നിന്റെ കുഞ്ഞിന് കാഴ്ച ശക്തി ലഭിക്കണമെങ്കിൽ മൂന്ന് വഴി ഉണ്ട്, എന്ന് ഒന്ന് ഒന്നായി പറഞ്ഞുവരുമ്പോൾ, ആദ്യത്തെയും രണ്ടാമത്തേയും വഴികൾ ക്ഷമയോടെ കേട്ടിരുന്ന അവരുടെ നേതാവ്, മൂന്നാമത്തെ ഉത്തരവ് കേട്ടതും അവൻ സ്വീകരിക്കുവാൻ വിസമ്മതിച്ചു.
ധനികർക്കു അവരുടെ കാര്യങ്ങൾ നടത്തുവാൻ സഹായിക്കുകയും, മറ്റുള്ളവരെ ഭീഷണിപ്പെടുത്തുക, തട്ടിക്കൊണ്ടുപോകുക, എന്നീ പ്രവർത്തികൾ ചെയുകയും തക്കതായ പ്രതിഫലം മേടിക്കുകയും ചെയ്തിരുന്നു, നേതാവിന് കുഞ്ഞിനോട് ഉള്ള സ്നേഹം വളരെ കൂടുതൽ ആയിരുന്നതാൽ, അവൻ കൊലപാതകം ചെയ്‌തു ജീവിക്കുന്നത് കൂടി നിറുത്തുവാൻ മുൻവന്നു, ഇതു എന്നെ വളരെ സന്തോഷവാനാക്കി.
രണ്ടാമത് കൊള്ളിമലയിൽ പോയി അവിടെ ഉള്ള സിദ്ധ വൈദ്യരുടെ പക്കം കുഞ്ഞിന് മൂന്ന് മാസം ചികിൽസ എടുക്കുവാനും തയ്യാറായി.
എന്നാൽ മൂന്നാമത്തെ ഉത്തരവായ, "ഇതുവരെ നീ ചെയ്ത പാപങ്ങൾക്ക് പരിഹാരമായി ഒരു അനാഥ ആശ്രമത്തിൽ പോയി, ജീവിത അവസാനം വരെ നിന്റെ സേവനം ചെയ്യണം", എന്ന് അഗസ്ത്യ മുനി പറഞ്ഞത് മാത്രം അവന് സ്വീകരിക്കുവാൻ വിസമ്മതിച്ചു.
"ആദ്യത്തെയും രണ്ടാമത്തെയും ഉത്തരവ് എനിക്ക് ചെയ്യുവാൻ സാധിക്കും, എന്നാൽ മൂന്നാമത്തെ ഉത്തരവ് മാത്രം എനിക്ക് ചെയ്യുവാൻ സാധിക്കില്ല. എനിക്ക് മൂന്ന് ഭാര്യമാർ, വേറെ വരുമാനം ഒന്നും ഇല്ല. എന്റെ കുടുംബത്തിനെ പോലും നോക്കുവാൻ എനിക്ക് സാധിക്കുന്നില്ല, ഞാൻ പോയി അനാഥ ആശ്രമത്തിൽ ചെന്ന് സേവനം ചെയ്യണമോ?" എന്ന് പിറുപിറുത്തു.
പിന്നെ എന്റെ നേർക്കു തിരിഞ്ഞു "ചെന്നൈ തമിഴ് ഭാഷയിൽ" സംസാരിക്കുവാൻ തുടങ്ങി.
"എന്താ സാറെ? നീ എന്നെ കളിയാകുകയാണോ, അതോ ഇതെല്ലാം സത്യമാണോ, അത് ആദ്യം പറയൂ?" എന്ന് അധികാരപൂർവം ചോദിച്ചു.
ഇപ്പോളും അവന്റെ ഭീഷണിപ്പെടുത്തും വിധം അവനെ വിട്ടു പോകുന്നില്ല എന്നത് മനസിലാക്കി" "ഇതു അഗസ്ത്യ മുനിയുടെ വാക്കുകൾ ആകുന്നു" എന്ന് പറഞ്ഞു.
"ആദ്യം എന്റെ കുഞ്ഞിന് ഏതു സിദ്ധ വൈദ്യരുടെ പക്കം ചെല്ലണം, എന്തൊക്കെ വിധം വൈദ്യം ചെയ്യണം എന്ന് പറയൂ. അത് ചെയ്തതിനു ശേഷം, എന്റെ കുഞ്ഞിന് കാഴ്ച ലഭിച്ചതിനു ശേഷം മൂന്നാമത്തെ ഉത്തരവിനെ ആലോചിക്കാം", എന്ന ഒരു തീരുമാനത്തിൽ എത്തി.
"നേത്ര ദോഷ നിവർത്തി പുഷ്പം" എന്നത് മൂന്ന് വർഷത്തിൽ ഒരിക്കൽ കൊള്ളിമല കാട്ടിൽ പൂക്കും. ആ പുഷ്പത്തിന്റെ ചാർ എടുത്തു ദിവസവും ഒരു തുള്ളി കണ്ണിൽ വിടുകയും, തലയിൽ പുരട്ടുകയും ചെയ്യണം, ഇതിനൊപ്പം വേറെ ചില ഔഷധങ്ങളും ആ സിദ്ധ വൈദ്യർ തരും.
ഈ വൈദ്യം കൃത്യമായി 90 ദിവസം ചെയ്‌തു വന്നാൽ മതി കാഴ്ച ശക്തി ലഭിക്കും, അവസാനം വരെ ഓപ്പറേഷൻ ചെയേണ്ട ആവശ്യം വരില്ല. ഉടൻ തന്നെ കൊള്ളിമലക് ചെല്ലുക, എന്ന് അഗസ്ത്യ മുനി ജീവ നാഡിയിൽ.
"ഉടൻ തന്നെ തിരിക്കണമോ?"
"അതെ".
"എപ്പോൾ ഞാൻ പൂർത്തിയാകും മറ്റേ ജോലി", എന്ന് സ്വയം സംസാരിച്ചു. കൂടെയുള്ളവർ കണ്ണ് മിഴിച്ചു നോക്കിനിന്നു.
"മറ്റേ ജോലി........അത് വിട്ടിട്ടു നിന്റെ കുഞ്ഞിന്റെ ആവശ്യം നോക്കു", എന്ന് അവന്റെ മനസ്സ് മാറ്റുവാൻ വേണ്ടി പറഞ്ഞു.
നേതാവ് ആലോചിച്ചു.
ഇതിനകം അവന്റെ കൂടെയുള്ളവർ ഒന്നുചേർന്നിട്ടു "നിങ്ങൾ ഭ്രാന്തനായോ........കൈ നീട്ടി കാശ് മേടിച്ചിട്ടുണ്ട്........വാങ്ങിച്ച കാശിന് കാര്യം നടത്തിയിട്ടു ജീവിക്കുവാനുള്ള വഴി നോക്കുമോ?" ജ്യോതിഷം നോക്കി നേരം പാഴാകുന്നലോ...ഒന്ന് വരൂ.......നമുക്കെല്ലാം നാഡിയും ജ്യോതിഷവും എന്തിനു." എന്ന് നേതാവിനെ പ്രകോപിച്ചു.
"എടാ.......മാടസ്വാമി..........നിനക്കും പ്രശ്നങ്ങൾ ഉണ്ടെന്നു പറഞ്ഞല്ലോ.......കേട്ടു നോക്കു," എന്ന് നേതാവ് പറഞ്ഞതല്ലാതെ അനുയായികൾ പറഞ്ഞതൊന്നും കേട്ടില്ല.
"അതെല്ലാം പിന്നീട് നോകാം.......ആദ്യം ആ വയസായ സന്യാസിയെ കണ്ടുപിടിക്കാം വാ" എന്ന് നേതാവിന്റെ കൈ പിടിച്ചു പറഞ്ഞു.
ഞാൻ ക്ഷമയോടെ അവരെ നോക്കി.
"സാർ, ഇവന്റെ പേര് മാടസ്വാമി, എന്റെ അനുജൻപോലെ, ഇവനും ചില പ്രശ്നങ്ങൾ ഉണ്ട്. നാഡി നോക്കി ഒന്ന് പറയാമോ," എന്ന് നേതാവ് ചോദിച്ചു.
"നോക്കാമോ?" എന്ന് മാടസ്വാമിയെ നോക്കി സമ്മതം ചോദിച്ചു.
"അതെന്താ ജ്യോതിഷമോ...........നാഡിയോ.......ശെരി, എന്തെങ്കിലും പറയു, ചേട്ടന് വേണ്ടി കേൾക്കാം," എന്ന് പിറു പിറുത്തു.
"പൂർവിക സ്വത്തിനു വേണ്ടി ചേട്ടനും അനുജനും തമ്മിൽ വിദ്വേഷമായി. ചേട്ടനെ അടിയാളകൾ മൂലം വയൽ വരപ്പിൽ അനുജൻ കൊലപാതകം ചെയ്തു. അനുജനെ കൊല്ലാൻ വേണ്ടി ചേട്ടന്റെ മക്കൾ നടക്കുന്നു. എന്നാൽ ജീവൻ ഭയന്ന് ആ അനുജൻ നാട് വിട്ടു ഓടിപോയി. ഇപ്പോൾ അവൻ കാശിയിൽ ഉള്ള ഒരു മഠത്തിൽ ഭയന്നു - ഭയന്നു ജീവിച്ചുകൊണ്ടിരിക്കുന്നു. ചേട്ടനെ അന്യായമായി കൊലപാതകം ചെയ്തല്ലോ, എന്ന് ദിവസവും, ദിവസവും ആലോചിച്ചുകൊണ്ടിരിക്കുന്നു അവൻ. ഇപ്പോൾ അവനു തളർവാതം പിടിപെട്ടിരിക്കുന്നു. ജീവനുവേണ്ടി നിമിഷംപ്രതി പോരാടിക്കൊണ്ടിരിക്കുന്നു. അവനെ ചികിൽസിക്കുകയാണെങ്കിൽ രക്ഷപെടുവാൻ സാധ്യതയുണ്ട് മാത്രമല്ല അവന്റെ സമ്പത്തുകൾ എല്ലാം ചേട്ടന്റെ മകനായ മാടസ്വാമിയ്ക്കു വന്നുചേരും".
മാടസ്വാമിക് ഒരു ഭാര്യയുണ്ട്, അവൾ ഒരു ഹൃദയ രോഗി. ദൈനംദിക ജീവിതത്തിൽ രോഗവുമായി പോരാടിക്കൊണ്ടിരിക്കുകയാണ്. ആ രോഗം ഇനിയും 5 ദിവസം നീണ്ടാൽ ഗുരുതരമാകും. അവളുടെ ജീവൻ രക്ഷിക്കണമെങ്കിൽ, മാടസ്വാമിയും കൊള്ളിമല വൈദ്യരുടെ പക്കം ഭാര്യയെ കൊണ്ടുചെല്ലണം. "വിശ്വാസം ഉണ്ടെങ്കിൽ", എന്ന് അഗസ്ത്യ മുനി പറഞ്ഞു.
പിന്നീട് "മാടസ്വാമിയുടെ ഭാര്യ രോഗനിവർത്തിക്കായി ഇലയിൽ നിന്നും വിടരും ഒരു പൂവിന് ഇതളെ സിന്ദൂരവും തേനും കലർന്നു മൂന്ന് നേരം, പത്തിയതിനൊപ്പം കഴിക്കണം. ഇത് ആ കൊള്ളിമല വൈദ്യരോട് അഗസ്ത്യ മുനി പറഞ്ഞതായിട്ടു പറയു", എന്ന് അഗസ്ത്യ മുനി പറഞ്ഞു.
മാടസ്വാമിയെ പറ്റി വന്ന വാക്കുകൾ, തീർച്ചയായിട്ടും അവനെ മാത്രമല്ല, അവന്റെ കൂടെയുള്ളവര്കും ഞെട്ടിച്ചിരിക്കും.
ഇല്ലെങ്കിൽ അവരെല്ലാം പരസ്പരം അതിശയത്തോടെ നോകുകയില്ല, അല്ലെങ്കിൽ മാടസ്വാമിയോ തേങ്ങി തേങ്ങി വിതുമ്പില്ല.
എല്ലാരും കൂടി മാടസ്വാമിയെ സമാധാനപ്പെടുത്തി.
"സാർ! നാഡിയിൽ വന്ന വാക്കുകൾ എല്ലാം സത്യം തന്നെ. ഇവന്റെ അച്ഛനെ സ്വന്തം അനുജൻ തന്നെ 10 വർഷങ്ങൾ മുൻപ് സ്വത്തിനു വേണ്ടി കൊലപാതകം ചെയ്തു. അന്നുമുതൽ മാടസ്വാമിയും അവന്റെ അനുജനും കൊച്ചച്ചൻ പ്രതിയുള്ള വൈരാഗ്യത്തോടെ നടക്കുകയാണ്. കൊച്ചച്ചനെയാണ് കണ്ടുകിട്ടാത്തതു."
"ഇപ്പോൾ അദ്ദേഹം ജീവനോടെ ഉണ്ടെന്നു താങ്കൾ പറഞ്ഞാണ് അറിയുന്നത്. അദ്ദേഹം എങ്ങനെയോ പോകട്ടെ, ആദ്യം ഇവന്റെ ഭാര്യയുടെ ജീവൻ രക്ഷപെടട്ടെ. ഞങ്ങൾ കൊള്ളിമലക് പുറപ്പെടുന്നു. ഇതിനു ശേഷം നിങ്ങളെ വന്നു കാണാം"- നേതാവും കൂടെയുള്ളവരും ആവർത്തിച്ച് ആവർത്തിച്ച് ഇതു പറഞ്ഞു.
തീർച്ചയായിട്ടും കുഞ്ഞിന് കാഴ്ച ശക്തി ലഭിക്കും, മാടസ്വാമിയുടെ ഭാര്യ ശാരീരികമായി സുഖമാകും, എന്ന് അനുഗ്രഹിച്ചു.
"എന്തിനാണോ വയസായ ആ സന്യാസിയെ തേടി കണ്ടു പിടിച്ചു കൊലപാതകം ചെയുന്ന പ്രവണതയോടെ വന്നുവോ അത് അടിയോടെ വിട്ടിട്ടു കൊള്ളിമല വൈദ്യരുടെ പക്കം നേതാവിന്റെ മകളെയും, മാടസ്വാമിയുടെ ഭാര്യയെയും കൂട്ടി ചെന്നു.
ആഹാ.....ഞാൻ വെള്ളം കുടിച്ചിട്ട് ഇരുന്നു.
എങ്ങനെയോ അഗസ്ത്യ മുനിയുടെ അനുഗ്രഹത്താൽ ആ കോടീശ്വര സന്യാസിയുടെ ജീവൻ രക്ഷപെട്ടു. അദ്ദേഹത്തെ തേടി വന്ന ഇരുപർക്കും അഗസ്ത്യ മുനിയുടെ നല്ല വഴി കാണിച്ചു എന്ന് ഒരു അല്പം സന്തോഷവും ഏർപ്പെട്ടു.
ഏതെങ്കിലും കാരണത്താൽ ആ കൊള്ളിമല വൈദ്യർ കൊടുക്കും മരുന്നിൽ രോഗം ഗുണമായില്ലെങ്കിൽ എന്ത് ചെയ്യും, അവർ നമ്മളുടെ കഥകഴിക്കും.
എല്ലാ കാര്യങ്ങളും അഗസ്ത്യമുനി നോക്കട്ടെ എന്ന് വിട്ടു ഞാൻ.
മുൻവശ വാതിൽ മുട്ടപെട്ടു. തുടർന്ന് "കാളിങ് ബെൽ" ശബ്ദവും കേട്ട്, ആരായിരിക്കും എന്ന് ആലോചിച്ചുകൊണ്ടു മുൻവശ വാതിൽ തുറന്നു.
അവിടെ കണ്ട കാഴ്ച എന്റെ സപ്ത നാഡിയെയും സ്തംഭിപ്പിച്ചു. നാല് പേര് പിടിച്ചിട്ടും തല വിരി കോലത്തിൽ പിശാച് പിടിച്ചതുപോലെ അടികൊണ്ടിരുന്നു ഒരു പെൺ.
സിദ്ധാനുഗ്രഹം.............തുടരും!
No comments:
Post a Comment
Post your comments here................