(സിദ്ധൻ അരുൾമൂലം രേഖപ്പെടുത്തിയ ഒരു അഗസ്ത്യ മുനി അനുയായിയുടെ അനുഭവം).
പല സുഹൃത്തുക്കളും പല സ്ഥലങ്ങളിൽ പോയപ്പോൾ അങ്ങനെ നടന്നത്, ഇങ്ങനെയെല്ലാം അനുഗ്രഹം ലഭിച്ചിരിക്കുന്നു എന്ന് പറയുമ്പോൾ പല പ്രവാശയം അതിശയിച്ചിരിക്കുന്നു. "ഹോ! അവരൊക്കെ എത്ര ഭാഗ്യശാലികൾ എന്ന്. എന്നാൽ നമുക്കും അത് പോലെ കിട്ടില്ലേ, എന്ന് ഒരു ഒരു പ്രാവശ്യം പോലും വിചാരിച്ചിട്ടില്ല. എന്തെന്നാൽ, നാം അതിനായിട്ടുള്ള യോഗ്യത ഉണ്ടക്കിയിട്ടില്ല എന്ന് വിശ്വസിക്കുന്നു. ഈശ്വരനും എന്നെ നോക്കിയിട്ടു ക്ഷമ നഷ്ട്ടപെട്ടുവോ എന്ന് ഒരു തോന്നൽ, അദ്ദേഹവും ഒരു നാടകം എന്നെ വച്ച് നടത്തുവാൻ തീരുമാനിച്ചതായി തോന്നി.
അത് ഒരു പൊങ്കൽ ദിവസമായിരുന്നു, ഒരു അവധി ദിവസമായിരുന്നു, ആയതിനാൽ ഒരു സ്ഥലത്തിലും കൂട്ടമില്ലായിരുന്നു. അന്ന് രാവിലെ മുതൽ മനസ്സ് ഒരു അസ്ഥിരമായിരുന്നു. കഴിക്കുന്ന ഭക്ഷണം നമ്മുടെ മനസ്സിൻറെ അസ്ഥിരതയ്‍ക്കു കാരണമാകും എന്ന് ഞാൻ കേട്ടിരിക്കുന്നു. കഴിഞ്ഞ ദിവസം അത്തരം എന്താണ് കഴിച്ചത് എന്ന് ഓർത്തു. ലഖു ഭക്ഷണം കഴിച്ചതായിട്ടാണ് ഓർമ വന്നത്. ആഹാരം ഒരു പ്രശ്നമല്ലായിരുന്നു. ഇന്ന് എന്തുവേണമെങ്കിലും നടക്കും. എല്ലാം നല്ലതിനാണ് എന്ന് ഞാൻ തന്നെ സമാധാനപ്പെടുത്തി.
ഉച്ചഭക്ഷണം കഴിക്കുവാൻ ഇരുന്നപ്പോൾ ഒരു ആലോചന. അതും വളരെ വിചിത്രമായ ഒരു ആലോചന വന്നു. മുരുകൻ, അഗസ്ത്യർ എന്ന ഈ രണ്ടു പേരുകൾ മനസ്സിൽ വീണ്ടും വീണ്ടും വന്നുകൊണ്ടിരുന്നു. എന്താ? എന്തിനാണ് ഈ ചിന്ത വളരുന്നത് എന്ന് ഞാൻ അതിശയപ്പെട്ടു. ശെരി, എന്ന് ഒരു തീരുമാനത്തിൽ വന്ന് ചോദിച്ചുനോക്കാം ഇവർ എന്താണ് പറയുവാൻ പോകുന്നത് എന്ന് ഞാൻ വിചാരിച്ചു.
എൻറെ വീട്ടിൽ നിന്നും വളരെയധികം ദൂരത്തിൽ ( ഒരു രണ്ടു മണിക്കൂർ ദൂരം സഞ്ചരിക്കുന്ന ദൂരം).ഒരു മുരുകന്റെ ഒരു അംബലം ഉണ്ട്, അവിടെ നിന്ന് ഒരു മണിക്കൂർ യാത്ര ചെയ്യുകയാണെങ്കിൽ അഗസ്ത്യ മുനിയുടെ ഒരു അംബലം, രണ്ട് ക്ഷേത്രങ്ങളും ദർശനം ചെയ്തുവരാമല്ലോ എന്ന് ഒരു തോന്നലുണ്ടായി.
ഉച്ചയ്ക്ക് സമയം 2:00 മണിയിരിക്കും, ഒരു ബന്ധുവിനോട് ചോദിച്ചപ്പോൾ അദ്ദേഹവും കൂടെ വരാം എന്ന് പറയുകയുണ്ടായി. ബൈക്കിൽ പോയിട്ടുവരാം എന്ന് തീരുമാനിച്ചു.
ഇറങ്ങുന്നതിന് മുൻപ് ഇപ്പോഴും പോലെ പൂജാമുറിയിൽ നിന്ന് "താങ്കളുടെ സഹായം വേണം" എന്ന് പ്രാർത്ഥിക്കുമ്പോൾ ഒരു പുതിയ വിധത്തിലുള്ള ഒരു ചിന്ത മനസ്സിൽ വന്നു. ശെരി കേൾകാം ബാക്കി അവർ തന്നെ നോക്കി ചെയ്യട്ടെ, എന്ന് വിചാരിച്ചു.
മുരുകനെ മനസ്സിൽ ധ്യാനിച്ച്, അദ്ദേഹം മുന്നിൽ ഇരിക്കുന്നു എന്ന് വിചാരിച്ചു മനസ്സിൽ തന്നെ സംസാരിക്കുവാൻ തുടങ്ങി.
"മുരുകാ! താങ്കളുടെ സഹായം വേണം! ഒരു വിധത്തിലുമുള്ള ആപത്തുകളും എൻറെ യാത്രാ മദ്ധ്യേ വരാൻപാടില്ല. ഒരേ ഒരു വിഷയം മാത്രം ഞാൻ കേൾക്കുന്നു, എനിക്ക് അതിനുള്ള അർഹത ഉണ്ടെങ്കിൽ താങ്കൾ നടത്തി തരണം. ഇതാണ് ആ പ്രാർത്ഥന!
"താങ്കളുടെ കഴുത്തിൽ അണിഞ്ഞിരിക്കുന്ന ഒരു മാല എനിക്ക് വേണം. അത് എനിക്ക് അല്ല. താങ്കളുടെ ദർശനത്തിന് ശേഷം അഗസ്ത്യ മുനിയെ കാണുവാൻ ആഗ്രഹിക്കുന്നു. നീ ആ മാല തരുകയാണെങ്കിൽ അത് താങ്കളുടെ ശിഷ്യനായ അഗസ്ത്യ മുനിയുടെ കഴുത്തിൽ അണിയുവാൻ ആഗ്രഹിക്കുന്നു. ഞാൻ മാല തരണം എന്ന് പൂജാരിയോട് ചോദിക്കുവാൻ പോകുന്നില്ല. നിനക്ക് അത് തരാൻ ആഗ്രഹമില്ലെങ്കിൽ വേണ്ട, അവിടെനിന്നും എനിക്ക് തരാൻ ആഗ്രഹിക്കുന്നുടെങ്കിൽ തരുക, നീ അത് തരാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ക്ഷേത്രത്തിൻ മുന്നിൽ ഇരിക്കുന്ന പൂക്കടയിൽ നിന്നും അഗസ്ത്യ മുനിക്ക് ഒരു മാല വാങ്ങി ചാർത്തും. എന്താണ് നടക്കേണ്ടത് എന്ന് നീ തന്നെ തീരുമാനിച്ചുകൊള്ളുക, അതായത് എൻറെ ഗുരുവിന് അതായത് നിൻറെ ശിഷ്യന് നീ എന്താണ് ചെയുവാൻ പോകുന്നത്."
മനസ്സിലുള്ളത് എല്ലാം പറഞ്ഞു, ഇതിനപ്പുറം നിൻറെ തീരുമാനം.
വൈകുന്നേരം 4.00 മണിക്ക് പുറപ്പെട്ടു, സത്യത്തിൽ മുരുകനോട് പറഞ്ഞതെല്ലാം പുറപ്പെടുന്ന സമയത്തിൽ മറന്നുപോയി. ഭദ്രമായി ചെന്ന് തിരിച്ചുവരണം എന്നത് തന്നെയാണ് ഞങ്ങളുടെ ഉദ്ദേശമായിരുന്നു. മുരുകന്റെ പൂജയ്ക്കുവേണ്ടുള്ള ഒരു ദ്രവ്യവും ഞങ്ങൾ വാങ്ങിയിട്ടില്ലായിരുന്നു. രണ്ട് മണിക്കൂർ യാത്രയ്ക്കു ശേഷം ക്ഷേത്രത്തിൽ കയറുമ്പോളാണ് ഞാൻ അത് മനസ്സിലാക്കിയത്. എന്താണ് നീ ഇങ്ങനെ ചെയ്തത് മുരുകാ! മൊത്തമായി ബുദ്ധിയെ മാറ്റിയാലോ! ചേ! ഒരു ചെറു വിഷയം പോലും ഉൾക്കൊള്ളുവാൻ സാധികുന്നില്ലല്ലോ? എന്ന് എന്നെ ഞാൻ തന്നെ ശകാരിച്ചുകൊണ്ടു മുരുകന്റെ മുന്നിൽ ചെന്ന് നിന്നു.
മുരുകൻ! ആ പേരുപോലെ സുന്ദരമായിരുന്നു, വളരെ ചിരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു. വലത് കൈയോടു ചേർന്ന് വേൽ ചാർത്തിയിരുന്ന അലങ്കാരം രൂപനായിരുന്ന ആ മുരുകനെ കാണുമ്പോൾ മനസ്സ് വളരെയധികം ചിന്തകളിൽ മുഴുകി. പെട്ടെന്ന് ഒരു കാര്യം ഓർമ്മ വന്നു, എന്നാൽ മുരുകൻ ചിരിച്ചുകൊണ്ട് നിൽക്കുന്നതുപോലെ വിഷ്ണുവിൽ നിന്നു ശിഷ്യത്വം പഠിച്ചതാണോ. എന്നാൽ ശിവ ഭഗവാനാണെങ്കിൽ സർവ നേരവും ധ്യാനത്തിൽ ഇരിക്കുന്നവൻ. അദ്ദേഹത്തെ ഒരു കാരണവശാലും ചിരിച്ചുകൊണ്ടിരിക്കുന്നത് കാണുവാൻ സാധിച്ചിട്ടില്ല. എന്നാൽ വിഷ്ണു ഭഗവാനോ എപ്പോഴും സമാധാനമായ രീതിയിൽ ശയനത്തിലോ, ഇരിക്കുന്ന രീതിയിലോ, അല്ലെങ്കിൽ നിൽക്കുന്ന വിധത്തിലോ ചിരിച്ചുകൊണ്ടിരിക്കും. നമ്മൾ ഈശ്വരനെപോലും നമ്മൾ ആഗ്രഹിക്കുന്ന രൂപത്തിൽ ദർശനം ചെയുവാൻ ആഗ്രഹിക്കുന്നതാൽ ചിരിച്ച രൂപം തന്നെയാണ് ഭൂരിപക്ഷം ജനങ്ങൾക്കും ഇഷ്ടപ്പെടുന്നത്. ഇദ്ദേഹം ചിരിച്ചുകൊണ്ടിരിക്കുന്ന ഈ രൂപം വിഷ്ണുവിൽ നിന്നും പഠിച്ചതാണോ എന്ന് എൻറെ മനസ്സിൽ ഒരു കുസൃതി ചോദ്യം തോന്നി.
ഗർഭഗൃഹത്തിൽ നിന്നും ഒരു പൂജാരി എന്നെ ഒന്ന് നോക്കി, എന്ത് എന്ന് ചോദിക്കുന്നതുപോലെ ഒരു നോട്ടം.
"ഭഗവാൻറെ പേരിൽ ഒരു അർച്ചന ചെയ്യണം", പൂജാരിയുടെ ആ നോട്ടത്തിന് ഉത്തരമായിരുന്നു എൻറെ ഈ വാക്ക്.
പൂജാരി അർച്ചന തുടങ്ങി, എന്നാൽ ഒന്നും തന്നെ ചോദിക്കുവാൻ എനിക്ക് തോന്നിയില്ല. മുരുകന്റെ മുഖം കാണുന്ന വിധത്തിൽ നിന്നുകൊണ്ടിരുന്നു. അത് എന്നിൽ ഒരു അനുഭൂതി തന്നു. എൻറെ ബാല്യകാലത് അമ്മയുടെ മടിയിൽ ഇരുന്ന് മധുരം കഴിക്കുബോൾ വരുന്ന ആ അനുഭൂതിപോലെയായിരുന്നു, അത്.
കണ്ണ് അടച്ചു പ്രാർത്ഥിച്ചു നിൽകുമ്പോൾ.
"അർച്ചന പ്രസാദം" എന്ന് പൂജാരിയുടെ വാക്കുകൾ എൻറെ പ്രാർത്ഥന ഭംഗം വരുത്തി.
കൈയിൽ പ്രസാദം വാങ്ങി, അദ്ദേഹത്തിന് ദക്ഷിണ കൊടുത് തുറന്ന് നോക്കിയപ്പോൾ, ഒരു ചില ഉതിർ പൂക്കളും, വിഭൂതിയും, ചന്ദനവും ഉണ്ടായിരുന്നു.
കൈയിൽ പ്രസാദവുമായി ഒരു നിമിഷം മുരുകനെ പ്രാർത്ഥിച്ചു ഞാൻ തിരിച്ചു.
"നിൽക്കുക", എന്ന് ഒരു ശബ്ദം കേൾകുകയുണ്ടായി.
ആ ശബ്ദം ഒന്ന് ഞെട്ടിക്കുന്ന വിധമായിരുന്നു. മുരുകൻ വിളിക്കുന്നതുപോലെ തന്നെയായിരുന്നു ആ ശബ്ദം. ഒട്ടും പ്രതീക്ഷയില്ലാതെ കിട്ടിയ പ്രസാദവുമായി ഞാൻ ആ ശബ്ദം കേട്ട ദിശയിലേക്ക് നോക്കി.
വിളിച്ചത് പൂജാരിതന്നെയായിരുന്നു. ഒരു ചെറു പുഞ്ചിരിയോടെ അദ്ദേഹത്തെ ഞാൻ നോക്കി.
"വണ്ടിയിലാണോ വന്നത്?" എന്ന് അദ്ദേഹം ചോദിച്ചു.
"അതെ", വണ്ടിയിലാണ് വന്നിരിക്കുന്നത്.
"കാരാണോ?"
"അല്ല" ബൈക്കിലാണ് വന്നിരിക്കുന്നത്.
നിൽക്കുക, ഒരു മാല തരാം.
അവിടെ നടക്കുന്ന എല്ലാം കാര്യങ്ങളും ഞാൻ നോക്കുകയായിരുന്നു.
അകത്തേക്ക് ചെന്ന പൂജാരി, മുരുകന് ചാർത്തിയ ഒരു മാല കൊണ്ട് വന്ന് എന്റെ കൈയിൽ തന്നു. ഞാൻ ഒന്നും സംസാരിച്ചില്ല. മൗനമായി ഞാൻ ആ പൂജാരിയെയും, പൂജാരിയുടെ പിന്നിൽ ഉള്ള മുരുകനെയും ഞാൻ നോക്കി. ഒരു നിമിഷം കണ്ണ് അടച്ചു മുരുകന് നന്ദി രേഖപ്പെടുത്തി.
ഒരു പ്രാവശ്യം കൂടെ അകത്തേക്ക് ചെന്ന പൂജാരി മുരുകന്റെ വേലിൽ ഉള്ള നാരങ്ങാ കൊണ്ടുവന്നു തന്നു.
"ഇതാ മുരുകന്റെ "ജ്ഞാനപഴം" എന്ന് പറഞ്ഞു തന്നു.
ഞാൻ ചിരിച്ചു.
ഇതിനുള്ളിൽ മുരുകന്റെ അടുത്ത് നിന്ന് പൂജ ചെയുന്ന മറ്റൊരു പൂജാരി ഒരാൾ അവിടെ നിന്ന് തന്നെ, "അത് "ജ്ഞാനപഴം" എന്ന് പറയരുത് "സ്കന്ദപഴം" എന്ന് പറഞ്ഞു കൊടുക്കുക".
ആദ്യമായിട്ട് ഞാൻ അത്തരം ഒരു വാർത്ത കേട്ടത്. ഒരു നിമിഷം മുരുകന്റെ പാദം മാത്രം നോക്കി ധ്യാനം ചെയ്‌തു. എത്ര നന്ദി മുരുകന് പറയേണ്ടത്? അതും എങ്ങനെ നന്ദി രേഖപ്പെടുത്തിയാൽ, ഇതിന് ശെരിയാകും, എവിടെയോ ഒരു സാധാരണ മനുഷ്യനായി പിറന്ന്, അറിഞ്ഞ കാര്യങ്ങൾ മറ്റുള്ളവർക് വേദനപ്പെടാത്ത രീതിയിൽ ജീവിച്ചു, ഇത്തരം ഒരു സാധാരണ ജീവിതം നയിക്കുന്നവർക്ക് മുരുകൻ ഉടൻ തന്നെ അനുഗ്രഹിക്കുമോ?
"ചിന്തകൾ കുറയ്ക്കണം എന്ന് ആരോ എന്റെ ഉള്ളിൽ പറയുന്നത് പോലെ ഞാൻ ഉണർന്നു", അതെ! ഓടിനടക്കുന്ന മനസ്സിനെ നിയന്ദ്രിച്ചാൽ ഈശ്വരൻ അവിടെ കുടികൊള്ളും. ഇങ്ങനെ കുറെയേറെ വാക്കുകൾ ഉപദേശമായി മനസ്സിൽ തോന്നി.
അവിടെ നിന്നും ഇറങ്ങുവാൻ ഉള്ള സമയം വന്നു.
കൂടെ വന്ന സുഹൃത്തിനോട് :
"ഈ മാല വളരെ സൂക്ഷിച്ചു വയ്ക്കുക. ഇത് എനിക്ക് അല്ല. ഒരാൾക്ക് കൊടുക്കണം എന്ന് പറഞ്ഞു, അദ്ദേഹവും ഒന്നും മനസ്സിലാകാതെ കൈയിൽ വളരെ സൂക്ഷിച്ചു വച്ചു."
കുറച്ചു നേരത്തിൽ എന്തോ എന്റെ പക്കം ആ മാല ഇരുന്നാൽ മതി എന്ന് തോന്നുകയും, ഞാൻ ആ മാല വാങ്ങി എന്റെ കൈവശം ഉള്ള സഞ്ചിയിൽ വച്ചു.
വണ്ടിയിൽ കയറി അഗസ്ത്യ മുനിയുടെ ദർശനത്തിന് വേണ്ടിയുള്ള യാത്ര തുടങ്ങി. നടന്ന വിഷയങ്ങൾ മനസ്സിൽ ഓർത്തു വണ്ടി ഓടിക്കുമ്പോൾ, മനസ്സ് ഒരു നിമിഷം ഒന്നായി ഒരു മന്ത്രം ഉരുവിടാൻ പറയുന്നത്പോലെ തോന്നി, ഒരു നിമിഷത്തിൽ ഒരു വിപത്തിൽ നിന്നും ഞങ്ങൾ രക്ഷപെട്ടു. വണ്ടി ഓടിക്കുമ്പോൾ എന്റെ നോട്ടം റോഡിലാണെങ്കിലും മനസ്സ് മുരുകന്റെ പാദത്തിൽലായിരുന്നതാൽ, അവസാന നിമിഷം യഥാത്ഥത്തിൽ വരുകയും, കുറുകെ നടന്നു പോകുന്ന ഒരു അമ്മയും, മകളെയും, ഇടിക്കാതെ വെട്ടി തിരിഞ്ഞു. പോയ വേഗത അധികമായിരുന്നു, അത് സൂക്ഷ്മമായി എന്നാൽ ഒരു അപകടവുമില്ലാതെ ഈശ്വരൻ ഉണർത്തിത്തരുകയായിരുന്നു.
കൂടെ ഇരുന്ന സുഹൃത് ആ രണ്ട് പേരെയും വഴക്ക് പറയുവാൻ വേണ്ടി മുതിർന്നു.
വേണ്ട, വിട്ടേക്ക്, എന്റെ പേരിലാണ് തെറ്റ്. എൻറെ ശ്രദ്ധ മനസ്സിൽ ഉള്ള മന്ത്രത്തിൽ ആയിരുന്നു. അവരുടെ മുകളിൽ തെറ്റ് ഇല്ല, വഴക്ക് പറയരുത് എന്ന് പറഞ്ഞു ഞങ്ങൾ വിട്ടു. ഞാൻ പറഞ്ഞത് ആ അമ്മയും കേട്ടത് പോലെ ഉണ്ടായിരുന്നു, മൗനമായി ചിരിച്ചുകൊണ്ട് അവർ യാത്രയായി.
അംബലം തുറന്നിരുന്നു, എന്നാൽ പൂജാരിയെ കാണ്മാനില്ലയിരുന്നു, എന്ത് ചെയുവാൻ സാധിക്കും എന്ന് വിചാരിച്ചു, ഞങ്ങൾ അമ്പലത്തിൽ കയറി.
അഗസ്ത്യ ക്ഷേത്രത്തിൽ വളരെ നിശബ്ദമായിരുന്നു. ഇരു വശവും വിളക്ക് കത്തിച്ചുവച്ചിരുന്നു, ജമന്തിപൂമാലയിൽ, വെള്ളി കവചം ചാർത്തിയിരുന്നു, ഗുരു അഗസ്ത്യ മുനി - ലോപാമുദ്രയൊപ്പം നിൽക്കുകയായിരുന്നു. അത് വളരെ കുളിർമ നൽകുന്ന ഒരു ദൃശ്യമായിരുന്നു. സന്നിധിയുടെ വലത് ഭാഗത്തിൽ വളരെ അടുത്ത് നിന്ന് ഞങ്ങൾ ഇത് കാണുകയായിരുന്നു, മൗനമായി ഞാൻ ഗുരു വന്ദനം ചെയ്യുവാൻ തുടങ്ങി. ഒരു വിധമായ ഒരു ചൂട് ഞങ്ങളുടെ ചുറ്റിലും വന്നു. അത് എന്തിന് എന്ന് മനസ്സിലാക്കുന്നതിന് മുൻപ്, എന്റെ മനസ്സ് കൊണ്ട് ചെന്ന മാലയിൽ ഓർക്കുവാൻ കാരണമായി, സഞ്ചിയിൽ നിന്നും പുറത്തെടുത്, ഗുരുവിന്റെ സന്നിധിയുടെ പടിക്കൽ മാല വച്ചു, മനസ്സിൽ അദ്ദേഹത്തോട് സംസാരിക്കുവാൻ തുടങ്ങി.
"ഗുരുവേ! ഇന്ന് എന്താണ് നടന്നത് എന്ന് മനസ്സിലായിട്ടില്ല. ആഗ്രഹിക്കുന്നത് തന്നെ തെറ്റ്. ഏതോ പ്രാർത്ഥനയിൽ മനസ്സ് ഏകാഗ്രമായപ്പോൾ മുരുകനോട് ഒന്ന് ആഗ്രഹിച്ചു. അദ്ദേഹവും അണിഞ്ഞിരുന്ന മാല എടുത്തു തരുകയും ചെയ്‌തു. താങ്കളുടെ പക്കം ചേർക്കണമെന്ന് ആഗ്രഹത്തിൽ ഇത്ര ദൂരം യാത്ര ചെയ്‌തു എത്തിച്ചു. എന്നാൽ പൂജാരിയെയാണ് ഇവിടെ കാണാത്തത്. താങ്കളുടെ കഴുത്തിൽ ഈ മാല അണിഞ്ഞു കിടക്കുന്നത് കാണുവാനുള്ള ഭാഗ്യം അനുഗ്രഹിക്കണം. ഇതിനപ്പുറം നാടകാനുള്ളതെല്ലാം താങ്കളുടെ ഇഷ്ടംപോലെ!"
ഗുരുവിന്റെ പാദത്തിൽ എല്ലാം സമർപ്പിച്ചതിന് ശേഷം, അദ്ദേഹത്തിന്റെ സന്നധി പ്രദക്ഷിണം വായിക്കുവാൻ തുടങ്ങി. അദ്ദേഹത്തിന്റെ സന്നിധിയുടെ പിൻവശം ഒരു ഗണപതിയുടെ സന്നധി ഉണ്ട്. അദ്ദേഹത്തിന്റെ മുന്നിൽ ചെന്ന് ഭഗവാനെ എല്ലാം വിഘ്നങ്ങളും മാറ്റി തരണേ എന്ന് മനസ്സാകെ കൈകൂപ്പി തോഴവേ, മനകണ്ണിൽ അദ്ദേഹത്തിന്റെ വലതുകൈ പൊക്കി അനുഗ്രഹിക്കുനത്തുപോലെ തോന്നി. ശെരി, ഇതിനപ്പുറം എല്ലാം നല്ല രീതിയിൽ തന്നെ നടക്കും.
ആരോ ഒരാൾ വരുന്ന ശബ്‍ദം കേൾക്കുകയുണ്ടായി, ആരാണ് എന്ന് നോക്കിയപ്പോൾ അത് ക്ഷേത്ര പൂജാരിയായിരുന്നു.
എവിടെയോ പോയിട്ട് വളരെ ധിറുതിയിലാണ് അവിടക്ക് വന്നത്. എന്നെ കണ്ടതും, വരുക, അധികം നേരമായോ വന്നിട്ട് എന്ന ചോദ്യവുമായിരുന്നു അദ്ദേഹം വന്നത്.
അദ്ദേഹം വളരെപ്പെട്ടെന്ന് ഗർഭഗൃഹത്തിൽ കയറിയിട്ട് സന്ധ്യാനേര ദീപാരാധകായിട്ടുള്ള ഒരുക്കങ്ങളിൽ മുഴുകി.
സാർ! ഗുരുവിനായിട്ട് ഒരു മാല കൊണ്ടുവന്നിരിക്കുന്നു! അവിടെ ആ സന്നിധിയുടെ പടിക്കൽ വച്ചിരിക്കുന്നു, എടുത്തുകൊള്ളുക, എന്ന് ഞാൻ പറഞ്ഞു.
"അതേ ഞാൻ അത് കണ്ടു, അകത്തേക്ക് എടുക്കാം.
സന്ധ്യ പൂജയിക്കുവേണ്ടി അകത്തേക്ക് പോയപ്പോൾ ആ മാല എടുത്തുകൊണ്ട് ചെന്ന അദ്ദേഹം, അഗസ്ത്യ മുനിയുടെ കഴുത്തിൽ അണിയിച്ചു. കുറച്ചു അകലെ നിന്ന് ഞാൻ നോക്കിനിൽകുകയായിരുന്നു. ഒരു നിമിഷത്തിൽ ആ മാല കാണാതെയായി. ഒരു നിമിഷം ഞാൻ അത് കണ്ട് ഞെട്ടിപ്പോയി, അത് കാരണം ഞാൻ അടുത്തേക്ക് വന്ന് നോക്കി. മുൻപിൽ ഉള്ള ജമന്തിപ്പൂ മാല മാത്രമായിരുന്നു ഞാൻ കണ്ടത്. ഈ മാല അഗസ്ത്യ മുനിയുടെ വിഗ്രഹത്തിൽ അണിയിച്ചിരുന്നതായി കാണപെട്ടില്ല. എന്താണ് നടന്നത് എന്ന് മനസ്സിലായില്ല. ദീപാരാധന കഴിഞ്ഞു കർപ്പൂര ആരതി എടുത്തതിനുശേഷം കുറച്ചുകൂടി അടുത്ത് ചെന്ന് നോക്കി. ആ മാല അവിടെ കാണപെട്ടില്ല. കുറച്ചു നേരം അഗസ്ത്യ മുനിയുടെ വിഗ്രഹത്തിൽ നോക്കി നിന്ന എന്നെ, ഒരു ചെറു പുഞ്ചിരിയുടൻ വലത് കൈ ഉയർത്തി അനുഗ്രത്തിക്കുന്നതായി എനിക്ക് തോന്നി.
ഞാൻ അവിടെ എത്ര നേരം നോക്കി നിന്നാലും കാണുവാൻപറ്റില്ല എന്ന് എനിക്ക് തോന്നി. ശെരി വന്ന കാര്യം നടന്നുകഴിഞ്ഞു. പുറപ്പെടാം എന്ന് കരുതി നിന്നപ്പോൾ, പൂജാരി പ്രസാദം തന്നു. കുറച്ചു ചന്ദനം, വിഭൂതി, കുറച്ചു പുഷ്പങ്ങൾ, ഒറ്റ നോട്ടത് നോക്കിയപ്പോൾ മുരുകന്റെ ക്ഷേത്രത്തിൽ പൂജാരി തന്ന അതേ പ്രസാദം പോൽ ഇരിക്കുന്നു.
അഗസ്ത്യ മുനിക് നന്ദി രേഖപ്പെടുത്തി, ഞാൻ അവിടെ നിന്നും ഇറങ്ങി. എന്തോ അവർ വിചാരിച്ചത്, അവർ അത് നടത്തിയിരിക്കുന്നു! ഞാൻ ഒരു ഹംസത്തിന്റെ പണി ചെയ്തതായിട്ടേ തോന്നിയുള്ളൂ.
എന്തിനാണ് ഇത് നടത്തിയിരിക്കുന്നത് എന്ന് ചോദിച്ചാൽ ആർക്കാണ് അറിയുന്നത്? അതിന് ലഭിച്ച ഉത്തരവുമായി വീട്ടിൽ വന്ന് ചേർന്നു.
എനിക്ക് തോന്നിയത് ഒരു തോന്നൽ മാത്രമായി ഇരുന്നിരിക്കാം. എന്നാൽ വിചാരിച്ചതു പോലെ തന്നെ എല്ലാം നടന്നുവല്ലോ, ആരാണ് നടത്തിയത്, എല്ലാം അദ്ദേഹം തന്നെ, എങ്ങനെയെന്നാൽ, മുരുക ഭഗവാന്റെ അനുഗ്രഹം മുന്നിൽ നിന്നുകൊണ്ട് വഴി നടത്തുകയാണോ, അദ്ദേഹത്തിന് മാത്രം അറിയും.
അഗസ്ത്യ മുനിയുടെടയും, മുരുകാ ഭഗവാന്റയും പാദങ്ങളിൽ ഞാൻ നമസ്കരിക്കുന്നു.

സിദ്ധാനുഗ്രഹം.............തുടരും!
No comments:
Post a Comment
Post your comments here................