19 April 2018

സിദ്ധാനുഗ്രഹം - 58





ജീവ നാഡി നോക്കുവാൻ വരുന്നവർ ഭൂരിപക്ഷം വ്യക്തികളും ക്ഷമയോടെ ഇരിക്കുന്ന പതിവില്ല. ഇരിക്കുന്ന എല്ലാവരിൽനിന്നും ആദ്യം അവരെ വിളിക്കില്ലേ എന്ന് ആഗ്രഹിക്കുന്നവരെയും കണ്ടിട്ടുണ്ട്.

അതിലും ചിലർ ഞാൻ സർക്കാർ ഡിപ്പാർട്മെന്റിൽ ഒരു ഉയർന്ന ഉദ്യോഗസ്ഥനാണ് എനിക്ക് ആയിരിക്കണം മുൻഗണന ലഭിക്കേണ്ടത്, എന്ന് അവർ ജീവ നാഡി നാഡി ആദ്യം വന്ന് നോക്കുന്നത് പോരാതെ മറ്റൊരാൾക്ക് ഉള്ള ശുപാർശ കൂടെ ചെയ്യും. 

ഞാൻ പോലീസ് ഡിപ്പാർട്മെന്റിൽ നിന്നും ഉള്ളതാണ്. എന്നെ പോലുള്ളവർക്ക് ഉടൻ തന്നെ നാഡി നോക്കി തരണം എന്ന് ഒരു അഭ്യർത്ഥന കൂടെ വയ്ക്കാറുണ്ട്. 

അധികാര ദുഷ്പ്രയോഗം മൂലം ആദ്യം വന്ന് അനുഗ്രഹ വാക്ക് തേടുന്നവർക്കും, ക്ഷമയോടെ ജീവ നാഡി നോക്കുന്നവർക്കും വ്യത്യാസം ഉണ്ട്. അഗസ്ത്യ മുനിയുടെ അനുഗ്രഹം ഉണ്ടെങ്കിൽ മാത്രമേ എല്ലാം വിഷയങ്ങളും നല്ല രീതിയിൽ നടക്കുകയൊള്ളു. ഇല്ലെങ്കിൽ ആ മുൻഗണനക്കാർക് ഒരു വിധത്തിലും ഫലമില്ലാതെ പോകും. 

അവരവർ ചെയ്ത കർമങ്ങൾ ഫലം അനുസരിച്ചാണ് അഗസ്ത്യ മുനി അനുഗ്രഹ വാക്ക് നൽകുന്നത് എന്ന് അല്ലാതെ മുൻഗണന കൊണ്ട് അല്ല, എന്ന് എല്ലോരും മനസ്സിലാക്കിയാൽ മതി.

ഒരു ദിവസം ഒരു പ്രശസ്ത  വ്യക്തി ഇപ്രകാരം ഉള്ള ഒരു മുൻഗണനയുമായി ഒരു 52 വയസ്സ് പ്രായം വരുന്ന ഒരാൾക്ക് വേണ്ടി ജീവ നാഡി നോക്കുവാനായി എൻറെ സമീപം വന്നു.

"സാർ, എൻറെ ഭാര്യ വളരെ അടുത്ത കാലത്തിൽ മരിച്ചു പോയി. പ്രായപൂർത്തിയായ രണ്ട് പെൺകുട്ടികൾ ഞങ്ങൾക്ക് ഉണ്ട്. അതിൽ മൂത്ത പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞു, അവൾ ഇപ്പോൾ 6 മാസം ഗർഭിണിയാണ്. ഇത് ആദ്യ പ്രസവമായതുകൊണ്ടു ഞാൻ തന്നെ അവളെ നോക്കേണ്ടത്. എന്ന് അദ്ദേഹം പല കാര്യങ്ങൾ പറഞ്ഞതല്ലാതെ വന്ന വിഷയം പറഞ്ഞില്ല. 

ഇത്തരം അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നപ്പോൾ, ഞാൻ ചോദിച്ചു, ഈ പറഞ്ഞതിനും താങ്കൾ ജീവ നാഡി നോക്കുവാൻ വന്നതിനും എന്താണ് ഒന്നിക്കുന്നത്? ഞാൻ എന്താണ് താങ്കൾക്കായി ചെയ്യേണ്ടത്?

എനിക്ക് രണ്ടമത്തെ ഒരു ഭാര്യ ഉണ്ടോ എന്ന് അഗസ്ത്യ മുനിയോട് ചോദിച്ചു പറയുക.

"പ്രായപൂർത്തിയായ രണ്ട് പെൺകുട്ടികൾ ഇരിക്കുന്നു. പ്രായം 52 വയസ്സിന് മുകളിൽ കാണും. ഈ സമയത്തിൽ മൂത്ത പെൺകുട്ടി ആദ്യത്തെ പ്രസവത്തിന് വരാൻ പോകുന്നു. എന്തിനാണ് ഇദ്ദേഹത്തിന് രണ്ടാം വിവാഹത്തിന് ആഗ്രഹം? എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു.

എന്നിരുന്നാലും ഇതെല്ലാം പുറത്തുപറയുവാൻ കൊള്ളുന്നതല്ല. ഒട്ടും താത്പര്യം ഇല്ലാതെ ഞാൻ ജീവ നാഡി വായിക്കുവാൻ വേണ്ടി തയ്യാറായി. 

എത്ര പ്രാവശ്യം നോക്കിയിട്ടും അഗസ്ത്യ മുനി ഒരു അനുഗ്രഹ വാക്ക് പോലും തന്നില്ല. ഏതോ ഒരു തെറ്റ് നടന്നിരിക്കുന്നു എന്ന് എനിക്ക് മനസ്സിലായി. കുറച്ചു നേരം കാത്തിരുന്നതിന് ശേഷം ഒരിക്കൽ കൂടി നോക്കാം എന്ന് തീരുമാനിച്ചു.

ഈ സമയം ഞാൻ അദ്ദേഹത്തോട് സംസാരിക്കുവാൻ തുടങ്ങി.

നാട്ടിൽ ധാരാളം നെൽ പാടം ഉള്ളതായും, പെട്ടെന്ന് ഭാര്യ മരിച്ചുപോയതുകൊണ്ട് പ്രായപൂർത്തിയായ രണ്ട് പെൺകുട്ടികൾക്കും വിവാഹം നടത്തുവാൻ പെട്ടെന്ന് സാധിച്ചില്ല, എന്ന് അദ്ദേഹം പറഞ്ഞു.

താൻ രണ്ടാമത് വിവാഹം കഴിക്കുകയാണെങ്കിൽ മൂത്ത മകളുടെ പ്രസവം അവർക്ക് നോക്കുവാൻ സാദിക്കും. അടുത്ത പെൺകുട്ടിയുടെ വിവാഹവും നല്ല രീതിയിൽ നടത്തുവാനും സാദിക്കും എന്ന് അദ്ദേഹം പലപ്പോഴായി പറഞ്ഞു, പെട്ടെന്ന് എനിക്ക് രണ്ടാമത് വിവാഹം കഴിക്കുന്നത് ഇഷ്ടമില്ല എന്ന് പറഞ്ഞു. ഈ പെൺകുട്ടികൾക്കുവേണ്ടി മാത്രമാണ് രണ്ടാമത് വിവാഹം ഞാൻ കഴിക്കുന്നത് എന്ന് ഒട്ടും താത്പര്യം ഇല്ലാത്ത രീതിയിൽ അദ്ദേഹം സംസാരിച്ചു.

ഈ സംസാരിക്കുന്ന വേളയിൽ മരിച്ചുപോയ ഭാര്യയെ ഓർത്തു അദ്ദേഹം കരയുവാൻ തുടങ്ങി, ഇത് കണ്ട എനിക്ക്  തന്നെ അതിശയമായിരുന്നു.

നിങ്ങളുടെ ഭാര്യ വീട്ടുകാർക്ക് ഈ സംഭവങ്ങൾ എല്ലാം അറിയുമല്ലോ, അങ്ങനെയിരിക്കുമ്പോൾ അവരോടു അഭ്യർത്ഥിക്കുകയാണെങ്കിൽ താങ്കളുടെ അമ്മായി തന്നെ മകളുടെ പ്രസവ സുസ്രൂക്ഷ ചെയ്യുമല്ലോ, എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു.

"ഇല്ല സാർ, അനുഷ്ടാന ചടങ്ങുകൾ എല്ലാം ഞാൻ തന്നെയാണ് എൻറെ മകളുടെ പ്രസവം നോക്കേണ്ടത്. ഏതെല്ലാം വിട്ടുകൊടുക്കുവാൻ സാധിക്കില്ല. അതിനായിട്ടാണ് രണ്ടാമത് വിവാഹം ആവശ്യമായി തോന്നുന്നത്", എന്ന് അദ്ദേഹം പറഞ്ഞു.

ഒരിക്കൽ കൂടി  അഗസ്ത്യ മുനിയുടെ ജീവ നാഡി നോക്കിയപ്പോൾ, "പെട്ടെന്ന് പോകണം തിരുവിടൈമര്ത്തുരിലേക്ക്‌. അവിടെ ചെന്ന് ശിവ ഭഗവാൻറെ മുന്നിൽ 9 ദിവസം തുടർച്ചയായി മോക്ഷ ദീപം തെളിയിക്കുവാൻ പറഞ്ഞു". വേറെ ഒരു വാക്കും അദ്ദേഹം പറഞ്ഞില്ല.

ഇത് കേട്ടതും അവിടെ വന്ന അദ്ദേഹത്തിന് എന്തോ പോലെ തോന്നി. എത്ര പ്രാവശ്യം ചോദിച്ചിട്ടും അഗസ്ത്യ മുനി ഈ ഒരു വാക്ക് തന്നെ പറഞ്ഞതുകൊണ്ട് അദ്ദേഹത്തിന് ഒരു മടുപ്പ് തോന്നി.

"രണ്ടാമത് വിവാഹം കഴിക്കുന്നതിനെ കുറിച്ച് ഒന്നും പറഞ്ഞില്ലയോ", എന്ന് അദ്ദേഹം ഒരിക്കൽ കൂടി ചോദിക്കുകയുണ്ടായി.

"ഇല്ല", എന്ന് ഞാൻ പറഞ്ഞു.

അഗസ്ത്യ മുനി എന്ത് തന്നെ പറഞ്ഞാലും അതിൽ ഏതോ ഒരു കാരണം കാണും. ആദ്യം അദ്ദേഹം പറഞ്ഞത് ചെയ്തു വരുക. അതിന് ശേഷം മറ്റുള്ളതെല്ലാം പറയാം എന്ന് കർശനമായി അഗസ്ത്യ മുനി തന്നെ പറഞ്ഞപ്പോൾ, എനിക്ക് തന്നെ ഒരുമാതിരിയായി തോന്നി.  

അഗസ്ത്യ മുനി ഒരിക്കൽ പോലും വളരെ ദേഷ്യത്തിൽ കാര്യങ്ങൾ ഒന്നും പറയാറില്ല. എന്നാൽ ഇന്നേ ദിവസം പറഞ്ഞത് ഒരു വിധത്തിലുള്ള ശങ്ക മനസ്സിൽ ഉണ്ടാക്കി. 

ഇതിനിടയ്ക്ക് ആ വന്ന അദ്ദേഹത്തിന് എന്താണോ തോന്നിയത് ഏന് അറിയില്ല. എന്താണ് സാർ ജീവ നാഡി വായിക്കുന്നത്, ചോദിച്ച ചോദ്യത്തിന് കൃത്യമായ ഒരു മറുപിടി ലഭിക്കുന്നില്ല. അവിടെ പോകുവാൻ, ഇവിടെ പോകുക എന്ന് പറയുന്നു. എന്താണ് സാർ ഇത്, എനിക്ക് ഒരു സംശയം, ഇത് താങ്കൾ തന്നെയാണോ പറയുന്നത്? ഇല്ലെങ്കിൽ അഗസ്ത്യ മുനി തന്നെയാണോ ഇത്തരം പറയുന്നത്, എന്ന് അദ്ദേഹം ചോദിച്ചു. 

ആദ്യം ഒന്നും അറിയാത്ത ഒരു പൂച്ചയെപ്പോലെ ഇരുന്ന അദ്ദേഹം ഇത്തരം സംസാരിച്ചതിൽ എനിക്ക് അതിശയം ഉണ്ടായി. ഇതിനപ്പുറം എന്തൊക്കെയാണോ പറയുവാൻ വിചാരിക്കുന്നത് അതെല്ലാം പറയട്ടെ. പിന്നിട് അഗസ്ത്യ മമുനിയിൽ നിന്നും ഇദ്ദേഹത്തെ പറ്റി മനസ്സിലാക്കാം എന്ന് വിചാരിച്ചു.

ഞാൻ എന്തിനാണ് ഈ മോക്ഷ ദീപം തെളിയിക്കേണ്ടത്, എന്ന് ഒന്നും അറിയാത്ത വിധം അദ്ദേഹം ചോദിച്ചു.

പുർവികാരാർ താങ്കൾക്കു ഏതെങ്കിലും ദോഷം കാണും, അതിനായിരിക്കും അഗസ്ത്യ മുനി അവിധം പറഞ്ഞിട്ടുള്ളത് എന്ന് ഞാൻ പറഞ്ഞു.

ഇതെല്ലാം വെറും കഥകൾ മാത്രം. എൻറെ അച്ഛൻ, മുത്തശ്ശൻ എല്ലോരും ക്ഷേത്രങ്ങൾക്ക് വേണ്ടി വളരെയധികം ധനം ചെയ്തിട്ടുണ്ട്. മാത്രമല്ല വളരെയധികം കുംഭാഭിഷേകവും ചെയ്തിരിക്കുന്നു. എൻറെ അറിവിൽ ഒരു പാവവും ചെയ്തതതായിട്ട് അറിവില്ല.

താങ്കളുടെ വീട്ടിൽ ഏതെങ്കിലും ഒരു അകാല മരണം നടന്നിട്ടുള്ളതായി  ഒരുകുന്നുവോ. അതിനായിട്ടുകൂടി ആയിരിക്കും അഗസ്ത്യ മുനി പറഞ്ഞിട്ടുള്ളത്.

അങ്ങനെയൊന്നും നടന്നിട്ടില്ല സാർ, എനിക്ക് തീർച്ചയായിട്ടും അറിയും, എന്ന് അദ്ദേഹം പറഞ്ഞു.

ശെരി വളരെ നല്ലത്. ഇതിനെക്കുറിച്ചു ഒരിക്കൽക്കൂടി അഗസ്ത്യ മുനിയോട് ചോദിച്ചു നോക്കാം, എന്ന് പറഞ്ഞു.

ചില നിമിഷങ്ങളിൽ ഒരിക്കൽ കൂടി ഞാൻ ജീവ നാഡി നോക്കി.

ഇവൻ അഗസ്ത്യ മുനിയെ തന്നെ പരിഷിക്കുകയാണ്. ഇവൻ പറഞ്ഞതെല്ലാം കള്ളം, ഇവൻറെ മുത്തശ്ശൻ, മുത്തശ്ശി എല്ലോരും അകാല മരണത്തിൽ പോയവരാണ്. വീട്ടിലുള്ള കിണറ്റിൽ വീണ് ആത്മഹത്യ ചെയ്തവരാണ് അവർ. ഇവൻറെ അച്ഛനോ ജാതി വിവാദത്തിൽ ശത്രുക്കളാൽ റോഡിൽ വച്ച് കൊലചെയ്യപ്പെട്ടതാണ്. ഇവനോ, ഇവൻറെ അച്ഛനോ, അതോ മുത്തശ്ശനോ ഒരു വിധത്തിലുള്ള സമ്പത്തുകളും ഇല്ല. പാടങ്ങളും ഇല്ല. എന്ത് കൊണ്ടാണ് ഇതെല്ലാം ഇവൻ മറച്ചു സംസാരിക്കുന്നതു? എന്ന് അഗസ്ത്യ മുനി പറഞ്ഞതെല്ലാം ഞാൻ വിവരിക്കുവാൻ തുടങ്ങിയപ്പോൾ ആ വന്ന അദ്ദേഹത്തിൻറെ മുഖം മാറുവാൻ തുടങ്ങി. 

ഞാൻ അതിന് ശേഷം ഉച്ചത്തിൽ വിവരിക്കുവാൻ തുടങ്ങി. 

ഇപ്പോൾ കൂടി ഇവൻറെ വീട്ടിൽ ഒരു അകാല മരണം നടന്നിരിക്കുന്നു. ഇല്ല എന്ന് അഗസ്ത്യ മുനിയോട് പറയുവാൻ സാധിക്കുമോ എന്ന് ചോദിച്ചു.

അദ്ദേഹം തല കുനിഞ്ഞു തന്നെ നിൽക്കുകയായിരുന്നു. തുടർന്ന് ഞാൻ വിവരിച്ചു.

ഇവൻ രണ്ടാമത് വിവാഹം കഴിക്കുവാൻ പോകുന്നതുപോലും ഒരു ചതിയാണ്. ഇല്ലെങ്കിൽ ക്യാൻസർ മൂലം വേദന സഹിക്കുവാൻ ആകാത്ത ഇവൻറെ ഭാര്യക്ക് മേൽത്തരം ചികിൽസ നൽകാതെ വിഷം കൊണ്ടുള്ള ഇൻജെക്ഷൻ കൊടുത്തവനല്ലേ ഇവൻ?

രണ്ടാമത് വിവാഹം കഴിക്കുവാൻ ആഗ്രഹിക്കുന്നത് ഇവൻറെ വീട്ടിൽ ജോലിക്കുവരും ജോലിക്കാരിയെത്തന്നെയാണ്. അവൾക്കും ഇവനും പല മാസങ്ങളാൽ അടുപ്പത്തിലാണ്. ഇപ്പോൾ ആ ജോലിക്കാരി രണ്ട് മാസം ഗർഭിണിയാണ്. ഇത് സത്യമാണോ അല്ലയോ എന്ന് അവൻ തന്നെ പറയട്ടെ, എന്ന് ഒരു ചോദ്യം അഗസ്ത്യ മുനി ചോദിച്ചു.

ഇത് കേട്ടതും അദ്ദേഹത്തിന് ഒന്നും പറയുവാൻ സാധിക്കാതെ നടുങ്ങിപ്പോയി.

അടുത്ത നിമിഷം എൻറെ കാലുകളിൽ അദ്ദേഹം വീണു.

സാർ ഈ പറഞ്ഞതൊന്നും പുറത്തു ആരോടും പറയരുതേ. അഗസ്ത്യ മുനി പറഞ്ഞതെല്ലാം സത്യം. എൻറെ ഭാര്യ ക്യാൻസർ മൂലം വേദന സഹിക്കുവാൻ ആകാത്തത് മൂലം ഞാൻ തന്നെയാണ് അവൾക്ക് വിഷം കൊണ്ടുള്ള ഇൻജെക്ഷൻ കൊണ്ട് കൊന്നത്. 

അതെ സമയം എനിക്കും എൻറെ ഭാര്യയുടെ ആവശ്യങ്ങൾക്ക് വേണ്ടി വന്ന ജോലിക്കാരിയുമായി അവിഹിത ബന്ധം ഏർപ്പെട്ടത്. ഇത് അറിഞ്ഞ എൻറെ ഭാര്യ, അവരെ കൊന്നതിന് ശേഷം ആ ജോലിക്കാരിയെ വിവാഹം കഴിക്കുവാൻ വേണ്ടി പറഞ്ഞു. 

അവൾ എന്ത് കൊണ്ടാണോ ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ല. ഞാനും അവളെ കൊന്നു.

ജോലിക്കാരിയെ ഞാൻ എൻറെ രണ്ടാമത്തെ ഭാര്യയാകുവാൻ ഞാൻ ഇഷ്ടപ്പെട്ടാലും, എൻറെ മക്കൾ ആ ജോലിക്കാരിയെ രണ്ടാനമ്മയായി കണക്കാക്കിയില്ല. 

അഗസ്ത്യ മുനിയുടെ അനുഗ്രഹ വാക്ക് മൂലം എൻറെ മക്കളെ ഇതിന് സമ്മതിപ്പിക്കാം, എന്ന് കരുതി ഞാൻ ഇവിടെ വന്നത്.

എങ്ങനെയോ ഒരു അസുഖം മൂലം മരണപെട്ടതാൽ ആ ആത്മാവ് ഇപ്പോഴും അലഞ്ഞുനടക്കുകയാണ്. മോക്ഷ ദീപം തെളിയിച്ചിട്ടു വാ, എന്ന് പറഞ്ഞതിന് പൊരുൾ ഇതുതന്നെയാണ്, എന്ന് അഗസ്ത്യ മുനി പറഞ്ഞു. നീ വിചാരിക്കുന്നത് പോലെ ആ ജോലിക്കാരി നിന്നെ ഭർത്താവായി സ്വീകരിക്കില്ല. കാരണം നീ മനസ്സ് മാറിയാൽ ഇവളെയും കൊല്ലും, എന്നിട്ട് വേറെ ഒരു പെണ്ണിനൊപ്പം ജീവിക്കുകയും ചെയ്യും, എന്ന് കരുതി അവൾ ഇപ്പോൾ ഈ നാട് തന്നെ വിട്ടു പോകുകയാണ്, എന്ന് അഗസ്ത്യ മുനി പറഞ്ഞു.

ഭാര്യയെ വിട്ടു ജോലിക്കാരിയെ വിവാഹം കഴിക്കാം എന്ന് ഒരു ആഗ്രഹം അദ്ദേഹത്തിന് ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ രണ്ടുപേരെയും വിട്ടു നിൽക്കുകയാണ്.

ഭാര്യയുടെ ആത്മാവ് ശാന്തി ലഭിക്കുവാൻ വേണ്ടി അഗസ്ത്യ മുനി പറഞ്ഞതുപോലെ മോക്ഷ ദീപം അദ്ദേഹം തെളിയിച്ചു, ഇപ്പോൾ തൻറെ ഭാര്യയുടെ പേരിൽ ഒരു വൃദ്ധസദനം നിർമിച്ചു പാവങ്ങൾക്ക് സമൂഹ സേവ ചെയ്തു വരുകയാണ്. രണ്ടാമത് വിവാഹം കഴിക്കണം എന്നത് അദ്ദേഹം പാടേ മറന്നിരിക്കുന്നു.


അദ്ദേഹത്തെ, അഗസ്ത്യാർകൂടം ഉച്ചിയിൽ ഒരു സ്വാമിയെപോലെ നിൽക്കുന്നതായി കാണുവാൻ സാധിക്കും.



സിദ്ധാനുഗ്രഹം.............തുടരും!

No comments:

Post a Comment

Post your comments here................