20 December 2018

സിദ്ധാനുഗ്രഹം - 69







രണമണ്ഡലത്തിൽ ഒരു മലയുണ്ട്, ആ മല കയറിവരുവാൻ എന്ന് പൂജാരിയുടെ രൂപത്തിൽ വന്ന് പറഞ്ഞത് ശ്രീ രാഘവേന്ദ്ര സ്വാമി തന്നെയാണ് എന്ന് എൻറെ സുഹൃത് പറഞ്ഞപ്പോൾ എനിക്ക് വളരെ അതിശയം ഉണ്ടാക്കി.

സാധാരണമായി എൻറെ സുഹൃത് അത്തരം ഒന്നും പെട്ടെന്ന് പറയില്ല. അദ്ദേഹത്തിൻറെ കണ്ണുകളിൽ ശ്രീ രാഘവേന്ദ്ര സ്വാമി പൂജാരിയുടെ രൂപത്തിൽ ദർശനം നൽകിയിരിക്കുന്നു. കുറച്ചു നേരത്തിന് മുൻപ് ഒരു ബാലകൻറെ രൂപത്തിൽ വന്നിട്ട് അതിന് ശേഷം രാഘവേന്ദ്ര സ്വാമിയായി ദർശനം നൽകി, വൃക്ഷ ലതാതികൾക്കിടയിലൂടെ മറഞ്ഞുപോയി ഇപ്പോൾ പൂജാരിയുടെ രൂപത്തിൽ പ്രസാദവും തന്നിട്ട്, അശരീരിയായി രണമണ്ഡലത്തിൽ പോയി വരാൻ പറഞ്ഞിരിക്കുന്നു എന്നത് കാണുമ്പോൾ ആ മഹാനെ വളരെ അടുത്ത് കാണുവാനായി ഞങ്ങൾ ഭാഗ്യം ചെയ്തിരിക്കുന്നു, ഇത് പൂർവ ജന്മ സുകൃതം തന്നെയാണ്. 

അങ്ങനെയുള്ള അദ്ദേഹത്തെ ദർശനം ചെയ്യുവാൻ വേണ്ടി തിരിഞ്ഞു നോക്കി, അവിടെയെല്ലാം തേടി നോക്കി, അവിടെ നിന്നുകൊണ്ടിരുന്ന പലരോടും അദ്ദേഹത്തെ പറ്റി അന്വേഷിച്ചു നോക്കി, മാത്രമല്ല അവിടെ പൂജ ചെയ്തുകൊണ്ടിരുന്ന പൂജാരികളോടും ഞങ്ങൾ ചോദിച്ചു നോക്കി.

അവരൊക്കെ പറഞ്ഞ ഉത്തരം കേട്ടപ്പോൾ, ഞങ്ങൾക്ക് വിശ്വസിക്കുവാൻ സാധിച്ചില്ല. 

ഞങ്ങൾ അല്ലാതെ ഇവിടെ വേറെയൊരു പൂജാരിമാരുമില്ല. നിങ്ങളുടെ കയ്യിലുള്ള പ്രസാദം ഇവിടെയുള്ളത് തന്നെയാണ്. പക്ഷേ ഇതിന് ശേഷം മാത്രമാണ് ഞങ്ങൾ നൈവേദ്യം ചെയ്യേണ്ടത്. അതിനുള്ളിൽ നിങ്ങൾക്ക് എങ്ങനെ ലഭിച്ചു, എന്നതാണ് അതിശയം. നിങ്ങൾ പറയുന്നതുപോലെ ആരും തന്നെ ഈ ക്ഷേത്രത്തിൽ ഇല്ല. ഞങ്ങളുടെ കണ്ണുകളിലും കാണുവാൻ സാധിച്ചില്ല.

ഇത് കേട്ടതും ഞങ്ങൾ ഞെട്ടിപ്പോയി.

പൊതുവാകെ ഇത്തരം അത്ഭുതങ്ങൾ ഒക്കെ, സിനിമയിൽ മാത്രം കാണുവാൻ സാധിക്കുകയൊള്ളു. സ്വപ്നത്തിൽ വരാം, പക്ഷേ സ്വന്തം ജീവിതത്തിൽ ഇത്തരം ഒരു അനുഭവം ഉണ്ടായിരിക്കുന്നു എന്ന് പറഞ്ഞാൽ ആരും തന്നെ വിശ്വസിക്കില്ല. ശ്രീ രാഘവേന്ദ്ര സ്വാമിയുടെ പരിപൂർണമായ അനുഗ്രഹം വളരെയധികം ഗുരുതുല്യർക്കു ലഭിച്ചിരിക്കുന്നു. അനുഗ്രഹം ലഭിച്ചിരിക്കുന്നു, വളരെയധികം നല്ല വിഷയങ്ങൾ നടന്നിരിക്കുന്നു, അദ്ദേഹം ജീവിച്ചിരുന്നപ്പോൾ.

എന്നാൽ.......

ഇപ്പോൾ ഇതു ഞങ്ങൾക്ക് ലഭിച്ചിരിക്കുന്നു.  ഈ സന്തോഷം ഞങ്ങൾ രണ്ടു പേരല്ലാതെ വേറെ ആർക്കും തന്നെ പങ്കുവയ്ക്കുവാൻ ആക്കില്ല.

ആ സമയം ഞങ്ങൾക്കു ലഭിച്ച പ്രസാദം ശ്രീ രാഘവേന്ദ്ര സ്വാമി തന്നതാണ് എന്ന് മനസ്സിലാക്കിയപ്പോൾ  അത് അവിടെയുള്ളവർ എല്ലോരും ഇത് സ്വാമിതന്നെ തന്നതാണ് എന്ന് പറഞ്ഞു സ്വീകരിച്ചു.  ഇത് മനസ്സിന് വളരെ കുളിർമ നൽകി.

പക്ഷേ എനിക്കോ എൻറെ സുഹൃത്തിനോ ഒരു അംശംപോലും ആ പ്രസാദം ലഭിച്ചില്ല.  നാട്ടിലേക്ക് അൽപം പ്രസാദം കൊണ്ടുപോകാം എന്നത് പോലും നടന്നില്ല.

ശ്രീ രാഘവേന്ദ്ര സ്വാമിയുടെ അത്ഭുത ദർശനത്തെകുറിച്ചു ആലോചിച്ചുകൊണ്ടു ഞങ്ങൾ തുങ്കഭദ്ര നദിയുടെ ഇക്കരയ്ക്കു വന്നു. സന്തോഷവും,  നിറഞ്ഞ മനസ്സുമായി ഞങ്ങൾക്ക്  പുതിയ ഉണർവ് നൽകി. 

സുഹൃത്തിനോട് എന്നൊട്ഒപ്പം രണമണ്ഡലത്തിൽ വന്ന് ദർശനം ചെയ്തിട്ട് പോകാമല്ലോ എന്ന് പല തവണ പറഞ്ഞു നോക്കി. ഓഫീസ് പണി ഉള്ളതുകൊണ്ട് രണമണ്ഡലത്തിൽ വരാൻ പറ്റാത്ത ഒരു സന്ദർഭം ഉണ്ടായി.

ശ്രീ രാഘവേന്ദ്ര സ്വാമിയുടെ ദർശനം തനിക്ക് പരിപൂർണമായി ലഭിക്കാത്ത ഒരു സങ്കടം എൻറെ സുഹൃത്തിന് ഉണ്ടായിരുന്നു.  എന്നിരുന്നാലും അത് അതിജീവിക്കണമല്ലോ?

പെട്ടെന്ന് ഞാൻ രണമണ്ഡലത്തിൽ പോകേണ്ട ആവശ്യം ഉണ്ടായിരുന്നത്താൽ എനിക്ക് വേണ്ടി അന്നേദിവസം തന്നെ ചെന്നൈയിലേക്ക്  തിരിച്ചുപോകേണ്ടിയിരുന്ന എൻറെ സുഹൃത്, അടുത്ത ദിവസം രാവിലെ എന്നെ രണമണ്ഡലത്തിൽ  കാറിൽ ഇറക്കിയതിന് ശേഷം  ചെന്നൈയിലേക്ക് യാത്ര തുടരുന്നതായി തീരുമാനിച്ചു.

ഇതിനും വേറെ ഒരു കാരണം ഉണ്ടായിരുന്നു.

രാത്രിയിൽ രണമണ്ഡലത്തിൽ എത്തിച്ചേരുകയാണെങ്കിൽ അവിടെ താമസ സൗകര്യം ഉണ്ടാകുമോ അതോ ഇല്ലയോ എന്ന ഒരു ഭയം.  രണ്ടാമതായി ഭാഷ അറിയില്ല.  അതുകൊണ്ട് തന്നെയാണ് എൻെറ സുഹൃത് അടുത്ത ദിവസം രാവിലെ യാത്ര തുടരുവാൻ മുൻ വന്നത്.

അർധരാതി സമയം.

നാട്ടിലേക്ക് യാത്ര തുടരുന്നത് മുൻപ് വൃന്ദാവനം ചെന്ന് ശ്രി രാഘവേന്ദ്ര സ്വാമിയുടെ ദർശനം ചെയ്തു വരാം എന്ന് പറഞ്ഞു യാത്ര തുടർന്നു. അന്ന് വളരെ യധികം കൂട്ടം അവിടെ ഉണ്ടായിരുന്നു, സ്വർണ രഥ യാത്ര കൂടി ഉണ്ടായിരുന്നു. അതുകൊണ്ട് മന്ത്രാലയം മഠത്തിന്റെ പ്രധാന സ്വാമിയും അവിടെ വന്നിരുന്നു.

കൂട്ടത്തിൽ  അവസാനം നിന്നുകൊണ്ടിരുന്ന  ഞങ്ങളെ പെട്ടെന്ന് ഞങ്ങളുടെ നേർക്ക് തിരിഞ്ഞ സ്വാമി എന്നെ മുനോട്ടു വരാൻ പറഞ്ഞു.

ഇന്ന് രാത്രി നിങ്ങൾ രണ്ട് പേരും എന്നോട് ഒപ്പം സ്വാമിയുടെ തീർത്ഥ പ്രസാദം കഴിക്കണം. നേരിട്ടു നേരത്തെ വന്നേക്കുക, എന്ന് പറഞ്ഞു അദ്ദേഹം ഒരു പുഞ്ചിരിയോടെ അവരെ ആശിർവാദം ചെയ്തതിന് ശേഷം തൻറെ ഇരിപ്പിടത്തിന്റെ അടുത്തേക്ക് ചെന്നു.

ഈ പെട്ടെന്നുള്ള ക്ഷണം കേട്ടപ്പോൾ ഇത് സ്വപ്നമാണോ അതോ യാഥാർഥ്യമാണോ എന്ന് ഞാൻ വിചാരിച്ചു? ഇത് വരെ ഞാൻ മന്ത്രാലയം മഠത്തിലെ സ്വാമിയെ ഞാൻ കണ്ടിട്ടില്ല. നമസ്കാരം പോലും ചെയ്തിട്ടില്ല.  ഇവിടെ വന്ന് മൂന്ന് ദിവസമാകുന്നു, എന്നാൽ ഞാൻ ആരാണ് എന്ന് അദ്ദേഹത്തിന് അറിയില്ല. അദ്ധേഹത്തിന്റെ അടുത്തേക്കും ഞാൻ ചെന്നിട്ടില്ല, ഇങ്ങനെ ഇരിക്കവേ ആ സ്വാമിജിയുടെ അടുത്തിരുന്നു അത്താഴം കഴിക്കുവാനുള്ള ഭാഗ്യം ഞങ്ങൾക്ക് എവിടെ നിന്ന് ലഭിച്ചു? ഇത് അത്ര മാത്രം എളുപ്പത്തിൽ ലഭിക്കുന്ന ഭാഗ്യമാണോ എന്ന് ഞാൻ ഒരു നിമിഷം ആലോചിച്ചുപോയി.

എന്നെ തന്നെയാണോ അദ്ദേഹം വിളിച്ചതോ? അതോ എൻറെ പിന്നിൽ നിന്നുകൊണ്ടിരുന്ന വേറെയാരെങ്കിലുമാണോ വിളിച്ചത്? അതോ എനിക്ക് തെറ്റിദ്ധാരണ ഉണ്ടായതാണോ? എന്ന് കൂടി ആലോചിച്ചു നോക്കി. അങ്ങനെയൊന്നും ഇല്ല എന്ന് കുറച്ചു നേരത്തിൽ അവിടെ മഠത്തിൽ നിന്നു വന്ന പരിചാരകർ ഉറപ്പിച്ചു.

അടുത്ത അരമണിക്കൂറിൽ ഗർഭഗൃഹത്തിൽ ഉള്ള ശ്രീ രാമൻറെ പൂജയ്ക്കു ശേഷം, എനിക്കും എൻറെ സുഹൃത്തിനും മന്ത്രാലയം സ്വാമിയുടെ അരുകിൽ ഇരുന്നു ശ്രീ രാഘവേന്ദ്ര സ്വാമിയുടെ രഥ യാത്ര തീർത്ഥ പ്രസാദം കഴിക്കുവാനുള്ള ഭാഗ്യം ലഭിച്ചു.

കഴിച്ചതിന് ശേഷം സ്വാമി ഞങ്ങളെ കൂട്ടികൊണ്ട് അവിടെയുള്ള രീതി പ്രകാരം ചുവന്ന  വസ്ത്രം അണിഞ്ഞു അക്ഷത ഇട്ട് ആശിർവാദം നൽകി നന്ദി രേഖപ്പെടുത്തി.

എനിക്ക് ശ്രീ രാഘവേന്ദ്ര സ്വാമിയുടെ പ്രസാദം നിങ്ങൾക്കു നൽകുവാനുള്ള ഒരു ഉത്തരവ് ലഭിച്ചതുപോലെ തോന്നി. അതിൻ പ്രകാരം ചെയ്തു അത്ര മാത്രം എന്ന് പറഞ്ഞു വാക്കുകൾ ഉപസംഹരിച്ചു.

അപ്പോൾ പോലും സ്വാമിജിയോട് അഗസ്ത്യ മുനിയെ പറ്റിയോ, എൻറെ പക്കം അദ്ദേഹത്തിൻറെ  ജീവ നാഡിയുള്ളതായോ, അന്നേ ദിവസം രാവിലെ ഉണ്ടായ അനുഭവത്തെ പറ്റിയോ ഒന്നും ഞാൻ പറഞ്ഞില്ല. സ്വാമിയും മറ്റൊന്നും ഒന്നും ചോദിച്ചില്ല എന്നതായിരുന്നു വിശേഷം.

അടുത്ത ദിവസം രാവിലെ.

സുഹൃത്തിൻറെ കാറിൽ ഞാനും അദ്ദേഹവും രണമണ്ഡലത്തിലേക് പുറപ്പെട്ടു. 

അഗസ്ത്യ മുനിയുടെ അനുഗ്രഹത്താൽ ശ്രീ രാഘവേന്ദ്ര സ്വാമിയുടെ ദർശനം ലഭിച്ചു. രണമണ്ഡലത്തിൽ വേറെ എന്ത് ദര്ശനമാണോ ലഭിക്കുവാൻ പോകുന്നത് എന്ത് തന്നെയാണെങ്കിലും എന്നെയും കൂടി ഓർത്തുകൊള്ളുക എന്ന് എൻറെ സുഹൃത് എന്നോട് പറഞ്ഞു.

എന്തേ നിനക്കും വരാമല്ലോ, രണ്ട് പേർക്കും കൂടി ചേർന്ന് അനുഭവിക്കാം. എൻറെ സുഹൃത്തിന് ആഗ്രഹം തന്നെയാണ്. എന്നാലും സാഹചര്യങ്ങൾ അനുവദിക്കാത്തത് കൊണ്ട് രണമണ്ഡലത്തിൽ എന്നെ മാത്രം ഇറക്കിയതിനു ശേഷം അദ്ദേഹം പുറപ്പെട്ടു. 

എന്നെ ഒഴിച്ച് ആ മലയിൽ പോകുവാൻ നിൽക്കുന്നതിൽ ആരുംതന്നെ കാണുവാൻ സാധിച്ചില്ല. എതിരെ ഉള്ള മലയിൽ നിന്ന് ഇറങ്ങി വന്ന ചിലർ എന്നെ നോക്കി, അവർ പരസ്പരം മൗനമായി ഭാഷയിൽ ഏതോ ചിലത്  പറയുകയുണ്ടായി.

അവർ സാധാരണ ഗ്രാമ വാസികൾ ആയത്കൊണ്ട് മലയിലേക്ക് പോകുവാനുള്ള ഇത് ശെരിയായ വഴിയാണോ എന്ന് ചോദിച്ചു മനസ്സിലാക്കുവാൻ സാധിച്ചില്ല.

അങ്ങനെ ഞാൻ ചോദിച്ചാലും അവർ ഉത്തരം പറയുമോ? അവർ ഒരു സമയം ഉത്തരം നല്കുകയാണെങ്കിലും എനിക്ക് അത് മനസ്സിലാക്കുവാനുള്ള ശേഷി കാണുമോ, എന്നത് സംശയം തന്നെയാണ്? ഇരുന്നാലും ഏതോ ഒരു ശക്തി എനിക്ക് വഴി കാണിക്കും, എന്നെ രക്ഷിക്കും എന്ന വിശ്വാസം എനിക്ക് ഉണ്ടായിരുന്നു.

എന്തായാലും അഗസ്ത്യ മുനിയോട് ചോദിച്ചു നോക്കാം എന്ന് കരുതി, ഒരു സ്ഥലത്തിൽ പെട്ടിയും വച്ച്, തോൾ സഞ്ചിയിൽ വച്ചിരുന്ന ജീവ നാഡിയെടുത്തു.

മന്ത്രാലയത്തിൽ ഇറങ്ങിയതിന് ശേഷം ഇപ്പോൾ വരെ ഞാൻ ജീവ നാഡി നോക്കാത്തതിന് കാരണം ഉണ്ട്. അഷ്ടമി, നവമി, ഭരണി, കാർത്തിക എന്നീ ദിവസങ്ങളിൽ അഗസ്ത്യ മുനി ആർക്കും ഒരു അനുഗ്രഹ വാക്കുകൾ ജീവ നാഡി മൂലം നൽകാറില്ല.  എത്ര തന്നെ വിഷമമേറിയ സാഹചര്യത്തിലും, അത് ആര് തന്നെയാണെങ്കിലും മുൻപ് പറഞ്ഞ 4 ദിവസത്തിൽ അഗസ്ത്യ മുനിയുടെ ജീവ നാഡിയിൽ നിന്നും അനുഗ്രഹ വാക്കുകൾ ലഭിക്കാറില്ല.

നാഡി നോക്കുന്നതിന് മുൻപ് എനിക്ക് അഗസ്ത്യ മുനി തന്നിട്ടുള്ള അദേശങ്ങളിൽ ഇതുവും ഒന്ന്. ഈ അദേശങ്ങൾ പാലിക്കാതെ ഒരു പ്രാവശ്യം ഒരു ഗവണ്മെന്റ് ഉദ്യോഗസ്ത്യന് നാഡി നോക്കിയതിൽ അഗസ്ത്യ മുനിയുടെ കോപത്തിന് പാത്രമായി, ഇത് കാരണം അദ്ദേഹത്തിൻ്റെ കുടുംബ സന്തതികൾ ഭ്രാന്തു പിടിച്ചു കാണാതെ പോകും എന്ന് പറഞ്ഞത് പോലെ തന്നെ അറോഡ്രോമിൽ മരണമടഞ്ഞുപോയ ആ സംഭവത്തിന് ശേഷം,  നാഡി വായിച്ച എനിക്കും ഭയം ഉണ്ട്. 

പറ്റുന്നതുവരെ നല്ലതു പറയാം എന്നതാണ് എൻറെ ആഗ്രഹം.

മലയിൽ നിന്ന് അഗസ്ത്യ മുനിയുടെ മൂല മന്ത്രം പ്രാർത്ഥന ചെയ്തു ജീവ നാഡി നോക്കി.

നവമി തിഥി ഒരു 4 നാഴിക കൂടി ബാക്കി ഉള്ളതുകൊണ്ട് ജ്യോതി രൂപമായി മലയുടെ ഉച്ചത്തിൽ വഴി കാണിച്ചു. 

കൈയിൽ ഇരുന്ന ജീവ നാഡിയിൽ നിന്നും ഒരു ജ്യോതി നേരെ മലയുടെ ഉച്ചിയിൽ പോയി പതിഞ്ഞു. പിന്നീട്  ഇടത് വശം തിരിഞ്ഞു ഒരു ആൽമരത്തെ കാണിച്ചു. പിന്നീട് അവിടെ നിന്ന് വലത് വശത്തേക്ക് തിരിഞ്ഞു തെക്ക് ഭാഗത്തേക്ക് തിരിഞ്ഞു താഴെ ഇറങ്ങി ഒരു സ്ഥലത്തേക്ക് ചുറ്റി കാണിച്ചു. ചുറ്റി കാണിച്ച ആ ഭാഗത്തിൽ ഒരു ചെറിയ നീരുറവയെ കാണിച്ചു. പിന്നീട് വലത് ഭാഗത്തിലൂടെ മുകളിലേക്ക് കയറി.

അങ്ങനെ പോയിക്കൊണ്ടിരുന്നു ആ ജ്യോതി ഒരു ഭാഗത്തു എത്തിയപ്പോൾ അവിടെ "ശ്രീ രാമർ ക്ഷേത്രം" എന്ന് എഴുതി കാണിച്ചു. പിന്നീട് ആ ക്ഷേത്രത്തിൻറെ മുകൾ ഭാഗം ചെന്ന് മലയുട ഉച്ചം എന്ന് എഴുതി കാണിച്ചു, ഒപ്പം മറഞ്ഞു പോകുകയും ചെയ്തു.

എഴുത്തു മൂലം മാത്രം എനിക്ക് വഴി കാണിച്ചുതന്നിരുന്ന അഗസ്ത്യ മുനി ഇത് ആദ്യത്തെ പ്രാവശ്യമാണ് ഒരു ജ്യോതി രൂപത്തിൽ വഴി കാണിച്ചു തന്നിരിക്കുന്നത്.  ഇത് പോലെ വഴി കാണിച്ചു തന്നിട്ടുള്ള അനുഭവം ഇത് ആദ്യമായിട്ടാണ് ഇതിന് മുൻപ് ഇതുപോലെ നടന്നിട്ടില്ല.

ഭാഗ്യവശാൽ "നവമി തിഥി"  4 നാഴിക  ഇനിയും ഇരിക്കവേ, അഗസ്ത്യ മുനിയിൽ നിന്നും നല്ല വഴി ലഭിച്ച സന്തോഷം എനിക്ക് ഉണ്ടായി.

ഒരു വിധം മുനി കാണിച്ചു തന്ന വഴി മനസ്സിൽ വച്ച് കൊണ്ട് ഞാൻ മല കയറുവാൻ തുടങ്ങി.  എവിടെയെങ്കിലും വിട്ടു പോകുകയാണെങ്കിൽ അഗസ്ത്യ മുനി വഴി കാണിച്ചു തരും. ഇല്ലെങ്കിൽ ആരെങ്കിലും ഒരാളെങ്കിലും എതിർവശം വരാതെപോകുമോ, എന്ന വിശ്വാസം തന്നെയാണ്. 

എന്നാൽ.......

ഒന്നര മണിക്കൂർ മല കയറിയതിന് ശേഷവും ഒരാളെപ്പോലും കാണുവാൻ സാധിച്ചില്ല. എനിക്ക് പിന്നാലെ കട്ടിലുള്ള ചുള്ളിക്കമ്പുകൾ എടുക്കുവാനായി ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കിയിട്ടും ഫലം ഒന്നും ഉണ്ടായില്ല. ആ മലയിൽ ഒരു ജീവനുള്ള വ്യക്തി ഞാൻ അല്ലാതെ മറ്റാരുമില്ലയിരുന്നു.

ഒരു വിധത്തിൽ ഈ ഒറ്റക്കുള്ള നടത്ത ഭയമുണ്ടാക്കി. ആകാശത്തിൽ അൽപം മേഘമുണ്ടായിരുന്നാൽ വെയിൽ നിന്ന് എന്നെ കുറച്ചു രക്ഷിച്ചിരിക്കും.  മലയിൽ നിറയെ മരങ്ങൾ ഉണ്ടായിരുന്നാൽ വെയിൽ ഇല്ലാതെ വളരെ സുഗമമായി നടക്കുവാൻ സാധിച്ചിരുന്നേനെ. മിക്ക ചെടികളും മോരണ്ടിരിക്കുന്നു, ഭയങ്കരമായി മുള്ളുകൾ ഉള്ള ചെടികളും. ചില സമയം ചെറിയ മരങ്ങളും വരണ്ടുപോയിരിക്കുന്നു.  കാറ്റ് പോലും നല്ല രീതിയിൽ ഏതോ വീശുവാൻ ഇഷ്ടമില്ലാതെ  നിൽക്കുകയായിരുന്നു. 

ഇപ്പോളാണ് ഞാൻ ധിറുതിയിൽ ചെയ്ത തെറ്റ് എനിക്ക് ഓർമ വന്നത്.


സിദ്ധാനുഗ്രഹം.............തുടരും!

No comments:

Post a Comment

Post your comments here................