06 December 2018

സിദ്ധാനുഗ്രഹം - 67





ആ അംബാസിഡർ കാറിൽ എൻറെ ഒരു സ്നേഹിതൻ ഉണ്ടായിരുന്നു.

അദ്ദേഹത്തെ കണ്ടതും എനിക്ക് വളരെ സന്തോഷം ഉണ്ടായി, ഒന്നും അറിയാത്ത ഒരു സ്ഥലത്തിൽ എനിക്ക് വളരെ അറിയാവുന്ന ഒരു സ്നേഹിതൻ, അതും കാറിൽ വന്നു നിൽക്കുന്നു എന്ന് കണ്ടപ്പോൾ  വളരെ സന്തോഷമായിരുന്നു.  അദ്ദേഹത്തോടൊപ്പം കാറിൽ ഞാൻ മന്ത്രാലയത്തേക്ക് യാത്ര തുടങ്ങി.  അദ്ദേഹം ക്ഷേത്രത്തിൽ ദർശനം ചെയ്യുക അല്ലാതെ, തീർത്ഥാടന യാത്രകൾ ചെയ്തു അവിടെ ഉള്ളവർക്ക് നല്ലത് ചെയ്യണം എന്ന ആഗ്രഹം ഉള്ളവൻ. കുറച്ചുകൂടി കൃത്യമായി പറയുകയാണെങ്കിൽ, എൻറെ പക്കമുള്ള ജീവ നാഡി സത്യമുള്ളതാണോ? ഞാൻ പറയുന്നതൊക്കെ കഥയാണോ അതോ എൻറെ ഭാവനശക്തി മൂലം ഉണ്ടാക്കിയ കഥയാണോ എന്ന് പോലും നോക്കിയവൻ.

ആദ്യം ഞാൻ അദ്ദേഹത്തിന് ജീവ നാഡി നോക്കിയപ്പോൾ ഒരായിരം ചോദ്യങ്ങൾ അദ്ദേഹം ചോദിച്ചിരുന്നു.  "അതെങ്ങനെ ഒരാളുടെ തള്ളവിരൽ രേഖയില്ലാതെ ജീവ നാഡി പറയുവാൻ കഴിയും? എപ്പോളൊക്കെ ചോദ്യങ്ങൾ ചോദിച്ചാലും അഗസ്ത്യ മുനി എങ്ങനെ ഉത്തരം നൽകും?  ഇത്‌ വരെ അഗസ്ത്യ മുനി ജീവ നാഡിയിലൂടെ  പറഞ്ഞതൊക്കെ, എള്ളോർക്കും എല്ലാം കാര്യങ്ങളും നടന്നിട്ടില്ലല്ലോ? കാശ് കൊടുത്തു തന്നെയാണല്ലോ പരിഹാരം ചെയേണ്ടിയിരിക്കുന്നത്! അതും മാത്രമല്ല ഏതൊരു നാഡി ഇവിടെ എടുത്താലും ഇതൊക്കെ മുൻ ജന്മത്തിൽ ചെയ്ത പാപങ്ങളുടെ പരിഹാരം എന്നല്ലേ  ഇവിടെ എല്ലാം നാഡികളും പറയുന്നത്?  നാഡി എന്നത് സത്യമാണോ അതോ  അല്ലയോ? ഈ ഇരുപതാം നൂറ്റാണ്ടിൽ ഇത്തരം ഒന്ന് നടക്കുന്നെങ്കിൽ പിന്നെ കുറ്റവാളികളെ കണ്ടുപിടിക്കുവാൻ വളരെ എളുപ്പമാകുവല്ലേ, ഇവിടെ പോലീസുകാരുടെ ആവശ്യം പോലും ഉണ്ടാകില്ല. പോലീസ് സ്റ്റേഷനും ആവശ്യമില്ലലോ, ജീവ നാഡി വായിച്ചു തന്നെ കുറ്റവാളി ആരാണെന്ന് മനസ്സിലാക്കാമല്ലോ? അത് എന്ത് കൊണ്ട് അഗസ്ത്യ മുനി പറയുന്നില്ല, എന്ന് ഇത് പോലെ ആയിരകണക്കിന് ചോദ്യങ്ങൾ അദ്ദേഹം ചോദിച്ചിരുന്നു.

ഇദ്ദേഹത്തിൻറെ ചോദ്യങ്ങൾ കൃത്യമായി പറയുകയാണെങ്കിൽ ഒരു യുക്തിവാദിയെ കണക്കിന് ഇരിക്കും, ഇദ്ദേഹത്തിന്റ ചോദ്യങ്ങൾ ആ യുക്തിവാദിയെ കാട്ടിലും  വളരെ കൂടുതലിയിരുന്നു.  സത്യത്തിൽ എൻറെ സ്നേഹിതൻ ചോദിച്ചത് എല്ലാം ന്യായമായ ചോദ്യം തന്നെയാണ്, പക്ഷേ എനിക്ക് ആ ചോദ്യങ്ങൾക് ഒരു ഉത്തരം നൽകുവാൻ സാധിച്ചിരുന്നില്ല.  സാധാരണമായി ഞാനും ഇരുന്നിരിന്നാൽ, എൻറെ പക്കം ജീവ നാഡി ഉണ്ടായിരുന്നില്ലെങ്കിൽ ഞാനും ഇതുപോലെ തന്നെയായിരിക്കും  ചിന്തിച്ചിരിക്കും. സ്നേഹിതൻ ദൈവ ഭക്തിയുള്ളവൻ. പഴയ കാല ആചാരങ്ങളിലൂടെ നടക്കുന്നവൻ. എന്നാൽ ഞാനോ ഒന്നിലും ഉത്തരവിത്വം മില്ലാതെ, മറ്റുള്ളവരെ കളിയാക്കിയും, പ്രായമുള്ളവരെ കളിയാക്കിയും, ഈശ്വരനെ നിന്ദിച്ചിരുന്നതിനാലാവും തനിക്ക് മറ്റുള്ളവരെ ഈശ്വരൻറെ പക്കം എത്തിക്കുവാൻ നിശ്ചയിച്ചിരിക്കുന്നത് എന്ന് എൻറെ സ്നേഹിതൻ പലപ്പോഴും പറയും.  

സ്നേഹിതൻ ചോദിച്ച എല്ലാം ചോദ്യങ്ങൾക്കും അപ്പോൾ തന്നെ അഗസ്ത്യ മുനിയിൽ നിന്നും ഉത്തരമായി ഒരു വാർത്ത പോലും വന്നില്ല. ഉടൻ തന്നെ ഉത്തരം വരാത്തതുകൊണ്ട്  ഈ ജീവ നാഡി എല്ലാം കള്ളമാണെന്നും, ദൈവം ജീവ നാഡിയിലൂടെ സംസാരിക്കുമോ? ഇതെല്ലാം വെറും കള്ളത്തരമാണെന്ന് പറഞ്ഞു.  ഇത്തരം കള്ളത്തരത്തിന് കൂട്ടുനിൽക്കുന്ന നിന്നെ  ഇന്ത്യൻ പീനൽ കോഡ് 120  പ്രകാരം ശിഷിക്കണം എന്ന് കൂടെ കളിക്ക് പറഞ്ഞിട്ടുണ്ട്.  

എന്നാൽ കാലം കടന്ന് പോകവേ അഗസ്ത്യ മുനിയുടെ ജീവ നാഡി തുടർന്ന് വിടാതെ പറ്റിക്കുന്നതിന്റെ പര്യായമായി,  ആ സ്നേഹിതൻ അതിശയിച്ചുപോകുന്ന വിധം ചില ഉദാഹരങ്ങളും, അദ്ദേഹത്തിൻറെ ജീവിതത്തിൽ നടക്കുവാൻ പോകുന്ന ഒരു ചില സംഭവങ്ങളും അഗസ്ത്യ മുനി പറഞ്ഞു, അത് നടന്നതിന് ശേഷം മാത്രമാണ് നാഡി ജ്യോതിഷം നല്ല ജ്യോതിഷം എന്നും, അത് പറയുന്നവർ  നല്ല വ്യക്തികളും, വിശ്വാസമുള്ളവരും, പ്രതിക്കുന്നവരും, ആയിരുന്നാൽ, അവരിലൂടെ വരുന്ന വാക്കുകൾ എല്ലാം നല്ലതായിരിക്കും എന്ന് മാത്രമല്ല നാഡി ജ്യോതിഷത്തിന്റെ തത്വം മനസ്സിലാകുകയും ചെയ്തു.

വിധിയെ മാറ്റുവാൻ മുനീശ്വരൻ നമുക്കായി  ഈശ്വരനോട് പ്രാർത്ഥിക്കുകയും ഈശ്വരൻ എടുക്കുന്ന തീരുമാനം ഈ മുനീശ്വരൻ നമുക്ക് മുൻകൂട്ടി കാണിച്ചു തരുകയും ചെയുന്നു.  ഇതിന് ആദ്യമായി വിശ്വാസവും ക്ഷമയും ആവശ്യമാണ്, നമുക്ക് എല്ലാം തന്നെ പെട്ടെന്ന് നടക്കണം എന്ന് ആഗ്രഹം,  ഇല്ലെങ്കിൽ തോറ്റുപോകുന്ന. ഇതുകൊണ്ട് തന്നെ നമ്മൾ കബളിപ്പിക്കപ്പെടുന്നത്. വിശ്വാസം കുറയുന്നത് മൂലം എല്ലോരും ഒരു  കാൽപനിക ലോകത്തിൽ ജീവിക്കുന്നത് പോലെയും തോന്നുന്നു.  ഇത് എന്റെ സ്നേഹിതൻ പിന്നീട് തന്നയാണ്  മനസ്സിലാക്കിയത്. 

ഈ ആലോചനകളിലൂടെ എൻറെ സ്നേഹിതൻ ഏതൊക്കെയോ സംസാരങ്ങളിലൂടെ തുങ്കഭദ്ര നദിയിലൂടെ, അദ്ദേഹം മന്ത്രാലയത്തിൽ  താമസികൊണ്ടിരുന്ന റൂമിൽ വന്ന് ചേർന്നു.

അകത്തു എത്തിയതും ഞാൻ ചോദിച്ച ചോദ്യം ഇത്ര മാത്രം. ഞാൻ എവിടേക്കാണ് വരാൻ പോകുന്നത് എന്ന് നിനക്ക് എങ്ങനെ അറിയും.  

എനിക്ക് അറിയും, നീ ഇവിടെ വരാൻ പോകുന്നതായി എന്ന്  ഉത്തരം പറഞ്ഞു. 

എങ്ങനെ?

അഗസ്ത്യ മുനി താങ്കൾക് മാത്രമേ അനുഗ്രഹവാക്കുകൾ പറയുവൊള്ളോ? ഇപ്പോൾ എനിക്കും അനുഗ്രഹ വാക്ക് പറഞ്ഞിരിക്കുന്നു എന്ന് പറഞ്ഞു ചിരിച്ചു.

നേരം വെറുതെ കളയാതെ കാര്യത്തേക്ക് വേഗം വാ, എന്ന് ഞാൻ പറഞ്ഞു.

ഞാൻ പറയുന്നതിന് മുൻപ് ഒരു ചോദ്യം. കാലഭൈരവർക് 9 ദിവസം വിളക്ക് തെളിയിക്കുവാൻ പറഞ്ഞിരുന്നു അഗസ്ത്യ മുനി. എന്നാൽ 4 ദിവസം മാത്രമേ നീ വിളക്ക് തെളിയിച്ചുട്ടുള്ളു ബാക്കി 5 ദിവസം ആരാണ് വിളക്ക് തെളിയിക്കുക?

എനക്ക് ഒരു നിമിഷം ഷോക്ക് അടിച്ചതുപോലെ ഉണ്ടായി, ഇവന് എങ്ങനെ ഈ കാര്യം അറിയുവാൻ സാധിച്ചു. 

വീണ്ടും അവൻ പറയുവാൻ തുടങ്ങി.

സാരമില്ല, നിനക്ക് വേണ്ടി അവിടെ വിളക്ക് തെളിയിക്കുവാൻ വേണ്ടി അവിടെ ഞാൻ തന്നെ ഏൽപിച്ചിരിക്കുന്നു. അത് ഇരിക്കട്ടെ, നിനക്ക് വേണ്ടി ട്രെയിനിൽ ടിക്കറ്റ് എടുത്തതും ഞാൻ തന്നെയാണ് അതും നീ അറിയില്ലയോ, എന്ന് അവൻ ചോദിച്ചു.

എനിക്ക് കൈയും, കാലും ഒന്നും അനങ്ങിയില്ല. എങ്ങനെ ഈ വിഷയം എല്ലാം ഇവന് മനസ്സിലായത്. എന്തെന്നാൽ ഞാൻ ഈ സ്നേഹിതനെ കണ്ടതും ഇല്ല, ഈ വിഷയത്തെപ്പറ്റി ഒന്നും തന്നെ അവനോട് സമരിച്ചിട്ടില്ല. 

എനിക്ക് ഇതെല്ലാം എങ്ങനെയാണ് മനസ്സിലായത് എന്ന് നീ ആലോചിക്കുന്നുവോ, പറഞ്ഞുതരാം. കഴിഞ്ഞ ആഴ്ച്ച ഞാൻ തിരുവണ്ണാമലയിൽ സപ്ത ഋഷി നാഡി ജ്യോതിഷം നോക്കികൊണ്ടിരിക്കുമ്പോൾ നിൻറെ ഒപ്പം മന്ത്രാലയത്തിൽ ഞാൻ ദർശനത്തിനായി വരും എന്ന് അനുഗ്രഹ വാക്ക് ഉണ്ടായി. സപ്ത ഋഷി നാഡിയിൽ പറഞ്ഞതുപോലെ ഇന്നലെ തന്നെ രണ്ടു ടിക്കറ്റ് പോകുന്നതിനും & വരുന്നതിനുമായി ഞാൻ ഇവിടെ വന്നു റിസർവേഷൻ ചെയ്തു. ഇത് രഹസ്യമായി വച്ചിരുന്നു, റെയിൽവേ സ്റ്റേഷനിൽ നിന്നെ അതിശയിപ്പിക്കും എന്ന് വിചാരിച്ചിരുന്നു. അതിനുള്ളിൽ ഞാൻ ചെയുന്ന കമ്പനിയുടെ ഒരു വിഷയത്തിനായി രണമണ്ഡലം വരെ പോകേണ്ടിവന്നു. ഇന്നലെ തന്നെ രണമണ്ഡലം വരാൻ ഉള്ളതുകൊണ്ട് കാറിൽ പുറപ്പെട്ട് വരേണ്ടതായിട്ടു.  ഇതിന് മുൻപും ഞാൻ സപ്തഋഷി നാഡി തിരുവണ്ണാമലയിൽ വച്ച് വായിക്കുന്ന വ്യക്തിയോട് ഈ സംഭവത്തെ കുറിച്ച് പറഞ്ഞപ്പോൾ കാലഭൈരവർ സന്നധിയിൽ വിളക്ക് കത്തിക്കുവാൻ വേണ്ടി ബാക്കി 5 ദിവസത്തിന് ഏർപ്പാട് ചെയ്‌തിട്ട്‌ പിന്നീട് ഗണപതിക്ക്‌ തേങ്ങാ അടിച്ചതിന് ശേഷം, ഋഷി പറഞ്ഞ വാക്കുകൾ ശെരിയായി ചെയ്യാത്തതിന്റെ കാരണമായി അഗസ്ത്യ മുനിക്ക് കാണിക്ക ചെയ്തിട്ട് ഇന്നലെ പുറപ്പെടുവാൻ പറഞ്ഞത് കാരണം, എല്ലാം ഏർപ്പാടും ചെയ്‌തിട്ട്‌ കാറിൽ ഇന്നലെ ഉറപ്പെട്ടു ഇവിടെ രാത്രി എത്തിച്ചേർന്നു.

ഇത് കേൾക്കുവാൻ അതിശയമായിരുന്നു പക്ഷേ വിശ്വസിക്കുവാൻ പല മണിക്കൂർ നേരം എടുത്തു.

എൻറെ കമ്പനിയിൽ കൂടെ പണി ചെയുന്ന അദ്ദേഹത്തിൻറെ ബണ്ടുകൾക് ഇതിനെ  കുറിച്ച് ഒന്നും അറിയില്ല. രണ്ടു ടിക്കറ്റും കൊടുത്തതിന് ശേഷം നിൻറെ അംഗ അടയാളങ്ങളും പറഞ്ഞു. വീട് അഡ്രസ്സും കൊടുത്തു. അതിൻപ്രകാരം ടിക്കറ്റ് കൊടുക്കുന്നതിന് പകരം സ്റ്റേഷനിൽ വന്നിട്ട് കണ്ടുപിടിക്കുവാൻ കഷ്ടപ്പെട്ട് അവസാനം ട്രെയിൻ എടുക്കുന്നതിന് മുൻപ് ടിക്കറ്റ് കൊടുത്തിരിക്കുന്നു. വീട്ടിൽ വന്ന് ടിക്കറ്റ് കൊടുത്തിരുന്നാൽ നീയും ടെന്ഷനായിരിക്കില്ല, എന്തെന്നാൽ നീ എൻറെ സുഹൃത്.

ഇത് വരെ അഗസ്ത്യ മുനി താൻ അരൂപമായി ജീവ നാഡിമൂലം ഇത്തരം കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു  എന്നരിക്കെ തിരുവണ്ണാമലൈ സപ്തഋഷിയുടെ നാഡിമൂലം ഇങ്ങനെ വരുന്നത് വളരെ സന്തോഷവും, അതിശയവും തന്നു.

ഇത് എങ്ങനെ സാധ്യമാക്കും എന്ന് അറിയുവാൻ ഞാനും മുൻവനില്ല. നദി മൂലം, ഋഷി മൂലം എന്നത് നോക്കുവാൻ എങ്ങനെയോ പാടില്ലാത്തത്, ഞാൻ സപ്തഋഷി നാഡി മൂലം ഞാൻ നോക്കുവാൻ ആഗ്രഹിച്ചില്ല.

മന്ത്രാലയത്തിൽ മൂന്ന് ദിവസം താമസിക്കണം, മൂന്നാമത്തെ ദിവസം പകലിലോ രാത്രിയിലോ, ശ്രീ രാഘവേന്ദ്ര സ്വാമിയുടെ ദർശനം ലഭിക്കും എന്നത് അഗസ്ത്യ മുനിയുടെ അനുഗ്രഹ വാക്ക്.

ആവിയെ കാണിച്ച അദ്ദേഹം, അവതാര പുരുഷനായ അഗസ്ത്യ മുനി,ആവിയെ കാണിച്ചുതന്നതുപോലെ എനിക്ക് രാഘവേന്ദ്ര സ്വാമിയെയും കാണിച്ചു തരാൻ പോകുന്നു എന്ന് എനിക്ക് തോന്നി.

ജീവ സമാധിയുടെ മുൻപ് ഞാൻ പ്രാർത്ഥിക്കുവാൻ തുടങ്ങി, ആദ്യത്തെ രണ്ട് ദിവസം ഒന്നും തന്നെ നടന്നില്ല. കൂട്ടുകാരൻ എന്ത് കൊണ്ടാണ് മൂന്ന് ദിവസം ഇവിടെ മൂന്ന് ദിവസം താമസിച്ചത്. ഓരോ സമയത്തിലും എന്ത് ദർശനമാണ് ലഭിച്ചത് എന്ന് അവൻ ചോദിച്ചു.

എൻറെ കണ്ണിൽ മന്ത്രാലയം ക്ഷേത്രത്തിൽ ഉള്ള എല്ലോരും ശ്രീ രാഘവേന്ദ്ര സ്വാമിയായി തന്നെയാണ് കാണുവാൻ സാധിച്ചത്. അവിടെ കാണപ്പെട്ട ഒട്ടു മിക്ക ജനങളുടെ ശരീര പ്രകൃതി, ചന്ദന നിറത്തിലായിരുന്നു. വസ്ത്രധാരണത്തിൽ ചുവപ്പ് നിറം, ഓറഞ്ച് നിറം എന്നീ വേഷത്തിൽ വരുന്നവരെ ശ്രീ രാഘവേന്ദ്ര സ്വാമിയായി തന്നെയാണ് കാണുവാൻ സാധിച്ചത്. നല്ല ആഹാരം, മൂന്ന് നേരം തുങ്കഭദ്രയിൽ കുളിക്കുക, രാഘവേന്ദ്ര ആശ്രമത്തിൽ 8 ദിശയിലും 18 നമസ്കാരം ചെയ്തു രാഘവേന്ദ്ര സ്വാമിയുടെ മൂല മന്ത്രം ചൊല്ലി ചെലവ്ചെയ്തു.

എൻറെ കൺകളിൽ ശ്രീ രാഘവേന്ദ്ര സ്വാമിയുടെ ദർശനം ലഭിച്ചില്ല. എന്നെ കാട്ടിലും എൻറെ സുഹൃത്തിനു വളരെ സങ്കടമായിരുന്നു. 10 മണിക്കൂർ മാത്രമേ ശേഷം ഉണ്ടായിരുന്നുവൊള്ളൂ. സമയം പോകുന്നില്ലായിരുന്നു, വേറെ എന്താണ് ചെയുക എന്നും അറിയുന്നില്ലായിരുന്നു.

തുങ്കഭദ്ര നദിയുടെ മറുവശത്തു പഞ്ചമുഖ ആഞ്ജനേയൻ സ്വാമിയുടെ ക്ഷേത്രം ഉണ്ട്, അത് ഒന്ന് പോയി നോക്കാമല്ലോ, എന്ന് സുഹൃത് വളരെ കർശനമായി പറയുന്നതുമൂലം ഞങ്ങൾ അക്കരയിൽ ചെന്നു. അങ്ങനെയെങ്കിലും കുറച്ചു സമയം പോകട്ടെ എന്ന ആഗ്രഹം മാത്രം. 

സാധാരണമായി കാൽ മുട്ട് അളവ് വെള്ളം മാത്രമേ ഉണ്ടാകുകയുള്ളൂ. നടന്ന് അവിടേക്ക് ചെല്ലാം. എന്നാൽ അവിടെ അവിടെയായി മുത്തലകൾ അവിടെ ഉള്ളത് കൊണ്ട് കുറച്ചു നോക്കിവേണം ആ നദി മുറിച്ചു കടകേണ്ടത്. എന്ന് എല്ലോരും  ആദ്യം പറഞ്ഞു.

ഇങ്ങനെ ഒരു ഭയവുമായി പഞ്ചമുഖ ആഞ്ജനേയർ ക്ഷേത്രത്തിൽ പോകുന്നതിനു പകരം ഇവിടെ രാഘവേന്ദ്ര ബ്രിന്ദാവനത്തിൽ തന്നെ താമസിച്ചു പ്രാർത്ഥന ചെയ്തു വിടാം എന്ന് എൻറെ വിചാരത്തെ വേരോടെ  മാറ്റി, അക്കരയ്ക്കു നിർബന്ധപൂർവം കൂട്ടികൊണ്ടുപോയ എൻറെ സുഹൃത്തിനെ സമ്മതിക്കണം.

അക്കരയിൽ ഇറങ്ങി അങ്ങനെ തന്നെ   ഒരു ഒറ്റയടി പാഥയിൽ ചെന്നുകൊണ്ടിരുന്നു, അവിടെ ഞങ്ങൾ അല്ലാതെ വേറെയൊരു ജീവരാശിയും ഇല്ലായിരുന്നു.

നേരം ഏകദേശം ഉച്ചക് 3 അല്ലെങ്കിൽ 3:40 ആയിരിക്കും, ഒരു ശബ്ദം ഞങ്ങളുടെ പിന്നിൽ നിന്നു പെട്ടെന്ന്‌ കേട്ടു, തിരിഞ്ഞുനോക്കിയപ്പോൾ 


സിദ്ധാനുഗ്രഹം.............തുടരും!

No comments:

Post a Comment

Post your comments here................