01 November 2018

സിദ്ധാനുഗ്രഹം - 65





ആ രൂപം എനിക്ക് നേർക്കുനേർ നിന്നു. ഒരു അടിപോലും മാറിയതുമില്ല, മറഞ്ഞുപോയതുമില്ല. സാധാരണമായി കഥകളിൽ കേൾകുന്നതുപോലെ അത് വെള്ള വസ്ത്രം അല്ല ഉടുത്തിരുന്നത്. ചെലങ്ങായുടെ ശബ്ദവും ഈ സമയം കേട്ടില്ല. കുളിർന്ന കാറ്റും അടിച്ചില്ല, മാത്രമല്ല ഒരു വിധത്തിലുമുള്ള ഗന്ധവും വന്നില്ല.

രണ്ടു നിമിഷം നോക്കിയതിനു ശേഷം.

എന്റെ കൈയിലുള്ള അഗസ്ത്യ മുനിയുടെ ജീവ നാഡി തുറന്നു അദ്ദേഹത്തെ പ്രാർത്ഥിച്ചു. 

അഗസ്ത്യ മുനി ആ ആവിയെ പറ്റി പറയുവാൻ തുടങ്ങി. ആ വാക്കുകൾ അങ്ങനെ തന്നെ ഞാൻ സമർപ്പിക്കുകയാണ്.

ഇവളുടെ പേര് അമുദ, ചെന്നൈയെത്തും മുൻപേ, ഏകദേശം 150 കിലോ മീറ്റർ  ചെന്നൈയെത്തും മുൻപേ തെക്ക് ഭാഗത്തുള്ള ഒരു ചെറു ഗ്രാമത്തിൽ ചേർന്നവൾ. വളരെ പാവപെട്ട കുടുംബത്തിൽ ഉള്ളവൾ. ഒരേ ഒരു പെൺകുട്ടിയായിരുന്നു അവൾ, അത് കാരണം അവൾ അവരുടെ ചെല്ലക്കുട്ടിയായിരുന്നു. പ്രായപൂർത്തിയായതും ഇവൾക്ക് വിവാഹം കഴിക്കണം എന്ന് ഉള്ളതാൽ അതിനുള്ള ധനത്തിനായി ഈ സ്ഥലത്തിൽ അമുദയുടെ അച്ഛനും - അമ്മയും വീട് വയ്ക്കുന്നവരുടെ സഹായികളായി പണിക്ക് വന്നുചേർന്നു.

ഈ സ്ഥലത്തിൽ വീട് പണിക്ക് കോൺട്രാക്ട് എടുത്തവന്റെ പേര് രാജഗുരു. അവൻ സ്ത്രീകളുടെ വിഷയത്തിൽ അൽപം ദുർബലനായിരുന്നു. അവൻ അമുദയേയും  തൻറെ മോഹ വലയത്തിൽ കീഴ്പ്പടുത്തി. അമുദ ഗർഭിണിയായി. ഇത് കണ്ട് ഭയന്ന രാജഗുരു, അമുദയെ ഒരു ദിവസം രാത്രി ഈ വീടിന് ഡ്രൈനേജിന് വേണ്ടി തൊണ്ടപെട്ടുള്ള തൊട്ടിയിൽ അവൻ കൊന്നിട്ട് അവിടെ പുതച്ചു - അതിൻറെ മുകളിൽ കല്ല് നികത്തി, സിമന്റ് വച്ച് പൂശുകയും ചെയ്‌തു. അത് ആരും തന്നെ കണ്ട് പിടിച്ചില്ല. 

അമുദയെ കാണാതെപോയ ആ മനഃ സ്ഥാപത്തിൽ അവളുടെ മാതാ - പിതാവ് മരിച്ചുപോവുകയും ചെയ്തു. അമുദയെ കൊന്നത് മാത്രമല്ലാതെ - അവളുടെ മാതാ - പിതാവിനെ കൊന്ന പാവം രാജഗുരുവിനെ വിരട്ടുവാൻ തുടങ്ങി.  ഇതിന് ബ്രഹ്മഹത്യ ദോഷം എന്ന് പേര്.

അതിന് വേണ്ടുള്ള പരിഹാരങ്ങൾ രാജഗുരു ചെയ്‌തിരുന്നാൽ, അത് കാരണം അവൻ ചെയ്തിട്ടുള്ള പാപത്തിൽ ഒരു അംശം കുറഞ്ഞിരിക്കും, എന്നാൽ അവൻ അത് പോലും ചെയ്തിട്ടില്ല. അത് കാരണം അവൻ വളരെ വലിയ പാപത്തിന് അർഹനായി, അവൻ ഒരു ദിവസം യാത്ര ചെയ്യുമ്പോൾ ഒരു സർക്കാർ വണ്ടിയുമായി അപകടത്തിൽ പെട്ട്, അവനും അവന്റെ 18 വയസ്സ് പ്രായമുള്ള മകളും, ഭാര്യയും വളരെ പരിതാപമായി മരണപെട്ടു. 

അമുദയ്ക് ബ്രഹ്മാ ദേവൻ കൂട്ടിയ വയസ്സ് 44. എന്നാൽ അവൾ 19 വയസ്സിൽ തന്നെ മരണപെട്ടു. ഇതിന് അവൾ പൂർവ ജന്മ പുണ്യ - പാപം കണക്കെടുക്കുകയാണെങ്കിൽ അവൾ കഴിഞ്ഞ ജന്മത്തിൽ അവളുടെ ഭർത്താവിനെ വെട്ടി കൊന്നിരുന്നു. അവൻ തന്നെയായിരുന്നു ഈ ജന്മത്തിൽ രാജഗുരുവായി മാറി പ്രതികാരം എടുത്തു. 

രാജഗുരു ഒരു അൽപം  മനഃസാക്ഷി കാണിച്ചു അമുദയെ തൻറെ ഭാര്യയായി കണ്ടിരുന്നെങ്കിൽ, അവന് ഇത്തരം ഒരു മരണം ഏർപ്പെട്ടിരിക്കില്ല. അമുദ കഴിഞ്ഞ ജന്മത്തിൽ ചെയ്ത തെറ്റ് കാരണം ഈ ജന്മത്തിൽ മരണപ്പെടണം എന്നില്ല. പക്ഷേ അവൾ അനുസരണകേട് കാണിച്ചു.  തന്നെ വിശ്വസിച്ചിരുന്ന മാതാ  - പിതാവിനെ അവൾ ചതിച്ചു. അതിൻറെ ഫലമായി തന്നെയാണ് അവൾക്ക് ഈ ഗതി ഏർപ്പെട്ടത്, എന്ന് വളരെ വേഗത്തിൽ പറഞ്ഞു അഗസ്ത്യ മുനി. 

ഈ വിവർത്തനം ചെയ്യുമ്പോൾ ആവി രൂപമായി അമുദയും അവിടെ തന്നെയുണ്ടായിരുന്നു. പിന്നീട് മറഞ്ഞു പോയി.   പക്ഷേ എൻറെ ദർശനത്തിൽ കാണുവാൻ സാധിച്ചില്ല.

ഇപ്പോൾ മന്ത്രവാദം എന്നാൽ എന്ത്, എന്നതിന് അഗസ്ത്യ മുനി കൂടുതൽ വിവരിക്കുവാൻ തുടങ്ങി. 

"മനുഷ്യ ജന്മം ഒരു തിരിച്ചറിവുള്ള ഒരു ജന്മമാണ്. എല്ലോരും യെനെങ്കിലും ഒരു ദിവസം മരണപ്പെടേണ്ടവർ തന്നെയാണ്, പക്ഷേ അത് ഉൾക്കൊള്ളും വിധത്തിൽ ഉള്ള അറിവ് നമുക്ക് ലഭിച്ചിട്ടില്ല. മാപ്പ് പറയും ഉത്തരവാദിത്തവും തന്നിരിക്കുന്നു. എത്ര തന്നെ വലിയ തെറ്റ് ഒരുവൻ ചെയ്തിരുന്നാലും അത് ക്ഷമിക്കുവാൻ ഉള്ള മനസ്സ് ഒരുവന്ന് ഉണ്ടെങ്കിൽ അവർക്ക് കഴിഞ്ഞ ജന്മത്തിൽ ചെയ്ത പാപങ്ങൾ മറ്റും ദോഷവും മാറും. പറ്റുന്നവരെ ഒരു തെറ്റും ചെയ്യാതെ ഇരിക്കുകയും, മറ്റും എല്ലാം നടത്തിത്തരുന്നത് സർവേശ്വരൻ തന്നെയുമാണ് എന്ന് വിശ്വസിക്കുന്നവർ.  കഴിഞ്ഞ ജന്മത്തിൽ ചെയ്ത കർമ്മത്തിന്റെ ഫലം നമ്മൾ ഈ ജന്മത്തിൽ അനുഭവിക്കുന്നു, അതിൽ ചെറു പ്രായത്തിൽ നിന്നും തന്നെ നാം പ്രാർത്ഥന ചെയ്തു വന്നാൽ, പുണ്യം കയറും, തെറ്റായ ചിന്തകൾ, കോപപ്പെടുക, അഹങ്കാരം, ദേഷ്യം എന്നിവ ഒന്നും തന്നെ അവരെ കീഴ്പെടുത്തില്ല.  അതുമൂലം മറ്റുള്ളവർ തെറ്റ് ചെയ്താലും  അതിൽ ഇവരും കൂടി നിൽക്കുന്ന മനസ്സ് ഉണ്ടാകില്ല. 

ഇവിടെ രാജഗുരു മനസ്സ് നല്ല രീതിയിൽ നിയന്ത്രിച്ചിരുനെങ്ങിൽ, അമുദയുടെ ജീവൻ ഇത്തരം ഒരു മരണപ്പെട്ട രീതിയിൽ കാണേണ്ടിവരില്ല. തെറ്റ് ചെയ്യും വിധം അവനിൽ ഏർപ്പെട്ടിരിക്കുന്നു, പ്രാർത്ഥന, ഇപ്പോൾ ചെയുന്നനല്ല കർമങ്ങൾ, എല്ലാം കൂടി അവനെ രക്ഷപെടുത്തിരിയ്ക്കും. എന്നാൽ രാജഗുരു ദൈവ വിധികൾ എല്ലാം മറന്നു ഇന്ന് നടുവഴിയിൽ ഒരു ആവി രൂപത്തിൽ അലഞ്ഞു നടക്കുകയാണ്.

അതേ പോലെ അമുദയും മാതാ - പിതാവ് അറിയാതെ, അച്ചടക്കം ലംഘനം ചെയ്തു, മനസ്സിനെ നിയന്ത്രിച്ചില്ല. മാത്രമല്ല അവളുടെ ചെറുപ്പത്തിൽ തന്നെ ദൈവീക വിഷയങ്ങളിൽ ഏർപ്പെട്ടിരുന്നില്ല. നല്ല വീട്ടിൽ ജീവിച്ചിരിക്കും തൻറെ മാതാ - പിതാവിന്  എല്ലാം വിധത്തിലും ഗുണപ്രധാമാല്ലാത്ത ഒരു മകളായി അവൾ വളർന്നു. ഇവൾ കുറച്ചു ആലോചിരുനെങ്കിൽ ഇത്തരം ഒരു ദുർമരണം ഏർപെടാതിരിക്കും.

ഇപ്പോൾ മനസ്സിലാകുന്നുവോ മന്ത്രവാദം എന്ന് ഉള്ളത് കഴിഞ്ഞ ജന്മത്തിൻറെ തുടർ തന്നെയാണ്. പെട്ടെന്ന് ആരും ഒന്നും ചെയ്യുന്നില്ല. ഒരു സമയം കഴിഞ്ഞ ജന്മത്തിൽ തന്നെ നല്ലത് ചെയ്തുകൊണ്ട് ദൈവ ചിന്തയിൽ ഏതൊരു കാര്യത്തിലും മുന്നോട്ടുവരുന്നുടെങ്കിൽ ആര് തന്നെ ഏതൊരു രീതിയിലും നമ്മെ മുന്നോട്ടു വരാൻ  സമ്മതിക്കുന്നില്ലെങ്കിലും  അത് മൂലം നമുക്ക് ഒരു രീതിയിലും കുഴപ്പഗങ്ങൾ ഉണ്ടാക്കില്ല.  

നീ പോലും ചോദിക്കും നല്ലത് ചെയ്തു വരുന്ന എത്രയോ പേർക്ക് ഇപ്പോഴും മന്ത്രവാദം (അഥർവ വേദപ്രയോഗം നടക്കുന്നുവല്ലോ) എന്ന്. ഇപ്പോൾ പറയാം അത്തരം ബാധിക്കപെട്ടവർ എൻറെ പക്കം വരട്ടെ. അവരുടെ തലയിൽ ഉള്ള എഴുത്തുകൾ സർവെശ്വരൻറെ അനുഗ്രഹത്താൽ  മാറ്റികാണിക്കാം എന്ന് അഗസ്ത്യ മുനി സമ്മതിച്ചു.

ഇത് കേട്ടതും എനിക്ക് വളരെ സമാധാനമായി. എന്നാൽ അവർക്കെല്ലാം അഗസ്ത്യ മുനിയുടെ അനുഗ്രഹം ലഭിക്കണമല്ലോ എന്ന് മാത്രമേ എനിക്ക് ഉണ്ടായിരുന്നോള്ളൂ.  

"ആരെല്ലാം എന്നെ തേടി വരുന്നുവോ അവരെ ഞാൻ സഹായിക്കും. എന്നാൽ ഞാൻ പോയി അവരുടെ വിധിയെ മാറ്റുകയില്ല, എന്തെന്നാൽ അവരും എന്നെ വിശ്വസിക്കണം. എൻറെ മക്കളായി, ജീവ നാഡി വായിക്കുന്നവരെയും  അവർ വിശ്വസിക്കണം.  അതോടെ എൻറെ ജീവ നാഡി വായിച്ചു കൊടുക്കുമ്പോൾ  വാക്കുകൾ മാറാതെ, മൊഴി മാറ്റാതെ, അവർ അവിടേക്കു വരുന്ന ഭക്തജനങ്ങൾക്ക് പറഞ്ഞു കൊടുക്കണം. ഇങ്ങനെ പറയുന്നതിനുവേണ്ടി അവർ ഒരു രീതിയിലുമുള്ള സാധനങ്ങൾ മേടിക്കരുത്.  അതെ സമയം ജീവ നാഡി വായിക്കുന്നവർക്ക് വേണ്ടി ആരെങ്കിലും യെന്തെങ്കിലും സാധനങ്ങൾ കൊണ്ട് വരുന്നത്  അവർക്ക് സ്വീകരിക്കാം.  എല്ലാം ഒരു പരിമിതിക്ക്‌ ശേഷം പോക്കരുത്.  അതേ സമയം അഗസ്ത്യ മുനിയുടെ പേര് ചൊല്ലി ഭയപെടുത്തുവാനും പാടില്ല. 

"എൻറെ താളിയോല കൊണ്ട് അളവിന് മുകളിൽ വലിയ രീതിയിൽ സമ്പാദിക്കുന്നവരോട് ജീവ രൂപമായി" ഞാൻ ദർശനം കൊടിക്കില്ല എന്ന് അത്ഭുതമായി വിവരിച്ചു, അഗസ്ത്യ മുനി . 

"എനിക്കൊരു സംശയം"? ഞാൻ ചോദിക്കാമോ?

ചോദിക്കുക.

"ഈ ആവി രൂപമായി കാണപ്പെടുന്നത് എപ്പോഴും പെണ്ണുങ്ങൾ ആണല്ലോ? ആണുങ്ങളുടെ രൂപത്തിൽ ആവി ഇല്ലയോ?"

"പിന്നെ?"

"മനുഷ്യൻറെ കണ്ണുകളിൽ ആവി രൂപം കാണുവാൻ സാധിക്കില്ല എന്ന് പറയുന്നത്.  പക്ഷേ എനിക്ക് താങ്കൾ ആവിയെ കാണിച്ചു തന്നു, അത് പോലെ ഹനുമാൻ സ്വാമിയെയും എനിക്ക് കാണിച്ചു തരാൻ സാധിക്കുമോ?

"കാണിച്ചു തരാം", പിന്നീട് എന്താ വേണ്ടത്.

"മാത്രവാദത്തിനെ കുറിച്ച് അഥർവ വേദത്തിൽ വളരെ യധികം പറഞ്ഞിട്ടുണ്ട്.  താങ്കൾ പറയുന്നതിനും അഥർവ വേദത്തിൽ പറയുന്നതിലും വളരെയധികം വ്യതാസം ഉണ്ടല്ലോ. ഏതാണ് സാധാരണ ജനങ്ങൾ നടപ്പിലാക്കേണ്ടത്.  

ഇത്ര മാത്രം തന്നെയാണോ അതോ വേറെയും ചോദ്യങ്ങൾ ഉണ്ടോ?

ഉണ്ട് മഹാമുനി, ഈ അമുദയ്ക് ശാപ വിമോചനം തങ്ങൾക്ക് തരാൻ ആകില്ലയോ? അതേ പോലെ വിപത്തിൽ മരിച്ചു പോയ രാജഗുരുവിൻറെ ഭാര്യക്കും, മകൾക്കും  നല്ല ബുദ്ധി നൽകുവാൻ താങ്കൾക്കു ആകില്ലയോ? രാജഗുരു ആണെങ്കിൽ പാവം ചെയ്തു എന്ന് പറയാം. അവരുടെ ഭാര്യക്കും, മകൾക്കും പകരം വീട്ടുന്നതിൽ എന്താണ് ന്യായം.  ഇതും അമുദയുടെ ആവി തന്നെയാണോ ചെയ്തതു? അതോ ദൈവം കൊടുത്ത തീർപ്പാന്നോ? അതും അറിഞ്ഞാൽ കൊള്ളാം.

നിനക്ക് അറിഞ്ഞിട്ട് എന്താണ് സംഭവിക്കുവാൻ പോകുന്നത്? ഓരോരുത്തരും ഈ ജന്മത്തിൽ അവർ - അവർ ചെയ്ത പുണ്യ -പാപം അനുസരിച്ചു ഈ ജന്മം എടുക്കുന്നു. ചെറുപ്പത്തിൽ തന്നെ ദൈവ ഭക്തിയും മനഃസാക്ഷിയും കൊണ്ട്, ആരുടേയും മനസ്സ് സങ്കടപ്പെടാതെ നമ്മൾ കാര്യങ്ങൾ എല്ലാം ചെയ്താൽ , അത്രയും പാപങ്ങൾ നമ്മളിൽ നിന്നും പോയി, നമ്മളും ഒരു നല്ല മനുഷ്യനാകും.  എന്നാൽ ആരും തന്നെ ഇത് ചെയ്യാറില്ല.  കഷ്ടം വരുമ്പോൾ മാത്രം ഈശ്വരനെ വിളിക്കുന്നു.

"മഹാമുനിയെ എപ്പോളാണോ സുഖമില്ലാത്തത് അപ്പോൾ മാത്രമല്ലേ നമ്മൾ ഒരു ഡോക്ടറിനെ സമീപിക്കുക.  കഷ്ടം വരുമ്പോൾ മാത്രമല്ലെ ഈശ്വരനെ വിളിക്കുന്നത്, ഇതിൽ എന്തെങ്കിലും തെറ്റ് ഉണ്ടോ?

"സമ്മതിക്കുന്നു. ആദ്യം തന്നെ ഈശ്വരനെ പ്രാർത്ഥിച്ചാൽ കഷ്ടം പോലും വരില്ലല്ലോ?" എന്ന് വളരെ പരിഹാസത്തോടെ പറഞ്ഞു,  "എന്നോടുതന്നെ ഇത്തരം ഒരു ചോദ്യമോ", എന്ന് ഒരു കുത്തും എനിക്ക് അദ്ദേഹം തന്നു, അഗസ്ത്യ മുനി.


നീ ചോദിച്ച ചോദ്യങ്ങൾ എല്ലാം ഞാൻ ഉത്തരം നൽകാം.  നീ ആദ്യം.........പോലീസ് സ്റ്റേഷനലിൽ ചെന്ന് അമുദ എന്ന ഒരു പെൺകുട്ടി കാണാതെ പോയിട്ടുണ്ട് എന്ന് രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് നോക്ക്.  പിന്നീട് ഇന്നേക്ക് നാലാം ദിവസം, രാഘവേന്ദ്ര സ്വാമിയുടെ ജീവ സമാധിയായി രാഘവേന്ദ്ര മഠത്തിൽ പോയി വരുക.  ആ മന്ത്രലയത്തിൽ മൂന്ന് ദിവസം താമസിക്കുക.  രാഘവേന്ദ്ര സ്വാമി നിനക്ക് നേരിട്ട് ദർശനം നൽകും. പിന്നീട് അവിടെ നിന്ന് അടുത്തുള്ള രണമണ്ഡലം മലയുടെ മുകളിൽ കയറുക.  അവിടെ നിൻറെ പ്രാർത്ഥന നാം സ്വീകരിക്കുകയും നിനക്ക് അവിടെ ഹനുമാൻ സ്വാമിയുടെ ദർശനം നൽകുകയും ചെയ്യും.  അതുവരെ ഒരുരുത്തർക്കും ഇതിനെ കുറിച്ച് പറയരുത്.  ഇത് ദൈവ രഹസ്യം, എന്ന് പറഞ്ഞിട്ട് എന്നെ സംസാരിക്കുവാൻ പറ്റാത്ത ഒരു സാഹചര്യത്തിൽ നിറുത്തി അഗസ്ത്യ മുനി . 


സിദ്ധാനുഗ്രഹം.............തുടരും!

No comments:

Post a Comment

Post your comments here................