27 July 2017

സിദ്ധാനുഗ്രഹം - 30



ഈശ്വരാധീനം കാരണം എനിക്ക് എല്ലാ സുഖ സൗകര്യങ്ങളും ഉണ്ട്, എന്നാൽ മനസ്സമാധാനം മാത്രം ഇല്ല. രാത്രി നേരങ്ങളിൽ ഉറക്കമില്ല, ഏതോ എന്നെ ഭയപ്പെടുത്തുന്നു. കഴുത് പിടിച്ചു ഞെരിക്കുന്നതുപോലെ തോന്നും, അഗസ്ത്യ മുനിയോട് ചോദിച്ചു പറയാമോ? എന്ന് ഒരാൾ ചോദിച്ചു. 

അതെ സാർ, ഇതുപോലെ തന്നെ എല്ലാം ദിവസങ്ങളിലും നടക്കുന്നു, എന്ന് അദ്ദേഹത്തിൻറെ ഒപ്പം വന്ന അദ്ദേഹത്തിൻറെ ഭാര്യയും പറഞ്ഞു.

അവർ പറഞ്ഞതെല്ലാം സമാധാനമായി കേട്ടു, ഉടൻ തന്നെ ജീവ നാഡി നോക്കിയില്ല. 

എത്ര ദിവസമായി ഇങ്ങനെ നടക്കുന്നു?, എന്ന് ചോദിച്ചു.

"എട്ട് മാസമായിട്ടു".

വേറെ എവിടെയെങ്കിലും നിങ്ങൾ ഇതിനെക്കുറിച്ചു ചോദിച്ചുവോ? പരിഹാരങ്ങൾ എന്തെങ്കിലും ചെയ്യുവാൻ പറഞ്ഞുവോ?

"പലരോടും ഞങ്ങൾ ചോദിച്ചു നോക്കി. ആരോ എന്തോ നിങ്ങൾക്ക് ചെയ്തിരിക്കുന്നു. അത് എടുക്കണം. Rs 20000 ആകും എന്ന് പറഞ്ഞു. അങ്ങനെയും കൊടുത്തു നോക്കി. എന്നിട്ടും ആ ഭയപ്പെടുത്തുന്ന സംഭവം ഇപ്പോഴും നടക്കുന്നു.

മൗനമായി ഞാൻ പുഞ്ചിരിച്ചു. അഗസ്ത്യ മുനിയുടെ ജീവ നാഡി നോക്കി, ചില കാര്യങ്ങൾ പെട്ടെന്ന് അറിയുവാൻ ഇടയായി.

"സാർ, അഗസ്ത്യ മുനിക് ഇത്തരം മന്ത്രവാദത്തിൽ ഒട്ടും വിശ്വാസം ഇല്ല എന്ന് നിങ്ങൾക്ക് അറിയാമോ".

"അറിയില്ല", സാർ.

"ഏതൊരു കാര്യത്തിലും വിവേകമുള്ള ആത്മീയ ചിന്ത വേണം എന്ന് മാത്രമേ അഗസ്ത്യ മുനി ആവശ്യപെടുന്നുള്ളു. അതുപോലെ നിങ്ങൾ ആലോചിക്കുന്നത് പോലെ, നിങ്ങളുടെ നേർക്ക് ആരും മന്ത്രവാദം ചെയ്തിട്ടില്ല", എന്ന് പറഞ്ഞു.

ഇതു കേട്ടതും അവർക്കു എന്തൊപോലെയായി. കുറച്ചു നേരം അവർ പരസ്പരം നോക്കിയിരുന്നു. 

"പിന്നീട്, ഇല്ല സാർ ആ വീട്ടിൽ എന്തോ ഒന്ന് ഉണ്ട്. ഞങ്ങൾ ഓരോ ദിവസവും ഓരോ രീതിയിൽ കഷ്ടപ്പെടുന്നു. എന്ത് ചെയ്താൽ ഞങ്ങൾക്ക് ആ വീട്ടിൽ സമാധാനമായി ഉറങ്ങുവാൻ സാധിക്കും. അഗസ്ത്യ മുനിയോട് തന്നെ ഇതിനെക്കുറിച്ചു ചോദിക്കുക", എന്ന് അദ്ദേഹം പറഞ്ഞു.

നാഡി നോക്കാതെ തന്നെ ഞാൻ ചോദിച്ചു, "എന്തെങ്കിലും ദുരാത്മാവ് അവിടെ ഉണ്ടെന്ന് നിങ്ങൾക്ക് തോന്നിയാൽ, ആ വീട് മാറി വേറെ വീട്ടിൽ പോകാമല്ലോ".

അങ്ങനെയും വിചാരിച്ചു. വീട് മാറുവാൻ ശ്രമിച്ചു, പക്ഷേ അതും നടന്നില്ല. അതിനും തടസ്സം വരുന്നു എന്ന് പറഞ്ഞു അദ്ദേഹത്തിൻറെ ഭാര്യ.

വീണ്ടും ജീവ നാഡി നോക്കി.

ചില വാക്കുകൾ വന്നു, എന്നാൽ അത് പുറത് പറഞ്ഞില്ല. 

അഗസ്ത്യ മുനി എന്താണ് പറയുന്നത്? എന്ന് വളരെ ഭവ്യതയോട് ചോദിച്ചു. 

വീട്ടിൽ എല്ലാ മുറികളിലും സാംബ്രാണി പുക കാണിക്കണം, പ്രതേകിച്ചും വെള്ളിയായ്ച്ച കറുത്തവാവ് ദിവസങ്ങളിൽ രാവിലെയും, സന്ധ്യാസമയത്തും പുക കാണിക്കണം എന്ന് പറയുന്നു.

അതുതന്നെയാണ് ഞാൻ നാല് മാസമായി ചെയ്തുവരുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

ഇത് എന്താണ്? അഗസ്ത്യ മുനി എന്ത് പറഞ്ഞാലും അത് എല്ലാം ചെയ്തതായി ഉത്തരം പറയുന്നല്ലോ. ഒരു സമയം ഇദ്ദേഹം അഥർവ - വേദം മൂലം കഷ്ടപെടുകയാണോ? അല്ലെങ്കിൽ അഗസ്ത്യ മുനി വേറെയേതോ ഒരു കാര്യം മനസ്സിൽ വെച്ച് പറയുകയാണോ? എന്ന് കൂടി എനിക്ക് തോന്നി.

ഒന്നുകൂടി അഗസ്ത്യ മുനിയുടെ ജീവ നാഡിയിൽ നോക്കി. വേറെ കുറച്ചു വിവരങ്ങൾ വന്നു. പക്ഷേ അതിനെ കുറിച്ച് പുറത് പറഞ്ഞില്ല. അദ്ദേഹത്തിൻറെ നെറ്റിയിൽ വിഭൂതിയും, നടുക്ക് കുങ്കുമവും പ്രകാശിച്ചിരുന്നു, കൈകളിലും വിഭൂതി ഇട്ടിരുന്നു. മൊത്തമായും ഒരു ഭക്തി പരവശമായ ഒരാൾ.

ഇതിനപ്പുറമായിരുന്നു അദ്ദേഹത്തിൻറെ ഭാര്യ, നെറ്റിമൊത്തമായും കുങ്കുമം, നെറ്റിയിൽ ചന്ദനം, കുങ്കുമം, വിഭൂതി,  പട്ടു വസ്ത്രം, മുഖത്തിൽ മഞ്ഞൾ പുരട്ടി കുളിച്ചതിന് അടയാളമായി മുഖത്തിൽ അവിടെ അവിടെയായി മഞ്ഞൾ കാണുവാൻ സാധിച്ചു, കഴുത് മൊത്തമായും സ്വർണ ചെയിൻ, കാതിൽ വൈരം കൊണ്ടുള്ള കമ്മൽ, കൈയിൽ ജോഡി - ജോഡിയായി ആറ് ( 6 - 6 ) നവരത്നം പതിച്ച വളകൾ. 

അഗസ്ത്യ മുനി എന്നോട് പറഞ്ഞ വിവരങ്ങൾ വേറെ. എന്നാൽ ഇവർ വന്നിരിക്കുന്നത് വേറെ ആവശ്യങ്ങൾക്ക്. 

"എന്താണ് ആലോചിക്കുന്നത്, അഗസ്ത്യ മുനി ഇപ്പോളെങ്കിലും ഞാൻ പറയുന്നത് വിശ്വസിക്കുന്നുവോ അതോ ഇല്ലയോ? " എന്ന് ചോദിച്ചു.

ഇതിനു മേൽ അവരോട് കാര്യങ്ങൾ മറച്ചു വൈകുന്നതിൽ ആവശ്യം ഇല്ല, എന്ന് പറഞ്ഞു സംസാരിക്കുവാൻ തുടങ്ങി.

"സാർ, നിങ്ങൾ എന്നെ തെറ്റിദ്ധരിക്കരുത്. അഗസ്ത്യ മുനിയെ പരീക്ഷിക്കുവാൻ വേണ്ടി വന്നിരിക്കുന്നു. നിങ്ങൾ യുക്തിവാദികളുടെ പാർട്ടിയിൽ ചേർന്നവർ. അഗസ്ത്യ മുനി പറയുന്നതെല്ലാം സത്യമാണോ? അതോ അല്ലയോ? എന്ന് മനസ്സിലാക്കുവാൻ വേണ്ടി വന്നിരിക്കുന്നു. നിങ്ങൾക്കായി സ്വന്തമായി വീടില്ല. വാടക വീട്ടിൽ താമസിക്കുന്നു. മറ്റൊന്നുകൂടി നിങ്ങൾ രണ്ടുപേരും സത്യത്തിൽ ഭാര്യ - ഭർത്താവല്ല. ഞാൻ പറയുന്നതെല്ലാം സത്യമാണല്ലോ?" എന്ന് ചോദിച്ചു.  

ഇതു പറഞ്ഞപ്പോൾ അദ്ദേഹം പെട്ടെന്ന് എണീറ്റു, ഇത് കണ്ടതും ആ സ്ത്രീയും എണീറ്റു.

ഞാൻ വിചാരിച്ചു ഒരു ബഹളം ഉണ്ടാകാൻ പോകുന്നു എന്ന്, എന്ത് തന്നെ നടന്നാലും നടക്കട്ടെ എന്ന് അഗസ്ത്യ മുനിയെ മനസ്സിൽ ധ്യാനിച്ചു ഇരുന്നു.

അടുത്ത നിമിഷം--------

അവർ രണ്ടുപേരും എൻറെ കലകളിൽ വീണു നമസ്കരിച്ചു. അവർക്കു സംസാരിക്കുവാൻ വാക്കുകൾ പോലും വരുന്നിലായിരുന്നു. ഏകദേശം രണ്ടു നിമിഷത്തോളം മൗനം ഞങ്ങൾക്കുള്ളിൽ നിലനിന്നു.

"അഗസ്ത്യ മുനി പറഞ്ഞത് സത്യം തന്നെയാണ്, ഞങ്ങൾ രണ്ടുപേരും ഭാര്യ - ഭർത്താവ് അല്ല. ചിലർ, സാധാരണ ജനങ്ങളെ കബളിപ്പിച്ചു നാഡി നോക്കുന്നതായി പറഞ്ഞു പണം കൊള്ളയടിക്കുന്നതായി ഞങ്ങൾ കേട്ടു? ഇതു സത്യമാണോ? അല്ലയോ? എന്ന് അറിയുവാൻ വേണ്ടി കവറിങ് ആഭരണങ്ങൾ ഇട്ടു ഭക്തിമാരെ പോലെ അഭിനയിച്ചു നിങ്ങളുടെ അരികിൽ വന്നു. ഞങ്ങളെ മാപ്പാക്കണം," എന്ന് അവർ പറഞ്ഞു.

"ഇതു എനിക്ക് പുതിയതല്ല, ഇതു പോലെ പലരും വന്നു നിരാശരായി പോയിട്ടുണ്ട്. നിങ്ങൾക്കോ ഭക്തിയും ഇല്ല, ജ്യോതിഷം, നാഡി എന്നിവയിൽ വിശ്വാസവും ഇല്ല. പിന്നെ എന്തിനാണ് നിങ്ങളുടെ നേരവും എൻറെ നേരവും പാഴാകുന്നത്. പണം വാങ്ങി കബളിപ്പിക്കുന്നത് എൻറെ തൊഴിൽ അല്ല. ഒരു വഴികാട്ടിയെപോലെ നാഡി നോക്കി വിവർത്തിക്കുന്നു. വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ, അല്ലാത്തവർ പോകട്ടെ. ഞാൻ ഭഗവൻ അല്ല, അഗസ്ത്യ മുനിയും മന്ത്രവാദിയല്ല. ഉടൻ തന്നെ വിധി മാറ്റിയെഴുതുന്നതിനു", എന്ന് പറഞ്ഞു.

"സാർ, ഇതു തങ്ങൾ വലിയ കുറ്റമായി എന്നരുതു. ഇപ്പോൾ ഞാൻ സന്തോഷത്തോടെ നാഡി നോക്കുവാൻ ആഗ്രഹിക്കുന്നു. അഗസ്ത്യ മുനിയോട് ചോദിച്ചു പറയുക", എന്ന് പറഞ്ഞു ആ പെൺകുട്ടി. ഭർത്താവായി അഭിനയിച്ച അദ്ദേഹത്തിൻറെ കണ്ണുകളും നിറഞ്ഞിരുന്നു, അതുപോലെ അദ്ദേഹവും അപേക്ഷിച്ചു.

അഗസ്ത്യ മുനിയെ പ്രാർത്ഥിച്ചു, ഞാൻ നാഡി നോക്കുവാൻ ആരംഭിച്ചു.

"സേലത്തിൽ നിന്നും വന്നുള്ള പെൺകുട്ടിയാണ് നീ. നിൻറെ പേര് സ്വർണലക്ഷ്മി. ചെറുപ്രായത്തിൽ തന്നെ ഒരാളെ സ്നേഹിച്ചു അതോടൊപ്പം ഗർഭിണിയായി. ഇതു കാരണം ഗ്രാമത്തിൽ നിന്നും പുറത്തു വന്നു ഒരു മലയടിവാരത്തിൽ ആ കുഞ്ഞിനെ നീ പ്രസവിച്ചു. സുന്ദരനായി ആ ആണ് കുഞ്ഞു മൂല നക്ഷത്രത്തിൽ പിറന്നു. ആ കുഞ്ഞു ജീവനോടെയിരുന്നാൽ ഇന്നേ ദിവസം ആ ഗ്രാമത്തിൽ രാജാവിനെ പോലെ വാഴ്ന്നിരിക്കും. എന്നാൽ ആ കുഞ്ഞു കള്ളത്തരമായി പിറന്നത് കാരണം നീ അവനെ കൊന്നു. ഇതു കാരണം നിനക്ക് ബ്രഹ്മഹത്യ ദോഷം പിടിപെട്ടു. പിന്നീട് എന്തൊക്കെ പ്രവർത്തികൾ ചെയ്തിട്ടും ആ പ്രവർത്തി മറക്കുവാൻ സാധിച്ചിട്ടില്ല. ഇന്നുവരെ ഒരു വൈവാഹിക ജീവിതവും ഇല്ല, മാത്രമല്ല വീട്ടുകാരും കൈ വിട്ടത്താൽ ജീവിത മാർഗത്തിനായി എത്ര എത്രയോ വഴികൾ എങ്ങനെയൊക്കെയോ നിർബന്ധമായിരിക്കുന്നു." എന്ന് അഗസ്ത്യ മുനിയുടെ നാഡിയിൽ നിന്നും പറഞ്ഞ വാക്കുകൾ കേട്ടു ആ പെൺകുട്ടി കരയുവാൻ തുടങ്ങി.

" എന്ത് പരിഹാരം ചെയ്താൽ ഇതിൽ നിന്നും മാറുവാൻ സാധിക്കും," എന്ന് ചോദിച്ചു അവൾ. 

"45 ദിവസം കാലഭൈരവരുടെ സന്നിധിയിൽ വിളക്ക് കത്തിക്കുക", എന്ന് പറഞ്ഞു അഗസ്ത്യ മുനി.

"സാർ, എനിക്കും കൂടി നാഡി നോക്കണം,"എന്ന് പറഞ്ഞു ആ യുക്തിവാദി.

"ആത്മീയ രീതിയിൽ നീ നിൻറെ ബുദ്ധി തിരിക്കുക, കുല ദേവത ക്ഷേത്രത്തിൽ 9 മാസം ഞായറാഴ്ച തോറും പാൽ അഭിഷേകം ചെയുക. പിന്നീട് നിൻറെ ജീവിതം തന്നെ നല്ല രീതിയിൽ മാറും," എന്ന് അഗസ്ത്യ മുനി പറഞ്ഞു. 

9 മാസം കഴിഞ്ഞു. ആ യുക്തിവാദി അഗസ്ത്യ മുനിയുടെ ഭക്തനായി മാറി. സ്വന്തമായി ഒരു നെയ്തു ബിസിനസ് തുടങ്ങി നല്ല രീതിയിൽ മുന്നോട്ടു വരുന്നു. അന്നേ ദിവസം ഭാര്യ - ഭർത്താവായി അഭിനയിച്ച ഇരുവരും, ഇന്നേക്ക് സത്യത്തിൽ ദമ്പതികളായി മാറിയിരിക്കുന്നു എന്നത് ഒരു നല്ല വാർത്ത.



സിദ്ധാനുഗ്രഹം.............തുടരും!

No comments:

Post a Comment

Post your comments here................