22 February 2018

സിദ്ധാനുഗ്രഹം - 53




നാഡി നോക്കുവാൻ വരുന്നവരിൽ ഭൂരിപക്ഷം ജനങ്ങളും അവർ - അവർ ചെയ്ത തെറ്റുകൾ പറഞ്ഞു പരിഹാരം കേൾക്കാറില്ല. അത് അങ്ങനെ തന്നെ മറിച്ചു വയ്ക്കുകയും താളിയോലയിൽ നിന്നും ഏതെങ്കിലും പുതിയ ഒരു സന്ദേശം ലഭിക്കില്ലേ? അഗസ്ത്യ മുനി ഏതെങ്കിലും ഒരു അതിശയം നടത്തില്ലേ? എന്ന് തന്നെയാണ് ചോദ്യങ്ങൾ ചോദിക്കുന്നത്.

ഇത് മാത്രമല്ലാതെ ഒരു ചിലർ എൻറെ പേര് എന്താണെന്നും? എൻറെ ഭാര്യ ഇപ്പോൾ എവിടെയാണുള്ളത് എന്നും? ചോദിക്കാറുണ്ട്. ഇവർ അഗസ്ത്യ മുനിയെ പരീക്ഷിക്കുവാൻ വേണ്ടി ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദികുന്നത്താൽ, അഗസ്ത്യ മുനിയും അവർക്കായി ഒരു അധ്യക്ഷനെപോലെ അതുപോലെ ഉത്തരവും പറയാറുണ്ട്.

അഗസ്ത്യ മുനി പറയുന്ന ഈ ഉത്തരം സത്യത്തിനു ഒരു മറവായിരിക്കും. എന്നാൽ അവരെ ഒരു ചില സമയം കളിയാക്കുകയും ചെയ്യാറുണ്ട്. അവർ അഗസ്ത്യ മുനിയോടോ അതോ എന്നിലോ കോപം കൊള്ളാൻ സാധിക്കാറില്ല. അങ്ങനെ തന്നെ അവർ കോപിഷ്ഠരാകുകയാണെങ്കിൽ അഗസ്ത്യ മുനിയുടെ ചില വാക്കുകളാൽ അവർക്കു അതിനുള്ള തക്ക ശിക്ഷയും ലഭിക്കാറുണ്ട്, പിന്നീട് ഒട്ടും എനിക്കുവാൻ പോലും സാധിക്കാതെയും ആകാറുണ്ട്.

അന്നും എന്നെ കാണുവാൻ വന്ന ഒരു സ്ത്രീ എന്നോട് വളരെ സാവധാനം ചോദിച്ചു. എൻറെ ഭർത്താവിനെ കഴിഞ്ഞ രണ്ട് വർഷമായി കാണുവാൻ സാധിച്ചിട്ടില്ല. അദ്ദേഹം എവിടെയാണ് ഉള്ളത് എന്ന് കണ്ടുപിടിച്ചു തരണം എന്ന്.

ഇങ്ങനെ പറയുമ്പോൾ ആ സ്ത്രീക്കാണെങ്കിൽ ഒരു വിധത്തിലുള്ള ഭയമോ, ഉത്കണ്ഠയോ ഇല്ല, ഇത്  എന്നെ സങ്കടപ്പെടുത്തി.

എന്തെല്ലാം പരിശ്രമങ്ങളനു താങ്കൾ എടുത്തുട്ടുള്ളത്?

എല്ലാം പരിശ്രമങ്ങളും നടത്തിയിരിക്കുന്നു. ഒന്നും സഫലമായില്ല. അഗസ്ത്യ മുനി തന്നെ എൻറെ ഭർത്താവിനെ കണ്ടുപിടിച്ചു തരേണ്ടത് എന്ന് ഒരിക്കൽ കൂടി വളരെ സാവധാനമായി പറഞ്ഞു.

ഭർത്താവിനെ കണ്ടു പിടിക്കും പരിശ്രമത്തിൽ അലഞ്ഞു തിരിഞ്ഞു മനസ്സ് നൊന്തു വിരക്തിയുടെ ഉച്ചഘട്ടത്തിൽ എത്തിയ മനസികനിലയാണ് ഇത്. അതുകൊണ്ട് തന്നെയാണ് ഇതുപോലെ സംസാരിക്കുന്നതു.......എന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു.

അഗസ്ത്യ മുനിയുട ജീവ നാഡിയിൽ നോക്കി.

"ഈ വന്നിരിക്കുന്ന സ്ത്രീമൂലം അഗസ്ത്യ മുനിക്ക് 'ശുദ്ധി' വേണ്ടിയിരിക്കുന്നു. അതുകൊണ്ട് 13 ദിവസത്തിന് ശേഷം അഗസ്ത്യ മുനിയെ കാണുവാൻ വരുക, എന്ന് മാത്രമേ അനുഗ്രഹ വാക്ക് വന്നത് എന്ന് അല്ലാതെ മറ്റൊരു വിവരങ്ങളും അഗസ്ത്യ മുനിയിൽ നിന്നും വന്നില്ല.

"ശുദ്ധിയെ" കുറിച്ച് പറയാതെ ഇന്നേ ദിവസം നല്ലതല്ല, താങ്കൾ 13 ദിവസത്തിന് ശേഷം വരുക, അഗസ്ത്യ മുനി എന്താണ് പറയുന്നത് എന്ന് ഞാൻ ചോദിച്ചു പറയാം. എന്ന് അവരോടു പറഞ്ഞു വിട്ടു.

13 ദിവസതെ ശുദ്ധി വേണ്ടിയിരുന്നതാൽ  ആർക്കും അഗസ്ത്യ മുനിയുടെ അനുഗ്രഹ വാക്ക് ലഭിക്കാതെ പോയി. എനിക്കും ഒരു ചെറിയ വിശ്രമം ലഭിച്ചല്ലോ എന്ന് കരുതി സന്തോഷപ്പെട്ടു. 

വളരെ അടുത്ത ചില കൂട്ടുകാർ വിളിച്ചതുകാരണം തിരുപ്പതിയിൽ ചെന്നപ്പോൾ, അവിടെ ഈ സ്ത്രീയെ ഞാൻ ഒരു പുരുഷനോടൊപ്പം കണ്ടു. നെറ്റിയിൽ പൊട്ടും, തല നിറയെ പൂവുമായി അവർ ചിരിച്ചു സംസാരിച്ചുകൊണ്ട് പോകുന്നത് കാണുവാൻ ഇടയായി. ഭാഗ്യത്തിന് ആ സ്ത്രീ എന്നെ കണ്ടില്ല. എനിക്ക് വളരെ സന്തോഷം ഉണ്ടായി, എങ്ങനെയോ കാണാതെപോയ ഭർത്താവ് തിരിച്ചുകിട്ടിയല്ലോ. അവരുടെ ജീവിതം നല്ല രീതിയിൽ കടന്ന് പോകട്ടെ എന്ന് പ്രാർത്ഥിച്ചു. അതെ സമയം എനിക്കുള്ളിൽ ഒരു സംശയം. എന്തിനാണ് അഗസ്ത്യ മുനി ഈ സ്ത്രീമൂലം "അശുദ്ധിയായിട്ട്" 13 ദിവസം അനുഗ്രഹ വാക്കുകൾ തരാത്തത് എന്നത് തന്നെ. വന്നിരുന്ന ആ സ്ത്രീ മൂലം അശുദ്ധിയായിട്ടുണ്ടെങ്കിൽ അവരുടെ ഭർത്താവ്, അല്ലെങ്കിൽ മാതാപിതാവ് ആരെങ്കിലും മരിച്ചിരിക്കണം. അവളുടെ കല്യാണം കഴിഞ്ഞിരിക്കുന്നതാൽ അവരുടെ മാതാപിതാവ് മരിച്ചിരുന്നാൽ 3 ദിവസം മാത്രമേ അശുദ്ധി കാണുകയുള്ളു. ഭർത്താവ് മരിച്ചിരുന്നാൽ മാത്രമേ 13 ദിവസത്തെ പെല കാണുകയൊള്ളു.

അങ്ങനെയെങ്കിൽ തിരുപ്പതി മലയിൽ വളരെ ചിരിച്ചു കൊണ്ട് നടന്നു പോയത് എന്ത് അർഥം? ഏതു സത്യം? ഇതാണോ കള്ളം? എന്ന് ഒരു ആശങ്കയിൽ ഏർപ്പെട്ടു. കാരണം ഇല്ലാതെ അഗസ്ത്യ മുനി ഒന്നും ചെയ്യില്ല, ഒന്നും പറയില്ല എന്ന് മാത്രം കരുതി.

15 ദിവസത്തിന് ശേഷം..............

ആ സ്ത്രീ എന്നെ കാണുവാൻ വന്നു. 13 ദിവസത്തിന് ശേഷം വരാൻ പറഞ്ഞിരുന്നല്ലോ, അത്കൊണ്ട് തന്നെയാണ് വന്നത്. എങ്ങനെയെങ്കിലും എൻറെ ഭർത്താവിനെ കണ്ടുപിടിച്ചു തരണം.

ഇതു കേട്ടതും എനിക്ക് വളരെ സങ്കടം ഉണ്ടായി. തിരുപ്പതിയിൽ കണ്ടത് കണ്ണിൻ മുൻപിൽ എന്നത് പോലെ ഉണ്ടായിരുന്നു, അതോ എൻറെ കണ്ണുകൾ കണ്ടത് വേറെയെന്തെങ്കിലും ആണോ? അതോ ഇവൾ പറയുന്നത് സത്യമോ, കള്ളമോ? അതോ ധിറുതിയിൽ ഇവളെ പോലെ ഒരു സ്ത്രീയെ കണ്ട് തെറ്റായി ഇവൾ തന്നെയാണോ അവൾ എന്ന് എനിക്ക് തോന്നിയോ, എന്ന് എന്നിൽ തന്നെ ഒരു കുഴപ്പം ഉണ്ടായി. 

കുറച്ചു സമയം അഗസ്ത്യ മുനിയോട് പ്രാർത്ഥിച്ചതിച്ചതിനു ശേഷം എൻറെ കുഴപ്പങ്ങൾക്ക് മാപ്പ് അപേക്ഷിച്ചുകൊണ്ട് ജീവ നാഡി വായിക്കുവാൻ തുടങ്ങി.

ഇവളുടെ ഭർത്താവ് ഇവളെ വിട്ടു പോയിട്ട് ഒന്നരവർഷം ആയത് സത്യം തന്നെ. ബിസിനെസ്സിനുവേണ്ടി അന്യ രാജ്യത്തിൽ പോയ അവൻ, നിയമ വിരുദ്ധമായ തെറ്റ് ചെയ്‌തതാൽ അവിടത്തെ പോലീസ് അവനെ അറസ്റ്റ് ചെയ്തിരിക്കുന്നു.

15 ദിവസം മുൻപ് ഇവൾ ഇവിടെ അഗസ്ത്യ മുനിയെ തേടി വന്ന സമയം അവിടെ അന്യ രാജ്യത്ത് ഇവളുടെ ഭർത്താവ് ഒരു കാർ വിപത്തിൽ മരിച്ചുപോയിരുന്നു. അത് ഇവൾക്ക് ഇതു വരെ അറിയില്ല, മാത്രമല്ല ആ രാജ്യത്തിൽ നിന്നും ഇത് വരെ ഇവളോട് മുറയായി ഈ വാർത്ത അറിയിച്ചിട്ടില്ല.

അഗസ്ത്യ മുനിയെ നോക്കി വന്ന നേരത്തിൽ ഇവളുടെ അശുദ്ധി എനിക്കും ഉണ്ടാകുകയും ചെയ്‌തു, അതുകൊണ്ടാണ് ഇവളോട് പിന്നീട് വരാൻ വേണ്ടി പറഞ്ഞത്.

ഈ സമയം ഇവൾക്കും അവളുടെ അയൽക്കാരനുമായി വളരെ കാലമായ ഒരു ബന്ധം ഉണ്ടായിരുന്നു. ഇത് ഇവളുടെ ഭർത്താവിനും അറിയും, മാത്രമല്ല അവർ ഭാര്യ - ഭർത്താവിനെപോലെ ജീവിച്ചിരുന്നതും സത്യം തന്നെ. ചില ദിവസം മുൻപ് തിരുപ്പതിയിൽ കാമുകൻറെ നിർബന്ധം പ്രകാരം അവർ വിവാഹം കഴിച്ചു.

ഇന്നേ ദിവസം ഇവൾ ഒരു സുമംഗലിയായത് കൊണ്ട് ഇവളെ പറ്റിയുള്ള അനുഗ്രഹ വാക്കുകൾ പറയുകയുണ്ടായി. ഇവളോട് എപ്രകാരം പറഞ്ഞു സമാധാനപ്പെടുത്തുവാൻ സാധിക്കുമോ അങ്ങനെ പറഞ്ഞു അയക്കുക എന്ന് എന്നോട് ആജ്ഞാപിച്ചു.

ഇത് എന്നെ വളരെ ധർമ്മസങ്കടത്തിലാക്കി.  അഗസ്ത്യ മുനി എന്തുകൊണ്ടാണ് എന്നെ ഇത്തരമുള്ള പരീക്ഷണങ്ങളിൽ വിടുന്നു അതും ഞാൻ പ്രതീഷിക്കാതെ.

എപ്പോൾ എന്നിലുള്ള ചോദ്യങ്ങൾ രണ്ട്. ഒന്ന് ഇവളുടെ യഥാർത്ഥ ഭർത്താവ് അന്യ രാജ്യത്ത് മരിച്ചുപോയിരുന്നു. അദ്ദേഹത്തിന്റെ ശരീരം ഇന്ത്യയിൽ വരാൻ ഇനിയും കുറച്ചു ദിവസം കൂടി എടുക്കും. ഈ നിമിഷം വരെ ഇവൾക്ക് ഈ സത്യം അറിയില്ല. അങ്ങനെ നോക്കുകയാണെങ്കിൽ ഇവൾ ഒരു വിധവയാണ്.

ചില ദിവസങ്ങൾക്ക് മുൻപ് കാമുകനുമായി വിവാഹം തിരുപ്പതിയിൽ നടത്തിയതിന് ശേഷം, ദാമ്പത്യ ജീവിതം നയിക്കുന്നതുകൊണ്ട് ഇവൾ ഒരു സുമംഗലി. ഇങ്ങനെയിരിക്കുമ്പോൾ ഒന്നും അറിയാത്തതുപോലെ തൻറെ ഭർത്താവിനെക്കുറിച്ചു ഇവൾ ചോദിക്കുകയാണോ? ഇവൾക്ക് എന്ത് ഉത്തരം നൽകും എന്ന് ഞാൻ ആലോചിച്ചു.

നിങ്ങളുടെ വീടിൻറെ മേൽവിലാസം നൽകിയിട്ടു പോകുക, ഞാൻ ഒരു നല്ല ദിവസത്തിൽ നിങ്ങൾക്ക് ഒരു ലെറ്റർ അയക്കാം, എന്ന് പറഞ്ഞു അവരുടെ മേൽവിലാസം മറക്കാതെ ഞാൻ വാങ്ങി.

മേൽവിലാസം വാങ്ങിയാലും ഞാൻ ഒരു വിധത്തിലുമുള്ള ലെറ്റർ അവർക്കു അയച്ചില്ല. അതെ സമയം അഗസ്ത്യ മുനി പറഞ്ഞ എല്ലാം വിഷയങ്ങളും എഴുതുകയും അവരുടെ മേൽവിലാസവും എഴുതി, ആ എഴുത് നന്നായി ഒട്ടിച്ചു എൻറെ മുറിയിൽ തന്നെ സൂക്ഷിച്ചു.

ഒന്നര മാസത്തിന് ശേഷം വളരെ പെട്ടെന്ന് ഒരു ദിവസം അവിടെ ആവിടെ വന്നു. എന്നോട് ഒരു വിധത്തിലുമുള്ള വാദപ്രതിവാദമോ വഴക്കോ നടത്തിയില്ല. ഞാൻ പെട്ടെന്ന് അവൾക്കായി എഴുതിയ ആ എഴുത് അങ്ങനെ തന്നെ നൽകി. 

അത് ഒരു ശബ്ദവും ഉണ്ടാകാതെ പിരിച്ചു വായിച്ചിട്ടു, ഇത് അന്നുതന്നെ നേരിട്ട് പറഞ്ഞിരിക്കാമല്ലോ എന്ന് ഒരു വാക്ക് മാത്രം അവൾ കേട്ടു?

ഞായംതന്നെ അഗസ്ത്യ മുനി പറഞ്ഞത് അങ്ങനെ തന്നെ പറഞ്ഞിരിക്കണം. എന്നാൽ അന്നേ ദിവസം ഈ വാർത്ത തങ്ങൾക്ക് വളരെയധികം ഒരു ആഘാതം ഉണ്ടായിരിക്കും. അത് തടുക്കുവാനായിട്ടാണ് ഞാൻ ഇങ്ങനെ ചെയ്തതു.

അവൾ ഒന്നും സംസാരിച്ചില്ല, ചില നിമിഷം മൗനമായി ഇരുന്നു. "അന്യ രാജ്യത്തിൽനിന്നും എനിക്ക് 10 ദിവസം മുൻപാണ് ഈ വാർത്ത ലഭിച്ചത്. അവിടെ തന്നെ എല്ലാം കാര്യങ്ങളും ചെയുവാൻ അവരോടു പറഞ്ഞു. അതും ഇന്നലെയാണ് എല്ലാം ചടങ്ങുകളും നടന്നത്. 

ഞാനും അവരെ സമാധാനപ്പെടുത്തികൊണ്ടു, അതിന് നിങ്ങൾക്ക് ഇപ്പോൾ സഹായത്തിനായി ഒരു പുതിയ ഭർത്താവ്  ലഭിച്ചിരിക്കുകയാണല്ലോ പിന്നെ എന്തിനാണ് വിഷമിക്കുന്നത്. 

അതെ, പക്ഷേ എനിക്ക് ഇപ്പോൾ എന്തോ ഞാൻ ചെയ്തത് വളരെ വലിയൊരു തെറ്റാണ്  എന്ന് തോന്നുന്നു. വളരെ ആഗ്രഹത്തോടെ കെട്ടിയ താലിയും, വളരെ നിർബന്ധപൂർവം കെട്ടിയ താലിയും വളരെയധികം വ്യത്യാസം ഉണ്ട്. എനിക്ക് ഈ രണ്ടാമത്തെ കല്യാണം ഇഷ്ടപ്പെട്ടില്ല. മറ്റുമല്ല അദ്ദേഹത്തിന് ഭാര്യയും കുഞ്ഞും ഉണ്ട്, സമ്പാദ്യവും ഇല്ല. അതുകൊണ്ട് അദ്ദേഹത്തെ വിട്ടു പിരിഞ്ഞിരിക്കുവാനായി തീരുമാനിച്ചു എന്ന് അവർ പറഞ്ഞു.

ഞാൻ മൗനമായി അവരെ നോക്കികൊണ്ടിരുന്നു. എന്ത് ചെയുവാൻ പോകുന്നു ഇപ്പോൾ? എന്ന് ചോദിച്ചു.

എന്നിൽ ഇരിക്കും സമ്പാദ്യമൂലം അഗസ്ത്യ മുനിയുടെ പേരിൽ ഏതെങ്കിലും ഒരു സാമൂഹിക പ്രവർത്തി ചെയ്യാം എന്ന് കരുതുന്നു എന്ന് അവർ പറഞ്ഞു.

നല്ല ഒരു തീരുമാനം, എന്ന് അവരെ അനുഗ്രഹിച്ചു.


അതിനപ്പുറം അവരെ ഞാൻ കണ്ടിട്ടില്ല. എന്നാൽ തീർച്ചയായിട്ടും ഏതെങ്കിലും ഒരു സാമൂഹിക പ്രവർത്തി അവർ ചെയ്തുകൊണ്ടിരിക്കുകയായിരിക്കും എന്ന് മാത്രം തീർച്ചയായിട്ടും ഞാൻ അറിയും.


സിദ്ധാനുഗ്രഹം.............തുടരും!

No comments:

Post a Comment

Post your comments here................