13 July 2017

സിദ്ധാനുഗ്രഹം - 28




സാധാരണമായി അഗസ്ത്യ മുനി ജീവ നാഡി വായിക്കുമ്പോൾ മുൻകൂറായി തന്നെ പറഞ്ഞിരിക്കും. ഇതു ദൈവ രഹസ്യമായതു കൊണ്ട് ഇതേ പറ്റി ആരോടും ഞാൻ പറഞ്ഞിട്ടില്ല. ഇതു വേണമെന്ന് മറയിക്കപ്പെട്ടതു എന്ന് പലരും വിചാരിക്കാം, പക്ഷെ അത് സത്യമല്ല. 

ആവശ്യമുണ്ടെങ്കിൽ ഇതേ പറ്റി അവരുടെ പക്കം  മുൻകൂറായി തന്നെ പറയും. മുന്നിൽ ഇരിക്കുന്നവർ അഗസ്ത്യ മുനിയെ പരീക്ഷിക്കുവാൻ വേണ്ടി വരുകയാണെങ്കിൽ അതിനു തക്ക മറുപിടി ലഭിക്കും.

അത്രെയും പരിഹാരങ്ങൾ ചെയ്തിട്ടും അവർക്കു സന്താന സൗഭാഗ്യം ലഭിക്കാത്തതുകൊണ്ടു, മാത്രമല്ല ഏതൊരു സന്ദർഭത്തിലും അവർ ഉത്തരം പറയുവാൻ തുടങ്ങിയപ്പോൾ കുറച്ചു നിരന്എം അഗസ്ത്യ മുനി അനുഗ്രഹ വാക്കുകൾ ഒന്നും പറഞ്ഞില്ല. 

ഇവർക്കു സന്താന സൗഭാഗ്യം ഉണ്ടെന്ന് ഒറ്റ വാക്കിൽ പറയുകയാണെങ്കിൽ അവർക്കു തൃപ്തിയായിരിക്കുമല്ലോ എന്ന് തോന്നി. എന്നാൽ, കുറച്ചു നേരം വാക്കുകൾ ഒന്നും പറയാതിരുന്നത് എന്തുകൊണ്ട് എന്ന്, എൻറെ മനസ്സിൽ തോന്നി. 

കുറച്ചു നേരത്തിനു ശേഷം.

ഇവർക്കു സന്താന സൗഭാഗ്യം ഉണ്ടെന്ന് ഒറ്റ വക്കിൽ അഗസ്ത്യ മുനി പറഞ്ഞു.

എപ്പോൾ? എന്ന ചോദ്യത്തിന് ഉത്തരമായി 40 ദിവസത്തിന് ശേഷം വരാൻ വേണ്ടി അഗസ്ത്യ മുനി പറഞ്ഞു. എന്നാലും, അവർക്കു അഗസ്ത്യ മുനി പറഞ്ഞ വാക്ക് തൃപ്തികരമായില്ല എന്ന് ഞാൻ മനസിലാക്കി.

45 ദിവസം കഴിഞ്ഞു.

പറഞ്ഞതുപോലെ ആ ദമ്പതികളിൽ നിന്നും ഭർത്താവ് മാത്രം വന്നു. അദ്ദേഹത്തിൻറെ ഭാര്യ വന്നില്ല. എന്തുകൊണ്ട് എന്ന് ഞാനും ചോദിച്ചില്ല, അദ്ദേഹത്തിന് വേണ്ടി ജീവ നാഡി നോക്കുവാൻ തുടങ്ങി. 

എത്രമാത്രം പ്രാർത്ഥന ചെയ്താലും വിധിപ്രകാരം നിങ്ങൾക്ക് സന്താന സൗഭാഗ്യം ഇല്ല തന്നെ". എന്നാൽ മാനസികമായി നിങ്ങൾ ചെയ്ത പ്രാർത്ഥനകൾ, പരിഹാരങ്ങൾ കാരണം നിങ്ങളുടെ വിധിയെ തന്നെ മാറ്റിയിരിക്കുന്നു, ഇതു പ്രകാരം ഒരു അത്ഭുതം നടക്കും. 

ആ അത്ഭുതം കാരണം മാത്രമാണ് നിങ്ങൾക് ഈ പ്രായത്തിലും ഗർഭ ധാരണത്തിന് കാരണമാകുന്നത്, അത് 45 ദിവസം മുൻപ് തന്നെ പറഞ്ഞിരിക്കും, എന്തുകൊണ്ട് ആ സമയം പറയാതിരുന്നത് എന്ന് നിങ്ങൾ ചോദിക്കും.

ആദ്യം നിങ്ങൾ ഒരു പരിഹാരങ്ങളും വിശ്വാസത്തോടെ ചെയ്തിട്ടില്ല, ഇതിന് പോയി പരിഹാരം ചെയ്യണമോ എന്ന് മനസ്സില്ലാമനസോടെ ചെയ്തതു ഒരു തെറ്റ്. രണ്ടാമത് ധിറുതിയോടെയും, കാശ് നോക്കിയും പരിഹാരങ്ങൾ ഒന്നും പൂർണമായും ചെയ്തിട്ടില്ല. മൂന്നാമതായി നിങ്ങൾക്കു പരിഹാരം ചെയ്‌തുവെച്ച പുരോഹിതൻ മുറയായി മന്ത്രങ്ങൾ ഒന്നും പറഞ്ഞില്ല. നാലാമതായി ചെയ്ത പരിഹാരങ്ങൾ എല്ലാം അശുദ്ധമായിരുന്നു അത്  നിങ്ങൾ അറിയുകയില്ല. ഇതു കാരണം തന്നെയാണ് എപ്പോളേ ലഭിക്കുവാനുള്ള സന്താന സൗഭാഗ്യം മാറിക്കൊണ്ടിരിക്കുന്നത്.

നിങ്ങൾക്ക് കുഞ്ഞുങ്ങൾ പിറന്നില്ലാലോ എന്ന് ഒരു കാരണത്താൽ, നിങ്ങൾക്കു വേണ്ടി എത്രയോ വർഷം മാനസ്സികമായി, ഈശ്വരാധീനം ലഭിക്കുന്നതിനായി ഉപവാസം ഇരിക്കുകയും, ജപങ്ങൾ ചെയ്തു, ഒന്നര വർഷം മുൻപ് നിങ്ങളുടെ അടുത്ത് നിന്നും ജീവൻ പിരിഞ്ഞു പോയ നിൻറെ അമ്മ, ആ അമ്മ തന്നെ  നിൻറെ ഭാര്യയുടെ വയറ്റിൽ ഗർഭം ധരിക്കുക. 

എന്നാൽ നീയോ, അതോ നിൻറെ ഭാര്യയായ സ്നേഹത്തോടെയോ, അല്ലെങ്കിൽ ഒരു ആദരവോടെയോ ഒരു വാക്ക് സംസാരിച്ചില്ല, ഇപ്പോഴും ദേഷ്യം മാത്രം. അവരുടെ മനസ്സ് വളരെയധികം വേദനിപ്പിച്ചിരിക്കുന്നു. ആ അമ്മക്കു ചെയുന്ന ഒരു കൃതജ്ഞതയായി, പിറക്കുന്ന ആ പെൺകുട്ടിക് നിൻറെ അമ്മയുടെ പേര് വയ്ക്കുക. അതോടെ നിൻറെ അമ്മ മരിച്ചുപോയ ആ തിഥിയിൽ വളരെ ഗംബീരമായി നടത്തുക. ഈ പറഞ്ഞതെല്ലാം നീ ആത്മാർത്ഥതയോടെ ചെയ്യുകയാണെങ്കിൽ ആ പെൺകുട്ടിയുടെ ജനനം ഉണ്ടാകും, എന്ന് പറഞ്ഞു അഗസ്ത്യ മുനി.

ഇതെല്ലാം കേൾക്കുമ്പോൾ അദ്ദേഹത്തിൻറെ കണ്ണിൽ നിന്നും കണ്ണുനീർ തുളുമ്പുകയായിരുന്നു, കുറച്ചു മാസങ്ങൾക്ക് ശേഷം.

അഗസ്ത്യ മുനി പറഞ്ഞതുപോൽ ആ പെൺകുട്ടി ഗർഭിണിയായി, ഇത് ഡോക്ടർമാർ പോലും അതിശയമായി.

അഗസ്ത്യ മുനിയുടെ അനുഗ്രഹ വാക്ക് പോലെ അദ്ദേഹത്തിൻറെ അമ്മ പിറന്ന നക്ഷത്രത്തിൽ തന്നെ ഇവർക്കു പെൺകുട്ടി ജനിച്ചു. ഇന്നേ ദിവസം ചെന്നൈ നഗരത്തിൽ പ്രധാനമായുള്ള ഒരു സ്ഥലത്തിൽ ആ പെൺകുട്ടി ആരോഗ്യവതിയായി വളർന്നു വരുന്നു.

"എത്രയോ അത്ഭുതങ്ങൾ അഗസ്ത്യ മുനി തൻറെ ജീവ നാഡിയിൽ കൂടി ചെയുന്നു എന്ന് പറയുന്നു, എന്നാൽ എനിക്ക് ഇതിൽ വിശ്വാസം വന്നില്ല. എങ്കിലും ഏതോ ഒരു വിശ്വാസത്തിൽ ഞാൻ ഇവിടെ വന്നിരിക്കുന്നു. എൻറെ സംശയം അഗസ്ത്യ മുനി മാറ്റിത്തരുമോ?" എന്ന ഒരു ആശങ്കയിൽ ഒരാൾ എൻറെ മുന്നിൽ വന്നിരുന്നു.

"നിങ്ങൾക്ക് വിശ്വാസമില്ലെങ്കിൽ വിട്ടേക്കു. എന്തിനാണ് നിങ്ങളുടെ സമയവും എൻറെ സമയവും പാഴാകുന്നത്," എന്ന് ചോദിച്ചു.

എനിക്ക് വന്നിട്ടുള്ള രോഗം എന്താണ് എന്ന് അറിയുമോ? ക്യാൻസർ! ഒന്നര മാസത്തിനു മുൻപാണ് ഡോക്ടർ കണ്ടുപിടിച്ചത്. അതിനായിട്ടുള്ള ശുസ്രൂക്ഷ ചെയ്തു വരുകയാണ്. ഞാൻ ഈ രോഗത്തിൽ നിന്നും സുഖംപ്രാപിക്കുമോ? ഇതു അഗസ്ത്യ മുനിയോട് ചോദിച്ചു പറയാമോ?" എന്ന് അദ്ദേഹം ചോദിച്ചു.

ഇതിന് അഗസ്ത്യ മുനി അനുഗ്രഹ വാക്കുകൾ തരും എന്ന് ഞാൻ വിശ്വസിക്കുന്നു. എന്നാൽ നിങ്ങൾക്ക് അഗസ്ത്യ മുനിയിൽ പൂർണ വിശ്വാസം ഉണ്ടായിരിക്കണമല്ലോ, എന്ന് ചോദിച്ച.

"ഇല്ലെങ്കിൽ ഇത്ര ദൂരം ഞാൻ അഗസ്ത്യ മുനിയെ തേടി വന്നിരിക്കുകയില്ലലോ", എന്ന് അദ്ദേഹം പെട്ടെന്ന് പറഞ്ഞു.

എനിക്കുവേണ്ടി നിങ്ങൾ ഇങ്ങനെ ഒരു ഉത്തരം തരണം എന്നില്ല, ഞാൻ അദ്ദേഹത്തിൻറെ ഒരു ദൂതൻ. അത്രമാത്രം. അദ്ദേഹം എന്ത് പറയുന്നുവോ അതു ഞാൻ അങ്ങനെ പറയുന്നു. വിശ്വാസമുണ്ടെങ്കിൽ കേൾക്കുക.

ഒരു കാര്യം കൂടി, എനിക്ക് പരിഹാരം പ്രാർത്ഥന എന്നിവയിൽ വിശ്വാസം ഇല്ല. അങ്ങനെ പറയുകയാണെങ്കിൽ എനിക്ക് ചെയുവാൻ സാധിക്കില്ല. അതെ സമയം എന്നിലുള്ള രോഗവും മാറണം, എന്ന് അദ്ദേഹം പറഞ്ഞു.

ഈ പറഞ്ഞ വാക്കുകൾ എന്നെ ധർമ്മസങ്കടത്തിൽ ആക്കി. ജീവ നാഡിയിൽ എന്താണ് പറയുവാൻ പോകുന്നത് എന്ന് എനിക്ക് അറിയില്ല. എന്തെങ്കിലും പരിഹാരമോ, പ്രാർത്ഥനയോ ഇദ്ദേഹം ചെയ്യാതെ പോകുകയാണെങ്കിൽ, അതിൻ പരിണാമം വേറെയെന്തിങ്കിലും വിധത്തിൽ വരുമല്ലോ, എന്ന ഉത്കണ്ഠ ഉണ്ടായി. മരുന്നും കഴിക്കുകയില്ല, എന്നാൽ രോഗവും സുഖമാകണം. ഇതിന് അഗസ്ത്യ മുനി അദ്ദേഹത്തിൻറെ അപൂർവ ശക്തി ഉപയോഗിക്കണം, എന്ന് ആഗ്രഹം പ്രകടിപ്പിച്ചു.

"ഭഗവാൻറെ പക്കം താങ്കളുടെ അപേക്ഷ വയ്ക്കാം. എന്താണ് നടക്കുന്നത് എന്ന് നമുക്ക് നോക്കാം", എന്ന് പറഞ്ഞു ജീവ നാഡി നോക്കുവാൻ തുടങ്ങി. അതിൽ ബന്ധമില്ലാത്ത കാര്യങ്ങൾ വന്നു.

"രാമൻറെ വേഷം ഇട്ടവരെല്ലാം ഇപ്പോൾ അധികാരം പിടിക്കുവാൻ വേണ്ടി കൂട്ടം ഉണ്ടാക്കുകയാണ്. പുതിയ ഒരു കൂട്ടമോ, ജനങ്ങളുടെ നികുതി പണം കോടി - കോടിയായി കൊള്ളയടിക്കുവാൻ വേണ്ടി അയോധ്യയിൽ മധുവും - മദ്യവും കൊടുത്തു ഒപ്പിട്ട് വാങ്ങുന്നു. എന്നിട്ട് നാട്ടിൽ വന്ന് ഭരണം തുടരുന്നു. രക്തം നന്നായിട്ടുള്ളവർ എല്ലാം, ഇല്ലാത്ത അസുഖങ്ങൾ പറഞ്ഞു കൂടപ്പിറന്നവരെ ഭയപ്പെടുത്തി, സമ്പത്തുകൾ എടുക്കുന്നു. പണം എന്ത് കാര്യം ചെയുന്നു എന്ന് നോക്കുക," എന്ന് മുനി പറഞ്ഞു.

ഒരു വാർത്ത പോലും എൻറെ എതിർവശം ഇരിക്കുന്ന അദ്ദേഹത്തിന് വന്നില്ല എന്ന് എനിക്ക് തോന്നി. എത്ര പ്രാവശ്യം ജീവ നാഡി അടച്ചു പിന്നീട് പ്രാർത്ഥന ചെയ്തു തുറന്നാലും ജീവ നാഡിയിൽ ആദ്യം പറഞ്ഞ അതെ വാക്കുകൾ അല്ലാതെ വേറെ വാക്കുകൾ ഒന്നും വന്നില്ല. എനിക്കും ആ വാക്കുകളുടെ ശെരിയായ അർഥം മനസിലായില്ല,  അപ്പോൾ തന്നെ അടച്ചു വച്ചു.

"സാർ, നിങ്ങൾക്കു വേണ്ടി ജീവ നാഡി നോക്കി, ഒരു വാക്കും നിങ്ങങ്ങൾക്കായി വന്നില്ല. ഒരു സമയം ഇന്നേ ദിവസം ശെരിയല്ല എന്ന് തോനുന്നു. മറ്റൊരുദിവസം വരുക", എന്ന് പതുകെ പറഞ്ഞു.

"ഞാൻ അറിയും സാർ. ഇതെല്ലാം ഇങ്ങനെ തന്നെ നടക്കും എന്ന്, എന്തെന്നാൽ, ഞാനല്ലയോ നിബന്ധനകൾ ഇട്ടത്. പരിഹാരമോ, പ്രാർത്ഥനയോ ചെയ്യുകയില്ല എന്ന്. പിന്നെ എങ്ങനെ അഗസ്ത്യ മുനി മറുപിടി പറയും? നിങ്ങൾ തന്നെയാണ് ഇതെല്ലാം പറയുന്നു സാർ, എന്ന് അന്ധമായി പറഞ്ഞു, അവിടെ നിന്നും പെട്ടെന്ന് പുറപ്പെട്ടു.

അദ്ദേഹം പുറത്തിറങ്ങിയതിനു ശേഷം, എന്തിനാണ് അഗസ്ത്യ മുനി പരസ്പര ബന്ധമില്ലാതെ ആ വാക്കുകൾ പറഞ്ഞത്? എന്ന ആശയകുഴപ്പത്തിൽ ഇരുന്നു. എൻറെ അടുത്ത് ഇരുന്ന ഒരു ചില ആളുകൾ അഗസ്ത്യ മുനിയുടെ വാക്കുകൾ പല വിധത്തിലും ചേർത്ത് നോക്കി, പക്ഷെ ശെരിയായ ഉത്തരം ലഭിച്ചില്ല.

ചില മാസങ്ങൾക്ക് ശേഷം.............

പിന്നെയും അയാൾ എന്നെ തേടി വന്നു. എൻറെ മനസ്സിൽ അദ്ദേഹത്തെ കുറിച്ച് ഒരു നല്ല ധാരണ ഉണ്ടായിരുന്നില്ല. എന്തിനാണ് വിശ്വാസമില്ലാതെ ഇപ്പോഴും അഗസ്ത്യ മുനിയെ തേടി വരുന്നത് എന്ന് മനസ്സിൽ പറഞ്ഞു. അങ്ങനെയിരുന്നാലും അദ്ദേഹത്തിനായി ഒരു പ്രവശയം ജീവ നാഡി നോക്കി.

അന്നേ ദിവസം അഗസ്ത്യ മുനി പറഞ്ഞത് ഇതാണ്. സിനിമയിൽ ശ്രീരാമൻറെ വേഷം അണിഞ്ഞിരുന്ന എൻ. റ്റി . രാമ റൗ തെലുങ്ക് ദേശം എന്ന് ഒരു പുതിയ പാർട്ടി രൂപീകരിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. അഗസ്ത്യ മുനി പറയുന്നത് ശെരിയാണോ, അതോ തെറ്റാണോ. എന്നത് നാളെ രാവിലെ വരുന്ന വാർത്തയിൽ വരുന്നതായിരിക്കും. 

ജനങ്ങളുടെ നികുതി പണം സ്വന്തം അവശങ്ങൾക് വേണ്ടി പങ്ക് മാറ്റുന്ന ഭരണകക്ഷിയും, പ്രതിപക്ഷവും ചേർന്ന് ഗൂഢാലോചന ചെയ്തതും അന്നേ ദിവസം തന്നെയായിരുന്നു. ഇല്ലാത്ത ഒരു പദ്ധതി ഉള്ളതുപോലെ കാണിച്ചു, കോടി - കോടിയായി പണം ഉണ്ടാകുവാൻവേണ്ടി അവർ പദ്ധതി ഇട്ടു. എന്നാൽ ഒരു ചില നല്ല ആളുകൾ കാരണം ഈ പദ്ധതി പ്രാബല്യത്തിൽ കൊണ്ടുവരാതെ തകർക്കപ്പെട്ടു. അതും ഇപ്പോൾ പറയാം.

മൂന്നാമതായി എൻറെ എതിർവശം ഇരിക്കുന്ന ആളെ കുറിച്ച് ഞാൻ ഇന്നല്ലേ തന്നെ പറഞ്ഞു. അത് അഗസ്ത്യ മുനിയുടെ പ്രിയനായ നീ ഉൾപ്പെട്ട ആരും ശെരിയായി മാനസിലാകിട്ടില്ല. 

സമ്പത്തുകൾ പിരിച്ചു ഇവൻ തന്നെ എല്ലാം അനുഭവിക്കണം എന്ന് ആഗ്രഹത്താൽ തനിക്ക് രക്താർബുദം രോഗം ഉണ്ടെന്നു പറഞ്ഞു, കള്ളം പറഞ്ഞു കൂടപ്പിറപ്പുകളെ സങ്കടത്തിൽ ആക്കി, ഈ അവസരത്തെ വ്യാപാരമാകുവാൻ ശ്രമിച്ചത് ഇവൻ.

"ഇവൻ പറയുന്നത് എല്ലാം കള്ളമാണ്,  ഇവന് രക്താർബുദം ഇല്ല. ഇല്ലാത്ത ഒരു രോഗത്തെ പറഞ്ഞു കൂടപ്പിറപ്പിനെ കബളിപ്പിച്ചു സമ്പത്തുകളെ ഒരു വഴിയിലൂടെ എടുത്, തൻറെ കാമുകിയുടെ പേരിൽ മാറ്റുവാൻ ആലോചിക്കുന്ന ഇവൻ, അഗസ്ത്യ മുനിയെ കുറിച്ച് പറയുന്നതിൽ എന്താണ് ഞായം?" എന്ന ഒരു നീണ്ട ഉത്തരം പറഞ്ഞു അഗസ്ത്യ മുനി.

ഇതു കേട്ടതും വന്നവരുടെ മുഖത്തിൽ ഒരു ഭാവവും ഉണ്ടായിരുന്നില്ല. എന്തോ പറയുവാൻ വാ തുറന്നു, എന്നാൽ വാക്കുകൾ ഒന്നും വന്നില്ല.

ഒന്നുകൂടി ജീവനാഡി നോക്കുവാൻ ആരംഭിച്ചു.



സിദ്ധാനുഗ്രഹം.............തുടരും!

No comments:

Post a Comment

Post your comments here................