09 February 2017

സിദ്ധാനുഗ്രഹം - 7ഇതു കണ്ടതും ഞാൻ കാര്യങ്ങൾ കൈവിട്ടു പോകുന്നു എന്ന് മനസിലാക്കി, കൂടുതൽ കുഴപ്പങ്ങളിൽ ചെന്നെത്തുന്നതിന്  മുൻപ് പോലീസിൽ വിളിച്ചു പറയാം എന്ന് തീരുമാനിച്ചു. അദ്ദേഹമാണെങ്കിൽ വായിൽ നിന്നും വരുന്ന വിഷ നുരകൾ കൈകൾ കൊണ്ട് തുടച്ചിട്ട്, ഇടിവെട്ടുപോലേ ചിരിച്ചു.

"സാർ! ബാക്കിയിരുന്ന വിഷം കൂടി ഞാൻ കുടിച്ചു, ഇപ്പോൾ എനിക്ക് എങ്ങനെ ജീവിക്കുവാൻ സാധിക്കും? അഗസ്ത്യ മുനി എന്താണോ പറഞ്ഞത് ഇപ്പോൾ തെറ്റായില്ലെ? ഈ ഒരു ചോദ്യത്തിന് മാത്രം ഉത്തരം പറഞ്ഞാൽ മതി.

എനിക്ക് ഇതു കാണുവാൻ സാധിക്കുന്നില്ല, ഇതിനപ്പുറം സമയത്തമാസം ആകരുത് എന്ന് തീരുമാനിച്ചു, എന്തെങ്കിലും കാരണം പറഞ്ഞു അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കണം എന്ന ചിന്തയിൽ ഹൃദയമിടിപ്പ്‌ വർധിക്കുവാൻ തുടങ്ങി. 

അദ്ദേഹത്തെ ഇരിക്കുവാൻ പറഞ്ഞിട്ട് പൂജാ മുറിയിൽ ചെന്നു. ചില ദിവസങ്ങൾക്കു മുൻപ് എനിക്ക് ലഭിച്ച പഴനി നവപാഷാണ മുരുകന്റെ വിഭൂതി പ്രസാദവും, ചന്ദനകാപ്പ് പ്രസാദവും എന്റെ കണ്ണുകളിൽ പെട്ടു, അതിൽ കുറച്ചു പ്രസാദം എടുത്തുകൊണ്ടു വേഗത്തിൽ അദ്ദേഹത്തിന്റെ അടുത്ത് എത്തി.

"ഈ പ്രസാദം കഴിക്കൂ", എന്ന് പറഞ്ഞു പ്രസാദവും കൊടുത്തു വെള്ളവും കൊടുത്തു.

എനിക്ക് അദ്ദേഹം എന്ത് തീരുമാനിച്ചു എന്ന് അറിയില്ല, ഞാൻ കൊടുത്ത വിഭൂതിയും, ചന്ദനവും പൂർണമായി കഴിച്ചു, ചുറ്റുവട്ടവും എന്നെയും നോക്കിയിട്ടു, "അപ്പോൾ ഞാൻ വരട്ടെ" എന്ന് സമാധാനമായി പറഞ്ഞിട്ട് പുറപ്പെടുവാൻ തുടങ്ങി.

എപ്പോൾ അദ്ദേഹം ഇവിടം വിട്ടു തിരിക്കും? എന്ന് നോക്കിയിരുന്ന എനിക്ക്, അദ്ദേഹത്തിന്റെ വാക്കുകൾ സമാധാനപരമാക്കി.

"ശെരി, ശ്രദ്ധിച്ചു പോയിട്ട് വരുക, അടുത്ത് തന്നെ ഒരു ആശുപത്രി ഉണ്ട്, അവിടെ ഉടനെ ചെല്ലുന്നത് നല്ലത്!"

"എന്തിനുവേണ്ടി ?"

വിഷം കുടിച്ചിരിക്കുകയാണ് താങ്കൾ, ഉടനെ പോകുക, ഞാൻ വേണമെങ്കിൽ കൂടെ വരട്ടെ?, എന്ന് ചോദിച്ചു. 

"വേണ്ട, ഞാൻ തന്നെ പോയിക്കൊള്ളാം, അഗസ്ത്യ മുനി തന്നെ പറഞ്ഞല്ലോ, എനിക്ക് മരണമില്ല, പിന്നെ എന്തിനു ആശുപത്രിൽ പോകണം? എന്ന് തമാശയ്ക്കു പറഞ്ഞിട്ട് ചെന്നു.

അദ്ദേഹം നടന്നു പോകുന്നത് നോക്കിനിന്നു, നടന്നത് ഉറച്ചതായിരുന്നു, അഗസ്ത്യ മുനിയോട് മനസ്സുറച്ചു പ്രാർത്ഥിച്ചു, അദ്ദേഹത്തിന് യാതൊരു വിധ ആപത്തും വരരുതേ എന്ന്.

അന്നേ ദിവസം രാത്രി എന്നിക്കു ഉറക്കമില്ല, ഏത് നിമിഷത്തിൽ എന്ത് വാർത്ത വരും എന്നായിരുന്നു, അര മണിക്കൂറിൽ ഒരു തവണ വീട്ടിനു മുൻവശം എത്തിനോക്കുകയായിരുന്നു.

വെളുപ്പിന് മൂന്ന് മണിയിരിക്കും, പതിവുപോലെ അഗസ്ത്യ മുനിയെ പ്രാർത്ഥന ചെയ്തു, "ആ വയസായ മനുഷ്യൻ എന്തിനു എന്നെ വന്നു വിഷമിപ്പിക്കണം? അദ്ദേഹം ഇപ്പോൾ ജീവിച്ചിരിക്കുന്നോ? ഇല്ലയോ?" എന്ന് ജീവ നാഡിയിൽ നോക്കി.

"എന്റെ പ്രിയ പുത്രാ! അവൻ ജീവനോടെ തന്നെ ഇരിക്കുന്നു, മാത്രമല്ല അവന് വളരെയധികകാലം ഇരുന്ന കുടൽ സംബന്ധമായ അസുഖവും തീർന്നത് കാരണം ആരോഗ്യവാനായിരിക്കുന്നു", എന്ന് അഗസ്ത്യ മുനി പറഞ്ഞു.

ഇരുപത് വർഷങ്ങളായിട്ടു ഒരു നാടോടിയെപോലെ നടന്ന അദ്ദേഹത്തിന്, കുടൽ സംബന്ധമായി അസുഖം പിടിച്ചു, എവിടെയെല്ലാം  ചികിൽസയ്ക്കു പോയിട്ടും അസുഖം ഭേദമായില്ല. അവസാനമായി ആരോ പറഞ്ഞിട്ടു കൊള്ളിമലയിക്  ചെന്നു. അവിടെയിരുന്നു സിദ്ധരുടെ മരുന്നുകൾ ഒരു അളവിനു ഫലപ്രദമായി. എന്നാൽ മൊത്തമായുള്ള ഫലം കൊടുത്തില്ല, അവസാനമായി എന്നെ നോക്കി ഇവിടേക്ക് വന്നു. ശിവ ഭക്തനായി ഇരുന്നതാൽ അദ്ദേഹത്തിന്റെ അസുഖവും ചികിൽസിക്കാം എന്ന് ഞാനും കരുതി. അതിനു മുൻപ് വയറുവേദന സഹിക്കാതെ വിഷം കുടിച്ചു ഇവിടെ വന്നു. ധിറുതിയിൽ എടുത്ത ഒരു കാര്യത്തിലും ഒരു നന്മ ഉണ്ടായിരുന്നു. അദ്ദേഹത്തെ രക്ഷിക്കുവാൻ നീ കൊടുത്ത നവപാഷാണ വിഭൂതി പ്രസാദവും, ചന്ദന പ്രസാദവും അദ്ദേഹത്തിന്റെ കുടൽ അസുഖത്തെ മൊത്തമായും ഗുണമാക്കി, ഇല്ലെങ്കിൽ അവൻ കാൻസർ പിടിച്ചു കഷ്ടപ്പെട്ടേനെ", എന്ന് പറഞ്ഞു.

"അങ്ങനെയെങ്ങിൽ അദ്ദേഹം കുടിച്ച വിഷം?"

"അഗസ്ത്യ മുനിയെ പൂർണമായി വിശ്വസിച്ചു ഇവിടെ വന്നതുകൊണ്ട്, അവൻ കുടിച്ച വിഷത്തിനെ പഴനി മുരുകന്റെ വിഭൂതിയും ചന്ദനവും കീഴടക്കി, ഈ കുടിച്ച വിഷം, നവപാഷാണ മുരുകന്റെ ചന്ദനത്തിന്റെയും, വിഭൂതിയുടെയും കൂടി കലർന്നപ്പോൾ, വളരെകാലമായി ഇരുന്ന അസുഖത്തിന് ദിവ്യഔഷധമായി", എന്ന് പറഞ്ഞു.

"വിസ്മയം തന്നെ!" എന്ന് അതിശയിച്ചു.

"ഇതിൽ എന്ത് അതിശയം ഇരിക്കുന്നു, ഇതിനപ്പുറം അവന്റെ ജീവിതത്തിൽ ഒരു ചില സംഭവങ്ങൾ നടക്കുവാൻപോകുന്നു. അത് കേട്ടാൽ നീയും വിസ്മയത്തിന്റെ ഉച്ചത്തിൽ നിറഞ്ഞു നിൽക്കും", എന്ന് പറഞ്ഞു അഗസ്ത്യ മുനി.

"എല്ലാം ശെരി, കോടിശ്വരനായിഇരുന്ന അദ്ദേഹം, ജീവിതം വെറുത്തു ഒരു പരദേശിയായി മാറി, താങ്കളുടെ അനുഗ്രഹത്താൽ അദ്ദേഹം, അവരുടെ കുടുംബത്തോടെ വീണ്ടും ഒന്നിക്കുവാൻ വഴികാണിക്കുവാൻ പറ്റില്ലേ?" എന്ന് വിഷമത്തോടെ ചോദിച്ചു. 

"കുറച്ചു സമയം കാത്തിരിക്കൂ, നിനക്ക് അദ്ദേഹത്തെപറ്റി അറിയിപ്പ് വരും. അതിനുമുൻപ്‌ അദ്ദേഹത്തിന് ചില പരീഷങ്ങൾ അദ്ദേഹം മറികടക്കേണ്ടിവരും", എന്ന് അഗസ്ത്യ മുനി പറഞ്ഞു.

അഗസ്ത്യ മുനി ഇതു പറഞ്ഞു തീരുന്നതും, പെട്ടെന്ന് 7 - 8 ആളുകൾ വീട്ടിനുള്ളിൽ വന്നു, അവരുടെ കൈകളിൽ മാരകമായ ആയുധങ്ങൾ ഉണ്ടായിരുന്നു. കണ്ണുകളിൽ ക്രൂരത കാണുവാൻ സാധിച്ചു, അവർ ചോദിച്ച ആദ്യ ചോദ്യം ഇതായിരുന്നു.

"ഇന്നലെ ഏതോ ഒരു സന്യാസിയെപോലെ ഒരാൾ ഇവിടെ വന്നിരുന്നല്ലോ? അദ്ദേഹം ഇപ്പോൾ എവിടെയെന്നു അറിയുമോ?"

അവരുടെ ചോദ്യം ചെയുന്ന വിധം ഭീഷണിപ്പെടുത്തുന്നതുപോലെ ഇരുന്നു.

ഭയം കാരണം എനിക്ക് നാക്ക് ഒട്ടിയിരുന്നു, ഇതു കാരണം സംസാരിക്കുവാൻ പറ്റിയില്ല.


സിദ്ധാനുഗ്രഹം.............തുടരും!

No comments:

Post a Comment

Post your comments here................