11 May 2017

സിദ്ധാനുഗ്രഹം - 19
എൻറെ മുന്നിൽ വന്നു നിന്ന മാടസ്വാമിയുടെ ഭാര്യയെ നോക്കി, ഗ്രാമീണ പശ്ചാത്തലത്തിൽ വളർന്ന ഒരു പെൺകുട്ടി. കണ്ണുകളിൽ കാപട്യം ഇല്ല, മാത്രമല്ല മരുന്ന് കഴിക്കുന്നത്‌ നല്ല വിധമായി സുഖം പ്രാപിക്കുന്നു എന്നതും മനസ്സിലായി.

"എങ്ങനെയിരിക്കുന്നു നീ?"

"സാർ, എട്ടു വർഷമായി നെഞ്ചിൽ വേദനയുണ്ടായിരുന്നു, ഞാനും കാണാത്ത ഡോക്ടർ ഇല്ല. ചെയ്യാത്ത ചികിത്സകൾ ഇല്ല. കൈവശം ഉള്ള ഭൂമി വിറ്റു അച്ഛനും, ജേഷ്ഠനും  വളരെയധികം ചിലവുചെയ്‌തു പക്ഷേ ഒന്നും ഫലപ്രദമായില്ല."

"ഇപ്പോൾ എങ്ങനെയുണ്ട് നിനക്ക്, എന്ന് അദ്ദേഹത്തോട് ആദ്യം പറയൂ എന്ന് മാടസ്വാമി അവളോട് പറയുവാൻ ആവശ്യപ്പെട്ടു."

"കൊള്ളിമലൈ വൈദ്യരുടെ ഔഷധ മരുന്ന് കഴിച്ചതിനു ശേഷം ഇപ്പോൾ നെഞ്ചിൽ വേദനയില്ല, ശ്വാസം നന്നായി വിടുവാൻ സാധിക്കുന്നു, വിശപ്പും ഉണ്ട്, സന്തോഷമായി ഇരിക്കുന്നു സാർ."

"ഓ അതെയോ," വളരെ സന്തോഷമായിരുന്നു ഇതു കേൾക്കുവാൻ, എന്ന് ഞാൻ പറഞ്ഞു.

പിന്നെ മാടസ്വാമിയോട് ചോദിച്ചു, അങ്ങനെ നിൻറെ ഭാര്യയ്ക്കും സുഖം പ്രാപിച്ചു, അതുപോലെ നിൻറെ സഹോദരൻറെ കുഞ്ഞിൻറെ കാഴ്ചയും ഇപ്പോൾ ലഭിച്ചിരിക്കുന്നു, കേൾക്കുവാൻ തന്നെ വളരെ സന്തോഷമായിരിക്കുന്നു. ആകട്ടെ പിന്നീട് ആ കൊള്ളിമലൈ സിദ്ധരുടെ പക്കം നീ പോയിരുന്നുവോ?, എന്ന് ചോദിച്ചു.

"ഒരിക്കൽ കൂടി പോയിരുന്നു, അപ്പോൾ അവിടെ ഒരു അതിശയം നടന്നിരുന്നു. ഞാൻ എവിടെ വെച്ചായിരുന്നുവോ ആ സിദ്ധ വൈദ്യരെ കണ്ടത് അവിടെ ഇപ്പോൾ കുടിലും ഇല്ല സിദ്ധ വൈദ്യരും ഇല്ല, അടുത്തുള്ളവരോട് ചോദിച്ചപ്പോൾ ഇതുവരെ അവിടെ കുടിലിൽ ഒരു വൈദ്യരും താമസിച്ചിട്ടില്ല എന്ന് അവർ പറഞ്ഞു".

"അങ്ങനെയോ?"

"ആര് ചെയ്ത പുന്യത്തിന്റെ ഫലമാണോ, സഹോദരൻറെ കുഞ്ഞിൻറെ കാഴ്ചയും, തൻറെ ഭാര്യയ്ക്കും സുഖം പ്രാപിച്ചിരിക്കുന്നു. വളരെ നന്ദിയുണ്ട്. അത് രേഖപെടുത്തുവാനായിരുന്നു കുടുംബത്തോടെ തങ്ങളെ നോക്കുവാൻ വന്നത്," എന്ന് പറഞ്ഞു മാടസ്വാമി.

അടുത്തതായി "ജീവിത മാർഗത്തിനായി എന്താണ് ചെയുവാൻ പോകുന്നത്, പഴയതുപോലെ, കൊലപാതകം, തസ്കരം, അടികൂടുക എന്നതിനായി പോകുവാൻ പോകുന്നുവോ?", എന്ന് ഞാൻ ചോദിച്ചു.

"ഇല്ല സാർ, ഞാനും എൻറെ സഹോദരനും ഇതിനു ശേഷം ആ പണിക്കു പോകില്ല," എന്ന് മാടസ്വാമി പറഞ്ഞു. താങ്കൾ പറഞ്ഞതുപോലെ എൻറെ സഹോദരൻ ഒരു ആശ്രമത്തിൽ സേവനം ചെയ്യുവാൻ തീരുമാനിച്ചിരിക്കുന്നു. എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ല, അഗസ്ത്യ മുനിയോട് ചോദിച്ചു പറയാമോ?" എന്ന് മാടസ്വാമി ചോദിച്ചു.

അവർക്കുവേണ്ടി അഗസ്ത്യ മുനിയെ പ്രാർത്ഥന ചെയ്തു ജീവ നാഡി നോക്കി. മാടസ്വാമിക്കും അവൻറെ സഹോദരനും അഗസ്ത്യ മുനി ചില ഉപദേശങ്ങൾ നൽകി.

"ഞായറാഴ്ച തോറും സൂര്യ ഭഗവാനെ പൂജിച്ചുവരുക. ആറാമത്തെ ഞായറാഴ്ച നിങ്ങൾ രണ്ടുപേർക്കും നല്ല ഒരു ജോലി ലഭിക്കും. എന്നാൽ ഒരു വ്യവസ്‌ഥ, ലഭിക്കുന്ന ശമ്പളത്തിൽ നിന്നും ഒരു പങ്കു, അനാഥ കുട്ടികൾക്കു  മാസത്തിൽ ഒരു ദിവസത്തിനായി ഉള്ള അന്നദാനത്തിനായി കൊടുക്കണം", എന്ന് പറഞ്ഞു.

സന്തോഷയമായി അവർ അത് സ്വീകരിച്ചു.

അഗസ്ത്യ മുനിയുടെ  അനുഗ്രഹത്താൽ അവർക് ഒരു വലിയ കമ്പനിയിൽ ജോലി ലഭിച്ചു. അതും അവർ പ്രാർത്ഥന ചെയ്ത ആറാമത്തെ ഞായറാഴ്ച തന്നെ ലഭിച്ചു.

അവർ രണ്ടുപേരും ചേർന്ന് അഗസ്ത്യ മുനിക് നന്ദി രേഖപ്പെടുത്തുവാൻ അനാഥ കുട്ടികൾക്ക് മാസം തോറും അവർക്കു പറ്റുന്ന വിധത്തിൽ കാണിക്കയായി എത്തിച്ചു കൊടുക്കുന്നു.

അഗസ്ത്യ മുനി കാണിച്ച വഴികളിൽ കൂടി സഞ്ചരിച്ചു സിദ്ധ വൈദ്യം പഠിച്ചു, ധാരാളം പേർക്ക് തന്നെ കൊണ്ട് പറ്റുന്ന വിധത്തിൽ വൈദ്യം എത്തിച്ചു കൊടുക്കുന്നു മാടസ്വാമി, എന്നതാണ് ഇതിൽ ആശ്ചര്യം.

മാടസ്വാമിയുടെ സഹോദരന്റെ മകന്‌ കാഴ്ച ലഭിച്ചതിനു ശേഷം, ആ കുഞ്ഞിന്റെ പേരിൽ തന്നെ കൊണ്ട് ആവുന്ന സഹായം കാഴ്ച ശക്തി പോയ കുട്ടികൾക്ക് മരുന്ന് വാങ്ങുവാൻ വേണ്ടി ധന സഹായം, മാത്രമല്ല കണ്ണുകൾ വേണ്ടുള്ള ചികിത്സകൾക്ക് വേണ്ടിയും സഹായം ചെയ്തുകൊടുക്കാറുണ്ട്.

അടിയാലായി നടന്നിരുന്ന രണ്ടു പേര്, അഗസ്ത്യ മുനിയുടെ അനുഗ്രഹത്താൽ എത്ര നല്ല വ്യക്തികൾ ആയി എന്നത് ആലോചിച്ചു നോക്കുമ്പോൾ വളരെ അത്ഭുതകരമായിരുന്നു.

അന്ന് മാടസ്വാമിയ്ക്കു മുന്നിൽ ദർശനം നൽകിയ സിദ്ധ വൈദ്യർ ആരാണ് എന്നത് അഗസ്ത്യ മുനിയോട് പിന്നീട് ഒരു ദിവസം ഞാൻ ചോദിച്ചു.

"എന്റെ പ്രിയപ്പെട്ട ശിഷ്യൻ ഭോഗൻ തന്നെയാണ് അത്. അഗസ്ത്യ മുനിയുടെ വാക്കുകൾ പ്രകാരം അദ്ദേഹം തന്നെ നേരിൽ വന്നു കൊടുത്ത മരുന്നാണ് , ഇതു അവർ ചെയ്ത പുണ്യം," എന്ന് അഗസ്ത്യ മുനി പറഞ്ഞു.

അങ്ങനെയാണെങ്കിൽ എല്ലാർക്കും ഈ ഭാഗ്യം ലഭിക്കുമോ?

"ലഭിക്കും. ഭോഗർ മുനി ഇപ്പോഴും കൊള്ളിമലൈ കാടുകളിൽ നടന്നുകൊണ്ടിരിക്കുന്നു. സത്യത്തിൽ ഭോഗർ മുനിയെ പ്രാർത്ഥിച്ചു ചെന്നാൽ ഏതെങ്കിലും ഒരു വൈധ്യരുടെ രൂപത്തിൽ അദ്ദേഹം വന്നു മരുന്ന് കൊടുത്തു അവരുടെ ജീവൻ രക്ഷിക്കും.

"അങ്ങനെയായാൽ, എങ്ങനെ ഭോഗർ മുനിയെ മനസിലാക്കുവാൻ സാധിക്കും. വൈദ്യന്മാരെല്ലാം ഭോഗർ മുനിയെപോൽ ഇരിക്കും! ഇതിൽ ആരാണ് എന്ന് ഞങ്ങൾ എങ്ങനെ മനസിലാക്കും", എന്ന് ഞാൻ ചോദിച്ചു.


സിദ്ധാനുഗ്രഹം.............തുടരും!

No comments:

Post a Comment

Post your comments here................