16 February 2017

സിദ്ധാനുഗ്രഹം - 8



"ഇന്നലെ  ഒരു സന്യാസിയെപോലെ ഏതോ ഒരാൾ വന്നല്ലോ, ഇപ്പോൾ അദ്ദേഹം ഇവിടെയുണ്ട് എന്ന് അറിയുമോ?" എന്ന് ഭീഷണിപ്പെടുത്തുന്നതുപോലെ ചോദിച്ചവനെ നോക്കി.

അവന്റെ മുഖത്തിൽ ക്രൂരതയും, കൊലചെയുന്ന പ്രവണതയും കാണുവാൻ സാധിച്ചു. അവനെയും, കൂടെ വന്ന അടിയാളുകളെയും നന്നായിട്ടു ഒന്ന് നോക്കി, ഏതോ ഒരു പ്രധാനപ്പെട്ട കാരണത്താൽ ആ വയസായ മനുഷ്യനെ തേടി വന്നതു എന്ന് മനസിലായി.

പല വർഷങ്ങൾക്കു മുൻപ് കാണാതെ പോയ ആ വയസായ മനുഷ്യനെ തേടി ഇപ്പോൾ ഇവിടെ വന്നിട്ടുടെങ്കിൽ, ഇതിന് പിന്നിൽ ഏതോ ഒരു ഗൂഢത ഉള്ളതായിട്ടു തോന്നി. അദ്ദേഹത്തെ തേടി ഇത്രയധികം ദൂരം വരണമെങ്കിൽ, ഒന്ന് അദ്ദേഹത്തെ കടത്തിക്കൊണ്ടു പോകുവാനായിരിക്കും, ഇല്ലെങ്കിൽ ആ കോടേശ്വരൻ ജീവനോടെ ഇരിക്കും വരെ അവർക്കു സമ്പത്തുകൾ എടുക്കുവാൻ സാധിക്കില്ല എന്നത് കാരണം അദ്ദേഹത്തെ കൊലപാതകം ചെയുവാൻ തീരുമാനിച്ചിരിക്കും എന്ന് എന്റെ ഉള്ളുണർവ് പറഞ്ഞു.

ഇവരെ ഇങ്ങനെത്തന്നെ വിടരുത്, സമാധാനപ്പെടുത്തി മനസ്സ് മാറ്റണം എന്ന് തീരുമാനിച്ചു.

അവരിൽ നേതാവിനെ പോലെ ഇരുന്നവനെ ഇരിക്കുവാൻ പറഞ്ഞു, ആദ്യം വിസമ്മതിച്ചു പിന്നെ എന്റെ അരികിൽ വന്നു ഇരുന്നു.

"കുടിക്കുവാൻ വെള്ളം എടുക്കട്ടെയോ?" എന്ന് ചോദിച്ചു.

"ആവശ്യമില്ല" എന്ന് ഒരു നാഗരികതയില്ലാതെ ഉത്തരം പറഞ്ഞു.

"നിങ്ങൾക്കു വേണ്ട ശെരി, നിങ്ങളുടെ കൂടെ വന്നവർക്കു വേണമോ?" എന്ന് ചോദിച്ചു.

"അവരും ഒന്നും കഴിക്കില്ല" എന്ന ഉത്തരം വന്നു.

"ശെരി! എന്തിനാണ് ആ സന്യാസിയെ തേടി വന്നിരിക്കുന്നത്?"

"ആ കാരണങ്ങൾ എല്ലാം നിങ്ങളുടെ അടുത്ത് പറയുവാൻ സാധിക്കില്ല. അവൻ ഇപ്പോൾ അവിടെ ഉണ്ട് എന്ന് പറ".

മര്യാദ ഇല്ലാതെ അവൻ സംസാരിച്ചു, കുറച്ചു നേരം മൗനത്തിനു ശേഷം തുടർന്നു.

"അദ്ദേഹം ആര്? എവിടെനിന്നും വന്നു എന്ന് എനിക്ക് അറിയില്ല. പെട്ടെന്നു ഇന്നലെ രാത്രി വന്നു, ഏതോ മാനസിക തളർച്ച കാരണം വിഷം കുടിച്ചിരിക്കുന്നതായി തോന്നുന്നു. കുറച്ചു നേരം കഴിഞ്ഞു അദ്ദേഹം തന്നെ പോയി, അത്ര തന്നെ".

"എന്തിനുവേണ്ടി നിങ്ങളുടെ അടുത്ത് വരണം?"

"ജീവ നാഡി വായിക്കുവാൻ"

"നാഡിയെന്നാൽ? എന്ന് ഇടയ്ക്കു ചോദിച്ചു.

"ജീവ നാഡിയെപ്പറ്റിയുള്ള എല്ലാം വിവരങ്ങളും വിശദീകരിച്ചു. എന്ത് എന്ന് അറിയില്ല എല്ലാം വിവരങ്ങളും വളരെ സമാധാനമായി കേട്ടു.

"അപ്പോൾ അഗസ്ത്യ മുനിയോട് ചോദിച്ചാൽ എല്ലാം കാര്യങ്ങളും മണി മണിയായിട്ടു പറയും അല്ലെ!"

"അതെ. പക്ഷെ ഇതു അവരവരുടെ ഭാഗ്യം കണക്കു ഇരിക്കും" എന്ന് പറഞ്ഞു!

"അവന് എന്തോ ഒന്ന് എന്റെ അടുത്ത് ചോദിച്ചു മനസിലാക്കണം എന്ന് ആത്മാർഥമായി തോന്നി.

തന്റെ കൂടവന്നവരോട് ഇരിക്കുവാൻ പറഞ്ഞു, വെള്ളം ആവശ്യപ്പെട്ടു, അത് കൊടുത്തു.

"അദ്ദേഹം ഇപ്പോൾ ഇവിടെയുണ്ട്, ജീവനോടെ ഉണ്ടോ എന്ന് അഗസ്ത്യ മുനിയോട് ചോദിച്ചു പറയു" അവൻ പറഞ്ഞു.

"എന്തിനാണ് അദ്ദേഹത്തെ പറ്റി ചോദിക്കുന്നത്?"

"അദ്ദേഹത്തെ കൊണ്ട് പോയി ഒരാളുടെ പക്കം ഏൽപ്പിക്കണം".

"ഏല്പിച്ചുകഴിഞ്ഞാൽ?"

"ധാരാളം പണം ലഭിക്കും. കുറച്ചു ദിവസം സന്തോഷമായി കഴിയും".

"അതിനുശേഷം..........." എന്ന് ചോദിച്ചപ്പോൾ അവൻ അസ്വസ്ഥനായി.

"ഇതെല്ലാം എനിക്ക് ഇപ്പോൾ പറയുവാൻ സാധിക്കില്ല. ആദ്യം അദ്ദേഹം അവിടെയാണ് എന്ന് ചോദിച്ചു പറയുക" എന്ന് അധികാരപ്പൂർവ്വം കേട്ടു.

ഇവനെ എളുപ്പത്തിൽ സമാധാനപ്പെടുത്താൻ പറ്റില്ല എന്നതു മനസ്സിലായി.

"ഭഗവാനെ, ഒരു ജീവനും അപായം വരുത്താതെ ഒരു നല്ല വഴി കാണിക്കണേ" എന്ന് അഗസ്ത്യ മുനിയോട് പ്രാർത്ഥിച്ചു.

"ജീവ നാഡിയെടുത്തു പ്രാർത്ഥന ചെയ്തു വായിക്കുവാൻ തുടങ്ങി, അത് കുറച്ചു നേരത്തിനു നീണ്ടു.

"എന്താ സാർ.............ഒന്നും പറയുന്നില്ല, താങ്കൾ കബളിപ്പിക്കുകയെന്നോ?" എന്ന് അവന്റെ കൂടെ വന്നതിൽ ഒരുവൻ പരിഹസിക്കുന്ന രീതിയിൽ ചോദിച്ചു.

അവരുടെ നേതാവ് മിണ്ടാതിരിക്കുവാൻ പറഞ്ഞു. "ഒന്നുമില്ല, അഗസ്ത്യ മുനിയോട് ചോദിച്ചപ്പോൾ, അദ്ദേഹം നിന്നെ പറ്റിയും നിന്റെ കുടുംബത്തെ പറ്റിയും പറയുവാൻ തുടങ്ങുന്നു, അതുകൊണ്ടു മാത്രം ആലോചിക്കുന്നു", വളരെ ശാന്തമായി പറഞ്ഞു.

ആദ്യം ഈ പറഞ്ഞ വാക്കുകൾ നേതാവ് വിശ്വസിച്ചില്ല.

അപ്പോൾ, "ആഹാ! എന്നെ പറ്റി പറയുന്നുവോ? എന്ത് പറയുന്നു.......പറയു  പറയു" എന്ന് ഉത്സാഹത്തോടെ ചോദിച്ചു.

ധൈര്യം ഉള്ളിൽ സംഭരിച്ചുകൊണ്ടു ജീവ നാഡിയിൽ വന്നത് വായിക്കുവാൻ തുടങ്ങി. അവനു ഇതെല്ലാം മനസ്സിലാകുമോ എന്ന് എനിക്ക് ഉള്ളിൽ ഭയന്നു, ഞാൻ എന്തെങ്കിലും ഒന്ന് പറയുന്നത്, അതിനെ ഈ അസുരൻ തെറ്റായി മനസ്സിലാക്കി, അവിവേകത്തിൽ എന്തെങ്കിലും ചെയ്യുമോ എന്നതായിരുന്നു അത്.

"നിന്റെ പേര് ഏഴുമലൈ. നിനക്ക് മൂന്ന് ഭാര്യമാർ ഉണ്ട്. ആദ്യത്തെ രണ്ടു ഭാര്യയിലും നിനക്ക് കുഞ്ഞുങ്ങൾ ഇല്ല. മൂന്നാമത്തെ ഭാര്യയിൽ ഒരു കുഞ്ഞു പിറന്നു. ആ കുഞ്ഞു ജനിച്ച സമയം നന്നായിട്ടു തന്നെ ഇരുന്നു. പക്ഷെ ഇപ്പോൾ കുഞ്ഞിന്റെ കാഴ്ച ശക്തി നന്നല്ല, വാസ്തവത്തിൽ ആ കുഞ്ഞിന്റെ കാഴ്ച്ച ശക്തി ആറു മാസത്തിനുള്ളിൽ പൂർണമായി നഷ്ടപ്പെടും. ആ കുഞ്ഞിന്റെ കാഴ്ച്ച വീണ്ടെടുക്കുവാൻ ലക്ഷകണക്കിന് പണം വേണ്ടിവരും. കൊലപാതകം ചെയ്യുവാനും നീ തയ്യാറായി!" എന്ന് ശാന്തമായി പറഞ്ഞതും, അവൻ പെട്ടെന്നു എണീറ്റുനിന്നു.

ഇതു കണ്ട എനിക്ക് ചെറുതായിട്ട് വിറയ്ക്കുവാൻ തുടങ്ങി.

"ഏതോ തെറ്റു പറഞ്ഞു പിടിപെട്ടു എന്ന് തോന്നുന്നു. അഗസ്ത്യ മുനി ഈ കൊലപാതകന്റെ പക്കം നമ്മെ  പെടുത്തിയല്ലോ!", എന്ന് കൂടെ വിചാരിച്ചു.

ഇരുന്നുകൊണ്ടിരിക്കുന്ന അവരുടെ നേതാവ് പെട്ടെന്ന് എൻറെ കാലിൽ വീണു. അവനു സംസാരിക്കുവാൻ പറ്റിയില്ല.  കണ്ണുകൾ നിറഞ്ഞു. അവന്റെ ഈ പെരുമാറ്റം കണ്ടു കൂടെവന്നവർ പകച്ചുപോയി.

"അതെ സാർ, അഗസ്ത്യ മുനി പറയുന്നതെല്ലാം ശെരിതന്നെ. ഈ കോടീശ്വര സന്യാസിയെ കൊലപാതകം ചെയ്യുകയാണെങ്കിൽ മൂന്ന് ലക്ഷം രൂപ ലഭിക്കും, അത് കൊണ്ട് കുഞ്ഞിന്റെ കണ്ണിനു വേണ്ടിയുള്ള വൈദ്യത്തിനായി എന്ന് വിചാരിച്ചു ഇറങ്ങി" എന്ന് ധര്യത്തോടെയും, അതെ സമയം മനസ്സ് വിട്ടു പറഞ്ഞു അവൻ.

ഇതു  കേട്ടു എന്റെ അടി മനസ്സ് ഒന്ന് കലങ്ങി, എന്നാൽ അവന്റെ കൂടെ വന്നവർക്കു അവരുടെ നേതാവ് ഇങ്ങനെ പറഞ്ഞത് ഒന്നും ഇഷ്ടപ്പെട്ടില്ല.

"ഈ കൊലപാതകം ചെയ്‌തു, ആ പണം കൊണ്ട് വേണ്ടുമോ കുഞ്ഞിന്റെ കാഴ്ച ശക്തിക്കു വഴി തേടാൻ", എന്ന് ചോദിച്ചു.

"വേറെ എന്ത് വഴി?"

"അഗസ്ത്യ മുനിയോട് തന്നെ ചോദിക്കാം.  അദ്ദേഹം പറയുന്നതുപോലെ ചെയ്യുമോ?" എന്ന് ചോദിച്ചു.

"തീർച്ചയായിട്ടു ചെയ്യാം സ്വാമി," എന്ന് പറഞ്ഞു.

അവന്റെ ഭീഷണിപ്പെടുത്തും സ്വഭാവം മാറിയത് കണ്ടു ഞാൻ, സന്തോഷമായി നാഡി വായിക്കുവാൻ ആരംഭിച്ചു.

"ഇതിനകം ഒരുപാട് 'ബ്രഹ്മഹത്യ ദോഷം' നിനക്ക് ഉണ്ട്. കഴിഞ്ഞ ജന്മത്തിൽ ഒരു ചെറു ബാലനെ ചീലാന്തിയുടെ കമ്പ് കൊണ്ട് അടിച്ചത്, വാക്കില്ലാതെ കൊണ്ട അടി അവന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. അതിന്റെ ഫലമായിട്ടു തന്നെ ഈ ജന്മത്തിൽ നിന്റെ കുഞ്ഞിന്റെ കാഴ്ച ശക്തി നഷ്ടപെട്ടത്. ഇപ്പോൾ ഒരു ജീവനെ കൊന്നിട്ട് ആ പണംകൊണ്ട് നിന്റെ കുഞ്ഞിന്റെ കാഴ്ച ശക്തിക്കുവേണ്ടി ചികിൽസ ചെയ്താലും, പണം മാത്രം ചിലവാകും അല്ലാതെ, നിന്റെ കുഞ്ഞിന് കാഴ്ച ശക്തി ലഭിക്കില്ല", എന്ന് പറഞ്ഞു അഗസ്ത്യ മുനി.

അവൻ സങ്കടപ്പെട്ടു അടുത്ത് എന്ത് ചെയുവാൻ പറ്റും എന്ന് അനുതാപകരമായി നോക്കി.

"എന്റെ കുഞ്ഞിന് കാഴ്ച ശക്തി ലഭിക്കുവാൻ വഴി ഒന്നും ഇല്ലയോ?" എന്ന് ചോദിച്ചു.

അഗസ്ത്യ മുനി പറഞ്ഞു, "നിന്റെ കുഞ്ഞിന് കാഴ്ച ശക്തി ലഭിക്കണമെങ്കിൽ മൂന്ന് വഴി ഉണ്ട്".

1 ഈ കൊലപാതകം ചെയ്‌തു ജീവിക്കുന്നത്  മൊത്തമായും  വിടണം.
2 കൊള്ളിമലയിൽ ചെന്ന് അവിടെയുള്ള സിദ്ധ വൈദ്യരുടെ പക്കം മൂന്ന് മാസത്തിനു കുഞ്ഞിന് ചികിൽസ എടുക്കണം.

മൂന്നാമത്തെ ഉത്തരവ് പറഞ്ഞു, അത് കേട്ടതും അവൻ ദേഷ്യത്തോടെ എണീറ്റു, "ഇതു എന്നെകൊണ്ട് സാധിക്കില്ല" എന്ന് അടിവയറ്റിൽ നിന്നും ആക്രോശിച്ചുകൊണ്ടു നിലവിളിച്ചു.


സിദ്ധാനുഗ്രഹം.............തുടരും!

No comments:

Post a Comment

Post your comments here................