25 May 2017

സിദ്ധാനുഗ്രഹം - 21



അഗസ്ത്യ മുനി പറഞ്ഞത് സത്യമെന്ന് ആ ക്ഷേത്ര ഓഫീസർക്കു  മനസ്സിലായി, എന്നാൽ അത് മൊത്തമായും പുറത്തേക്കു കാണിച്ചില്ല, എല്ലാം മനുഷ്യരും ചെയ്ത തെറ്റുതന്നെയാണു താനും ചെയ്തിട്ടുള്ളത്, ഇതിനു പോയി പക്ഷാഘാതം വരും എന്ന് പറയുന്നത് വിശ്വസിക്കുവാൻ സാധിച്ചില്ല.

ക്ഷേത്ര സമ്പത്തുകൾ എടുത്താൽ പക്ഷാഘാതം വരും എന്ന് പറഞ്ഞാൽ, ഇതുപോലെ എത്രയോ വലിയ ക്ഷേത്രങ്ങളിൽ നിന്നും പലരും ചേർന്ന് എത്രയോ സമ്പത്തുകൾ അപഹരിച്ചിരിക്കുന്നു. അവരിൽ പലർക്കും പക്ഷാഘാതത്തെക്കാൾ ക്രൂരമായ രോഗങ്ങൾ പിടിപെട്ടിരിക്കണം, ഇതുവരെ അങ്ങനെയൊന്നും നടന്നിട്ടില്ലലോ. അതുകൊണ്ടു തനിക്കു ഒരു രോഗവും വരില്ല എന്ന് എന്നോട് തറപ്പിച്ചു പറഞ്ഞു.

"നിങ്ങൾ നന്നായി ഇരികുകയാണെങ്കിൽ അത് മാത്രം മതി, അഗസ്ത്യ മുനിയുടെ വാക്കുകൾ തെറ്റായി വരട്ടെ," എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു.

"ഇല്ല, അഗസ്ത്യ മുനിയുടെ വാക്കുകൾ ഞാൻ തന്നെ തെറ്റാകി കാണിക്കാം", എന്ന് പറഞ്ഞു ആ ഓഫീസർ.

എന്നെ ഇതു സങ്കടത്തിലാക്കി, സത്യം എന്താണ് എന്ന് മനസ്സിലായിട്ടും അത് അംഗീകരിക്കാത്തതുകൊണ്ടു. ക്ഷേത്ര സമ്പത്തുകൾ അപഹരിച്ചു വച്ചതു തിരികെ ക്ഷേത്ര ഭണ്ഡാരത്തിൽ തിരിച്ചു ഇടുക എന്ന് പറയുമ്പോൾ അത് അംഗീരകിക്കുവാൻ നിരസിക്കുന്നു. കള്ളത്തരമായി രണ്ടു ഭാര്യകൂടെയുള്ള ജീവിതം, ചൂണ്ടികാണിച്ചിട്ടും അതെ എന്ന് സമ്മതിച്ചില്ല. ക്ഷേത്ര ഓഫീസർ ജോലി പോകുമല്ലോ എന്ന് തന്നെയാണ് ഭയപ്പെടുന്നത്. ജോലിയും പോകരുത്, ഒരു തെറ്റും അംഗീകരിക്കില്ല, അതേസമയം അഗസ്ത്യ മുനിയുടെ വാക്കുകൾ തെറ്റായി കാണിക്കും. ഈ ചെറു താളിയോല കൊണ്ട് എൻറെ ഭാവി മാറ്റുകയില്ല എന്ന് വാശിപിടിക്കും ഇദ്ദേഹത്തെ നാസ്തികൻ എന്നോ അതോ ആസ്തികൻ എന്ന് കണക്കാക്കണോ? എന്ന് ഞാൻ തന്നെ ഒരു ഭ്രാന്തനെ പോൽ ആയി.

കുറച്ചു നേരത്തിനു ശേഷം.

മഴ നന്നായി കുറഞ്ഞു, പതുകെ എണീറ്റു ചുറ്റും നോക്കി, ഗോദാവരി നദിയുടെ വെള്ളം ക്രമേണെ കുറഞ്ഞു വരുന്നത് കാണുവാൻ സാധിച്ചു. അഗസ്ത്യ മുനിയുടെ കണക്ക് പ്രകാരം രണ്ടു മണിക്കൂറിൽ വെള്ളം മൊത്തമായും കുറയുന്നതാൽ, ക്ഷമയോടെ ഞാൻ കാത്തിരുന്നു.

ആ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർക്കു പെട്ടെന്നു എന്ത് തോന്നിയെന്നോ, അറിയില്ല, എന്നെ അദ്ദേഹത്തിൻറെ റൂമിൽ വിളിച്ചു.

"ഞാൻ ഇവിടെ താത്ക്കാലികമായി നിയമിക്കപ്പെട്ട ഓഫീസർ. നാളെകഴിഞ്ഞു ഇവിടെ നിന്നും വിജയവാഡ ക്ഷേത്രത്തിൽ മാറ്റമാകും, എനിക്ക് എന്തോ നിങ്ങളെ വിടുവാൻ മനസ്സില്ല. അതെ സമയം നിങ്ങൾ പറഞ്ഞത് മൊത്തമായും വിശ്വസിക്കുവാനും സാധിക്കുന്നില്ല. ഭക്ത രാമദാസ് ഈ ക്ഷേത്രത്തിൽ ശ്രീരാമന് പല വിധത്തിൽ ആഭരണങ്ങൾ ചെയ്തു അണിയിച്ചു, ശ്രീരാമൻറെ ഭംഗി നോക്കിയിരുന്നു. ആ ആഭരണങ്ങൾ അത്ഭുതമായത്‌. പരമ്പരാഗതവും കലാപഴക്കമുള്ളതും ആണ് അവ. ആ ആഭരങ്ങളെ സംരക്ഷിക്കുവാൻ വേണ്ടി പ്രതേകം തയ്യാറാക്കിയ മുറിയിൽ കനത്ത സുരക്ഷാ നടപടികൾ എടുത്തിരിക്കുന്നു. ഇതുവരെ ഞാൻ പോലും ആ ആഭരങ്ങൾ മൊത്തമായും കണ്ടിട്ടില്ല. എന്തായാലും മഴ ഇപ്പോൾ നിൽക്കുവാൻ പോകുന്നില്ല. നിങ്ങൾക്കും വേറെ ഒരു സ്ഥലത്തിലും താമസിക്കുവാൻ പറ്റില്ല, ആ ആഭരണങ്ങൾ നമുക്ക് നോകാം," എന്ന് അദ്ദേഹം പറഞ്ഞു.

സന്തോഷമായി വരാം, എന്ന് ഞാൻ പറഞ്ഞു. 

അത് ഒരു രഹസ്യ മുറി.

അദ്ദേഹത്തോടൊപ്പം ഒന്നൊന്നായി കതകുകൾ തുറന്ന് ആ അറയിൽ ചെന്നു. സുരക്ഷാ ഭടന്മാരും കൂടെ വന്നു.

ആ ശ്രീരാമനും - സീതാദേവിക്കും ഇങ്ങനെ ഒരു ഭക്തനോ? എന്തൊരു ഭംഗി? അദ്ദേഹം ചെയ്ത ആഭരണങ്ങൾ ഒക്കെയും സ്വർണം, വൈരം, മരതകം, എന്ന് നവരത്നങ്ങൾ പൂർണമായും കൊണ്ട് ചെയ്തവ. ഇവ കാണുവാൻ തന്നെ ശ്രീരാമൻറെ അനുഗ്രഹം ഉണ്ടായിരിക്കണം.

രണ്ടു മണിക്കൂർ നേരം ആ ഭക്ത രാമദാസ്‌ ശ്രീരാമന് വേണ്ടി ചെയ്ത ആഭരണങ്ങൾ കാണുവാൻ ഭാഗ്യം ലഭിച്ചു. പൊതുവായിട്ടു ഈ ആഭരണങ്ങൾ സാധാരണ ജനങ്ങൾ കാണുവാൻ സാധിക്കില്ല. ഒന്ന് ചേർന്ന് ഇത്രയും ആഭരങ്ങൾ കാണുവാനുള്ള ഭാഗ്യം അന്നേ ദിവസം എനിക്ക് ലഭിച്ചു.

അഗസ്ത്യ മുനിക് എൻറെ നന്ദി രേഖപെടുത്തി.

ഭദ്രാചലം ചെല്ലുക, അവിടെ പല - പല അതിശയങ്ങൾ കാണുവാൻ സാധിക്കും, എന്ന് പറഞ്ഞല്ലോ അത് എത്രമാത്രം സത്യമായി എന്ന് ഓർത്തു - ഓർത്തു ആനന്ദപെട്ടു.

എന്തിനാണ് ആ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എന്നെ വിളിച്ചു ഇത്രയും ആഭരണങ്ങൾ കാണിക്കുവാനുള്ള കാരണം ഇന്നു വരെ എനിക്ക് മനസ്സിലായില്ല. എങ്ങനെ എന്നെ വിശ്വസിച്ചുകൂടെ കൊണ്ട് പോയി എന്നത് ഇപ്പോഴും നിഗൂഢമായി തന്നെ ഇരിക്കുന്നു.

ആഭരണങ്ങൾ കൃത്യമായി എണ്ണി, ഒന്നിന് നാല് പ്രാവശ്യം ആ മുറി തുറന്നു അടയ്ക്കുകയും, അരക്കു വച്ചു സീൽ ചെയ്തു വന്നതും -

പെട്ടെന്നു ആ ഓഫീസർക്കു തല ചുറ്റുന്നതുപോൽ ഇരുന്നു, തൻറെ മുറിയിൽ ഉള്ള കസേരയിൽ അങ്ങനെ അദ്ദേഹം ഇരുന്നു. 

ഞാൻ ഭയന്നുപോയി. ആജാനുബാഹുവായ ശരീരം, ഒരേ സമയം ആറു പേരെ നേരിടുവാനുള്ള പ്രാപ്തിയും, 6 അടിക്കു മേൽലുള്ള പൊക്കം, കൃത്യമായി തെലുങ്കിൽ സംസാരിക്കുകയും, അതുപോൽ പകുതി തമിഴിലും, ഇംഗ്ലീഷിലും സംസാരിച്ച അദ്ദേഹം പെട്ടെന്നു മയങ്ങി ഇരുന്നത് എനിക്ക് ഭീതിയുണ്ടാക്കി.



സിദ്ധാനുഗ്രഹം.............തുടരും!

No comments:

Post a Comment

Post your comments here................