01 February 2018

സിദ്ധാനുഗ്രഹം - 51"മുൻ ജന്മ പാപം എന്ന് പറഞ്ഞു മാത്രം ഞങ്ങളോട് പരിഹാരം ചെയുവാൻ പറയരുത്. അങ്ങനെ ചെയ്തു മടിത്തിരിക്കുകയാണ്, വേറെ ഏതെങ്കിലും കർമ്മങ്ങൾ ചെയ്യണമെങ്കിൽ പറയുക, ഞങ്ങൾ ചെയ്യുവാൻ തയ്യാറാണ്." എങ്ങനെയെങ്കിലും ഞങ്ങളുടെ കഷ്ട കാലം മാറിയാൽ മതി. എന്ന് വളരെ സങ്കടത്തോടെ പറഞ്ഞു എൻറെ മുന്നിൽ ഇരുന്നു ഒരു മദ്ധ്യവയസ്സു പ്രായം വരുന്ന പെൺകുട്ടി.

"അങ്ങനെ എന്താണ് ഒരു കഷ്ടതയാണ്," നിങ്ങൾക് ഉള്ളത്?

നല്ല ഉദ്യോഗത്തിൽ  ഇരുന്ന എൻറെ ഭർത്താവിന് പെട്ടെന്ന് ജോലിയിൽ നിന്നും പിരിച്ചുവിട്ടിരിക്കുന്നു. രണ്ടാമത് നല്ല രീതിയിൽ പഠിച്ചുകൊണ്ടിരുന്ന എൻറെ മകൻ ഏതോ പിത്തുപിടിച്ചതുപോലെ വീട്ടിൽ ഇരുന്ന് ഏതോ വെറുത്തതുപോലെ നോക്കി സ്വന്തമായി ചിരിച്ചുകൊണ്ടിരിക്കുന്നു. കോളേജിലും പോകുന്നില്ല. 

"പിന്നീട്?"

എൻറെ ഒരേ മകൾ പവിത്ര നന്നായി ഇരുന്നു, മാത്രമല്ല മിടുക്കിയായ പെൺകുട്ടിയാണ് അവൾ. വീട്ടിൽ നിന്ന് ജോലിക്ക് പോക്കില്ല. ഒറ്റയ്ക് ഹോസ്റ്റലിൽ നിന്ന് മാത്രമേ ജോലിക്ക് പോകുകയുള്ളു എന്ന്, വീട് വിട്ടു ഒറ്റയ്ക്കു താമസം തുടങ്ങി. എനിക്ക് വട്ടു പിടിച്ചതുപോലെയാണ് ഇരിക്കുന്നത്, ഞങ്ങളുടെ സമ്പത്, എല്ലാം പെട്ടെന്ന് ഉണ്ടായ ഒരു കടം കാരണം കുറഞ്ഞ വിലയിൽ വിൽകേണ്ടിവന്നു. അങ്ങനെയിരിന്നിട്ടും കടം അടഞ്ഞു തീർന്നിട്ടില്ല, എന്ന് എല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീരുന്നതോടെ, കരയുകയും ചെയ്തു.

അവരുടെ അവസ്ഥ ദുർബലമായിരുന്നു, മാത്രമല്ല കേൾക്കുവാൻ വളരെ വിഷമമായിരുന്നു.

"ഞാൻ ഒരാൾക്കുവേണ്ടി, ഇതിനകം തന്നെ കടം വാങ്ങി പല ലക്ഷം രൂപ ജ്യോതിഷത്തിനായി, പരിഹാരത്തിനായി ചിലവുചെയ്തിരിക്കുന്നു. ഇതിനപ്പുറം എൻറെ പക്കം വിൽക്കുന്നതിനായി ഒന്നും തന്നെയില്ല എന്ന് അവർ പറഞ്ഞു.

"തങ്ങളുടെ ഭർത്താവിന് എങ്ങനെയാണ് ജോലി പോയത്?"

ആരോ ചെയ്ത തെറ്റ് ഇദ്ദേഹത്തിൻറെ പേരിൽ എഴുതപ്പെട്ടു. പണം തെറ്റായി നിർവ്വഹണം ചെയ്തു എന്ന് പറഞ്ഞു ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഇതായിരുന്നു ഞങ്ങളുടെ കുടുബത്തിൽ ഉണ്ടായ ആദ്യത്തെ സംഭവം.

നിങ്ങളുടെ മകന് എന്ത് പറ്റി?

കോളേജിൽ പോയിട്ട് വന്നു. അത്ര മാത്രമേ അറിയൂ. അടുത്ത ദിവസം മുതൽ അവൻ കോളേജിൽ പോയിട്ടില്ല. ഒരു ഭ്രാന്തനെപോലെ അവൻ സ്വന്തമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ആഹാരം പോലും കഴിക്കുന്നില്ല. കുളിക്കുകയും ഇല്ല. ഉടുത്തിരിക്കുന്ന വസ്ത്രം പോലും മാറ്റുന്നില്ല. എന്ത് ചോദിച്ചാലും ഉത്തരം പറയുകയില്ല. എത്രയോ വൈദ്യം ചെയ്തു നോക്കി. നാളെ ദിവസം എട്ട് മാസം മാകും, അവൻ ഈ അവസ്ഥയിൽ ആയിട്ട്. കോളേജിൽ പോയ അവന് എന്താണ് സംഭവിച്ചത്? എന്ത് കൊണ്ടാണ് ഞങ്ങൾക്ക് ഇങ്ങനെ സംഭവിക്കുന്നത്? എന്ന് ചോദിച്ചു അവർ വീണ്ടും കരഞ്ഞു, കുറച്ചു നേരം ഞാൻ മൗനമായി ഇരുന്നു.

എൻറെ മകൾ കൈ നിറയെ സമ്പാദിക്കുന്നു. അവൾ കാരണമാണ് ഞങ്ങളുടെ കുടുബം മുന്നോട്ടു പോകുന്നത്. കൂടെയിരുന്നു കുടുബത്തിലുള്ള ഉത്തരവാദിത്വം എടുക്കും എന്ന് ഞാൻ വിശ്വസിച്ചു. എന്നാൽ അവളോ, ഈ വീട്ടിൽ ഇരുന്നാൽ സ്വസ്ഥത ലഭിക്കുകയില്ല എന്ന് പറഞ്ഞു വീട് വിട്ടിട്ട് ആറ് മാസമാകുന്നു. എൻറെ കുടുബത്തിൽ ആരെങ്കിലും മന്ത്രവാദം ചെയ്തിരുക്കുകയാണോ, എന്ന് ചോദിച്ചു ആവർ.

അഗസ്ത്യ മുനി പൊതുവാകെ മന്ത്രവാദത്തിൽ വിശ്വസിക്കുകയില്ല. അതിനായി അഥർവ്വ വേദത്തിൽഉള്ള ശക്തികളെ കുറവ് പറയുകയും ഇല്ല. എന്നാൽ ഇവർ പറഞ്ഞതുവച്ചു നോക്കുമ്പോൾ ഇത് മന്ത്രവാദമായി തന്നെയാണ് എനിക്കും തോന്നുന്നത്. 15 നിമിഷം അഗസ്ത്യ മുനിയെ നോക്കി ശക്തമായി പ്രാർത്ഥന ചെയ്തു, അതിന് ശേഷം ജീവ നാഡിയിൽ നോക്കി. 

"പെട്ടെന്ന് തിരിക്കട്ടെ ഇവൾ, അവളുടെ വീട്ടിലേക്കു. രണ്ട് ദിവസത്തിന് ശേഷം രാവിലെ അഗസ്ത്യ മുനിയെ നോക്കി വരട്ടെ". എന്ന് തന്നെയാണ് മാറി - മാറി വന്നതല്ലാതെ വേറെ പുതിയ ഒരു വാർത്ത പോലും എൻറെ കണ്ണിൽ പെട്ടില്ല.

"'അമ്മ നിങ്ങൾക്കായി ഒരു വർത്തപോലും അഗസ്ത്യ മുനിയിൽ നിന്നും ഇന്നേ ദിവസം വന്നിട്ടില്ല. എന്നാൽ തത്സമയം തന്നെ വീട്ടിൽ പോകുവാൻ പറയുന്നു. രണ്ട് ദിവസത്തിന് ശേഷം വരുക. അഗസ്ത്യ മുനി തീർച്ചയായിട്ടും അനുഗ്രഹവാക്കു തരും," എന്ന് പറഞ്ഞു അവരെ വീട്ടിലേക്ക് അയക്കുന്നതിൽ ഏർപ്പെട്ടു.

എന്നാൽ അവരോ അവിടം വിട്ടു പോകുന്നതിൽ നിരസിച്ചു. വീട്ടിൽ പോയി ഞാൻ എന്ത് ചെയുവാൻ പോകുന്നു. ഇവിടെ തന്നെ എത്ര നേരം വേണമെങ്കിലും ഇരുന്ന് ജീവ നാഡി നോക്കിയതിന് ശേഷമേ പോകുകയൊള്ളു എന്ന് അവർ പറഞ്ഞു. 

അഗസ്ത്യ മുനി പറയുകയാണെങ്കിൽ അതിൽ എന്തെങ്കിലും ഒരു കാരണം കാണും. ദയവ് ചെയ്തു വീട്ടിൽ പോകുക. വേറെ ഒരു സ്ഥലത്തും ചെല്ലാതെ നേരെ വീട്ടിൽ തന്നെ പോകുക. എന്ന് വളരെ നിർബന്ധപൂർവം അവരോട് പറഞ്ഞു. ഇത് എനിക്ക് തന്നെ വളരെ സങ്കടപൂർവമായിരുന്നു.

എന്നാൽ അവരാണെങ്കിൽ വായിൽ വന്നതൊക്കെ പറയുവാൻ തുടങ്ങി. എനിക്ക് എന്ത് ചെയ്യണം എന്ന് മനസ്സിലായില്ല.

അഗസ്ത്യ മുനിയിൽ തന്നെയായിരുന്നു എനിക്ക് കോപം വന്നത്. എനിക്ക് എന്തിനാണ് ഈ കുറ്റപ്പെടുത്തൽ കേൾക്കേണ്ടത്. എന്തിനാണ് ഇത്തരം ഉള്ള വാക്കുകൾ കേൾക്കേണ്ടത്, എന്ന് ഓർത്തു മനസ്സ് ഉടഞ്ഞുപോയി.

അവർ വളരെ ദുഃഖത്തിലും, ദേഷ്യത്തിലും അവിടെ വിട്ടു പോയത് എല്ലോരും കണ്ടത് സത്യം തന്നെ. ഇതിനപ്പുറം എന്നെ നോക്കി അന്നേ ദിവസം വരുന്നവർക്ക് ജീവ നാഡി നോക്കുന്നതിൽ ഒട്ടും ആഗ്രഹമില്ലായിരുന്നു.

4 മണിക്കൂറിന് ശേഷം.

ആ മധ്യവയസ്സായ പെൺകുട്ടിയിൽ നിന്നും എനിക്കൊരു ഫോൺകാൾ വന്നു! നേരിട്ട് ശാസിച്ചതല്ലാതെ ടെലിഫോണിൽ കൂടി എന്നെ ശാസിക്കുവാൻപോകുന്നു എന്ന് കരുതി ഫോൺ എടുത്തു.

സാർ, എന്നെ മാപ്പാക്കണം, അറിയാതെ ഞാൻ താങ്കളെയും ശാസിച്ചു. അഗസ്ത്യ മുനിയെയും ശാസിച്ചു. ഞാൻ അപ്പോൾ തന്നെ വീട്ടിൽ എത്തിയിരുന്നില്ലെങ്കിൽ, ഉറക്കഗുളിക കഴിച്ചു ജീവനുവേണ്ടി പോരാടിക്കൊണ്ടിരുന്ന എൻറെ മകനെ രക്ഷിക്കുവാൻ സാധിക്കാതെ പോയിരുന്നേനെ. ഇതിന് ഞാൻ അഗസ്ത്യ മുനിയോട് നന്ദി രേഖപ്പെടുത്തുന്നു എന്ന് അവർ പറഞ്ഞു.

അവരുടെ സംസാരത്തിൽ നിന്നും അവർ ഒരു വലിയ ആഘാതത്തിൽ നിന്നും വന്ന സന്തോഷം അറിയുവാൻ സാധിച്ചു. 

മകൻ ഏതോ വിരക്തിയിൽ ആത്മഹത്യ ചെയുന്ന പ്രവണതയിൽ ഉറക്കഗുളിക അളവിന് കൂടുതലായി കഴിച്ചിട്ട്, മയങ്ങി കിടക്കുന്നതു അഗസ്ത്യ മുനി അറിഞ്ഞിട്ടു, അവൻറെ ജീവൻ രക്ഷിക്കുവാൻ വേണ്ടി അവൻറെ അമ്മയെ ഉടൻ തന്നെ അയച്ചിരിക്കുന്നു. എന്നിരുന്നാലും അവൻ നല്ല രീതിയിൽ സുഖം പ്രാപിക്കുവാൻ 48 മണിക്കൂർ എടുക്കും എന്ന് ഡോക്ടർ പറഞ്ഞിരിക്കുന്നതാൽ, രണ്ട് ദിവസത്തിന് ശേഷം മകനോടൊപ്പം വരുന്നതിന് വേണ്ടി അവർ പറയുകയുണ്ടായി.

അഗസ്ത്യ മുനിക് ഞാനും നന്ദി രേഖപ്പെടുത്തി.

മൂന്ന് ദിവസത്തിന് ശേഷം.

അവർ, മകനോടൊപ്പം എന്നെ കാണുവാൻ വേണ്ടി വന്നു. കാലിൽ വീണു അവരുടെ മകൻ അനുഗ്രഹം മേടിച്ചു. എന്തിനാണ് ഈ കഷ്ടകാലം. അത് എപ്പോൾ നിവർത്തിയാകും എന്നത് മാത്രം അഗസ്ത്യ മുനി പറഞ്ഞാൽ മതി. അതിനായിട്ട് എന്ത് പ്രാർത്ഥന വേണമെങ്കിലും ചെയുവാൻ തയ്യാർ, എന്ന് പറഞ്ഞു അവർ. അഗസ്ത്യ മുനിയോട് അനുമതി ചോദിച്ചു ജീവ നാഡി നോക്കുവാൻ തുടങ്ങി.

അവളുടെ ഭർത്താവ് കൈക്കൂലി വാങ്ങി ശീലിച്ചുപോയവർ. അദ്ദേഹത്തിന് ഒരു ദിവസം ഒരു രൂപയെങ്കിലും കൈക്കൂലി മേടിച്ചില്ലെങ്കിൽ വീട്ടിൽ തിരിച്ചു വരാൻ പോലും ഇഷ്ടപ്പെടില്ല. ഇത്രയ്ക്കു ആ വലിയ കമ്പനിയിൽ കൈക്കൂലി ഒന്നും ലഭിച്ചില്ലെങ്കിൽ, ഓഫീസിലുള്ള ഏതെങ്കിലും ഒരു സാധനം, കുറഞ്ഞത് ഒരു മൊട്ടുസൂചിയെങ്കിലും പോക്കറ്റിൽ സൂക്ഷിച്ചുവയ്ക്കും. അങ്ങനെയുള്ള അദ്ദേഹത്തിന് ഒരു വളരെ പ്രധാനപ്പെട്ട ഒരാൾ ഒരു പ്രധാനമായ കാര്യം ചെയ്യുവാനുള്ള വില ഇട്ടപ്പോൾ "നീലകൽ" ഡയമണ്ട് പതിച്ച ഒരു മോതിരം സമ്മാനമായി കൊടുത്തു.

സാധാരണ ഒരു മുട്ടുസൂചി പോലും വിടാതെ കൊണ്ട് വരുന്ന അദ്ദേഹത്തിന് ഒരു "നീലകൽ" ഡയമണ്ട് പതിച്ച മോതിരം ലഭിച്ചാൽ വെറുതെ വിടുമോ? സന്തോഷത്തോടെ വാങ്ങി തൻറെ കാൽ ഡ്രെസ്സിൽ മറച്ചു വച്ചു. ആ "നീലക്കൽ" മോതിരം എങ്ങനെ വളരെ ക്രൂരമായ ഫലം തരുമെന്ന് അദ്ദേഹം വിശ്വസിച്ചില്ല. അറിഞ്ഞിരുന്നാൽ അത് കൊടുത്ത അദ്ദേഹത്തിന് തന്നെ തിരിച്ചുകൊടുത്തിരിക്കും. അല്ലെങ്കിൽ ദൂരെ എറിഞ്ഞിരിക്കും. ആ ഡയമണ്ട് മോതിരം എപ്പോൾ കൈ നീട്ടി വാങ്ങിയോ, ആനിമിഷത്തിൽ നിന്ന് അദ്ദേത്തിനു ചീത്ത സമയം ആരംഭിച്ചിരിക്കുന്നു. 

ആ ഡയമണ്ട് മോതിരം കൊടുത്ത വ്യക്തിയെ കുടുക്കുവാനായി തെറ്റായ രീതിയിൽ ഇറങ്ങി പിടിക്കപ്പെട്ടു. സ്ഥാനം പോയി, അപ്പോളെങ്കിലും അദ്ദേഹം ഓർത്തിരിക്കണം. എന്തുകൊണ്ടാണ് തൻറെ സ്ഥാനം പോയത് എന്ന് അദ്ദേഹം ആലോചിച്ചതുമില്ല വിധിയും അദ്ദേഹത്തെ ആലോചിക്കുവാൻ സമ്മതിച്ചില്ല.

വീട്ടിൽ വച്ചിരുന്ന ആ നീലകൽ മോതിരം നിങ്ങളുടെ മകൻ ഒരു ദിവസം അണിഞ്ഞു. അന്ന് മുതൽ അവൻറെ ബുദ്ധിയും ഭ്രമിച്ചു.

ഒരു ഭ്രാന്തനെപോലെ ആയി. അതിൻറെ ഉച്ചഘട്ടമായിരുന്നു അവനെ ആത്മഹത്യക് പ്രേരിപ്പിച്ചത്. നന്നായി ജീവിച്ചുകൊണ്ടിരുന്ന അവരുടെ സമ്പത്തുകൾ, വീട്, വസ്തുക്കൾ, വാഹനങ്ങൾ എല്ലാം, ആ നീലകൽ മോതിരം കാരണം നഷ്ടമായി. എപ്പോൾ നിങ്ങളുടെ മകളെ വീട്ടിൽ ഇരിക്കുവാൻ സമ്മതിക്കാതെ കുടുംബത്തെ വിട്ട് പുറത്തു തുരത്തിയിരിക്കുന്നു എന്ന് പറഞ്ഞ അഗസ്ത്യ മുനി, ആ നീലകൽ ഡയമണ്ട് മോതിരത്തെ തല ചുറ്റി എറിയുക. ജീവിതം വീണ്ടും വസന്തപരമായിരിക്കും, എന്ന് പറഞ്ഞ അഗസ്ത്യ മുനി, ഇത് മുൻജന്മ കർമമൂലമാണോ അതോ ഇത്‌ ഈ ജന്മത്തിൽ ചെയ്ത തെറ്റാണോ? എന്നത് ഈ പെൺകുട്ടി തന്നെ തീരുമാനിക്കട്ടെ. എന്ന് ആ ഡയമണ്ട് മോതിര കഥയെ വളരെ അത്ഭുതമായി പറഞ്ഞു.

അഗസ്ത്യ മുനി പറഞ്ഞത് അത്രയും ശെരി എന്ന് പിന്നീട് എന്നെ കാണുവാൻ വന്ന ആ പെൺകുട്ടിയും, അവരുടെ ഭർത്താവും സമ്മതിച്ചു. അലമാരിയിൽ  വച്ചിരിരിക്കുന്ന ആ ഡയമണ്ട് മോതിരത്തിൻറെ വില 4 ലക്ഷമാണെങ്കിലും അത് 40 ലക്ഷം രൂപ വരുന്ന കുടുബ സമ്പത്തെ ഇല്ലാതാക്കിയിരിക്കുന്നു. ഇപ്പോൾ അത് ചവറുകളുടെ ഇടയിൽ കിടക്കുകയാണ്.

എന്നാൽ, മോതിരത്തെ അന്ന് വലിച്ചെറിഞ്ഞത്തിന് ശേഷം മുന്നോട്ടു നോക്കുന്ന കുടുംബം സന്തോഷത്തിൽ ആണ് എന്നത് മാത്രം സത്യം.


സിദ്ധാനുഗ്രഹം.............തുടരും! 


No comments:

Post a Comment

Post your comments here................