20 July 2017

സിദ്ധാനുഗ്രഹം - 29




"ഈശ്വരൻ ഇല്ല എന്ന് പറഞ്ഞു നടക്കുന്ന കൂട്ടത്തിൽ ഉള്ളവനാണ് ഇവൻ. അഗസ്ത്യ മുനിയെ പരീക്ഷിക്കുവാൻ വേണ്ടി അയച്ചതാണ് ഇവനെ. ഇല്ലെങ്കിൽ രക്താർബുദം പോലുള്ള രോഗം ഉണ്ടെന്ന് അഗസ്ത്യ മുനിയോട് തന്നെ കള്ളം പറയുമോ? എന്നാൽ വിധിയുടെ വിളയാട്ടം എന്താണ് എന്ന് അറിയുമോ. കുറച്ചു ദിവസത്തിനുള്ളിൽ അത് പോലുള്ള ഒരു രോഗം ഇവനെ പിടിപെടും. അപ്പോൾ ഇവൻ അഗസ്ത്യ മുനിയെ തേടി വരും," എന്ന് പറഞ്ഞു അഗസ്ത്യ മുനി.

അദ്ദേഹം ഈ വാർത്ത കേട്ട് ഭയപ്പെടും, അല്ലെങ്കിൽ തെറ്റു ചെയ്തതിന് പശ്ചാത്തപിക്കും, അല്ലെങ്കിൽ മാപ്പ് ചോദിക്കും എന്ന് ഞാൻ പ്രതീക്ഷിച്ചു. എന്നാൽ അദ്ദേഹം തന്നെ ഈ വാക്കുകൾ എല്ലാം തെറ്റാണ് എന്ന് കാണിക്കാം എന്ന് വെല്ലുവിളിച്ചു.

അദ്ദേഹത്തിൻറെ സംസാരം, പ്രവർത്തി, പെരുമാറ്റം എല്ലാം എന്നെ അതിശയിപ്പിച്ചു. ഒരു സമയം അദ്ദേഹം പറയുന്നത് സത്യമാണോ? അതോ താൻ പറഞ്ഞതിൽ ഏതെങ്കിലും തെറ്റായി പറഞ്ഞുവോ എന്ന വിഷമത്തിലായി. 

എന്ത് നടന്നാലും നടക്കട്ടെ, എല്ലാം അഗസ്ത്യ മുനിയുടെ ഇച്ഛ പ്രകാരം എന്ന് അദ്ദേഹത്തിൻറെ പാദങ്ങളിൽ സമർപ്പിച്ചു. പിന്നീട് അദ്ദേഹവും എന്നെ തേടി വന്നില്ല. കൃത്യം 3  മാസങ്ങൾക്ക് ശേഷം.

ഒരു ദിവസം രാവിലെ പെട്ടെന്ന് അദ്ദേഹം വന്നു. അദ്ദേഹത്തെ മൂന്ന് പേരുടെ സഹായം മൂലം കഷ്ടപ്പെട്ട് എൻറെ മുന്നിൽ കൊണ്ട് വന്നു നിറുത്തി.

"എന്ത് പറ്റി?" എന്ന് ഞാൻ ചോദിച്ചു.

"പക്ഷാഘാതം മൂലം ഒരു കൈയും, കാലും പ്രവർത്തനരഹിതമാണ്. വായും വക്രമായി. ഇദ്ദേഹത്തിൻറെ ജീവൻ ഉള്ളതുതന്നെ ഒരു ഭാഗ്യം", എന്ന് വന്നവരിൽ ഒരുവൻ പറഞ്ഞു. മാത്രമല്ല അദ്ദേഹം തങ്ങളുടെ അടുത്ത് കൊണ്ട് വരണം എന്ന് നിർബന്ധിച്ചു. അത് പ്രകാരം ഇദ്ദേഹത്തെ നിങ്ങളുടെ അടുത്ത് കൊണ്ട് വന്നു. അഗസ്ത്യ മുനി പറഞ്ഞതെല്ലാം മൊത്തവും ശെരിയാണ് എന്ന് ഇദ്ദേഹം തന്നെ എഴുതിയിരിക്കുന്നു. നോക്കുക" എന്ന് ഒരു 40 പേജ് നോട്ടുബുക്ക് കാണിച്ചു. 

"ഞാൻ എന്ത് ചെയ്യണം", എന്ന് ചോദിച്ചു.

"അഗസ്ത്യ മുനിയുടെ ഇദ്ദേഹത്തിന് വേണ്ടി പ്രാർത്ഥന ചെയ്തു മാപ്പാക്കിത്തരണം. ഇവർ ഏതു സമ്പത്തു എടുക്കുവാൻ വേണ്ടി രക്താർബുദം എന്ന വേഷം ഇട്ടുവോ, ആ രക്താർബുദത്തിന്റെ ആദ്യ ഘട്ടമായി വയറ്റിൽ ഒരു മുഴ ( സിസ്ററ് ) ഉണ്ടായിരിക്കുന്നു. മാത്രമല്ല പെട്ടെന്ന് തന്നെ പക്ഷാഘാതവും പിടിപെട്ടു. അഗസ്ത്യ മുനിയെ പൂർണമായും വിശ്വസിച്ചു വന്നിരിക്കുകയാണ്. അദ്ദേഹത്തിന് ജീവൻ ഭിക്ഷയായി കൊടുക്കുവാൻ അഗസ്ത്യ മുനി തന്നെ വഴി കാണിക്കണം",  എന്ന് വന്നവർ പറഞ്ഞു.

പക്ഷാഘാതം പിടിപെട്ട അദ്ദേഹം അതെ! അതെ!  എന്ന് തലയാട്ടികൊണ്ടു ജീവ നാഡിയെ നമസ്കരിച്ചു. 

മനസ്സ് കേട്ടില്ല, അദ്ദേഹത്തിനായി ജീവ നാഡി വായിക്കുവാൻ തുടങ്ങി.

"സമ്പത്തു ചേർക്കുവാൻ ആഗ്രഹിക്കുന്നതിന് പകരം പുണ്യം ചേർക്കുവാൻ ആഗ്രഹിച്ചാൽ ഇവന് ഈ അവസ്ഥ വന്നുകാണില്ലലോ" എന്ന് പറഞ്ഞ അഗസ്ത്യ മുനി, സതുരഗിരി മലയിൽ ഉള്ള ഒരു ഔഷധസസ്യത്തെ എങ്ങനെ കഴിക്കണം എന്ന് വിധം പറഞ്ഞു".

അതു കാരണം.............

അദ്ദേഹം രക്താർബുദം, പക്ഷാഘാതം എന്നീ രോഗങ്ങളിൽ നിന്നും സുഖംപ്രാപിച്ചു 30 വർഷമായി ആരോഗ്യവാനായി ഇന്നും ജീവിച്ചു വരുന്നു.

ഒരു ദിവസം ഉച്ച നേരം, എല്ലാ പ്രാർത്ഥനകളും കഴിഞ്ഞു പുറത്തേക്കു തിരിക്കാം എന്ന് വിചാരിച്ചുകൊണ്ടിരിക്കും സമയം പരക്കം പാഞ്ഞുകൊണ്ട് ഒരാൾ ഓടി വന്നു. അദ്ദേഹം വന്ന വേഗം കണ്ടപ്പോൾ ഏതോ വലിയ കഷ്ടത്തിൽ പെട്ടിരിക്കുകയാണ് എന്ന് മനസ്സിലായി.

ഒരു മധ്യ വയസ്സ് പ്രായം കാണും, ആജാനബാഹു, മുഖം വളരെ ആരോഗ്യകരമായിരുന്നു. ധനികനാണെന്ന് തോന്നി, അദ്ദേഹത്തെ ഇരിക്കുവാൻ പറഞ്ഞു, പിന്നീട് വന്ന കാര്യം അന്വേഷിച്ചു.

നന്നായി ഇരുന്ന അദ്ദേഹത്തിൻറെ ഭാര്യക്ക് പെട്ടെന്ന് ദേഹം മൊത്തം വെള്ള നിറത്തിൽ പുള്ളികൾ വ്യാപകമായി. എത്രയോ തോക്ക് ചികിത്സാ ചെയുന്ന ഡോക്ടറുടെ അടുത്ത് ചികിത്സചെയ്തു നോക്കിയിരിക്കുന്നു, എന്നാൽ തോൽ നിറം വീണ്ടും വെള്ള നിറത്തിൽ ഉള്ള പുള്ളികൾ ആകുകയല്ലാതെ, കുറഞ്ഞില്ല.

വെളുത്ത നിറത്തിൽ വളരെ സുന്ദരിയായ അവർ ഇപ്പോൾ വെള്ള നിറത്തിൽ പുള്ളികൾ ആയി മാറിയതു കാരണം, തനിക്ക് കുഷ്ഠം വന്നു എന്ന് കരുതി, ആത്മവിശ്വാസം നഷ്ടപ്പെട്ട് രണ്ട് പ്രാവശ്യം ആത്മഹത്യ ചെയുവാൻ ശ്രമിച്ചിരിക്കുന്നു അവർ.

ഇതു കുഷ്ഠം അല്ല, മറിച്ചു തോലിൽ ഉണ്ടായ ഒരു വിധത്തിൽ ഉള്ള അലർജി. മരുന്ന് മുടങ്ങാതെ കഴിച്ചു വരുകയാണെങ്കിൽ കുറച്ചു - കുറച്ചായി ഗുണമാകും എന്ന് ധൈര്യം കൊടിത്തിട്ടുണ്ട്. അത് മാത്രം അല്ല, ആരോ ഒരാൾ അദ്ദേഹത്തിൻറെ വീട്ടിൽ വസ്തു ശെരിയല്ല, അതുകൊണ്ടാണ് ഇത്ര കഷ്ടപ്പാടെന്ന് എന്ന് പറഞ്ഞു. തൻറെ ഭാര്യയുടെ രോഗത്തിൻറെ കാരണം അറിയുവാനും, വാസ്തു ദോഷത്തിനെ കുറിച്ച് അറിയുവാനും, അഗസ്ത്യ മുനിയുടെ നാഡിയിലൂടെ അറിയുവാൻ വന്നിരിക്കുന്നു. 

അഗസ്ത്യ മുനിയുടെ ജീവ നാഡിയിൽ ഒരു നല്ല വാക്ക് വന്നില്ലെങ്കിൽ, അദ്ദേഹവും, അദ്ദേഹത്തിൻറെ ഭാര്യയും ആത്മഹത്യ ചെയുവാൻ തയ്യാറായി ഇരികുകയാണെന്ന് പിന്നീട് അദ്ദേഹത്തിൻറെ സംസാരത്തിൽ നിന്നും മനസ്സിലായി.

അവരുടെ ഉള്ളം നന്നായി മനസ്സിലാക്കിയ ഞാൻ ആദ്യം അഗസ്ത്യ മുനിയെ നന്നായി പ്രാർത്ഥിച്ചു. ഗുരുവേ ഒരു നല്ല വാക്ക് അവർക്കു വരണേ, വേറെ ഏതെങ്കിലും ഒന്ന് പറഞ്ഞു അവരുടെ ജീവൻ ഉടുക്കും വിധം ആകരുതേ, എന്ന് പ്രാർത്ഥ ചെയ്തു. 

എൻറെ മൗനമായ പ്രാർത്ഥന അറിയാത്ത അദ്ദേഹം, എന്താ സാർ, എനിക്കായി നാഡി വായിക്കുകയില്ലേ എന്ന് അപേക്ഷിച്ചു.

തീർച്ചയായും വായിക്കാം, കുറച്ചു നേരം ക്ഷമയോട് ഇരിക്കുക, എന്ന് പറഞ്ഞു പൂജാ മുറിയിൽ നിന്നും അഗസ്ത്യ മുനിയുടെ ജീവ നാഡി എടുത്തു വന്നു.

ആദ്യം ദൈവരഹസ്യമായി വന്ന അദ്ദേഹത്തെ പറ്റി എല്ലാം കാര്യങ്ങളും അഗസ്ത്യ മുനി പറഞ്ഞു. അത് കേട്ടത്തും ഞാൻ ഞെട്ടിപ്പോയി. പിന്നീട് അദ്ദേഹത്തെ നോക്കി നിങ്ങൾക്ക് നാഡിയിൽ വിശ്വാസം ഉണ്ടോ എന്ന് ചോദിച്ചു.

എനിക്ക് സ്വല്പം പോലും വിശ്വാസം ഇല്ല, എന്തെന്നാൽ വളരെയധികം പേരോട് നാഡി നോക്കി. കടന്ന കാലത്തേ കുറിച്ച് നന്നായി എല്ലോരും പറയുന്നു, ഭാവികാലത്തെ കുറിച്ച് പറഞ്ഞതൊന്നും ഒന്നും നടന്നില്ല എന്ന് പറഞ്ഞു അദ്ദേഹം.

എന്ത്? എന്ന് ഞാൻ ചോദിച്ചു.

"അവർ പരിഹാര കാണ്ഡം, ദീക്ഷയ് കാണ്ഡം, ശാന്തി കാണ്ഡം എന്ന് പറഞ്ഞു എന്നിലുള്ള ദോഷം മാറുവാൻ വളരെയധികം പരിഹാരങ്ങൾ പറഞ്ഞു. ഈ പരിഹാരങ്ങൾക്കായി നാഡി വായിക്കുന്നവർക് ഞാൻ Rs 10000 - Rs 20000 കൊടുക്കണം എന്ന് പറയുന്നു. ഇതിൽ എനിക്ക് കുറച്ചു പോലും സമ്മതമില്ല, അതെ സമയം എൻറെ ഭാര്യക്ക് രോഗം മാറാതെ പോകുമോ എന്ന ഭയവും ഏർപ്പെട്ടു. വേറെ വഴിയില്ലാതെ ഞാൻ ആ പണം എല്ലാം കൊടുത്തു, അങ്ങനെ കൊടുത്തിട്ടാണ് ഇന്നു വരെ എൻ്റെ ഭാര്യക്ക് അസുഖം മാറിയിട്ടില്ല", എന്ന് നിരാശാഭരിതനായി അദ്ദേഹം പറഞ്ഞു.

ഒരു സമയം അഗസ്ത്യ മുനിയുടെ ജീവ നാഡിയിൽ ഒന്ന്, രണ്ട് പ്രാർത്ഥനകൾ വരുകയാണെങ്കിൽ അത് പൂർണ മനസ്സോടെ ചെയ്യണം, ഏതെങ്കിലും പരിഹാരമോ, പ്രാർത്ഥനയോ പറയുകയാണെങ്കിൽ താങ്കൾ തന്നെ ചെയ്യണം, ചെയുവാൻ തയ്യാറാണോ? എന്ന് ചോദിച്ചു. 

"ഏത് ചെയുവാൻ പറ്റുമോ അത് മാത്രം ചെയ്യാം, എല്ലാം ചെയുവാൻ സാധിക്കുമോ", എന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു. 

തങ്ങളുടെ ഭാര്യക്ക് അസുഖം മാറേണ്ട? അതിനായിട്ടാണല്ലോ എന്നെ തേടി ഇവിടം വരെ വന്നിരിക്കുന്നത്, എന്ന് ചോദിച്ചു.

എല്ലോരും താങ്കളെ പറ്റി പറയുകയുണ്ടായി. അവസാന ശ്രമമായി ഒരു പ്രാവശ്യം നോക്കാമല്ലോ എന്ന് കരുതി തന്നെയാണ് വന്നത്. ഇതിനകം തന്നെ പരിഹാരങ്ങൾ ചെയ്തതു വെറുത്തു പോയത് കാരണം, മനസ്സ് ഉടഞ്ഞു പോയിരിക്കുകയാണ്. എങ്കിലും അഗസ്ത്യ മുനി എന്താണോ പറയുന്നത്, അത് പറയുക. പറ്റുന്നതുവരെ എല്ലാം ചെയ്യാം എന്ന് ഒരുവിധത്തിൽ അദ്ദേഹം സമ്മതിച്ചു.

അഗസ്ത്യ മുനിയുടെ ജീവ നാഡിമൂലം പറയുവാൻ തുടങ്ങി.

തഞ്ചാവൂരിൽ ഉള്ള ഒരു വലിയ ഭൂപ്രഭുവിൻറെ കുടുംബത്തിൽ അംഗമാണ് ഇവൻ. ധാരാളം ധനം, പാടങ്ങൾ, പറമ്പുകൾ എന്ന് മാത്രമല്ല ഇതു കാരണം ഉള്ള അധികാര ലഹരിയിലും  ജീവിച്ചിരുന്നു.

ഈശ്വര വിശ്വാസം എന്നത് ഇവന് ഒരിക്കൽപോലും ഉണ്ടായിരുന്നില്ല. മുതിർന്നവർ, മാതാപിതാവിൻറെ വാക്കുകൾ ഒരിക്കലും അനുസരിച്ചിരുന്നില്ല. ഈശ്വര വിശ്വാസം ഇല്ലാത്ത രാഷ്ട്രീയ കക്ഷിയിൽ ഉന്നത നിലയിൽ ഇരുന്നു. ധാരാളം ധനം ഉണ്ടായിരുന്നതാൽ വരുന്ന അഹങ്കാരം കാരണം തന്നെ എതിർത്തിത് നിന്നിരുന്ന നിസ്സഹായായ പെണ്ണുങ്ങൾ, കുട്ടികൾ എന്നിവരെ പലരുടെയും മധ്യത്തിൽ അപമാനിച്ചിരുന്നു. മാത്രമല്ല അവരുടെ തല മുണ്ഡനം ചെയ്തു, ശരീരത്തിൽ ചെമ്പുള്ളി - കരുമ്പുള്ളി കുത്തി, കഴുതയിൽ ഇരുത്തി ഗ്രാമം ചുറ്റി വരാൻ പറഞ്ഞു. ഈ പ്രവർത്തി കഴിഞ്ഞ ജന്മത്തിൽ ചെയ്തിരുന്നാലും, അത് കാരണം തന്നെയാണ് ഇവൻറെ ഭാര്യക്ക് ഈ ജന്മത്തിൽ കുഷ്ഠമായി മാറി, മാനസ്സിക പീഡനം അനുഭവിപ്പിക്കുന്നത്. 

എന്നിരുന്നാലും, അഗസ്ത്യ മുനിയെ തേടി വന്നതുകൊണ്ടും, ഇവൻറെ മാതാ - പിതാവ് ചെയ്ത പുണ്യം കാരണവും, അവർ ചെയ്ത അന്നദാനം കാരണവും, ഇവൻറെ ഭാര്യക്ക് വന്ന കുഷ്ഠം മാറ്റുവാൻ ഒരു അവസരം ഉണ്ട്. എന്നാലും, ഇവന് ഇപ്പോഴും സമ്പൂർണ്ണമായ ഈശ്വര വിശ്വാസം ഇല്ല. അഗസ്ത്യ മുനി പറയുന്നത് ഒരിക്കൽ പോലും ഇവൻ ചെയുക്കയില്ല. മേലും പറയുകയാണെങ്കിൽ അഗസ്ത്യ മുനിയെ പരീക്ഷിക്കുവാൻ വേണ്ടി തന്നെയാണ് ഇവൻ ഇവിടെ വന്നുള്ളത്, അത് തന്നെയാണ് സത്യം എന്ന് അഗസ്ത്യ മുനി പറഞ്ഞു.

അവസാന നാല് വരികൾ മാത്രം അവരോടു പറയാതെ, അഗസ്ത്യ മുനി പറഞ്ഞ പരിഹാരങ്ങൾ ചെയ്താൽ, നിങ്ങളുടെ ഭാര്യയുടെ കുഷ്ഠ രോഗം മാറും, എന്ന് പറഞ്ഞു.

അഗസ്ത്യ മുനി പറഞ്ഞത് പോലെ തന്നെയാണ് താൻ ചെയുന്നത് എന്ന് തലയാട്ടി.

"സതുരഗിരി മലയിൽ ചെന്ന്, അവിടെ വലതു വശം തിരിഞ്ഞു 8 k.m നടന്നാൽ അവിടെ ഒരു ചെറിയ ഗുഹ കാണപ്പെടും. ആ ഗുഹയുടെ ഇടത് വശം ഒരു വ്യത്യസ്തമായ ഒരു മരം നിൽക്കും. ആ മരത്തിൻറെ 18 പൂക്കൾ പറിച്ചു കുപ്പമേനി, കുരുമുളക്, ആവാരം പൂ, കുമാരി പൂ, മാതളം പൂ, സാരകൊണ്ടരായി പൂ, ചെമ്പരതം പൂ, എന്നിവ എല്ലാം ചേർത്ത്  ഇടിച്ചു പൊടിച്ചു, ചെക്കിൽ ആട്ടിയ നല്ലെണ്ണയിൽ ചേർത്ത് ശരീരത്തിൽ തടവി വരുകയാണെങ്കിൽ, വെളുത്ത പുള്ളികൾ മാറും, മാത്രമല്ല ഇതു കുഷ്ഠം വരാതെ തടുക്കും. 3 മാസങ്ങൾക്ക് ഈ ചികിത്സ തുടർന്ന് ചെയ്യണം", എന്ന് അഗസ്ത്യ മുനി പറഞ്ഞു. 

ഇതു കേട്ടതും അദ്ദേഹത്തിന് സന്തോഷം വന്നില്ല. നിരാശയോടെ, സതുരഗിരി മലയിൽ ഞാൻ എവിടെ പോകാൻ? ഏതെല്ലാം പൂക്കളാണ് ഞാൻ ചേർക്കേണ്ടത് എന്ന് ഞാൻ എങ്ങനെ അറിയും? ഈ പറഞ്ഞതെല്ലാം നടക്കാത്തതെന്ന് പെട്ടെന്ന് അദ്ദേഹം പറഞ്ഞു. 

ഒരിക്കൽ കൂടി അഗസ്ത്യ മുനിയോട് ഇതു പറഞ്ഞു, ഇതിനെക്കാളും  സരളമായ വൈദ്യം പറയുവാൻ അഭ്യർത്ഥിച്ചു.

"ഉണ്ട്, അതും ഞാൻ പറഞ്ഞിരിക്കും. പക്ഷെ ഇവന് ഒന്നിലും വിശ്വാസം ഇല്ലല്ലോ. ഇവന് ആ മരുന്ന് ലഭിക്കുവാൻ ഞാൻ വഴി കാണിക്കും. അഗസ്ത്യ മുനിയിൽ ഇവൻ വിശ്വാസം ഉറപ്പിച്ചു ഇവൻ സതുരഗിരിയിൽ പോകട്ടെ", എന്ന് ഒരിക്കൽ കൂടി പറഞ്ഞു. 

ഇതിനു പകരം വേറെ വഴി ഒന്നും ഇല്ലയോ? എന്ന് ചോദിച്ചു.

അഗസ്ത്യ മുനി പറഞ്ഞതുപോലെ ചെയുക, ഇല്ലെങ്കിൽ നിൻറെ മുൻജന്മ കർമത്തിൽ നിന്നും രക്ഷപെടുവാൻ സാധിക്കില്ല. നിനക്കും അതുപോലെ തന്നെ രോഗം പിടിപെടും, അത് കേട്ടതും അവൻ ഒന്നും പറയാതെ തിരിച്ചു.

45 ദിവസത്തിന് ശേഷം എൻറെ വീട്ടുമുറ്റത്ത് തൻറെ ഭാര്യയോടൊപ്പം അദ്ദേഹം വന്നു. അവരെ കണ്ടു ആചാര്യപെട്ടുപോയി, പിന്നീട് അന്വേഷിച്ചു.

സതുരഗിരി മലയിൽ ചെന്നിരിക്കുന്നു. അവിടെ ആരോ ഒരാൾ അഗസ്ത്യ മുനി അയച്ചതാണോ എന്ന് ചോദിച്ചു? കുഷ്ഠത്തിന് വേണ്ടിയുള്ള എല്ലാംപൂക്കളും തനിക്ക് നൽകി. ആ പൂക്കൾ മൂലം തൻറെ ഭാര്യക്ക് ചികിത്സ ചെയ്തിരിക്കുന്നു. 45 ദിവസത്തിൽ തൻറെ ഭാര്യ പൂർണ ആരോഗ്യവതിയായി എന്ന് എന്നിക്ക് കാണിക്കുവാൻ വേണ്ടി വന്നിരിക്കുന്നു, സന്തോഷത്തോടെ.

അദ്ദേഹത്തിൻറെ നെറ്റിയിൽ വിഭൂതിയും, കുങ്കുമ പൊട്ടും പ്രകാശിച്ചു നിന്നിരുന്നു.



സിദ്ധാനുഗ്രഹം.............തുടരും!

No comments:

Post a Comment

Post your comments here................