02 May 2019

സിദ്ധാനുഗ്രഹം - 75_A






"അതേ എന്താണ് മലയിൽ നടന്നത് എന്ന് അവർ ചോദിക്കുകയല്ലേ", ഉത്തരം പറയുക.

ഞാൻ അവിടെ എന്താണോ നടന്നത് അതെല്ലാം അങ്ങനെ തന്നെ അവതരിപ്പിച്ചു. ഇത്തരം പറയുന്നതിന് മുൻപ് അഗസ്ത്യ മുനിയോട് മാനസീകമായി മാപ്പ് ചോദിക്കുകയും ചെയ്തു. എന്തെന്നാൽ ഇതിനെ കുറിച്ച് ആരോടും പറയേണ്ട എന്ന് അഗസ്ത്യ മുനി മുൻപ് തന്നെ  പറഞ്ഞിരുന്നതാൽ അദ്ദേഹത്തോട് ആദ്യം തന്നെ മാനസീകമായി മാപ്പ് ചോദിച്ചതിന് ശേഷം അവരോടു വിവരിച്ചു. 

ഞാൻ പറഞ്ഞത് അവർ കേട്ടൂ എന്ന് അല്ലാതെ, ഭൂരിപക്ഷം ജനങ്ങളും ഞാൻ പറഞ്ഞത് വിശ്വസിച്ചില്ല. എങ്ങനെ ഞാൻ അവിടെയുള്ളവരെ വിശ്വസിപ്പിക്കുക എന്ന് അറിയാത്ത ഞാൻ, അവിടെയുള്ളവർക് അഗസ്ത്യ മുനിയുടെ ജീവ നാഡി നോക്കി പറയാം എന്ന് പറഞ്ഞു, പക്ഷേ അതിന് മുൻപ് ഞാൻ പ്രാഥമിക ക്രിയകൾ ചെയ്തു, പൂജയും ചെയ്തിരിക്കണം. അതിനുവേണ്ടുള്ള സൗകര്യം ചെയ്താൽ അവിടെയുള്ളവർക്  എപ്രകാരമാണോ എനിക്ക് അഗസ്ത്യ മുനിയുടെ അനുഗ്രഹത്താൽ അവിടെ എനിക്ക് ലഭിച്ച അതേ അനുഭവം നിങ്ങൾക്കും അനുഭവിക്കുവാനുള്ള അവസരം ഞാൻ ഒരുക്കി തരാം എന്ന് ഉറപ്പു നൽകി.

ഏകദേശം അര മണിക്കൂറിന് ശേഷം അവിടെയുള്ളവർ എൻറെ ഈ അപേക്ഷ സ്വീകരിച്ചു.

ഇതിൽ അതിശയം എന്തെന്നാൽ, എന്നെ കഠിനമായി ശിക്ഷിക്കണം എന്ന് തീരുമാനിച്ചിരുന്ന ആ പ്രെസിഡന്റിന്റെ വീട്ടിൽ വച്ച് തന്നെ എന്നിക്ക് പ്രാഥമിക കർമങ്ങൾ, മറ്റും പൂജയും ചെയ്യുവാനുള്ള ഏർപ്പാട് ചെയ്തു. 

ഒരു മണിക്കൂറിനു ശേഷം.

രാവിലെ എന്നെ കാണുവാൻ വന്ന അതേ കൂട്ടം വേറെഒരിടത്തേക്കുംപോകാതെ പ്രെസിഡന്റിന്റെ വീടിന് മുൻവശം ഒരു രാഷ്ട്രീയക്കാരന്റെ പ്രസംഗം കേൾക്കുവാൻ വേണ്ടി ഇരിക്കുന്നത് പോലെ അവിടെ കൂടിയിരുന്നു. 

വീടിന് പിൻവശത്തിലൂടെ ഞാൻ ഒരു പക്ഷേ രക്ഷപെട്ടുപോയാലോ എന്ന് കരുതി അവിടെയും ജനങ്ങൾ നിൽക്കുകയായിരുന്നു. 

എന്തെങ്കിലും കള്ളം പറഞ്ഞിരുന്നാൽ ആ ഗ്രാമത്തിൽ നടക്കുന്ന പഞ്ചായത്തിലൂടെ ശിക്ഷയും ലഭിച്ചിരിക്കും. അവരുടെ മുന്നിൽ നിന്നും അത്ര പെട്ടെന്ന് രക്ഷപെടുവാൻ സാധിക്കില്ല, ഭാഗ്യവശാൽ അവിടെയുള്ള പ്രെസിഡന്റിന്റെ മനസ്സ് കുളിർന്നു.

പ്രാർത്ഥനക്ക് ശേഷം ഞാൻ അഗസ്ത്യ മുനിയുടെ ജീവ നാഡി എടുത്തു.

എന്നെക്കുറിച്ചു അഗസ്ത്യ മുനി എന്താണ് പറയുന്നത് എന്ന് ആദ്യം പറയുക. ഇത് സത്യമായി ഇരുന്നാൽമതി വേറെയൊന്നും പറയേണ്ട ആവശ്യമില്ല എന്ന് പറഞ്ഞു അവിടത്തെ പ്രസിഡന്റ്. 

"ശെരി, ഞാൻ നാഡി വായിക്കുവാൻ പോകുന്നു," എന്ന് പറഞ്ഞിട്ട് ഞാൻ ജീവ നാഡിയിൽ നോക്കി.

താങ്കളുടെ പേര് അവിനാഷിലിംഗം. താങ്കൾക് ഒരു സഹോദരനും ഉണ്ട്. ചെറു പ്രായത്തിൽ എല്ലാവിധ സൗഭാഗ്യങ്ങളും ഉള്ള ഒരു കുടുംബമായിരുന്നു. താങ്കളുടെ അച്ഛന് രണ്ട് ഭാര്യമാർ. ഇതു കാരണം താങ്കളുടെ കുടുംബം പിന്നീട് രണ്ടായി വിഭജിച്ചു. താങ്കളുടെ സഹോദരൻ കല്യാണം കഴിച്ചതിനു ശേഷം കര സേനയിൽ ലഭിച്ച ഉദ്യോഗത്തിൽ പോയി. 10 വർഷമായി അദ്ദേഹം തിരിച്ചു വന്നിട്ടില്ല. 

സഹോദരൻ തിരിച്ചു വരാത്തതിനു കാരണം, ശ്രീനഗറിൽ നടന്ന പാക്കിസ്ഥാനുമായുള്ള യുദ്ധത്തിൽ മരിച്ചുപോയി കാണും എന്ന് പറഞ്ഞു, അവൻറെ സമ്പത്തും താങ്കൾ അപഹരിച്ചു. അത് മാത്രമല്ല അദ്ദേഹത്തിൻറെ ഭാര്യയെ ഭലം പ്രയോഗിച്ചു നിങ്ങളുടെ രണ്ടാം ഭാര്യയാക്കി. അത് കാരണം നിങ്ങളുടെ ആദ്യ ഭാര്യ കിണറ്റിൽ വീണു മരിച്ചു. ഇത് സത്യം തന്നെയാണല്ലോ? എന്ന് അഗസ്ത്യ മുനിയുടെ ജീവ നാഡിയിൽ നിന്നും വന്ന വാക്കുകൾ ഞാൻ ശ്രദ്ധയോടെ വിവരിച്ചു.

ഇത് ഒട്ടും പ്രതീക്ഷിക്കാതെ ആ പ്രസിഡന്റിന്റെ മുഖം വളർന്നു. അവിടെയുള്ളവർക്കു ഈ രഹസ്യ വളരെ പരസ്യമായി അറിയുന്നതാൽ, അവർക്കു പോലും ഒന്നും പറയുവാൻ സാധിക്കാതെ പോയി. 

ചുറ്റുമുള്ള സാഹചര്യം ഒന്ന് നോക്കിയതിന് ശേഷം, സാർ ഞാൻ അടുത്ത വരി വയ്ക്കട്ടെ എന്ന് ചോദിച്ചു.

മൗനമായി അദ്ദേഹം തല കുലുക്കി.

മരിച്ചുപോയി എന്ന് പറഞ്ഞു താങ്കളുടെ സഹോദരൻ ഇപ്പോൾ നിന്നും 8 മണിക്കൂറിൽ ഒരു ചെറിയ ഊനവുമായി ഇവിടേക്ക് വരാൻ പോകുന്നു. ഇത് എങ്ങനെയാണ് താങ്കൾ പരിഹരിക്കുവാൻ പോകുന്നത്? എന്ന് അഗസ്ത്യ മുനി ഒരു ചോദ്യം ചോദിച്ചു വാക്കുകൾ സംഹരിച്ചു.

ഇത് കേട്ടതും ആ ഗ്രാമത്തിൽ ഉള്ള ജനങ്ങൾക്കിടയിൽ ഒരു ചർച്ചാവിഷയമായി തീർന്നു. വീടിന് മുൻവശം ആദ്യം അധികാരത്തോടെ മറ്റും വളരെ അലക്ഷ്യമായി എന്നെ നോക്കി നിന്ന പ്രെസിഡന്റ്, അഗസ്ത്യ മുനിയുടെ ജീവ നാഡി ഞാൻ വായിക്കുബോൾ അദ്ദേഹത്തിൻറെ മുഖം മാറിവരുന്നത് കാണുവാൻ സാധിച്ചു, മാത്രമല്ല ഒരു കുറ്റവാളിയെ പോലെ പതറുവാൻ തുടങ്ങി, തൻറെ തോളിൽ കിടന്ന വസ്ത്രം എടുത്തു അരയിൽകെട്ടി, പെട്ടെന്ന് എഴുനേറ്റു അവിടെയുള്ള എല്ലൊരെയും നോക്കിയിട്ടു താഴേക്ക് ഇരുന്നു.

ഇപ്പോഴാണ് എനിക്ക് സത്യത്തിൽ ഭയം ഉണ്ടായതു. എന്തെങ്കിലും തെറ്റ് പറഞ്ഞു ഞാൻ കുഴപ്പത്തിൽ പെട്ടുവോ? അതോ അഗസ്ത്യ മുനി എന്നെ പരീക്ഷിക്കുകയാണോ? എന്ന സംശയം ഉണ്ടായി. ഞാൻ പ്രാർത്ഥന ചെയുവാൻ തുടങ്ങി.

താഴെ ഇറങ്ങി ഇരുന്ന ആ പ്രസിഡന്റ് അവിടെ കൂടിയിരിക്കുന്ന ജനങ്ങളെ നോക്കി ഒരു പ്രാവശ്യം പറഞ്ഞു, ഞാൻ പെട്ടെന്നുള്ള ആവേശത്തിൽ എൻറെ ഭാര്യയുടെ മരണത്തിന് കാരണമായി. എൻറെ രണ്ടാമത്തെ ഭാര്യക്ക് ക്യാൻസർ ഉള്ളതായി പറഞ്ഞിരിക്കുന്നു മാത്രമല്ല അധിക ദിവസം അവർ ജീവിച്ചിരിക്കില്ല എന്നു പറഞ്ഞിരിക്കുന്നു. എൻറെ അനുജൻ മരിച്ചുപോയതായി പറഞ്ഞു, അവൻറെ സമ്പത്തെല്ലാം ഞാൻ അപഹരിച്ചത് നിങ്ങൾക്കെള്ളോർക്കും അറിയും. ഇതിനെല്ലാം ഒന്ന് ചേർന്ന് ഞാൻ ആണു - അണുവായി വേദനിക്കുകയാണ്. ഇദ്ദേഹം ജീവ നാഡി നോക്കി പറഞ്ഞതെല്ലാം സത്യമാണ്. ഇപ്പോൾ എൻറെ അനുജൻ ഇവിടെ വരാൻ പോകുന്നു എന്ന് ഇദ്ദേഹം പറയുന്നു, അത് മാത്രം സത്യമായിരുന്നെങ്കിൽ അഗസ്ത്യ മുനിയെ ഞാൻ പൂർണമായും വിശ്വസിക്കുന്നു. ഇദ്ദേഹത്തെയും ഞാൻ വിശ്വസിക്കുന്നു എന്ന് പറഞ്ഞു ആ പ്രസിഡന്റ്.

അവിടെയുള്ളവരും പ്രസിഡന്റ് പറഞ്ഞത് പോലെ സമ്മതിച്ചു.

രക്ഷപെട്ടു!! എന്ന് ഉള്ളിൽ ഞാൻ പറഞ്ഞുവെങ്കിലും, ഉച്ച സമയം 2:00 മണി വരെ ഉള്ളിൽ ഒരു ഭീതി ഉണ്ടായിരുന്നു. 

ആ പ്രസിഡന്റ് അദ്ദേഹത്തിറെ പരിധിയിൽ എന്തൊക്കെ എനിക്ക് വേണ്ടി ചെയ്യുവാൻ സാധിക്കുമോ അതെല്ലാം ചെയ്തു കൊടുത്തു. 

ഏകദേശം 3:00 മണിയോടെ പ്രസിഡന്റിന്റെ സഹോദരൻ അവിടെ വന്നു. അവിടെയുള്ളവർ എല്ലോരും അദ്ദേഹത്തെ വരവേൽകുവാൻ അവിടേക്കു വന്നു.

വണ്ടിയിൽ നിന്നും അദ്ദേഹം പുറത്തേക്ക് വരാൻ ചെറുതായി ശ്രമപ്പെട്ടു. ഞാനും കാത്തിരുന്നു അദ്ദേഹത്തെ ഒന്ന് നോക്കി. 

അദ്ദേഹത്തിന് ഒരു കാൽ ഇല്ല, അത് വെട്ടി എടുത്തിരിക്കുന്നു. 

പതറിപ്പോയി അവിടെയുള്ളവർ എല്ലോരും. അവരോടൊപ്പം ഞാനും സത്യത്തിൽ വേദനിച്ചുപോയി.

അഗസ്ത്യ മുനിയുടെ വാക്കുകൾ എപ്പോഴും ശുഭമായി തന്നെ നടക്കുമെങ്കിലും, ഇത്തരം ഒരു സങ്കടം ആ പ്രെസിടെന്റിനു നൽകേണ്ടിയിരുന്നില്ല എന്ന് എന്നിക്ക് തോന്നിയിരുന്നു.

അനുജനെ കെട്ടി പിടിച്ചു വിതുമ്പിയ ആ പ്രസിഡന്റ്, പിന്നീട് എന്നെ നോക്കി വന്നു "താങ്കൾ എത്ര ദിവസം വേണമെങ്കിലും ഇവിടെ താമസിക്കാം. ക്ഷേത്രത്തിലും പോയിവരാം.  മാത്രമല്ല ഞാനും ഈ ഗ്രാമത്തിലുള്ളവരും എപ്പോഴും ഒരു കൂട്ടിനു കാണും. എന്ന് പറഞ്ഞു എൻറെ കൈ പിടിച്ചു കൊണ്ട്."




സിദ്ധാനുഗ്രഹം.............തുടരും!

No comments:

Post a Comment

Post your comments here................