12 January 2017

സിദ്ധാനുഗ്രഹം - 3


അത് ഒരു കാടും - മലയും ചേർന്ന കിടക്കുന്ന, എന്നാൽ  പുറമെ നിന്നും നോക്കുമ്പോൾ തന്നെ ഫലഭൂയിഷ്ഠമായ ദേശം എന്ന് അറിയും. ഇതിനു ചേർന്നു ഒരു കൊച്ചു ഗ്രാമം ഉണ്ടായിരുന്നു. അവിടെ നൂറ് അല്ലെങ്കിൽ നൂറ്റിഇരുപത് കൊച്ചു വീടുകളും. ഭൂരിപക്ഷം ജനങ്ങളും കർഷകർ ആയിരുന്നു. അവിടം എങ്ങും വരണ്ടു കിടക്കുന്നതായിട്ടു തോന്നുന്നില്ല. അടുത്തുള്ള ആറുകൾ  എപ്പോളും വറ്റാതെ ഒഴുകുന്നു.

അഞ്ച് കിലോമീറ്റർ ദൂരം വരുന്ന നേരിയ  ഒറ്റയടി പാത നടന്നാൽ ഗ്രാമത്തിൻറെ അറ്റത്തുള്ള കാട്ടിലേക്കു പോകുന്ന വഴിൽ ചെന്നെത്തും. ആ കാടിന്റെ ഒരു വശം ഇവിടെ നിന്നും ആണെങ്കിൽ മറു വശം കേരളത്തിലാണ്. കാട്ടിൽ ദുഷ്ട മൃഗങ്ങൾ ഉള്ളതായി തോന്നുന്നില്ല.

രാത്രി നേരത്തിൽ നരികളുടെ ശബ്ദങ്ങൾ ചിലപ്പോൾ ഗ്രാമത്തിലുള്ള ജനങ്ങൾക് കേൾക്കുവാൻ ഇടയാകും. പകലിലും ആരും ആ കാട്ടിൽ പോകുന്ന പതിവില്ല. ചുള്ളി കമ്പുകൾ എടുക്കുവാനും, തങ്ങളുടെ പകമുള്ള ആടുകളെയും, പശുവിനെയും മേയിക്കുവാൻ പലരും കാട്ടിൽ പോകാറുണ്ട്. അടുത്തുള്ള ആറു ഒരിക്കലും വറ്റാത്തതുകൊണ്ടു കന്നുകാലികൾക്ക് ആവശ്യമായിട്ടുള്ള വെള്ളം അവിടെ നിന്നും ലഭിക്കും. ആ കാടിൻറെ തെക്ക് - പടിഞ്ഞാറു ഭാഗത്തുള്ള മുള കാടിൽ വളരെ പെട്ടന്നു തീ പിടിക്കും, അതു കൂടുതൽ സംഭവിക്കുന്നത് വേനൽക്കാല രാത്രികളിൽ ആയിരുന്നു.

ഇതിനെ പറ്റി മൊത്തമായും അറിയാത്ത ഗ്രാമവാസികൾ, രാത്രിയിൽ കാണുന്ന ഈ തീ വിപത്തുകൾ  പിശാചുക്കളാണെന്നു കരുതി അവരുടെ വീടുകളിൽ തന്നെ ഇരിക്കും, മാത്രമല്ല തങ്ങളുടെ വീട്ടുമുറ്റത്തു ചൂല് മറ്റും ചെരുപ്പുകൾ തൂക്കിയിടും. ഇങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ പിശാചുക്കൾ വീട്ടിനുള്ളിൽ കയറാറില്ല എന്ന വിശ്വാസം അവർക്കിടയിൽ ഉണ്ട്.

ആ മുള കാട്ടിൽ തീ അണഞ്ഞതിനു ശേഷം, ചില യുവാക്കൾ ധ്യര്യത്തോടെ അവരുടെ വീട്ടുമുറ്റത്തു വന്നു നോക്കാറുണ്ട്. അങ്ങനെ ഉള്ള ഒരു രാത്രി.

അവിടെ പത്രണ്ട് കൈകളോടെ, ഭീതിയേർപ്പെടുത്തുന്ന മുൻനിര പല്ല്, അക്രമണാത്മകമായ മുഖഭാവം, അഴഞ്ഞ മുടി, ചുവന്ന ഭീതിദനകമായ കണ്ണുകൾ, കൈകളിൽ ത്രിശൂലം മറ്റും കുന്തം, കഴുത്തിൽ തലയോട്ടി കൊണ്ടുള്ള മാലയോടെ രക്തദാഹിയായ ഒരു ഭദ്രകാളി രൂപം നിൽക്കുന്നത് അവർ കണ്ടു. ആൾ സഞ്ചാരം ഇല്ലാത്ത ആ സ്ഥലത്തിൽ അംബലം ഇരികുന്നത്താൽ പുതുതായിട്ടു അവിടെ വരുന്നവർക്കു ഭദ്രകാളിയുടെ രൂപം ഭയപ്പെടുത്തും. മാത്രമല്ല പെട്ടെന്ന് ഭദ്രകാളി രൂപം നോക്കുന്നവർക് ത്രിശൂലത്തോടെ ഒരു സ്ത്രീ ആക്രമിക്കുവാൻ വരുന്നതായി തോന്നും.

ഈ ഭദ്രകാളിയെപ്പറ്റി ഗ്രാമവാസികൾക്ക് ആ യുവാക്കൾ അറിയിക്കുകയുണ്ടായി, അതിൽ ചിലപേർ പറയുകയുണ്ടായി "അവിടെയുള്ള ഭദ്രകാളിക്ക് വഴിപാട് കൊടുത്തില്ലെങ്കിൽ, അവൾ രാത്രിനേരങ്ങളിൽ തങ്ങളിൽ ചിലരുടെ ജീവൻ ബലിദാനം എടുക്കും" എന്നുള്ള ഭയം ഏർപ്പെട്ടു.

അവർ ചിന്തിച്ചതുപോലെ, കുറച്ചു ദിവസങ്ങളിൽ, അവർ വളർത്തിയിരുന്ന ആടുകൾ, ക്രൂരമായി രക്തം കൊണ്ടുള്ള വെള്ളത്തിൽ കിടക്കുന്നത് കണ്ടു. കാട്ടിൽ ഉള്ള മൃഗങ്ങൾ ആയിരിക്കും ഇതു ചെയ്തത് എന്ന് കരുതി സമാധാനിക്കുവാൻ അവർ തുടങ്ങി, പക്ഷെ അവരുടെ വിശ്വാസം വിഫലമായി.

പിന്നെയും ആ ഗ്രാമത്തിലുള്ള ചില പശുക്കളുടെ ജീവൻ അതിദാരുണമായി എടുത്തതായി കാണപ്പെട്ടു, അതിനു ശേഷം അവിടെയുള്ള ഗ്രാമവാസികൾ എല്ലാവരും കൂടി, ഭദ്രകാളിക്ക് അംബലം കെട്ടി അവളുടെ കോപം അടക്കുവാനുള്ള ശ്രമം തുടങ്ങി.

തുടക്കത്തിൽ ആഴ്ചയിൽ ഒരു ദിവസം, ഗ്രാമവാസികൾ രാവിലെ ഭദ്രകാളി ക്ഷേത്രത്തിൽ വന്നു വഴിപാട് കൊടുക്കുകയും ഉച്ചയ്ക്കുശേഷം അവിടെ നിന്നും മടങ്ങും.

ഇതിനു ശേഷം ഗ്രാമത്തിൽ കന്നുകാലികളുടെ ദാരുണമായ മരണങ്ങൾ ഒന്നും ഉണ്ടായില്ല, അത് കൊണ്ട് ഭദ്രകാളി ശാന്തമായി എന്ന് ഗ്രാമവാസികൾ കരുതി. ദിവസങ്ങൾ കടക്കുന്നതോടെ ആഴ്ച തോറും വഴിപാട് കൊടുത്തുകൊണ്ടിരുന്ന ഗ്രാമവാസികൾ പടി പടിയായി കുറഞ്ഞു മാസത്തിൽ ഒരു ദിവസമായി, ക്രമേണെ ഇപ്പോൾ വർഷത്തിൽ ഒരു ദിവസം വഴിപാട് കൊടുത്തു വരുന്നു.

മേല്പടി ഒരു വശത്തു ഇരിക്കെ, സമീപകാലത്തിൽ. 

വളരെയധികം കൊള്ളയും, കൊലയും ചെയ്തു പോലീസിന്റെ കണ്ണുകളിൽ നിന്നും രക്ഷപെട്ടിരുന്ന "അച്യുതൻ", മറവിൽ ഇരിക്കുവാൻ തക്കതായ ഒരു വാസസ്ഥലം തേടുകയായിരുന്നു. അപ്പോൾ അവന്റെ കണ്ണുകളിൽ ആ ഭദ്രകാളി ക്ഷേത്രം കാണുവാൻ ഇടയായി. ക്ഷേത്രത്തിൽ നിന്നും നോക്കുമ്പോൾ, മലയുടെ അടിവാരത്തിൽ ഒരു കിലോമീറ്റര് ദൂരത്തിൽ നിന്നും ആരെങ്കിലും വരുന്നുണ്ടെങ്കിൽ അറിയുവാൻ സാധിക്കും. മാത്രമല്ല ക്ഷേത്രത്തിനു അരികെ ഗ്രാമവാസികൾ തങ്ങളുടെ കുടിലുകൾ കെട്ടിയിരിക്കുനതാൽ, അവനു ആശ്രയം തേടുവാൻ നല്ല സ്ഥലം ആയിരുന്നു അത്. അരുകിൽ ആറ് ഉള്ളതുകൊണ്ടും, പാചകത്തിന് അടുപ്പ് കൂട്ടുന്നതിന് വേണ്ടുള്ള ചുള്ളിക്കമ്പുകൾ കാട്ടിൽ നിന്നും വളരെ എളുപ്പത്തിൽ ലഭിച്ചു.

ആഹാരത്തിനായി ആ ഗ്രാമത്തിനുള്ളിൽ ചെല്ലുമ്പോൾ, അവർ ഭയന്നോ അല്ലെങ്കിൽ താൻ മന്ത്രവാദി എന്നോ, അല്ലെങ്കിൽ ഭദ്രകാളി അയച്ച പൂജാരി എന്നോ പറയാം എന്ന് വിചാരിച്ചു. മാത്രമല്ല കാട്ടിനുള്ളിൽ ഉള്ള ക്ഷേത്രത്തിൽ താമസിക്കുന്നത് കൊണ്ട് പോലീസിൽ നിന്നും രക്ഷപെടാം എന്ന് അവൻ ചിന്തിച്ചു.

കാലം കലികാലം ആയതുകൊണ്ട് അവൻ തീരുമാനിച്ചത് പോലെ തന്നെ അവിടെ നടന്നു, ഇതു  പ്രകാരം ഒരു ദിവസം അർദ്ധരാത്രിയിൽ വേളയിൽ അവൻ ഗ്രാമവാസികളുടെ മുന്നിൽ വന്നു, "ഈ പ്രദേശത്തിലുള്ള ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരിയാണ് ഞാൻ! ഭദ്രകാളിയാണ് എന്റെ അമ്മ" എന്ന് അറിയിച്ചു. ദിവസങ്ങൾ കടന്നുപോകുന്നതിനൊപ്പം അവന്റെ സ്വാധീനം വളരെ കൂടി, ഗ്രാമവാസികൾ അവനെ കണ്ടു ഭയന്നു.

അതെ സമയം, കാട്ടിനുള്ളിൽ ഒറ്റക്കു ചുള്ളിക്കമ്പുകൾ എടുക്കുവാൻ പോകുന്ന യുവതികളെ അവൻ വെറുതെ വിട്ടില്ല, തന്റെ ഇഷ്ടത്തിന് കൂട്ടു നിൽക്കാത്ത യുവതികളെ മൃഗീയമായി കൊന്നു, മാത്രമല്ല അവരുടെ ശരീരത്തെ മണ്ണിൽ കുഴിച്ചിട്ടു, താൻ ചെയ്ത കൊലപാതകം മറയിക്കുവാൻ, അവൻ ഗ്രാമവാസികളോട് പറഞ്ഞു ആ യുവതിയെ  പുലി പിടിച്ചതായും, അവളെ രക്ഷിക്കുവാൻ തനിക്കു സാധിച്ചില്ല എന്ന് കള്ളക്കഥ ഇറക്കി.

പാവം ഗ്രാമവാസികളും ഇതു വിശ്വസിച്ചു. 

അതിനിടയിൽ, ഒരു ദിവസം, ഒരു മുപ്പത്തിയഞ്ചു വയസ് പ്രായം വരുന്ന ചെറുപ്പക്കാരൻ, ദാരിദ്യം കാരണം വീട് വിട്ടു ഇറങ്ങി, നിർഭാഗ്യവശാൽ അവൻ ഈ അച്യുതന്റെ അടുത്ത് അകപ്പെട്ടു. വീടുവിട്ടു വന്നവന്റെ അവസ്ഥ മനസിലാക്കി അവനെ തന്റെ കൈക്കുള്ളിൽ എടുത്തു.

"ശ്രദ്ധിക്കു! ഭദ്രകാളിക്ക് ആദ്യം ജനിച്ച ഒരു കുഞ്ഞിന്റെ ബലി കൊടുത്താൽ മതി, നമുക്ക് വില മതിക്കാൻ പറ്റാത്ത അളവിന് വൈരത്തിലും, തങ്കത്തിലും ഉള്ള നിധി ഭദ്രകാളി തരും. പക്ഷേ, ആ കുഞ്ഞു ഈ ഗ്രാമവാസികളുടെ ആയിരിക്കരുത്, മാത്രമല്ല കുഞ്ഞിന് നല്ല സൗന്ദര്യവതിയും, അംഗഹീനവും പാടുള്ളതല്ല", എന്ന് പറഞ്ഞു.

"അങ്ങനെയുള്ള ഒരു കുഞ്ഞിനെ കൊണ്ട് വാ, അവളെ ബലി കൊടുത്താൽ നമുക്ക് വളരെയധികം നിധി ലഭിക്കും. അത് എടുത്തു നമുക്ക് വേറെ എവിടെയെങ്കിലും ചെന്ന് സന്തോഷമായും, സുഖകരമായും ജീവിക്കാം", എന്ന് പറഞ്ഞു.

അച്യുതന്റെ പ്രേരണ  അവസാനം ആ ചെറുപ്പക്കാരനെ, ആദ്യം ജനിച്ച കുഞ്ഞിനെ കണ്ടെത്തുവാനുള്ള ശ്രമത്തിനു തുടക്കം കുറിച്ചു. 


സിദ്ധാനുഗ്രഹം.............തുടരും!

No comments:

Post a Comment

Post your comments here................