11 April 2019

സിദ്ധാനുഗ്രഹം - 75





ചില ശിവ ക്ഷേത്രങ്ങളിൽ അർദ്ധയാമ പൂജ ഒരു ചില സമയങ്ങളിൽ മാത്രമേ നടക്കാറുള്ളു. ശിവ രാത്രി ദിവസത്തിൽ ആറു കാല പൂജ തീർച്ചയായും ഉണ്ട്. മറ്റു ദിവസങ്ങളിൽ ശിവ ക്ഷേത്രങ്ങളിൽ അർദ്ധയാമ പൂജയായി നടക്കാറില്ല. എന്നാൽ ഈ ക്ഷേത്രത്തിലോ അധികം ജനങ്ങൾ വന്ന് പോകാത്ത, അതുപോലെ ആറു  കാല പൂജ പോലും ചെയുവാൻ സാധിക്കാത്ത ആ ക്ഷേത്രത്തിൽ 120 വർഷത്തിൽ ഒരിക്കൽ അഗസ്ത്യമുനിയുടെ മേൽനോട്ടത്തിൽ 18 സിദ്ധമാർ ഒന്ന് ചേർന്ന് അഭിഷേകം - ആലങ്കാരം, മറ്റും അർച്ചനയും ചെയുന്നത്, എനിക്ക് മാനസ്സികമായി നാലമ്പലത്തിന് പുറത്തു നിന്ന് അനുഭവിക്കുവാൻ സാധിക്കുവാനുള്ള ഭാഗ്യം ലഭിച്ചത് എന്ന് എനിക്ക് പോലും ഉൾക്കൊള്ളുവാൻ സാധിച്ചില്ല. 

ഇത് ഒരു കളിയായി തന്നെയായിരുന്നു ഞാൻ ആദ്യം മനസ്സിലാക്കിയത്. എന്നാൽ അവിടെ നടക്കുന്ന യഥാർത്ഥ സൂക്ഷ്മം എന്താണ് എന്ന് എനിക്ക് മനസ്സിലാക്കുവാൻ സാധിച്ചില്ല. അന്നേ ദിവസം മാത്രം ആരെങ്കിലും ഒരാൾ എൻറെ ഒപ്പം ഉണ്ടായിരുനെങ്ങിൽ ഈ സന്തോഷം എനിക്ക് പങ്കുവയ്ക്കുവാൻ സാധിച്ചേനെ. 

എന്നാൽ ആരും എൻറെ ഒപ്പം അന്നേ ദിവസം ഇല്ലാത്തതുകൊണ്ട്, അവിടെ നടന്ന സന്തോഷപരമായ എന്നാൽ അതിശയിപ്പിക്കുന്ന ആ സംഭവം മനസ്സിൽ ഒരേ സമയം സന്തോഷവും, സങ്കടവും ഉണ്ടാക്കി.

ഈ അത്ഭുതമായ സംഭവത്തിന് ശേഷം എനിക്ക് ഉറക്കം തന്നെ വന്നില്ല.  എപ്പോൾ പുലർച്ചയാകും, മല ഇറങ്ങി ആരോടെങ്കിലും ഇതിനെ കുറിച്ച് സംസാരിക്കുവാൻ സാധിക്കില്ലേ എന്ന് കരുതി, കൂട്ടിൽ അടച്ച ഒരു സിംഹത്തെപ്പോലെ ആ ക്ഷേത്രത്തെ രാത്രി മൊത്തവും ഞാൻ പ്രദക്ഷിണം ചെയ്യുകയായിരുന്നു. 

പുലർച്ച ഒരു 5 മണിയായിരിക്കും, ഒരു തണുത്ത കാറ്റ് ആ സമയം അടിക്കുകയുണ്ടായി. ആ കാറ്റിൽ പുഷ്പങ്ങളുടെ സുഗന്ധവും, ഒരു ചില ഔഷധ ചെടികളുടെ ഗന്ധവും ശരീരത്തിൽ അത് വരെ ഉണ്ടായിരുന്ന ക്ഷീണം അപ്പാടെ അകറ്റി. 

സൂര്യൻ നന്നായി ഉദിച്ചു വരുന്നത് വരെ ആ പ്രകൃതിരമണീയമായ അന്തരീക്ഷത്തിൽ എന്നെ മറന്നു ഞാൻ ഉറങ്ങി. മുഖത്തിൽ സൂര്യ രശ്മികൾ പതിഞ്ഞപ്പോൾ.

അവിടെ നിന്ന് ഓടിപോയി ശിവ ഭഗവാനെ തൊഴുത്തിന് ശേഷം ഞാൻ മല ഇറങ്ങുവാൻ തുടങ്ങി. ഞാൻ മല ഇറങ്ങുന്ന സമയം താഴ്ത്തേക്കു നോക്കുമ്പോൾ ഏകദേശം 20 അല്ലെങ്കിൽ 30 പേർ മല അടിവാരത്തിൽ കൂട്ടമായി നിൽക്കുകയും, അവർക്കു തമ്മിൽ സംസാരിക്കുമ്പോൾ എന്നെ നോക്കി കൈ കാണിക്കുന്നത് ശ്രദ്ധിക്കുവാൻ സാധിച്ചു. 

ദൈവമേ! ഇവരുടെ മുന്നിൽ ചെന്ന് നിൽകുമല്ലോ എന്ന ഭയം ഉള്ളിൽ ഉണ്ടായി.

ഇവരെ എങ്ങനെ കൈകാര്യം ചെയുക, മറ്റൊരു രീതിയിലും കള്ളം പറയുവാൻ സാധികില്ലലോ? "അഗസ്ത്യ മുനി" എന്ന് പറഞ്ഞാൽ ഇവർക്ക് അറിയുവാൻ സാധിക്കുമോ ഇല്ലയോ എന്ന് അറിയില്ലലോ? അതുമറ്റുമല്ല ആ ഗ്രാമത്തിൻറെ അച്ചടക്കം ലംഗിച്ചതിനായുള്ള ശിക്ഷയും ലാഭിക്കാം. എന്നാൽ അത് എന്ത് ശിക്ഷയായിരിക്കും? എന്ന് പല പ്രാവശ്യം ചിന്തിച്ചു? പിന്നീട് എന്ത് തന്നെ നടക്കട്ടെ എന്ന് കരുതി മനസ്സ് ദൃഢപ്പെടുത്തി. 

മല അടിവാരത്തിൽ  എങ്ങനെ ഇവൻ തിരിച്ചു വന്നു? എന്ന് അവിടെയുള്ളവർ അപ്പുറം - ഇപ്പുറം ചോദിക്കുവാൻ തുടങ്ങി. ചിലരുടെ നോട്ടത്തിൽ എന്നിൽ ദേഷ്യമുള്ളതായും അറിയുവാൻ സാധിച്ചു. ഒരു ചിലർക്ക് എനിക്ക് എങ്ങനെയെങ്കിലും ശിക്ഷ മേടിച്ചു കൊടുത്തതിനു ശേഷം മാത്രമേ പോകുവാൻ പാടുള്ളു എന്ന് നിൽക്കുകയായിരുന്നു. എന്നാൽ അവരിൽ കുറച്ചുപേർക്ക് മലയിൽ എന്താണ് രാത്രി സമയം നടന്നത് എന്ന് മനസ്സിലാക്കുവാൻ ഒരു ആഗ്രഹം ഉള്ളതായി കാണുവാൻ സാധിച്ചു. 

"അതേ" ഒന്ന് ഇവിടേക്ക് വരുക. 

ഒരു വയസ്സായ വ്യക്തി എന്നെ അധികാരത്തോടെ വിളിക്കുകയുണ്ടായി, ഞാനും മൗനമായി അദ്ദേഹത്തിൻറെ അടുത്തേക്ക് ചെന്നു. 

"നമസ്കാരം പറയൂക". അദ്ദേഹമാണ് ഈ ഗ്രാമത്തിലെ പ്രസിഡന്റ് എന്ന് ആ കൂട്ടത്തിൽ നിന്നും ആരോ ഉറച്ചു പറയുകയുണ്ടായി. 

ഞാനും ഒപ്പം കൊണ്ടുവന്ന സഞ്ചി താഴ്ത്തേക്കു വച്ചതിനു ശേഷം മര്യാദപൂർവ്വം തിരിച്ചു തൊഴുതുകൊണ്ടു നമസ്‍കാരം പറഞ്ഞു.

എന്നെ കുറിച്ച് അധികാരാത്മകമായി അന്വേഷിച്ചു. അദ്ദേഹത്തിൻറെ ഇടതു കൈ പലപ്പോഴായി മീശ മുറുക്കുന്നതായി കാണുവാൻ സാധിച്ചു. അതോടെ അദ്ദേഹത്തോട് ഞാൻ പറഞ്ഞത് കാര്യമായി ഉൾക്കൊണ്ടതായി തോന്നിയില്ല. 

50 വർഷമായി ഈ ക്ഷേത്രത്തിൽ രാത്രി സമയം ആരും തന്നെ താമസിക്കാറില്ല. അങ്ങനനെയിരിക്കും  ആ മലയുടെ മഹത്വം അറിഞ്ഞൂടാതവർ അടുത്ത ദിവസം രാവിലെ മരിച്ച നിലയിൽ മാത്രമേ കാണുവാൻ ഉണ്ടായിരുന്നു. ഇതിൽ നീ ഒരുത്തൻ മാത്രമാണ് ജീവനോടെ വന്നിരിക്കുന്നത്, എന്ന് അദ്ദേഹം പറഞ്ഞു.

എല്ലാം അഗസ്ത്യ മുനിയുടെ അനുഗ്രഹം എന്ന് ഞാൻ പറഞ്ഞു.

ഇത് അദ്ദേഹത്തിന് ഒട്ടും ഇഷ്ടമായില്ല, കോപത്തോടെ എന്നെ നോക്കി. 

"വെറുതെ കഥ പറയരുത്", ഞാൻ ഇതൊന്നും ഒട്ടും വിശ്വസികുന്നവൻ അല്ല. എന്തേ ഈ പ്രദേശത്തുള്ള ജനങ്ങൾ ഇതിൽ വിശ്വസിക്കാത്തത്. നിന്നെ കാണുമ്പൊൾ തന്നെ ഒരു സംശയം ഉണ്ടാകുന്നു. ക്ഷേത്രത്തിൽ നിന്നും ഏതെങ്കിലും സ്വർണം ലഭിക്കുമോ എന്ന് നോക്കുവാൻ വേണ്ടി വന്നതായിരിക്കും", എന്ന് അദ്ദേഹം പറയുകയുണ്ടായി. 

സത്യമായി അത്തരം ഒരു ഉദ്ദേശം എനിക്കില്ല. വേണമെങ്കിൽ നിങ്ങൾ എല്ലോർക്കും എന്നെ പരീക്ഷിക്കാം, എന്ന് പറഞ്ഞു. എന്നാലും ഇവിടത്തെ അവസ്ഥ ഇത്തരം ആകും എന്ന് ഞാൻ കുറച്ചുപോലും ആലോചിച്ചില്ല. പോകുന്ന ഒരു വേഗം നോക്കുകയാണെങ്കിൽ അവിടത്തെ മരത്തിൽ എന്നെ കെട്ടിയിടുന്നതായി കാണുവാൻ സാധിക്കും. 

പ്രതേകിച്ചു എന്നെ ഇന്നലെ രാത്രി വഴി മുടക്കിയ ക്ഷേത്രത്തിലെ പൂജാരിയുടെ നോട്ടം അത്തരമായിരുന്നു. അതും അല്ലാതെ ഈ പൂജാരി ആ പ്രെസിഡന്റിന്റെ കാതിൽ എന്തൊക്കെയോ ഇടയ്ക്കിടെ പറയുന്നുമായിരുന്നു.

പഞ്ചായത്തു കൂടി ഇദ്ദേഹത്തിന് ഒരു വഴി ഉണ്ടാക്കാം എന്നും ചിലർ പറഞ്ഞു.

"അതെല്ലാം പിന്നീട്. ആദ്യം ഇദ്ദേഹത്തിന്റെ സഞ്ചിയെല്ലാം പരിശോദിച്ചു നോക്കുക. അതിനു ശേഷം തീരുമാനിക്കാം", എന്ന് പറഞ്ഞു പ്രസിഡന്റ്.

ഇദ്ദേഹം ക്ഷേത്രത്തിൽ കൊള്ളയടിക്കുവാൻ വേണ്ടി വന്നതല്ല. അറിയാതെ ഇവിടം വന്നുപോയി. രണ്ട് അടി കൊടുത്തു ഉപദേശിച്ചു അയക്കുക എന്നും പറഞ്ഞു ഒരു ചിലർ.

"പ്രസിഡന്റ് സാർ, ധിറുതിയിൽ ഒരു തീരുമാനവും എടുക്കരുതേ. ഇദ്ദേഹം മല കോവിലിൽ താമസിച്ചു ജീവനോടെ വന്നത് തന്നെ ദേവാനുഗ്രഹമാണ്. പെട്ടെന്ന് ഒരു തീരുമാനം എടുത്ത് ദൈവ കോപത്തിന് പത്രമാകേണ്ട. മലയിൽ എന്താണ് നടന്നത് എന്ന് വിശദീകരിച്ചു ചോദിക്കുക എന്ന് ഒരു ചിലർ ചോദിച്ച. 

ഇങ്ങനെ ഓരോരുത്തരും, ഓരൊരു വിധത്തിൽ  അവർക്ക് തോന്നുന്നത്, പ്രെസിഡന്റിനോട്  പറയുവാൻ തുടങ്ങി.  

15 നിമിഷം കഴിഞ്ഞു..... 



സിദ്ധാനുഗ്രഹം.............തുടരും!



No comments:

Post a Comment

Post your comments here................