15 November 2018

സിദ്ധാനുഗ്രഹം - 66






ആ രാത്രി നേരം എനിക്ക് ധൈര്യം തന്ന അഗസ്ത്യ മുനിക്ക് നന്ദി രേഖപ്പെടുത്തി ഞാൻ അവിടെനിന്ന് തിരിക്കുമ്പോൾ സമയം 12 മണിയായിരിക്കുന്നു.

തിരിച്ചു നടക്കുമ്പോൾ വഴി കാണുന്നുവോ എന്ന് അറിയുവാൻ വേണ്ടി ടോർച്ച അടിച്ചപ്പോൾ നല്ല രീതിയിൽ കാണുവാൻ സാധിച്ചു.

കുറച്ചു നേരത്തിന് മുൻപ് വരെ കാത്തിരിക്കുകയായിരുന്ന ടോർച്ച ഇപ്പോൾ കത്തിനിൽകുന്നത് കണ്ടപ്പോൾ എനിക്ക് വളരെ അതിശയം ഉണ്ടാക്കി. 

ആ ടോർച്ചിൻറെ വെളിച്ചത്തിൽ ഞാൻ എനിക്ക് എതിർവശം നിന്നുകൊണ്ടിരുന്ന അമുദയുടെ ആവിയിൽ അടിച്ചു. പക്ഷേ അവിടെ ആവിയെ കാണുവാൻ സാധിച്ചില്ല, ചുവര് മാത്രമേ കാണുവാൻ സാധിച്ചൊള്ളു.

ശെരി, ഇതിന് ശേഷം ഇവിടെ നിൽക്കുന്നതിൽ ഫലമില്ല എന്ന് മനസ്സിലാക്കി, അവിടം നിന്ന് ഞാൻ യാത്ര തുടർന്നു.

ആ കെട്ടിടത്തിൽ നിന്നും പുറത്തേക്കുള്ള വീഥിയിൽ വന്നപ്പോൾ ആദ്യം എനിക്ക് വഴി കാട്ടിയായി നിന്നുകൊണ്ടിരുന്ന ആ കറുത്ത പട്ടി അവിടെ നിൽക്കുകയായിരുന്നു. നടുക്ക് വച്ച് കാണാതെപോയ അത് ഇപ്പോൾ എന്തിനുവേണ്ടിയാണ് അവിടെ നിൽക്കുന്നത് എന്ന് അറിയില്ല. 

എന്നെ കണ്ടതും ആ പട്ടി മുന്നോട്ട് നടക്കുകയും, അതിന് പുറകിൽ ഞാനും ടോർച്ച അടിച്ചു നടക്കുവാൻ തുടങ്ങി. 

വേഗമായി റോഡ്  കടന്ന് മെയിൻ റോഡിൽ നടന്ന് വരുമ്പോൾ, ഇത് വരെ കുരയ്ക്കാതെ, ആ പട്ടി വളരെയധികം കുരയ്ക്കുകയും അല്ലാതെ അവിടം ഒരു അടി പോലും മുന്നോട്ടോ - പിന്നോട്ടോ വച്ചിട്ടിലല്ല.

അതിൻറെ പിന്നിലായി 10 അടി ദൂരത്തിൽ വന്നുകൊണ്ടിരുന്ന ഞാൻ, ഈ സംഭവം കണ്ട് ഒന്ന് ഞെട്ടി. 

ആ പട്ടിയുടെ ചുറ്റിലും ടോർച്ച അടിച്ചു നോക്കിയപ്പോൾ, ഏകദേശം 8 അല്ലെങ്കിൽ 9 അടി നീളമുള്ള ഒരു പാമ്പ് വായിൽ ഒരു എലിയെ പിടിച്ചു നിൽക്കുകയായിരുന്നു. ഞാൻ ചെന്നുകൊണ്ടിരിക്കും വഴി അല്ലാതെ വേറെ യൊരു വഴിയിലൂടെ ചെന്നുകൊണ്ടിരിക്കുന്നത് കണ്ടു. 

അത് കണ്ടത് ഒരു ചെറിയ ഒരു ഞെട്ടൽ ഉണ്ടാക്കി.

രണ്ട് നിമിഷം ഞാൻ ഒറ്റയ്‌ക്കു  നിന്നതുകൊണ്ടോ, അതോ  ആ കറുത്ത പട്ടി എനിക്ക് ഒരു അറിയിപ്പ് നൽകിയതുകൊണ്ടോ ആവും, ഇല്ലെങ്കിൽ ഞാൻ ആ പാമ്പിനെ ചവിട്ടിയിരിക്കും.

ഇത് ആലോചിച്ചു നോക്കിയപ്പോൾ ഇതെല്ലാം എനിക്ക് ആവശ്യമാണോ  എൻറെ സുഹൃത്തിനെ പോലെ വീട്ടിൽ ഇരുന്നിരുന്നാൽ ഈ ആപത്തിൽ ഒന്നിലും വീണുകാണില്ലല്ലോ, എന്ന് തന്നെയാണ് തോന്നിയത്.

ഒട്ടും ധിറുതിയില്ലാതെയും, ഭയമില്ലാതെയും, ആ നാഗം എൻറെ ഒരു വശത്തിൽനിന്നും മറ്റൊരു വശത്തേക്ക് പോകുന്നത് കണ്ട് നിൽക്കുകയായിരുന്നു.

ഒരു സമയം എന്നെ നോക്കി ആ നാഗം തിരിച്ചുവന്നാലോ, അല്ലെങ്കിൽ ആ പട്ടി കുറയ്ക്കുന്നത് കേട്ടിട്ട് അതിനെ നോക്കി ചീറ്റിയാലോ, അല്ലെങ്കിൽ  ഈ പട്ടി ഏതെങ്കിലും ഒരു ആവേശത്തിൽ ആ നാഗത്തിനെ കടിക്കുവാൻ പാഞ്ഞു വിട്ടാലും എൻറെ ഗതി കഷ്ടം തന്നെയാണ്.

എന്ത് തന്നെയാണ് കൈയിൽ ജീവ നാഡി ഇരുന്നാലും ഈ അവസ്ഥയിൽ എല്ലാം ഞാൻ തന്നെയാണല്ലോ കഷ്ടപ്പെടുന്നത്. ഞാനും ഒരു ശരാശരി  മനുഷ്യൻ തന്നെയാണല്ലോ.

ഏതെങ്കിലും ഒന്നിന് - ഒന്നിന് തെറ്റായി നടന്നാൽ നാട്ടുകാർ ഇവന് ഭ്രാന്തനെന്നും, ജീവ നാഡിയുമായി അവൻ  പോയി പെട്ടുപോയി എന്ന് പറയും.  ഈ കാലത്തിൽ ഇത്തരം കൂടി ഭ്രാന്തന്മാർ ഉണ്ടോ എന്ന് മാത്രമേ എല്ലോരും പറയുകയുള്ളൂ എന്ന് എനിക്ക് അറിയാം. 

ഇത്തരം ഉള്ള പല ചോദ്യങ്ങളും മനസ്സിലൂടെ കടന്നു പോയി.

കുറച്ചു സമയത്തിൽ ആ പാമ്പ് വഴി മാറി അടുത്തുള്ള വയലോരത്തിൽ വേഗമായി മാറിയതിന് ശേഷം മാത്രമായിരുന്നു ആ പട്ടിയും, കൂരയ്ക്കുന്നതും നിറുത്തിയത്. 

ഏകദേശം സമയം 3:00 ആയിരിക്കും ഞാൻ മെയിൻ റോഡിൽ എത്തിയപ്പോൾ.

ഇത് വരെ എൻറെ കൂടെ എനിക്ക് വഴികാണിച്ചു മുൻപിൽ നടന്നുകൊണ്ടിരുന്ന ആ കറുത്ത പട്ടി, റോഡിലുള്ള അയ്യനാറിന്റെ ശില്പത്തിന് ശേഷം കാണുവാൻ സാധിച്ചില്ല. 10 നിമിഷം ഞാൻ അവിടെയെല്ലാം തേടി നോക്കി, പക്ഷേ കാണുവാൻ സാധിച്ചില്ല. 

എൻറെ ശരീരം മൊത്തം വിയർത്തിരുന്നു. കൃത്യമായി പറയുകയാണെങ്കിൽ കുളിച്ചതിന് ശേഷം വസ്ത്രം ധരിച്ചിരിക്കുന്നതുപോലെ എനിക്ക് തന്നെ തോന്നി. ഇത് ഭയമാണോ, അതോ നടക്കാത്ത ഒന്നിനെ കുറിച്ച് അതിശയിക്കുന്നതിൻറെ  കാരണമാണോ എന്ന് എനിക്ക് അറിഞ്ഞില്ല.

എന്തുവന്നാലും അവിടെ നിന്ന് ബസ് ലഭിക്കുന്നതിന് വേണ്ടി മൂന്ന് മണിക്കൂർ ആകും എന്നത് കൊണ്ട് ഒരിക്കൽ കൂടി അഗസ്ത്യ മുനിയെ  ധ്യാനിച്ച് താളിയോല ഞാൻ എടുത്തു.

അയ്യനാരെ നമസ്കരിച്ചിട്ടു നിനോട്‌ പോകുവാൻ പറഞ്ഞു. എന്നാൽ നീ അങ്ങനെ ചെയ്തിട്ടില്ല. അതിന്റെ ഭവിഷ്യത്താണ് എനിക്ക് ആ പാമ്പിനെ കാണുവാൻ ഇടയായത്. നിന്നെ താകീത് ചെയുവാൻ വന്നു വേറെ രെണ്ണം കൂടി. എന്നെ വിശ്വസിക്കാതെ പല തവണ എന്ത് കൊണ്ടാണ് എനിക്ക് എന്തുകൊണ്ടാണ് ഈ കഷ്ടകാലം എന്ന് നീ പറയുന്നത് എന്തിനാണ്? ഈ അഗസ്ത്യ മുനിയെ നീ വിശ്വസിച്ചിരുന്നാൽ ഒരു കാരണവശാലും ഒരു വിധത്തിലുമുള്ള തടസ്സങ്ങളും  വരത്തിലായിരുന്നു. നീ പോലും എന്നെ വിശ്വസിക്കാത്ത മറ്റുള്ളവരെ പോലെ നടന്നതുകൊണ്ടു അതിനുള്ള ഉത്തരമായി തന്നെയാണ് ആ പാമ്പ് അവിടെ വന്നത്, എന്ന് അഗസ്ത്യ മുനി പറഞ്ഞു.

അദ്ദേഹത്തോട് ഞാൻ മാപ്പ് അപേക്ഷിച്ചു.

പിന്നീട് ആ കറുത്ത പട്ടിയെ താങ്കൾ മുൻപ് ഒരിക്കൽ പറഞ്ഞിരുന്നു. അത് അയ്യനാര് ആയിരുന്നുവോ അവിടെ വന്നത് എന്ന് ഞാൻ ചോദിച്ചു?

"അല്ല, അദ്ദേഹം തന്നെയാണ് കാലഭൈരവർ. നിനക്ക് തുണയായി ആ രാത്രിനേരത്തിലും അവിടെ വന്നതും അദ്ദേഹം തന്നെയായിരുന്നു. ആ കാലഭൈരവർക് നന്ദി രേഖപെടുത്തുവാനായി നാട്ടിൽ എത്തിയതിന് ശേഷം അദ്ദേഹത്തിൻറെ സന്നധിയിൽ 9 ദിവസം വിളക്ക് കത്തിക്കുക.

ഇത്‌ കേട്ടതും ദൈവമേ, എനിക്ക് വേണ്ടി ആ രാത്രി സമയം തുണനിന്നത് താങ്കൾയായിരുന്നുവോ, എന്ന് വളരെ അഭിമാനത്തോടെ ഉൾക്കൊണ്ടു.

അടുത്ത ദിവസം എൻറെ കൂട്ടുകാരോട് ഈ സംഭവത്തെ കുറിച്ച് പറഞ്ഞപ്പോൾ അതിശയിച്ചു അവരും. അതേ സമയം ഇത് സത്യം തന്നെയാണോ എന്ന് അവർ ചോദിക്കുകയും ചെയ്തു.

ഞാൻ കാല ഭൈരവർ ക്ഷേത്രത്തിൽ പോയപ്പോൾ എനിക്ക് അവിടെ ഒരു അതിശയം കൂടി നിൽക്കുകയായിരുന്നു.

ആ ക്ഷേത്രത്തിൽ ഉള്ള പൂജാരി, "നിങ്ങൾ എപ്പോഴാണ് ഇവിടേക്ക് വരാന്പോകുന്നത്, 9 ദിവസം ഭൈരവരുടെ സന്നധിയിൽ വിളക്ക് തെളിയിക്കുവാൻ, പോകുന്നു എന്ന് പറഞ്ഞു ഒരു വയസ്സായ മനുഷ്യൻ രണ്ട് നല്ലെണ്ണ വിളക്ക് എൻറെ പക്കം നൽകി". 

എനിക്ക് ഇത് വളരെ അതിശയിപ്പിക്കും വിധമായിരുന്നു.

ആ ക്ഷേത്രത്തിൽ ഗർഭഗൃഹത്തിൽ രണ്ട് വിളക്ക് തെളിയിക്കുവാൻ വേണ്ടി തന്നത് അഗസ്ത്യ മുനി അല്ലാതെ വേറെ ആരായിരിക്കും, എന്ന് എൻറെ ഉൾമനസ്സു പറഞ്ഞു.

എന്തെന്നാൽ ഈ കാല ഭൈരവർ ക്ഷേത്രത്തിൽ വിളക്ക് കത്തിക്കുന്ന വിഷയം ഞാനും അഗസ്ത്യ മുനിയും മാത്രമേ അറിയുകയുള്ളൂ. എൻറെ കൂട്ടുകാരോട് ഞാൻ ആവിയെ പറ്റി  കാര്യങ്ങൾ പറഞ്ഞുവല്ലാതെ പാമ്പ് വന്നതിന് കാരണം ഞാൻ അയ്യനാരെയും അഗസ്ത്യ മുനിയിലും വിശ്വാസം കുറഞ്ഞത് കാരണമാണ് എന്ന് ഒരു വാർത്ത പോലും പറഞ്ഞില്ല.

ഇതിനപ്പുറമെങ്കിലും അഗസ്ത്യ മുനിയുടെ വാക്കുകൾ അതുപോലെ തന്നെ പ്രാബല്യത്തിൽ കൊണ്ടുവരണം. ഒരു വിധത്തിലും സംശയിക്കപ്പെടരുത് എന്നതിൽ വളരെ ഉറച്ചു നിന്നു.

ഒരു ചില സമയം അഗസ്ത്യ മുനി പറയുന്ന വാക്കുകൾ ചിലർക്ക് ശെരിയായി നടന്നുകാണില്ല, എന്നാൽ അവിടെയൊക്കെ ഏതെങ്കിലും ഒരു കാരണവും ഉണ്ടായിരിക്കണം. അപ്പോളെല്ലാം എന്തുകൊണ്ടാണ് ഇത്തരമൊക്കെ നടക്കുന്നത്, അതിന് കാരണം താൻ തന്നെയാണോ എന്ന് പോലും ആലോചിച്ചിട്ടുണ്ട്? എന്ന് കുഴഞ്ഞു പോവുകയും മാത്രമല്ല അഗസ്ത്യ മുനി എന്ത് കൊണ്ടാണ് ഇത്തരം ഒക്കെ ചെയ്തത് എന്ന് കരുതിയിട്ടുണ്ട്.

അതെല്ലാം കൂടി തെറ്റാണ് എന്ന് കൂടെ അഗസ്ത്യ മുനി, എനിക്ക് മനസ്സിലാക്കി തന്നു.

എൻറെ സുഹൃത് ഒരാൾ അമുദയെപ്പറ്റി സത്യമായി നടന്ന കാര്യങ്ങൾ എല്ലാം മനസ്സിലാക്കി, അത് പോലീസ് സ്റ്റേഷനിൽ പോയി വിവരമറിഞ്ഞപ്പോൾ അന്നേ തീയതിയിൽ  "കാണ്മാനില്ല" എന്ന് പറഞ്ഞു ഒരാൾ കംപ്ലൈന്റ്റ് കൊടുത്തതായി അറിയുവാൻ സാധിച്ചു.

അമുദ മരണപെട്ടതാലും, അമുദയെ കൊന്നവനും ഒരു വിപത്തിൽ കൊല്ലപ്പെട്ടതാലും എനിക്ക് ആരാണ് ആ കംപ്ലൈന്റ്റ് കൊടുത്ത് എന്ന് മനസ്സിലാക്കുവാൻ തോന്നിയില്ല.

അവിടെ വച്ച് തന്നെ ആ നടന്ന കാര്യങ്ങളെല്ലാം ഞാൻ മറന്നു, പിന്നീട് ആ അമുദയുടെ ആവിക്ക്‌ മോക്ഷം ലഭിച്ചതായി അഗസ്ത്യ മുനി ഒരു സംബന്ധവുമില്ലാതെ ഒരു ദിവസം അറിയിക്കുകയുണ്ടായി.  വിപത്തിൽ പെട്ട് മരണപ്പെട്ട അമുദയെ കൊന്നവന്റെയും അവൻറെ വീട്ടുകാർക്കും മോക്ഷം ലഭിക്കുന്നതിനായി 48  ദിവസം തുടർച്ചായി മോക്ഷ ദീപം തെളിയിക്കുവാനായി അഗസ്ത്യ മുനി അറിയിച്ചിരുന്നു. അത് പ്രകാരം ഒരാളെ അയച്ചു ഈ വിവരം പറയുകയുണ്ടായി, അവരും മോക്ഷ ദീപം തെളിയിക്കുകയും ചെയ്തു.

അതുകൊണ്ട് അമുദയ്ക്കും, രാജഗുരുവിനും അഗസ്ത്യ മുനിയുടെ അനുഗ്രഹത്താൽ മോക്ഷം ലഭിച്ചു എന്ന് അറിഞ്ഞതിൽ എനിക്ക് ഒരു സംതൃപ്തി.

അന്നേക്ക് നാലാമത്തെ ദിവസം.

അമുദയുടെ ആവിയെ കണ്ടതിന് ശേഷം എനിക്ക് അടുത്ത ഒരു നിയമനം.  

മന്ത്രാലയം ചെല്ലണം എന്ന് തന്നെയായിരുന്നു.

മന്ത്രാലയം ചെയ്യുവാനുള്ള യാത്രക്കായി റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറിൽ ഞാൻ നിന്നു. 

ടിക്കറ്റ് ലഭിച്ചില്ല.

റിസർവേഷൻ  ഇല്ലാതെ യാത്ര ചെയ്യണം എന്ന് കരുതി ഞാൻ പ്ലാറ്റഫോമിൽ വന്നു. അവിടെ നിന്നുകൊണ്ടിരുന്ന  കൂട്ടം കണ്ടപ്പോൾ ഇന്നേക്ക് മാത്രമല്ല ഇന്നേക്ക് ഒരു ആഴ്ച സമയം ടിക്കറ്റ് എടുത്തു പോകുവാൻ സാധിക്കില്ല എന്ന് തോന്നി.  

എല്ലാം കംപാർട്മെന്റിലും ആളുകൾ തിങ്ങിയിരിക്കുകയായിരുന്നു.  ഈ ട്രെയിനിൽ കയറിലെങ്കിൽ മന്ത്രാലയം പോകുവാൻ വേറെ ഒരു ട്രെയിനും അന്നേദിവസം ഇല്ല. അടുത്ത ദിവസം, വേണമെങ്കിൽ ബന്ധിപ്പിക്കുന്ന ട്രെയിനുകൾ പിടിച്ചു യെങ്ങനെയെങ്ങിലും മന്ത്രാലയം ചെന്നെത്താം.

പക്ഷേ ഇന്നേ ദിവസമായിരുന്നു അഗസ്ത്യ മുനി യാത്ര തുടരുവാൻ പറഞ്ഞിരുന്നു, എന്നുള്ളതുകൊണ്ട്  എന്താണ് ചെയുവാൻ സാധിക്കുന്നത്, എന്ന് ഒന്നും അറിയുവാൻ സാധിക്കാതെ അവിടെ നിന്നു.

എല്ലാവഴികളിൽ കൂടിയും ഞാൻ ഒന്ന് അന്വേഷിച്ചു നോക്കി, മാത്രമല്ല ട്രെയിൻ ടിക്കറ്റ് എക്‌സാമിനറും എൻറെ പ്രാർത്ഥനയ്ക്ക്  വകവച്ചില്ല.  

റിസർവേഷൻ ഇല്ലാത്ത പെട്ടിയിൽ കയറുക, എനിട്ട്‌ ഓരോ സ്റ്റേഷൻ എത്തുമ്പോഴും താങ്കൾ വന്നു എന്നെ കാണുക, എന്ന് പറഞ്ഞു. ആ സ്റ്റേഷനിൽ ആരെങ്കിലും ഇറങ്ങുകയാണെങ്കിൽ അപ്പോൾ ബെർത്ത് തരാം എന്നല്ലാതെ റിസർവേഷൻ ലഭിച്ചില്ല.         

ട്രെയിൻ പുറപ്പെടുവാൻ 5  നിമിഷം മാത്രമേ ഉണ്ടായിരുന്നുള്ളു.

ഒരു വിധത്തിൽ വെറുപ്പും ദുഃഖത്തോടെയും അഗസ്ത്യ മുനിയുടെ ജീവ നാഡിയിൽ  ഞാൻ നോക്കി.

"വിഷമിക്കണ്ട", ഒരു കഷ്ടപാടുമില്ലാതെ നിൻറെ യാത്ര തുടരും എന്ന് പറഞ്ഞു അഗസ്ത്യ മുനി.

എനിക്ക് ഒരു അംശം പോലും വിശവാസം ഇല്ലായിരുന്നു.

അപ്പോൾ തന്നെയായിരുന്നു അവിടെ ആ അതിശയം നടന്നത്.

എന്നെ നോക്കി ഓടി വന്ന ഒരാൾ, "സാർ നിങ്ങൾക്ക് മന്ത്രാലയം അല്ലെ പോക്കേണ്ടത്. ഇതോ ഈ കോച്ചിൽ രണ്ട് സീറ്റ് ഉണ്ട്.  ഉടൻ തന്നെ കയറുക, ഈ ബെർത്തിനുള്ള പണം ഞാൻ അടച്ചുകഴിഞ്ഞു", എന്ന് അദ്ദേഹം പറഞ്ഞു.    

എനിക്ക് വളരെ അതിശയമായിരുന്നു അത്.

എങ്ങനെ മറ്റൊരാളുടെ റിസർവേഷൻ സീറ്റിൽ യാത്ര ചെയ്യുക. ഇത് കുറ്റമാകുമല്ലോ എന്ന് ഞാൻ കരുതി നിൽക്കവേ, അദ്ദേഹമാണെങ്കിൽ എന്നെ ബലം പ്രയോഗിച്ചു ആ കംപാർട്മെന്റിൽ എൻറെ പെട്ടിയും കൂടെ എന്നെയും ഇരുത്തി. അടുത്ത സെക്കന്റ് ട്രെയിൻ പുറപ്പെടുകയും ചെയ്തു, മാത്രമല്ല അദ്ദേഹത്തെയും കാണുവാൻ സാധിച്ചില്ല.  എങ്ങനെ ഇത് സാധ്യം എന്ന് കരുതുമ്പോൾ ആ ടിക്കറ്റ് എക്സമിനാറും അവിടെ വന്നു.

ഞാൻ യാത്ര ചെയുവാൻ വേണ്ടി വാങ്ങിച്ച ടിക്കറ്റ് അദ്ദേഹത്തോട് കാണിച്ചു, പിന്നീട് അവിടെ നടന്ന സംഭവങ്ങളും എല്ലാം വിവരിക്കുമ്പോൾ.

അദ്ദേഹം ചിരിച്ചുകൊണ്ട് എൻറെ ടിക്കറ്റ്, എനിക്ക് തന്നെ തിരിച്ചുതന്നു.

"താങ്കൾ".

എൻറെ പേര് ഞാൻ പറഞ്ഞു.

ധിറുതിപ്പെട്ടു താങ്കൾ ടിക്കറ്റ് മേടിച്ചിരിക്കുന്നു, നാല് ദിവസം മുൻപ് തന്നെ നിങ്ങൾക്കായി ബെർത്ത് റിസർവേഷൻ ചെയ്തിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

"അതെങ്ങനെ, നടക്കും"?

കുറച്ചു സമയത്തിന് മുൻപ്‌ ഒരാൾ എന്റെ അടുത്ത് വന്നിട്ടു, ദാ താങ്കളുടെ ടിക്കറ്റ് എൻറെ കൈയിൽ ഇരിക്കുന്നു എന്ന് പറഞ്ഞു. ഇത് താങ്കൾ വയ്ക്കുക.  1 നിമിഷത്തിൽ ഞാൻ അദ്ദേഹത്തെ വിളിച്ചുകൊണ്ടു വരാം എന്ന് പറഞ്ഞു ഞാൻ ആ ടിക്കറ്റ് നോക്കികൊണ്ടിരിക്കുമ്പോൾ അദ്ദേഹം വണ്ടി വിട്ടു താഴേക്ക് ഇറങ്ങി കഴിഞ്ഞിരുന്നു.

എനിക്കാണെങ്കിൽ ഒന്നും തന്നെ മനസ്സിലായില്ല.

ഇപ്പോളാണെങ്കിൽ താങ്കൾ വേറെയൊരു ടിക്കറ്റ് കാണിക്കുന്നു. സൗകര്യമായി ഇരിക്കുക എന്ന്, പറഞ്ഞു ടി.ടി.

ഇത് എങ്ങനെയാണ് നടന്നത് എന്ന് എനിക്ക് സ്വപ്നത്തിൽ പോലും ചിന്തിക്കുവാൻ സാധിച്ചില്ല.

"ആരാണ് അദ്ദേഹം", എന്തിനാണ് അദ്ദേഹം ഈ ദിവസം എനിക്ക് വേണ്ടി മന്ത്രാലയം പോകുവാൻ വേണ്ടി ടിക്കറ്റ് എടുക്കണം. അതും ഇന്നേ ദിവസം ഈ ട്രെയിനിൽ തന്നെ എടുക്കണം. എൻറെ പേര് അദ്ദേഹത്തിന് എങ്ങനെ അറിയും? എന്നെല്ലാം കുറച്ചു നേരം ഞാൻ ആലോചിച്ചിരുന്നു.

ഒരാൾ ഒരു സീറ്റിന് വേണ്ടി പോയി, അതും ലഭിക്കാതെ വരുന്ന ഈ സമയത്തിൽ, എൻറെ പേരിൽ രണ്ട് ബെർത്ത് എങ്ങനെ ലഭിച്ചു.?  എല്ലാം എന്നെ വളരെ അതിശയത്തിൽ ആക്കി. ഒരു ബെർത്ത് ഞാൻ വേറെ ആർക്കെങ്കിലും കൊടുക്കാം എന്ന് കരുതി.  പക്ഷേ അതിന് ശേഷം ആ ടി.ടി. അവിടേക്ക് വന്നില്ല, എന്ന് മാത്രമല്ല ആ ബെർത്ത് ചോദിച്ചു വേറെയാരും തന്നെ വന്നില്ല.  

അടുത്ത ദിവസം രാവിലെ 10:00.......

ട്രെയിൻ മന്ത്രാലയം സ്റ്റേഷനിൽ നിന്നു. ആദ്യത്തെ പ്രാവശ്യമായതു കൊണ്ട് ഞാനും വളരെ പതുക്കെ സ്റ്റേഷനിൽ ഇറങ്ങി. അത് ഒരു ചെറിയ സ്റ്റേഷൻ ആയതുകൊണ്ട് വലിയ ഒരു പ്ലാറ്റഫോം അവിടെയില്ല. 

ഇവിടെനിന്ന് ശ്രീ രാഘവേന്ദ്ര സ്വാമിയുടെ ജീവ  സമാധി ദർശനം ചെയുവാൻ  ഏകദേശം 15 കിലോ മീറ്റർ  ആകും.  റെയിൽവേ സ്റ്റേഷനിൽനിന്നും മന്ത്രാലയം പോകുന്നതിനായി സർക്കാർ ബസ് ഓരോ - മണിക്കൂറിലുംസർവീസ് ഉണ്ടായിരുക്കുന്നതാവും അല്ലെങ്കിൽ  ട്രെയിൻ അവിടേക്കു വരുമ്പോൾ ഒരു ബസ് സർവീസ്   സ്‌റ്റേറ്റിനിന്റെ മുൻവശം വന്ന് നിൽക്കും.

അത് വരെ അവിടെ ഒന്നും തന്നെ കാണപ്പെടില്ല .

എങ്ങനെ അവിടേക്കു പോയി എത്തുവാൻ സാധിക്കും എന്ന് ആലോചിച്ചു നിൽക്കുമ്പോൾ. 


ഒരു അംബാസിഡർ കാർ അവിടെ എൻറെ മുന്നിൽ വന്ന് നിന്നു.  


സിദ്ധാനുഗ്രഹം.............തുടരും!

No comments:

Post a Comment

Post your comments here................