"കണ്ണുകളിൽ ഒരു വെളിച്ചം കാണുവാൻ സാധിക്കും, തുളസിയുടെയോ അതോ ജവാദ് കലർന്ന വിഭൂതിയുടെ ഗന്ധം ആരുടെ പാകത്തിൽ നിന്നും വരുന്നുവോ അവൻ തന്നെ ഭോഗർ മുനി."
മറ്റു വൈദ്യരെല്ലാം?
"ഭോഗർ മുനിയുടെ ശിഷ്യന്മാർ, ചെറു വയസിൽ നിന്നും തന്നെ അവർ സിദ്ധ വൈദ്യത്തിൽ പ്രവീനർ. അവർ ദിവസവും ഭോഗർ മുനിയെ വണങ്ങി വൈദ്യം ചെയുന്നു, അതുകൊണ്ടു അവർ ചെയുന്ന ചികിത്സകളും ഫലപ്രദമാകുന്നു," എന്ന് അഗസ്ത്യ മുനി പറഞ്ഞു.
"ഇതു കേട്ടതും എനിക്ക് ഒരു മനഃസമാധാനം ഉണ്ടായി, മാത്രമല്ല എന്നെങ്കിലും ഒരു ദിവസം കൊള്ളിമലൈ കാടുകളിൽ ചെന്ന് ഭോഗർ മുനിയെ കാണണം എന്ന ഒരു ആഗ്രഹവും വന്നു.
"ഭോഗർ ദർശനം, അദ്ദേഹം തൻറെ കൈപ്പട കൊണ്ട് എഴുതിയ മഹത്തായ വൈദ്യ ശാസ്ത്രത്തിന്റെ താളിയോല നിനക്ക് ലഭിക്കും. ആ താളിയോല വായിച്ചതിനു ശേഷം മറ്റുള്ളവർക് ഉപയോഗപ്രദം ആകുന്ന വിധത്തിൽ ഒരു മഹത്തായ പുസ്തകം നീ എഴുതാൻ പോകുന്നു", എന്ന് പിന്നീട് ഒരിക്കൽ അഗസ്ത്യ മുനി ആശിർവാദം ചെയ്തു.
"ഭദ്രാചലം ചെല്ലുക, അവിടെ പല - പല അതിശയങ്ങൾ കാണുവാൻ സാധിക്കും. ശ്രീരാമൻറെ ദർശനം നിനക്കു പരോക്ഷമായി ലഭിക്കും, ഈ അവസരം കൈ വിടരുത്," എന്ന് അഗസ്ത്യ മുനി പലപ്പോഴായി എന്നെ ഓർമിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ പ്രകാരം ഞാൻ ഭദ്രാചലത്തേക്കു പുറപ്പെട്ടു.
അവിടെ ചെല്ലും മുൻപ് ഞാൻ അഗസ്ത്യ മുനിയോടെ അനുമതി ചോദിച്ചിരിക്കണം. ചോദിക്കാതെ ചെന്നത് കൊണ്ട് ശെരിയായി അകപ്പെട്ടു.
അതെ.
ഭദ്രാചലം ശ്രീരാമൻറെ ക്ഷേത്രത്തിൻ ഉള്ളിൽ കയറിയതും മഴ പെയ്യുവാൻ ആരംഭിച്ചു. തുടർന്നു പെയ്ത മഴയിൽ ഗോദാവരി നദിയുടെ ജലം ഭദ്രാചലം ക്ഷേത്രത്തിൻറെ അടിവാരത്തിൽ ഇടുപ്പ് അളവിൽ കാണപ്പെട്ടു. ക്ഷേത്രത്തിനു ചുറ്റും നാലു ദിശയും ജലം, എങ്ങും വെള്ളപൊക്കം, നന്നായി അകപ്പെട്ടു.
"ഭദ്രാചലം ചെന്നാൽ അവിടെ പല അതിശയങ്ങൾ നടക്കും എന്ന് അഗസ്ത്യ മുനി മുൻകൂട്ടി പറഞ്ഞത്, ഇതുപോൽ വെള്ളത്തിൽ പെട്ട് നിൽക്കുന്നതിനാണോ", എന്ന് ഞാൻ ഓർത്തുപോയി.
ചുറ്റും ഒന്ന് നോക്കിയപ്പോൾ ഗോദാവരി വെള്ളം നിമിഷത്തിനു നിമിഷം കൂടുന്നതായി എനിക്ക് തോന്നി. ഈ അവസ്‌ഥ തുടർന്നാൽ കുറഞ്ഞ പക്ഷം 10 ദിവസമെങ്കിലും എടുക്കും എന്ന് എനിക്ക് തോന്നി.
ക്ഷേത്രത്തിനു ചുറ്റുമുള്ള വീടുകളും, കടകളും എല്ലാം വെള്ളത്തിൽ മുങ്ങിയിരുന്നതാൽ, മല വിട്ടു താഴേക്ക് റെയിൽവേ സ്റ്റേഷനൊ, ബസ് സ്റ്റാന്ഡിലേക്കോ പോകുവാൻ സാധ്യമല്ല.
മനസ്സിനെ സമാധാനപ്പെടുത്തി.
"ശെരി, ഈ ശ്രീരാമന്റെ സന്നിധാനത്തിൽ തന്നെ ഇരുന്നു അഗസ്ത്യ മുനിയോട് ചോദിച്ചേക്കാം," എന്ന് കരുതി ജീവ നാഡി വായിക്കുവാൻ തുടങ്ങി. അഗസ്ത്യ മുനി പറഞ്ഞ വാർത്തകൾ എന്നെ അതിശയിപ്പിച്ചു.
ആ വാർത്തകൾ.
"ശ്രീരാമ ഭക്തൻ രാമദാസിനെ പറ്റി നീ അറിഞ്ഞിരിക്കും. സർക്കാർ ഖജനാവിൽ നിന്നും മോഷ്ടിച്ച് ശ്രീരാമന്, രാമദാസ് നിർമിച്ച ക്ഷേത്രമാണിത്. ഇതു കാരണം രാമദാസിനെ അറസ്റ്റ് ചെയ്തു തടവിൽ ഇട്ടു. അദ്ദേഹം ചെയ്തതു തെറ്റായിരുന്നതാൽ അതിനുള്ള ശിക്ഷ ലഭിച്ചാലും, അദ്ദേഹത്തിന്റെ ഭക്തിയിൽ ശ്രീരാമൻ അഭിമാനംതോന്നി. രാമദാസ് ഇരുന്ന തടവിൽ ശ്രീരാമൻ ദർശനം കൊടുത്ത നാൾ ഇന്നു തന്നെയാണ്."
ശ്രീരാമൻ ദർശനം കൊടുത്ത ആ ദിവസവും ഗോദാവരി നദി നിറഞ്ഞു കവിഞ്ഞിരുന്നു. അതുപോൽ ഇന്നും യാദൃച്ഛികമായി നദി നിറഞ്ഞു ഒഴുകുന്നു. രാമദാസിനു ദർശനം കൊടുത്തതിനു ശേഷം, സീത, ലക്ഷ്മണൻ, ഹനുമാൻ സഹിതം അവർ ഈ ക്ഷേത്രത്തിൽ വന്നത് ഇതേ ദിവസം തന്നെ, ആ പുണ്യമായ ദിവസത്തിൽ നിനക്കും ആ ഭാഗ്യം ലഭിക്കട്ടെ എന്ന് കരുതി തന്നെയാണ് ഇവിടേക്കു വരാൻ പറഞ്ഞത്."
ഒന്നര നാഴികയിൽ ശ്രീരാമൻ ഗർഭ ഗൃഹത്തിൽ അരൂപമായി വരുന്നതാണ്. കണ്ണുകൾ അടച്ചു ധ്യാനം ചെയ്യുക, ഒരു കാരണവശാലും കണ്ണുകൾ തുറക്കാതെ ശ്രീരാമനെ ഓർത്തു ധ്യാനം ചെയ്തുകൊണ്ടിരിക്കുക. നിനക്കു ശ്രീരാമൻ വരുന്നത് കാണുവാൻ സാധിക്കും.
ഒരു നാഴിക മാത്രമേ ശ്രീരാമൻറെ ദർശനം ഇവിടെ ലഭിക്കുകയോള്ളൂ, പിന്നീട് പടികൾ കൂടി ഇറങ്ങി, ഗോദാവരി നദിക്കു പൂക്കൾ കൊണ്ട് നമസ്കരിക്കും, ദീപാരാധനയും കാണിക്കും. അതും ധ്യാനത്തിൽ കാണുവാൻ സാധിക്കും. ആ ദീപാരാധന കഴിഞ്ഞതിനു ശേഷം ഗോദാവരി നദി ശാന്തമാകും. നാല് മണിക്കൂറിൽ വെള്ളം വറ്റുകയും ചെയ്യും. പിന്നീട് നിനക്ക് ഇറങ്ങി ചെല്ലാൻ സാധിക്കും, എന്ന് അഗസ്ത്യ മുനി പറഞ്ഞു.
ഇതെല്ലാം വായിച്ചതിനു ശേഷമാണു എനിക്ക് ശ്വാസം നേരായതു.
കണ്ണിൽ ആ താളിയോല തൊട്ടു പ്രാർത്ഥിക്കുമ്പോൾ, ശ്രീരാമ ക്ഷേത്രത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഇതു കണ്ടു. ചില നിമിഷങ്ങൾ ശങ്കിച്ചതിനു ശേഷം, എന്റെ അടുത്തേക്ക് വന്നു, നാഡിയെ പറ്റി ചോദിച്ചു. ബാക്കിയൊന്നെപ്പറ്റിയും പറയാതെ നാഡിയെ പറ്റി ഒരു മുഖവര മാത്രം നൽകി.
ഇതു അദ്ദേഹം ഒരു അംശംപോലും വിശ്വസിച്ചില്ല.
"അങ്ങനെ ഒരു അപൂർവ ശക്തി ഈ താളിയോലയിൽ ഉണ്ടായിരുന്നതാൽ, ഈ പ്രപഞ്ചത്തിൽ എത്രയോ നല്ല കാര്യങ്ങൾ ചെയ്തിരിക്കാമല്ലോ?" എന്തുകൊണ്ട് ചെയുവാൻസാദിച്ചില്ല? എന്ന് ഒരു വിശ്വാസം ഇല്ലാത്തവനെ കണക്കു സംസാരിച്ചു.
"വിശ്വാസം ഇല്ലെങ്കിൽ വിട്ടുകളയുക, എന്ന് ഞാൻ പറഞ്ഞു."
അദ്ദേഹം സംഭാഷണം നിറുത്തുന്നതായി കണ്ടില്ല.
"എന്നെ പറ്റി അഗസ്ത്യ മുനി എന്താണ് പറയുന്നത് എന്നത് ഇപ്പോൾ തന്നെ ചോദിച്ചു പറയുക," എന്ന് അദ്ദേഹം വാശി പിടിച്ചു.
ധർമ്മസങ്കടത്തിൽ ആക്കി അദ്ദേഹം, കാരണം അഗസ്ത്യ മുനിയുടെ ഉത്തരവ് പ്രകാരം ഞാൻ അര നാഴികയിൽ ശ്രീരാമൻറെ ദർശനത്തിനായി ധ്യാനം ചെയുവാൻ ഇരിക്കണം.
"രണ്ട് മണിക്കൂറിന് ശേഷം ഞാൻ അങ്ങയിക് വേണ്ടി ജീവ നാഡി നോകാം," എന്ന് ഒരു വിധത്തിൽ അദ്ദേഹത്തെ സമാധാനപ്പെടുത്തി.
എനിക്ക് അദ്ദേഹത്തെ വെറുപ്പിക്കുവാൻ സാധിക്കില്ല, എന്തെന്നാൽ ക്ഷേത്രം അടയ്ക്കുവാൻ പോകുന്നു എന്ന് പറഞ്ഞു എന്നെ താഴോട്ട് പോയി നിൽക്കുവാൻ വേണമെങ്കിൽ പറയാം. അങ്ങേനെയായാൽ അഗസ്ത്യ മുനി പറഞ്ഞത് പ്രകാരം ശ്രീരാമൻറെ ദർശനം ലഭിക്കാതെ പോകുമോ എന്ന സ്വാർത്ഥ കലർന്ന ഒരു ഭയമായിരുന്നു.
എൻറെ നല്ല കാലം, ആ ഓഫീസർ ഞാൻ പറഞ്ഞത് സമ്മതിച്ചു. നിവേദ്യ പ്രസാദം തരുകയും, ക്ഷേത്രത്തിൽ മഴ തുള്ളി വരാത്ത ഒരു സ്ഥലത്തിൽ ഇരിക്കുവാൻ അനുവദിക്കുകയും ചെയ്തു. ഇതു എന്നെ അതിശയിപ്പിച്ചു.
അഗസ്ത്യ മുനിക് നന്ദി രേഖപ്പെടുത്തി, ശ്രീരാമൻറെ ദർശനത്തിനായുള്ള ധായനത്തിൽ ഇരുന്നു.
അഗസ്ത്യ ജീവ നാഡിയിൽ പറഞ്ഞതുപോൽ, കൃത്യം ഒന്നര നാഴിക ആയതും, അടച്ചിരുന്നു ഗർഭ ഗൃഹം തുറകപെട്ടു. ആരോ അകത്തേക്ക് പോയതുപോൽ തോന്നി. അപൂർവമായ പുഷ്പങ്ങളുടെ ഗന്ധം എനിക്ക് ശ്വസിക്കുവാൻ സാധിച്ചു. വാസനാധി ദ്രവ്യങ്ങളുടെ മദ്യത്തിൽ വേദ മന്ത്രങ്ങളുടെ ഗോഷം, മംഗളമായി കാതുകളിൽ വീണ്.
ആജാനുബാഹുവായ ഒരു രൂപം, പതുകെ ഗർഭ ഗൃഹത്തിൽ നിന്നും പുറത്തേക്കു വന്നു, അതുതുടർന്നു മൂന്ന് രൂപങ്ങൾ പെട്ടെന്നു പോയതുപോൽ ഒരു ഉണർവ് ഏർപ്പെട്ടു.
കണ്ണുകൾ ഇറുക്കി അടച്ചു ധ്യാനം തുടർന്നു, രാമമന്ത്രം എൻറെ നാവിൽ വന്നുകൊണ്ടിരുന്നു. പരാമനാദത്തിൽ ഞാൻ ധ്യാനം തുടർന്നു.
ക്ഷേത്ര ഗർഭ ഗൃഹത്തിൽ നിന്നും പുറത്തു വന്ന ആ നാല് പേരും ഗോദാവരി നദി കരയിൽ നിൽക്കുന്നതായിയും, ഗോദാവരി നദിക്കു മംഗള ആരതി കാണിക്കുന്നതായും എൻറെ മനകണ്ണിൽ കാണുവാൻ സാധിച്ചു. കുറച്ചു വിനാഴിക കഴിഞ്ഞപ്പോൾ, ആ രംഗം കണ്ണുകളിൽ നിന്നും മറഞ്ഞു, പതുക്കെ കണ്ണുകൾ തുറന്നു.
എൻറെ മുന്നിൽ ആ ക്ഷേത്രത്തിൻറെ അഡിമിനിസ്ട്രേറ്റിവ് ഓഫീസർ നിൽക്കുകയായിരുന്നു.
"എന്ത്?" എന്ന് ഞാൻ ചോദിച്ചു.
"ആരെങ്കിലും ഗർഭ ഗൃഹത്തിനുള്ളിൽ ഇപ്പോൾ പോയോ? നിങ്ങൾ നോക്കിയോ?", എന്ന് അദ്ദേഹം ചോദിച്ചു.
"എന്തുകൊണ്ട്? എന്താണ് വിശേഷം?" ഒന്നും അറിയാത്തതുപോലെ ചോദിച്ചു.
"നൈവേദ്യത്തിനു വേണ്ടി വച്ച പഴങ്ങൾ കഴിക്കപ്പെട്ടിരിക്കുന്നു. പാലിൻറെ അളവ് കുറഞ്ഞിരിക്കുന്നു. മാതളത്തിന്റെ ഫലം ആരോ എടുത്തിട്ട് തോൽ താഴെ ഇട്ടിരിക്കുന്നു. ഇതുകൊണ്ടാണ് ചോദിച്ചത്," എന്ന് അദ്ദേഹം പറഞ്ഞു.
അദ്ദേഹം ഇതു പറഞ്ഞപ്പോൾ ഞാൻ ആശ്ചര്യപെട്ടുപോയി. ശ്രീരാമൻ വന്നു, പ്രഭുവിന് ഇഷ്ടപെട്ട മാതളം പഴം രുചിച്ചിരിക്കുന്നു, എന്ന സൂക്ഷ്മം മനസ്സിലാക്കി.
കുറച്ചു നിമിഷത്തിനു ശേഷം, ആ ക്ഷേത്ര ഓഫീസർ പറയുവാൻ തുടങ്ങി.
"ഇതു കൂടെ - കൂടെ നടക്കുന്ന രംഗം അല്ല. ഒരു പക്ഷെ ഇവിടെയുള്ള കുരങ്ങമാർ ചെയ്ത പണിയായിരിക്കും", എന്ന് അദ്ദേഹം സ്വയം പറഞ്ഞു.
എനിക്ക് ആശ്വാസം തോന്നി.
"ഇപ്പോൾ എനിക്ക് വേണ്ടി അഗസ്ത്യ ജീവ നാഡി നോക്കാമോ?" എന്ന് അദ്ദേഹം ചോദിച്ചു.
ശെരി നോകാം, എന്ന് ഞാൻ പറഞ്ഞു.
അദ്ദേഹത്തിനായി നാഡി നോക്കുവാൻ ആരംഭിച്ചു.
"നല്ല ധനികനായ ഒരു കുടുബത്തിൽ പിറന്ന നീ, നല്ല ധാർമിക മാനദണ്ഡങ്ങൾ പാലിചു വരുകയായിരുന്നു. എന്നാൽ നിൻറെ പൂർവികർ ചെയ്ത തെറ്റുകൾ കാരണം, ഒരു പെണ്ണിൻറെ ഒപ്പം സദാചാരവിരുദ്ധമായി പ്രവർത്തി ചെയ്തുവരികയാണ്. മാതാപിതാവിൻറെ ആഗ്രഹം പ്രകാരംമുള്ള കല്യാണം കഴിച്ചെങ്കിലും, അവർ രണ്ടുപേർക്കും നീ ദ്രോഹം ചെയ്യുകയാണ്. രണ്ടുപേരുടെയും മനസ്താപത്തിനു നീ കരണമായതുകൊണ്ടു, ഒരു വർഷത്തിൽ പക്ഷാഘാതം നിനക്ക് പിടിപെടും."
എന്നിരുന്നാലും, അഗസ്ത്യ മുനിയോട് ചോദിച്ചത് കൊണ്ട്, ഈ പക്ഷാഘാതത്തിൽ നിന്നും രക്ഷപെടുവാൻ ഒരു വഴി ഉണ്ട്. ഈ ശ്രീരാമൻറെ ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ച സമ്പത്തുകൾ നിൻറെ വീട്ടിന്റെ നെല്ല് ധാന്യത്തിനൊപ്പം ഒളിപ്പിച്ചു വച്ചിരിക്കുന്നു. അത് വീണ്ടും ഈ ഷേത്രത്തിന്റെ ഭണ്ഡാരത്തിൽ ചേർത്തുവിടുക.
"നിൻറെ രണ്ടു ഭാര്യമാരും കഴിഞ്ഞ ജന്മത്തിലും നിൻറെ ഭാര്യയായതുകൊണ്ടു അവർ രണ്ടുപേരെയും എല്ലൊരുടേയും മുന്നിൽ ഭാര്യയായി ഏൽക്കുക. ഇതു കാരണം ചില അസൗകര്യം നിനക്ക് ഏർപ്പെടും. അത് നിൻറെ കർമ്മഫലം, അത് അനുഭവിച്ചു തന്നെ നീ നീക്കണം. പിന്നെ നീ അഗസ്ത്യ മുനിയെ നോക്കി പ്രാർത്ഥന ചെയുക, നല്ല വഴി ലഭിക്കും," എന്ന് അഗസ്ത്യ മുനി പറയുകയും, ആ ഓഫീസർ സ്തംഭിച്ചുനിന്നു.
"അങ്ങനെ ഞാൻ രണ്ടു പേർകൂടെയും ജീവിക്കുകയാണെകിൽ, ഈ അധികാരത്തിൽ നിന്നും എന്നെ മറ്റുമല്ലോ", എന്ന് ഭയന്നു.
"പോയാൽ പോകട്ടെ, പക്ഷാഘാതത്തിൽ നിന്നും രക്ഷപെടാമല്ലോ," എന്ന് പറഞ്ഞു.
ഇതു അദ്ദേഹം വിസമ്മതിച്ചു.
വിധി ആരെയാണോ വിട്ടത്? എന്ന് ചിന്തിച്ചു.
സിദ്ധാനുഗ്രഹം.............തുടരും!
No comments:
Post a Comment
Post your comments here................