"ഭദ്രാചലം ചെല്ലുക, അവിടെ ശ്രീരാമൻറെ ദർശനം നിനക്കു ലഭിക്കും," എന്ന് അഗസ്ത്യ മുനി പറഞ്ഞതിന് പ്രകാരമുള്ള ഏർപ്പാടുകൾ ചെയ്തുകൊണ്ടിരുന്നു.
ഇതേസമയം എൻറെ മനസ്സിൽ കൊള്ളിമലയിൽ ചെന്ന അവർക്കു മരുന്നുകൾ ലഭിച്ചുവോ ഇല്ലയോ? എന്ന ഒരു വിചാരം ഉണ്ടായി.
എങ്ങനെ സോമസുന്ദരത്തിനു തളർന്നിരുന്ന രണ്ടു കാലുകളും അഗസ്ത്യ മുനിയുടെ അനുഗ്രഹത്താൽ ശെരിയായോ, അതെപോലെ കൊള്ളിമലൈ കാട്ടിൽ പോയവർക്കും എല്ലാം മംഗളമായി തന്നെ നടന്നിരിക്കണം. പക്ഷെ ഒരു അറിയിപ്പും അവരെ കുറിച്ചു ഇതു വരെ വന്നില്ലലോ എന്ന് ആലോചിച്ചു.
ഞാൻ ആലോചിച്ചിരുന്നു സമയം തന്നെ "സാർ" എന്ന് ഒരു ശബ്ദം വീട്ടിന്റെ പടിക്കൽ നിന്നും കേട്ടു.
കതക് തുറന്നു.
മാടസ്വാമിയും, അവന്റെ നേതാവും വീട്ടു പടിക്കൽ നിന്നുകൊണ്ടിരുന്നു, മാത്രമല്ല അവരുടെ പിന്നാലെ ആണുങ്ങളും പെണ്ണുങ്ങളുംമായി ഒരു ചെറു കുടുംബം തന്നെ നിന്നുകൊണ്ടിരുന്നു.
ഏതോ നല്ല ഒരു കാര്യം തന്നെയാണ് നടന്നിട്ടുള്ളത് എന്നത് എനിക്ക് തോന്നി.
അവരെ അകത്തോട്ടു വരാൻ പറഞ്ഞു.
വന്നവർ എല്ലാപേരും പെട്ടെന്ന് എന്റെ കാലുകളിൽ വീണു. അതോടൊപ്പം ഒരു കുല വാഴപഴം, അവരുടെ നാട്ടിൽ പ്രസിദ്ധിയാർജിച്ച മിട്ടായി കടയിൽ നിന്നുമുള്ള ജിലേബി, വെറ്റില - പാക്ക് സഹിതം, ഒരു കല്യാണത്തിന് കൊടുക്കുന്നതുപോലെ അവർ എന്റെ മുന്നിൽ വച്ചു.
കുഞ്ഞിനെ എനിക്ക് അവർ കാണിച്ചു. കണ്ണുകളിൽ ഏതോ ഔഷധം ഇട്ടതുപോലെ തോന്നി, മാടസ്വാമി മുന്നിൽ വന്നു ഒപ്പം അദ്ദേഹത്തിന്റെ പത്നിയും. മാടസ്വാമി തന്റെ പത്നിയെ എനിക്ക് പരിചയപ്പെടുത്തി.
"എന്താണ് നടന്നത്, എന്നത് വിവരിക്കുവാൻ," മാടസ്വാമിയോട് ഞാൻ പറഞ്ഞു.
കൊള്ളിമലയിൽ നടന്ന കാര്യങ്ങൾ വിവരിക്കുവാൻ മാടസ്വാമി ആരംഭിച്ചു.
"സാർ, ഞങ്ങൾ രണ്ടുപേരും കൊള്ളിമലയിൽ ചെന്നു, ആദ്യം ഞങ്ങൾക്ക് കൊള്ളിമലൈ സിദ്ധരെ കണ്ടുപിടിക്കുവാൻ സാധിച്ചില്ല, പലരോടും അന്വേഷിച്ചപ്പോൾ ഒരു മൈൽ ദൂരം മലയുടെ മുകളിൽ കയറി ചെന്നാൽ കാണുവാൻ സാധിക്കും, പോയി നോക്കുവാൻ പറഞ്ഞു."
"ഞങ്ങൾ രണ്ടു പേരും, രണ്ട് ദിശകളിൽ അദ്ദേഹത്തെ കാണുവാൻ തിരച്ചിൽ തുടങ്ങി, പക്ഷെ അവിടെയൊന്നും സിദ്ധവൈദ്യരെ കാണുവാൻ സാധിച്ചില്ല. ഞങ്ങളുടെ മനസ്സ് ഉടഞ്ഞു പോയി, അഗസ്ത്യ മുനി പറയുകയാണെങ്കിൽ അത് ശെരിയായി തന്നെ ഇരിക്കും എന്ന് വിചാരിച്ചു, അലഞ്ഞുനടന്നത് കാരണം ഒരു മരത്തിൻറെ ചുവട്ടിൽ ഒരു വിരിയിൽ ഉറങ്ങിപ്പോയി."
"അപ്പോൾ ഒരു വയസ്സായ വ്യക്തി എന്നെ തട്ടി ഉണർത്തി നീ താൻ അല്ലയോ മാടസ്വാമി," എന്ന് ചോദിച്ചു.
"അതെ, സാർ, നിങ്ങൾ ആരാണ്, എന്ന് ചോദിച്ചു?"
"എന്നെ പറ്റി പിന്നെ പറയാം. നിങ്ങൾ രണ്ടുപേർ ആല്ലേ ചേർന്നുവന്നത്," എന്ന് അദ്ദേഹം ചോദിച്ചു.
"അതെ, എന്ന് ഞാൻ പറഞ്ഞു.
"ശെരി ശെരി എൻറെ കൂടെ വാ. നിൻറെ ഭാര്യക്കും മരുന്ന് തരാം. അതോടെ നിങ്ങളുടെ മകനും തരാം. ഇതു ഞാൻ പറയുന്നത് പോലെ വൈദ്യം ചെയുക, നിൻറെ ഭാര്യയും സുഖം പ്രാപിക്കും ഇവരുടെ കുഞ്ഞിൻറെ കണ്ണിന് കാഴ്ച ലഭിക്കും, എന്ന് അദ്ദേഹം തന്നെ പറഞ്ഞു."
"ഇതു തന്നെയാണ് അഗസ്ത്യ മുനി പറഞ്ഞ കൊള്ളിമലൈ സിദ്ധർ എന്ന് എനിക്ക് മനസ്സിലായി. എന്നാൽ ഇദ്ദേഹത്തിന് എങ്ങനെ എൻറെ പേര് മനസ്സിലായി, എന്നതായിരുന്നു എന്നെ അതിശയിപ്പിച്ചത്."
"അദ്ദേഹത്തെ തൊഴുതാതിനു ശേഷം എൻറെ അടുത്ത് ഉറങ്ങിയിരുന്ന ജേഷ്ഠനെ വിളിച്ചു, ഞങ്ങൾ രണ്ട് പേരും അദ്ദേഹത്തിന്റെ പിന്നാലെ പോയി."
ഒരു കുടിലിൻറെ വാതിൽക്കൽ ഞങ്ങളെ ഇരിക്കുവാൻ പറഞ്ഞിട്ടു, അകത്തേക്ക് പോയ ആ സിദ്ധർ കുറെ നേരം കഴിഞ്ഞു പുറത്തേക്കു വന്നു.
"കുഞ്ഞിൻറെ കണ്ണുകളിൽ ഈ ഔഷധ ചാറു ദിവസവും മൂന്ന് നേരം വിട്ടുകൊണ്ടിരിക്കുക, മുപ്പത്താമത്തെ ദിവസം കാഴ്‌ച ശക്തി ലഭിക്കും, അതിനപ്പുറം പൂർണ കാഴ്‌ച ലഭിക്കണമെങ്കിൽ, ഇവിടെ വന്നു ഒരിക്കൽ കൂടി ഈ ഔഷധ ചാറു വാങ്ങികൊണ്ടുപോകുക, ഇത്രയും പറഞ്ഞു സഹോദരൻറെ കൈയിൽ ഒരു വലിയ ബോട്ടിലിൽ നിറച്ചു ഔഷധ ചാറു കൊടുത്തു."
"എനിക്ക് വേണ്ടി....?" എന്ന് ഞാൻ ചോദിച്ചു.
"എന്തിനാണ് ഈ തിടുക്കം, അൽപ്പനേരം ക്ഷമയോടെ ഈരിക്കു എന്ന് എന്നോട് ഉച്ചത്തിൽ പറഞ്ഞു. ദാ ഇതു നിനക്കു എന്ന് ധാരാളം പൊടി കളർന്നുള്ള ഒരു പാക്കറ്റ് തന്നു, ശ്രദ്ധയോടെ വാങ്ങിച്ചു."
ഇതു എങ്ങനെയാണ് കഴിക്കേണ്ടത് എന്ന് ചോദിച്ചു.
"ഇതിൽ സിന്ധൂരവും, തേനും കലർന്നു മൂന്ന് നേരം കഴിക്കണം, ഉപ്പ് ചേർക്കരുത്. മോര് ചേർക്കാം, കോഫി, ചായ കുടിക്കരുത്. ഈ ലേഹ്യം കഴിച്ചു രണ്ടു ദിവസം കഴിഞ്ഞാൽ ചെറിയ രീതിയിൽ പനി വരും എന്ന് പറഞ്ഞു. അങ്ങനെ പനി വന്നാൽ ഈ ലേഹ്യത്തെ ഒരു ചെറിയ കടുകയുടെ ഒപ്പം അരച്ച് കഴിക്കുക വരട്ടെ, ഇരുപത്തി ഏഴാമത് നാൾ അവളുടെ ഹൃദ് രോഗം പോയിവിടും. അതിനു ശേഷം എന്ത് വേണമെങ്കിൽ അവൾക്കു കഴിക്കാം. അവളുടെ ജീവന് ഒരു ആപത്തും വരില്ല", എന്ന് കൊള്ളിമലൈ സിദ്ധർ പറഞ്ഞു.
ഞങ്ങൾ രണ്ടു പേരും അദ്ദേഹത്തെ നമസ്കരിച്ചു, "ഇതാ സാർ" എന്ന് കാശു കൊടുക്കുവാൻ മുന്നോട്ടു വന്നു.
"ഇതു പാപങ്ങൾ ചെയ്തു ഉണ്ടാക്കിയ പണം, ആരെയോ കൊലപാതകം ചെയുവാൻ വാങ്ങിയ മുൻപണം. ഇതു ഞാൻ വാങ്ങില്ല, നിങ്ങൾ പോയിട്ടുവാരുക, എന്ന് പറഞ്ഞു അദ്ദേഹം കുടിലിൽ കയറി. പിന്നീട് അദ്ദേഹം പുറത്തു വന്നില്ല."
"കുടിലിനുള്ളിൽ എത്തി നോക്കി, പക്ഷെ അവിടെ ആരും ഇല്ലാ, കുറെ നേരം നിന്നു നോക്കിയിട്ടു ഞങ്ങൾ നാട്ടിലേക്കു തിരിച്ചു," എന്ന് മാടസ്വാമി പറഞ്ഞു.
"സന്തോഷം, നിൻറെ ഭാര്യയ്ക്കു ഇപ്പോൾ എങ്ങനെയുണ്ട്?" എന്ന് ഞാൻ ചോദിച്ചു.
"വളരെ നന്നായിട്ടുണ്ട്, ദിനവും മാറി എന്ന് തോനുന്നു, നിങ്ങൾ തന്നെ നോക്കുക," എന്ന് മാടസ്വാമി വളരെ സന്തോഷത്തോടെ പറഞ്ഞു.
സിദ്ധാനുഗ്രഹം.............തുടരും!
No comments:
Post a Comment
Post your comments here................