27 December 2018

സിദ്ധാനുഗ്രഹം - 70





മലയിൽ കയറുമ്പോൾ ഒരു വെള്ളത്തിൻറെ ബോട്ടിൽ എടുക്കാതെ പോയല്ലോ, വഴിക്ക് വച്ച് ദാഹം എടുക്കുകയാണെങ്കിൽ ഞാൻ ചെന്ന വഴിയിൽ ഒരു ഗുളിക കഴിക്കുവാനുള്ള വെള്ളം പോലും ഉണ്ടായിരുന്നില്ല, ശെരിക്കു അവിടെ പെട്ടുപോയല്ലോ എന്ന് ഞാൻ ആലോചിച്ച പൊയി. 

മല എന്ന് പറഞ്ഞാൽ ചെറു ചെറു അരുവികൾ കാണുവാൻ സാധിക്കും, അവിടെ അവിടെയായി ചെറിയ തടാകങ്ങൾ ഉണ്ടാകും.  വലിയ വലിയ നീര് ഉറവകൾ ഉണ്ടാകും. ഭൂമിയിൽ ലഭിക്കാത്ത ശുദ്ധമായ വെള്ളം ഇവിടെ ലഭിക്കും എന്ന് വായിച്ചത് എനിക്ക് ഓർമ വന്നു.

രണമണ്ഡലത്തിൽ ഉള്ള മലയിൽ കയറിയിട്ട് വരുക എന്ന് എനിക്ക് അശരീരിയായി പറഞ്ഞ ശ്രീ രാഘവേന്ദ്ര സ്വാമി എങ്കിലും എനിക്ക് ദാഹമെടുക്കാതെ ഇരിക്കുവാൻ എനിക്ക് സഹായിച്ചിരിക്കണം.  അല്ലെങ്കിൽ അഗസ്ത്യ മുനിയെങ്കിലും നീരുറവ ഉള്ള സ്ഥലം പറഞ്ഞുതന്നിരിക്കണം. ഇങ്ങനെ ഒന്നും തന്നെയില്ലാത്ത രാവിലെ 10:30 മണിക്ക്  വെയിലിൽ മലയുടെ നടുക്കിൽ,  ചുട്ടെരിക്കുന്ന സൂര്യൻറെ ഉഷ്ണം കാരണവും, ദാഹം കാരണവും ഞാൻ ഒരു നിമിഷം അവസ്ഥ പെട്ടുപോയി.  

അഗസ്ത്യ ഗുരുവേ താങ്കൾ എന്ത് ചെയ്യും എന്ന് അറിയില്ല എൻറെ ദാഹം മാറ്റുവാനുള്ള മാർഗം കാണിച്ചു തരുക, അതോ വെള്ളമില്ലാതെ ദാഹം കാരണം മലയുടെ മുകളിൽ കയറുവാൻ സാധിക്കാതെ വെള്ളം അന്വേഷിച്ചു മലയിൽ നിന്നും താഴോട്ടു ഇറങ്ങുവാനോ, അതോ ഒരു അനാഥയെപോലെ എൻറെ ശ്വാസം വിട്ടുപോകണമെങ്കിൽ തങ്ങളുടെ ഇഷ്ടം പോലെ അങ്ങനെ തന്നെ നടക്കട്ടെ എന്ന് പറഞ്ഞു, ഒരു പടി പോലും എടുത്തു വയ്ക്കുവാൻ പറ്റാതെ, അവിടെ തന്നെ ഞാൻ ഇരുന്നു.

ഒന്ന് വിളിച്ചാൽ പോലും ആർക്കും വന്നു സഹായിക്കുവാൻ പറ്റാത്ത ഒരു സ്ഥലം. വൈയിൽ 100 ഡിഗ്രിക് മുകളിൽ ഇരിക്കും. ദാഹമോ നെഞ്ചിൽ പരിഭ്രാന്തി ഉണ്ടാകുന്നു. ഇതെല്ലാം നോക്കുമ്പോൾ എന്തിനാണ് ജീവ നാഡിയുടെ ആവശ്യം? അത് മൂലം എന്താണ് ലാഭം? ഇതെല്ലാം തൂക്കി എറിഞ്ഞാലോ എന്ന് ഒരു ചിന്ത എന്നെയും അറിയാത്ത ഏർപ്പെട്ട സമയം, ഏകദേശം 100 അടി ദൂരത്തിൽ ആരോ ഒരാൾ തലയിൽ എന്തോ ചുമന്നു കൊണ്ട് പോകുന്നത് കാണുവാൻ സാധിച്ചു. 

അത് ആര് തന്നെയാണെങ്കിലും, എന്ത് തന്നെയാന്നെങ്കിലും കുഴപ്പമില്ല, ദാഹത്തിന് വെള്ളം കിട്ടിയാൽ മതി എന്ന് കരുതി, എൻറെ പക്കം ഉള്ള ശക്തി എല്ലാം ഒന്ന് കൂട്ടി, "ആയ്, ആയ്", എന്ന് വിളിച്ചു കൊണ്ട് തന്നെ ആ വരുന്ന ആളുടെ ദിക്ക് നോക്കി ഞാൻ എഴുനേറ്റു.

ആ മലയിൽ എൻറെ ശബ്‍ദം മാത്രമേ കേൾക്കുവാൻ സാധിക്കുകയൊള്ളു. ആദ്യം ഞാൻ വിളിച്ചത് അദ്ദേഹത്തിൻറെ കാതുകളിൽ എത്തിയില്ല. കുറച്ചു കൂടി ഉച്ചത്തിൽ ഞാൻ അദ്ദേഹത്തെ വിളിച്ചു, അദ്ദേഹവും ആ വിളി കേട്ടു.

തിരിഞ്ഞു നോക്കി, ഞാനും അദ്ദേഹത്തെ കൈ വീശി അടുത്തേക്ക് വരാൻ പറഞ്ഞു. അത് അവൻ എങ്ങനെ മനസ്സിലാക്കിയോ എന്ന് അറിയില്ല!

പെട്ടെന്ന് അവൻ ഓടുവാൻ തുടങ്ങി.

എന്താണ് ഇത് നടക്കുന്നത്, ഇവനും നമ്മെ സഹായിച്ചില്ലല്ലോ എന്ന് ഞാൻ കരുതി, ആ വിചാരണ എന്നെ കൂടുതൽ തളർത്തി.

എന്താണോ നടക്കുന്നത് അത് നടക്കട്ടെ, എന്ന് കരുതി, അവൻ പോയ ദിശ നോക്കി അവനെ പിടിക്കുവാനായി ഞാൻ ഓടി.

കുറച്ചു ദൂരം ചെന്നതും, അവൻ തന്റെ തലയിൽ വച്ചിരുന്ന ഭാണ്ഡം താഴെ വച്ചിട്ടു ഓടിപോയി. 

അവനെ തുടർന്ന് ഓടിയ ഞാൻ, അവൻ താഴെ വച്ചിരുന്ന ഭാണ്ഡത്തിന്റെ അടുത്ത് പോയി.

അത് ഒരു ചാരായം ഉണ്ടാകുന്ന പാനയായിരുന്നു.

ഭഗവാനെ എന്ന് ഉച്ചത്തിൽ നിലവിളിച്ചു തിരിഞ്ഞു നോക്കിയപ്പോൾ, ആ പാനയുടെ ഇടതു വശം ഒരു നീരുറവ കാണുവാൻ സാധിച്ചു. 

"ദാഹിച്ചിരുന്നവർക് വെള്ളം" എന്ന വാർത്ത എത്ര മാത്രം ശെരിയാണ് എന്ന എനിക്ക്  നന്നായി മനസ്സിലാക്കുവാൻ സാധിച്ചു. നാക്കെല്ലാം വരണ്ടു, വായിൽ നിന്നും ഒരു ശബ്ദം പോലും വരാൻ സാധികാത്ത വണ്ണം നിന്ന ആ സമയത് അദ്ദേഹത്തെ കണ്ടു. വെള്ളം ചോദിച്ചുകൊണ്ട് ആ  മലയിൽ വീണ്ടും ഓടിയതു കൊണ്ടു വല്ലാത്ത ദാഹമായിരുന്നു. അധികരിച്ചുകൊണ്ടിരുന്ന ദാഹവുമായി ഞാൻ അവൻ വച്ചിരുന്ന ഭാണ്ഡത്തിൽ വെള്ളം ഇരിക്കും എന്ന് കരുതി പോയ എനിക്ക് ചാരായ പാന കണ്ടതും ഒരു മിനിഷം  തുടിച്ചു പോയി.

ആ നീരുറവയുടെ ചുറ്റിലും ഇത് വരെ കാണുവാൻ സാധികാത്ത ഒരു ഹരിതം കാണുവാൻ സാധിച്ചു, അത് കണ്ണിനു കുളിർമയും നൽകി. അവിടെ ഉണ്ടായിരുന്ന വെള്ളമാണെങ്കിൽ സ്ഫടികം പോലെ കാണുവാൻ സാധിച്ചു.

ആഹാ, ഒരു വഴിയായി ഭഗവാൻ എന്നെ രക്ഷിച്ചു, ഒരായിരം പ്രാവശ്യം ഞാൻ ദൈവത്തിന് നന്ദി രേഖപ്പെടുത്തി. പതുക്കെ ഇറങ്ങി ആ നീരുറവയിൽ നിന്നും മനസ്സ്നിറയെ വെള്ളം കുടിച്ചു.

വെള്ളത്തിൻറെ മഹത്വം എനിക്ക് അന്ന് നന്നായി മനസ്സിലായി. എന്നിരുന്നാലും അഗസ്ത്യ മുനി ഇത്തരം ഒരു പരീക്ഷണം എനിക്ക് തരേണ്ട അവശയം ഉണ്ടായിരുന്നില്ല എന്ന് തന്നെയാണ് തോന്നിയത്! സത്യത്തിൽ ആ സമയം ആ നീരുറവ എൻറെ കണ്ണുമുന്നിൽ കാണുവാൻ സാധിച്ചില്ലെങ്കിൽ എൻറെ അവസ്ഥ എന്തായിരിക്കും എന്ന് എനിക്ക് അറിയില്ല. 

അഗസ്ത്യ മുനി നിന്ദിച്ചതിന് മാനസീകമായി ക്ഷമ പറഞ്ഞിട്ട് മല കയറുവാൻ തുടങ്ങി. 

അര മണിക്കൂർ നടന്നപ്പോൾ എൻറെ കണ്ണിൽ അവിടെ ഒരു ചെറിയ ക്ഷേത്രം കാണുവാൻ സാധിച്ചു. 

ജീവ നാഡിമൂലം അഗസ്ത്യ മുനി കാണിച്ചു തന്ന, "റാം" എന്നത് ഈ ക്ഷേത്രമായിരിക്കും എന്ന് ഞാൻ കരുതി.                                                      




സിദ്ധാനുഗ്രഹം.............തുടരും!


No comments:

Post a Comment

Post your comments here................