08 February 2018

സിദ്ധാനുഗ്രഹം - 52



"നന്നായി ജീവിച്ചിരുന്ന ഈ പയ്യൻ ഇപ്പോൾ ഒരു ഭ്രാന്തനെപോലെ ആയിരിക്കുന്നു. എന്താണ് നടന്നത് എന്ന് അറിയില്ല. ഇവൻ സുഖംപ്രാപിക്കുമോ ഇല്ലയോ?" എന്ന് 22 വയസ്സ് പ്രായം വരുന്ന മകനെ കൂട്ടികൊണ്ടുവന്ന ആ അമ്മ എന്നോട് ചോദിച്ചു.

ആ പയ്യനെ ഞാൻ നോക്കി, ഒരു സാധാരണ വ്യക്തിയെപ്പോലെ തന്നെയായിരുന്നു അവൻ ഇരുന്നത്. അവൻറെ അമ്മ പറഞ്ഞതുപോലെ ഒരുവിധത്തിലുമുള്ള ഒരു ബുദ്ധി മന്ദതയായി തോന്നുന്നില്ല.

"എന്താണ് നടന്നത്?"

"ഒന്നുമില്ല, ഒന്നര വർഷത്തിനു മുൻപ് സേതുപട്ടി പാലത്തിലൂടെ രാത്രി ഒറ്റയ്ക്കു വണ്ടി ഓടിച്ചുവന്നിരിക്കുന്നു. പാലം വിട്ടു ഇറങ്ങിയതും ഏതോ ഇവനിൽ കൂടിയിരിക്കുന്നു, അതിന് ശേഷം ഇവൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ട്."

"ഇത് എങ്ങനെ നിങ്ങൾക്ക് അറിയുവാൻ സാധിച്ചു?".

അത് വരെ നടന്നിട്ടുള്ളത് ഇവൻറെ കൂട്ടുകാർ എന്നോട് പറഞ്ഞിരുന്നു. ഇത് സത്യമാണോ അല്ലയോ എന്ന് അറിയില്ല. എന്നാൽ അതിന് മുൻപ് വരെ കൂട്ടുകാരോടൊപ്പം ചേർന്ന് ഭക്ഷണം കഴിച്ചിരിക്കുന്നു. സിനിമയ്ക്കു പോയിരിക്കുന്നു, മാത്രമല്ല സാധാരണരീതിയിൽ സംസാരിച്ചിരിക്കുകയും ചെയ്തിരുന്നു.

"ഏതെങ്കിലും ഡോക്ടറെ കാണിച്ചിരുന്നുവോ?"

"കാണിച്ചിരുന്നു, ഏതാണ്ടൊക്കെയോ മരുന്നുകൾ കൊടുത്തായിരുന്നു, പക്ഷേ ഒന്നും ഗുണപ്രധമായില്ല. താങ്കൾ തന്നെ അഗസ്ത്യ മുനിയുടെ അനുഗ്രഹ വാക്ക് ചോദിച്ചു പറയേണ്ടത്.

ശെരി........താങ്കൾ എന്താണ് വിചാരിക്കുന്നത്?

ആരോ മന്ത്രവാദം ചെയ്തതായി തോന്നുന്നു?.

എന്തുകൊണ്ടായിരിക്കും ഇങ്ങനെ ചെയ്തിരിക്കുന്നത്.....?

അത് അറിയില്ല. അടുത്തുള്ളവർ മറ്റും ബന്ധുക്കൾ പറഞ്ഞതാണ് ഞാൻ ഇപ്പോൾ താങ്കളോട് പറയുന്നത്. 

ശെരി...ഇതിനായി ഏതെങ്കിലും പരിഹാരം താങ്കൾ ചെയ്തിരിക്കുമല്ലോ?

ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ഇവനെ കൊണ്ടുപോയിരുന്നു. 45 ദിവസം അവിടെ തന്നെ താമസിച്ചു പൂജകളും, പരിഹാരങ്ങളും ചെയ്തിരുന്നു. വിചാരിച്ചതുപോലുള്ള ഒരു മാറ്റം അവനിൽ കണ്ടില്ല. 

ഇത്രയും പറയുന്ന സമയം ആ പയ്യൻ മൗനമായി തന്നെ ഇരിക്കുകയായിരുന്നു. ഒരു വാർത്ത പോലും സംസാരിച്ചിരുന്നില്ല. ഞാനും ആ പയ്യനോട് ഒരു ചോദ്യം പോലും ചോദിച്ചില്ല.

എന്താണ് ഇവന് സംഭവിച്ചത് എന്ന് അറിയുവാൻ ആഗ്രഹം ഇരുന്നാലും, അത് പുറത്തേക്ക് കാണിക്കാതെ അഗസ്ത്യ മുനിയെ ധ്യാനിച്ച് ജീവ നാഡി പിരിച്ചു നോക്കി. 

ജീവ നാഡിയിൽ നിന്നും ഒരു ഉത്തരവും ലഭിച്ചില്ല. ഇത് ആദ്യം എന്നെ ഞെട്ടിച്ചു. ഒരിക്കൽ കൂടി പ്രാർത്ഥിച്ചു നാഡി വായിക്കുവാൻ തുടങ്ങി. 

പിന്നെയും ഒരു ഉത്തരവും അഗസ്ത്യ മുനി പറഞ്ഞില്ല.

ആത്മവിശ്വാസത്തോടെ  പിന്നെയും പിന്നെയും നാഡി വായിക്കുവാൻ തുടങ്ങി. പക്ഷേ ഒൻപതാമത്തെ പ്രാവശ്യമായിരുന്നു അഗസ്ത്യ മുനിയിൽ നിന്നും ഉള്ള ഉത്തരം ലഭിച്ചത്. "ഇവനുള്ള അനുഗ്രഹ വാക്ക്  പറയുവാനുള്ള സ്ഥലം ഇതല്ല. മന്ത്രവാദത്തിൽ അഗസ്ത്യ മുനി വിശ്വസിക്കുന്നില്ലെങ്കിലും, ഒരു ദുർദേവത ഇവനുള്ളിൽ കുടിയിരിക്കുന്നതാൽ, ആ ദേവതയോട് ഞാൻ സംസാരിക്കുവാൻ ആഗ്രഹിക്കുന്നില്ല. എന്നത് കൊണ്ട് ഒരു അഷ്ടമി ദിവസം വൈകുന്നേര സമയം ചെന്നൈയിൽ പ്രസിദ്ധിപ്പെട്ട ഒരു ക്ഷേത്രത്തിൽ ഇതിനെക്കുറിച്ചു നാം പറയുന്നതാണ്, എന്ന് അദ്ദേഹം പറഞ്ഞു."

"പിന്നീട് എന്നോട് നിനക്ക് ചുറ്റിലും ഒരു സംരക്ഷണ വളയം ഇട്ടുകൊള്ളുക. അതിനുള്ള മന്ത്രം ഇത്" എന്ന് പറഞ്ഞു ചില മന്ത്രങ്ങൾ ഉപദേശിച്ചു.

ആ മന്ത്രങ്ങൾ ഇതു വരെ ഞാൻ കേൾക്കാത്തത്. പഠിക്കുവാൻ കഷ്ടമായിരുന്നു, ഞാൻ വളരെ സാവധാനത്തിലും, സമാധാനത്തിലും മൂന്ന് പ്രാവശ്യം അപ്പോൾ തന്നെ ഉരുവിട്ടു.

ഈ മന്ത്രങ്ങൾ പറഞ്ഞുതീർന്നതും ശാന്തനായി ഇരുന്ന ആ പയ്യൻറെ മുഖത്തിൽ ചില മാറ്റങ്ങൾ കാണുവാൻ സാധിച്ചു. വളരെ ഉച്ചത്തിൽ ചിരിക്കുവാൻ തുടങ്ങി.

ആ ചിരി അവന്റേതായിരുന്നില്ല. ഒരു പെൺകുട്ടിയുടെ ചിരിപോൽ ഇരുന്നു. ഒരു ആൺ മകനിൽ നിന്നും പെട്ടെന്ന് ഒരു പെൺകുട്ടിയുടെ സ്വരം വന്നപ്പോൾ ഞാനും, അവൻറെ അമ്മയും ഞെട്ടിയപോയി.

എത്ര തന്നെ അഗസ്ത്യ മുനി എനിക്ക് ചുറ്റിലും ഒരു സംരക്ഷണ വലയം ഇട്ടിരുന്നാലും, പെട്ടെന്ന് ആ പയ്യൻ ഒരു പെൺകുട്ടിയുടെ സ്വരത്തിൽ സംസാരിക്കും എന്ന് ഞാൻ ഒട്ടും തന്നെ  പ്രതീക്ഷിച്ചില്ല.

ആ അമ്മ തൻറെ മകൻറെ ഈ അവസ്ഥ കണ്ടതും കരയുവാൻ തുടങ്ങി. അവർക്ക് സഹിക്കുന്നതിന് അപ്പുറമായിരുന്നു. തുടർന്ന് അവൻ ഒരു പെൺകുട്ടിയെപോലെ ചിരിച്ചുകൊണ്ടിരുന്നു.

ഞാൻ അവനെ മൊത്തമായും ഒന്നു നോക്കി. ഇതിന് കുറച്ചു ധൈര്യവും വേണ്ടിയിരുന്നു. അതോടൊപ്പം അഗസ്ത്യ മുനി പറഞ്ഞുതന്ന മന്ത്രവും കൈകൊടുക്കണം.

ഇല്ലെങ്കിൽ ആ പയ്യനോടൊപ്പം ഞാൻ ആ മുറിയിൽ ഒരു നിമിഷം പോലും ഇരിക്കുവാൻ സാധിച്ചിരിക്കില്ല.

10 നിമിഷത്തിന് ശേഷം ആ പയ്യൻ ഒന്ന് മയങ്ങി അവിടെ കിടന്നു. അതോടൊപ്പം അവൻറെ ചിരിയും നിന്നു. 

കുറച്ചു നേരത്തിന് ശേഷം ആ അമ്മയോട് അഗസ്ത്യ മുനി പറഞ്ഞത്, പറഞ്ഞതിന് ശേഷം. അടുത്ത അഷ്ടമി തിഥിയിൽ വൈകുന്നേരം ആ പറഞ്ഞ ക്ഷേത്രത്തിൽ അവരുടെ മകനെയും കൂട്ടികൊണ്ടുവരുവാൻ പറഞ്ഞു.

അവിടെ ഇപ്പോൾ നടന്നതുപോലെ എന്തെങ്കിലും ഒരു സംഭവം നടക്കുവാൻ സാധ്യതയുള്ളതുപോലെ തോന്നിയതുകൊണ്ട്, കുറച്ചു ആളുകളുടെ സഹായം കൂടി ഉണ്ടാവുന്നത് നല്ലതു, എന്ന് പറഞ്ഞു.

ആ ക്ഷേത്രത്തിൽ അഷ്ടമി തിഥിയിൽ സന്ധ്യാസമയം ഞാൻ അവർക്ക് വേണ്ടി അഗസ്ത്യ മുനിയുടെ ജീവനാഡിയുമായി കാത്തുനിന്നു. അവർ വരുന്നതുവരെ അഗസ്ത്യ മുനി പറഞ്ഞുതന്ന രക്ഷാകവച്ച മന്ത്രം ഉരുവിട്ടുകൊണ്ടിരിക്കുകയായിരുന്നു.

അല്പസമയത്തിൽ ആ പയ്യനും അവനെ ചേർന്നവരും അവിടെ വന്നെത്തി. പയ്യൻറെ മുഖത്തിൽ ഒരു തേജസ്സ് ഉണ്ടായിരുന്നു, മാത്രമല്ല ഒരു ഉണർവ്വും ഉണ്ടായിരുന്നു. മറ്റുള്ളവരുടെ മുഖത്തിലാണെങ്കിൽ അല്പം ഭയം കാണപ്പെട്ടു.

എൻറെ മുന്നിൽ വന്നീരുന്ന അവനെ പടിഞ്ഞാറ് നോക്കി ഇരിക്കുവാൻ അഗസ്ത്യ മുനി പറയുകയും, അവനെ കുറിച്ച് പറയുവാൻ തുടങ്ങി.

ഇവൻ ഒരു പെണ്ണുമായി ഇഷ്ടത്തിലായിരുന്നു. ആദ്യം ഇവനിൽ ഇഷ്ടം തോന്നാത്ത ആ പെൺകുട്ടി, പിന്നീട് വളരെയധികം ഇവനെ ഇഷ്ടപെടുവാൻ തുടങ്ങി. അവളുടെ ജനനം ഒരു ക്രിസ്തിയ സമുദായത്തിലാണ്. എന്നിരുന്നാലും കല്യാണം കഴിക്കുകയാണെങ്കിൽ ഇവനെ തന്നെ വിവാഹം കഴിക്കുകയുള്ളു എന്ന് അവൾ തീരുമാനിച്ചു.

അവളുടെ മാതാപിതാവ് അവളുടെ കല്യാണത്തിനായി നോക്കിത്തുടങ്ങിയപ്പോൾ ഇവൾ തൻറെ പ്രണയത്തെ കുറിച്ച് മാതാപിതാവിനോട് അറിയിച്ചു. പതിവുപോലെ എല്ലാം മാതാപിതാക്കളും പറയുന്നതുപോലെ അവളുടെ മാതാപിതാവും പറഞ്ഞു. മാതാപിതാവ് ഈ കല്യാണത്തിന് സമ്മതിച്ചില്ലെങ്കിലും അത് മറികടന്ന് ഈ പയ്യനെ തന്നെ വിവാഹം കഴിക്കാം എന്ന് കരുതി ആ പെൺകുട്ടി. അതിൻ പ്രകാരം ഇവനെ തേടി ഓടിവന്നിരിക്കുന്നു അവൾ. 

എന്നാൽ ഇവനോ വാക്ക് മാറ്റിപ്പറഞ്ഞു, രണ്ട് വർഷത്തിന് ശേഷം കല്യാണം നടത്തിക്കൊള്ളാം എന്ന് പറഞ്ഞിരിക്കുന്നു. ഇത് ഒട്ടും പ്രതിഷിക്കാത്ത അവൾ പെട്ടെന്ന് സേതുപട്ടി റെയിൽവേ സ്റ്റഷനിൽ വന്ന് ട്രെയ്നിന്റെ മുന്നിൽ വീണ് ആത്മഹത്യ ചെയ്തിരിക്കുന്നു. 

ഭാഗ്യത്തിന് അവൾ ആരെയും കാണിച്ചുകൊടുക്കുകയോ, ഒരു ലെറ്റർപോലും എഴുതിവച്ചിട്ടില്ലായിരുന്നു.

താൻകാരണമാണ് ആ പെൺകുട്ടി ആത്‍മഹത്യ ചെയ്തത് എന്നത് ഉണർന്ന ഇവൻ. ദിവസവും ആ രാത്രി നേരം സേതുപട്ടി ഗ്രാമത്തിൽ ഉള്ള മേൽപ്പാലത്തിൽ ഇരുന്നു കണ്ണീർ വിടുന്നത്. ആ പെണ്ണും ഇവന്റെ വിചാരത്തിൽ മരിച്ചുപോയതുകൊണ്ടും, ആ പെൺകുട്ടിയുടെ ആവി പെട്ടെന്ന് ഇവനുള്ളിൽ പെട്ടെന്ന് കലർന് ചേർന്നു. അത്‌കൊണ്ട് അന്ന് മുതൽ ഇന്ന് വരെ അവനുള്ളിൽ ഇരിക്കുന്നത് ആ പെൺകുട്ടിയുടെ ആവി തന്നെയാണ്....

അങ്ങനെ ഒരു നീണ്ട കഥ ചുരുക്കി പറഞ്ഞു, അഗസ്ത്യ മുനി.

ഈ സത്യം ആ പയ്യൻറെ അമ്മയടക്കം എല്ലോരും അറിഞ്ഞിരിക്കുന്നു. എന്നാൽ എന്നോട് പറയാതെ മറച്ചു വച്ചു.

ഇപ്പോൾ അവനിൽ കുടികൊണ്ടിരിക്കുന്ന ആവിയെ എങ്ങനെ പുറത്തുകൊണ്ടുവരാൻ സാധിക്കും? എന്ന ചോദ്യത്തിന്  അഗസ്ത്യ മുനി ഉപായം പറയുവാൻ തുടങ്ങി.

ഇത് അഥർവ്വ വേദം കൊണ്ടുള്ള പരിഹാരം ചേർന്നിട്ടുള്ളത്. ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ പോയിരിക്കുബോൾ തന്നെ ഇതിനായിട്ടുള്ള പരിഹാരം ചെയ്തിരിക്കണം. എന്നിരുന്നാലും ഇപ്പോൾ ഈ ക്ഷേത്രത്തിൽ ചെന്ന് പുരോഹിതനെ കണ്ട് അദ്ദേഹം തരുന്ന കുരിശുമാല കഴുത്തിൽ അണിയട്ടെ. ഇല്ലെങ്കിൽ വേറെ എവിടെയെങ്കിലും ചെന്ന് ദിവസവും ബൈബിൾ ആദ്യം മുതൽ അവസാനം വരെ 30 ദിവസം വായിക്കട്ടെ. ഇല്ലെങ്കിൽ വേളാങ്കണ്ണിയിൽ പോയി 18 ദിവസം പ്രാർത്ഥന ചെയ്തു വരട്ടെ. മരിച്ചുപോയ ആ പെൺകുട്ടി ക്രിസ്തു മതത്തിൽ ചേർന്നതുകൊണ്ടു ഇത്തരം ചെയ്യുവാൻ വേണ്ടി പറയുന്നു. ആ പെൺകുട്ടിയെ കൊണ്ടുള്ള ഒരു ശല്യവും ഇവന് ഉണ്ടാകില്ല. അതിനുവേണ്ടിയാണ് നിങ്ങളെ ഈ ക്ഷേത്രത്തിൽ വരാൻവേണ്ടി പറഞ്ഞത്, എന്ന് അഗസ്ത്യ മുനി പറഞ്ഞു. 

ആ പയ്യൻറെ ബന്ധുകൾക്കു അഗസ്ത്യ മുനി പറഞ്ഞതിൽ ഒട്ടും യോജിപ്പില്ലായിരുന്നു. വേറെ മതത്തിൽ ചേർന്ന അവർ ബൈബിൾ പഠിക്കുവാനോ? എന്ന് വളരെ ദേഷ്യപ്പെട്ടു, എന്നോടും അവർ വാക്കുവാദത്തിൽ ഏർപ്പെട്ടു.

ഒന്ന് മാത്രം ഞാൻ പറയാം, ഞാൻ അഗസ്ത്യ മുനി എന്താണോ പറഞ്ഞത് അത് മാത്രമേ പറഞ്ഞിട്ടുള്ളു. മറ്റുള്ളത് നിങ്ങളുടെ ഇഷ്ടം. ഞാൻ ഒന്നിനും നിർബന്ധിക്കുന്നില്ല, എന്ന് പറഞ്ഞു പുറപ്പെട്ടു.

ഒന്നര മാസത്തിന് ശേഷം ആ പയ്യനും അവൻറെ അമ്മയും എന്നെ തേടി വന്നു. 

അഗസ്ത്യ മുനി പറഞ്ഞതുപോലെ എല്ലാം പ്രാർത്ഥനകളും ചെയ്തതായും, ഇപ്പോൾ അവൻ പരിപൂർണമായനല്ല രീതിയിൽ മാറിയിരിക്കുന്നതായി സന്തോഷത്തോടെ അറിയിച്ചു. 

അഗസ്ത്യ മുനിക് നന്ദി രേഖപ്പെടുത്തിയ ഞാൻ ഒന്ന് മാത്രം അദ്ദേഹത്തോട് ചോദിച്ചു, ഇതിനപ്പുറം എന്നെ ഇതുപോലുള്ള ആത്മാവ്, മതം എന്നീ വിഷയങ്ങളിൽ പെടുത്തരുതേ, എന്ന്.


ഇത് വരെ അതുപോലുള്ള കുഴപ്പങ്ങൾ ഒന്നും വന്നില്ല. 




സിദ്ധാനുഗ്രഹം.............തുടരും!

No comments:

Post a Comment

Post your comments here................