06 July 2017

സിദ്ധാനുഗ്രഹം - 27



"ഞങ്ങൾക്ക് സന്താന ഭാഗ്യം ഉണ്ടോ അതോ ഇല്ലയോ? എന്നത് മാത്രം അഗസ്ത്യ മുനിയോട് ചോദിച്ചു പറയുക, എന്ന് മുഖത്തിൽ വളരെയധികം വിദ്വേഷത്തോടെ ഒരു മധ്യവയസ്സ് പ്രായമുള്ള ഒരു ദമ്പതികൾ എന്നോട് ചോദിച്ചു."

ആരെങ്കിലും എന്തെങ്കിലും പറയുകയാണെങ്കിൽ അത് മൊത്തമായും വിശ്വസിച്ചു, ധനം, വെള്ളത്തിനെ പോലെ ചിലവാക്കി തന്നെ വളരെയധികം പരിഹാരങ്ങൾ ചെയ്തിരിക്കുന്നു. അങ്ങനെ ചെയ്തിട്ടും അവർക്കു സന്താന ഭാഗ്യം ഇതുവരെ ലഭിച്ചിട്ടില്ല എന്ന് മനസ്സിലായി.

ആ ദമ്പതികളിൽ പുരുഷന് 52 വയസും, സ്ത്രീക്ക് വയസ്സ് 43. വൈദ്യ ശാസ്ത്രത്തിൽ ആ സ്ത്രീക്ക് ഗർഭം ധരിക്കുന്ന ഒരു അവസരംപോലും ഇല്ല. എന്നിട്ടും അവർക്കു ഒരു സന്താന സൗഭാഗ്യം ഉണ്ടാകും എന്ന വിശ്വാസത്തിൽ അവർ കാത്തിരുന്നു. 

അഗസ്ത്യ മുനിയുടെ കാണ്ഠ നാഡി നോക്കി, ചില പരിഹാരങ്ങൾ ചെയുവാൻ പറഞ്ഞു. അങ്ങനെ ചെയ്തിട്ടും ഞങ്ങൾക്ക് സന്താന ഭാഗ്യം ലഭിച്ചിട്ടില്ല, എന്ന് പറയുക മാത്രമല്ല, ആ നാഡിയെപ്പറ്റി ദോഷം പറയുവാനും തുടങ്ങി.

എല്ലാം വിഷയങ്ങളും സാവധാനത്തോടെ കേട്ട ഞാൻ, അവർ അഗസ്ത്യ മുനിയുടെ നാഡിയെപ്പറ്റി പറഞ്ഞപ്പോൾ എനിക്ക് കുറച്ചു സങ്കടം തോന്നി. 
കാണ്ഠ നാഡിയെ കുറിച് ആയതുകൊണ്ട് കുറച്ചു സമാധാനപ്പെട്ടു.

പിന്നീട് ആ ദമ്പതികൾക്കു വേണ്ടി ജീവ നാഡി നോക്കുവാൻ ആരംഭിച്ചു.

ഒരുവരുടെ മാതാപിതാവ് മുൻജന്മത്തിൽ ജനനം ആകും മുൻപേ തന്നെ ആ കുട്ടികളെ വധിക്കുകയും, മറ്റൊരുവരുടെ മാതാപിതാവ് മുൻജന്മത്തിൽ മാതാവിനെയും കുഞ്ഞിനേയും വേർതിരിച്ചു, ദമ്പതികളെ ഒന്ന് ചേരുവാൻ സമ്മതിക്കാതിരിക്കുകയും, സർപ്പ കാവുകൾ മാറ്റി അവിടെ കുടിലുകൾ ഉണ്ടാക്കിയതാണ് ഇതിനു കാരണം. ഇതു പിന്നീട് ബ്രഹ്മഹത്യാ ദോഷമായി മാറിയിരിക്കുന്നു, ഇതു കാരണം മൂന്നാമത്തെ തലമുറ അനുഭവിക്കുന്നു.

"ഈ വാക്കുകൾ കേട്ടതും ആ ദമ്പതികൾ ചോദിച്ച ആദ്യത്തെ ചോദ്യം ഇതായിരുന്നു. മൂന്നാമത്തെ തലമുറയാണ് അനുഭവിക്കുന്നത് എന്ന് പറയുമ്പോൾ എൻറെ കൂടെപിറപ്പുകൾ എല്ലോർക്കും സന്താന സൗഭാഗ്യം ഉണ്ടല്ലോ! പിന്നെ എങ്ങനെയാണ് ഞങ്ങളെ മാത്രം ബാധിക്കുന്നത്? ഞങ്ങൾക്കു ഇതു വിശ്വസിക്കുവാൻ സാധിക്കുന്നില്ല", എന്ന് ഒരേ ശബ്ദത്തിൽ അവർ പറഞ്ഞു.

"വിശ്വസിക്കുന്നില്ലെങ്കിൽ ഇതു വിട്ടേക്കു", എന്ന് അവരോടു പറഞ്ഞു.

"ശെരി! ഇതിന് എന്താണ് പരിഹാരം", അതെങ്കിലും അങ്ങ് പറയുക. 

രാമേശ്വരം ചെന്ന് ബ്രഹ്മഹത്യാ ദോഷം മാറുവാൻ തിലഹോമം ഒന്ന് മുറയായി ചെയുക, എന്ന് പറയും മുൻപേ ഞങ്ങൾ അത് ചെയ്തു കഴിഞ്ഞു, എന്ന് പെട്ടെന്ന് ഉത്തരം അവർ പറഞ്ഞു.

"മുറയായി തിലഹോമം ചെയ്തിരുന്നാലും അതിൽ മന്ത്രങ്ങൾ ചിലത് ശെരിയായ ഉച്ചരാണത്തിൽ പറയാതെ വിട്ടുപോയിരിക്കാം. അതുകൊണ്ടു തന്നെയാണ് ബ്രഹ്മഹത്യാ ദോഷം ഇപ്പോഴും ഉണ്ടെന്ന് പറയുന്നു," എന്ന് അഗസ്ത്യ മുനി പറഞ്ഞു.

"അങ്ങനെയെങ്കിൽ ഒരിക്കൽകൂടി രാമേശ്വരം പോക്കേണ്ടിവരുമോ? എന്ന് ഒരു വിശ്വാസമില്ലാതെ ശബ്ദത്തിൽ  അവർ ചോദിച്ചു."

"അത് നിങ്ങളുടെ തീരുമാനം. അതിൽ ഞങ്ങൾ ഒരിക്കലും തലയിടില്ല", എന്ന് അഗസ്ത്യ മുനി പറഞ്ഞു.

"വേറെ ഏതെങ്കിലും പരിഹാരങ്ങളോ, പ്രാർത്ഥനകളോ", ഉണ്ടോ?

"പിന്നെ നാഗ ദേവതയെ 45 ദിവസം പൂജ ചെയ്തു, അത് നിങ്ങളുടെ കുല ദേവത ക്ഷേത്രത്തിൽ പ്രതിഷ്ഠ ചെയ്യാം".

"ഞങ്ങൾ അതും ചെയ്തു ശ്രീ കാളഹസ്തിയിൽ".

എപ്പോൾ?

"അത് 12 വർഷങ്ങൾക്കു മുൻപ്."

എങ്ങനെ?

വെള്ളിയിൽ നാഗ ദേവതയെ ഉണ്ടാക്കി, അത് ശ്രീകാളഹസ്തി ക്ഷേത്രത്തിൽ ഹോമം ഒന്ന് ചെയ്തു, അതിന് ശേഷം അവിടെയുള്ള ഒരു ഹുണ്ടിയിൽ ഇട്ടു, എന്ന ഉത്തരം വന്നു.

എങ്ങനെ അഗസ്ത്യ മുനിയുടെ ജീവ നാഡിയിൽ നിന്നും വാക്കുകൾ പറയും മുൻപേ ഈ ദമ്പതികൾ ഉത്തരം പറഞ്ഞതാൽ, കുറച്ചു നേരത്തിനു ജീവ നാഡിയിൽ നിന്നും ഒരു വാക്കും വന്നില്ല. 


സിദ്ധാനുഗ്രഹം.............തുടരും!

No comments:

Post a Comment

Post your comments here................