങ്ങൾ അവൻ പഠിക്കുവാൻ പാടുള്ളതല്ലോ അതൊക്കെ അവൻ ശീലിച്ചു. പഠിത്തത്തിൽ ഒട്ടും ശ്രദിക്കാത്തെ  അവൻറെ കൂട്ടുകാരോടൊപ്പം കറങ്ങിനടന്നു.

ആ അമ്മയ്ക്കു ഇത് വളരെയധികം മാനസിക വിഷമം ഉണ്ടാക്കി. എത്രയോ തവണ പറഞ്ഞിട്ടും ഇവൻ കേൾകാത്തതുകൊണ്ടു പിന്നീട് ഇതിനെ കുറിച്ച് പറയാതെയായി.

പ്രായപൂർത്തിയായ ഒരു ചെറുപ്പക്കാരനായി ഇവൻ. ആ സമയം അവിടെയുള്ള ഒരാൾ അവൻറെ അമ്മയോട് പറഞ്ഞു ഇവനെ കല്യാണം കഴിച്ചു കൊടുക്കുകയാണെങ്കിൽ ഇതൊക്കെ ശെരിയാകും, ഇത് പ്രകാരം പലരോടും ഇവനെ കുറിച്ച് പറയുകയും, പല വിധത്തിലുള്ള കള്ളം പറഞ്ഞു ഒരു വിവാഹം നടത്തുവാൻ അവർ ശ്രമിച്ചു. അവസാനം ഒരു സൗദര്യവതിയായ യുവതിയെ കണ്ടുപിടിച്ചു ഇവൻറെ കല്യാണം നടത്തിവച്ചു.

വിവാഹം നടന്നുകിട്ടുന്നത് വളരെ ക്ഷമയോടെ ഇരുന്നവൻ, വിവാഹത്തിന് ശേഷം അവൻറെ കൂട്ടുകെട്ട് വളരെയധികം വർധിച്ചു, മാത്രമല്ല അവരൊക്കെ നല്ല രീതിയിൽ അല്ലാത്തവരുമായിരുന്നു.  പോലീസ് ഇവനെ തേടി പലപ്പോഴായി വീട്ടിൽ വരാൻ തുടങ്ങി. 

ഇവൻറെ സ്വഭാവത്തിലും - ചീത്ത കൂട്ടുകെട്ടിലും അപ്രീതിയായ ഇവൻറെ ഭാര്യ ഒരു ദിവസം ആരോടും പറയാതെ തൻറെ വീട്ടിലേക്കു പുറപ്പെട്ടു. തൻറെ ഭാര്യ വീടുവിട്ടു പോയതിനു കാരണം അവൻറെ അമ്മയാണ് എന്ന് കരുതുകയും, അവരെ ഒരു വീണ്ടുവിചാരമില്ലാത്ത അടിക്കുവാൻ തുടങ്ങി. അതിൻറെ ഉച്ചസ്ഥിതിയാണ് ഇന്ന് നടന്നിരിക്കുന്നത്. ഒരു ഇരുമ്പ് വടി മൂലം ഇവൻറെ അമ്മയെ ഇവൻ അടിച്ചിരിക്കുന്നു. അവർ ഇപ്പോൾ ആശുപത്രിയിൽ മരണത്തോട് പോരാടിക്കൊണ്ടിരിക്കുകയാണ്. സ്വന്തം അമ്മയെ ഇങ്ങനെ ഒരു അവസ്ഥയിൽ വിട്ടലോ, തൻറെ ഭാര്യയും വീട് വിട്ടു പോയല്ലോ എന്ന അവസ്ഥയിൽ ഇപ്പോഴാണ് ഇവന് ജ്ഞാനം വന്നിരിക്കുന്നത്. ആരോ പറഞ്ഞു, അതിൻ പ്രകാരം അഗസ്ത്യ മുനിയോട് അനുഗ്രഹ വാക്ക് കേൾക്കുവാൻ വന്നിരിക്കുകയാണ് ഇവൻ, വന്നിരിക്കുന്നവൻറെ ജീവിതത്തെ കുറിച്ച് പറഞ്ഞ അഗസ്ത്യ മുനി, ഇന്ന്  മുതൽ ഇവൻ നന്നാകും എന്ന് പറഞ്ഞു, തൻറെ അമ്മയുടെ ജീവൻ രക്ഷിക്കുവാൻവേണ്ടി ഉടൻ തന്നെ മദ്ധ്യം ഉപയോഗിക്കുന്നത് നിറുത്തണം. ദിവസവും മുരുകന്റെ സന്നിധിയിൽ ചെന്ന് 5 മുഖം ദീപം കത്തിക്കുക. ഒരു ജോലിയിൽ ഉടൻ തന്നെ കയറണം. പിരിഞ്ഞു പോയ ഭാര്യ വീണ്ടും വരാൻ തൻറെ ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും പിരിഞ്ഞു വരണം. അതോടൊപ്പം കുലദൈവം ക്ഷേത്രത്തിൽ ആഴ്ച്ച തോറും പോയി ശുദ്ധമായ നെയ് കൊണ്ടുള്ള ഒരു ദീപം കത്തിക്കണം, ചെയ്യുമോ? എന്ന് അഗസ്ത്യ മുനി ചോദിച്ചു .

"തീർച്ചയായും ചെയ്യാം", എന്ന് അവൻ പറഞ്ഞു.

അഗസ്ത്യ മുനിയുടെ വാക്കുകൾ കള്ളമാകാതെ ഇരിക്കണമെങ്കിൽ, മുകളിൽ പറഞ്ഞ പ്രാർത്ഥനകൾ മുടക്കാതെ ചെയ്യുക. ഇല്ലെങ്കിൽ നിൻറെ അമ്മയുടെ ജീവിത്തിനു ഞാൻ ഒരു ഉത്തരവാദിത്തം എടുക്കില്ല, പിരിഞ്ഞു പോയ നിൻറെ ഭാര്യ തിരിച്ചുവരില്ല, എന്ത് പറയുന്നു? എന്ന് ഒരു കണ്ടിഷൻ ഇട്ടു.

സാർ, അങ്ങനെ പറയരുതേ, ഇപ്പോഴാണ് എനിക്ക് തന്നെ ബുദ്ധിവന്നത്. പോലീസിന് ഭയന്ന് ജീവിക്കുന്നതിനുപകരം അഗസ്ത്യ മുനിയുടെ വാക്കുകൾ അനുസരിച്ചു നല്ലവനായി നടന്നു കാണിക്കും, എനിക്ക് എന്റെ ഭാര്യയുടെ ജീവനാണ് വലുതു. കുഞ്ഞുങ്ങൾ വേണം എന്ന് കൈകൂപ്പി കണ്ണീരോടെ എന്നോട് അനുമതി ചോദിച്ചതിന് ശേഷം വീണ്ടും അമ്മയെതേടി അവൻ ഓടുവാൻ തുടങ്ങി.

രണ്ട് മാസത്തിന് ശേഷം..........

അഗസ്ത്യ മുനി പറഞ്ഞതുപോലെ എല്ലാം ചെയ്തുകഴിഞ്ഞപ്പോൾ പിരിഞ്ഞുപോയ അവൻറെ ഭാര്യയും അവനെ തേടി അവിടെയെത്തി. ഇതിനുള്ളിൽ അവൻ ഒരു വലിയ കമ്പനിയിൽ ദിവസ തൊഴിൽ എന്ന മാർഗത്തിൽ ജോലിയിൽ കയറി. ജീവന് വേണ്ടി പോരാടിക്കൊണ്ടിരുന്ന അവൻറെ അമ്മ രക്ഷപെട്ടു. എന്നിരുന്നാലും പണ്ടത്തെപോലെയില്ല, എന്നിരുന്നാലും അഗസ്ത്യ മുനി പറയുന്നതുപോലെ തൻറെ മകൻ വരുന്നല്ലോ എന്ന സന്തോഷത്തിൽ ഇരുന്നു. 

ഒരു ദിവസം അവൻ അവൻറെ അമ്മയെയും, ഭാര്യയെയും കൂട്ടി ജീവനാഡി നോക്കുവാൻവേണ്ടി വന്നു.  "മൂന്ന് വർഷമായി, ഞങ്ങൾക്ക് എന്തുകൊണ്ടാണ് സന്താന സൗഭാഗ്യം ഇല്ലാത്തത് എന്ന് ചോദിച്ചു. അപ്പോൾ ഇവൻ വളരെയധികം മാറിയിരിക്കുന്നു. ഒരു ദൈവീക തെളിച്ചം മുഖത്തിൽ കാണപ്പെട്ടു, ഇന്നേക്ക് 9 മാസത്തിൽ നിൻറെ ഭാര്യ ഗർഭിണിയാകും, ഭയപ്പെടേണ്ട എന്ന് അഗസ്ത്യ മുനി അനുഗ്രഹിച്ചു.

എന്നാൽ ഡോക്ടർ അവന് ഒരു അച്ഛനാകുവാൻ കഴിയില്ല എന്ന് പറഞ്ഞിരുന്നു. ഇതു കാരണം മനസ്സ് ഉടഞ്ഞാണ് അവൻ കേട്ടത് എന്ന് എനിക്ക് പോലും പിന്നീടാണ് അറിയുവാൻ സാധിച്ചത്.

അപ്പോൾ അവൻറെ അമ്മ എന്നോട് പറഞ്ഞു, എൻറെ മകന് ഒരു കുഞ്ഞു വേണം. അഗസ്ത്യ മുനിയുടെ അനുഗ്രഹം ലഭിക്കുകയാണെങ്കിൽ എൻറെ ജീവൻ എടുത്തുകൊള്ളട്ടെ, എന്നിട്ട് എൻറെ മരുമകളുടെ വയറ്റിൽ ഞാൻ തന്നെ ജനിക്കണം, എന്ന് അവർ നിറഞ്ഞ കണ്ണീരോടെ പറഞ്ഞു.

ആ അമ്മയുടെ പ്രാർത്ഥനയ്ക്ക്  അഗസ്ത്യ മുനി അനുഗ്രഹിച്ചു. ഒരു ചൊവ്വാഴ്ച ദിവസം, അന്ന് ഷഷ്ഠിയുമായിരുന്നു.

ആ യുവാവ് ഓടി വന്നു, എൻറെ അമ്മയ്ക്ക് ഒട്ടും വയ്യ, നിങ്ങൾ തന്നെ എൻറെ അമ്മയെ സഹായിക്കണം എന്ന് വളരെ പരിഭ്രാണ്ടിയിൽ അവിടെ വന്നു.

ഉടൻ തന്നെ വീട്ടിൽ ചെല്ലുക, ഷഷ്ഠി കവചം മൂന്ന് പ്രാവശ്യം ഒരുവിടുക, അമ്മയുടെ തല നിൻറെ മടിയിൽ വച്ചുകൊള്ളുക. അവളുടെ ആത്മാവ് ശാന്തിയടയട്ടെ. ഇന്ന് മുതൽ പത്താമത്തെ മാസം ഒരു പെൺകുട്ടി നിനക്ക് പിറക്കും, അത് നിൻറെ അമ്മയുടെ മറ്റൊരു ജന്മയായിരിക്കും എന്ന് പറഞ്ഞു അഗസ്ത്യ മുനി.

അഗസ്ത്യ മുനിയുടെ അനുഗ്രഹമൂലം അവന് ഒരു പെൺകുട്ടി ജനിച്ചു. ഇപ്പോൾ അവൻ തൻറെ അമ്മയെ കുഞ്ഞിൻറെ രൂപത്തിൽ കണ്ടുവരുന്നു.


സിദ്ധാനുഗ്രഹം.............തുടരും!No comments:

Post a Comment

Post your comments here................